തി​ല​ക​ൻ ചേ​ട്ട​നെ വി​ല​യി​രു​ത്താ​നോ;  മ​ഞ്ജു വാ​ര്യ​ർ പ​റ​ഞ്ഞ​ത് കേ​ട്ടോ!

ചെ​റു​പ്പം മു​ത​ൽ സി​നി​മ​ക​ൾ നി​ര​വ​ധി കാ​ണു​മാ​യി​രു​ന്നു. തി​ല​ക​ൻ ചേ​ട്ട​ന്‍റെ അ​ഭി​ന​യ​മൊ​ക്കെ അ​ന്നു​മു​ത​ൽ ആ​സ്വ​ദി​ക്കു​ന്ന​താ​ണ്. അ​ദ്ദേ​ഹം കോ​മ​ഡി ചെ​യ്യു​മ്പോ​ഴും ഗൗ​ര​വ​മു​ള്ള ക​ഥാ​പാ​ത്രം ചെ​യ്യു​മ്പോ​ഴും മ​തി​മ​റ​ന്ന് ക​ണ്ടി​രി​ക്കാ​ൻ തോ​ന്നും. അ​ത്ര​ത്തോ​ളം ക​ഴി​വു​ള്ള പ്ര​തി​ഭ എ​ന്നെ​ക്കു​റി​ച്ച് ന​ല്ല വാ​ക്കു​ക​ൾ പ​റ​ഞ്ഞ് കേ​ൾ​ക്കു​ന്ന​ത് ത​ന്നെ അം​ഗീ​കാ​ര​മാ​ണ്. അ​ദ്ദേ​ഹ​ത്തെ വി​ല​യി​രു​ത്താ​നോ പ്ര​ശം​സി​ക്കാ​നോ എ​നി​ക്ക് യോ​ഗ്യ​ത​യി​ല്ല. ക​ണ്ണെ​ഴു​തി പൊ​ട്ടു​തൊ​ട്ടി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ഒ​ന്നും അ​റി​ഞ്ഞോ മ​ന​സി​ലാ​ക്കി​യോ ചെ​യ്ത​ത​ല്ല. അ​വ​ർ അ​ഭി​ന​യി​ക്കാ​ൻ പ​റ​യു​മ്പോ​ൾ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് ചെ​യ്തു അ​ത്ര​മാ​ത്രം.-മ​ഞ്ജു വാ​ര്യ​ർ

Read More

നേ​രു​ള്ള സ​മൂ​ഹം, ഇ​ത് കേ​ര​ളമെന്ന് മാ​ല പാ​ർ​വ​തി

നി​ഖി​ല​യോ​ടു​ള്ള ഒ​രു ചോ​ദ്യ​ത്തി​ന് നി​ഖി​ല വ്യ​ക്ത​മാ​യി മ​റു​പ​ടി പ​റ​ഞ്ഞു. എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളും ഒ​രു പോ​ലെ. കൊ​ല്ല​രു​ത് എ​ന്നാ​ണ് നി​യ​മം എ​ങ്കി​ൽ അ​ത് എ​ല്ലാ​ത്തി​നും ബാ​ധ​കം എ​ന്ന്. ഇ​തി​ന് പോ​ലും കു​രു പൊ​ട്ടു​ന്ന, മേ​ലാ​ള​ന്മാ​ർ, സൈ​ബ​ർ അ​ടി​മ​ക​ളെ തു​റ​ന്ന് വി​ട്ട് ആ​ക്ര​മി​ക്കും. ലേ​ശം പോ​ലും വി​ഷ​മി​ക്ക​ണ്ട. കാ​ര​ണം ഇ​ത് കേ​ര​ള​മാ​ണ്. നേ​രു​ള്ള സ​മൂ​ഹം. അ​ശ്ലീ​ലം പ​റ​യു​ന്ന​വ​ർ. എ​ത്ര ഒ​ച്ച എ​ടു​ത്താ​ലും അ​തു​ക്കും മേ​ലെ ആ​ണ് ഉ​റ​പ്പോ​ടെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​ർ വി​ഷ​മി​ക്ക​രു​ത്. -മാ​ല പാ​ർ​വ​തി

Read More

അച്ഛന്‍ മരിച്ചത് ഞങ്ങളുടെ പക്കല്‍ മരുന്ന് വാങ്ങാനുള്ള പണമില്ലാത്തതുകൊണ്ടോ ? അതോ മരിക്കാറായതുകൊണ്ടോ ? ഷാ​രൂ​ഖ് ഖാ​ൻ പറയുന്നു..

അ​ഹ​ങ്കാ​ര​മാ​യി തോ​ന്നി​യേ​ക്കാം. പ​ക്ഷെ രാ​ജാ​ക്ക​ന്മാ​ര്‍ ചോ​ദി​ക്കാ​റി​ല്ല. എ​ന്നെ രാ​ജാ​വെ​ന്ന് വി​ളി​ക്കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ള്‍ ആ​ണെ​ങ്കി​ലും ഞാ​ന​ത് വി​ശ്വ​സി​ക്കു​ന്നു, അ​താ​ണ് ഞാ​ന്‍ ചോ​ദി​ക്കാ​ത്ത​ത്. ദാ​രി​ദ്ര്യ​ത്തി​ല്‍ നി​ന്നു വ​ന്ന രാ​ജാ​വും ചോ​ദി​ക്കി​ല്ല. ആ​രെ​ങ്കി​ലും ചോ​ദി​ച്ചാ​ല്‍ ത​ന്‍റെ ര​ക്ത​വും മ​ജ്ജ​യും ന​ല്‍​കു​ക​യാ​യി​രി​ക്കും അ​വ​ന്‍ ചെ​യ്യു​ക. ഞാ​ന്‍ ഒ​രു ദ​രി​ദ്ര​കു​ടും​ബ​ത്തി​ല്‍ നി​ന്നു​മാ​ണ് വ​രു​ന്ന​ത്. ഞാ​ന്‍ വ​ള​രെ മോ​ശം അ​വ​സ്ഥ​ക​ള്‍ ക​ണ്ടി​ട്ടു​ണ്ട്. എ​ന്‍റെ അ​ച്ഛ​ന്‍ മ​രി​ക്കാ​ന്‍ കി​ട​ക്കു​മ്പോ​ള്‍ ഇ​ഞ്ച​ക്ഷ​ന്‍ വാ​ങ്ങാ​നു​ള്ള പ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. ല​ണ്ട​നി​ല്‍ നി​ന്നും ആ​ന്‍റി​യാ​യി​രു​ന്നു അ​യ​ച്ചി​രു​ന്ന​ത്. 20 ഇ​ഞ്ച​ക്ഷ​ന്‍റെ കോ​ഴ്‌​സാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍​ക്ക് എ​ട്ട​ണ്ണ​മെ സം​ഘ​ടി​പ്പി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നു​ള്ളൂ. അ​തു​കൊ​ണ്ട് അ​ദ്ദേ​ഹം ഞ​ങ്ങ​ളു​ടെ പ​ക്ക​ല്‍ പ​ണ​മി​ല്ലാ​ത്ത​ത് കൊ​ണ്ടോ അ​തോ ശ​രി​ക്കും മ​രി​ക്കാ​റാ​യ​തുകൊണ്ടാ​ണോ മ​രി​ച്ച​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. -ഷാ​രൂ​ഖ് ഖാ​ൻ

Read More

വ​രു​ന്നു​ണ്ട്… പ​ക്ഷേ ഒ​ന്നും ശ​രി​യാ​കു​ന്നി​ല്ല ! തുറന്നുപറഞ്ഞ് സമന്ത

തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് സാ​മ​ന്ത ഇ​പ്പോ​ൾ. ഫാ​മി​ലി മാ​ൻ 2വി​ലെ പ്ര​ക​ട​ന​ത്തി​ന് ശേ​ഷ​മാ​ണ് സാ​മ​ന്ത​യെ ബോ​ളി​വു​ഡ് ശ്ര​ദ്ധി​ച്ച് തു​ട​ങ്ങി​യ​ത്. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ സാ​മ​ന്ത​യ്ക്ക് ബോ​ളി​വു​ഡി​ൽ നി​ന്നു ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല. ന​ടി ത​പ്സി പ​ന്നു​വി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സാ​യ ഔ​ട്ട് സൈ​ഡേ​ഴ്സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യി​ൽ സാ​മ​ന്ത കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ത്രി​ല്ല​റാ​യി ഒ​രു​ക്കു​ന്ന സി​നി​മ​യി​ൽ സ്ത്രീ ​കേ​ന്ദ്രീ​കൃ​ത​മാ​യാ​ണ് സി​നി​മ സ​ഞ്ച​രി​ക്കു​ക​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ആ ​സി​നി​മ​യെക്കുറി​ച്ച് പി​ന്നീ​ടൊ​ന്നും പ​റ​ഞ്ഞു കേ​ട്ടി​ല്ല. അ​ടു​ത്തി​ടെ താ​പ്സി പ​ന്നു​വി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സാ​യ ഔ​ട്ട് സൈ​ഡേ​ഴ്സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ര​ണ്ട് ചി​ത്ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടെ​ങ്കി​ലും അ​തി​ലൊ​ന്നും സാ​മ​ന്ത​യു​ടെ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം നി​ര​വ​ധി പേ​ർ തി​ര​ക്ക​ഥ​ക​ളു​മാ​യി സാ​മ​ന്ത​യെ സ​മീ​പി​ക്കു​ന്നു​ണ്ടെ​ന്നും പ​ക്ഷെ ഒ​ന്നി​ലും തൃ​പ്തി വ​രാ​ത്ത​തി​നാ​ലാ​ണ് സാ​മ​ന്ത സി​നി​മ​ക​ൾ ചെ​യ്യാ​ത്ത​തെ​ന്നും താ​ര​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഹി​ന്ദി സി​നി​മ​ക​ളി​ൽ…

Read More

ഷീലയ്ക്ക് അഭിനന്ദിക്കാൻ തോന്നിയ നടി ആരാണെന്ന് കണ്ടോ! 

എ​നി​ക്ക് ആ​രോ​ടും അ​സൂ​യ തോ​ന്നി​യി​ട്ടി​ല്ല. പ​ക്ഷേ എ​നി​ക്കൊ​ത്തി​രി അ​ഭി​ന​ന്ദി​ക്കാ​ന്‍ തോ​ന്നി​യി​ട്ടു​ള്ള നാ​യി​ക ന​യ​ന്‍​താ​ര​യാ​ണ്. മ​ന​സി​ന​ക്ക​രെ എ​ന്ന സി​നി​മ​യി​ലൂ​ടെ എ​ന്‍റെ കൂ​ടെ​യാ​ണ് അ​വ​ള്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. എ​ന്ന് ക​ണ്ടാ​ലും ആ ​കു​ട്ടി​ക്ക് ന​മ്മ​ളോ​ട് ഭ​യ​ങ്ക​ര ബ​ഹു​മാ​ന​മാ​ണ്. അ​തേ സ്‌​നേ​ഹ​മു​ണ്ട്. പി​ന്നെ അ​ത്ര​യും ഭം​ഗി​യു​ള്ള ഒ​രു പെ​ണ്ണി​നെ കാ​ണാ​ന്‍ വ​ലി​യ പാ​ടാ​ണ്. – ഷീ​ല

Read More

ആ​രു​ടെ​യും ജീ​വി​തം അ​ത്ര പെ​ർ​ഫെ​ക്ട​ല്ല, അ​താ​ണ് സ​ത്യം! സാ​മ​ന്ത പറയുന്നു…

ഒ​രുപ​ക്ഷേ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റാ​യ സ്ത്രീ ​എ​ന്ന നി​ല​യി​ൽ ഞാ​ൻ ശ​ക്ത​യാ​യി​രി​ക്കാം. കോം​പ്ര​മൈ​സാ​ണ് ഒ​രു ദാ​മ്പ​ത്യ​ത്തി​ലെ ന​മ്പ​ർ വ​ൺ ക്വാ​ളി​റ്റി എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​ലും ജീ​വി​തം വ​ള​രെ പെ​ർ​ഫ​ക്ടാ​ണ് എ​ന്ന് കാ​ണി​ക്കു​ന്ന​തി​ലാ​ണ് എ​ല്ലാ​വ​രും ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​ത്. ഈ ​സ്ട്രെ​സ്ഫു​ള്ളാ​യ ലോ​ക​ത്ത് എ​ല്ലാ​വ​രും ഫോ​ക്ക​സ് ചെ​യ്യു​ന്ന​ത് ഇ​ക്കാ​ര്യ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ന​മ്മു​ടെ കു​റ​വു​ക​ളെ കു​റി​ച്ചോ ന​മ്മ​ൾ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​ക​ളെ കു​റി​ച്ചോ ന​മ്മു​ടെ ഉ​ത്ക​ണ്ഠ​ക​ളെ കു​റി​ച്ചോ ഒ​ക്കെ സം​സാ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. എ​നി​ക്കും അ​ത്ത​ര​ത്തി​ൽ പെ​ർ​ഫെ​ക്ട് ലൈ​ഫ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ ഞാ​നി​പ്പോ​ൾ ഒ​രു കാ​ര്യം പ​റ​യ​ട്ടെ. ആ​രു​ടെ​യും ജീ​വി​തം അ​ത്ര പെ​ർ​ഫെ​ക്ട​ല്ല. അ​താ​ണ് സ​ത്യം. -സാ​മ​ന്ത

Read More

അ​ന്നു​മു​ത​ല്‍ മ​ഞ്ജു​വിന്റെ ​ ക​ടു​ത്ത ആ​രാ​ധ​ക​നാ​യി​രു​ന്നു ഞാ​ന്‍..! ജ​യ​സൂ​ര്യ പറയുന്നു…

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് പ​ത്രം എ​ന്ന സി​നി​മ​യി​ല്‍ ഒ​രു ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ വേ​ഷം ചെ​യ്യാ​ന്‍ ഭാ​ഗ്യം ല​ഭി​ച്ചി​രു​ന്നു. ആ ​വേ​ഷ​ത്തി​നാ​യി ദി​വ​സ​ങ്ങ​ളോ​ളം ഞാ​ന്‍ സി​നി​മ​യു​ടെ സെ​റ്റി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. അ​വി​ടെ വ​ച്ചാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി മ​ഞ്ജു വാ​ര്യ​രെ കാ​ണു​ന്ന​ത്. അ​ന്നു​മു​ത​ല്‍ അ​വ​രു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യി​രു​ന്നു ഞാ​ന്‍. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം മ​ഞ്ജു​വി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി​ത്ത​ന്നെ കാ​ണു​ന്നു. എ​ന്നും ചി​രി​ച്ച മു​ഖ​ത്തോ​ടെ​യാ​ണ് ഞാ​ന്‍ മ​ഞ്ജു​വി​നെ ക​ണ്ടി​ട്ടു​ള്ള​ത്. മേ​രി ആ​വാ​സ് സു​നോ​യു​ടെ സെ​റ്റി​ല്‍ വ​ന്ന​പ്പോ​ഴും മ​ഞ്ജു വ​ള​രെ പോ​സി​റ്റീ​വ് ആ​യി​ട്ടാ​ണ് ഓ​രോ​രു​ത്ത​രോ​ടും ഇ​ട​പെ​ട്ട​ത്. ഒ​രു സീ​നി​യ​ര്‍ ആ​ക്ട​ര്‍ എ​ന്ന ചി​ന്ത​യെ​ല്ലാം മാ​റ്റി​വെ​ച്ച് സം​വി​ധാ​യ​ക​ന്‍റെ ഓ​രോ നി​ര്‍​ദേ​ശ​ത്തെ​യും ഉ​ള്‍​ക്കൊ​ണ്ട് അ​തി​ന​നു​സ​രി​ച്ച് അ​ഭി​ന​യി​ക്കു​ന്ന മ​ഞ്ജു​വി​നെ​യാ​ണ് ഞാ​ന്‍ ക​ണ്ട​ത്. ഓ​രോ സീ​നി​ലും അ​വ​ര്‍ അ​ഭി​ന​യി​ക്കു​ന്ന​ത് കാ​ണാ​ന്‍​ത​ന്നെ ഭ​യ​ങ്ക​ര ര​സ​മാ​ണ്. ഓ​രോ സീ​നും വ​ള​രെ നാ​ച്വ​റ​ലാ​യി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​രു​ടെ ക​ഴി​വ് ഒ​രേ​സ​മ​യം എ​ന്നെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. -ജ​യ​സൂ​ര്യ

Read More

ന​ന്ദി മ​മ്മൂ​ക്ക..! എ​ന്‍റെ ദീ​പ്തി​യു​ടെ നാ​ഥ​ന്‍ ആ​യ​തി​ന് ന​ന്ദി; മീ​ര ജാ​സ്മി​ൻ

ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും നി​ങ്ങ​ളു​ടെ അ​സ്തി​ത്വ​ത്തി​ന്‍റെ ഉ​ള്ളി​ലേ​ക്ക് ആ​ഴ​ത്തി​ല്‍ ക​ട​ന്നു ചെ​ല്ലും. പി​ന്നെ​യ​ത് മ​റ്റൊ​ന്നി​നും പ​ക​രം വെ​ക്കാ​നാ​കാ​ത്ത വ​ണ്ണം അ​വി​ടം പി​ടി​ച്ച​ട​ക്കും. ശ്യാ​മപ്ര​സാ​ദ് സാ​റി​ന്‍റെ ഒ​രേ ക​ട​ല്‍ എ​നി​ക്ക് അ​ത്ത​ര​ത്തി​ലൊ​രു വി​ല​പ്പെ​ട്ട യാ​ത്ര​യാ​ണ്. മ​മ്മൂ​ക്ക എ​ന്ന അ​തു​ല്യ ന​ട​ന്‍റെ മി​ക​വ് ക​ണ്ട​നു​ഭ​വി​ക്കാ​നു​ള്ളൊ​രു അ​വ​സ​രം ന​ല്‍​കി​യ സി​നി​മ​യാ​ണ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ഓ​ണ്‍ സ്‌​ക്രീ​നി​ലേ​യും ഓ​ഫ് സ്‌​ക്രീ​നി​ലേ​യും ചി​ല പ്ര​തി​ഭ​ക​ള്‍​ക്കൊ​പ്പം അ​ടു​ത്തി​ട​പ​ഴ​കാ​നും ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​നു​മു​ള്ള അ​വ​സ​രം ഈ ​സി​നി​മ എ​നി​ക്ക് ന​ല്‍​കി. ന​ന്ദി മ​മ്മൂ​ക്ക, എ​ന്‍റെ ദീ​പ്തി​യു​ടെ നാ​ഥ​ന്‍ ആ​യ​തി​ന് ന​ന്ദി. ഭാ​വി​യി​ലെ എ​ല്ലാ അ​ര്‍​ഥ​വ​ത്താ​യ കാ​ര്യ​ങ്ങ​ള്‍​ക്കും ആ​ശം​സ​ക​ള്‍. – -മീ​ര ജാ​സ്മി​ൻ

Read More

ആ അവസ്ഥ എനിക്കില്ല, പിന്നെ എന്തിനാണ് മലയാളം കളഞ്ഞിട്ട് പോകുന്നത് ? ഇ​ന്ദ്ര​ൻ​സ് ചോദിക്കുന്നു…

അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ഓ​ഫ​റു​ക​ള്‍ സ്വീ​ക​രി​ക്കാ​റി​ല്ല. കാ​ര​ണം മ​ല​യാ​ള​ത്തി​ല്‍ ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​റു​ണ്ട്. ഇ​വി​ടെ സി​നി​മ​യി​ല്ലാ​ത്ത അ​വ​സ്ഥ ത​നി​ക്കി​ല്ല. പി​ന്നെ എ​ന്തി​നാ​ണ് മ​ല​യാ​ളം ക​ള​ഞ്ഞി​ട്ട് പോ​കു​ന്ന​തെ​ന്ന് വി​ചാ​രി​ച്ചി​ട്ടാ​ണ് അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളു​ടെ ഓ​ഫ​റു​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​ത്. കൂ​ടാ​തെ ചെ​റി​യ ഭാ​ഷാ ബു​ദ്ധി​മു​ട്ടു​മു​ണ്ട്. സീ​രി​യ​സ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലും ല​ഭി​ക്കു​ന്നത്. കോ​മ​ഡി സി​നി​മ​ക​ള്‍ അ​ധി​കം വ​രു​ന്നി​ല്ല. കോ​മ​ഡി സി​നി​മ​ക​ള്‍ മി​സ് ചെ​യ്യു​മ്പോ​ള്‍ എ​ന്‍റെ സി​നി​മ​ക​ള്‍ ഇ​ട്ട് ക​ണ്ടു സ​മാ​ധാ​നി​ക്കും. ഞാ​ൻ ഉ​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ സി​നി​മ​ക​ള്‍ കാ​ണു​മ്പോ​ള്‍ ആ ​പ​ഴ​യ കാ​ല​ത്തേ​​ക്ക് പോ​കും. കോ​മ​ഡി വേ​ഷ​ങ്ങ​ള്‍ ഇ​നി​യും ചെ​യ്യും. -ഇ​ന്ദ്ര​ൻ​സ്

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യും ഫോ​ണും ഉ​പ​യോ​ഗി​ക്കാത്ത മാ​യ മൗ​ഷ്മി

കു​ടും​ബ​ത്തി​നാ​ണ് എ​ന്നെ സം​ബ​ന്ധി​ച്ച് പ്രാ​ധാ​ന്യം. മ​ക​ൻ ജ​നി​ച്ച​പ്പോ​ൾ സീ​രി​യ​ൽ തി​ര​ക്ക് കാ​ര​ണം അ​വ​നൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​തേ മി​സിം​ഗ് മ​ക​ൾ​ക്കും വ​രാ​ൻ പാ​ടി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. മ​ക​ൾ ഇ​പ്പോ​ൾ ര​ണ്ടാം ക്ലാ​സി​ലേ​ക്കാ​ണ്. അ​ഭി​ന​യി​ക്കു​ന്ന​തി​ന് മ​ക്ക​ൾ​ക്ക് എ​തി​ർ​പ്പ് ഒ​ന്നു​മി​ല്ല. പ​ക്ഷെ അ​മ്മ രാ​വി​ലെ പോ​യി വൈ​കു​ന്നേ​രം വ​ര​ണ​മെ​ന്ന് പ​റ​യും. സീ​രി​യ​ലി​ൽ അ​ത് ന​ട​ക്കി​ല്ല. രാ​വി​ലെ പോ​യാ​ൽ രാ​ത്രി എ​പ്പോ​ഴാ​ണ് ഷൂ​ട്ടിം​ഗ് ക​ഴി​യു​ന്ന​തെ​ന്ന് അ​റി​യി​ല്ല. ന​ല്ലൊ​രു വേ​ഷം വ​ന്നാ​ൽ സി​നി​മ ചെ​യ്യും. വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ് സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഭ​ർ​ത്താ​വി​ന് പ്ര​ശ്‌​നം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ഭി​ന​യി​ക്കാ​ൻ എ​നി​ക്ക് ചെ​റു​പ്പം മു​ത​ൽ ഇ​ഷ്ട​മാ​യി​രു​ന്നു. ന​ല്ല ഒ​രു അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ അ​ഭി​ന​യി​ച്ചു. പി​ന്നീ​ട് നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. അ​ഭി​ന​യ​ത്തി​ൽനി​ന്നും മാ​റിനി​ന്ന സ​മ​യ​ത്ത് ഒ​രു​പാ​ട് ഗോ​സി​പ്പു​ക​ൾ വ​ന്നി​രു​ന്നു.​എ​നി​ക്ക് മാ​ര​ക രോ​ഗം വ​ന്നു​വെ​ന്നൊ​ക്കെ​യാ​ണ് കേ​ട്ട​ത്. ഞാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യും ഫോ​ണും ഉ​പ​യോ​ഗി​ക്കാ​റി​ല്ല. -മാ​യ മൗ​ഷ്മി

Read More