മ​മ്മൂ​ക്ക​യെ സൈ​ക്കി​ളി​ല്‍ നി​ന്നു വീ​ഴ്ത്തി​യ ശ്ര​ജ​യ…

മ​ല​യാ​ള സി​നി​മ​യി​ലെ മു​ന്‍​നി​ര ന​ടി​മാ​രു​ടെ ഗ​ണ​ത്തി​ല്‍​പ്പെ​ട്ട​യാ​ള്‍ ആ​യി​രു​ന്നി​ല്ല ന​ടി ശ്രീ​ജ​യ. എ​ന്നി​ട്ടും മ​ല​യാ​ളി​ക​ള്‍ എ​ന്നും ഓ​ര്‍​ത്തു​വ​യ്ക്കു​ന്ന മു​ഖ​ങ്ങ​ളി​ലൊ​ന്നാണ് ശ്രീ​ജ​യ​യു​ടേ​ത്. നാ​യി​ക​യു​ടെ കൂ​ട്ടു​കാ​രി​യും സ​ഹോ​ദ​രി​യു​മാ​യും ഒ​ട്ടേ​റെ മി​ക​ച്ച സി​നി​മ​ക​ളി​ല്‍ ശ്രീ​ജ​യ വേ​ഷ​മി​ട്ടു. മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി, ജ​യ​റാം തു​ട​ങ്ങി​യ നാ​യ​ക​ര്‍​ക്കൊ​പ്പ​മെ​ല്ലാം ശ്രീ​ജ​യ അ​ഭി​ന​യി​ച്ചു. വ​ര്‍​ഷ​ങ്ങ​ള്‍ ഒ​രു​പാ​ട് ക​ഴി​ഞ്ഞെ​ങ്കി​ലും സി​നി​മ​യി​ലെ പ​ഴ​യ കാ​ര്യ​ങ്ങ​ളൊ​ന്നും​ശ്രീ​ജ​യ മ​റ​ന്നി​ട്ടി​ല്ല. ഒര​ഭി​മു​ഖ​ത്തി​ലായിരുന്നു‍ ശ്രീ​ജ​യയുടെ പ​ഴ​യ​കാ​ല​ത്തേ​ക്കുള്ള മ​ട​ങ്ങി​പ്പോ​ക്ക്. “”പൊ​ന്ത​ന്‍​മാ​ട​യി​ല്‍ മ​മ്മൂ​ക്ക​യു​ടെ അ​നു​ജ​ത്തി വേ​ഷ​മാ​ണെ​നി​ക്ക്. അ​വി​ടെ ക​ളി​ത​മാ​ശ​യൊ​ന്നു​മി​ല്ല. മ​മ്മൂ​ക്ക സീ​രി​യ​സാ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത്. പ​ക്ഷെ എ​നി​ക്ക​ങ്ങ​നെ തോ​ന്നി​യി​ട്ടി​ല്ല. അ​തി​ല്‍ ഞാ​ന്‍ മ​മ്മൂ​ക്ക​യെ സൈ​ക്കി​ളി​ന്‍റെ പി​ന്നി​ലി​രു​ത്തി ഓ​ടി​ക്കു​ന്ന സീ​നു​ണ്ട്. കാ​മ​റ​യ്ക്ക് മു​ന്നി​ല്‍ നി​ന്ന് സൈ​ക്കി​ളോ​ടി​ക്കു​മ്പോ​ള്‍ ഞാ​ന്‍ വീ​ണു. കൂ​ടെ മ​മ്മൂ​ക്ക​യും. മ​മ്മൂ​ക്ക പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്നാ​ണ് എ​ല്ലാ​രും ക​രു​തി​യ​ത്. പ​ക്ഷെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ചി​രി​യാ​യി​രു​ന്നു. സെ​റ്റി​ല്‍ അങ്ങ നെ പ​ല അ​ബ​ദ്ധ​ങ്ങ​ളു​മു​ണ്ടാ​യി. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ദേ​ഷ്യ​പ്പെ​ട്ടി​ല്ല. പി​ന്നെ മ​മ്മൂ​ക്ക​യ്ക്കൊ​പ്പം സ്റ്റാ​ലി​ന്‍ ശി​വ​ദാ​സി​ല്‍…

Read More

ഒ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ എ​നി​ക്ക് മോ​ഹ​മു​ള​ള നി​ര​വ​ധി ന​ട​ന്മാ​ര്‍ ഉണ്ട്..! ര​ജി​ഷ വി​ജ​യ​ന്‍

ഒ​രു ന​ട​ന്‍റെ ​കൂ​ടെ അ​ഭി​ന​യി​ക്കാ​ന്‍ എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട് എ​ന്ന് ഞാ​ന്‍ എ​വി​ടെ​യും പ​റ​യാ​ത്ത​ത് ബോ​ധ​പൂ​ര്‍​വ​മാ​യി ചി​ന്തി​ക്കു​ന്ന ഒ​രു കാ​ര്യ​മ​ല്ല. ഒ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ എ​നി​ക്ക് മോ​ഹ​മു​ള​ള നി​ര​വ​ധി ന​ട​ന്മാ​ര്‍ ഉണ്ട്. ജ​ഗ​തി സാ​റി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ ലി​സ്റ്റ് വേ​റെ​യു​മു​ണ്ട്. പ​ക്ഷേ ഞാ​ന്‍ അ​തി​നേ​ക്കാ​ള്‍ ചി​ന്തി​ക്കു​ന്ന​ത് ഇ​വ​രൊ​ക്കെ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ​ല്ലോ പ്രേ​ക്ഷ​ക മ​ന​സി​ല്‍ ജീ​വി​ക്കു​ന്ന​ത്. 20 വ​ര്‍​ഷ​മൊ​ക്കെ ക​ഴി​യു​മ്പോ​ള്‍ എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ആ​ക​ണം ഓ​ര്‍​ത്തി​രി​ക്കേ​ണ്ട​ത് എ​ന്നാ​ണ്. എ​നി​ക്ക് മ​റ്റു ന​ട​ന്മാ​ര്‍​ക്കൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം മാ​ത്ര​മ​ല്ല. അ​തി​ലു​പ​രി ന​ല്ല സി​നി​മ​ക​ളും അ​തി​ല്‍ നി​ന്നു കി​ട്ടു​ന്ന ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്യു​ക എ​ന്ന​താ​ണ് എ​ന്‍റെ എ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം. -ര​ജി​ഷ വി​ജ​യ​ന്‍

Read More

അ​വ​സ​ര​ങ്ങ​ള്‍ കി​ട്ടാ​ന്‍ കാ​ര​ണം മോ​ഹ​ന്‍​ലാ​ല്‍ അ​ല്ല..! ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി​ക്ക​ള​ഞ്ഞ്‌ ഒ​രി​ക്ക​ല്‍ എം. ​ജി. ശ്രീ​കു​മാ​ര്‍ പറഞ്ഞതിങ്ങനെ…

മ​ല​യാ​ള സി​നി​മാ ലോ​ക​ത്തെ മി​ക​ച്ച സൗ​ഹൃ​ദ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് പ്രി​യ​ദ​ര്‍​ശ​ന്‍ മോ​ഹ​ന്‍​ലാ​ല്‍ കൂ​ട്ട്. അ​തു​പോ​ലെ ത​ന്നെ മി​ക​ച്ച മ​റ്റൊ​രു സൗ​ഹൃ​ദ​മാ​ണ് മോ​ഹ​ന്‍​ലാ​ലി​നു ഗാ​യ​ക​ന്‍ എം.​ജി ശ്രീ​കു​മാ​റി​നോ​ടു​ള്ള​തും. എം.​ജി ശ്രീ​കു​മാ​റി​ന് കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ കി​ട്ടി​യ​ത് ഈ ​സൗ​ഹൃ​ദ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണെ​ന്ന് ഈ ​ഗാ​യ​ക​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ട് ഒ​രി​ക്ക​ല്‍ എം. ​ജി. ശ്രീ​കു​മാ​ര്‍ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ കാ​ര​ണ​മാ​ണ് ഞാ​ന്‍ പാ​ട്ട് പാ​ടി​യ​തെ​ന്ന ത​ര​ത്തി​ല്‍ പ്ര​ച​ര​ണം ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ലാ​ല്‍ കാ​ര​ണം ഒ​രു പാ​ട്ട് പോ​ലും ഞാ​ന്‍ പാ​ടി​യി​ട്ടി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ക​മ​ല​ദ​ള​ത്തി​ലും ഭ​ര​ത​ത്തി​ലു​മൊ​ക്കെ ഞാ​ന്‍ പാ​ട​ണ​മാ​യി​രു​ന്ന​ല്ലോ. ഇ​പ്പോ​ള്‍ മോ​ഹ​ന്‍​ലാ​ലി​നെ കാ​ണു​ന്ന​തൊ​ക്കെ വ​ള​രെ കു​റ​വാ​ണ്. ഈ ​അ​ടു​ത്ത​കാ​ല​ത്ത് ഇ​റ​ങ്ങി​യ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പു​തി​യ സി​നി​മ​ക​ളി​ലൊ​ന്നി​ലും താ​ന്‍ പാ​ടി​യി​ട്ടി​ല്ല. ഒ​രു​മി​ച്ച് സി​നി​മ​യി​ല്‍ എ​ത്തി. ചി​ത്രാ​ഞ്ജ​ലി​യി​ല്‍ ഒ​രു​മി​ച്ച് ച​ര്‍​ച്ച​യും ഉ​റ​ക്ക​വു​മാ​യി ക​ഴി​ഞ്ഞു. അ​വി​ടെ ആ​രും ആ​രെ​യും വ​ള​ര്‍​ത്തി​യി​ല്ല. എ​നി​ക്ക് പാ​ട്ട് പാ​ടാ​ന്‍ അ​വ​സ​രം…

Read More

സ്വ​പ്‌​ന​സാ​ക്ഷാ​ത്ക്കാ​രം..! ഭ​ര്‍​ത്താ​വ് തു​ട​ങ്ങി​വ​ച്ച സി​നി​മ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം മൂ​ന്നു വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം പൂ​ര്‍​ത്തി​യാ​ക്കി ആ​ശ പ്ര​ഭ

പ്ര​ദീ​പ് ഗോ​പി ഭ​ര്‍​ത്താ​വ് തു​ട​ങ്ങി വ​ച്ച സി​നി​മ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം ശേ​ഷം മൂ​ന്നു വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ഭാ​ര്യ പ്രേ​ക്ഷ​ക​ര്‍​ക്കു മു​ന്നി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ശ പ്ര​ഭ എ​ന്ന പു​തു​മു​ഖ സം​വി​ധാ​യി​ക​യു​ടെ സ്വ​പ്‌​ന​സാ​ക്ഷാ​ത്ക്കാ​രമാണിത്. ഭ​ര്‍​ത്താ​വി​ന്‍റെ മോ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ ഭാ​ര്യ. ഒ​രു പ​ക്ഷേ ഒ​രോ ഭാ​ര്യ​മാ​രും എ​ങ്ങ​നെ​യൊ​ക്കെ ആ​യി​രി​ക്ക​ണം എ​ന്ന ന​ല്ലൊ​രു സ​ന്ദേ​ശ​മാ​ണ് ആ​ശ പ്ര​ഭ എ​ന്ന ഭാ​ര്യ സ​മൂ​ഹ​ത്തി​നു മു​മ്പി​ല്‍ വ​ര​ച്ചു​കാ​ട്ടു​ന്ന​ത്. മ​ഴ​നൂ​ല്‍​ക്ക​ന​വു​ക​ള്‍, മാ​ന്ത്രി​ക​വീ​ണ, യു ​ക്യാ​ന്‍ ഡു ​എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ന്‍ ന​ന്ദ​കു​മാ​ര്‍ കാ​വി​ല്‍ ഓ​ര്‍​മ​യാ​യി​ട്ട് മൂ​ന്നു വ​ര്‍​ഷ​ം കഴി ഞ്ഞു. 1996-ല്‍ ​പൂ​നൈ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നു ദേ​ശീ​യ പു​ര​സ്‌​കാ​ര​ത്തോ​ടെ​യാ​ണ് ന​ന്ദ​കു​മാ​ര്‍ പ​ഠി​ച്ചി​റ​ങ്ങി​യ​ത്. ഭ​ര്‍​ത്താ​വ് അ​പ്ര​തീ​ക്ഷി​ത​മാ​യി വേ​ര്‍​പി​രി​ഞ്ഞ​പ്പോ​ള്‍ മ​ക്ക​ളെ​യും ചേ​ര്‍​ത്തു​പി​ടി​ച്ച് അ​ദ്ദേ​ഹം തു​ട​ങ്ങി വ​ച്ച ക​ഥ സി​നി​മ​യാ​ക്കി ഭ​ര്‍​ത്താ​വി​ന്‍റെ ആ​ഗ്ര​ഹം സ​ഭ​ല​മാ​ക്കണമെന്നു മോഹിച്ചു. “സി​ദ്ധാ​ര്‍​ത്ഥ​ന്‍ എ​ന്ന ഞാ​ന്‍’ എ​ന്ന സി​നി​മ ഒ​ടി​ടി റി​ലീ​സാ​യി​രി​ക്കു​ക​യാ​ണ്. ഒ​രേ…

Read More

പ​ത്തൊ​മ്പ​ത് വ​ര്‍​ഷ​മാ​യി ന​ട​നെ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍..! പ്ര​ശാ​ന്ത് അലക്സാണ്ടർ

മു​ഖ​ത്തു നി​ന്ന് കൈ​യെ​ടു​ക്കാ​ന്‍ തോ​ന്നി​ല്ല എ​ന്ന് പ​റ​യു​മ്പോ​ള്‍ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ മു​ഖ​ത്തൊ​ക്കെ ന​മ്മ​ളി​ങ്ങ​നെ പി​ടി​ക്കി​ല്ലേ‍‍? അ​തു​പോ​ലെ സ്‌​നേ​ഹ​ത്തോ​ടെ ആ​വ​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. പ​ക്ഷേ, എ​ന്തോ എ​നി​ക്ക് വ​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കൊ​ക്കെ ചെ​റി​യ ത​ല്ലു​കൊ​ള്ളി സ്വ​ഭാ​വ​മു​ണ്ട്. ഒ​രു ന​ട​നെ​ന്ന നി​ല​യി​ല്‍ ന​ല്ല​വ​നാ​യ ഒ​ന്നും ചെ​യ്യാ​നി​ല്ലാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ളേ​ക്കാ​ള്‍, എ​നി​ക്കി​ഷ്ടം അ​ല്‍​പം മോ​ശ​ക്കാ​ര​നെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ചെ​യ്യാ​നു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക എ​ന്ന​താ​ണ​ല്ലോ ഒ​രു അ​ഭി​നേ​താ​വി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ര്‍​ണാ​യ​ക​മാ​യ കാ​ര്യം. ക​ഴി​ഞ്ഞ പ​ത്തൊ​മ്പ​ത് വ​ര്‍​ഷ​മാ​യി ന​ട​നെ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍. -പ്ര​ശാ​ന്ത് അലക്സാണ്ടർ

Read More

അ​തൊ​രു പ്ര​ത്യേ​ക സു​ഖം! സംവിധായകന്‍ വിനയന്‍ പറയുന്നു…

ന​മ്മ​ള്‍ ഉ​യ​ര്‍​ച്ച​യി​ല്‍ എ​ത്തു​മ്പോ​ഴൊ​ക്കെ അ​തെ​ല്ലാം ന​മ്മു​ടെ മാ​ത്രം എ​ന്തോ അ​സാ​മാ​ന്യ ക​ഴി​വു കൊ​ണ്ടാ​ണ​ന്നു വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ല്‍ പ​ല​രും. ആ ​വി​ജ​യ​ത്തി​ന്‍റെ ഒ​ക്കെ പി​ന്നി​ല്‍ ന​മ്മ​ള്‍ ര​ക്ഷ​പ്പെട​ണ​മേ എ​ന്ന് ആ​ത്മാ​ര്‍​ഥ​മാ​യി ചി​ന്തി​ച്ച ചി​ല​രു​ടെ പ്രാ​ര്‍​ഥ​ന​യും പ​രി​ശ്ര​മ​വും കൂ​ടി ഉ​ണ്ടാ​യി​രു​ന്നു എ​ന്നോ​ര്‍​ക്ക​ണം. അ​വ​രു​ടെ പ്രാ​ര്‍​ഥ​ന​യു​ടെ ഫ​ല​ത്തെ ന​മു​ക്ക് ഭാ​ഗ്യ​മെ​ന്നോ യോ​ഗ​മെ​ന്നോ, ഗു​രു​ത്വ​മെ​ന്നോ ഒ​ക്കെ വി​ളി​ക്കാം. അ​തി​ല്ലാ​യി​രു​ന്നു എ​ങ്കി​ല്‍ ന​മ്മ​ളെ ക്കാ​ളേ​റെ ക​ഴി​വും സ​ര്‍​ഗ​ശേ​ഷി​യും ഉ​ള്ള പ​ല​രും പ​ടി​ക്കുപു​റ​ത്തു നി​ല്‍​ക്കു​മ്പോ​ള്‍, ത​നി​ക്ക് ഈ ​സോ​പാ​ന​ത്തി​ല്‍ ക​യ​റി ഇ​രി​ക്കാ​ന്‍ ക​ഴി​യി​ല്ലാ​യി​രു​ന്നു എ​ന്നു ചി​ന്തി​ക്കു​ന്ന ക​ലാ​കാ​ര​നും മ​നു​ഷ്യ​നും ഒ​ക്കെ ആ​യി ന​മ്മ​ള്‍ മാ​റ​ണം. ന​ന്ദി​യും സ്‌​നേ​ഹ​വും ഒ​ക്കെ മ​ന​സി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​തൊ​രു പ്ര​ത്യേ​ക സു​ഖ​മാ​ണ്. -വി​ന​യ​ന്‍

Read More

എ​ന്ത് കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല ചെ​റു​പ്പം മു​ത​ല്‍​ക്കേ അ​ങ്ങ​നെ​യൊ​രു വി​ളി എ​നി​ക്ക് ഇ​ഷ്ട​മ​ല്ല..! നി​ഖി​ല വി​മ​ല

ഡി​യ​ര്‍ എ​ന്ന വി​ളി എ​നി​ക്ക് തീ​രെ ഇ​ഷ്ട​മ​ല്ല. തീ​രെ അ​ടു​പ്പ​മി​ല്ലാ​ത്ത​വ​ര്‍ ഡി​യ​ര്‍ എ​ന്ന് വി​ളി​ക്കു​മ്പോ​ള്‍ വ​ല്ലാ​തെ ദേ​ഷ്യം വ​രും. ഡി​യ​ര്‍, ഡാ​ര്‍​ലിം​ഗ് തു​ട​ങ്ങി​യ രീ​തി​യി​ല്‍ സം​ബോ​ധ​ന ചെ​യ്തു വി​ളി​ക്കു​ന്ന​ത് ഇ​ഷ്ട​മ​ല്ല. ആ​രെ​ങ്കി​ലും സി​നി​മ​യു​മാ​യി സ​മീ​പി​ക്കു​മ്പോ​ഴോ, അ​ല്ലാ​തെ​യു​ള്ള ഇ​വ​ന്‍റ് ഷോ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​ക്കെ ചി​ല​പ്പോ​ള്‍ ഒ​രു ഡി​യ​ര്‍ വി​ളി​യു​ണ്ടാ​യേ​ക്കാം. അ​തൊ​ക്കെ എ​നി​ക്ക് ന​ല്ല ദേ​ഷ്യം തോ​ന്നു​ന്ന കാ​ര്യ​മാ​ണ്. ഡി​യ​ര്‍ എന്നു വി​ളി​ച്ച​തി​ന്‍റെ പേ​രി​ല്‍ ചിലരെ ഞാ​ന്‍ ബ്ലോ​ക്ക് ചെ​യ്ത സം​ഭ​വ​ങ്ങ​ള്‍ വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ങ്ങ​നെ വി​ളി​ക്കു​ന്ന ചി​ല​രോ​ട് തീ​രെ മി​ണ്ടാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്ത് കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല ചെ​റു​പ്പം മു​ത​ല്‍​ക്കേ അ​ങ്ങ​നെ​യൊ​രു വി​ളി എ​നി​ക്ക് ഇ​ഷ്ട​മ​ല്ല. -നി​ഖി​ല വി​മ​ല്‍

Read More

സേ​തു​രാ​മ​യ്യ​ർ വീ​ണ്ടും സി​ബി​ഐ! വിശേഷങ്ങള്‍ ഇങ്ങനെ…

ലോ​ക സാ​ഹി​ത്യ​ത്തി​ലെ അ​തി​ബു​ദ്ധി​മാ​നാ​യ കു​റ്റാ​ന്വേ​ഷ​ക​നാ​യി​രു​ന്നു ഇ​തി​ഹാ​സ ക​ഥാ​പാ​ത്ര​മാ​യ ഷെ​ര്‍​ല​ക് ഹോം​സ്. നൂ​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും പു​തു​മ​യും ഉ​ദ്വേ​ഗ​വും ഒ​ട്ടും കു​റ​യാ​തെ നി​ല്‍​ക്കു​ന്ന​താ​ണ് ഷെ​ര്‍​ല​ക് ഹോം​സി​ന്‍റെ ജ​ന​പ്രീ​തി. മ​ല​യാ​ളി സി​നി​മാ പ്രേ​ക്ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു​പ​ക്ഷേ ഷെ​ര്‍​ല​ക് ഹോം​സി​നേ​ക്കാ​ളും മു​ക​ളി​ല്‍ സൂ​ക്ഷ്മ ബു​ദ്ധി​യും ശാ​സ്ത്രീ​യ​വു​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളും അ​പ​ഗ്ര​ഥ​ന​ങ്ങ​ളും കൊ​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പി​ന്നി​ലെ സ​ത്യം തെ​ളി​യി​ച്ചു വേ​റി​ട്ടു​നി​ല്‍​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മു​ണ്ട്. സി​ബി​ഐ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സേ​തു​രാ​മ​യ്യ​ര്‍. താ​ര​രാ​ജാ​വ് മ​മ്മൂ​ട്ടി​യു​ടെ കി​രീ​ട​ത്തി​ലെ പൊ​ന്‍​കി​രീ​ടം കൂ​ടി​യാ​ണ് സേ​തു​രാ​മ​യ്യ​ര്‍. ക​ഴി​ഞ്ഞ 33 വ​ര്‍​ഷ​മാ​യി മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഇ​ടം നേ​ടി​യ സേ​തു​രാ​മ​യ്യ​ർ വീ​ണ്ടും പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്കെ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​ന്ത്യ​ന്‍ സി​നി​മാ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​കും സി​ബി​ഐ സി​രീ​സ് അ​ഞ്ചാം പ​തി​പ്പും എ​ത്തു​ന്ന​തോ​ടെ സം​ഭ​വി​ക്കു​ന്ന​ത്. ഒ​രു സി​നി​മ​യു​ടെ അ​ഞ്ചു ഭാ​ഗ​ങ്ങ​ളി​ലും നാ​യ​ക​നും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും മാ​റു​ന്നി​ല്ല. എ​സ്.​എ​ൻ. സ്വാ​മി​യും കെ. ​മ​ധു​വും ത്രി​ല്ല​ര്‍ സി​നി​മ​ക​ളു​ടെ തോ​ഴ​ന്‍ എ​സ്.​എ​ന്‍. സ്വാ​മി​യു​ടെ…

Read More

ലു​ക്കാ​ണോ പ്ര​ശ്നം ? ഷം​ന പ​റ​യു​ന്നു…

ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് ഷം​ന കാ​സിം. മ​ല​യാ​ള​ത്തി​നു പു​റ​മേ മ​റു​ഭാ​ഷ​ക​ളി​ലും തി​ള​ങ്ങാ​ൻ ഷം​ന​യ്ക്ക് ക​ഴി‌​ഞ്ഞു. ഇ​പ്പോ​ഴി​താ, മ​റ്റു ഭാ​ഷ​ക​ളി​ല്‍ ല​ഭി​ക്കു​ന്ന​തു പോ​ലെ ന​ല്ല റോ​ളു​ക​ള്‍ മ​ല​യാ​ള​ത്തി​ല്‍ ല​ഭി​ക്കാ​ത്ത​തി​ല്‍ ത​നി​ക്ക് അ​ദ്ഭു​തം തോ​ന്നു​ന്നു​വെ​ന്ന് പ​റ​യു​ക​യാ​ണ് ന​ടി. ചി​ല മ​ല​യാ​ളം സി​നി​മ​ക​ള്‍ കാ​ണു​മ്പോ​ള്‍ അ​തി​നെ​പ്പ​റ്റി ചി​ന്തി​ക്കാ​റു​ണ്ടെ​ന്നും ഇ​തെ​ല്ലാ​യ്പ്പോ​ഴും ത​നി​ക്കൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​ണെ​ന്നും ഷം​ന കൂ​ട്ടി​ച്ചേ​ർ​ത്തു. “ജോ​സ​ഫ് സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്ക് ത​ന്നെ എ​ടു​ക്കു​ക. അ​ഭി​ന​യ കേ​ന്ദ്രീ​കൃ​ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ഞാ​ന്‍ ചെ​യ്യു​ന്ന​ത്. ഇ​ത് എ​നി​ക്ക് ത​മി​ഴി​ല്‍ ചെ​യ്യാ​മെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് മ​ല​യാ​ള​ത്തി​ല്‍ ചെ​യ്തു കൂ​ടാ? എ​നി​ക്കി​തു​വ​രെ ഇ​തി​നൊ​രു ഉ​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ല. ചി​ല​ര്‍ എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഞാ​ന്‍ ഒ​രു​പാ​ട് സ്റ്റേ​ജ് ഷോ​ക​ള്‍ ചെ​യ്യു​ന്ന​തു കൊ​ണ്ടും എ​ന്നെ കാ​ണാ​ന്‍ മ​ല​യാ​ളി​യെ പോ​ല​ല്ലാ​ത്ത​തു കൊ​ണ്ടാ​ണെ​ന്നു​മൊ​ക്കെ​യാ​ണ്..’- ഷം​ന പ​റ​യു​ന്നു.

Read More

വ​ലി​യ അ​നു​ഗ്ര​ഹം ! നടി രേ​ഖ പറയുന്നു…

ലോ​ഹി​ത​ദാ​സ് തി​ര​ക്ക​ഥ എ​ഴു​തി സി​ബി മ​ല​യി​ല്‍ സം​വി​ധാ​നം ചെ​യ്ത് വേ​ണു സാ​ര്‍ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ച്ച ദ​ശ​ര​ഥം എ​ന്ന സി​നി​മ​യി​ലെ എ​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ആ​നി​ക്ക് ആ ​വ​ര്‍​ഷ​ത്തെ ഫി​ലിം ക്രി​ട്ടി​ക്‌​സ് പു​ര​സ്‌​കാ​രം നേ​ടാ​ന്‍ സാ​ധി​ച്ച​ത് വ​ള​രെ വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു. കാ​ല​ത്തി​നു മു​ന്പേ സ​ഞ്ച​രി​ച്ച ചി​ത്ര​മാ​യി​രു​ന്നു അ​ത്. മ​ല​യാ​ള സി​നി​മ​യി​ലെ ഇ​തി​ഹാ​സ​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ച്ച​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു. -രേ​ഖ

Read More