കുടുംബത്തിനാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം. മകൻ ജനിച്ചപ്പോൾ സീരിയൽ തിരക്ക് കാരണം അവനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചില്ല. അതേ മിസിംഗ് മകൾക്കും വരാൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു. മകൾ ഇപ്പോൾ രണ്ടാം ക്ലാസിലേക്കാണ്. അഭിനയിക്കുന്നതിന് മക്കൾക്ക് എതിർപ്പ് ഒന്നുമില്ല. പക്ഷെ അമ്മ രാവിലെ പോയി വൈകുന്നേരം വരണമെന്ന് പറയും. സീരിയലിൽ അത് നടക്കില്ല. രാവിലെ പോയാൽ രാത്രി എപ്പോഴാണ് ഷൂട്ടിംഗ് കഴിയുന്നതെന്ന് അറിയില്ല. നല്ലൊരു വേഷം വന്നാൽ സിനിമ ചെയ്യും. വിവാഹത്തിന് ശേഷമാണ് സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയത്. ഭർത്താവിന് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. അഭിനയിക്കാൻ എനിക്ക് ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു. നല്ല ഒരു അവസരം കിട്ടിയപ്പോൾ അഭിനയിച്ചു. പിന്നീട് നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. അഭിനയത്തിൽനിന്നും മാറിനിന്ന സമയത്ത് ഒരുപാട് ഗോസിപ്പുകൾ വന്നിരുന്നു.എനിക്ക് മാരക രോഗം വന്നുവെന്നൊക്കെയാണ് കേട്ടത്. ഞാൻ സോഷ്യൽ മീഡിയയും ഫോണും ഉപയോഗിക്കാറില്ല. -മായ മൗഷ്മി
Read MoreCategory: Movies
കൊതിയോടെ അത്തരം വേഷങ്ങൾക്കായി കാത്തിരിക്കുന്നു
എനിക്ക് വളരെ അടുപ്പം തോന്നിയ കഥാപാത്രമാണ് ഹോമിലേത്. ഷൂട്ടിംഗ് തുടങ്ങി അവസാനിച്ചത് അറിഞ്ഞില്ല. കഥ കേട്ടപ്പോള്‍ എനിക്ക് കിട്ടിയ അതേ ഫീല്‍ തന്നെയാണ് സിനിമ കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്കും കിട്ടിയതെന്നും പ്രതികരണങ്ങളില്‍ നിന്ന് ബോധ്യപ്പെട്ടു. അത്രയും മികച്ച രീതിയിലാണ് സംവിധായകന് ആ ചിത്രം എടുത്തിരിക്കുന്നത്. സീരിയസ് റോളുകൾക്കൊപ്പം ഹാസ്യവേഷങ്ങള്‍ ചെയ്യാനും ഇഷ്ടമാണ്. പണ്ട് ചെയ്തത് പോലുള്ള കോമഡി വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ കൊതിയാണ്. ഏറ്റവും ഇഷ്ടവും ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ്. വരാനിരിക്കുന്ന രണ്ട് സിനിമകളില്‍ കോമഡി ചെയ്തിട്ടുണ്ട്. പഴയത് പോലെയുള്ള കഥാപാത്രങ്ങള്‍ ഇനിയും വരുമായിരിക്കുമെന്നാണ് പ്രതീക്ഷ. -ഇന്ദ്രൻസ്
Read Moreഒരിക്കല്‍ ഗ്ലാമര്‍ കഥപാത്രം ചെയ്താല്‍ പിന്നെ എന്നും അങ്ങനെതന്നെ ചെയ്യേണ്ട അവസ്ഥ; അമ്മയാകാനൊരുങ്ങി നമിത
തെന്നിന്ത്യയിൽ ഒരുകാലത്തു നിളങ്ങിനിന്ന തമിഴകത്തിന്റെ സ്വന്തം താരമാണ് നമിത. മാദകസുന്ദരിയായി അറിയപ്പെടുന്ന നടി ഐറ്റം ഡാന്‍സുകളിലൂടെയാണ് തമിഴകത്ത് താരമായി മാറിയത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യല്‍ മീഡിയയിൽ സജീവമാണ് നടി.ഏറെക്കാലത്തെ പ്രണയത്തിനൊടവിൽ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2017-ലായിരുന്നു വിവാഹം. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിക്കുകയാണ് നമിത. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഒരു വലിയ സന്തോഷം തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകരെ അറിയിക്കുമെന്ന് നമിത പറഞ്ഞിരുന്നു. നിറവയറില്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായാണ് ആരാധകര്‍ക്കു മുന്നില്‍ നമിത എത്തിയത്. മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാന്‍ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നില്‍ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്കു വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചു. എനിക്ക് ഇപ്പോള്‍ നിന്നെ അറിയാം. ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നമിത തന്റെ സോഷ്യല്‍…
Read Moreപ്രസവം വേദനാജനകമായ ഒരു പ്രക്രിയ; സ്വാഭാവികമായും മാതൃത്വം നമ്മില്‍ വളരുമെന്ന് കാജൽ അഗർവാൾ
നമുക്കെല്ലാവര്‍ക്കും അറിയാവുന്നതു പോലെ, ശാരീരികമായി, പ്രസവം വേദനാജനകമായ ഒരു പ്രക്രിയയാണ്. അതില്‍നിന്നും മാറിവരാന്‍ സമയമെടുക്കും. പക്ഷേ പിന്നീട് സ്ത്രീകള്‍ പ്രതിരോധശേഷി വീണ്ടെടുക്കും. ആ സമയത്താണ് നമ്മുടെ ശരീരത്തിന് എന്തൊക്കെ കഴിവുകളാണ് ഉള്ളതെന്ന് മനസിലാവുക. അപ്പോഴത്തെ ബുദ്ധിമുട്ടുകളൊക്കെ കണക്കിലെടുക്കാതെ സ്വഭാവിക പ്രകിയയിലൂടെ അതങ്ങനെ ഒഴുകിപ്പോവും. ശരിക്കും പ്രകൃതി ഏറ്റെടുക്കുന്ന നിമിഷമാണത്. ഇപ്പോള്‍ സ്വന്തം അമ്മയുടെ കൂടെ വീട്ടിലാണുള്ളത്. മസാജ്, ആവി പിടിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കല്‍ എന്നിവയുള്‍പ്പെടെ എല്ലാ പരമ്പരാഗത ചികിത്സകളിലും ഞാന്‍ മുഴുകിയിരിക്കുകയാണ്. മാനസികമായും കൂടുതല്‍ ശക്തിയുള്ളവളാക്കാന് എനിക്ക് സാധിക്കുന്നു. കുഞ്ഞ് ജനിച്ചതോടെ നമ്മള് കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാകും. സ്വാഭാവികമായും മാതൃത്വം നമ്മില്‍ വളരും. ഇതൊരു സാധാരണ പ്രക്രിയയാണ്. -കാജൽ അഗർവാൾ
Read Moreകോമഡി ചെയ്യാൻ വലിയപാടാ; സീരിയസ് റോളുകൾ ചെയ്യുന്നതിനോടാണ് താൽപര്യമെന്ന് ധ്യാൻ ശ്രീനിവാസൻ
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയേക്കാളും ബേസില്‍ അഭിനയിച്ച ജാന്‍ എ മന് എന്ന സിനിമയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. അവനെ അറിയുന്ന ആള്‍ക്കാര്‍ക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമയായിരിക്കും ജാന്‍ എ മന്. സിനിമ എന്നുള്ള രീതിയേക്കാളും എനിക്ക് സിനിമയില്‍ അവനെ ഇഷ്ടമായി. ബേസിലിനോടുള്ള ഇഷ്ട്ടം കൊണ്ടും ബേസിലിന്റെ തമാശകൾ കൊണ്ടും ചിത്രം ഒരുപാട് ആസ്വദിച്ചു. എനിക്ക് സീരിയസ് റോളുകൾ ചെയ്യുന്നതിനോടാണ് കൂടുതൽ താൽപര്യം. സീരിയസ് ചെയ്യാനാണ് എളുപ്പം. കോമഡി ചെയ്യാൻ വലിയപാടാ. ടൈമിംഗ് കിട്ടണം അവരുമായിട്ടുള്ളൊരു വർക്ക് ഔട്ട് കിട്ടണം അത് വലിയ പാടാ… സീരിയസ് ചെയ്യാൻ അത്രക്ക് വലിയ പാടില്ല. -ധ്യാൻ ശ്രീനിവാസൻ
Read Moreസുകൃതം എന്റെ സുകൃതം; അന്ന് മമ്മൂട്ടി ആരാധകർ തന്നോട് പറഞ്ഞത് കേട്ട് ഞെട്ടിയെന്ന് ശാന്തികൃഷ്ണ…
സുകൃതം എനിക്ക് കിട്ടിയത് വലിയ സുകൃതമാണ്. കഥ കേട്ടപ്പോള്‍ എന്തായാലും ആ കഥാപാത്രം ചെയ്യുമെന്ന് പറഞ്ഞാണ് അതിലേക്ക് പോയത്. ചില മമ്മൂട്ടി ആരാധകര്‍ ആ സിനിമയെക്കുറിച്ച് എന്റെ അടുത്ത് സംസാരിച്ചിട്ടുണ്ട്. മമ്മൂക്ക വിളിച്ചിട്ട് ശാന്തിചേച്ചി പോയില്ലല്ലോ, അതുകൊണ്ടല്ലേ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അങ്ങനെയല്ല നിങ്ങള്‍ കാണേണ്ടത്, ആ ക്യാരക്ടറിനെ നോക്കൂ, എന്നാണ് ഞാന്‍ മറുപടി കൊടുത്തിട്ടുള്ളത്. സ്ത്രീയുടെ ഒരു സെല്‍ഫ് റെസ്പെക്ടാണ് അതില്‍ കാണിച്ചത്. ദുര്‍ഗയ്ക്ക് രവിശങ്കറിനോട് പ്രേമമുണ്ടെങ്കിലും അയാളുടെ ഭാര്യ വന്നപ്പോള്‍ ആ സ്നേഹം ത്യജിക്കുകയായിരുന്നു. വരാന്‍ പറഞ്ഞപ്പോള്‍ വന്ന് എല്ലാം ചെയ്ത് കൊടുത്തു. പിന്നെ പോവാന്‍ പറഞ്ഞപ്പോള്‍ പോവുകയും ചെയ്തു. ദുര്‍ഗ രവിശങ്കറിന്റെ ജീവിതത്തില്‍ ഒരു പ്രധാനപ്പെട്ടയാളായിട്ടില്ല. -ശാന്തികൃഷ്ണ
Read Moreമമ്മൂട്ടിയുടെയും ലാലിന്റെയും അഭിനയത്തേക്കുറിച്ച് അൻസിബയ്ക്ക് പറയാനുള്ളത്…
സിബിഐ 5 എനിക്ക് വലിയ സന്തോഷം നൽകിയ സിനിമയായിരുന്നു. മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്നു, സ്ക്രീൻ സ്പേസ് പങ്കിടാൻ പറ്റുന്നുവെന്നതെല്ലാം വലിയ സന്തോഷമാണ്. ലാൽ സാറിനൊപ്പം ദൃശ്യം ചെയ്തതും ജീവിതത്തിൽ കിട്ടിയ ഭാഗ്യമാണ്. രണ്ടുരേപും അഭിനയിക്കുകയല്ല ആക്ഷൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന അഭിനേതാക്കളാണ്. മാത്രമല്ല നെടുനീളൻ ഡയലോഗ് നമ്മൾ മണിക്കൂറുകളോളം എടുത്ത് പഠിച്ചിട്ടും ആക്ഷൻ പറഞ്ഞ് കഴിയുമ്പോൾ തെറ്റിക്കും. എന്നാൽ ലാൽ സാറും മമ്മൂക്കയും നിമിഷ നേരം കൊണ്ട് മനഃപാഠമാക്കും. അവർ രണ്ടുപേരും സെറ്റിൽ നല്ല ഫണ്ണുമാണ്. സിബിഐ ഷൂട്ടിംഗ് സമയത്ത് ഒരിക്കൽ മമ്മൂക്ക് മട്ടൻ ബിരിയാണി കൊണ്ടുവന്നിരുന്നു. അന്നാണ് ഞാൻ ആദ്യമായി മട്ടൻ ബിരിയാണി കഴിച്ചത്. -അൻസിബ
Read Moreകാൻ ചലച്ചിത്രമേള റെഡ് കാർപറ്റിൽ നയൻതാരയും
ഫ്രാൻസിലെ ലോകപ്രശസ്തമായ കാൻ ചലച്ചിത്രമേളയുടെ ആദ്യദിനം റെഡ് കാർപ്പെറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും. ഇന്ത്യയുടെ പ്രതിനിധിസംഘത്തെ വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർആണ് നയിക്കുക. ഈ മാസം 17നാണ് കാൻ ചലച്ചിത്രോത്സത്തിന് തിരശീല ഉയരുക. സംവിധായകൻ ശേഖർ കപൂർ, നടന്മാരായ അക്ഷയ് കുമാർ, നവാസുദ്ദീൻ സിദ്ദിഖി, മാധവൻ, നടിമാരായ നയൻതാര, പൂജ ഹെഡ്ഗെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെൻസർബോർഡ് ചെയർമാൻ പ്രസൂൺ ജോഷി, സംഗീതസംവിധായകരായ എ.ആർ. റഹ്മാൻ, റിക്കി കെജ്, ഗായകൻ മമെ ഖാൻ, എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടാവുക.\ ഇന്ത്യൻ സിനിമയും സംസ്കാരവും മുൻനിർത്തിയുള്ള അവതരണങ്ങളുണ്ടാകും. ചലച്ചിത്രമേളയുടെ ഭാഗമായുള്ള ഫിലിം മാർക്കറ്റിൽ ആദ്യ ‘കൺട്രി ഓഫ് ഓണർ’ അംഗീകാരവും ഇന്ത്യയ്ക്കാണ്.
Read Moreഅമ്മമാർക്ക് അങ്ങനെയൊരു ദിവസമുണ്ടോ!
മദർസ് ഡേ…. അമ്മമാരുടെ ദിവസം… അമ്മമാർക്ക് അങ്ങനെയൊരു ദിവസമുണ്ടോ.. എന്നും അമ്മമാരുടെ ദിവസമാണ്. മാതാ പിതാ ഗുരു ദൈവം എന്ന് പറയുമ്പോൾ.. അമ്മയിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. എന്റെ ജീവിതത്തിൽ അമ്മയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ വേണ്ടിയിരുന്ന അവസരത്തിലാണ് കാൻസറിന്റെ പിടിയിൽ അമ്മയുടെ ജീവൻ നഷ്ടപ്പെടുന്നത്. കഠിനമായ വഴികളിലൂടെ ഞാൻ നടന്ന് നീങ്ങുമ്പോൾ ആ നെഞ്ചിൽ ഒന്ന് ചേർന്നിരിക്കാൻ. അമ്മയുടെ തലോടൽ ഒന്നേൽക്കാൻ മനസിലെ വിഷമങ്ങൾ പറഞ്ഞ് തീർക്കാൻ ഒന്ന് പൊട്ടിക്കരയാൻ അമ്മയുണ്ടായിരുന്നില്ല. അമ്മ ഇല്ലാതെ വരുമ്പോഴാണ് ആ ശൂന്യത എത്രത്തോളം വലുതാണെന്നറിയുന്നത്. അമ്മയല്ലാതൊരു ദൈവമില്ല.. അമ്മയുടെ ത്യാഗത്തോളം വലുതൊന്നുമില്ല.. അമ്മയെ ഓർക്കാതെ ഒരു നിമിഷം എന്റെ ജീവിതത്തിൽ കടന്നുപോവുന്നില്ല. –സീമ ജി. നായർ
Read Moreനസ്ലിൻ ഗഫൂറിന്റേത് അഭിനയമല്ല; തുറന്ന് പറഞ്ഞ് സത്യൻ അന്തിക്കാട്
മകൾ എന്ന സിനിമയിൽ നസ്ലിൻ ഗഫൂറിനു വേണ്ടി ഉണ്ടാക്കിയ കഥാപാത്രമാണ് രോഹിത്. തണ്ണീർമത്തൻ ദിനങ്ങൾ മുതൽ ഞാൻ നസ്ലിനെ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ മാത്രമല്ല ഇക്ബാലും എന്റെ മക്കളുമൊക്കെ ഇവനെ ശ്രദ്ധിച്ചിട്ടുണ്ട്. അവൻ അഭിനയിക്കുന്ന പല സീനിലും കാമറ മുന്നിലുണ്ടെന്ന് തോന്നിപ്പിക്കാതെ ബിഹേവ് ചെയ്യുന്നുണ്ട്. അത് വലിയൊരു ക്വാളിറ്റിയാണ്. ആക്ടിംഗ് വേറെ ബിഹേവിംഗ് വേറെ. അവൻ ആക്ട് ചെയ്യുന്നില്ല. അവൻ അവന് തോന്നുന്ന രീതിയിൽ അവന്റെ ഭാഷയിൽ കമ്യൂണിക്കേറ്റ് ചെയ്യുകയാണ്. അത്തരമൊരു ക്യാരക്ടർ ഈ സിനിമയിൽ പ്രധാനമാണ്. അപർണ എന്ന് പറയുന്ന ദേവിക സഞ്ജയ് ചെയ്യുന്ന കഥാപാത്രത്തിന് ഇഷ്ടം തോന്നുന്ന ഒരു പയ്യൻ. അവൻ അവന് തോന്നുന്ന അവന്റെ ബുദ്ധിയിൽ തോന്നുന്ന കുറേ സൂത്രങ്ങളൊക്കെയാണ് പ്രയോഗിക്കുന്നത്. അതുകൊണ്ടാണ് അവൻ ഹിന്ദി പറയുന്നതൊക്കെ. ഷൂട്ട് ചെയ്യുന്ന സമയത്തുതന്നെ ഭയങ്കര പൊട്ടിച്ചിരിയുണ്ടാക്കിയ കുറേ സീനുകൾ ഉണ്ടായിരുന്നു. താരത്തിന്റെ പ്രകടനം കണ്ട് ജയറാം…
Read More