കാ​ണെ​ക്കാ​ണെ പ്രേ​ക്ഷ​ക​രി​ലേ​ക്ക്

ഡ്രീം​കാ​ച്ച​ർ പ്രൊ​ഡ​ക്‌ഷൻ​സി​ന്‍റെ ബാ​ന​റി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ടോ​വി​നോ തോ​മ​സ്, ഐ​ശ്വ​ര്യ ല​ക്ഷ്മി, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്ത കാ​ണെ​ക്കാ​ണെ 17ന് ​റി​ലീ​സ് ചെ​യ്യും ഒടിടി ​പ്ലാ​റ്റ​ഫോം​മാ​യ സോ​ണി ലൈ​വ് വ​ഴി​യാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത് സോ​ണി ലൈ​വി​ന്‍റെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടുവയ്പ്പ് കൂ​ടി​യാ​ണി​ത്. ഉ​യ​രെ​യു​ടെ മി​ക​ച്ച വി​ജ​യ​ത്തി​ന് ശേ​ഷം ബോ​ബി-സ​ഞ്ജ​യ്‌ കൂ​ട്ട് കെ​ട്ടി​ൽ മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ് കാ​ണെ​ക്കാ​ണെ. കു​ടും​ബ​ന്ധ​ങ്ങ​ളു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്ന ബോ​ബി-സ​ഞ്ജ​യ് കൂ​ട്ടു​ക്കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം ഒ​രു ഫാ​മി​ലി ഡ്രാ​മ​യാ​ണ്. മി​സ്റ്റ​റി മൂ​ഡി​ൽ ഒ​രു​ക്കി​യ ചി​ത്രം കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.1983, ക്വീ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഡ്രീം​കാ​ച്ച​ർ പ്രൊ​ഡക്‌ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടി.​ആ​ർ. ഷം​സു​ദ്ദീ​നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ടോ​വി​നോ തോ​മ​സ്, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രെ കൂ​ടാ​തെ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്,…

Read More

എ​ന്‍റെ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ൻ പിണറായി വി​ജ​യ​ന്‍

  ഒ​രു​പാ​ട് പേ​ര്‍ ഇ​തേ​ക്കു​റി​ച്ച്‌ ചോ​ദി​ക്കാ​ന്‍ എ​ന്നെ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് വി​ളി​ച്ചി​രു​ന്നു. ചാ​ന​ലു​ക​ളും പ​ത്ര​ങ്ങ​ളു​മൊ​ക്കെ വി​ളി​ച്ചി​ട്ടും ഞാ​ന്‍ മ​നഃ​പൂ​ര്‍​വം ഒ​ന്നും പ​റ​ഞ്ഞി​ല്ല. വ​ള​രെ വ്യ​ക്തി​പ​ര​മാ​യ ഒ​രു റി​ലേ​ഷ​ന്‍​ഷി​പ്പാ​ണ് എ​നി​ക്ക് അ​ദ്ദേ​ഹ​വു​മാ​യു​ള്ള​ത്. വ​ള​രെ സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന്. എ​ന്‍റെ ഒ​രു സു​ഹൃ​ത്ത് ഫേ​സ്ബു​ക്കി​ലി​ട്ട് അ​ത് വൈ​റ​ലാ​ക്കി​യ​താ​ണ്. ഒ​രു കാ​ര്യം പ​റ​യാം, ഞാ​ന്‍ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്ന, ആ​രാ​ധി​ക്കു​ന്ന, ഒ​രു​പാ​ട് ബ​ഹു​മാ​നി​ക്കു​ന്ന എ​ന്‍റെ ജ്യേ​ഷ്‌​ഠസ​ഹോ​ദ​ര​നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍. ജീ​വി​ത​ത്തി​ല്‍ പ​ല കാ​ര്യ​ങ്ങ​ളും ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്ന് പ​ഠി​ക്കു​ന്നു​ണ്ട്; പ​ഠി​ച്ചി​ട്ടു​ണ്ട്. വാ​ക്കു​ക​ള്‍​ക്ക​് അതീ​ത​മാ​യ ബ​ന്ധ​മാ​ണ്. -ജ​യ​കൃ​ഷ്ണ​ൻ

Read More

1983-​ല്‍ ഞാ​ന്‍ ക​ണ്ട മ​മ്മൂ​ട്ടി​ക്കും 2021ല്‍ ​ക​ണ്ട മ​മ്മൂ​ട്ടി​ക്കും ഒ​രു വ്യ​ത്യാ​സ​വു​മി​ല്ല..! സു​ഹാ​സി​നി പറയുന്നു…

1983-​ല്‍ ഞാ​ന്‍ ക​ണ്ട മ​മ്മൂ​ട്ടി​ക്കും 2021ല്‍ ​ക​ണ്ട മ​മ്മൂ​ട്ടി​ക്കും ഒ​രു വ്യ​ത്യാ​സ​വു​മി​ല്ല. ഇ​ന്നും അ​തേ സ്മാ​ര്‍​ട്ട്, ഹാ​ന്‍​ഡ്‌​സം, യ​ംഗ്, ടാ​ല​ന്‍റ​ഡ്, ഗ്രേ​റ്റ് പേ​ഴ്‌​സ​ണാ​ലി​റ്റി​യാ​ണ് മ​മ്മൂ​ട്ടി. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം വ​ര്‍​ക്ക് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ ഞാ​ന്‍ വ​ള​രെ ഭാ​ഗ്യ​വ​തി​യാ​ണ്. ഞാ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച മ​ല​യാ​ള സി​നി​മ​യി​ലെ ഹീ​റോ ആ​ണ് മ​മ്മൂ​ട്ടി.​കേ​ര​ള​ത്തെ ക്കുറി​ച്ചും ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളെക്കു​റി​ച്ചും ഞാ​ന്‍ കൂ​ടു​ത​ല്‍ അ​റി​യു​ന്ന​ത് മ​മ്മൂ​ട്ടി​യി​ലൂ​ടെ​യാ​ണ്. കേ​ര​ള​ത്തെ കു​റി​ച്ച് ലോ​ക​ത്തി​ലെ ഏ​തൊ​രാ​ള്‍​ക്കും അ​റി​യാ​ന്‍ എ​ന്ത് ന​ല്ല അം​ബാ​സി​ഡ​റാ​ണ് മ​മ്മൂ​ട്ടി. ഒ​രു മ​ല​യാ​ളി എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്ന​തി​ന് പെ​ര്‍​ഫ​ക്ട് ഉ​ദാ​ഹ​ര​ണ​മാ​ണ് മ​മ്മൂ​ട്ടി. -സു​ഹാ​സി​നി

Read More

സാ​ഗ​ർ ഏ​ലി​യാ​സ് ജാ​ക്കി പി​റ​ന്ന​തി​ങ്ങ​നെ…

രാ​ജാ​വി​ന്‍റെ മ​ക​ന്‍, ഇ​രു​പ​താം നൂ​റ്റാ​ണ്ട് പോ​ലു​ള​ള സി​നി​മ​ക​ളി​ലൂ​ടെ സൂ​പ്പ​ർ​താ​ര പ​ദ​വി​യി​ലെ​ത്തി​യ താ​ര​മാ​ണ് മോ​ഹ​ന്‍​ലാ​ല്‍. എ​സ്.എ​ന്‍ . സ്വാ​മി​യു​ടെ തി​ര​ക്ക​ഥ​യി​ല്‍ കെ. മ​ധു സം​വി​ധാ​നം ചെ​യ്ത ഇ​രു​പ​താം നൂ​റ്റാ​ണ്ട് 1987ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ആ​രാ​ധ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട മോ​ഹ​ന്‍​ലാ​ല്‍ ക​ഥാ​പാ​ത്ര​മാ​ണ് ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ സാ​ഗ​ര്‍ ഏ​ലി​യാ​സ് ജാ​ക്കി. ഇ​രു​പ​താം നൂ​റ്റാ​ണ്ട് തി​ര​ക്ക​ഥ എ​ഴു​തി​യ അ​നു​ഭ​വം ഒ​ര​ഭി​മു​ഖ​ത്തി​ൽ എ​സ്.​എ​ൻ. സ്വാ​മി പ​ങ്കു​വ​ച്ചി​രു​ന്നു. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ കു​ടും​ബ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള​ള തി​ര​ക്ക​ഥ​ക​ളാ​ണ് എ​സ്.എ​ന്‍. സ്വാ​മി ഒ​രു​ക്കി​യ​ത്. ച​ക്ക​ര​യു​മ്മ എ​ന്ന സി​നി​മ​യ്ക്ക് ക​ഥ എ​ഴു​തി​യാ​ണ് എ​സ് എ​ന്‍ സ്വാ​മി​യു​ടെ തു​ട​ക്കം. രാ​ജാ​വി​ന്‍റെ മ​ക​ന്‍ ഇ​റ​ങ്ങി​യ ശേ​ഷ​മാ​ണ് മ​ല​യാ​ള സി​നി​മ​യി​ല്‍ ത്രി​ല്ല​റു​ക​ള്‍​ക്ക് വേ​റൊ​രു മാ​ന​മു​ണ്ടാ​യ​തെ​ന്ന് എ​സ് എ​ന്‍ സ്വാ​മി പ​റ​യു​ന്നു. “”എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ ഡെ​ന്നീ​സ് ജോ​സ​ഫും ത​ന്പി ക​ണ്ണ​ന്താ​ന​വു​മാ​ണ് ആ ​ചി​ത്രം ഒ​രു​ക്കി​യ​ത്. ആ​ന്‍റി ഹീ​റോ സ​ബ്ജ​ക്‌​ട്‌​സ് ആ​യി​രു​ന്നു അ​ത്. സൊ​സൈ​റ്റി​യി​ല്‍ ആ​ന്‍റി ഹീ​റോ എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​വ​രെ…

Read More

ഗീ​തു​മോ​ഹ​ൻ​ദാ​സ് മ​ഞ്ജു​വി​നെ​ക്കു​റി​ച്ച് അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ത്…

വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നി​ര​ന്ത​രം കേ​ള്‍​ക്കു​ന്ന​ത് എ​ളു​പ്പ​മ​ല്ലെ​ന്ന് എ​നി​ക്ക​റി​യാം, എ​ന്നാ​ല്‍ നി​ന​ക്ക​ത് (മ​ഞ്ജു വാ​ര്യ​ർ) കേ​ള്‍​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. അ​തെ​ല്ലാം ഉ​ള്‍​ക്കൊ​ണ്ട് നി​ന്‍റെ ജോ​ലി​യി​ല്‍ മു​ന്നേ​റു​ന്നു. ഇ​ത് ഒ​രു വ്യ​ക്തി​യെ​ന്ന നി​ല​യി​ല്‍ നീ ​എ​ത്ര​ത്തോ​ളം സു​ര​ക്ഷി​ത​യാ​ണെ​ന്നും ഒ​രു ന​ടി​യെ​ന്ന നി​ല​യി​ല്‍ എ​ത്ര​ത്തോ​ളം മി​ക​വു​ള്ള​വ​ളാ​ണെ​ന്നും, പ്ര​തി​ജ്ഞാ​ബ​ദ്ധ​യാ​ണെ​ന്നും കാ​ണി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ഏ​റ്റ​വും മി​ക​ച്ച​ത് വ​രാ​നി​രി​ക്കു​ന്ന​താ​യി ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. അ​ത് വ​ള​രെ പെ​ട്ടെ​ന്നുത​ന്നെ എ​ത്തു​മെ​ന്ന് ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ല്‍ എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഇ​താ​ണ്.നീ ​എ​ന്‍റെ ഗാ​ഥ ജാം ​മാ​ത്ര​മ​ല്ല, നി​ധി​യാ​ണ്. ജ​ന്മ​ദി​നാ​ശം​സ​ക​ള്‍… ഗീതുമോഹൻദാസ്

Read More

മലയാളത്തിൽ നാ​യ​കനെ വേ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ പുറകേ നടക്കണം; തമിഴിൽ അങ്ങനെയല്ലെന്ന് മഹേഷ്

ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ങ്കി​ൽ അ​തി​ന് ഒ​രു നാ​യ​ക​ൻ വേ​ണം. നാ​യ​ക​ൻ വേ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ക​ഥ​യു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​റ​കെ ന​ട​ക്ക​ണം. ഒ​രു വ​ർ​ഷം കൊ​ണ്ടാ​കും ന​മ്മ​ൾ ഒ​രു ക​ഥ ഉ​ണ്ടാ​ക്കി എ​ടു​ക്കു​ക. അ​ത് അ​ര മ​ണി​ക്കൂ​റ് കൊ​ണ്ട് കേ​ട്ടി​ട്ട് കു​റെ തി​രു​ത്ത​ലും ഉ​പ​ദേ​ശ​വു​മൊ​ക്കെ ഇ​ങ്ങോ​ട്ട് ത​രും. പി​ന്നീ​ട് ഇ​ദ്ദേ​ഹം പോ​കു​ന്ന ഇ​ട​ത്ത് കാ​ര​വാ​നി​ൽ നി​ന്നു​ള്ള വി​ളി കാ​ത്തി​രി​ക്കാ​നു​ള്ള ആ​യു​സ് എ​നി​ക്കി​ല്ല. മ​ല​യാ​ള​ത്തെ പോ​ലെ അ​ല്ല ത​മി​ഴ് സി​നി​മ. അ​വി​ടെ ഇ​തുപോ​ലെ ഒ​രു പ്ര​ശ്ന​വു​മി​ല്ല. ന​ല്ല ബ​ഹു​മാ​ന​മാ​ണ് ല​ഭി​ക്കു​ന്ന​ത്. സം​സാ​രി​ക്കാ​ൻ നി​ൽ​ക്കു​ന്ന ന​മ്മ​ളെ കേ​ൾ​ക്കാ​ൻ അ​വ​ർ ത​യാ​റാ​ണ്. കൂ​ടാ​തെ ഒ​രു സ്പേ​സ് ത​രും. എ​ന്നാ​ൽ ഇ​വി​ടെ അ​ങ്ങ​നെ അ​ല്ല. -മ​ഹേ​ഷ്

Read More

സീതയാകാൻ 12 കോടി; വിവാദത്തിന് മറുപടിയുമായി കരീന

ബോളിവുഡ് സി​നി​മാ പ്രേ​ഷ​ക​രു​ടെ ഇ​ഷ്ട ന​ടി​യാ​ണ് ക​രീ​ന ക​പൂ​ര്‍. ബോ​ളി​വു​ഡി​ല്‍ ആ​ണ് അ​ഭി​ന​യി​ക്കു​ന്ന​തെ​ങ്കി​ലും മ​ല​യാ​ളി​ക​ള്‍​ക്കും ന​ടി പ്രി​യ​ങ്ക​രി​യാ​ണ്. ഇ​പ്പോ​ഴി​താ ത​ന്നെ​ക്കു​റി​ച്ച്‌ ഉ​യ​ര്‍​ന്ന ഒ​രു വി​വാ​ദ​ത്തി​ന് മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ക​രീ​ന. രാ​മാ​യ​ണം സി​നി​മ​യാ​കു​ന്പോ​ൾ സീ​ത​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ന് പ്ര​തി​ഫ​ലം വ​ര്‍​ധി​പ്പി​ച്ചെന്നും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് 12 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നുമായി​രു​ന്നു ക​രീ​ന​യ്ക്ക് നേ​രേയു​ള്ള ആ​രോ​പ​ണം. ഇ​പ്പോ​ള്‍ ഈ ​ആ​രോ​പ​ണ​ത്തി​നു​ള്ള ക​രീ​ന​യു​ടെ മ​റു​പ​ടി​യാ​ണ് ച​ര്‍​ച്ച​യാ​കു​ന്ന​ത്. സി​നി​മ​യി​ല്‍ തു​ല്യ വേ​ത​ന​ത്തി​നു ന​ടി​മാ​ര്‍ ശ​ബ്‌​ദി​ക്കു​ന്ന​ത് സാ​ധാ​ര​ണ കാ​ര​ണ​മാ​യി കാ​ണ​ണ​മെ​ന്നും ത​ന്‍റെ മൂ​ല്യം ത​നി​ക്ക് അ​റി​യാ​മെ​ന്നും ക​രീ​ന പ​റ​യു​ന്നു. ഗാ​ര്‍​ഡി​യ​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.​എ​നി​ക്ക് എ​ന്താ​ണ് വേ​ണ്ട​തെ​ന്നാ​ണ് ഞാ​ന്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തി​ന് ആ ​ബ​ഹു​മാ​നം ല​ഭി​ക്ക​ണ​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. ഇ​ത് ആ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്ന​തി​ല​ല്ല കാ​ര്യം. സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കു​ക എ​ന്ന​തി​ലാ​ണ്. കാ​ര്യ​ങ്ങ​ള്‍ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. കു​റ​ച്ച്‌ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പു വ​രെ ഒ​രു സി​നി​മ​യി​ല്‍…

Read More

എ​ലി​സ​ബ​ത്ത് മ​തം മാ​റു​ന്നു​ണ്ടോ; കിടുക്കാച്ചി മറുപടി നൽകി ബാല

ഞ​ങ്ങ​ളെക്കു​റി​ച്ച്‌ നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ള്‍ എ​ഴു​തു​ന്ന​വ​ര്‍ പോ​ക്ക​റ്റി​ല്‍നി​ന്ന് ഒ​രു പ​ത്തുരൂ​പ എ​ടു​ത്ത് പാവപ്പെട്ടവർക്ക് കൊ​ടു​ക്ക്. എ​ന്നെ മോ​ശം പ​റ​ഞ്ഞോ. പ​ക്ഷേ ഈ ​ കോവി​ഡ് സ​മ​യ​ത്ത് ക​ഷ്ട​പ്പെ​ട്ട് സ​ന്പാ​ദി​ക്കു​ന്ന പൈ​സ​യി​ല്‍ നി​ന്ന് കു​റ​ച്ച്‌ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് സ​ഹാ​യം ചെ​യ്യ്. എ​ന്നി​ട്ട് ന​മു​ക്ക് സം​സാ​രി​ക്കാം . മ​റ്റു​ള്ള​വ​രു​ടെ കു​ടും​ബ​ത്തക്കു​റി​ച്ച്‌ മോ​ശ​മാ​യി സം​സാ​രി​ക്കാ​ന്‍ എ​ന്ത് എ​ളു​പ്പ​മാ​ണ​ല്ലേ? നാ​ലുപേ​ര്‍​ക്ക് ന​ന്മ ചെ​യ്യ്. എ​ന്‍റെ അ​ടു​ത്തും കു​റ​ച്ച്‌ തെ​ളി​വു​ക​ള്‍ ഉ​ണ്ട്. പ​ക്ഷെ അ​തൊ​ന്നും വേ​ണ്ട എ​ന്ന് ക​രു​തി പു​തി​യ ജീ​വി​തം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഞാ​ന്‍. പ​ക്ഷേ പ​ല​രും എ​ന്നെ വി​ളി​ച്ച്‌ ഭ​യ​ങ്ക​ര​മാ​യി ടോ​ര്‍​ച്ച​ര്‍ ചെ​യ്തുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തു​പോ​ലെത​ന്നെ ഞാ​നോ എ​ലി​സ​ബ​ത്തോ മ​തം മാ​റു​ന്നു​ണ്ടോ എ​ന്ന ചോ​ദി​ച്ച്‌ മെ​സേ​ജു​ക​ള്‍ വ​രു​ന്നു. ഞ​ങ്ങ​ള്‍​ക്ക് മ​ത​മി​ല്ലെ​ന്ന് ആ​ദ്യ​മേ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. ആ​ളു​ക​ളെ സ്‌​നേ​ഹി​ക്കാ​ന്‍ മാ​ത്ര​മേ ഞ​ങ്ങ​ള്‍​ക്ക് അ​റി​യൂ. –ബാ​ല

Read More

എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് മ​ന​സി​ലാ​യി;അപ്പോൾ ബ്രേക്ക് അപ്പുമായെന്ന് സാനിയ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. ന​ടി എ​ന്ന​തി​നു പു​റമേ ന​ര്‍​ത്ത​കി​യു​മാ​ണ് സാ​നി​യ. ഡാ​ന്‍​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​രം പി​ന്നീ​ട് ക്വീ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. ന​ര്‍​ത്ത​ക​നും ന​ട​നു​മാ​യ ന​കു​ല്‍ ത​മ്പി​യു​മാ​യു​ണ്ടാ​യി​രു​ന്ന റി​ലേ​ഷ​നെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് സാ​നി​യ ഇ​പ്പോ​ൾ. ര​ണ്ട് വ​ര്‍​ഷം മു​ന്പു ത​ന്നെ ഞ​ങ്ങ​ള്‍ ബ്രേ​ക്ക് അ​പ്പ് ആ​യി. ആ ​ഒ​രു സ​മ​യം ക​ഴി​ഞ്ഞ​തി​ന് ശേ​ഷം ഞ​ങ്ങ​ളൊ​രു ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ച്ച് കാ​ണു​ക​യും ചെ​യ്തു. ഇ​പ്പോ​ഴും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. ന​കു​ലി​നെ കാ​ണാ​റു​ണ്ട്. അ​വ​ന്‍റെ അ​മ്മ​യു​മാ​യി വീ​ഡി​യോ ചാ​റ്റ് ചെ​യ്യാ​റു​ണ്ട്.ഒ​രു പ്രാ​യം എ​ത്തി​ക്ക​ഴി​യു​മ്പോ​ള്‍ എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് ന​മു​ക്ക് മ​ന​സി​ലാ​വു​മ​ല്ലോ. ര​ണ്ട് പേ​ര്‍​ക്കും ആ​വ​ശ്യ​മു​ള്ള​ത് എ​ന്താ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.അ​ല്ലാ​തെ വ്യ​ക്തി​പ​ര​മാ​യി വെ​റു​പ്പ് ഉ​ണ്ടാ​ക്കി പി​രി​ഞ്ഞ​ത​ല്ലെ​ന്നും ഒ​രു ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ സാ​നി​യ വ്യ​ക്ത​മാ​ക്കു​ന്നു.

Read More

ബെ​ന്നി പി. ​നാ​യ​ര​മ്പല​ത്തി​ന്‍റെ മ​ക​ളാ​ണെ​ന്ന ടാ​ഗ് സ്കൂ​ളി​ല്‍ മാത്രം

തി​ര​ക്ക​ഥാ​കൃ​ത്ത് ബെ​ന്നി പി. ​നാ​യ​ര​ന്പ​ല​ത്തി​ന്‍റെ മ​ക​ളാ​ണെ​ന്ന ടാ​ഗ് സ്കൂ​ളി​ല്‍ അ​ല്ലാ​തെ മ​റ്റൊ​ന്നി​നും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ബെ​ന്നി പി. ​നാ​യ​ര​ന്പ​ല​ത്തി​ന്‍റെ മ​ക​ളെ​ന്ന ഐ​ഡ​ന്‍റി​റ്റി സി​നി​മ​യി​ല്‍ അ​ച്ഛ​നോ​ടു​ള്ള ആ​ളു​ക​ളു​ടെ സ്‌​നേ​ഹം എ​ന്നി​ലേ​ക്കും പ​ക​ര്‍​ന്നു​കി​ട്ടാ​റു​ണ്ട്. അ​ച്ഛ​ന് സി​നി​മ​യി​ല്‍ ഇ​ത്ര​യും വ​ര്‍​ഷ​ത്തി​ന്‍റെ അ​നു​ഭ​വ​മു​ണ്ട്. അ​ച്ഛ​നോ​ട് ആ​ളു​ക​ള്‍​ക്കു​ള്ള ബ​ഹു​മാ​നം, സ്‌​നേ​ഹം ഇ​തൊ​ക്കെ എ​ന്നി​ലേ​ക്ക് വ​രു​ന്നു​ണ്ട്. അ​തു ഗു​ണം ചെ​യ്യു​ന്ന കാ​ര്യ​മാ​ണ്. സെ​റ്റി​ലേ​ക്കൊ​ക്കെ ചെ​ല്ലു​ന്പോ​ള്‍ അ​വി​ടെ​യു​ള്ള ക​ണ്‍​ട്രോ​ള​റാ​യാ​ലും പ്രൊ​ഡ​ക്‌​ഷ​നി​ല്‍ ഉ​ള്ള​വ​രാ​യാ​ലും അ​വ​രൊ​ക്കെ അ​ച്ഛ​നൊ​പ്പം വ​ര്‍​ക്ക് ചെ​യ്ത​വ​രാ​യി​രി​ക്കും. ​ചെ​റു​പ്പ​ത്തി​ല്‍ അ​വ​ര്‍ എ​ന്നെ​യും ക​ണ്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ര്‍ അ​വ​രു​ടെ മ​ക​ളാ​യും അ​ടു​ത്ത ആ​ളാ​യു​മാ​ണ് എ​ന്നെ കാ​ണു​ന്ന​ത്. –

Read More