അച്ഛനെ ഫോണ്‍ വിളിച്ചാണ് പ്രണയത്തെപ്പറ്റി പറയുന്നത്. മൂന്നാല് ദിവസത്തെ റിഹേഴ്സലിന് ശേഷമാണ് പറയാന്‍ തീരുമാനിച്ചത്. നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോണ്‍ വിളിച്ചത്. അച്ഛാ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പേ വീട്ടില്‍ വന്ന പെണ്കുട്ടിയല്ലേ എന്ന് കറക്ടായിട്ട് ചോദിച്ചു. അച്ഛനെങ്ങനെ മനസിലായി എന്ന് ചോദിച്ചു. പ്രണയത്തില്‍ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു. –വിനീത് ശ്രീനിവാസന്
Read MoreCategory: Movies
അഭിനയം എന്നാല്‍ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ആണെന്നാണ് കരുതിയിരുന്നത്..! പ്രിയങ്ക ചോപ്ര പറയുന്നു…
ഞാന്‍ ആദ്യം ചെയ്ത സിനിമ തമിഴന് എന്ന തമിഴ് ചിത്രമായിരുന്നു. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും ഞാന്‍ ഓര്‍ക്കുന്നു. അഭിനയം എന്നാല്‍ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ആണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ഒരു പേപ്പറില്‍ എഴുതിയ ഡയലോഗ് മനഃപാഠമാക്കി അതിന്റെ അര്‍ഥം മനസിലാക്കി വരികള്‍ പറയുകയായിരുന്നു. വിജയ് അഭിനയിക്കുന്നത് കാണാന്‍ എനിക്കിഷ്ടമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം. സെറ്റില്‍ എല്ലാവരോടും വിനയം അദ്ദേഹത്തിനുണ്ടായിരുന്നു. ലൊക്കേഷനില്‍ വന്നാല്‍ പിന്നെ ധാരാളം സമയം അവിടെ ചെലവഴിക്കും. അത് ഞാനിപ്പോള്‍ ചെയ്യുന്ന കാര്യമാണ്. വളരെ അപൂര്‍വമായേ ഞാന്‍ പോകാറുള്ളൂ. -പ്രിയങ്ക ചോപ്ര
Read Moreതലയ്ക്കൽ ചന്തുവാകാൻ പറ്റില്ലെന്ന് മനോജ് കെ. ജയൻ; പിന്നെ സംഭവിച്ചത്…
പഴശിരാജ എന്ന സിനിമയിൽ സുരേഷ് കൃഷ്ണ അവതരിപ്പിച്ച കൈതേരി അമ്പു എന്ന കഥാപാത്രമായി ആദ്യം കാസ്റ്റ് ചെയ്തത് മനോജ് കെ ജയനെ. പിന്നീട് തലയ്ക്കൽ ചന്തു എന്ന കഥാപാത്രത്തെ ചെയ്യുകയായിരുന്നു. മനോജ് കെ. ജയൻ ഒരഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനോജിന്റെ വാക്കുകൾ ഇങ്ങനെ… സിനിമയുടെ പൂജയുടെ സമയത്തും എം.ടി. സാറും എന്നോട് കൈതേരി അമ്പുവിനെ കുറിച്ചാണ് സംസാരിച്ചത്. അമ്പുവിന് വേണ്ടി കുതിരസവാരി പഠിക്കണമെന്നാണ് എന്നോട് സംവിധായകന് ഹരിഹരന് സാര്‍ പറഞ്ഞത്. ഒട്ടേറെ സീനുകളില്‍ കുതിരസവാരി വരുന്നുണ്ടെന്നും അതുകൊണ്ട് നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ കുതിരസവാരി പഠിക്കാന്‍ തീരുമാനിച്ചു, അങ്ങനെയിരിക്കുന്ന സമയത്താണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച് വേഷത്തില്‍ മാറ്റമുണ്ടെന്ന കാര്യം പറയുന്നത്. കൈതേരി അമ്പു ആയിരിക്കില്ലെന്നും തലയ്ക്കല്‍ ചന്തു എന്ന കഥാപാത്രമായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, ആ വേഷത്തെ കുറിച്ച് എനിക്കൊരു പേടിയുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്…
Read Moreനേരിയ പനി ഉണ്ട് എന്നല്ലാതെ വേറെ അസുഖങ്ങളൊന്നും ഇല്ല! മമ്മൂട്ടി
ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടായിരുന്നു എങ്കിലും ടെസ്റ്റില്‍ എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. നേരിയ പനി ഉണ്ട് എന്നല്ലാതെ വേറെ അസുഖങ്ങളൊന്നും ഇല്ലാതെ ഞാന്‍ സുഖമായിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഞാന്‍ വീട്ടില്‍ സ്വയം ഐസോലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്ക് ധരിക്കുക. പരമാവധി ശ്രദ്ധിക്കണം. -മമ്മൂട്ടി
Read More‘അമ്മ’യ്ക്കെതിരേ പൊട്ടിത്തെറിച്ച് പത്മപ്രിയ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മ അതിജീവിതയ്ക്കൊപ്പമാണെന്നു പറയുന്നത് വെറുതെയാണെന്ന് നടി പത്മപ്രിയ. ആക്രമിക്കപ്പെട്ട അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ സംഘടനയില്‍നിന്നു പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താല്‍ മാത്രമേ സംഘടനയുടെ വാക്കുകള്‍ക്ക് അര്ഥമുള്ളൂവെന്നും പത്മപ്രിയ സ്വകാര്യ ചാനലിനോടു പറഞ്ഞു. എന്നാല്‍ പുറത്തുപോയവര്‍ പുതിയ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാടെന്നും അവര്‍ പറഞ്ഞു.
Read Moreഎല്ലാവർക്കും എന്നെ കാണുമ്പോൾ ഓർമ്മ വരുന്നത്; അത് കേൾക്കുമ്പോൾ എനിക്കും വലിയ സന്തോഷമെന്ന് ശരത്
പത്രം സിനിമയില്‍ ഇബ്നു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മറക്കാന്‍ പറ്റാത്ത സിനിമയാണത്. 1999 ലായിരുന്നു. എന്റെ കൊമേഴ്ഷ്യല്‍ ഹിറ്റ് എന്ന് പറയാവുന്ന ആദ്യത്തെ ചിത്രമായിരുന്നു അത്. സ്ഫടികം ജോര്‍ജ് ചേട്ടന്റെ ഓപ്പോസിറ്റ് നിന്നാണ് അന്നത്തെ ഫൈറ്റ് സീന്‍. അന്ന് ടെക്നോപാര്‍ക്ക് ഇത്രയും ആയിട്ടില്ല. ജോഷി സാര്‍ അവിടെ നൂറോളം വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിട്ടാണ് എയര്‍പോര്‍ട്ട് പോലെ ആക്കുന്നത്. രാവിലെ മുതല്‍ തന്നെ നമ്മള് തല്ല് കൊള്ളുകയാണ്. പക്ഷേ സ്ഫടികം ജോര്‍ജ് ചേട്ടനെ പോലെ ഒരാളുടെ മുന്നില്‍ കത്തി ഉയര്‍ത്തി കാണിക്കുന്നത് കാണുമ്പോള്‍ തിയറ്ററില്‍ ആളുകള്‍ കൈയടിച്ചു. അത് കണ്ടപ്പോഴാണ് ശരിക്കും സന്തോഷമായത്. അതേ സമയം ഇപ്പോഴും എന്നെ ഇപ്പോഴും കൃഷ്ണനായി കാണുന്ന ആളുകള്‍ ഉണ്ട്. കൃഷ്ണനെ ഓര്‍ക്കുമ്പോള്‍ എന്റെ രൂപം മനസിലേക്ക് വരുമെന്നാണ് പലരും പറയാറുള്ളത്. ശ്രീകൃഷ്ണനെ കാണുമ്പോള്‍ ശരത്തിനെ ഓര്‍ക്കുന്നു എന്ന് പറഞ്ഞ് കേള്‍ക്കുന്നത് തന്നെ…
Read Moreഭക്ഷണം ഒരിക്കലും വേസ്റ്റാക്കരുത് അന്നതിനായി ഒരുപാട്പേര് കഷ്ടപ്പെടുന്നു; മനോജ് കെ ജയനെ ലാലേട്ടൻ ഓർമിപ്പിച്ചു…
മനോജ് കെ ജയന്. സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടക്കുന്ന സമയം. രാവിലെ 7.30ന് ഷൂട്ടിംഗ് തുടങ്ങി. ഒറ്റ സ്ട്രെച്ചിന് എടുത്തു തീര്‍ക്കേണ്ടതായതുകൊണ്ട് രാവിലെ ഭക്ഷണം കുറച്ചു താമസിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സംവിധായകന് അമല്‍ നീരദ് ബ്രേക്ക് എടുക്കാന്‍ പറഞ്ഞു. അങ്ങനെ ലാലേട്ടന് എന്നെയും ഭക്ഷണം കഴിക്കാന്‍ വിളിച്ചു. വേറെ സ്ഥലമില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പജേറോയിലാണ് ഞങ്ങള്‍ ഇരുന്നത്. ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയുമൊക്കെയായിരുന്നു ഭക്ഷണം. ഞാന്‍ സാമ്പാര്‍ കഴിക്കില്ല, ചമ്മന്തിയുടെ ആളാണ് ഞാന്‍.എന്നാല്‍ കഴിച്ചു തുടങ്ങിയതും ചമ്മന്തി വളിച്ചു പോയെന്ന് മനസിലായി. എന്നാല്‍ ഒന്നും മിണ്ടാതെ ആസ്വദിച്ചു കഴിക്കുകയാണ് അദ്ദേഹം. എങ്ങനെയാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നതെന്ന് അദ്ഭുതപ്പെട്ടിരിക്കുകമ്പോഴാണ് അദ്ദേഹം എന്നെ നോക്കിയത്. എന്താ മനോജ് കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. ഇല്ല ലാലേട്ടാ ചമ്മന്തി അല്‍പ്പം മോശമാണെന്ന് പറഞ്ഞു. പിന്നെന്തിനാ മോനെ ഇത്രയും ഇഡ്ഡലിയൊക്കെ എടുത്ത് വേസ്റ്റാക്കുന്നത്. ഭക്ഷണം…
Read Moreസംഗീതലോകത്തെ തലമുറകൾ ഒന്നിക്കുന്ന ഹെഡ്മാസ്റ്റർ…
ഏറെ പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തിൽ ഒരു പുതിയ സിനിമ ഒരുങ്ങുന്നു. ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമിക്കുന്ന ഹെഡ്മാസ്റ്ററിൽ മലയാള സിനിമാലോകത്തെ മൂന്നു തലമുറകൾ ഒത്തുചേരുന്നു. 75 വയസ് പിന്നിട്ടിട്ടും ഇന്നും ശബ്ദത്തിൽ ആർദ്ര പ്രണയത്തിന്റെ മധുരം സൂക്ഷിക്കുന്ന മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ. തനതു നാടകങ്ങളുടെയും സംഗീതത്തിന്റെയും ആചാര്യൻ കാവാലം നാരായണപ്പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ. പിന്നെ പുതിയ തലമുറയിലെ പുതുശബ്ദമായ നിത്യാ മാമൻ. കഴിഞ്ഞ തലമുറയിലെ അധ്യാപകരുടെ ദുരിതജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഹെഡ്മാസ്റ്റർ. പ്രശസ്ത ചെറുകഥകൃത്ത് കാരൂരിന്റെ പ്രസിദ്ധ കഥയായ പൊതിച്ചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ. പ്രശസ്ത കവി പ്രഭാവർമയുടെ വരികൾക്ക് കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്നു. കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്ന ആദ്യ സിനിമകൂടിയാണ് ഹെഡ്മാസ്റ്റർ. സംഗീത ലോകത്തിലെ തലമുറകളുടെ സംഗമം ഇപ്പോഴേ സിനിമാലോകത്തു ചർച്ചയായിക്കഴിഞ്ഞു.. രാജിവ് നാഥ് സംവിധാനം നിർവഹിക്കുന്ന ഹെഡ്മാസ്റ്ററിന്റെ…
Read Moreലിപ്ലോക്കുമായി അനുപമ ! ട്രോളുകളുമായി സോഷ്യല്‍ മീഡിയ
സിനിമയില്‍ സജീവമായ കാലം മുതൽ പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിക്കാറുള്ള താരമാണ് അനുപമ പരമേശ്വരൻ. ഇന്ത്യയിലെ പ്രശസ്ത ക്രിക്കറ്റ് താരത്തിന്റെ പേരിനൊപ്പം പ്രചരിച്ച വാര്‍ത്തകള്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. പിന്നീടിങ്ങോട്ട് പല തരത്തിലുള്ള പ്രണയകഥകളാണ് അനുപമയ്ക്കു നേരിടേണ്ടിവന്നത്. ഓരോ വിമര്‍ശനങ്ങളും കാര്യമാക്കാതെ നടി മുന്നോട്ടുപോവുകയാണ് പതിവ്. എന്നാലിപ്പോള്‍ ഒരു ലിപ് ലോക്കിന്റെ പേരില്‍ അനുപമയ്ക്ക് എതിരേ ട്രോളുകള്‍ ഉയര്‍ന്നുവരികയാണ്. പുതിയ സിനിമയില്‍നിന്ന് പുറത്തുവന്ന ട്രെയിലറിലെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത്. ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് റൗഡി ബോയിസ്. ദില്‍ രാജു നിര്‍മിക്കുന്ന സിനിമ ശ്രീഹര്‍ഷ കോനുഗണ്ടിയാണ് സംവിധാനം ചെയ്യുന്നത്. അധികം വൈകാതെ റിലീസിന് ഒരുങ്ങുന്ന സിനിമയില്‍നിന്നു ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. കിടിലനൊരു പ്രണയകഥ പറയുന്ന സിനിമയാണെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ് അനുമപ സിനിമയില്‍ അഭിനയിക്കുന്നത്. പെട്ടെന്നൊരു സാഹചര്യത്തില്‍ ഇരുവരും…
Read Moreഡബ്ബിംഗിനുശേഷം വീട്ടിലെത്തിയാല്‍..! മുന്‍പൊക്കെ സിനിമയില്‍ റേപ്പ് സീന്‍ പതിവായിരുന്നല്ലോ..; ഭാഗ്യലക്ഷ്മി പറയുന്നു…
നേരത്തെ ഡബ്ബിംഗ് കഴിഞ്ഞ് വന്നാല്‍ അങ്ങനെ അധികം സംസാരിക്കാറൊന്നുമില്ലായിരുന്നു. ഇപ്പോഴാണ് ധാരാളം സംസാരിക്കാന്‍ തുടങ്ങിയത്. ഡബ്ബിംഗിനുശേഷം വീട്ടിലെത്തിയാല്‍ ഗാര്‍ഗിള്‍ ചെയ്യുന്ന ശീലമുണ്ട്. വോയ്സിനുള്ള എക്സര്‍സൈസും ചെയ്യാറുണ്ട്. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്. എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സയ്ക്ക് പോവാറുമുണ്ട്. ഡബ്ബിംഗ് സമയത്ത് ശബ്ദത്തിന് യാതൊരുവിധ നിയന്ത്രണവും വയ്ക്കാന്‍ പറ്റില്ല. പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം, അലറിവിളിക്കേണ്ടിടത്ത് അലറിവിളിക്കണം. അതാണ് അവസ്ഥ. മുന്‍പൊക്കെ സിനിമയില്‍ റേപ്പ് സീന്‍ പതിവായിരുന്നല്ലോ, ഒരു സിനിമയില്‍ ഒന്നിലധികം റേപ്പ് സീനുകളുണ്ടാവാറുണ്ട് ചിലപ്പോള്‍. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും. തൊണ്ട പൊട്ടി ചോര വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എപ്പോഴും ചലഞ്ചിംഗ് ആയി തോന്നിയിട്ടുള്ളത് ഉര്‍വശിയുടെ ശബ്ദം ചെയ്യാനാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാല്‍ അത് ഉര്‍വശിയാണ്. അത് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാരണം അത്രയും ബഹുമുഖ…
Read More