ഗള്‍ഫില്‍ പോകുന്നതിനു മുന്‍പാണ് ഞാന്‍ കല്യാണം കഴിച്ചത്. ഇരുപത്തിയേഴാം വയസിലായിരുന്നു വിവാഹം. ശേഷം ഗള്‍ഫില്‍ പോയി, തിരിച്ചുവന്നു. എന്നിട്ടാണ് അഭിനയത്തിലേക്കു വരുന്നത്. അഞ്ചു മക്കളാണ് എനിക്കുള്ളത്. നാലു പെണ്മക്കളും ഒരു ആണും. സിനിമയിലെത്തിയിട്ട് മുപ്പതു വര്‍ഷത്തിനടുത്തായി. ഇത്രയും കാലത്തിനിടെ മോശം അനുഭവങ്ങളും വിഷമം തോന്നിയ സാഹചര്യങ്ങളും കുറവാണ്. എന്നാല്‍ അമ്മ സംഘടനയില്‍ നിന്നു രണ്ടര വര്‍ഷത്തോളം മാറ്റി നിര്‍ത്തിയതാണ് മനസിനു വിഷമമുണ്ടാക്കിയത്. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് എന്നെയും തിലകന് ചേട്ടനെയും അടക്കം മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതൊരു വിഷമം ആയിരുന്നു. പ്രധാനപ്പെട്ട ഒരിടത്തുനിന്ന് മാറ്റി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന വേദന. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഇല്ല. ഇപ്പോഴും അമ്മയുടെ മെംബറാണ് ഞാൻ. -സ്ഫടികം ജോര്‍ജ്
Read MoreCategory: Movies
ഭൂതകാലം കടന്ന് ഒരമ്മയും മകനും! ‘ഭൂതകാല’മോർത്ത് അഭിമാനിക്കാൻ രാഹുൽ സദാശിവൻ…
ടി.ജി.ബൈജുനാഥ്ശരിക്കും ഞെട്ടിച്ചു, ഭയന്നുപോയി, ഉറക്കം കളഞ്ഞു…ഭൂതകാലം സോണി ലൈവിൽ എത്തിയതു മുതൽ ഇതൊക്കെയാണ് സോഷ്യൽമീഡിയയിലെ കമന്റുകൾ. ഷെയ്്നിന്റെയും രേവതിയുടെയും അഭിനയമികവ് കമന്റുകളിൽ തിളങ്ങി. എക്സോർസിസ്റ്റിനുശേഷം കണ്ട റിയലിസ്റ്റിക് ഹൊറർ സിനിമ എന്നു ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ. ഇതൊക്കെപ്പോരെ സംവിധായകൻ രാഹുൽ സദാശിവന് ‘ഭൂതകാല’മോർത്ത് അഭിമാനിക്കാൻ. എന്നെ മനസിലാക്കിയിരുന്നെങ്കിൽ…‘അമ്മയ്ക്കറിയോ എനിക്കെന്താ വേണ്ടതെന്ന്. എന്നെ സ്നേഹിക്കുന്നവർ, ഞാൻ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കണം. അതു മാത്രം മതി…’- ഭൂതകാലത്തിൽ ഷെയ്നിന്റെ കഥാപാത്രം വിനു അമ്മയോടു പറയുകയാണ്. എന്നെ മനസിലാക്കിയിരുന്നെങ്കിൽ…നമ്മളിൽ പലരുടെയും മൗനനൊന്പരം ഇതല്ലാതെ മറ്റെന്താണ്. ജീവിതത്തോടു ചേർന്നുനിൽക്കുന്ന സിനിമകളെ സ്നേഹിക്കുന്നവർക്കുള്ള കാഴ്ചയാണു ‘ഭൂതകാലം’. ‘ വെവ്വേറെ ലോകങ്ങളിൽ ജീവിക്കുന്ന ഒരമ്മയുടെയും മകന്റെയും കഥയാണല്ലോ. ഒടുവിൽ അവർഒന്നാവുകയാണ്. സ്നേഹത്തിനു മേൽ വേറൊന്നുമില്ല എന്ന ചിന്തയാണു സിനിമ പറയുന്നത്. കൂടെ ഒരുമിച്ചുണ്ടെങ്കിൽ നമുക്ക് എത്ര ഇരുട്ടും നേരിടാനാവും. ഈ ലോകത്ത് ഒറ്റപ്പെടുക എന്നതിനേക്കാൾ…
Read Moreഅമ്പിളി ദേവിയുടെ സന്തോഷ ദിനം
ജനുവരി 30 മൂത്തമകൻ അപ്പുവിന്റെ പിറന്നാൾ ആയിരുന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ദിവസമാണ് ജനുവരി 30. ഞാനൊരമ്മയായ ദിവസം. എന്റെ അപ്പുക്കുട്ടനെ കൈയില്‍ കിട്ടിയ ദിവസം. വര്‍ഷങ്ങളൊക്കെ എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്. മോന് ജനിച്ച എല്ലാ ദിവസവും വീഡിയോ എടുത്ത് സൂക്ഷിക്കുമായിരുന്നു. അപ്പു ഇടയ്ക്ക് ഈ വീഡിയോ ഒക്കെ എടുത്ത് കാണും, അയ്യോ ഇത് ഞാനാണോ എന്നൊക്കെയാണു ചോദിക്കാറുള്ളത്. ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ അമ്മേ എന്റെ ഈ വീഡിയോ ഒക്കെ അമ്മയ്ക്ക് ഇട്ടൂടേയെന്ന് ചോദിച്ചിരുന്നു. മോന്റെ പിറന്നാളിന് കുറച്ച് വീഡിയോ ഇടാമെന്ന് കരുതി. -അമ്പിളി ദേവി
Read Moreഅന്നു തീരുമാനിച്ചു, ഇനി അങ്ങനെ ചെയ്യില്ലെന്ന്
സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടുദിവസം അഭിനയിച്ചപ്പോഴാണ് ഞാനത് മനസിലാക്കിയത്. കാരണം ഷൂട്ടിന്റെ വേഗം കുറയും. ഞാന്‍ കാമറയുടെ പിറകില്‍ നില്ക്കുമ്പോള് എന്റെ സ്പീഡാണ് മൊത്തം ക്രൂവിന് ലഭിക്കുന്നത്. മറിച്ച്, ഞാനഭിനയിക്കുന്ന സമയത്ത് ഓരോ ഷോട്ട് കഴിയുമ്പോഴും ഓടി വന്ന് മോണിറ്ററില്‍ എന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, ഒന്നിച്ച് അഭിനയിക്കുന്ന നിവിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, അതുപോലെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൂടെ അഭിനയിക്കുന്ന ആളുടെ പെര്‍ഫോമന്‍സ് ഒരു സംവിധായകന്റെ കണ്ണിലൂടെ ഞാന്‍ ശ്രദ്ധിക്കും. ഇതെല്ലാം പ്രശ്നമാണ്. അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന്.-വിനീത് ശ്രീനിവാസൻ
Read Moreഗോഡ് ബ്ലെസ് യു ത്രില്ലര്‍ മൂവി വരുന്നു
ആറേശ്വരം സിനിമാസിന്റെ ബാനറില്‍ എം.ബി. മുരുഗന്, ബിനോയ് ഇടതിനകത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിജീഷ് വാസുദേവാണ്. മൂന്നാം നിയമം എന്ന ചിത്രത്തിനു ശേഷം വിജീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമിതാക്കളായ സാമിനന്റെയും ക്ലാരയുടെയും ജീവിതത്തില്‍, കൊച്ചിന് സിറ്റിയില്‍ ഒരു ദിവസത്തിലെ നാല് മണിക്കൂറില്‍ നടക്കുന്ന അതി തീവ്രമായ വെല്ലുവിളികള്‍ ആണ് ചിത്രം പറയുന്നത്. ഒരു ത്രില്ലെര്‍ രൂപത്തില്‍ കഥ പറഞ്ഞിരിക്കുന്നു.കോവിഡ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഗോഡ് ബ്ലെസ് യു വില്‍ പുതുമുഖങ്ങളായ വിഷ്ണു വിജയന്, ശബരി ബോസ് എന്നിവര്‍ സാം, ക്ലാര എന്നിവരായി വേഷമിടുന്നു.. വിഷ്ണു മുരുകന്, ബിനോയ് ഇടതിനകത്ത്, പി.എന്‍. സണ്ണി (ജോജി ഫെയിം) സുനില്‍ സുഗത, കോട്ടയം പ്രദീപ്,ജെന്സണ് ആലപ്പാട്ട്, ഉണ്ണി രാജ്, സൂരജ് പോപ്പ്സ് (കുമ്പളങ്ങി നൈറ്റ്സ് ഫെയിം) ഹരിശ്രീ യൂസഫ്, ,സിനോജ് വര്‍ഗീസ്, ബിറ്റോ…
Read Moreകഥ ആലോചിക്കുമ്പോള്‍ പ്രണവ് മനസിൽ ഇല്ലായിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അടുത്തറിയും തോറും കൂടുതല്‍ ഇഷ്ടപ്പെടുന്ന വ്യക്തിത്വം ഉള്ള ആളാണ് പ്രണവ് മോഹന്‍ലാല്‍. കഥ ആലോചിക്കുമ്പോള്‍ പ്രണവ് മനസില്‍ ഇല്ലായിരുന്നു. പക്ഷെ എഴുതുന്നതിനു മുമ്പേ എനിക്ക് ആ കഥാപാത്രമായി പ്രണവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു . ഹൃദയത്തില്‍ അപ്പുവിനെ ആലോചിച്ച് തുടങ്ങിയത് മുതല്‍ ഓരോ സീനും എഴുതുമ്പോള്‍ എനിക്ക് അവനെ കാണാന്‍ കഴിയുന്നുണ്ടായിരുന്നു. അവന് ഇങ്ങനെയാവും ഓരോ സീനുകള്‍ ചെയ്യുക എന്നതും മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു. എന്നാല്‍ അത് ചെയ്തു വന്നപ്പോള്‍ അവന് നമ്മളെ പ്രതീക്ഷിക്കാത്ത റൂട്ടിലേക്ക് കൊണ്ട് പോയി മനോഹരമാക്കി. 2019-ലാണ് പ്രണവിന് തിരക്കഥ വായിച്ച് കൊടുക്കുന്നത്. കഥ പറഞ്ഞ് കൊടുത്തില്ല. പോയി തിരക്കഥ വായിച്ച് കൊടുക്കുകയായിരുന്നു. രണ്ട് ദിവസം കൊണ്ടാണ് തിരക്കഥ വായിച്ച് കൊടുത്തത്. കേട്ടതിന് ശേഷം അപ്പു എന്നോട് ഒരു ദിവസത്തെ സമയം ചോദിച്ചു.…
Read Moreമീരയും സോഷ്യല്‍ മീഡിയയില്‍
മലയാള സിനിമയ്ക്ക് ലോഹിതദാസ് സമ്മാനിച്ച നടിയാണ് മീര ജാസ്മിന്. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനടിയായി മീര പിന്നീടു മാറി. ചെറിയൊരിടവേളയ്ക്കുശേഷം സത്യന് അന്തിക്കാട് സിനിമയിലൂടെ വീണ്ടും മടങ്ങിയെത്തുകയാണ് മീര ജാസ്മിന്. പത്ത് കല്പനകള് എന്ന സിനിമയിലാണ് മീര ജാസ്മിൻ അവസാനമായി അഭിനയിച്ചത്. ജയറാമാണ് പുതിയ സത്യന് അന്തിക്കാട് ചിത്രത്തില്‍ മീര ജാസ്മിന്റെ നായകന്. മകള്‍ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് മീര നായികയാകുന്ന മകള്‍.ഭൂരിഭാഗം സെലിബ്രിറ്റികളും സോഷ്യല്മഡിയയില് സജീവമാണ്. എന്നാൽ അടുത്തിടെ മാത്രമാണ് ഇതേ പാത പിന്തുടര്ന്ന് മീരയും ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്. വൈകിയാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയതെങ്കിലും തനിക്ക് കിട്ടിയ ആരാധകരുടെ വരവേല്പില് സന്തോഷത്തിലാണ് മീര ജാസ്മിന്. ആരാധകസ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറയുന്ന വീഡിയോ താരം കഴിഞ്ഞ ദിവസം…
Read Moreഅകലം പാലിക്കൂ, മാസ്ക് ധരിക്കു; ആ ദിവസങ്ങളിലൂടെയുള്ള പോക്ക് സന്തോഷകരമല്ലെന്ന് ആര്യ
എനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ച് ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് പനി വന്നപ്പോള്‍ സംശയം തോന്നിയതിനാല്‍ പെട്ടെന്ന് സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കഠിനമായ തലവേദനയും ശരീരവേദനയും പനിയും വിറയലുമൊക്കെയായി ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു. ഇന്ന് എനിക്ക് വളരെ സുഖം തോന്നുന്നുണ്ട്. പക്ഷേ ഇപ്പോഴും ചെറിയ പ്രശ്നങ്ങളുണ്ട്. അതിലൂടെ കടന്നു പോകുന്നത് വളരെ സന്തോഷകരമായ കാര്യമല്ലെന്ന് ഞാന്‍ പറയാം. അതിനാല്‍ എല്ലാവരും മാസ്ക് ധരിക്കുകയും അകലം പാലിച്ച് നടക്കുകയും വേണം. എല്ലാവരും ശ്രദ്ധിക്കണം. എന്റെ അവസ്ഥ എന്താണെന്ന് ഞാന്‍ നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. -ആര്യ
Read Moreഇന്ത്യന്‍ സംസ്കാരത്തിലൂന്നിയ സൃഷ്ടികള്‍; തെന്നിന്ത്യൻ സിനിമയെക്കുറിച്ച് കങ്കണ പറയുന്നതിങ്ങനെ…
ഇന്ത്യയുടെ സംസ്കാരത്തിലൂന്നിയ സൃഷ്ടികള്‍ വരുന്നത് കൊണ്ടും അവരുടെ സിനിമകളെ മലിനമാക്കാന്‍ ബോളിവുഡിനെ അനുവദിക്കാത്തത് കൊണ്ടുമാണ് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് വലിയ സ്വീകാര്യത് ലഭിക്കുന്നത്. അവര്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ വേരൂന്നി നില്ക്കുന്നു, അവര്‍ അവരുടെ കുടുംബത്തെ സ്നേഹിക്കുന്നു, അവരുടെ ബന്ധങ്ങള്‍ സാമ്പ്രദായികമാണ്, പശ്ചാത്യവല്‍ക്കരിക്കാറില്ല, അവരുടെ തൊഴില്‍പരമായ കഴിവും അഭിനിവേശവും നിസ്തുലമാണ്, അവരെ മലിനമാക്കാന്‍ ബോളിവുഡിനെ അനുവദിക്കില്ല. -കങ്കണ
Read Moreഅവരുടെ വേർപിരിയൽ വിശ്വസിക്കാനാവുന്നില്ലെന്ന് നാഗാർജുന
ഞാന്‍ ഭയപ്പെടുമെന്ന് കരുതി നാഗചൈതന്യ എന്നോട് സംസാരിച്ചിരുന്നു. നാലു വര്‍ഷമായി അവര്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നു. അവരുടെ ദാമ്പത്യജീവിതത്തില്‍ അതുവരെയും ഇതുപോലെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. രണ്ടുപേരും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു. എങ്ങനെയാണ് അവര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് എനിക്കറിയില്ല. 2021-ലെ ന്യു ഇയര്‍ ഇരുവരും ഒരുമിച്ച് ആഘോഷിച്ചതാണ്. അതിന് ശേഷമാകണം പ്രശ്നങ്ങള്‍ ഉടലെടുത്തത് എന്ന് വേണം കരുതാന്‍. -നാഗാര്‍ജുന
Read More