നടി അമ്പിളി ദേവിയുടെ വിവാഹവും വിവാഹമോചനവും എല്ലാം സോഷ്യല്‍മീഡിയയിൽ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ താരം വീണ്ടും അഭിനയ രംഗത്ത് തിരികെ എത്തുകയും മക്കളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയുമാണ്. സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്ന വിധത്തിലുള്ള കമന്റിന് അമ്പിളി നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.സോഷ്യല്‍ മീഡിയയില്‍ അമ്പിളി പങ്കുവെച്ച ചിത്രത്തിന് താഴെ. അടുത്ത കെട്ട് ഉടനെ ഉണ്ടോ… എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. നിരവധി പേരാണ് അന്പിളിയെ പിന്തുണച്ച് ഇയാള്‍ക്ക് മറുപടി നല്കി എത്തിയത്. വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്, ഒരാളെ വെറുതെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നിങ്ങനെയായിരുന്നു ഒരാള്‍ ഇയാള്‍ക്ക് മറുപടി നല്‍കിയത്. ഒടുവില്‍ അമ്പിളിയും തന്നെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റിനു മറുപടി നല്കി. നാളെ ആണല്ലോ, ഉറപ്പായും വരണേ… എന്നായിരുന്നു കമന്റിട്ടയാള്‍ക്ക് അമ്പിളി നല്കിയ മറുപടി. ഇതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ആക്കുകയും ചെയ്തു. നിരവധി…
Read MoreCategory: Movies
അന്ന് ദിലീപിന് ഒരു ട്രൂപ്പിലും കയറി പറ്റാന്‍ സാധിച്ചിരുന്നില്ല! ദിലീപിനെ പരിചയപ്പെട്ട സംഭവത്തെക്കുറിച്ച് നദിര്‍ഷ പറയുന്നു
ദിലീപിനെ പരിചയപ്പെടുന്ന കാലത്ത് ഞാന്‍ കൊച്ചിന് ഓസ്കാര്‍ എന്ന ട്രൂപ്പില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അന്ന് ദിലീപിന് ഒരു ട്രൂപ്പിലും കയറി പറ്റാന്‍ സാധിച്ചിരുന്നില്ല. ഒരിക്കല്‍ ഞാന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാനായി എറണാകുളത്തുള്ള ഒരു ബസ് സ്റ്റോപ്പിലെ ബൂത്തില്‍ നില്‍ക്കുകയായിരുന്നു. അതിനിടെ വെറുതെ ചുറ്റും പാളി നോക്കിയപ്പോള്‍ മുണ്ടുടുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരന് എന്നെ നോക്കി നില്ക്കുന്നു. ഞാന്‍ ശ്രദ്ധിക്കുന്നുവെന്ന് കണ്ടപ്പോള്‍ അവന് ഉടനെ മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ടിട്ട് വിനയം കാണിക്കാന്‍ തൊഴുത് കാണിച്ചു. പേര് ഗോപാലകൃഷ്ണനെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ താന്‍ മിമിക്രി ചെയ്യുമെന്നും കൊച്ചിന് ഓസ്കാറില്‍ അവസരം വാങ്ങിത്തരണമെന്നും പറഞ്ഞു. അന്ന് ആവശ്യത്തിന് ആളുകള്‍ ട്രൂപ്പില്‍ ഉണ്ടായിരുന്നതിനാല്‍ ചാന്‍സ് കിട്ടില്ലെന്ന് പറഞ്ഞു. മിമിക്രിയിലെ ഗുരുവിന്റെ ക്ഷണപ്രകാരം ഒരു കലോത്സവത്തില്‍ എനിക്ക് അക്കാലത്ത് വിധികര്‍ത്താവായി ഇരിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ അടുപ്പക്കാരന് മിമിക്രിയില്‍ ഫസ്റ്റ് വാങ്ങാനായിരുന്നു…
Read Moreഅന്ന് ഞാന്‍ വലിയ നടനൊന്നുമല്ല, അതുകൊണ്ടായിരിക്കാം അയാള്‍ക്ക് ഞാന്‍ ചോദിച്ചത് ഇഷ്ടപ്പെടാതിരുന്നത്! പക്ഷേ പ്രതികാരം ചെയ്തു…
ചെറിയ വേഷങ്ങള്‍ ചെയ്ത് നടക്കുന്ന സമയമായിരുന്നു. മേക്കപ്പ് ചെയ്യുമ്പോഴാണ് ഞാന്‍ ഒരു നടനാണ് എന്ന തോന്നല്‍ വന്നുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നതും ഷൂട്ട് കഴിയുമ്പോള്‍ മേക്കപ്പ് തുടച്ച് മാറ്റുമ്പോഴുമെല്ലാം ഞാന്‍ ഒരു നടനാണ് എന്ന തോന്നല്‍ എന്നും വരാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാന്‍ ചെന്നപ്പോള്‍ മേക്കപ്പ് മാനോട് വെറ്റ് വൈപ്പ്സ് ചോദിച്ചു. അന്ന് ഞാന്‍ വലിയ നടനൊന്നുമല്ലായിരുന്നു. അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ അയാള്‍ക്ക് ഞാന്‍ വെറ്റ് വൈപ്പ്സ് ചോദിച്ചത് ഇഷ്ടപ്പെടാതിരുന്നത്. അയാള്‍ എന്നോട് മറുപടിയായി പറഞ്ഞത് പുറത്തെ പൈപ്പില്‍ എങ്ങാനും പോയി കഴുകാനാണ്. അന്നത്തെ അനുഭവത്തിന് ശേഷം പിറ്റേന്ന് ഞാന്‍ അപ്പന്റെ കൈയില്‍ നിന്നു പൈസ വാങ്ങി സ്വന്തമായി ഒരു വെറ്റ് വൈപ്പ് പാക്കറ്റുമായിട്ടാണ് ലൊക്കേഷനില്‍ പോയത്. എന്നിട്ട് അയാള്‍ കാണുന്ന തരത്തില്‍ നിന്ന് വെറ്റ് വൈപ്പ് കൊണ്ട് മുഖം തുടച്ച്…
Read Moreമമ്മൂട്ടി അഭിനയിക്കുന്നതിനിടെ സംവിധായകന് ഇറങ്ങിപ്പോയി! ഒരു ഇമോഷണല്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ നടന്ന സംഭവത്തെ കുറിച്ച് നടന് ജയസൂര്യ
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി കൂട്ടിക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഇരുവരും ഒരുമിക്കുന്ന ആദ്യ സിനിമ ആയതിനാല്‍ ആരാധകരും നിരൂപകരും ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ ഒരു ഇമോഷണല്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ നടന്ന സംഭവത്തെ കുറിച്ച് നടന് ജയസൂര്യ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമത്തില്‍ തരംഗമാകുന്നത്. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരു ഇമോഷണല്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ സംവിധായകന് ലിജോയും സഹസംവിധായകന് ടിനു പാപ്പച്ചനും ഇറങ്ങി പോയി. രംഗം തീര്‍ത്ത് മമ്മൂട്ടി ലിജോയുടെ അടുത്ത് പോയി എന്താടോ എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ലിജോയുടെ മറുപടി… ഇല്ല ഇക്ക ഞാന്‍ ഭയങ്കര ഇമോഷണല്‍ ആയി പോയി എന്നായിരുന്നു- ജയസൂര്യ പറഞ്ഞു. -പിജി
Read Moreദക്ഷിണേന്ത്യന്‍ അഭിനേതാക്കള്‍ക്ക് കഴിവുണ്ടെന്ന് ഇനിയും ലോകത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു
ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ക്ക് ഹോളിവുഡില്‍ അവസരങ്ങള്‍ ലഭിക്കുന്നത് കുറവാണ്. ഹോളിവുഡിലെ വലിയ വാണിജ്യ സിനിമകളില്‍ പ്രധാനപ്പെട്ട വേഷം ലഭിക്കാന്‍ വളരെയധികം ഞങ്ങള്‍ക്കു കഷ്ടപ്പെടേണ്ടിയിരിക്കുന്നു. അതിനു വേണ്ടി വളരെ പ്രയത്നിക്കണം. പത്ത് വര്‍ഷമായി ഞാന്‍ ഹോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴാണ് ആഗ്രഹിച്ച തരത്തിലുള്ള സിനിമകളും കഥാപാത്രങ്ങളും എനിക്കു ലഭിക്കുന്നത്. ദക്ഷിണേന്ത്യന്‍ അഭിനേതാക്കള്‍ കൂടുതല്‍ അംഗീകാരം ലഭിക്കുന്നുണ്ടെന്നും അവര്‍ക്ക് കഴിവുണ്ടെന്നും ലോകത്തെ ഇനിയും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ലോകജനതയുടെ അഞ്ചിലൊന്നു നമ്മളാണ്. പക്ഷെ അതൊരിക്കലും ഇംഗ്ലീഷ് സിനിമകളില്‍ കാണാന്‍ കഴിയില്ല. കൂടുതല്‍ അവസരങ്ങള്‍ വരുമ്പോള്‍ അത് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. -പ്രിയങ്ക ചോപ്ര
Read Moreനാഗചൈതന്യയില്‍ നിന്നു 50 കോടി തട്ടിയെന്ന ആക്ഷേപങ്ങൾക്ക് മറുപടിയുമായി സാമന്ത
നാഗചൈതന്യയും സമന്തയും വിവാഹ മോചിതരായ വാര്‍ത്തകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും സാമന്തയ്ക്കു നേരിടേണ്ടി വന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ വന്ന ആരോപണം സാമന്ത നാഗചൈതന്യയില്‍ നിന്നു 50 കോടി രൂപ തട്ടിയെടുത്തു എന്നാണ്. തനിക്കെതിരേ ഉയർന്നു വന്ന ഈ ആരോപണത്തിനെതിരേ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് സാമന്ത.വിവാഹമോചനത്തിനു ശേഷം സാമന്ത പുഷ്പയില്‍ ഐറ്റം ഡാന്‍സുമായി എത്തിയിരുന്നു. ഓ ആണ്ടവാ എന്ന ഗാനത്തിലെ പ്രകടനത്തിനും സാമന്തയുടെ ആത്മവിശ്വാസത്തിനും ഏറെയാളുകൾ പ്രശംസയുമായി രംഗത്തുവന്നിരുന്നു. ഗാനം ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ നാഗചൈന്യയിൽനിന്നു സാമന്ത 50 കോടി തട്ടിയെന്ന ആരോപണവുമായി എത്തിയത്. വിവാഹമോചനം നേടിയതിനെത്തുടര്‍ന്നാണ് ഇത്തരമൊരു കമന്റ് വന്നത്. പൊതുവേ താരം ഇത്തരം കമന്റുകള്‍ അവഗണിക്കുകയും അവരെ ബ്ലോക്ക് ചെയ്യുകയാണ് ചെയ്യാറുളളത്. എന്നാല്‍ ഇത്തവണ താരം വളരെ മൃദുവായ ഭാഷയില്‍ മറുപടി നല്‍ക്കുകയായിരുന്നു. ദൈവം…
Read Moreഗോകുൽ സുരേഷ്ഗോപിയെക്കുറിച്ച് ഹരീഷ് പേരടിയുടെ വാക്കുകൾ
ഗോകുൽ സുരേഷ് ഗോപി… അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ട് എടുത്ത ഫോട്ടോയാണിത്. ഇങ്ങനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എന്റെ ഫോണിൽ പകർത്തിയിട്ടുള്ളു. പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കിൽ പറഞ്ഞാൽ ശാന്തം..സുന്ദരം. അച്ഛന്റെ രാഷ്ട്രീയത്തെ ഞാൻ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി… മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ സ്വാതന്ത്ര്യം കൊടുത്തു വളർത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്. -ഹരീഷ് പേരടി
Read Moreസൽമാന് മാത്രം അറിയാവുന്ന ആകാര്യം, സല്മാന് ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത് ഇങ്ങനെ
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സല്മാന് ഖാന്. ബിവി ഹോ തോ ഐസിയായിരുന്നു സല്മാന് ഖാന്റെ ആദ്യസിനിമ. പരസ്യ ചിത്രത്തിലൂടെയായിരുന്നു സല്മാന് ഖാന് ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്നത്. ആ പരസ്യ ചിത്രത്തിലേക്ക് സല്മാന് എത്തിയതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്. ഇന്നത്തെ സൂപ്പര്‍ താരമായ സല്മാന് ഖാന് അന്ന് കൗമാരക്കാരനായിരുന്നു. ഒരു പെണ്‍കുട്ടിയെ ഇംപ്രസ് ചെയ്യാനായി നടത്തിയൊരു നീന്തല്‍ അഭ്യാസമാണ് സല്മാന് ഖാനെ കാമറയ്ക്ക് എത്തിക്കുന്നത്. ഒരിക്കല്‍ ഒരഭിമുഖത്തില്‍ സല്മാന് ഖാന് തന്നെയാണ് രസകരമായ ആ കഥ പങ്കുവച്ചത്. ഞാന്‍ സീ റോക്ക് ക്ലബ്ബില്‍ നീന്താന്‍ പോവാറുണ്ടായിരുന്നു. ഒരു ദിവസം നീന്താന്‍ പോയപ്പോള്‍ അതിസുന്ദരിയായൊരു പെണ്‍കുട്ടിയെ കണ്ടു. ചുവന്ന സാരിയായിരുന്നു അവള് ധരിച്ചിരുന്നത്. അവളുടെ ശ്രദ്ധ നേടാനായി ഞാന്‍ കുളത്തിലേക്ക് എടുത്ത് ചാടി. ഞാനൊരു മണ്ടന്‍ ആയിരുന്നു. അതിനാല്‍ ഞാന്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വെള്ളത്തിന്…
Read Moreവിജയ്-രശ്മിക പ്രണയത്തില്‍?
തെലുങ്ക് സിനിമയില്‍ മാത്രമല്ല മലയാളികളടക്കം തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആരാധിക്കുന്ന നായകനും നായികയുമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും.അര്ജുന് റെഡ്ഡി എന്ന സിനിമയാണ് വിജയ് ദേവരകൊണ്ടയുടെ തലവര മാറ്റിയത്. രശ്മിക മന്ദാനയ്ക്ക് പിടിവള്ളിയായത് ഗീതാ ഗോവിന്ദത്തിലെ നായിക വേഷമായിരുന്നു. കന്നട നടിയായ രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട ടീം ആദ്യമായി അഭിനയിച്ചത് 2018ല്‍ പുറത്തിറങ്ങിയ ഗീതാഗോവിന്ദം എന്ന ചിത്രത്തിലായിരുന്നു. ഒരു ബസില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ടുപേര്‍ തമ്മില്‍ നടക്കുന്ന പ്രശ്നങ്ങളും പ്രണയവും വിവാഹവുമൊക്കെയാണ് സിനിമയില്‍ പറഞ്ഞത്. വിജയ്-രശ്മിക ജോഡികളുടെ കെമസ്ട്രി ആളുകള്‍ സ്വീകരിച്ചതോടെ ഗീതാഗോവിന്ദത്തിന് ശേഷവും നിരവധി സിനിമകളില്‍ ഇവര്‍ പ്രണയ ജോഡികളായി.ഇരുവരും അടുത്ത സുഹൃത്തുക്കള്‍കൂടിയാണ്. എന്നാല്‍ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലാണ് ഇപ്പോള്‍ കന്നട, തെലുങ്ക് സിനിമാ മേഖലകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവര്‍ പ്രണയത്തിലാണ് എന്നതരത്തില്‍ നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍…
Read Moreപ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞത് കേട്ടോ
ഇമോഷന്‍സ് വളരെ കൂളായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നയാളാണ് ലാലങ്കിള്‍. അത് അപ്പൂന്റെ പ്രകടനത്തിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വയ്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ട് ലാലങ്കിളിന്. പ്രണവിനും അതേ പോലെ തന്നെയാണ്. കിരീടത്തിലൊക്കെ ലാലങ്കിൾ നടന്നു പോകുമ്പോള്‍ ബാക്ക്ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതുകൊണ്ടാണ്. എവിടെയൊക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്. ഒരു ഗ്ലോബൽ സിറ്റിസണെ പോലെ നടന്നുകൊണ്ടിരിക്കുകയാണ് അവൻ. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞുവരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പൂന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. എനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്ക് ആള് പോകും.-വിനീത് ശ്രീനിവാസൻ
Read More