ന്യൂസിലന്‍ഡ് മലയാളിയായ ഷിബു ആന്‍ഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലന്‍ഡ് മലയാളികളുടെ ജീവിതകഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിനന്റെ പ്രധാന ഭാഗങ്ങള്‍ ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ചു. മുമ്പ് ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിന്റെ സംവിധാനവും കാമറായും നിര്‍വഹിച്ച ഷിബു ആന്‍ഡ്രൂസ്, രാജീവ് അഞ്ചലിന്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ കമറാമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഏജ് ഫിലിംസും, വിന്‍വിന്‍ എന്റര്‍ടെയ്ന്‍മെന്റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ദുല്‍ഖര്‍ ചിത്രമായ സെക്കന്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേല്‍, ആര്.ജെ. മഡോണ തുടങ്ങിയ ചിത്രങ്ങളിലും, ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനില്‍ ആന്റോ ആണ് പപ്പയില്‍ നായക വേഷം അവതരിപ്പിക്കുന്നത്.ഷാരോള്‍ നായികയായും എത്തുന്നു. ഗോള്‍ഡന്‍ ഏജ് ഫിലിംസും, വിന്‍വിന്‍ എന്റര്‍ടെയ്ന്‍മെന്റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരന് നിര്‍മിക്കുന്ന പപ്പ ,ഷിബു ആന്‍ഡ്രൂസ് കഥ,…
Read MoreCategory: Movies
കലാപരമായ കഴിവുകള്‍ തെളിയിക്കാന്‍ എന്നെ സ്കൂള്‍ അധികൃതർ അനുവദിച്ചിരുന്നില്ലെന്ന് അന്ന രാജൻ
സിനിമയിലെത്തും എന്ന് വിചാരിച്ചിരുന്നതല്ല. ഒരു ഫ്ളക്സ് ബോര്‍ഡ് പരസ്യത്തിന്റെ ഭാഗമായതിന് ശേഷമാണ് അങ്കമാലി ഡയറീസ് ലഭിക്കുന്നത്. പഠിക്കുന്ന കാലത്ത് പോലും സ്കൂളില്‍ വച്ച് എന്റെ കലാപരമായ കഴിവുകള്‍ തെളിയിക്കാന്‍ എന്നെ സ്കൂള്‍ അധികൃതരും അനുവദിച്ചിരുന്നില്ല. സ്കൂളിലായിരുന്നപ്പോള്‍ അമല പോളിനൊപ്പം നാടകത്തില്‍ അഭിനയിച്ച് എന്റെ ഭാഗം ഞാന്‍ കുളമാക്കിയിരുന്നു. ഒരിക്കല്‍ കോളജില്‍ ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ മുഖത്ത് ഭാവങ്ങള്‍ വരാത്തത് കണ്ട് കൂട്ടുകാര്‍ എന്നോട് ചോദിച്ചിരുന്നു ഒരു ബബിള്‍ഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ച് കൂടായിരുന്നോ എന്ന്… ആ ഭാവമെങ്കിലും മുഖത്ത് വന്നോട്ടെയെന്ന് കരുതിയാണ് അവര്‍ അങ്ങനെ പറഞ്ഞത്. അന്ന് എനിക്ക് മനസിലായി അഭിനയം എനിക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല. അതുകൊണ്ട് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ മാത്രം നിന്നാല്‍ മതിയെന്നു കരുതി. എന്റെ സീനുകളൊക്കെ മൂന്ന് ടേക്ക് മുതല്‍ മുകളിലോട്ടാണ് പോകുന്നത്. അതങ്ങനെ നീണ്ട് കിടക്കും. നഴ്സിംഗ് പരീക്ഷാ സമയത്ത്…
Read Moreഅമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഇതുവരെ ഉണ്ടായിരുന്നില്ല! അതുകൊണ്ടാണിപ്പോള്‍ ഈ പോരാട്ടം നടന്നു കൊണ്ടിരിക്കുന്നത്; റിമ കല്ലിങ്കല്‍
താരസംഘനയായ അമ്മയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെങ്കില്‍ അത് ഡബ്ല്യൂസിസിയുടെ വിജയമായി കാണുന്നു. മൂന്നംഗ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് ഹേമ കമ്മീഷന് ശുപാര്‍ശയില്‍ നിയമ നിര്‍മാണത്തിന് മുമ്പ് ഡബ്ല്യൂസിസിയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചു. അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണിപ്പോള്‍ ഈ പോരാട്ടം നടന്നു കൊണ്ടിരിക്കുന്നത്. അത് ഇപ്പോള്‍ ഉണ്ടെങ്കില്‍ അത് നല്ല കാര്യം. അത് ഞങ്ങളുടെ വിജയമായി കാണുന്നു. അമ്മയെ അഭിനന്ദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ച. -റിമ കല്ലിങ്കല്‍
Read Moreഷൂട്ടിംഗ് എന്താണെന്ന് കണ്ടിട്ടില്ലാത്ത ഞാന്‍ വളരെ പരിഭ്രാന്തനായ നിമിഷം! നാളുകള്‍ക്കിപ്പുറം മണി ചേട്ടന്റെ വിയോഗശേഷം ആ സംവിധായകന് എന്നെ മറന്നില്ല; ആര്‍എല്‍വി രാമകൃഷ്ണന്
നിരവധി വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വാരിയന്കുന്നന് പ്രധാന കഥാപാത്രമായി വരുന്ന അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഞാന്‍ ആദ്യമായി മണി ചേട്ടനോടൊപ്പം ഒരു സിനിമാ ലൊക്കേഷനിലേക്ക് പോകുന്നത് പെരുമ്പാവൂരില്‍ ചിത്രീകരണം നടന്ന അലി അക്ബര്‍ സംവിധാനം ചെയ്ത മണി ചേട്ടന് പ്രധാന വേഷം ചെയ്ത ബാംബൂ ബോയ്സിന്റെ ലൊക്കേഷനിലേക്കാണ്. അവിടെ ചെന്നപ്പോള്‍ യാദൃച്ഛികമായി എന്നെക്കൊണ്ട് ഒരു കഥാപാത്രം ആ ചിത്രത്തില്‍ ചെയ്യിപ്പിച്ചത് അലി അക്ബര്‍ സാറായിരുന്നു. ജെ .വില്യംസ് കാമറ ചലിപ്പിച്ച ആ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ എന്ന അതുല്യ നടനോടൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. ഷൂട്ടിംഗ് എന്താണെന്ന് കണ്ടിട്ടില്ലാത്ത ഞാന്‍ വളരെ പരിഭ്രാന്തനായ നിമിഷം. ഒപ്പം കുറേ സിനിമാ നടന്മാരെ നേരില്‍ കണ്ട സന്തോഷവും.നാളുകള്‍ക്കിപ്പുറം മണി ചേട്ടന്റെ വിയോഗശേഷം ആ സംവിധായകന്…
Read Moreഓപ്പോളുടെ സാരിത്തുമ്പ് വിട്ടു, വില്ലൻ വേഷവുമായി സുധീഷ്
കഴിഞ്ഞ 35 വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തില്‍ ഇത് വരെ ചെയ്തിട്ടില്ലാത്ത ക്രൂരനായ ഒരു വില്ലന്‍ കഥാപാത്രവുമായി വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന് സുധീഷ്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സത്യം മാത്രമേ ബോധിപ്പിക്കു എന്ന ചിത്രത്തിലാണ് സുധീഷ് നെഗറ്റീവ് ഷെയ്ഡ് ഉള്ള ജെയിംസ് എന്ന സ്റ്റൈലിഷ് വില്ലന്മാരുടെ പട്ടികയിലേക്ക് കയറിയിരിക്കുന്നത്. സഹനടനായും, ഹാസ്യ നാടനായും, അനിയനായും, അയലത്തെ വീട്ടിലെ പയ്യനായും മലയാള സിനിമാപ്രേമികള്‍ക്ക് സുപരിചിതനായ സുധീഷിന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല പ്രകടനമായിരിക്കും ഇതെന്ന് നിസംശയം പറയാം. സുധീഷിനെ കൂടാതെ മനു എന്ന കഥാപാത്രമായി ഡോ. റോണിയും ചിത്രത്തില്‍ എത്തുന്നു.ഗംഭീരമായൊരു മേക്കിംഗ് ആണ് ചിത്രത്തിന്റേത്. സസ്പെന്സുകളിലൂടെ കടന്നുപോയി ഒരിക്കലും പ്രേക്ഷകർ ചിന്തിക്കാത്തിടത്ത് കൊണ്ടെത്തിക്കുന്ന മികച്ച കഥ. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ പോലീസ് കഥാപാത്രം ആരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽതന്നെ ചെയ്ത് സിനിമയുടെ…
Read Moreസാമന്ത ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ കാരണം!
വേര്‍പിരിഞ്ഞെങ്കിലും സാമന്തയും നാഗചൈതന്യയും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യയും ഔദ്യോഗികമായി വിവാഹ ബന്ധം പിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങവേയാണ് വേര്പിരിയുന്നതായുള്ള താരങ്ങളുടെ ഔദ്യോഗികമായിട്ടുള്ള പ്രഖ്യാപനം വരുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. നാലാമത്തെ വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരു ടെയും സംയുക്തമായ വേര്‍പിരിയല്‍ പ്രഖ്യാപനം. എന്നാല്‍ നടിയുടെ സോഷ്യല്‍ മീഡിയ പേജില്‍നിന്ന് ആ പോസ്റ്റ് കഴിഞ്ഞദിവസം അപ്രത്യക്ഷമായതാണ് പുതിയ ചര്‍ച്ചകള്‍ക്കു കാരണമായത്. വീണ്ടും നാഗചൈതന്യയുമായി ഒന്നിക്കാന്‍ തീരുമാനിച്ചത് കൊണ്ടാണോ അങ്ങനെ ഒരു മാറ്റം എന്നുതുടങ്ങി നിരവധി ചോദ്യങ്ങളും ഉയര്‍ന്നുവന്നു. സാമന്തയും നാഗയും അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് വീണ്ടും ഒന്നിക്കാന്‍ പോവുകയാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നും…
Read Moreകോവിഡ് പോസ്റ്റിവായ സമയത്ത് പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചെന്ന് റിമി ടോമി
കോവിഡ് പോസിറ്റീവായി. എന്നാലും, തലേദിവസം വരെ മറ്റു ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പിറ്റേ ദിവസം ഉറങ്ങി എഴുന്നേറ്റപ്പോള്‍ ചെറിയ തരത്തിലുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതയും തോന്നിത്തുടങ്ങി. പനി ഉണ്ടായിരുന്നു. തുടര്‍ന്ന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടു. അങ്ങനെയാണ് കോവിഡ് പരിശോധനയ്ക്കായി പോകുന്നത്. ടെസ്റ്റ് ചെയ്തു. എന്നാല്‍ പരിശോധനാഫലം ലഭിക്കുന്നതിന് മുന്‍പ് എനിക്കറിയാമായിരുന്നു കോവിഡ് ആകുമെന്ന്. തുടര്‍ന്ന് പനിയും മറ്റ് ബുദ്ധിമുട്ടുകളും ശരീര വേദനയും ദുസഹമായിരുന്നു. പരിശോധിച്ച ദിവസം അന്ന് രാത്രി തന്നെ റിസള്‍ട്ട് വന്നു. പോസിറ്റീവ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് 12 ദിവസം വീട്ടില്‍നിന്നു മാറി ഒറ്റയ്ക്ക് താമസിച്ചു. ഈ സമയത്ത് പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചു. എല്ലാ ദിവസവുമുളള എന്റെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിരുന്നു. കോവിഡ് ബാധിച്ചുളള ക്ഷീണം അസഹനീയമായിരുന്നു. എന്നിരുന്നാലും ഒരാഴ്ച പിന്നിട്ടപ്പോള്‍ ക്ഷീണം പൂര്‍ണമായും മാറിയിരുന്നു. തുടര്‍ന്ന് വീട്ടിലെ ജോലികള്‍ ഒക്കെ ഒറ്റയ്ക്ക് ചെയ്തു…
Read Moreമേപ്പടിയാന്റെ വ്യാജ പതിപ്പ്:പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര വേദനയെന്ന് ഉണ്ണി മുകുന്ദന്
കൊച്ചി: മേപ്പടിയാൻ സിനുമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെത്തുടർന്നു വൈകാരിക പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ജനുവരി 14നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. കോവിഡ് പ്രതിസന്ധികളിലും ചിത്രം തിയറ്ററില്‍ത്തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ വ്യാജ പതിപ്പാണ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ഇതിനെതിരേയാണ് ചിത്രത്തിലെ നായകനായ ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ… “”നാലു വര്‍ഷം കൊണ്ട് വളരെ കഷ്ടപ്പെട്ടു മനസില്‍ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് “മേപ്പടിയാന്’! ഈ കോവിഡ് പ്രതിസന്ധി കാലത്തു പലരും തിയേറ്ററില്‍നിന്നു പിന്‍വാങ്ങിയപ്പോഴും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെകൊണ്ട് ആകുംവിധം പ്രൊമോഷന്‍സ് ചെയ്ത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തു. വളരെ മികച്ച അഭിപ്രായത്തോടു കൂടി കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അതു വീട്ടില്‍ ഇരുന്നു കാണുന്നു എന്നാണ്. കോവിഡ് ബാധിച്ചു തിയേറ്ററില്‍ വരാന്‍…
Read Moreഈ സമയത്ത് കുടുംബത്തിന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു..! കൺമണിയെ വരവേറ്റ് പ്രിയങ്കയും നിക്കും
മുംബൈ: വാടക ഗർഭധാരണത്തിലൂടെ ആദ്യ കുഞ്ഞിനെ വരവേറ്റ് നടി പ്രിയങ്ക ചോപ്രയും ഭർത്താവും പോപ് ഗായകനുമായ നിക് ജൊനാസും. വെള്ളിയാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രിയങ്കയും ജോനാസും ഇക്കാര്യം അറിയിച്ചത്. ഈ സമയത്ത് കുടുംബത്തിന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും തങ്ങൾക്കു സ്വകാര്യത നൽകണമെന്നും ഇരുവരും കുറിച്ചു. 2018 ഡിസംബറിൽ ജോധ്പുരിൽവച്ചാണ് ഇരുവരും വിവാഹിതരായത്.
Read Moreവീണ്ടും ഒരു സിനിമാക്കഥ സിനിമയാകുന്നു
വീണ്ടും ഒരു സിനിമാക്കഥ സിനിമയാകുന്നു. സ്ക്രീന്‍ പ്ലേ എന്ന് പേരിട്ട ഈ ചിത്രം സെഞ്ച്വറി വിഷന്റെ ബാനറില്‍ മമ്മി സെഞ്ച്വറി നിര്‍മിക്കുന്നു.കെ.എസ്.മെഹമൂദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത മിമിക്രി താരം പ്രശാന്ത് കാഞ്ഞിരമറ്റം നായകനാകുന്ന ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 28-ന് ചിത്രം തിയറ്ററുകളിലെത്തും.പുതിയ കാലഘട്ടത്തിലെ സിനിമാ കലാകാരന്മാരുടെ കഥ പറയുകയാണ് ഈ ചിത്രം. തിരക്കഥ – മമ്മി സെഞ്ച്വറി, സംഭാഷണം – രാജേഷ് കോട്ടപ്പടി, ഡിഒപി – ഷെട്ടി മണി, ഗാനങ്ങള്‍ – പ്രജോദ് ഉണ്ണി, സംഗീതം – ബാഷ ചേര്‍ത്തല, ആലാപനം – പി.ജയചന്ദ്രന്, വിജയ് യേശുദാസ്, കെ.എസ്. ചിത്ര, സലീം, കല – സനൂപ് മുള്ളന്‍കുന്ന്, വിനോദ് മാധവന്, മേക്കപ്പ് – സുധാകരന് പെരുമ്പാവൂര്‍, കോസ്റ്റും -അബ്ബാസ് പാണാവള്ളി, അസോസിയേറ്റ് ഡയറക്ടര്‍ -രാജേഷ് കോട്ടപ്പടി. അസിസ്റ്റന്റ് ഡയറക്ടര്‍ – അര്ജുന്, നിഷാദ്…
Read More