ബോളിവുഡ് സൂപ്പർനടി സണ്ണി ലിയോണി മലയാളത്തിൽ നായികയായി എത്തുന്നു. ഷീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് വിജയനാണ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം വെള്ളിയാഴ്ച കൊച്ചിയിൽ നടന്നു. അണിയറപ്രവർത്തകർക്കൊപ്പം സണ്ണി ലിയോണിയും ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കി. ഇക്കിഗായ് മൂവീസിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവികിരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിലുള്ള ബിഗ് ബജറ്റ് ചിത്രമായ ഷീറോ മലയാളത്തിനു പുറമേ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ഒരുങ്ങുന്നുണ്ട്.
Read MoreCategory: Movies
നടൻ പി.സി. സോമൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന സിനിമ, സീരിയൽ, നാടക നടൻ പി.സി. സോമൻ(78) അന്തരിച്ചു. തിരുവനന്തപുരത്ത് വെള്ളിയാഴ്ച പുലർച്ച നാലിനായിരുന്നു അന്ത്യം. 350 ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനുമായിരുന്നു സോമൻ. സംസ്കാരം പിന്നീട്.
Read Moreസിനിമയില്‍ നിരന്തരം സംഭവിക്കുന്ന കാര്യമാണത്..! വിനീത് ശ്രീനിവാസന് പറയുന്നു…
എഡിറ്റര്‍മാരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. എഡിറ്റിംഗ് ടേബിളില്‍ വെച്ച് നിരവധി സിനിമകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പല സിനിമകളെയും രക്ഷിച്ചെടുക്കുന്നതും ഈ എഡിറ്റിംഗ് ടേബിളുകളിലാണ്. ശരാശരി സിനിമ ചെയ്താലും സംവിധായകന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം എഡിറ്ററുടെ കാഴ്ചപ്പാടുകളാണ്. സിനിമയില്‍ നിരന്തരം സംഭവിക്കുന്ന കാര്യമാണത്. നമ്മുടെ എഡിറ്റര്‍മാരെ ആഘോഷിക്കേണ്ട സമയമാണിത്. -വിനീത് ശ്രീനിവാസന്
Read Moreഇങ്ങനയൊക്കെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല ! പ്രിയദര്ശന്
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇങ്ങനയൊക്കെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കച്ചവട സിനിമയായതുകൊണ്ട് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം കിട്ടുമോ എന്ന് സംശയം ഉണ്ടായിരുന്നു. ജനപ്രിയ, കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരമാണ് പ്രതീക്ഷിച്ചത്. ഇതിനുമുമ്പ് കാഞ്ചീപുരം എന്ന തമിഴ് ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഇത്തവണ ആ നേട്ടം മലയാള സിനിമയ്ക്ക് കിട്ടിയത് സന്തോഷം ഇരട്ടിയാക്കുന്നു. ഈ അവാര്‍ഡ് സിനിമയില്‍ വര്‍ക്ക് ചെയ്ത മുഴുവന്‍ പേര്‍ക്കുമുള്ളതാണ്. ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ ധൈര്യം തന്നത് മോഹന്‍ലാലാണ്. 75 കോടി രൂപ ഇതിനകം ചെലവായ സിനിമ നിര്‍മ്മിക്കാന്‍ തയാറായ ആന്റണി പെരുമ്പാവൂരിനോടും കടപ്പാടുണ്ട്. -പ്രിയദര്ശന്
Read Moreഈ സിനിമയുടെ ചെറിയ ഭാഗമെങ്കിലും പുറത്തു വന്നാല്‍..! മോഹന്‍ലാല്‍ പറയുന്നു…
മരക്കാര്‍ സിനിമ ഞാന്‍ കണ്ടിട്ടില്ല. അതൊരു വലിയ സങ്കടമാണ്. എല്ലാ ജോലികളും പൂര്‍ത്തിയാക്കി ലോക്ക് ചെയ്ത് വച്ചിരിക്കുകയാണ്. ഈ സിനിമയുടെ ചെറിയ ഭാഗമെങ്കിലും പുറത്തു വന്നാല്‍ എല്ലാ സസ്പെന്‍സും നഷ്ടപ്പെടും. ഞാന്‍ മാത്രമല്ല ആന്റണിയും കണ്ടിട്ടില്ല, മേയ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡബ്ബ് ചെയ്തപ്പോള്‍ ചില ഭാഗങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ഫൈനല്‍ ഔട്ടില്‍ ഇതൊന്നുമല്ല ആ ചിത്രം. നിങ്ങളെപ്പോലെ ഈ ചിത്രം കാണാന്‍ ഞാനും ആഗ്രഹിച്ചിരിക്കുകയാണ്. -മോഹന്‍ലാല്‍
Read Moreനയന്‍താര-കുഞ്ചാക്കോ ബോബന് ചിത്രം നിഴല്‍ ഏപ്രില്‍ നാലിന്; ആകാംക്ഷയോടെ ആരാധകർ
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിഴല്‍. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന് കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴല്‍ ഏപ്രില്‍ നാലിന് ഈസ്റ്റര്‍ റിലീസായി തിയറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റര്‍ അപ്പു.എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ് പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒരു ടേബിളിന് ഇരുവശവും ഇരിക്കുന്ന നയന്‍താരയും കുഞ്ചാക്കോ ബോബനുമാണ് പോസ്റ്ററിലുള്ളത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ത്രില്ലര്‍ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്.…
Read Moreവിക്ക് കാരണം….കൗമാരകാലത്ത് താന്‍ അനുഭവിച്ച ദുരിതത്തെക്കുറിച്ച് നടി സമീറ
വിക്ക് ഉണ്ടായിരുന്നത് കൊണ്ട് തന്റെ കൗമാരകാലത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് നടി സമീറ റെഡ്ഡിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആദ്യ പ്രസവത്തിന് ശേഷം ഉണ്ടായ വിഷാദരോഗത്തെ കുറിച്ചും ബോഡിഷെയിമിങ്ങനെ കുറിച്ചും പല തവണ തുറന്നുപറഞ്ഞിട്ടുള്ള നടിയാണ് സമീറ റെഡ്ഡി. കഴിഞ്ഞ വര്‍ഷം രണ്ടാമതൊരു കുഞ്ഞിന് ജന്മം കൊടുത്തതിനു ശേഷമാണ് വീണ്ടും ഇതേ കാര്യം നടി പറഞ്ഞത്. ഇപ്പോഴിതാ കൗമാര കാലത്തുള്ള തന്റെ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് നടി. സമീറ ആണെന്ന് പോലും വിശ്വസിക്കാന്‍ പറ്റാത്ത തരത്തിലുള്ള ചിത്രത്തിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അതിനൊപ്പം തനിക്ക് സംസാരിക്കുമ്പോള്‍ വിക്ക് വരുന്നതിനെ കുറിച്ചും അതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന അഭിപ്രായങ്ങളെ കുറിച്ചുമൊക്കെ നടി തുറന്ന് പറയുകയാണ്. വളര്‍ന്ന് വരുന്ന തന്റെ മക്കള്‍ക്ക് പഠിപ്പിച്ച് കൊടുക്കേണ്ട കാര്യത്തെ പറ്റിയും ഇന്‍സ്റ്റാഗ്രാമിലെഴുതിയ കുറിപ്പില്‍ സമീറ പറയുന്നു.വിക്ക് ഉണ്ടായിരുന്നത് കൊണ്ട് എന്റെ ടീനേജ് കാലത്ത്…
Read Moreവീണ്ടും ‘നന്ദലാല’യ്ക്ക് ചുവടുവച്ച് ഇന്ദ്രജ
‘ഇൻഡിപെൻഡൻസ്’ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ ‘നന്ദലാല’യ്ക്കു ചുവടുവച്ച് നടി ഇന്ദ്രജ. നൃത്തസംവിധായികയും സുഹൃത്തുമായ സജ്ന നജാമിനൊപ്പമാണ് ഡാൻസ്. സജ്ന ആണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഒരു മിനിട്ടിലേറെ ദൈർഘ്യമുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഇന്ദ്രജയുടെയും സജ്നയുടെയും ഡാന്‍സ് വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായിക്കഴിഞ്ഞു. ഇന്ദ്രജയെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തി.
Read Moreപേടിപ്പിക്കുമോ ചതുര് മുഖം ? പ്രേതകഥയാണ്, പക്ഷേ…
ടി.ജി.ബൈജുനാഥ് പതിനൊന്നു വർഷം മുന്‍പ് തിരുവനന്തപുരം സ്വദേശി രഞ്ജീത്ത് കമലാശങ്കറും കോഴിക്കോട് സ്വദേശി സലിലും ബംഗളൂരുവിൽ കണ്ടുമുട്ടിയപ്പോൾ എന്നെങ്കിലും അവരൊന്നിച്ച് ഒരു മഞ്ജുവാര്യർസിനിമ സംവിധാനം ചെയ്യുമെന്നു കരുതിയിട്ടുണ്ടാകുമോ? സിനിമയെന്ന നിത്യകാമുകിക്കു പിന്നാലെ കൂടിയപ്പോൾ 2020 ൽ അതു സംഭവിച്ചു. മഞ്ജുവാര്യർ ലീഡ് കഥാപാത്രമായ ‘ചതുർമുഖം’ ഇരുവരും ചേർന്നു സംവിധാനം ചെയ്തു. മലയാളത്തിലെ ആദ്യ ടെക് നോ – ഹൊറർ സിനിമയായ (ഹൊററിന്റെ ഉടവിടം സയൻസും ടെക്നോളജിയുമായി വരുന്ന സിനിമ) ചതുർമുഖത്തിൽ സണ്ണി വെയ്ൻ, അലൻസിയർ എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. കോഹിനൂർ ഷോർട്ട്്ഫിലിമുകളാണ് രഞ്ജിത്തിനെയും സലിലിനെയും അടുപ്പിച്ചത്. രഞ്ജീത്തിന്റെ ഷോർട്ട്ഫിലിമുകളിൽ സലിലും സലിലിന്റെ ഷോർട്ട്ഫിലിമുകളിൽ രഞ്ജീത്തും അസിസ്റ്റന്റായി. സിനിമയെന്ന ഒരേയൊരു സ്വപ്നത്തിനായി 13 വർഷത്തെ ഐടി ജോലി ഉപേക്ഷിച്ച് 2013 ൽ ഇരുവരും ഒരുമിച്ചു നടന്നുതുടങ്ങി. രഞ്ജിത് ശങ്കറിന്റെ പുണ്യാളൻ അഗർബത്തീസിൽ സംവിധാനസഹായികളായി. തുടർന്നു സലിൽ ‘വർഷ’ത്തിൽ അസിസ്റ്റന്റായി. എഴുതിവച്ചിരുന്ന…
Read Moreപുരസ്കാരം ഇല്ലെങ്കിലും തിളങ്ങി മോഹൻലാലും അന്ന ബെന്നും!
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: മോഹൻലാലും അന്ന ബെന്നും അഭിനയ മികവിൽ മുന്പിലെത്തിയെന്നു ദേശീയ ചലച്ചിത്ര അവാർഡ് ജൂറി. പക്ഷേ മികച്ച നടനുള്ള അവാർഡിനു തെരഞ്ഞെടുക്കപ്പെട്ട തമിഴ്നടൻ ധനുഷും ഹിന്ദി നടൻ മനോജ് വാജ്പേയിയും ആയുള്ള മൽസരത്തിൽ മോഹൻലാലിനെ ജൂറി പരിഗണിച്ചില്ല. മികച്ച നടിയായ കങ്കണ റണാവത്തുമായി അന്നയെ താരതമ്യം ചെയ്യാനാകില്ലെന്നാണു ജൂറിയുടെ മതം. മികച്ച സിനിമ അടക്കം മലയാള സിനിമയ്ക്കു അർഹമായ അംഗീകാരം കിട്ടിയെന്നു അവാർഡ് സമിതി അംഗങ്ങളായ ജി.പി. വിജയകുമാറും എസ്. കുമാറും വ്യക്തമാക്കി. മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ സിനിമയിൽ ലാൽ ഉജ്വല അഭിനയം കാഴ്ചവച്ചുവെന്നതിൽ ജൂറിക്കു സംശയമില്ല. ലാലിന്റെ അഭിനയ മികവ് ദേശീയ അവാർഡിനേക്കാളും മുകളിലാണെന്നാണു തന്റെ അഭിപ്രായമെന്നു വിജയകുമാർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും തലപ്പത്താണ് മോഹൻലാലിന്റെ സ്ഥാനം. പക്ഷേ ദേശീയ അവാർഡിനുള്ള മാനദണ്ഡങ്ങൾ പരിഗണിക്കുന്പോൾ ധനുഷും മനോജുമാണു മുന്‍പിലെത്തിയത്. ഹെലൻ…
Read More