താരങ്ങളുടെ സ്വകാര്യ കാര്യങ്ങൾ അറിയാൻ എന്നും ആരാധകർക്ക് ആവേശമാണ്. ഇവരുടെ പ്രണയവും വിവാഹവും പ്രണയ തകര്‍ച്ചയും വിവാഹ മോചനവുമെല്ലാം എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയങ്ങളാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയമായിരുന്നു യുവതാരങ്ങളായ അനന്യ പാണ്ഡെയും ഇഷാന് ഘട്ടറും തമ്മിലുള്ള പ്രണയം. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും ചിത്രങ്ങള്‍ നിരന്തരം വൈറലായി മാറാറുണ്ട്. തങ്ങളുടെ പ്രണയം മറച്ചു വച്ചിരുന്നില്ല ഇഷാനും അനന്യയും. താരകുടുംബങ്ങളില്‍ നിന്നു സിനിമയിലെത്തിയ അനന്യയും ഇഷാനും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സ്നേഹം പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. രുമിച്ചുള്ള അവധി ആഘോഷവും ഡിന്നര്‍ ഡേറ്റുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.ഈ ആടുത്ത് ഇഷാന്റെ സഹോദരന് കൂടിയായ ഷാഹിദ് കപൂറിനും ഭാര്യ മീര രജ്പുത്തിനുമൊപ്പമുള്ള ഇഷാന്റെയും അനന്യയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അനന്യ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്നായിരുന്നു ഷാഹിദ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആരാധകര്‍ക്ക് നിരാശ…
Read MoreCategory: Movies
ലിവിംഗ് റിലേഷനെക്കുറിച്ച് ഗായത്രി
നിവിൻ ഭയങ്കര കോമഡിയാണ്. അടിപൊളി മനുഷ്യനാണ്. കണ്ടാൽ തന്നെ യറിയാം നിവിൻ നല്ലൊരു മനുഷ്യനാണെന്ന്. പ്രണവിനെ കൂടാതെ മറ്റൊരാളോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ, നിവിൻ എന്നാകും എന്റെ ഉത്തരം. നിവിൻ പോളിയുടെ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ കഥാപാത്രത്തെ വളരെ ഇഷ്ടമാണ്. ആ വൈബ് ഉള്ള ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. എനിക്ക് നിയമത്തിൽ വിശ്വാസം ഉണ്ട്. അതുകൊണ്ട്, ലിവിംഗ് റിലേഷനെക്കാൾ വിവാഹ ജീവിതത്തോടാണ് താൽപര്യം. -ഗായത്രി സുരേഷ്
Read Moreആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ആകാംക്ഷയും അദ്ഭുതവും ഒന്നും പുതിയ സിനിമയിൽ ഉണ്ടായില്ല..! ഐശ്വര്യ ലക്ഷ്മി പറയുന്നു…
സിനിമയെപ്പറ്റിയും അഭിനയത്തെപ്പറ്റിയും ഒന്നും അറിയാതെയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ നായികയാവുന്നത്. എന്താണ് സിനിമ, അഭിനയം എന്നറിയാൻ വേണ്ടി ചെയ്ത സിനിമയാണത്. എന്നാൽ അപ്പോൾ മുതൽ സിനിമയോട് സ്നേഹം തോന്നി. ആദ്യമായി സിനിമ ചെയ്തതിന്റെ സന്തോഷം അനുഭവപ്പെട്ടു. സിനിമ പാഷനാണെന്ന് തിരിച്ചറിഞ്ഞു. സ്ക്രീനിൽ കാണുമ്പോൾ ഉണ്ടാവുന്ന ഇമോഷൻ മനസിലാകുന്നതും ഈ സിനിമയിൽ അഭിനയിച്ചപ്പോഴാണ്. അർച്ചന 31 നോട്ടൗട്ട് ചെയ്യുമ്പോൾ നടി എന്ന നിലയിൽ പക്വത കൈവന്നുവെന്ന് തോന്നി. ആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ആകാംക്ഷയും അദ്ഭുതവും ഒന്നും പുതിയ സിനിമയിൽ ഉണ്ടായില്ല. എങ്ങനെയാണ് ഒരു സിനിമ കൂടുതൽ നന്നാക്കുക എന്നതിലായിരുന്നു ശ്രദ്ധ. അതിലൂടെ മുമ്പോട്ടുപോകാൻ ശ്രമിച്ചു. -ഐശ്വര്യ ലക്ഷ്മി
Read Moreമമ്മൂട്ടിയും മോഹൻലാലും ശരിയായില്ല; തെങ്കാശിപ്പട്ടണത്തിലേക്ക് സുരേഷ് ഗോപി വന്നവഴി…
തെങ്കാശിപ്പട്ടണം മോഹന്‍ലാലിനെ വെച്ച് എഴുതിയാലോ എന്നായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീട് മമ്മൂട്ടിയെ വച്ചും എഴുതി നോക്കിയിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. ഒടുവില്‍ സുരേഷ് ഗോപിയിലേക്കാണ് ചിത്രം എത്തിയത്. അദ്ദേഹം ഇത് കേട്ടപ്പോള്‍ത്തന്നെ സമ്മതിക്കുകയും ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ സിനിമയുടെ ചിത്രം തുടങ്ങുന്നത്. പ്രധാന കഥാപാത്രങ്ങളിലൊരാളായി സുരേഷ് ഗോപിയെ തീരുമാനിച്ചപ്പോള്‍ എല്ലാവരും ആദ്യം അമ്പരപ്പിലായിരുന്നു. കാരണം തോക്കില്ലാതെ അദ്ദേഹത്തെ കാണാത്ത കാലമായിരുന്നു അത്. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടി. ഇത് അല്പം വികലമായിപ്പോവുമോ, കാസ്റ്റിംഗ് കറക്റ്റല്ലല്ലോ, സുരേഷ് ഗോപി ട്രൗസര്‍ കാണിച്ച് കോമഡി പറയുന്നത് പ്രേക്ഷകര്‍ ഏറ്റെടുക്കുമോയെന്ന് സംശയമുണ്ടായിരുന്നു. -മെക്കാർട്ടിൻ
Read Moreരാജമൗലിയോട്ആലിയ പിണങ്ങിയോ…
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ബാഹുബലിയൊരുക്കിയ രാജമൗലി തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളായ ജൂണിയര്‍ എന്‍ടിആറിനെയും രാം ചരണ്‍ തേജയെയും നായകന്മാരാക്കിയാണ് ആര്‍ആര്‍ആര്‍ ഒരുക്കിയത്. ഇതിനടകംതന്നെ പല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിയ ആര്‍ആര്‍ആര്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ നായകന്മാരായി എത്തിയ ചിത്രത്തിലെ നായിക ബോളിവുഡിലെ സൂപ്പര്‍ നായികയായ ആലിയ ഭട്ട് ആണ്. ആലിയയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ആര്‍ആര്‍ആര്‍. ചിത്രത്തില്‍ സീത എന്ന നായികവേഷത്തിലാണ് ആലിയ എത്തുന്നത്. ആലിയയുടെ പ്രകടനവും കൈയടി നേടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആലിയ ഭട്ട് സംവിധായകന് രാജമൗലിയുമായി പിണക്കത്തിലാണെന്നാണ്. രാജമൗലിയെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്ന് ആലിയ അണ്‍ഫോളോ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതായാണു റിപ്പോര്‍ട്ടുകള്‍. രാജമൗലിയുടെ ചില തീരുമാനങ്ങളിൽ ആലിയ അസ്വസ്ഥയാണെന്നും ഇതാണ്…
Read Moreഎന്റെ ജീവിതത്തിൽ ഒന്നും മാറ്റണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല
പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. ഞാൻ ഒരിക്കലും ഒരു റിഗ്രെറ്റ്സ് (പശ്ചാത്താപം) വയ്ക്കാത്ത ആളാണ്. എന്തും നല്ലതിനായിരുന്നു സംഭവിച്ചത് എന്ന് വിചാരിക്കുന്ന ആളാണ്. ഒരുപക്ഷേ ഇപ്പോഴായിരിക്കും കേട്ടോ എനിക്ക് ആ ചിന്ത കൂടുതൽ വന്നു തുടങ്ങിയത്. എന്തായിരുന്നെങ്കിലും അതെല്ലാം നല്ലതിനായിരുന്നു. എന്റെ ജീവിതത്തിൽ ഒന്നും മാറ്റണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. പെട്ടെന്നൊരു കാര്യം ഓർത്താൽ കഴിഞ്ഞ ദിവസം ലുലുവിൽ ഒരു ഫംഗ്ഷൻ നടന്നപ്പോൾ സ്റ്റേജിൽ നിന്ന എല്ലാവർക്കും ഞാൻ ഒരു കഷണം കേക്ക് കൊടുത്തിരുന്നു. പക്ഷേ ആ കുഞ്ഞിനെ മാത്രം ഞാൻ കണ്ടില്ല. പിന്നീട് അതിന്റെ വീഡിയോ കണ്ടപ്പോഴാണ് ഞാൻ ആ കുഞ്ഞിനു മാത്രം കൊടുത്തില്ലല്ലോ എന്നോർത്തത്. ഇപ്പോ എനിക്ക് വീണ്ടും ആ ഫംഗ്ഷനിൽ തിരിച്ചു പോയിട്ട് ആ കുഞ്ഞിന്റെ വായിൽ ഒരു കഷണം കേക്ക് വച്ചുകൊടുത്താൽ കൊള്ളാം എന്നുണ്ട്. അങ്ങനെയുള്ള ചെറിയ ചെറിയ പശ്ചാത്താപങ്ങളേ എനിക്കുള്ളൂ. അല്ലാതെ…
Read Moreജിപ്സിയെ മോഹിച്ച ജോൺ എബ്രഹാം
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയം. എന്റെ അച്ഛനെ ബിസിനസ് പങ്കാളി ചതിച്ചു. അദ്ദേഹം ഒരു പുതിയ ജിപ്സിക്കായി ഓര്‍ഡര്‍ നല്‍കിയിരിക്കുകയായിരുന്നു. പണമില്ലാതായതോടെ ആ ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നു. നിറകണ്ണുകളോടെ മോനെ നാളെ ഈ ടേബിളില്‍ നമുക്ക് കഴിക്കാനുള്ള ഭക്ഷണമുണ്ടാകുമോ എന്നെനിക്ക് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു. ഒരുനാള്‍ ഒരു ജിപ്സി വാങ്ങണമെന്നത് എന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. അതിനാല്‍ എനിക്കിത് വളരെ വൈകാരികമായ ഒന്നാണ്. ഒരിക്കലും നേടാനാകാതെ പോയ കാമുകിയെപോലെയാണ്. അതേസമയം എനിക്ക് ആ ജിപ്സിയോട് സ്നേഹം തോന്നാന്‍ മറ്റൊരു കാരണവുമുണ്ടെന്നാണ് ജോണ്‍ പറയുന്നത്. എനിക്ക് ജിപ്സി കിട്ടിയത് ആര്‍മി ക്വോട്ടയിലൂടെയാണ്. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു ലഭിച്ച ജിപ്സി എന്നതില്‍ താന്‍ ഏറെ അഭിമാനിച്ചിരുന്നു. -ജോണ്‍ ഏബ്രഹാം
Read Moreപൂച്ചയെ അയച്ച ആ സുന്ദരിയെ ഇന്നും ആരാധകർ തേടുന്നു
സമ്മർ ഇൻ ബേദ്ലഹേം സിനിമയുടെ രണ്ടാം ഭാഗം എല്ലാവരും ചോദിക്കാറുണ്ട്. ആ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമോ എന്ന് അറിയില്ല. പൂച്ചയുടെ കാര്യത്തിലുള്ള ഒരു തീരുമാനം അറിയാൻ വേണ്ടിയാണ് എല്ലാവരും ചോദിക്കുന്നത്. ആ പൂച്ചയെ അയച്ച വ്യക്തി ആരാണെന്ന് സിനിമയിൽ വർക്ക് ചെയ്തവർക്കുതന്നെ അറിയില്ല. എനിക്കും അറിയില്ല. ഇപ്പോഴും അത് ഒരു രഹസ്യമായി നിൽക്കുകയാണ്. പടത്തിൽ തന്നെ രണ്ട് പേരിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. അതിൽ ആരാണെന്ന് ഇപ്പോഴും അറിയില്ല. ചിലപ്പോൾ ഡയറക്ടർക്ക് മാത്രമേ അറിയുകയുള്ളൂ. -മഞ്ജു വാര്യർ
Read Moreപട, നാരദൻ, വെയിൽ: ഒടിടി റിലീസ് തീയതികള്‍ പ്രഖ്യാപിച്ച് പ്രൈം വീഡിയോ
കൊച്ചി: അടുത്തയിടെ റിലീസ് ചെയ്ത മലയാള സിനിമകളായ പട, നാരദന്, വെയില് എന്നിവയുടെ ആഗോള ഡിജിറ്റല്‍ പ്രീമിയര്‍ തിയതികള്‍ പ്രഖ്യാപിച്ച് മുന്‍നിര ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ. ടോവിനോ തോമസ് നായകനായ ആഷിക് അബു ചിത്രം നാരദന്, ഷെയ്ന് നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് ഒരുക്കിയ വെയില്, ജോജു ജോര്‍ജ്, വിനായകന്, കുഞ്ചാക്കോ ബോബന്, ദിലീഷ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. ഒരുക്കിയ പട എന്നിവയുടെ റിലീസ് തീയതികളാണ് പ്രൈം വീഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന് നായകനാകുന്ന പടയുടെ സ്ട്രീമിംഗ് മാർച്ച് 30ന് ആരംഭിക്കും. ഏപ്രില്‍ എട്ടി നാണ് ആഷിക് അബുവിന്റെ നാരദന് സ്ട്രീമിംഗ് നടക്കും. ഏപ്രില്‍ 15ന് ആണ് ഷെയ്ന് നിഗ ത്തിന്റെ വെയില് സ്ട്രീമിംഗ് തുടങ്ങുക. തിയറ്ററുകളില്‍ ഫെബ്രുവരി 25ന് എത്തിയ ചിത്രമാണിത്.
Read Moreവിനായകനെപ്പലെയുള്ളവർ എന്നോട് ഇങ്ങനെ ചോദിച്ചാൽ പല്ലടിച്ചു ഞാൻ താഴെയിടും! സ്വയം ഒരു തീയാവുക ഓരോ പെണ്ണും; ലക്ഷ്മിപ്രിയ
വിനായകനെപ്പലെയുള്ളവർ എന്നോട് ഇങ്ങനെ ചോദിച്ചാൽ പല്ലടിച്ചു ഞാൻ താഴെയിടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടുകൊണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. താത്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താത്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ സ്ത്രീക്ക് ഇത്തരം ചോദ്യത്തോടുള്ളു എന്ന് അയാൾക്ക് ആരാണു പറഞ്ഞുകൊടുത്തത്. സ്ത്രീസുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കൈയിലല്ല. അത് ഓരോ പെണ്ണിന്റെയും കൈയിലാണ്. ഏത് അനാവശ്യവും കേട്ടുകൊണ്ടിരിക്കുന്ന ഏതോ ഒരുത്തിയല്ല, സ്വയം ഒരു തീയാവുക ഓരോ പെണ്ണും. -ലക്ഷ്മിപ്രിയ
Read More