കുഞ്ഞാറ്റ സിനിമയിലേക്കു വരുമെന്നു ഞാൻ പ്രതീക്ഷിച്ചതാണ്. അച്ചുവിന്റെ അമ്മയിലെ ഡയലോഗ് എനിക്കുപോലും ഓർമയില്ല. അത് അവൾ ഡബ്സ്മാഷ് ചെയ്യുന്നതു കണ്ടപ്പോൾ ഇവൾ കോമഡി നന്നായി ചെയ്യുമെന്നു വിചാരിച്ചു. ഈ രംഗത്തേക്കു തന്നെ വരുമെന്ന് അറിയാമായിരുന്നു. ഞാൻ കൂടുതൽ പ്രോമോട്ട് ചെയ്തില്ല. എന്റെ ഭർത്താവിനാണ് വീഡിയോ ചെയ്ത് അയക്കുക. ഉഗ്രനാണെന്ന് അദ്ദേഹം പറയും. ഞാൻ കണ്ടതായി ഭാവിക്കില്ല. കോമഡിയിലേക്കാണ് അവളുടെ ലക്ഷ്യം. നീ പഠിച്ചിട്ട് ശമ്പളം കിട്ടുന്ന ജോലി കണ്ടെത്തിയ ശേഷം മാത്രം അഭിനയം മതിയെന്ന് ഞാൻ പറഞ്ഞു. ശിവൻ ചേട്ടനുമായാണ് മുഴുവൻ പറച്ചിൽ. അവസാനമായപ്പോൾ അവളുടെ സുഹൃത്തുക്കൾ പറയാൻ തുടങ്ങി. അമ്മയ്ക്ക് 14 വയസായപ്പോൾ സിനിമയിലേക്ക് വരാമല്ലോ. നിനക്കെന്താണ് പ്രശ്നം, അമ്മയ്ക്ക് നിന്നോട് കുശുമ്പാണോ എന്നെല്ലാം അവർ ചോദിച്ചു. അങ്ങനെയാണ് മകൾ സിനിമാരംഗത്തേക്കു വരുന്നത്. -ഉർവശി
Read MoreCategory: Movies
കല്യാണം വന്നുചേരേണ്ട കാര്യം; തന്റെ പ്രയത്നം ഇനി സിനിമയ്ക്ക് വേണ്ടിയെന്ന് മണിക്കൂട്ടൻ
വിവാഹം കഴിഞ്ഞാൽ പല കാര്യങ്ങളും നമ്മൾ തന്നെ ചെയ്യണം. ഇന്നു രണ്ടുപേരും തുല്യമായി കുടുംബം നോക്കുന്നവരുണ്ട്. പക്ഷേ, ഇപ്പോൾ എനിക്ക് അമ്മയോടും ചേച്ചിയോടുമെല്ലാം പൈസ ചോദിക്കാം. പക്ഷേ, ഭാര്യയോടു ചോദിക്കുമ്പോൾ അവർക്ക് മനസിലാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ അത് ചിലപ്പോൾ വിഷമമാകും. വർക്കില്ലാതിരിക്കുമ്പോൾ ഞാൻ വീട്ടിൽ തന്നെയാണ്. സിനിമ കാണും. ഡാൻസ് പഠിക്കാൻ പോകും. സെറ്റിൽഡ് ആകട്ടെ എന്ന് വിചാരിച്ചു. അത് നടന്നില്ല. ഇപ്പോൾ ഈ ലൈഫിൽ ഞാൻ ഓക്കെയാണ്. ഇനി അങ്ങനെയൊരാൾ വന്നുചേർന്നാൽ നടക്കട്ടെ എന്നേയുള്ളൂ. ഇനി പ്രയത്നിക്കുന്നില്ല. സിനിമയ്ക്കുവേണ്ടി മാത്രമേ പ്രയത്നിക്കുന്നുള്ളൂ. കല്യാണമൊക്കെ വന്നു ചേരേണ്ട കാര്യങ്ങളാണ്. വീട്ടിൽ കല്യാണക്കാര്യം പറയുമ്പോൾ എനിക്ക് ദേഷ്യം വന്നാൽ ഞാൻ എറണാകുളത്ത് മാറി താമസിക്കും. പിന്നെ തിരിച്ചുവരും. കല്യാണക്കാര്യം പറയുന്നത് എനിക്ക് പൊതുവെ വലിയ ദേഷ്യമുള്ള കാര്യമല്ല.-മണിക്കുട്ടൻ
Read Moreസസ്പെൻസ് ക്രൈം ത്രില്ലർ ഐസിയു തിയറ്ററുകളിൽ
താന്തോന്നി എന്ന ചിത്രത്തിനു ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്ത് ബാബുരാജും ബിബിൻ ജോർജും ആദ്യമായി ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങിയ ചിത്രം ഐസിയു തിയറ്ററുകളിലെത്തി. കൊച്ചിയിൽ നടന്ന ട്രെയിലർ ലോഞ്ചിൽ നടൻ ദിലീപ് മുഖ്യാതിഥിയായിരുന്നു. സിനിമാമേഖലയിൽ 13 വർഷം തികയുന്ന ബിബിൻ വെടിക്കെട്ട് എന്ന ചിത്രത്തിനു ശേഷം പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണിത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത് സന്തോഷ് കുമാർ.സൂര്യ തമിഴിൽ നിർമിച്ച ഉറിയടി എന്ന സിനിമയിലെ നായിക വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. ഗുഡ് ഫെല്ലാസിന്റെ ബാനറിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം- സി. ലോകനാഥൻ, സംഗീതം- ജോസ്…
Read Moreപ്രിയപുത്രൻ തിയറ്ററുകളിൽ
മാതൃ-പുത്ര വാത്സല്യം കണ്ടു കണ്ണുനീർ പൊഴിച്ചുകൊണ്ട്, തിയറ്ററിൽ നിന്നും കണ്ടിറങ്ങിയവർ. പ്രീമിയർ ഷോയിൽ മികച്ച അഭിപ്രായം നേടിയ പ്രിയപുത്രൻ എന്ന ചിത്രം തിയറ്ററുകളിലേക്ക്. ഗിന്നസ് പക്രുവിന്റെ സെന്റിമെന്റ്സ് രംഗങ്ങളുടെ മികവുകൊണ്ടു പ്രിയ പുത്രൻ എന്ന ചിത്രം പ്രേക്ഷകർ നെഞ്ചിലേറ്റി. ശക്തമായ കഥാപാത്രം ഈ നടന്റെ കൈയിൽ ഭദ്രമാണെന്ന് തെളിയിക്കുന്ന ചിത്രമാണിത്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് മലയാളത്തിൽ ഇറങ്ങുന്ന ചിത്രമാണിത്. എച്ച്. മഞ്ജുനാഥ് രചന നടത്തി സംവിധാനം ചെയ്യുന്ന ഗിന്നസ് പക്രു നായകനാകുന്ന പ്രിയ പുത്രൻ ഇന്നലെ തിയറ്ററുകളിലെത്തി. പവർ സ്റ്റാർ ക്രിയേഷൻസിന്റെ ബാനറിൽ ഡോ. സുരേഷ്. ജി നിർമിച്ച ചിത്രത്തിന്റെ ഡിഒപി ഭ്യാതപ്പ ഗൗഡ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് എസ്. സുന്ദർരാജൻ. മ്യൂസിക് ആൻഡ് ബാഗ്രൗണ്ട് സ്കോർ ദീന, സൗണ്ട് ഡിസൈൻ ചന്ദ്രു പ്രസാദ് സ്റ്റുഡിയോ. അജയകുമാർ ( ഗിന്നസ് പക്രു), പത്മവാസന്തി, രമേഷ് ബട്ട്, ദത്തണ്ണ, ബിരാദർ.…
Read Moreഎന്താണ് യഥാർഥ സ്നേഹമെന്ന് എന്നെ പഠിപ്പിച്ച പുരുഷൻ എന്ന് രശ്മിക, ഒരു ദിവസം പൂർത്തിയാക്കാൻ നിന്റെ സാനിധ്യം ആവശ്യമെന്ന് വിജയ് ദേവരകൊണ്ട: വൈകാരിക കുറിപ്പുമായി നവദമ്പതികള്‍
സിനിമാ ലോകവും ഒപ്പം ആരാധകരും ഒരുപോലെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പൂരില്‍ ആഡംബര ഹോട്ടലിലായിരുന്നു വിവാഹച്ചടങ്ങുകള്‍. മാധ്യമങ്ങള്‍ക്കു പ്രവേശനമില്ലാതിരുന്ന ചടങ്ങില്‍ ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 26ന് രാവിലെ മുതല്‍ നടക്കുന്ന വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ, ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നവദമ്പതികള്‍ കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ‘ഞാനിതാ എന്റെ ഭർത്താവിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. മിസ്റ്റർ വിജയ് ദേവ്രകൊണ്ട. എന്താണ് യഥാർഥ സ്നേഹമെന്ന് എന്നെ പഠിപ്പിച്ച പുരുഷൻ. സമാധാനത്തിലായിരിക്കുക എന്നത് എങ്ങനെയെന്ന് എന്നെ കാണിച്ചുതന്നയാൾ. വലിയ സ്വപ്നങ്ങൾ കാണുന്നതിൽ കുഴപ്പമില്ലെന്നും എനിക്ക് ചിന്തിക്കാൻ പറ്റുന്നതിലുമധികം നേട്ടങ്ങളുണ്ടാക്കാനുള്ള കഴിവെനിക്കുണ്ടെന്നും എല്ലാ ദിവസവും പറഞ്ഞുതന്നയാൾ. ഡാൻസ് ചെയ്യുമ്പോൾ എന്നെ ഒരിക്കലും തടയാതിരുന്ന പുരുഷൻ. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നത് ഏറ്റവും നല്ല കാര്യമാണെന്ന് കാണിച്ചുതന്നയാൾ. എന്നെ വിശ്വസിക്കൂ, ഇദ്ദേഹത്തെക്കുറിച്ച്…
Read More‘പാൻ- ഇന്ത്യൻ ദക്ഷിണേന്ത്യൻ ചിത്രങ്ങൾ എന്ന പ്രസ്ഥാനത്തെ പൂർണമായി തുടച്ചുനീക്കാൻ സാധ്യതയുള്ള ചിത്രമാണ് ധുരന്ധർ 2’: രാംഗോപാൽ വർമ
ദിനോസർ യുഗത്തിന് അന്ത്യംകുറിക്കാൻ പോകുന്ന ക്ഷുദ്രഗ്രഹമാണ് ധുരന്ധർ. പാൻ- ഇന്ത്യൻ ദക്ഷിണേന്ത്യൻ ചിത്രങ്ങൾ എന്ന പ്രസ്ഥാനത്തെ പൂർണമായി തുടച്ചുനീക്കാൻ സാധ്യതയുള്ള ചിത്രമാണ് ധുരന്ധർ 2 എന്ന് രാംഗോപാൽ വർമ. അതിതീവ്രമായ റിയലിസ്റ്റിക് മേക്കിംഗ്, കഥാപാത്രങ്ങളുടെ ആഴം എന്നിവ ശക്തമായ വികാരങ്ങൾ ഉണർത്തുന്നതിനോടൊപ്പം തന്നെ പ്രേക്ഷരുടെ ചിന്തയെ ആകർഷിക്കുകയും ചെയ്യുന്നു. പ്രേക്ഷകർ പുതിയ നിലവാരത്തിന്റെ രുചിയറിഞ്ഞുകഴിഞ്ഞാൽ, പഴയ മസാല ശൈലിയിൽ നിർമാണത്തിലിരിക്കുന്ന ചിത്രങ്ങൾ പോലും അപകടത്തിലായേക്കാം. ചിത്രീകരണത്തിലോ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലോ ഉള്ള ബിഗ് ബജറ്റ് മസാല ചിത്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങളിലുള്ള ചിത്രങ്ങളുമായി മത്സരിക്കുന്നത് വലിയ വെല്ലുവിളിയാവും എന്ന് രാംഗോപാൽ വർമ.
Read Moreബട്ടർഫ്ലൈ ഗേൾ 85 മാർച്ച് ആറിന് തിയറ്ററുകളിൽ
പൈസ പൈസ, ലാൽബാഗ് എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് മുരളി എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബട്ടർഫ്ലൈ ഗേൾ 85 റിലീസിനൊരുങ്ങുന്നു. 4D പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീധന്യ വിശ്വനാഥ് ആണ് ചിത്രം നിർമിക്കുന്നത്. ദേശീയ–അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിന്ന് 44ഓളം പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം ഡിജിറ്റൽ യുഗത്തിലെ മനുഷ്യബന്ധങ്ങളെ ആഴത്തിൽ പരിശോധിക്കുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റിയാകാൻ കൊതിക്കുന്ന ധന്യ എന്ന യുവതിയാണ് കഥയുടെ കേന്ദ്രബിന്ദു. കൊച്ചി നഗരത്തിലെ ഒരു ഇന്റീരിയർ ഡിസൈനറായ അവളുടെ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായി മാറാനുള്ള ശ്രമങ്ങൾക്കിടയിൽ അവൾ നേരിടുന്ന മാനസിക സംഘർഷങ്ങളും യാഥാർഥ്യങ്ങളുമാണ് ചിത്രത്തിന്റെ കാതൽ. സമൂഹമാധ്യമങ്ങളിൽ വിഷയങ്ങൾ നിമിഷങ്ങൾക്കകം വൈറലാകുകയും അതേ വേഗത്തിൽ വിസ്മരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത്, സ്വന്തം അസ്തിത്വം വീണ്ടെടുക്കാൻ ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണ് സിനിമ അവതരിപ്പിക്കുന്നത്. ഇന്നത്തെ തലമുറയെ ചിന്തിപ്പിക്കുകയും…
Read More‘എന്റെ മകൾക്ക് ഒരു ഫൺ അച്ഛനാണ് ഞാൻ’: മിഥുൻ രമേശ്
താൻ ഒരു ഫൺ അച്ഛനാണെന്ന് നടനും അവതാരകനുമായ മിഥുൻ രമേശ്. തൻവിയുടെ ഒരു കാര്യവും ഞാൻ അറിഞ്ഞിട്ടില്ല. എല്ലാം ഭാര്യ ലക്ഷ്മി തന്നെയാണു നോക്കിയിരുന്നത്. ഞാൻ തൻവിക്ക് തമാശയ്ക്ക് വേണ്ടിയുള്ള അച്ഛനാണ്. അവൾക്കൊപ്പം കോമഡിയും തമാശയും കളിച്ച് അവൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അത് പറയാനുമുള്ള ഒരു അച്ഛനാണ് ഞാൻ. പക്ഷേ, പഠനത്തിന്റെ കാര്യത്തിലും തൻവിക്കുണ്ടാകുന്ന പ്രശ്നങ്ങളുടെ കാര്യത്തിലും കൂടുതലായും ഇടപെടുന്നത് ലക്ഷ്മിയാണ്. ഞാൻ അവളുടെ ഫൺ അച്ഛനാണ്. വലിയ പ്രശ്നം വന്നാലല്ലാതെ തൻവി എന്റെ അടുത്ത് അത്തരം കാര്യങ്ങൾ സംസാരിക്കാറില്ല. അവളുടെ സപ്പോർട്ട് സിസ്റ്റം ലക്ഷ്മിയാണ്. പാരന്റിംഗ് എങ്ങനെയാകണം എന്നതിനെക്കുറിച്ച് ഇപ്പോഴും ഞങ്ങൾക്ക് വ്യക്തമായി അറിയില്ല. കറക്ടാണോ ഞങ്ങൾ ചെയ്യുന്നത് എന്നത് ഇപ്പോഴും ആലോചിക്കാറുണ്ട് ഞങ്ങൾ. അവൾ ചില തീരുമാനങ്ങൾ എടുക്കുന്നതു കാണുമ്പോൾ പണ്ടേ പഠിപ്പിക്കേണ്ടതായിരുന്നുവെന്നു തോന്നാറുണ്ട് എന്ന് മിഥുൻ രമേശ് പറഞ്ഞു.
Read Moreനയൻസിന്റെ കാരവൻ നിബന്ധനകൾ ഇവ
സിനിമാ താരങ്ങളുടെ ലക്ഷ്വറി ആവശ്യങ്ങൾ കാരണം സഹികെട്ടിരിക്കുകയാണ് രാജ്യത്തെ പല നിർമാതാക്കളും ഇവന്റ് മാനേജർമാരും. ഒരു താരത്തെ കൊണ്ടുവന്നാൽ താരത്തിന്റെ പ്രതിഫലം, യാത്രാച്ചെലവ്, താമസ സൗകര്യം എന്നിവയ്ക്കു പുറമെ താരത്തിനൊപ്പം വരുന്ന സ്റ്റാഫുകളുടെയും ചെലവ് വഹിക്കേണ്ട സാഹചര്യമാണിപ്പോൾ. വലിയ തോതിൽ പണം ചെലവഴിക്കുമ്പോഴും ഈ ചെലവാക്കുന്ന പണം തിരികെയെത്തിക്കാനുള്ള ബോക്സ് ഓഫീസ് മൂല്യം പല താരങ്ങൾക്കുമില്ലെന്നും അഭിപ്രായങ്ങളുണ്ട്. തെന്നിന്ത്യൻ സിനിമാതാരങ്ങളും ഇതിൽ പിന്നിലല്ല. നടി നയൻതാരയ്ക്കാണ് പലപ്പോഴും ഇക്കാര്യത്തിൽ വിമർശനങ്ങൾ നേരിടേണ്ടി വരാറ്. സൂപ്പർതാര പദവിയുള്ള നായികയാണ് നയൻതാര. വലിയ നിബന്ധനകൾ പലപ്പോഴും നയൻതാരയ്ക്കുണ്ട്. നയൻതാരയുടെ കാരവാനുകളെക്കുറിച്ചുള്ള റിപ്പോർട്ടാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയായ ശേഷം അഭിനയിക്കുന്ന സെറ്റുകളിൽ തനിക്ക് രണ്ട് കാരവൻ വേണമെന്ന് നയൻതാരയ്ക്ക് പ്രത്യേക നിബന്ധനയുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. മക്കൾക്കും അവരെ നോക്കുന്ന ആയമാർക്കും വേണ്ടിയാണ് ഒരു കാരവാൻ. ഒരു സിനിമയിൽ ഒപ്പ് വയ്ക്കുമ്പോൾ തന്നെ…
Read Moreരശ്മികയുടെ കഴുത്തിൽ താലി ചാർത്തി വിജയ് ദേവരകൊണ്ട: വിവാഹ ചിത്രങ്ങൾക്കായി അക്ഷമരായി കാത്ത് ആരാധകർ
തെന്നിന്ത്യൻ താര സുന്ദരി രശ്മിക മന്ദാനയും സൂപ്പർ ഹീറോ വിജയ് ദേവരകൊണ്ടയും വിവാഹിതരായി. ആന്ധ്രായുടെ പരന്പരാഗത ആചാരപ്രകാരം രാജസ്ഥാനിലെ ഉദയ്പുരിലുള്ള മെമെന്റോസ് ബൈ ഐടിസി, ഇകായ ഉദയ്പുർ എന്ന പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു വിവാഹം. വിരോഷ് എന്ന് പേരിട്ടിരിക്കുന്ന വിവാഹ ചടങ്ങുകൾ മൂന്ന് ജിവസം മുൻപ്തന്നെ തുടങ്ങിയിരുന്നു. താരങ്ങളുടെ വിവാഹ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. രശ്മികയുടെ കുടുംബത്തിന്റെ പരമ്പരാഗത കൊടവ ആചാര പ്രകാരമുള്ള ചടങ്ങുകൾ വൈകീട്ട് നാല് മണിക്ക് നടക്കും. കുടുംബം, സുഹൃത്തുക്കൾ, സിനിമാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Read More