ഒരു യഥാര്‍ഥ വ്യക്തിയാണെങ്കില്‍ അയാളുമായി നമുക്കൊരു മാജിക്കല്‍ കണക്ഷന് അനുഭവപ്പെടും. അക്കാര്യത്തില്‍ ഞങ്ങള്‍ വളരെയേറെ ഭാഗ്യമുള്ളവരാണ്. പ്രിയങ്കയുമായിട്ടുള്ള വിവാഹത്തിന് മുമ്പു തന്നെ ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാമായിരുന്നു. സുഹൃത്തുക്കള്‍ എന്ന രീതിയിലുള്ള ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതല്‍ മനോഹരമാക്കുന്നത്. വിവാഹ ശേഷമുള്ള സംഭവബഹുലമായ ആദ്യ കുറച്ച് വര്‍ഷങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്ന് പോവുന്നത്. എനിക്ക് എപ്പോഴും ആശ്രയിക്കാന്‍ പറ്റുന്ന മികച്ചൊരു ജീവിത പങ്കാളിയെ കിട്ടിയതില്‍ ഞാന്‍ വളരെയേറെ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. അവള്‍ക്കും അങ്ങനെ തന്നെയാണെന്നാ ണ് എന്റെ പ്രതീക്ഷ. -നിക് ജോണ്‍സ്
Read MoreCategory: Movies
റെയ്ഡിനെ പരിഹസിച്ച് താപ്സി
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി താപ്സി പന്നു, സംവിധായകന് അനുരാഗ് കശ്യപ് എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ബോളിവുഡ് താരങ്ങള്‍ക്കിടയിൽ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് ശ്രദ്ധ നേടിയവരാണ് ഇരുവരും. പലപ്പോഴും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുള്ള ഇവർ കര്‍ഷക സമരത്തിനും പൗരത്വനിയമ പ്രേക്ഷോഭത്തിനും പിന്തുണ അറിയിച്ചവരുമാണ്.തന്റെ വീടുകളിൽ നടന്ന റെയ്ഡുകള്‍ക്ക് പിന്നാലെ നിശബ്ദത വെടിഞ്ഞ് പ്രതികരണവുമായി എത്തിയിരിക്കുകയാണ് താപ്സി. ട്വിറ്ററിലൂടെയായിരുന്നു താപ്സിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു താപ്സിയുടെ ട്വീറ്റ്. മൂന്ന് ട്വീറ്റുകളിലായാണ് താപ്സിയുടെ പ്രതികരണം.മൂന്ന് ദിവസം നീണ്ട സേര്ച്ചിനൊടുവില് മൂന്ന് കാര്യങ്ങളാണ് ശ്രദ്ധേയം എന്നാണ് താപ്സി പറയുന്നത്. പാരീസില്‍ തന്റെ ഉടമസ്ഥതയിലുണ്ടെന്ന് പറയുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനല്‍ക്കാല അവധിയാണ് വരാനിരിക്കുന്നത് എന്നതായിരുന്നു താപ്സി പറഞ്ഞ ഒന്നാമത്തെ കാര്യം. രണ്ടാമതായി താപ്സി പറയുന്നത് അഞ്ച് കോടിയുടെ റെസിപ്റ്റാണ്. ഫ്രെയിം ചെയ്യാനും…
Read Moreസിനിമയിൽ എനിക്ക് ഒരാള്‍ ചാന്‍സ് തന്നു, കിട്ടിയത് തിരിച്ചു കൊടുക്കുന്നു..!
പുതിയ സംവിധായകരുടെ സിനിമയിൽ പുതുമയുള്ളതുകൊണ്ടാണ് അവർക്ക് അവസരം നൽകുന്നതെന്ന് നടൻ മമ്മൂട്ടി. ഒരു പുതുമുഖ സംവിധായകന്റെ മനസില്‍ പുതിയ സിനിമയായിരിക്കും. ആ സിനിമ എനിക്ക് ഒരു പുതുമയായിരിക്കും. എന്റെ പ്രകടനത്തിലോ കഥാപാത്രത്തിലോ പുതുമ കൊണ്ടുവരും എന്നാണ് പ്രതീക്ഷ. എല്ലാം വിജയമാകണമെന്നില്ല. നമുക്ക് തെരഞ്ഞെടുക്കാനല്ലേ പറ്റൂ. പൂര്‍ത്തീകരിക്കാന്‍ പറ്റില്ലല്ലോ. സിനിമയെന്നു പറഞ്ഞ് ഒരുപാട് കാലം അലഞ്ഞുനടന്ന ആളാണ് ഞാൻ. അന്ന് എനിക്ക് ഒരാള്‍ ചാന്‍സ് തന്നു. പിന്നെ ഞാന്‍ എന്നേക്കൊണ്ട് ആവന്നതുപോലെ ചെയ്താണ് ഇങ്ങനെയെത്തിയത്. അതുപോലെ അവരും വരട്ടെ. ഇത് വലിയ കാര്യമായി കാണേണ്ടതില്ല. എനിക്ക് കിട്ടിയത് തിരിച്ചു കൊടുക്കുന്നു അത്രയേ ഉള്ളൂ,’ മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രം ‘ദി പ്രീസ്റ്റിന്റെ’ റിലീസിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
Read More“നമ്മൾ ചെയ്യുന്നത് ശരിയാണോ ആന്റോ?, നിന്റെ കൂടെ ഞാനില്ലേ..’ പ്രീസ്റ്റ് തിയറ്ററുകളിലെത്തിച്ചതിനെക്കുറിച്ച് നിർമാതാവ്
മമ്മൂട്ടി നൽകിയ പിന്തുണ കൊണ്ടാണ് പ്രീസ്റ്റ് തിയറ്ററുകളിലെത്തിച്ചതെന്ന് നിർമാതാവ് ആന്റോ ജോസഫ്. പുതുമുഖ സംവിധായകർക്ക് ഇത്രയേറെ അവസരങ്ങൾ നൽകിയ നടൻ ഇന്ത്യയിൽ ഉണ്ടാകില്ല. ചിത്രീകരണം പൂർത്തിയായി ഏകദേശം ഒരു വർഷത്തോളമാണ് റിലീസ് നീണ്ടുപോയത്. ഞങ്ങളും പലിശയ്ക്കും മറ്റും കടമെടുത്താണ് സിനിമ നിർമിക്കുന്നത്. ഈ അവസ്ഥയിലും സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം കൂടെ നിന്നു. ഒടിടിയിൽ നിന്നും മികച്ച ഓഫറുകൾ വന്നപ്പോൾ ഞാൻ മമ്മുക്കയോട് ചോദിച്ചു, “മമ്മുക്ക നമ്മൾക്കു ആലോചിച്ചാലോ, നല്ല വില പറയുന്നുണ്ട് എന്ന്” അപ്പോഴൊക്കെ മമ്മുക്ക പറയും, “നിനക്ക് ടെൻഷൻ ഉണ്ടേൽ ആലോചിക്ക്. പക്ഷേ, നമ്മൾ ചെയ്യുന്നത് ശരിയാണോ ആന്റോ?’തിയറ്ററുകൾ വീണ്ടും തുറന്നു. ഞാൻ സിനിമയുടെ ഡേറ്റും അനൗൺസ് ചെയ്തു. പക്ഷേ അപ്പോഴും ആശങ്ക. കാരണം പല നല്ല സിനിമൾകക്കും സെക്കൻഡ്ഷോ ഇല്ലാത്തതിനാൽ കലക്ഷൻ ഇല്ല. അങ്ങനെ അവസാനനിമിഷം റിലീസ് മാറ്റി. ഇത് തിയറ്ററിൽ തന്നെ റിലീസ്…
Read Moreഞങ്ങള്‍ എല്ലാവരും കൂട്ടുകുടുംബമായാണ് താമസിക്കുന്നത്..! മുരളി ഗോപി
എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ. എന്തു സംഭവിച്ചാലും നേരിടുക മാത്രമാണ് വഴി. അഞ്ചു വര്‍ഷം മുന്‍പ് ഭാര്യ അഞ്ജനയുടെ വിയോഗം സംഭവിച്ചപ്പോള്‍ നേരിട്ടതും അങ്ങനെതന്നെയായിരുന്നു. മകള്‍ ഗൗരി ഇപ്പോള്‍ കമ്പ്യൂട്ടര്‍ എൻജിനിയറിംഗ് അവസാന വര്‍ഷം ആണ്. മകന് ഗൗരവ് ഏഴാം ക്ലാസില്‍ പഠിക്കുന്നു. തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ എന്റെയും അഞ്ജനയുടേയും അമ്മമാർക്കൊപ്പവും അനുജത്തിക്കും മക്കൾക്കുമൊപ്പമാണ് മക്കൾ വളരുന്നത്. ഞങ്ങള്‍ എല്ലാവരും കൂട്ടുകുടുംബമായാണ് താമസിക്കുന്നത്. –മുരളി ഗോപി
Read Moreമോഹൻലാലിനെ എങ്ങനെയാണ് ചീത്തപറയാൻ പറ്റിയത് ? വിന്ദുജ മേനോൻ പറയുന്നു…
ചേട്ടച്ചനോട് (മോഹൻലാൽ) വഴക്കു കൂടിയതിനാണ് ഞാൻ ഏറ്റവും കൂടുതൽ വിമർശനം കേട്ടത്. അന്ന് ആ പ്രായത്തിൽ മോഹൻലാൽ എന്ന വ്യക്തി ആരാണെന്നൊന്നും അറിയില്ലല്ലോ? മോഹൻലാലിനെ എങ്ങനെയാണ് ചീത്തപറയാൻ പറ്റിയത് എന്നുപറഞ്ഞ് എനിക്ക് നിരവധി കത്തുകൾ വന്നിരുന്നു. ഒടുവിൽ സഹിക്കാൻ കഴിയാതെ രാജീവേട്ടനോട് ഞാൻ പരാതി പറഞ്ഞു. നീ നന്നായിട്ട് ചെയ്തതുകൊണ്ടല്ലേ അവരങ്ങനെ പറയുന്നത്, ആ രീതിയിലല്ലേ കാണേണ്ടത് എന്നുപറഞ്ഞ് രാജീവേട്ടൻ ആശ്വസിപ്പിച്ചു. എന്റെ ജീവിതത്തിലെ പവിത്രമായ ഒരു പവിത്രം തന്നെയാണ് പവിത്രം. -വിന്ദുജ മേനോൻ
Read Moreഒരു പോരാട്ടത്തിന്റെ കഥ!
ഒരുപാട് തരത്തിലുള്ള പോരാട്ടങ്ങൾക്കിടയിലാണ് നമ്മൾ എല്ലാവരും ജീവിച്ചുക്കൊണ്ടിരിക്കുന്നത്. അതുപോലെ ഒരു പോരാട്ടത്തിന്റെ കഥയാണ് വർത്തമാനം. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം. സിദ്ധാർത്ഥ് ശിവയോടൊപ്പം ഒരു ചിത്രം ചെയ്യാൻ കഴിഞ്ഞത് എന്റെ വലിയ സന്തോഷമാണ്. -പാർവതി തിരുവോത്ത്
Read Moreമോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുളള വ്യത്യാസമെന്ത്? വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍
മലയാളത്തിനൊപ്പം തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള താരമാണ് മഞ്ജു വാര്യര്‍. മോളിവുഡിന്റെ ലേഡിസൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. 1996 ല്‍ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യര്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം പുറത്തിറങ്ങിയ മഞ്ജു വാര്യരുടെ എല്ലാ ചിത്രങ്ങളും വന്‍ വിജയമായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നടി ഒരു ഇടേവളയ്ക്ക് ശേഷം വീണ്ടും മടങ്ങി യെത്തുകയായിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയില്‍ എത്തിയത്. ആദ്യത്തെ പോലെ രണ്ടാം വരവിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കൊപ്പവും യുവ താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാനുളള അവസരം മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുളള വ്യത്യാസത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മഞ്ജു. ദി പ്രീസ്റ്റിന്റെ റീലീസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രസ്മീറ്റിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത് മോഹന്‍ലാലിനോടൊപ്പം…
Read Moreമൈന ആകേണ്ടിയിരുന്നത് അനുശ്രീ! പക്ഷേ സംഭവിച്ചത്..
മലയാള സിനിമയില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുശ്രീ. ആക്ഷന്‍ കഥാപാത്രങ്ങള്‍ പോലും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പുലിമുരുകനില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് അനുശ്രീ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തനിക്ക് ആ വേഷം ചെയ്യാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്ന് അനുശ്രീ തുറന്നു പറഞ്ഞത്. പുലിമുരുകനില്‍ ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം ലഭിച്ചത് എനിക്കായിരുന്നു. എന്നാല്‍ ആ സമയം എന്റെ കൈക്ക് ഒരു സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. കമാലിനി മുഖര്‍ജി ചെയ്ത മൈന എന്ന ആ വേഷം പിന്നീട് ഓരോ തവണ ടെലിവിഷനില്‍ കാണുമ്പോഴും അത് ഞാന്‍ ചെയ്യേണ്ടിയിരുന്നത് ഞാന്‍ ആയിരുന്നില്ലേ എന്നോര്‍ത്ത് ഉള്ളില്‍ വിഷമം തോന്നാറുണ്ട്. അതു…
Read Moreവരുണിന്റെ അസ്ഥി കിട്ടി; ഒടുവിൽ കുറ്റം സമ്മതിച്ചു?
ദൃശ്യത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അൻസിബ ഹസൻ. മോഹൻലാലിന്റേയും മീനയുടെയും മൂത്ത മകളുടെ വേഷമാണ് അൻസിബയ്ക്ക്. രണ്ടാം ഭാഗത്തിലും അൻസിബ തന്നെയാണ് ആ വേഷം ചെയ്തത്. ദൃശ്യം 2ൽ വരുണിന്റെ കൊലപാതകവും അതിനു ശേഷം ഉണ്ടാവുന്ന പോലീസ് അന്വേഷണവും തകർത്ത മനസുമായി ജീവിക്കുന്ന യുവതിയെയാണ് അൻസിബ രണ്ടാം ഭാഗത്തിൽ അവതരിപ്പിച്ചത്. ഇപ്പോൾ അൻസിബ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അസ്ഥിപഞ്ജരത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അനുയോജ്യമായ അടിക്കുറിപ്പിനായി കാത്തിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. വരുണിന്റെ ബോഡി കിട്ടി, ഒടുവിൽ കുറ്റം സമ്മതിച്ചു അല്ലെ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. സിദ്ദീഖിന് ജോർജുകുട്ടി കൊടുത്തു പുഴയിലൊഴുക്കി കളഞ്ഞത് വരുണിന്റെ അസ്ഥി അല്ലേ എന്നാണ് ഒരാളുടെ സംശയം. അഭിനയ ജീവിതം വേണ്ടെന്നു വച്ച് നിന്നപ്പോഴാണ് ഒരു മടങ്ങിവരവിനുള്ള അവസരം ദൃശ്യം 2 കൊണ്ടുണ്ടായതെന്ന്…
Read More