നടനും ടിവികെ നേതാവുമായ വിജയ് യുടെയും ഭാര്യ സംഗീതയുടെയും വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ ചർച്ചാവിഷയം. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തത്. അതിനിടയില്‍ വിജയ്യും നടി തൃഷയും ഒരു ചടങ്ങില്‍ ഒന്നിച്ചെത്തി. ഇപ്പോഴിതാ തൃഷയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ചര്‍ച്ചയാകുന്നത്. എപ്പോഴും എന്റെ പ്രിയപ്പെട്ട ആളുകളായിരിക്കുന്നതിനു നന്ദി എന്നാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. തന്റെ രണ്ട് ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്. വിജയ്യെ ഉദ്ദേശിച്ചാണ് തൃഷ ഇത് എഴുതിയിരിക്കുന്നത് എന്നാണ് നടിയുടെ ആരാധകര്‍ വ്യാഖ്യാനിക്കുന്നത്. അല്ല പൊതുവായുള്ള ഒരു പ്രസ്താവനയാണ് എന്ന് മറ്റൊരു കൂട്ടരും കമന്റുകള്‍ ഇട്ടിട്ടുണ്ട്. നിര്‍മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സല്കാരത്തില് പങ്കെടുക്കാനാണ് വിജയ്യും തൃഷയും ഒന്നിച്ചെത്തിയത്. ഒരേ നിറത്തിലുളള വസ്ത്രങ്ങള്‍ ആയിരുന്നു താരങ്ങള്‍ ധരിച്ചിരുന്നത്. ഇരുവരും ഒരേ കാറിലാണ് എത്തിയതും. ഇതിന്റെ…
Read MoreCategory: Movies
മലയാളം, തമിഴ് ഭാഷകളിൽ ഒരു ഹൊറർ ചിത്രം
മലയാളം, തമിഴ് എന്നീ ഭാഷകളിലായി ഒരുങ്ങുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ സംവിധായകനായി ഉർവശി-കലാരഞ്ജിനി-കല്പന കുടുംബത്തിൽ നിന്നുള്ള നടൻ അഭയ് ശങ്കർ സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നു. 2023ൽ യോസി എന്ന തമിഴ് ചിത്രത്തിലെ നായകനായാണ് അഭയ് ശങ്കർ സിനിമയിലേക്ക് അരങ്ങേറിയത്. ഇനിയും പേര് പ്രഖ്യാപിക്കാത്ത പുതിയ പ്രോജക്ട് ഹൊറർ-ത്രില്ലർ ശൈലിയിലാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് കലേഷ് രാമാനന്ദ് ആണ്. ഹൃദയം, വർഷങ്ങൾക്കു ശേഷം, തമിഴ് ചിത്രമായ ഗാർഗി, ഫേസസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദ്, തന്റെ മുൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളിൽ നിന്നെല്ലാം പൂർണമായും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് ശ്രദ്ധ ഗോകുൽ ആണ്. മെഗാ ചിത്രം ദൃശ്യം 3, വലതു വശത്തെ കള്ളൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പരിചിതമായ ശ്രദ്ധ ഗോകുൽ ഈ സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട…
Read Moreകഠിനാധ്വാനത്തിലൂടെ നേടിയെടുത്ത കരിയറാണ്, ആ കരിയറില്‍ വെള്ളം ചേര്‍ക്കേണ്ടതായി വന്നതാണ് ഞാന്‍ ചെയ്ത തെറ്റുകളില്‍ ഏറ്റവും വലുത്: ഭൂമി പെഡ്നേക്കർ
കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത കരിയറാണ്, ആ കരിയറില്‍ വെള്ളം ചേര്‍ക്കേണ്ടതായി വന്നതാണ് ഞാന്‍ ചെയ്ത തെറ്റുകളില്‍ ഏറ്റവും വലുതെന്നു ബോളിവുഡ് നടി ഭൂമി പെഡ്നേക്കര്‍. ദം ലകാ കേ ഹൈഷ, സാണ്ഡ് കി ആംഗ്, സൊഞ്ചരിയ, ബദായി ദോ തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ഭൂമി പെഡ്നേക്കര്‍. ഇപ്പോഴിതാ താരം തന്റെ കരിയറില്‍ സംഭവിച്ച ചില അബദ്ധങ്ങളെ കുറിച്ച് സംസാരിക്കുകയാണ്. താന്‍ കരിയറിലെടുത്ത ചില തീരുമാനങ്ങള്‍ തെറ്റിപ്പോയെന്നാണ് താരം വെളിപ്പെടുത്തുന്നത്. ഞാന്‍ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത കരിയറാണ്. ആ കരിയറില്‍ വെള്ളം ചേര്ക്കേണ്ടതായിട്ടു വന്നതാണ് ഞാന്‍ ചെയ്ത തെറ്റുകളില്‍ ഏറ്റവും വലുത്. 200 കോടിയൊക്കെ ഓഫര്‍ വരുമ്പോള്‍ ചിലപ്പോളൊക്കെ നമ്മള് മോഹിക്കും. പക്ഷെ സ്ത്രീവിരുദ്ധ സിനിമകള്‍ ചെയ്യില്ല എന്ന് ഞാന്‍ ഉറപ്പിച്ചതാണ്. പക്ഷെ ഇപ്പോഴും എനിക്ക് ചെയ്യാന്‍ കുറച്ചേയുള്ളു, അതില്‍ എനിക്ക് വിഷമം ഉണ്ട്. പ്രേക്ഷകര്‍…
Read Moreപേട്രിയറ്റ് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്
കൊച്ചി: മമ്മൂട്ടി – മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റ് പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് സംഘടനയായ ഫിയോക്. സിനിമയുടെ നിര്‍മാതാക്കള്‍ തിയറ്റര്‍ വിഹിതം കൂട്ടിച്ചോദിച്ചതിനെ തുടര്‍ന്നാണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ തിയറ്റര്‍ ഉടമകള്‍ എത്തിയത്. സിനിമയുടെ കരാറില്‍ തിയറ്ററുകള്‍ ഒപ്പുവയ്ക്കരുതെന്ന് അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ഫിയോക് ഭാരവാഹികള്‍ അറിയിച്ചു. അടുത്തമാസം 23നാണ് സിനിമയുടെ റിലീസ്. ആദ്യ ആഴ്ചയില്‍ 60 ശതമാനം, രണ്ടാം ആഴ്ചയില്‍ 55 ശതമാനം, മൂന്നാം ആഴ്ചയില്‍ 50 ശതമാനം എന്നിങ്ങനെയാണ് നിലവില്‍ തിയറ്ററുകള്‍ നിര്‍മാതാക്കള്‍ക്ക് നല്കുന്ന വിഹിതം. എന്നാല്‍ ആദ്യത്തെ രണ്ടാഴ്ചയും 60 ശതമാനം തന്നെ തിയറ്റര്‍ വിഹിതം വേണമെന്നാണ് പേട്രിയറ്റ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. ആദ്യ രണ്ടാഴ്ചയിലും 60 ശതമാനം എന്ന കണക്കില്‍ സിനിമ ഓടിക്കാനാവില്ലെന്നും, അത് തിയറ്ററുകള്‍ക്ക് വന്‍ നഷ്ടമുണ്ടാകുമെന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു.
Read More‘ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നു, ഒരു വസ്ത്രം ധരിക്കുന്നതിന് മുൻപോ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നു’: അയേഷ ഖാന്
ആദിത്യ ധര്- രണ്‍വീര്‍ സിങ് ചിത്രം ധുരന്ധറിലെ ശരാരത്ത് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ താരമാണ് അയേഷ ഖാന്. ചിത്രത്തിന്റെ ഗാനരംഗത്തിനു വേണ്ടി എടുത്ത പ്രയത്നങ്ങളെക്കുറിച്ച് അയേഷ ഖാന് അടുത്തിടെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമാമേഖലയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും സൈബര്‍ അറ്റാക്കുകളെ കുറിച്ചും അയേഷ ഖാന് പറഞ്ഞ വാക്കുകളാണു ചര്‍ച്ചയാവുന്നത്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് തടി കൂടുതലാണെന്ന കാരണത്താല്‍ ഒരു പ്രധാന ഗാനരംഗത്തില്‍ നിന്നും തന്നെ ഒഴിവാക്കി. ടി സീരീസിന്റെ ഒരു ഗാനരംഗത്തില്‍ എന്നെ കാസ്റ്റ് ചെയ്തെങ്കിലും ചിത്രീകരണത്തിനു തൊട്ടുമുന്‍പാണ് എന്നെ മാറ്റിയത്. ഇതെന്റെ ആത്മവിശ്വാസത്തെ വലിയ രീതിയില്‍ ബാധിച്ചു. സിനിമ ഇന്ഡസ്ട്രിയിലെ ഇത്തരം സൗന്ദര്യ സങ്കല്പങ്ങളോടു പൊരുത്തപ്പെടാനുളള സമ്മര്‍ദം എന്നെ വേട്ടയാടി. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ എനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നുണ്ട്. എന്റെ ഫോൺ തുറന്ന്…
Read More‘സിനിമയില്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം’: ലിയോണ
നടി ലിയോണ ലിഷോയ്യുടെ സിനിമയെ്കകുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘സിനിമയില്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം എന്നാണ് ലിയോണ പറഞ്ഞത്. സിനിമ ഇന്നു വരും നാളെ പോകും. ചിലപ്പോൾ ഉണ്ടാകും. ചാകുന്നതു വരെ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമാണ്. പക്ഷേ, വയസാകുമ്പോൾ പൈസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം വേണം. വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്കു ചുറ്റും ആളുകളുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. അങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ചുകൂടി വിശ്വസിക്കണം. അങ്ങനെയുള്ള ഏണിംഗ് മാത്രമേ നിലനിൽക്കൂ. വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്. വളരെ പേഴ്സണലായ കാര്യമാണത്. ഞാൻ പാർട്ണർഷിപ്പിലും കംപാനിയൻഷിപ്പിലും വിശ്വസിക്കുന്നു. ചിലപ്പോൾ ഒറ്റയ്ക്കാണല്ലോ എന്നു തോന്നും. പക്ഷേ, എന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളുടെ കാര്യം തോന്നുമ്പോൾ അവർ വിവാഹം ചെയ്യരുതായിരു ന്നുവെന്നു തോന്നും. ചിലരുടെ…
Read Moreനീതി ഒരു പകരം വീട്ടലിന്റെ കഥ: ചിത്രീകരണം പൂർത്തിയായി
ഒരു പകരംവീട്ടലിന്റെ കഥയുമായി എത്തുകയാണ് നീതി എന്ന കൊച്ചു ചിത്രം. ഇടം ക്രിയേഷൻസിന്റെ ബാനറിൽ രാജലക്ഷ്മി ഇലമനമറ്റം, വേണു അമ്പലപ്പുഴ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ക്രൈം ത്രില്ലർ ചിത്രം, തിരക്കഥാകൃത്തും നടനും സംവിധായകനുമായ എലിക്കുളം ജയകുമാർ സംവിധാനം ചെയ്യുന്നു. ഗ്രാമപ്രദേശത്ത് സ്വസ്ഥമായി ജീവിക്കുന്ന രാജനും മിനിയും. ഇവരുടെ ഏക മകൾ ശ്യാമ മൃഗീയമായ പീഡനത്താൽ മരണപ്പെടുന്നു. ഷിബു, ശ്രീരാജ്, രാജേഷ് എന്നീ മൂന്ന് ചെറുപ്പക്കാരെ പ്രതികളായി പിടികൂടുന്നു. ശ്യാമയുടെ അച്ഛൻ രാജൻ പ്രതികൾക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ശ്രമം തുടങ്ങി. കഥ -അജി പാലക്കാടൻ, ചായാഗ്രഹണം -ശശി നാരായണൻ,അസോസിയേറ്റ് ഡയറക്ടർ- എബിൻ എബ്രഹാം കട്ടപ്പന, അസോസിയേറ്റ് ക്യാമറാമാൻ -പട്ടുരാജൻ, എഡിറ്റിംഗ് -ഫിലോസ് പീറ്റർ, ആർട്ട് -വിൻസന്റ്, പ്രൊഡക്ഷൻ കൺട്രോളർ- ആർ.കെ. മാമല, പിആർഒ -അയ്മനം സാജൻ, ആർ.കെ. മാമല, രാജലക്ഷ്മി ഇലമനമറ്റം, വേണു അമ്പലപ്പുഴ, ജെസി…
Read Moreമാന്യതയുടെ വ്യക്തമായ ലംഘനം; ശരീരം സൂം ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരേ നടി സപ്തമി ഗൗഡ
കാന്താര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സപ്തമി ഗൗഡ. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന നടിമാരുടെ ചിത്രങ്ങള്‍ വ്യത്യസ്ത ആംഗിളുകളില്‍നിന്നു പകര്‍ത്തി മോശമായി ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് സപ്തമിയുടെ കുറിപ്പ്. സിനിമാമേഖലയിലെ സ്ത്രീ എന്ന നിലയ്ക്ക് തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയത്തെ അഭിസംബോധന ചെയ്യുകയാണ് എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന നടിമാരുടെ വിവിധ ആംഗിളുകളില്‍ നിന്നുപകര്ത്തുന്ന ഫോട്ടോകളും വീഡിയോകളും തൊഴിലിനേക്കാള്‍ തങ്ങളുടെ ശരീരത്തിനു പ്രാധാന്യം കൊടുത്ത് അനാവശ്യമായി സൂം ചെയ്തും പ്രചരിപ്പിക്കപ്പെടുകയാണ്. ചില വ്യക്തികളില്‍ നിന്നുളള ഈ പെരുമാറ്റം സ്വീകാര്യമല്ലാത്തതും മര്യാദയില്ലാത്തതുമാണ്. സിനിമയ്ക്കും ജോലിക്കുംവേണ്ടിയാണ് ഇവിടെ നിലകൊളളുന്നത്. അനുചിതമായ ആംഗിളുകളെയും അനാവശ്യമായ സൂം ചെയ്യലുകളെയും അപലപിക്കുന്നു. മാന്യതയുടെ വ്യക്തമായ അത്തരം ലംഘനങ്ങള്‍ അനുവദിക്കുകയോ സാധാരണവല്‍ക്കരിക്കുകയോ ചെയ്യില്ല. പരിപാടികള്‍ പകര്ത്തുന്നവര് പ്രൊഫഷണലിസവും അടിസ്ഥാന മര്യാദയും പാലിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു-സപ്തമി കുറിച്ചു.…
Read Moreവില്ലന്‍ ഒരു പാവം കഥാപാത്രം; ക്യാപ്റ്റൻ രാജുവും ദേവനും ഭീമൻ രഘുവും പാവങ്ങളെന്ന് ഗണേഷ്
സത്യത്തില്‍ വില്ലനായി അഭിനയിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു നായകന് കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഏറ്റവും കൂടുതല്‍ ചാന്‍സുള്ളത് വില്ലനാണ്. വില്ലന്‍ ഒരു പാവം കഥാപാത്രമാണ്. ശ്രീനിവാസന് പറയുമായിരുന്നു. സിനിമയില്‍ ഏറ്റവും പാവപ്പെട്ട കഥാപാത്രം വില്ലനാണ്. സിനിമയുടെ അവസാനം വില്ലനെ ഹീറോ നശിപ്പിക്കുമെന്ന കാര്യം പ്രേക്ഷകര്‍ക്കറിയാം. വില്ലനു മാത്രം അറിയില്ല. അയാള്‍ അവസാനം നിമിഷം വരെ പോരാടും. അവസാനം വെടിയേറ്റു വീഴും. അതുകൊണ്ട് ഏറ്റവും ശുദ്ധനായ കഥാപാത്രം വില്ലനാണെന്നാണ് ശ്രീനിവാസന് പറയുന്നത്. ക്യാപ്റ്റന്‍ രാജുവൊക്കെ വെറും പാവം മനുഷ്യനാണ്. വില്ലനായിട്ട് വന്ന് നമ്മെ പേടിപ്പിച്ച ക്യാപ്റ്റന്‍ രാജു ഏറ്റവും നല്ല മനസിന്റെ ഉടമയാണ്. ദേവന് ചേട്ടനെപ്പോലെ ഇത്രയും നല്ലൊരു വ്യക്തിയെ കാണാന്‍ കഴിയില്ല. നല്ലൊരു പേഴ്സണാലിറ്റിയുള്ള ആളാണ് ദേവന് ചേട്ടന്. ഭീമന് രഘു ശുദ്ധനായ മനുഷ്യനാണ്. ഇത്രയും മസിലൊക്കെ ഉണ്ടെങ്കിലും ഇത്രയും പരമശുദ്ധനായ ഒരാളെ കാണാന്‍ കിട്ടില്ല. -ഗണേഷ്…
Read Moreകണ്ടൻ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ
യുകെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മലയാളം ചിത്രം കണ്ടൻ ശക്തമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ്. മിസ്റ്ററി, സസ്പെൻസ്, മാനസിക സംഘർഷം എന്നിവയുടെ സമന്വയമാണ് ഈ ചിത്രത്തിന്റെ പ്രമേയം. പൂർണമായും പുതുമുഖ താരങ്ങളെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സെന്റ് മേരീസ് അസോസിയേറ്റ്സിന്റെ ബാനറിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത് പുതുമുഖ സംവിധായകൻ ജിബിൻ ആന്റണിയാണ്. കാമറ ജിബിൻ ആന്റണിയും അലൻ ജേക്കബും നിർവഹിക്കുന്നു. സംഗീതം ജയ്സൺ ജോൺ. ഗാനങ്ങൾക്ക് വോകൽസ് നൽകിയിരിക്കുന്നത് സൂരജ് സന്തോഷാണ്. ഗാനരചന- ജിബിൻ ആന്റണി,ആർട്ട് ഡയറക്ടർ- ജെറിൻ തൊട്ടപ്പിള്ളി ജോണി, ലൈൻ പ്രൊഡ്യൂസർ- ഫിലിപ്പ് കെ. ജെ, ക്രിയേറ്റീവ് ഹെഡ്- ബെന്നി ആശംസ, അസോസിയേറ്റ് ഡയറക്ടേഴ്സ്- അനു അടൂർ, നിഷ നായർ, ദീപക് ജയൻ, കോ-ഓർഡിനേറ്റർ- ജ്യോതിഷ് ജോസ്, പ്രൊഡക്ഷൻ കൺട്രോളേഴ്സ്- സന്ദീപ് പീറ്റർ, ബേസിൽ…
Read More