ഒരു രാജമല്ലി വിടരുന്ന പോലെ… എന്ന അനിയത്തിപ്രാവിലെ പാട്ട് അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ മലയാള സിനിമയിലെ സൂപ്പർ താരം ചാക്കോച്ചനെന്ന് വിളിക്കുന്ന കുഞ്ചാക്കോ ബോബൻ കേക്ക് മുറിച്ച് തന്റെ പ്രിയതമ പ്രിയയുടെ വായിൽ വച്ച് കൊടുത്തു. ‘ന്നാ താൻ കേസ് കൊട് ‘ എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന തൃക്കരിപ്പൂർ കയ്യൂരിലെ ലൊക്കേഷനിലാണ് അനിയത്തി പ്രാവിന്റെ രജത ജൂബിലി ആഘോഷം നടന്നത്. ചെറുവത്തൂർ, കയ്യൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ തമിഴ് നടി ഗായത്രി ശങ്കറാണ് നായിക. ജാഫർ ഇടുക്കി, സൈജു കുറുപ്പ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കയ്യൂരിൽ കോടതി സമുച്ചയത്തിലെ സീനുകളാണ് രണ്ടാഴ്ചയായി ചിത്രീകരിച്ചു വരുന്നത്.
Read MoreCategory: Movies
മകൾ ആണ്…എന്റെ മകൾ
മകള്‍ എന്ന സിനിമയ്ക്കു വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. മകള്‍ എന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ കണ്ടു പിടിച്ചത് എന്റെ മകള്‍ തന്നെയാണ്. സാധാരണ സത്യന് അന്തിക്കാട് സിനിമകള്‍ക്ക് വളരെ വൈകിയാണ് ടൈറ്റില്‍ ഇടുന്നത്. അത് മനഃപൂര്‍വമല്ല. അദ്ദേഹം കുറച്ച് ആലോചിച്ചാണ് പേരിടുന്നത്. ഈ സിനിമയുടെ അവസാന ദിവസം ഞാന്‍ ചോദിച്ചു, പേര് ഒന്നും ആയില്ലേ? എന്ന്. ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല എന്നായിരുന്നു സത്യന് അന്തിക്കാടിന്റെ മറുപടി. ഒരു ദിവസം എന്റെ മകള്‍ ഷൂട്ടിംഗ് കാണാന്‍ അവിടെ വന്നിരുന്നു. കാക്കനാട് ആയിരുന്നു ലൊക്കേഷന്‍. ഷൂട്ട് കാണാന്‍ കുറേ കുടുംബങ്ങളും അവിടെ എത്തിയിരുന്നു. ആരാ കൂടെ എന്ന് അവര്‍ ചോദിച്ചപ്പോള്‍ മകളാണ്, എന്റെ മകള്‍ എന്ന് ഞാന്‍ വിളിച്ചു പറഞ്ഞു. സത്യന് അന്തിക്കാട് അത് കേട്ടു. എന്നിട്ട് എന്റെ അടുത്തുവന്നു, ഇതാണ് നമ്മുടെ ടൈറ്റില്‍ – മകള്‍ – എന്ന്…
Read Moreനല്ല വേഷങ്ങൾ വരുന്നുണ്ട്
സിനിമയിൽ എത്തി തന്റെ കഴിവു കൊണ്ടു മാത്രം തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ലിജോ മോൾ. മഹേഷിന്റെ പ്രതികാരത്തിലെ സോണിയയെ മലയാളികൾ മറക്കില്ല. വലിയ കഥാപാത്രമൊന്നുമല്ലെങ്കിലും സൗബിന്റെ കഥാപാത്രം പറയുന്ന സോണിയ നമ്മുടെ മുത്തല്ലേ എന്ന ഡയലോഗ് മതി അത്രമാത്രം ആളുകൾ ലിജോ മോളെ ഓർക്കാൻ. ജയ് ഭീം എന്ന സൂര്യയുടെ സിനിമയിലൂടെ ലിജോമോൾ തെന്നിന്ത്യയിൽ താരമായി മാറി. ചിത്രത്തിന്റെ നട്ടെല്ല് തന്നെ ലിജോ മോൾ ചെയ്ത കഥാപാത്രമാണ്. ഒഡീഷനിലൂടെയാണ് ലിജോ മോൾ ജയ് ഭീം ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒഡീഷന് വന്ന നൂറുകണക്കിനാളുകളിൽ നിന്നാണ് ലിജോ മോളെ തെരഞ്ഞെടുത്തത്. ജയ് ഭീം റിലീസിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ലിജോ മോൾ. മലയാളത്തിൽ നിന്ന് ഇപ്പോൾ നല്ല വേഷങ്ങൾ ലഭിക്കുന്നുണ്ട്. അതിൽ വളരെ സന്തോഷവതിയാണ്. ഞാൻ ഇതുവരെ ചെയ്ത കഥാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ…
Read Moreകന്നട സിനിമകളെല്ലാം പാതി വേവിച്ച ഭക്ഷണം പോലെ
കന്നട സിനിമകളെല്ലാം പാതി വേവിച്ച ഭക്ഷണം പോലെയാണ്. ഒന്നുകിൽ കഥാപാത്ര രൂപീകരണം പൂർണമായിരിക്കില്ല. അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾ മാത്രം മുന്നിൽ കണ്ടുള്ളതായിരിക്കും. ആസൂത്രണത്തിന് കൂടുതൽ പരിശ്രമം കന്നട സിനിമകൾക്ക് ആവശ്യമാണ്.സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ കുറച്ച് കഥാപാത്രങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മിക്കപ്പോഴും നായികമാർക്ക് പോലും കാര്യമായൊന്നും ചെയ്യാനില്ല.മറ്റ് കഥാപാത്രങ്ങളെ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ആളുകൾ കാണുന്നില്ല. ഒടിടിയിൽ ഇത്രയും നല്ല ഉള്ളടക്കങ്ങൾ വരുമ്പോൾ വാണിജ്യ സിനിമയുടെ ഭാവിയെന്താകും എന്ന് ഞാൻ ചിന്തിക്കാറുണ്ട്. -സുധാ റാണി
Read Moreആർ ആർ ആർ കൊടുംങ്കാറ്റ് ! അതിരു കടക്കുന്ന മാർക്കറ്റിംഗ്
ഇ. അനീഷ് ഒരു സിനിമ എടുത്ത് ബ്രഹ്മാണ്ഡ ഹിറ്റാക്കുക … അതിന്റെ രണ്ടാം ഭാഗമോ അതിനേക്കാൾ വലിയ വിജയമാക്കുക… ബാഹുബലി എന്ന ചിത്രവും എസ്.എസ്. രാജമൗലിയും തീർത്ത വിസ്മയം അതാണ്. അതെ രാജമൗലി എന്ന സംവിധായകൻ വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ് ആർആർആർ എന്ന ചിത്രത്തിലൂടെ. കേരളത്തിൽ സൂപ്പർ താരങ്ങൾക്ക് മാത്രം അവകാശപ്പെട്ട പ്രീ ബുക്കിംഗാണ് ഇന്ന് തിയറ്ററിൽ എത്തിയ ചിത്രത്തിന് ലഭിച്ചത്. അതിരു കടക്കുന്ന മാർക്കറ്റിംഗിന്റെ പുത്തൻ അനുഭവമാകുകയാണ് ആർആർആർ. ബജറ്റ് എത്രയോ ആകട്ടെ …മാർക്കറ്റിംഗ് അതിന്റെ പാരമ്യത്തിലാണ്. കേരളത്തിൽ കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച ബാഹുബലിയെക്കാൾ ഒരുപടി മുന്നിൽ ആർആർആർ എത്തുമെന്ന് രാജമൗലിയുടെ വാക്കുകൾ തന്നെ സൂചിപ്പിക്കുന്നു. സംവിധായകനും താരങ്ങളും സംസ്ഥാന അതിർത്തികൾ കടന്ന് തങ്ങളുടെ പടത്തിന്റെ പ്രമോഷനുമായി ലോകം ചുറ്റുകയായിരുന്നു ഇതുവരെ. അതിനുള്ള ഫലം തിയറ്ററിൽ നിന്നും ലഭിക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു. ചിത്രത്തിന്റെ ഓൾ ഇന്ത്യ…
Read Moreഓർമകൾക്കെന്തു സുഗന്ധം..! ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ ഓർമയുണർത്തി സിനിമ പ്രചാരണം
കെ.കെ. അർജുനൻവിയ്യൂർ: നാളെ മുതൽ ഇതാ ഇന്നു മുതൽ എന്ന മൈക്ക് അനൗണ്‍സ് മെന്റ് ഓർമയുണ്ടോ…ഒരു കാലത്ത് സിനിമകളുടെ അനൗണ്‍സ്മെന്റും കളർ നോട്ടീസ് വിതരണവും നാട്ടിൻപുറങ്ങളിൽ പതിവു കാഴ്ചയായിരുന്നു. ഇതാ ഇന്നുമുതൽ എന്ന സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേന്ന് നടത്തിയ മൈക്ക് അനൗണ്സ്മെന്റിലാണു നാളെ മുതൽ ഇതാ ഇന്നുമുതൽ എന്ന ഡയലോഗ് പിറന്നത്. സിനിമ കാലത്തിനൊപ്പം മാറിയതോടെ മൈക്ക് അനൗണ്‍സ്മെന്റും നോട്ടീസ് വിതരണവുമൊക്കെ നിലച്ചു. എന്നാൽ, കാലങ്ങൾക്കു ശേഷം ഇപ്പോൾ വീണ്ടും മൈക്ക് അനൗണ്‍സ്മെന്റും നോട്ടീസ് വിതരണവും തിരിച്ചുവരുന്പോൾ പോയകാലത്തിന്റെ രസകരമായ ഓർമകളും തിരിച്ചെത്തുകയാണ്. അടുത്തിടെ റിലീസ് ചെയ്ത “ഉപചാരപൂർവം ഗുണ്ട ജയൻ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളത്ത് ജീപ്പിൽ മൈക്ക് അനൗണ്‍സ്മെന്റും നോട്ടീസ് വിതരണവും നടത്തിയിരുന്നു. ഇപ്പോൾ തൃശൂരിലും ഇത്തരത്തിൽ മൈക്ക് അനൗണ്‍സ്മെന്റും നോട്ടീസ് വിതരണവും തുടങ്ങി.വി.കെ. പ്രകാശ് നവ്യനായരെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത…
Read Moreഎങ്കില്‍ പിന്നെ ഞാന്‍ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ..? തന്റെ വിവാഹം നടന്നതിനെക്കുറിച്ച് നടി ശരണ്യ പറയുന്നു…
വീട്ടിൽ എന്റെ വിവാഹ ആലോചനകള്‍ നടക്കുന്നതിനിടെ ഒരു ദിവസം ഞാൻ സുഹൃത്തായ അരവിന്ദിനെ കണ്ടു. എന്തായി വിവാഹ ആലോചനകള്‍ എന്ന് ഞാന്‍ അരവിന്ദിനോട് ചോദിച്ചു. അപ്പോള്‍ ആ വീട്ടില്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്നായിരുന്നു അരവിന്ദ് നല്കിയ മറുപടി. എനിക്കും ആലോചനകള്‍ തുടങ്ങിയെന്ന വിവരം ഞാൻ അരവിന്ദിനോടും പറഞ്ഞു. അന്ന് വീട്ടിലെത്തിയപ്പോള്‍ എന്നെ തേടി അരവിന്ദിന്റെ ഒരു മെസേജ് എത്തുകയായിരുന്നു. ‘എങ്കില്‍ പിന്നെ ഞാന്‍ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ’ എന്നായിരുന്നു അരവിന്ദിന്റെ മെസേജ്. കുഴപ്പമില്ല, പക്ഷെ അച്ഛന്റെയും അമ്മയുടെയും എല്ലാം സമ്മതത്തോടെയും അനുഗ്രഹത്തോടെയും ആയിരിക്കണം എന്നായിരുന്നു എന്റെ മറുപടി. -ശരണ്യ
Read Moreയൂട്യൂബില്‍ ഹിറ്റായി സാന്ത്വനത്തിലെ ശിവേട്ടന്; പ്രണയകഥ പറഞ്ഞ് ‘സോള്‍മേറ്റ്’
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍, ഇതില്‍ പല പ്രണയങ്ങളും പൂര്‍ണതയില്‍ എത്താറില്ല. പാതിവഴിയില്‍ മുറിഞ്ഞ് പോകുന്ന പ്രണയങ്ങള്‍ ജീവിതത്തില്‍ സമ്മാനിക്കുക വിരഹങ്ങള്‍ മാത്രമാവും. ആ അവസ്ഥയില്‍ നിന്ന് മോചിതനാകാനും തനിക്ക് അടുത്തുള്ള ഇഷ്ടങ്ങള്‍ തിരിച്ചറിയാനും പലര്‍ക്കും കഴിയാറില്ല. അല്ലെങ്കില്‍ ശ്രമിക്കാറില്ല…. എന്നാല്‍, ആ ഇഷ്ടങ്ങള്‍ തിരിച്ചറിയാന്‍ സമയം കണ്ടെത്തിയാല്‍ മികച്ചൊരു തുടക്കമാവും ജീവിതത്തില്‍ ലഭിക്കുക. അത്തരമൊരുകഥ പറയുന്ന കിടിലന്‍ ഷോര്‍ട്ട് ഫിലിമാണ് സില്ലിമങ്ക് സ്റ്റുഡിയോ അണിയിച്ചൊരുക്കിയിയ ‘സോള്‍മേറ്റ്’. സാരംഗ് വി ശങ്കര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഒറ്റ ദിവസം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് ‘സോള്‍മേറ്റ്’ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. ഭാവന, സുരേഷ് ഗോപി, ആന്റണി പെപ്പെ, രമ്യ നമ്പീശന് തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ‘സോള്‍മേറ്റ്’ ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രണയിക്കുന്നവര്‍ക്കും…
Read Moreസല്യൂട്ട് ഒടിടിക്ക് നൽകിയതിന്റെ കാരണം
കുറുപ്പു തിയറ്ററിലിറക്കി, അതു വിജയിച്ചു എന്നതുകൊണ്ടു മാത്രം തിയറ്റർ ഉടമകൾ എനിക്കൊരു പ്രത്യേക പരിഗണന നൽകേണ്ട കാര്യമില്ലല്ലോ. സല്യൂട്ട് ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ അവർക്കൊരു നിലപാട് എടുത്തേ പറ്റൂ എന്നെനിക്കറിയാം. ഒടിടി റിലീസിനു ചിത്രങ്ങൾ പോകുമ്പോൾ മുൻപും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. തിയറ്റർ ഉടമകളെയോ പ്രേക്ഷകരെയോ വേദനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയല്ല സല്യൂട്ടിന്റെ ഒടിടി റിലീസ്. എല്ലാ താരങ്ങൾക്കും സ്വന്തം ചിത്രങ്ങൾ തിയറ്ററിലെത്തുന്നതു തന്നെയാണു താത്പര്യം. ചിത്രം തിയറ്ററിലെത്തിയിരുന്നെങ്കിൽ ലഭിക്കുമായിരുന്ന, ആദ്യ ദിനപ്രതികരണങ്ങളുടെ ത്രില്ലും ആഹ്ലാദവും ആശങ്കകളും നഷ്ടമായെന്ന വിഷമം എനിക്കുമുണ്ട്. സല്യൂട്ടിന്റെ ഒടിടി റിലീസ് ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങൾ കൊണ്ടാണ്. -ദുൽഖർ സൽമാൻ
Read Moreഇഷ്ടത്തോടെ ചെയ്തൽ അതൊരു ബുദ്ധിമുട്ടല്ലന്ന് വീണ നന്ദകുമാർ
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടിയാണ് വീണ നന്ദകുമാർ. മുംബൈയിൽ ജനിച്ചു വളർന്ന മെട്രോ ഗേൾ ആണെങ്കിലും വീണ നന്ദകുമാർ മലയാളികള്‍ക്ക് നാടൻ സുന്ദരിയാണ്. വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണെന്നു വീണ പറയുന്നു. ഒരഭിമുഖത്തിലാണ് വീണ ഇക്കാര്യം പറഞ്ഞത്.ചിലർ ഷോർട്സ് ധരിക്കുന്നത് അവർക്ക് അതു കംഫർട്ടബിൾ ആയതുകൊണ്ടായിരിക്കും. ചൂട് കൂടുതൽ തോന്നാതിരിക്കാനോ, യാത്ര സുഖകരമാക്കാനോ, ആത്മവിശ്വാസത്തിനോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലിനുമോ വേണ്ടി ആയിരിക്കും ഇത്. ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ മോശം അഭിപ്രായം പറയുന്നവരെ അവഗണിക്കുക എന്നുള്ളതാണ് ചെയ്യാൻ കഴിയുക. ഒരാൾ മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം അയാളെ തിരിച്ചും ഉപദ്രവിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്- വീണ പറയുന്നു. എല്ലാത്തരം വസ്ത്രങ്ങളും തനിക്കിഷ്ടമാണെന്നും വീണ പറയുന്നു. സൗകര്യപ്രദമായത് ധരിക്കുക എന്നതാണു രീതി. ധരിക്കുമ്പോൾ സുഖം തോന്നണം. പോകുന്ന സ്ഥലത്തിന് അനുസരിച്ചായിരിക്കും വസ്ത്രധാരണം. ചില സ്ഥലത്ത് പോകുമ്പോൾ കുർത്ത…
Read More