പൈസയുടെ കാര്യത്തില്‍ ഒരു കോംപ്രമൈസും ചെയ്യില്ല എന്ന് എന്നെപ്പറ്റി ആള്ക്കാര് പറയാറുണ്ട്. അതുകൊണ്ട് കുറച്ച് നല്ല വേഷങ്ങള്‍ പോയിട്ടുണ്ട്. ഈ സംവിധായകന്, ഇന്ന പടത്തിന് ഇത്ര രൂപ കിട്ടണം എന്ന് പറയുന്ന ആളല്ല ഞാന്‍. പുതിയ ആളായാലും പടം ഓടത്തില്ലെന്ന് തോന്നുവാണേലും എന്റെ കഥാപാത്രം എന്നെക്കൊണ്ടു ഭംഗിയാക്കാന്‍ നോക്കുന്ന ആളാണ് ഞാന്‍ . ജോലി ചെയ്താല്‍ പൈസ കിട്ടണം. അത് ചോദിച്ചു വാങ്ങിക്കുമ്പോള്‍ അയാള്‍ക്ക് അഹങ്കാരമാണെന്നും പൈസ കൂടുതല്‍ ചോദിക്കുമെന്നും പറയും. കൂടുതലാണെങ്കില്‍ വിളിക്കണ്ട. ഇത് അഹങ്കാരത്തില്‍ പറയുന്നതല്ല. അല്ലെങ്കില്‍ അങ്ങനൊരു കഥാപാത്രമായിരിക്കണം. എന്നാല്‍ ചില വേഷങ്ങള്‍ക്കായി റെമ്യൂണറേഷനില്‍ വിട്ടുവീഴ്ച ചെയ്തിട്ടുമുണ്ട്. -സായ് കുമാർ
Read MoreCategory: Movies
മാറുന്ന സിനിമ ആസ്വാദനം !മലയാള സിനിമയ്ക്ക് പുതുജീവൻ പകർന്ന് മൾട്ടിപ്ലക്സ് തരംഗം…
ഇ. അനീഷ്സിനിമാ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം ആസ്വാദനകാഴ്ചകളും രീതികളും മാറുകയാണ്. സിനിമ തുടങ്ങുന്നതിനും മണിക്കൂറുകള്‍ മുന്‍പേ തിയറ്ററുകള്‍ക്ക് മുന്നില്‍ ഇടം പിടിച്ച് ഇടുങ്ങിയ ടിക്കറ്റ് കൗണ്ടറിന് ഉള്ളിലുടെ ടിക്കറ്റ് തീരരുതേ എന്ന പ്രാര്‍ഥനയോടെ നിന്ന നാളുകള്‍…കോളജും സ്കൂളും കട്ട് ചെയ്ത് ടിക്കറ്റ് കിട്ടാതെ മടങ്ങുന്ന അവസ്ഥ… ആ കാഴ്ച മാറികൊണ്ടിരിക്കുകയാണെന്ന് നിസംശയം പറയാം. തിയറ്ററുകള്‍ പൂര്‍ണമായും മാറി. സംസ്ഥാനത്തെ പ്രധാന റിലീസ് സെന്ററുകളില്‍ പകുതിയിലധികവും മള്‍ട്ടി പ്ലക്സുകളായി മാറി. മള്‍ട്ടി പ്ലക്സ് യുഗത്തിലേക്ക് മലയാളികള്‍ മാറിയതോടെ തിരക്ക് ‘ഓണ്‍ ലൈനായി’. ഒരു തിയറ്റര്‍ ഇല്ലെങ്കില്‍ മറ്റൊരു തിയറ്ററില്‍ ടിക്കറ്റ് കിട്ടുമെന്ന് ഉറപ്പായി. ഒരുഷോ ഇല്ലെങ്കില്‍ അഞ്ചുമിനിട്ടുവൈകി മറ്റൊരു ഷോ.. സൂപ്പര്‍ താരചിത്രങ്ങള്‍ക്ക് ഒരു ദിവസം 25-ലധികം ഷോ വരെ കിട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയതോടെ മള്‍ട്ടി പ്ലക്സുകളുടെ സ്റ്റാന്‍ഡേര്‍ഡിലേക്ക് സിനിമാ ആസ്വാദകരും മാറി. വലിയ സിനിമാ കൊട്ടകകളില്‍ നിന്നും ആരവം…
Read Moreരാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും ! ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങൾ പ്രദർശിപ്പിക്കുക
തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരിതെളിയും. ഇന്നു വൈകുന്നേരം 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐ എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന്‍ ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും. ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് മന്ത്രി വി.ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ മേയർ ആര്യാ രാജേന്ദ്രനും നൽകി പ്രകാശനം ചെയ്യും. അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് പുറത്തിറക്കും. കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുണ്‍ മാസിക ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, അക്കാദമി ചെയർമാൻ രഞ്ജിത്ത്,…
Read Moreവലിയ അനുഗ്രഹം! തിരിച്ച് വരവിന്റെ പ്രധാന കാരണം മഞ്ജു വാര്യര്‍ തന്നെ; രാധിക പറയുന്നത് ഇങ്ങനെ…
തിരിച്ച് വരവിന്റെ പ്രധാന കാരണം മഞ്ജു വാര്യര്‍ തന്നെയാണ്. മഞ്ജു ചേച്ചിക്കൊപ്പം ഉള്ള സിനിമ ആയതുകൊണ്ടാണ് അയിഷ കമിറ്റ് ചെയ്തത്. മഞ്ജു ചേച്ചിക്ക് ഒപ്പമുള്ള അഭിനയാനുഭവം പങ്കുവയ്ക്കാന്‍ വാക്കുകള്‍ക്ക് സാധിക്കില്ല. ശരിക്കും ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് മഞ്ജു ചേച്ചി. അവര്‍ക്കൊപ്പം കുറച്ച് സ്ക്രീനുകള്‍ പങ്കിടാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. അയിഷയിലെ എന്റെ കഥാപാത്രം രസകരമാണ്. വിവാഹ ശേഷം യുഎഇയില്‍ സെറ്റില്‍ഡ് ആണ്. ഈ സിനിമ ഭൂരിഭാഗവും ചിത്രീകരണം നടന്നത് യുഎഇയില്‍ ആണ്. ബഹുഭാഷ ചിത്രം എന്നതും ബിഗ് സ്കെയില്‍ ചിത്രമാണ് എന്നതും സിനിമ ഏറ്റെടുക്കാനുള്ള കാരണമായി. വളരെ രസകരമായിരുന്നുവത്രെ സെറ്റിലുള്ള ഓരോ ദിവസവും. ചെറുപ്പക്കാരായ മള്‍ട്ടി നാഷണല്‍ ക്രൂ ആണ് സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിച്ചിരിക്കുന്നത്. കുറച്ച് സെക്കന്റുകള്‍ മാത്രമേ ഉള്ളൂവെങ്കിലും ആ അനുഭവം എനിക്ക് രോമാഞ്ചമുണ്ടാക്കി. …
Read Moreസിനിമ പോസ്റ്റർ ചുമരുകളിൽ പതിച്ച് സംവിധായകനും നായകനും
പുതിയ ചിത്രത്തിന്റെ പോസ്റ്റർ ചുമരുകളിൽ പതിച്ച് സംവിധായകനും നായകനും. 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകളാണ് അനൂപ് മേനോനും സംവിധായകൻ ബിബിന്‍ കൃഷ്ണയും ചുമരുകളിൽ പതിച്ചത്. സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത ജീവ നൽകിയ ഒരു ചലഞ്ചിന്റെ ഭാഗമായാണ് ഇരുവരും പോസ്റ്ററുകൾ പതിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ജീവയും സുഹൃത്തും കൂടി ചുമരുകളില്‍ പതിപ്പിച്ചിരുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നതിന്റെ വീഡിയോ ജീവ തന്നെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഡിവൈഎസ്പി നന്ദകുമാര്‍ എന്ന കഥാപാത്രത്തിനെയാണ് അനൂപ് മേനോന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സൂപ്പര്‍ താരം പ്രഭാസ് അടക്കമുള്ളവരായിരുന്നു ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കില്‍ യുവതാരം അനുമോഹനും എത്തുന്നുണ്ട്. രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രം തരുന്നുണ്ട്. മാര്‍ച്ച് 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Read Moreമണലില്‍ ഡാന്‍സ് കളിക്കുന്നതില്‍ പ്രത്യേകതയുണ്ട്..! ബീച്ചില്‍ വരുണ്‍ ധവാനൊപ്പം ചുവടു വച്ച് രശ്മിക
എക്സ്പ്രെഷന്‍ ക്വീൻ എന്നറിയപ്പെടുന്ന തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന പ്രേക്ഷകരുടെ പ്രിയ താരമാണ്. ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്ന സന്തോഷം താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം വരുണ്‍ ധവാനൊപ്പം ബീച്ചില്‍ ബീസ്റ്റിലെ സൂപ്പര്‍ഹിറ്റ് ഗാനം അറബിക്കുത്തിന് ചുവടു വച്ചിരിക്കുകയാണ് രശ്മിക. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ ദിവസം ബോളിവുഡ് നടന് വരുണ്‍ ധവാനുമായുള്ള ഷൂട്ടിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരുടേയും ഡാന്‍സ് വീഡിയോ ആണ്. സൂപ്പര്‍താരം വിജയ് നായകനായെത്തുന്ന ബീസ്റ്റിലെ സൂപ്പര്‍ഹിറ്റ് ഗാനം അറബിക്കുത്തിനാണ് വരുണ്‍ ധവാനും രശ്മിക മന്ദാനയും ചുവടുവയ്ക്കുന്നത്. ബീച്ചില്‍ നിന്നുകൊണ്ട് അതിമനോഹരമായി ചുവടുവയ്ക്കുകയാണ് താരങ്ങള്‍. ‘‘യോ ഹബീബൂ, മണലില്‍ ഡാന്‍സ് കളിക്കുന്നതില്‍ പ്രത്യേകതയുണ്ട്’’ എന്ന അടിക്കുറിപ്പിലാണ് ഇരുവരും വിഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ടു മണിക്കൂറുകൊണ്ടു തന്നെ 20 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അല്ലു അര്‍ജുന്റെ പുഷ്പയ്ക്ക്…
Read Moreസത്യം പറഞ്ഞാല്‍ അഭിനയം എന്റെ തീരുമാനമായിരുന്നില്ല, വിധിയായിരുന്നു..! ശ്രുതി ഹാസൻ
സത്യം പറഞ്ഞാല്‍ അഭിനയം എന്റെ തീരുമാനമായിരുന്നില്ല, വിധിയായിരുന്നു. ഒരു സ്വതന്ത്ര സംഗീതജ്ഞ ആവണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. തുടക്കത്തില്‍, ഞാന്‍ അഭിനയത്തില്‍ കമിറ്റഡ് ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കുറച്ച് അധിക പണം സമ്പാദിക്കാനും പുറത്തേക്ക് പോകാനും ബാന്‍ഡ് ഉപകരണങ്ങള്‍ വാങ്ങാനും ആഗ്രഹിച്ചതിനാലാണ് ഞാന്‍ അത് ചെയ്തത്. ഇത് വളരെ പ്രായോഗികമായിരുന്നു. ഒരു ദിവസം ഞാന്‍ ഒരു സിനിമാ താരമായി മാറുമെന്നത് ഒരിക്കലും എന്റെ ചിന്തയില്‍ ഉണ്ടായിരുന്നില്ല. സിനിമയില്‍ എന്തെങ്കിലും ചെയ്താല്‍ തന്നെ അത് സംഗീതത്തിലായിരിക്കാം, അല്ലെങ്കില്‍ എഴുത്തോ സംവിധാനമോ ആയിരിക്കുമെന്ന് ഞാന്‍ കരുതി. സത്യസന്ധമായി ഒരിക്കലും ഞാന്‍ ഒരു അഭിനേത്രിയാകുമെന്ന് സങ്കല്പിച്ചിട്ടില്ല. അത് സംഭവിച്ചപ്പോഴും ഒരു സിനിമ ചെയ്തേക്കാം എന്നാണ് ഞാന്‍ വിചാരിച്ചത്. ഒരിക്കലും ഞാന്‍ ഒരു ഫുള്‍ ടേം പ്ലാന്‍ ആയി കണ്ടിട്ടില്ല. എന്നാല്‍ ആ ഒരു സിനിമ ചെയ്യുമ്പോള്‍ എനിക്കിത് ശരിക്കും ഇഷ്ടപ്പെട്ട് തുടങ്ങി. കൂടുതല്‍…
Read Moreചാക്കോച്ചന് ആദ്യം; ഷൈന്‍ ടോം ചാക്കോ മനസ് തുറന്നപ്പോൾ…
ചാക്കോച്ചനെ ആദ്യമായി കാണുന്നത് നമ്മള് എന്ന സിനിമയുടെ ലെക്കേഷനില്‍ വെച്ചാണ്. ചാക്കോച്ചന്റെ കൂടെ ആദ്യമായി വര്‍ക്ക് ചെയ്യുന്നത് സ്വപ്നക്കൂട് എന്ന ചിത്രത്തിലാണ്. നമ്മള് സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് ചാക്കോച്ചന് ലൊക്കേഷനില്‍ എത്തിയിരുന്നു. തൃശൂര്‍ വഴി പോയപ്പോള്‍ കമല്‍ സാറിനെ കാണാന്‍ വന്നതാണ്. അന്നാണ് ആദ്യമായി ചാക്കോച്ചനെ നേരിട്ട് കാണുന്നത്. അതുകഴിഞ്ഞ് എന്റെ അടുത്ത മൂവി സ്വപ്നക്കൂടില്‍ ചാക്കോച്ചനുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റി. അന്ന് ഞാന്‍ ചാക്കോച്ചന്റെ മൊബൈല്‍ നമ്പര്‍ നൈസായിട്ട് സംഘടിപ്പിച്ചു. അന്ന് മൊബൈലൊന്നും അത്ര പോപ്പുലറല്ല. പക്ഷേ ചാക്കോച്ചന്റെ കൈയില്‍ ഫോണുണ്ട്. അങ്ങനെ ഞാന്‍ വീട്ടിലെത്തിയ ശേഷം ചാക്കോച്ചനെ വിളിച്ചു. പടം റിലീസായ സമയത്താണ് വിളിച്ചത്. ഞാന്‍ ഷൈന്‍ ടോം ആണ്, കമല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന എന്നൊക്കെ പറഞ്ഞ് സംസാരിച്ചുതുടങ്ങി. ആ എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്നൊക്കെ അദ്ദേഹം ചോദിച്ചു.…
Read Moreഅടിമുടി മാറി മറീന മൈക്കിൾ! ഈ രൂപ മാറ്റം നടത്താനുള്ള കാരണത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ…
ചുരുണ്ട് ഇടതൂർന്ന മുടിയുള്ള പെൺകുട്ടിയായി മലയാളികളുടെ മുന്നിലേക്കു കടന്നുവന്ന നടിയാണ് മറീന മൈക്കിൾ കുരിശിങ്കൽ. ഇപ്പോൾ ഇതാ തന്റെ സുഹൃത്തായ സ്റ്റൈലിസ്റ്റിന്റെ സഹായത്തടെ ചുരുണ്ട മുടി പെർമനന്റ് ബ്ലോ ഡ്രൈ ചെയ്തിരിക്കുകയാണ് താരം. ഇനി നീണ്ട മുടിയുമായിട്ടായിരിക്കും മറീന പ്രേക്ഷകരുടെ മുന്നിലേക്കെത്തുക. കഥാപാത്രങ്ങൾ തന്റെ ഹെയർസ്റ്റൈലിന് അനുസൃതമായി മാത്രം ഒതുങ്ങിപ്പോകുന്നതുകൊണ്ടും ഇനിയും ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ വേണ്ടിയുമാണ് താരം ഈ രൂപ മാറ്റം നടത്തിയിരിക്കുന്നതെന്ന് പറയുന്നു. പൊതുവെ ബോൾഡും മോഡേണുമായ കഥാപാത്രങ്ങളാണ് തന്നെ തേടിയെത്തിയിരുന്നത്. അത് ചുരുണ്ട മുടിയെന്ന തന്റെ പ്രത്യേകതയെ ആസ്പദമാക്കിയായിരുന്നു, എന്നാൽ ഇപ്പോൾ അടിമുടി മാറി വേറൊരു രൂപത്തിലേക്ക് മറീന മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഒട്ടനവധി നല്ല വേഷങ്ങൾ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് താരം.
Read Moreതെറ്റിദ്ധരിക്കപ്പെടുന്ന തലക്കെട്ടും കവര്‍ ചിത്രവും; സ്വാസിക പറയുന്നതിങ്ങനെ…
വീട്ടില്‍ വിവാഹം ആലോചിക്കുന്നുണ്ട്. എന്റെ അച്ഛന് ബഹ്റൈനിലാണ്. അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ എന്റെ വിവാഹം ഉണ്ടാകും എന്ന് ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ കൊടുത്തിട്ടുണ്ട്. ഒരു വിവാഹാലോചന വന്നിരുന്നു. പക്ഷേ കോവിഡ് സമയമായതിനാല്‍ അച്ഛന് എത്താനായില്ല. വേറെയും ചില കാരണങ്ങളാല്‍ ആ വിവാഹം വേണ്ട എന്നു വച്ചു. ഇക്കാര്യം ചില സമൂഹമാധ്യമ പേജുകള്‍ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിച്ചു. ഞാന്‍ ഏതെങ്കിലും സഹപ്രവര്‍ത്തകരുടെ ഒപ്പമുള്ള ഫോട്ടോയോ വിഡിയോയോ പങ്കുവച്ചാല്‍ ഗോസിപ്പുമായി ആളുകള്‍ വരും. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. എന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാകുമായിരിക്കും. പക്ഷേ നിലവിലെ സാഹചര്യത്തില്‍ അത് ഉടനെയില്ല. ട്രോളുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. പക്ഷേ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കി, തെറ്റിദ്ധരിക്കപ്പെടുന്ന തലക്കെട്ടും കവര്‍ ചിത്രവും കൊടുത്ത് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. -സ്വാസിക
Read More