അന്ന് ഞാനും സിദ്ദിഖും എങ്ങനെ ആയിരുന്നോ അതുപോലെയാണ് ഇന്ന് ഞാനും ജീനും. ഇപ്പോള്‍ ഞാനും സിദ്ദിഖും കൂടെ ഒരു പടം ചെയ്താല്‍ നന്നാകണമെന്ന് നിര്‍ബന്ധമില്ല. അന്ന് ഞങ്ങള്‍ ഫ്രണ്ട്സായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ സൗഹൃദത്തിനൊപ്പം ബഹുമാനത്തിന്റെ ഒരു അംശം കൂടെ കടന്നുവന്നിട്ടുണ്ട്. മുമ്പ് സിദ്ദിഖ് വീടിന് മുന്നില്‍ വന്നുവെന്ന് അറിഞ്ഞാല്‍ ഞാന്‍ വീടിനകത്ത് തന്നെ ഇരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിദ്ദിഖ് വീടിന് മുന്നില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞാല്‍ ഞാന്‍ ഓടി ചെല്ലും. അത് എവിടെയോ ബഹുമാനത്തിന്റെ അംശം കയറിതുകൊണ്ടാണ്. ആ ബഹുമാനം ഉളളപ്പോള്‍ നമുക്ക് ഓപ്പണ്‍ ചര്‍ച്ചകള്‍ നടത്താന്‍ ബുദ്ധിമുട്ടായിരിക്കും. ബഹുമാനം വന്നു കഴിഞ്ഞാല്‍ ഫ്രണ്ട്ഷിപ്പിലെ സ്വാതന്ത്ര്യമൊക്കെ ഒരുപാട് കുറഞ്ഞുപോകും. പക്ഷെ ജീനിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ബഹുമാനത്തെക്കാള്‍ ഫ്രണ്ട്ഷിപ്പിനാണ് മുന്‍തൂക്കം. -ലാല്‍
Read MoreCategory: Movies
അദ്ദേഹത്തിന്റെ ബാജിറാവൂ ആകാന്‍ എനിക്ക് കഴിഞ്ഞില്ല! ഐശ്വര്യ കൈവിട്ട ആ ചിത്രങ്ങൾ ദീപിക സൂപ്പർഹിറ്റാക്കി
തെന്നിന്ത്യയിലും ബോളിവുഡിലും മാത്രമല്ല ലോകമെമ്പാടും ഒട്ടേറെ ആരാധകരുളള താരമാണ് ലോകസുന്ദരി പട്ടം നേടിയ ഇന്ത്യന്‍ നടി ഐശ്വര്യറായ് ബച്ചന്. 1997 ല്‍ പുറത്തിറങ്ങിയ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് സിനിമയില്‍ എത്തുന്നത്. ആദ്യചിത്രം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. തുടക്കം തെന്നിന്ത്യയിലാണെങ്കിലും ബോളിവുഡില്‍ നിന്ന് പിന്നീട് കൈനിറയെ അവസരം നടിയെ തേടിയെത്തുകയായിരുന്നു. സിനിമയില്‍ തിളങ്ങി നിന്ന കാലത്തായിരുന്നു ഐശ്വര്യ റായ്-അഭിഷേക് ബച്ചന് വിവാഹം. പിന്നീട് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ, തനിക്ക് നഷ്ടപ്പെട്ട രണ്ടു സൂപ്പര്‍ ഹിറ്റ് ചിത്രത്തക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരസുന്ദരി. ഒരഭിമുഖത്തിലാണ് ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ചര്‍ച്ചാ വിഷയമായ കഥാപാത്രം നഷ്ടപ്പെട്ടതിനെക്കുറിച്ച് നടി വെളിപ്പെടുത്തിയത്. തെന്നിന്ത്യയിലും ആരാധകരുള്ള ബോളിവുഡ് സംവിധായകനാണ് സഞ്ജയ് ലീല ബന്‍സാലി. അദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും മോളിവുഡിലും വലിയ വിജയമാണ്. 2018 ല്‍ പുറത്തിയ ഈ സംവിധായകന്റെ ഹിറ്റ് ചിത്രമാണ്…
Read Moreകുഞ്ചാക്കോ ബോബന്റെ ഫോട്ടോ വിറ്റ് വീടു പണിതു; ചാക്കോച്ചനോട് അസൂയ; രമേഷ് പിഷാരടി പറയുന്നു…
കുഞ്ചാക്കോ ബോബനോട് തനിക്ക് അസൂയ ആയിരുന്നുവെന്ന് രമേഷ് പിഷാരടി. തന്റെ കോളജിലെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫിലും നോട്ട് ബുക്ക് കവറിലും ചാക്കോച്ചന്റെ ഫോട്ടോ ഉണ്ടായിരുന്നു. പിസിഎം കോളേജില്‍ ചാക്കോച്ചന് ഉദ്ഘാടനത്തിന് വന്നപ്പോള്‍ തന്റെ ചേച്ചി പുള്ളീടെ ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ നിന്നും പൈസ വാങ്ങിക്കൊണ്ടു പോയി. ചാക്കോച്ചന്റെ ഫോട്ടോ വിറ്റു മാത്രം ഒരു സ്റ്റുഡിയോക്കാരന് വീട് വയ്ക്കുന്ന അവസ്ഥ താന്‍ കണ്ടിട്ടുണ്ട്. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
Read Moreഅദ്ദേഹം ഏത് വിധത്തിലുള്ള കഥാപാത്രമാണ് ചെയ്യാന്‍ പോകുന്നത് എന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും! പാര്‍വതി തിരുവോത്ത്
പുഴു എന്ന സിനിമയുടെ തിരക്കഥയുടെ തീം തന്നെ എനിക്കൊരു വിന്നറായിരുന്നു. അതിന്റെ ഭാഗമാവണം എന്നുള്ളത് തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ ആവേശം. പിന്നെയാണ് ഞാനറിഞ്ഞത് മമ്മൂക്ക ഈ ചിത്രം ചെയ്യുന്നുണ്ടെന്ന്. എനിക്കതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആകില്ല ! അദ്ദേഹം ഏത് വിധത്തിലുള്ള കഥാപാത്രമാണ് ചെയ്യാന്‍ പോകുന്നത് എന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. അത് അത്രത്തോളം അതിശയകരമാണ്. അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണത്. ഞാന്‍ വിശ്വസിക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്സിനോടും രാഷ്ട്രീയത്തോടും നീതി പുലര്‍ത്തുന്നതാണ് പുഴു എന്ന സിനിമയുടെ കഥയും തിരക്കഥയും. -പാര്‍വതി തിരുവോത്ത്
Read More“ജോര്‍ജുകുട്ടിയുടെ” ഭാര്യയാവാന്‍ ‘റാണി’ വീണ്ടും തൊടുപുഴയിലെത്തും! മീനയ്ക്ക് 2021 നേട്ടങ്ങളുടെ വര്‍ഷമാവുന്നു…
മീനയെ സംബന്ധിച്ചടത്തോളം 2021 നേട്ടങ്ങളുടെ വര്ഷഷമാവുകയാണ്. സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തിന്റെ റീമേക്കിലും നായികയാകാന്‍ അവസരം ലഭിക്കുക. അതും ചിത്രം പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോള്‍ തന്നെ. ദൃശ്യം 2 തെലുങ്ക് പതിപ്പിലാണ് മീന നായികയാവുന്നത്. വെങ്കടേഷ് ദഗുബാട്ടിയാണ് ഈ ചിത്രത്തിലെ നായകന്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്നു. നദിയ മൊയ്തു, എസ്തര് അനില്‍, കൃതിക ജയകുമാര്‍, നരേഷ്, കാശി വിശ്വനാഥ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മീന മാറിയത് ദൃശ്യം എന്ന സിനിമയിലെ റാണി എന്ന കഥാപാത്രലൂടെയാണ്. ജോര്‍ജ്കുട്ടിയുടെ നാട്ടിന്‍പുറത്തുകാരിയായ ഭാര്യയായി, അഞ്ചുവിന്റെയും അനുമോളുടെയും അമ്മയായി പ്രേക്ഷകര്‍ മീനയെ എക്കാലത്തേക്കാളും സ്നേഹത്തോടെ നെഞ്ചിലേറ്റി. ഇപ്പോള്‍ ഈ സിനിമയുടെ ഭാഗമാവാന്‍ ഒരിക്കല്‍ക്കൂടി കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മീന. തെലുങ്കിലെത്തുമ്പോള്‍ ജ്യോതി എന്നാണ് കഥാപാത്രത്തിന്റെ പേര്. ജോര്‍ജ്കുട്ടി…
Read Moreഈ സിനിമയെക്കുറിച്ച് എനിക്ക് ചില സന്തോഷങ്ങളുണ്ട്; അത് എല്ലാവർക്കും അറിയാം..! മഞ്ജു വാര്യർ പറയുന്നു…
ദി പ്രീസ്റ്റ് എന്ന സിനിമ റിലീസായി. നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയെക്കുറിച്ച് എനിക്ക് ചില സന്തോഷങ്ങളുണ്ട്. അത് എല്ലാവർക്കും അറിയാം. ഞാൻ മമ്മൂക്കയുടെ കൂടെ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ഇതിനേക്കാളുമൊക്കെ എനിക്ക് ഏറെ സന്തോഷം തോന്നിയത് ഏറെക്കാലം കഴിഞ്ഞ് ഇൻഡസ്ട്രി വീണ്ടും സജീവമാകുന്പോൾ തിയറ്ററിലേക്ക് കുടുംബപ്രേക്ഷകർ എത്തുന്നുവെന്നതാണ്. കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് കൊണ്ടുവരാനായിട്ട് പ്രധാന പങ്കുവഹിച്ച ഒരു സിനിമ കൂടിയാണ് ദി പ്രീസ്റ്റ് എന്നറിഞ്ഞപ്പോൾ അതിൽ ഒരു പ്രധാനപ്പെട്ട ഭാഗം വഹിക്കാൻ എനിക്കും സാധിച്ചുവെന്നറിയുന്നതിലാണ് സന്തോഷവും അഭിമാനവും തോന്നുന്നത്.
Read Moreഅയ്യോ അതൊക്കെ സിനിമയാക്കാൻ പറ്റുമോടാ..! ലാൽ പറയുന്നു…
സുനാമിയുടെ തിരക്കഥ പകുതിയായപ്പോൾ ഇത് എഴുതി തീർക്കാൻ പറ്റുമെന്ന് എനിക്കൊരു സംശയം വന്നു. അപ്പോഴാണ് ഇന്നസെന്റ് ചേട്ടനോട് ഞാൻ കാര്യം പറയുന്നത്. അയ്യോ അതൊക്കെ സിനിമയാക്കാൻ പറ്റുമോടായെന്നായിരുന്നു ചേട്ടൻ ചോദിച്ചത്. പറ്റുമെന്ന് ഞാൻ പറഞ്ഞപ്പോൾ എനിക്ക് അത് വലിയ പിടിയില്ലെന്നും നീ നോക്കെന്നുമായിരുന്നു പുളളിയുടെ പ്രതികരണം. ഈ കഥയൊരു വെല്ലുവിളിയാണ്. ഏത് കഥ സിനിമയാക്കിയാലും അതിലൊരു പുതുമയുണ്ടാകണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് ഫാസിൽ സാറാണ്. മിനിമം ഗ്യാരന്റിയെന്ന് പറഞ്ഞ് ഒരു പടമെടുത്തിട്ട് കാര്യമില്ല. എന്റെ സിനിമകൾ ശ്രദ്ധിച്ചാലറിയാം, ഒന്നുകിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരിക്കും അല്ലെങ്കിൽ സൂപ്പർ ഫ്ളോപ്പായിരിക്കും. -ലാൽ
Read Moreകരിയറിന്റെ തുടക്കക്കാലത്ത് ചോക്ലേറ്റ് ഹീറോ ! അനിയത്തിപ്രാവില്‍ എത്തിയതിങ്ങനെ…
കരിയറിന്റെ തുടക്കക്കാലത്ത് ചോക്ലേറ്റ് ഹീറോ പരിവേഷമായിരുന്നു നടന് കുഞ്ചാക്കോ ബോബന്. പിന്നീട് കുഞ്ചാക്കോ ബോബന്റെ മാറ്റം ഏല്ലാവരെയും അതിശയിപ്പിക്കുന്നതായിരുന്നു. സ്വഭാവനടനായും വില്ലനായിട്ടുമൊക്കെ തിളങ്ങാന്‍ കഴിഞ്ഞു. എങ്കിലും അനിയത്തിപ്രാവിലൂടെയുള്ള ചാക്കോച്ചന്റെ അരങ്ങേറ്റത്തെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ എല്ലാം അഭിമുഖങ്ങളിലും ഉണ്ടാകാറുണ്ട്. സംവിധായകന് ഫാസിലിന്റെ നിര്‍ബന്ധത്തിലാണ് താന്‍ ആദ്യമായി അഭിനയിച്ചതെന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നു. അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലാതിരുന്ന തന്നെ ഓഡിഷന് വിളിച്ചാണ് തിരഞ്ഞെടുക്കുന്നതെന്ന് ഒരഭിമുഖത്തില്‍ താരം പറഞ്ഞു. പാച്ചിക്ക (സംവിധായകന് ഫാസില്‍) സിനിമയിലേക്ക് വരാന്‍ പ്രധാന കാരണക്കാരന്‍ എന്റെ അപ്പനാണ്. അന്ന് അങ്ങനെ സംഭവിച്ചില്ലെങ്കിലും അദ്ദേഹം സിനിമയിലേക്ക് എത്തുമായിരുന്നു. എങ്കിലും അതിന് നിമിത്തമായത് എന്റെ അപ്പനാണ്. പിന്നീട് എന്നെ സിനിമയിലെത്തിച്ചതും പാച്ചിക്കയാണ്. അനിയത്തിപ്രാവിനായി പാച്ചിക്ക ഒരു നായകനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ബേബി അല്ലാത്ത ശാലിനി നായികയായി വരുന്ന സിനിമ. ആ സമയത്ത് പാച്ചിക്കയുടെ ഭാര്യ റോസി ആന്റിയാണ് ചാക്കോച്ചനെ നോക്ക്…
Read Moreവിട്ടിൽ ഇരിക്കാൻ നേരം
വിവാഹശേഷം ആറ് മണിക്ക് ശേഷമേ എഴുന്നേല്‍ക്കാറുള്ളു. ലോക്ഡൗണില്‍ സിനിമയോ തിരക്കുകളോ ഒന്നുമില്ലാത്ത സമയത്താണല്ലോ വിവാഹം നടക്കുന്നത്. വീട്ടില്‍ ഇരിക്കാന്‍ ഒത്തിരി സമയം കിട്ടി. അല്ലെങ്കില്‍ പെട്ടെന്ന് ഷൂട്ടിംഗിന് വേണ്ടിയൊക്കെ ഓടി പോകേണ്ടി വരും. പക്ഷേ ഇത് ശരിക്കും നല്ല ഗുണമാണ് ചെയ്തത്. വിവാഹത്തിന് മുന്‍പു ഞാന്‍ വളരെ താമസിച്ച് ഉറങ്ങുന്ന ആളായിരുന്നു. രാത്രി വൈകി ഉറങ്ങി രാവിലെ എഴുന്നേല്ക്കാന് മടിയായിരുന്നു . പക്ഷേ ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാവരും നേരത്തെ ഉറങ്ങുന്നവരാണ്. -മിയ
Read Moreദേരഡയറീസ് ഒടിടി റിലീസിന്
പൂർണമായും യുഎഇയിൽ ചിത്രീകരിച്ച മലയാളചിത്രം ദേരഡയറീസ് ഒടിടി റിലീസിന്.എംജെഎസ് മീഡിയയുടെ ബാനറിൽ ഫോർ അവർ ഫ്രണ്ട്സിനു വേണ്ടി മധു കറുവത്ത് നിർമിക്കുന്ന ദേരഡയറീസ്, രചന നിർവഹിച്ച് സംവിധാനം ചെയ്യുന്നത് മുഷ്ത്താഖ് റഹ്മാൻ കരിയാടനാണ്. മാർച്ച് 19-ന് ചിത്രം നീസ്ട്രീമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. അബുവളയംകുളം, ഷാലുറഹീം, അർഫാസ് ഇക്ബാൽ, മധു കറുവത്ത്, ഷമീർഷാ, രൂപേഷ് തലശേരി, പ്രശാന്ത് കൃഷ്ണൻ, ജയരാജ്, അഷ്റഫ് കളപ്പറന്പിൽ, രാകേഷ് കുങ്കുമത്ത്, ബെൻ സെബാസ്റ്റ്യൻ, ഫൈസൽ, അബ്രഹാം ജോർജ്, സഞ്ജു ഫിലിപ്സ്, അജേഷ് രവീന്ദ്രൻ, വിനയൻ, നവീൻഇല്ലത്ത്, റോണി അബ്രഹാം, കണ്ണൻചന്ദ്ര, കിരണ്‍പ്രഭാകർ, സാൽമണ്‍, സുനിൽ ലക്ഷ്മീകാന്ത്, സംഗീത, സന്തോഷ് തൃശൂർ, അഷ്റഫ് കിരാലൂർ, കൃഷ്ണപ്രിയ, ലതാദാസ്, സാറസിറിയക്, അനുശ്രീ, ബിന്ദുസഞ്ജീവ്, രമ്യ, രേഷ്മരാജ്, സിൻജൽ സാജൻ, ബേബി ആഗ്നലെ എന്നിവർക്കൊപ്പം യുഎഇയിലെ മറ്റുകലാകാരന്മാരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നു. ബാനർ – എംജഐസ് മീഡിയ, നിർമാണം…
Read More