ഏതുതരം കഥാപാത്രമായാലും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുന്ന നടനാണ് ബിജു മേനോന്. കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ മുന്‍നിര നായകനടന്മാരുമായെല്ലാം അടുത്ത സൗഹൃദമുണ്ട് ബിജുമേനോന്. ഇവരെല്ലാം ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ക്ക് ഗംഭീര വിജയവുമാണ് ലഭിച്ചിട്ടുള്ളത്. ബിജു മേനോനെക്കുറിച്ച് വാചാലനായുള്ള കുഞ്ചാക്കോ ബോബന്റെ ഒരഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചാക്കോച്ചന്റെ വാക്കുകള്‍ ഇങ്ങനെ… ബിജു ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ രസകരമായ സംഭവമുണ്ട്. കടലിന്റെ നടുക്ക് ഒരു ബോട്ടില്‍ ബിജുവിനെ കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്. നായകനായി അഭിനയിക്കുന്നത് അതിലെ നിര്‍മാതാവിന്റെ മകനാണ്. അതിനിടയിലാണ് രസകരമായ സംഭവം നടന്നത്. നായകനടന് ഡയലോഗ് തെറ്റിച്ചത് കൊണ്ട് റീടേക്കുകള്‍ കുറേ പോകേണ്ടി വന്നു. തലകുത്തി കിടക്കുന്ന ബിജുവിന് നിര്‍മാതാവിന്റെ മകനായത് കൊണ്ട് തന്നെ ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയില്‍ അത് ചെയ്യേണ്ടി വന്നു. പിന്നീട് കുറേ നേരം കഴിഞ്ഞിട്ടും ഷോട്ട് ഒാക്കെ ആകാതിരുന്നപ്പോള്‍…
Read MoreCategory: Movies
മലയാളസിനിമയില്‍ അവസരം കിട്ടി… എന്നിട്ടും…
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. ബാഹുബലി കൂടി എത്തിയതോടെ മലയാളിപ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയിരുന്നു തമന്ന. എന്നാല്‍ ഇതുവരെ ഒരു മലയാളസിനിമയില്‍ പോലും തമന്ന അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ… മലയാളത്തില്‍ നിന്നും തനിക്ക് നഷ്ടപ്പെട്ട് പോയ അവസരത്തെ കുറിച്ച് പറയുകയാണ് തമന്ന. ദിലീപിനന്റെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചെങ്കിലും കാള്‍ഷീറ്റ് ഇല്ലാത്തത് കൊണ്ടാണ് അത് വേണ്ടെന്ന് വയ്ക്കേണ്ടി വന്നത്. അത് വലിയ നഷ്ടമായി പോയെന്ന് ഒരു മലയാളം മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞു. ചില മലയാള സിനിമകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ എനിക്ക് വന്നിരുന്നു. എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണം കൊണ്ട് ആ അവസരങ്ങളെല്ലാം നിരസിക്കേണ്ടി വരികയായിരുന്നു. അതിലൊരു പ്രധാന ചിത്രം ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണ്. ആ സിനിമ ഒഴിവാക്കേണ്ടി വന്നതില്‍ എനിക്ക് അതിയായ ദുഃഖം ഉണ്ട്. കൊവിഡിന് തൊട്ട് മുന്‍പായി…
Read Moreആ തീരുമാനം ഒരു തെറ്റായിരുന്നില്ല..! ലക്ഷ്മി ഗോപാലസ്വാമി പറയുന്നു…
എന്റെ ആദ്യ ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ രണ്ട് കുട്ടികളുടെ അമ്മ വേഷം ചെയ്തത് കൊണ്ടായിരിക്കണം എനിക്ക് അധികം റൊമാന്റിക് നായിക വേഷങ്ങള്‍ ലഭിക്കാതെ വന്നത്. എന്നാല്‍ ആ തീരുമാനം ഒരു തെറ്റായിരുന്നില്ല. അങ്ങനെ ഒരു റൊമാന്റിക് നായികയായി അഭിനയിക്കേണ്ടല്ലോ എന്ന ചിന്തയിലാണ് ആ വേഷം ചെയ്തത്. ഈ ചിത്രം ചെയ്തു കഴിഞ്ഞു ലോഹി സാര്‍ പറയുമായിരുന്നു, ലക്ഷ്മി ഈ സിനിമയ്ക്ക് വിപരീതമായ വളരെ ബോള്‍ഡ് ആയ ഒരു കഥാപാത്രം ചെയ്യണമെന്ന്. ഞാന്‍ ഹിന്ദിയില്‍ ഒരു വേഷം ചെയ്തിരുന്നു, ഒരു ജേര്‍ണലിസ്റ്റിന്റെ വേഷമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിത്രം പുറത്തിറങ്ങിയില്ല. -ലക്ഷ്മി ഗോപാലസ്വാമി
Read Moreകുഞ്ഞുങ്ങളുണ്ടാകുന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍; പക്ഷേ…! നിക്ക് ജൊനാസ് പറയുന്നു…
പ്രിയങ്കയ്ക്കും എനിക്കും കുറേ കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. പ്രിയങ്കയാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്. കുഞ്ഞുങ്ങളുണ്ടാകുന്ന പ്രതീക്ഷയിലാണ് തങ്ങള്‍. ഒരുമിക്കാന്‍ കഴിഞ്ഞതിനെ അനുഗ്രഹമായാണ് കാണുന്നത്. നിറഞ്ഞ ഹൃദയത്തോടെയാണ് ഭാവിയെ നോക്കിക്കാണുന്നത്. മനോഹരമായ ഒരു യാത്രയായിരിക്കും ഇത്. ഞാന്‍ ഒരുപാട് കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്. അല്ലെങ്കില്‍ എന്താണോ കാത്തിരിക്കുന്നത് അത്. -നിക്ക് ജൊനാസ്
Read Moreമനസിനെ ബലപ്പെടുത്തുക, മരണത്തെ പേടിക്കാതിരിക്കുക, ജീവിതത്തെ സ്നേഹിക്കുക…! ഇന്നസെന്റ് പറയുന്നു…
കാന്‍സര്‍ എന്ന രോഗമല്ല അതിനെക്കുറിച്ചുളള പേടിയും ആലോചനയുമാണ് മനുഷ്യന്റെ ജീവന് എടുക്കുന്നത്. ഇക്കാര്യം കാന്‍സര്‍ രോഗികളെക്കാള്‍ സമൂഹത്തിലെ മറ്റുള്ളവരാണ് ശ്രദ്ധിക്കേണ്ടത്. അവരോട് പോസിറ്റീവായി സംസാരിക്കുക, ആ സംസാരം അവരിലും ആത്മവിശ്വാസത്തിന്റെയും ജീവിതസ്നേഹത്തിന്റെയും തരംഗങ്ങള്‍ സൃഷ്ടിക്കും. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍, കാന്‍സര്‍ എന്ന രോഗത്തെക്കുറിച്ച് എനിക്കിത്രയേ പറയാനുള്ളൂ… മരുന്ന് കഴിക്കുക, ഡോക്ടറെ അനുസരിക്കുക, മനസിനെ ബലപ്പെടുത്തുക, മരണത്തെ പേടിക്കാതിരിക്കുക, ജീവിതത്തെ സ്നേഹിക്കുക. കാന്‍സര്‍ വന്ന വഴിയേ പോവും. വീണ്ടും അവന് വന്നാല്‍ ആ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കുക, ചെറിയ ഒരു പേടി അവിടെ നിഴലിക്കുന്നത് നിങ്ങള്‍ക്ക് കാണാം. -ഇന്നസെന്റ്
Read Moreസസ്പെൻസ് കഴിഞ്ഞു! വര്‍ക്കൗട്ട് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ എനിക്കു കോവിഡ് പിടികൂടി; ഒടുവില്‍ സിജു വിൽസൺ വീരപുരുഷനായി…
കഴിഞ്ഞ ആറു മാസമായി പത്തൊമ്പതാം നൂറ്റാണ്ടിലെ വീരപുരുഷനായുള്ള തയാറെടുപ്പിലായിരുന്നു. ഒരു യോദ്ധാവിന്റെ ശരീര ഭാഷയിലെത്തണം. കഠിനമായ വ്യായാമവും ആഹാര നിയന്ത്രണവും വരുത്തി. ഒപ്പം ആയോധന കലയിലും കുതിര ഓട്ടത്തിലുമെല്ലാം പരിശീലനം നേടി. കഥാപാത്രമായി പൂര്‍ണ രൂപത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയാല്‍ മതിയെന്നൊരു തീരുമാനം വിനയന് സാറിനും എനിക്കുമുണ്ടായിരുന്നു. അതുകൊണ്ടാണ് ചിത്രത്തിന്റെ പൂജവരെ സസ്പെന്സാക്കിവച്ചിരുന്നത്. പോസ്റ്റര്‍ റിലീസായതിനു ശേഷം പ്രേക്ഷകരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണം ലഭിക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്’. മലയാളത്തിലെ യുവതാരം സിജു വില്‍സണ്‍ വാചാലനാവുകയാണ്. വെള്ളിത്തിരയിലേക്ക് പുതിയൊരു ചരിത്ര നായകനെ അവതരിപ്പിക്കാനൊരുങ്ങുന്നതിന്റെ ആനന്ദവും അഭിമാനവുമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍. വിനയന് സംവിധാനം ചെയ്യുന്ന “പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ബിഗ്ബജറ്റ് ചിത്രത്തിലെ കഥാപാത്രത്തിനായുള്ള തയാറെടുപ്പിനെയും സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങളെയുംകുറിച്ച് സിജു വില്സന് പങ്കുവെയ്ക്കുന്നു… ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ വിനയന് സാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം എന്നുമുണ്ടായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ സമയത്താണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍…
Read Moreമുന്നറിയിപ്പുകളെ തള്ളി സൂപ്പര്‍ഹിറ്റായ അമരം! നിര്‍മാതാവ് മഞ്ഞളാംകുഴി അലിയുടെ അമരത്തെക്കുറിച്ചുള്ള വാക്കുകള്‍ വൈറലാകുന്നു…
കടപ്പുറത്തിന്റെ കഥ പറഞ്ഞ ഹിറ്റ് ചിത്രം അമരത്തിന് ഇന്ന് 30 വയസായി. ഇപ്പോള്‍ സിനിമയുടെ നിര്‍മാതാവ് മഞ്ഞളാംകുഴി അലിയുടെ അമരത്തെക്കുറിച്ചുള്ള വാക്കുകള്‍ വൈറലായിരിക്കുകയാണ്. നിര്‍മാതാവിന്റെ വാക്കുകള്‍ ഇങ്ങനെ… മമ്മൂട്ടി നായകനായ അമരം റിലീസ് ആവുന്നതു വരെ കലികയറിയ കടല്‍പോലെത്തന്നെ പ്രക്ഷുബ്ദമായിരുന്നു ഞങ്ങളുടെയെല്ലാം ഉള്ളകം. വ്യക്തിപരമായി എനിക്ക് വലിയ വെല്ലുവിളികൂടിയായിരുന്നു ആ സിനിമ. അതിന് തൊട്ടുമുമ്പ് മാക് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ധ്വനി കുഴപ്പമില്ലാതെ ഓടിയെങ്കിലും പുറപ്പാട്, ജാതകം തുടങ്ങിയ സിനിമകള്‍ക്കു മോശം കലക്ഷനാണ് ലഭിച്ചത്. ആളുകളെല്ലാം പരാജയപ്പെടുന്ന സിനിമാക്കാരനെന്ന നിലയില്‍ നോക്കിക്കാണുന്നുവെന്ന് തോന്നിത്തുടങ്ങിയ കാലം. സിനിമാ ജീവിതത്തില്‍ നിരാശയുടെ നിഴലാട്ടം കണ്ട നാളുകൾ. അപ്പോഴാണ് അമരത്തില്‍ എത്തുന്നത്. ഭരതേട്ടനായിരുന്നു സംവിധാനം. ലോഹിതദാസിന്റെ തിരക്കഥ. കഥ കേട്ടുകഴിഞ്ഞപ്പോള്‍ കടപ്പുറം ഭാഷയില്‍തന്നെ ചിത്രീകരിക്കണമെന്ന് മമ്മൂട്ടിയാണ് നിര്‍ബന്ധിച്ചത്. വലിയ പ്രതീക്ഷയോടെ, അതിലേറെ ആത്മവിശ്വാസത്തോടെ പടം പൂര്‍ത്തിയായി. ചെന്നൈയില്‍ ഡബ്ബിംഗ് കഴിഞ്ഞു. ആദ്യ കോപ്പി…
Read Moreഏകാകിനി! ചെറുപ്രായത്തില്‍ വിവാഹിതയായി, ജീവിതത്തിലെ എല്ലാ സന്തോഷങ്ങള്‍ക്കും തിരശീല വീണ ഡയാന…
പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ അജിമസ്ക്കറ്റ് ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന “ഏകാകിനി’യിൽ അന്പിളി അന്പാളി നായികയാകുന്നു. ഡയാന എന്ന കഥാപാത്രത്തെയാണ് അന്പിളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകേണ്ടിവന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും തിരശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടർ സംഭവങ്ങളാണ് ചിത്രത്തിൽ വിഷയമാകുന്നത്. രണ്ട ുപെണ്കുട്ടികൾക്കു ജന്മം നൽകിയ ഡയാന തന്റെ നഷ്ടപ്പെട്ട സ്വപ്നങ്ങൾ, മക്കളിലൂടെ സാക്ഷാത്ക്കരിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്നു. അവളുടെ കുടുംബത്തിന്റെ ചെ ലവുകൾ ഭർത്താവിന്റെ വരുമാനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. ഭർത്താവുണ്ടെ ങ്കിലും എല്ലാ ചുമതലകളും ഡയാനയിൽ മാത്രമായി. ബുദ്ധിമുട്ടുകൾക്കിടയിലും അവൾ രണ്ടുമക്കളെയും നന്നായി പഠിപ്പിച്ചു. അതിനിടയിൽ മൂത്തമകൾ സാന്ദ്രയ്ക്ക് അവളെ ഇഷ്ടപ്പെടുന്ന ജോബിയിൽ നിന്നും വിവാഹാലോചന വന്നു. വലിയ ആർഭാടങ്ങളില്ലാതെ അവരുടെ വിവാഹം ഡയാന നടത്തുന്നു. ഡയാനയുടെ സാന്പത്തിക ബാധ്യതകൾ പരിധിവിട്ട് ഉയർന്നുകൊണ്ട ിരുന്നു. കുടുംബത്തിന് താങ്ങും തണലുമാകേണ്ട മരുമകനിൽ നിന്നും ഡയാനയ്ക്കും കുടുംബത്തിനും…
Read Moreമമ്മൂക്കയുടെ കൈ വിറച്ചതെന്തിന് ? ആ രംഗം ഒരിക്കലും മറക്കാൻ കഴിയില്ല… ജയറാം പറയുന്നു…
സഹതാരങ്ങളും സംവിധായകരുമായി എല്ലാം അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. കാണുന്പോൾ ഗൗരവക്കാരനാണെന്ന് തോന്നുമെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ ലളിതമാണെന്ന് പറഞ്ഞ് ഒട്ടേറെ താരങ്ങൾ രംഗത്തു വന്നിട്ടുണ്ട്. മമ്മൂട്ടിയുടെ സഹോദരനായും സുഹൃത്തായും അഭിനയിച്ച് തിളങ്ങിയവരിലൊരാളാണ് ജയറാം. മമ്മൂട്ടിയെക്കുറിച്ച് വാചാലനായ ജയറാമിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അർഥം എന്ന സിനിമയ്ക്കിടയിലെ സംഭവങ്ങളെക്കുറിച്ചായിരുന്നു ജയറാം പറഞ്ഞത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന അർഥം എന്ന സിനിമയിലെ ഒരു രംഗം ഒരിക്കലും മറക്കാൻ കഴിയില്ല. തന്റെ കഥാപാത്രം റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ വരുന്പോൾ അവിടെ നിന്നു തന്നെ മമ്മുക്കയുടെ കഥാപാത്രം രക്ഷപ്പെടുത്തി മാറ്റുന്നതാണ് ഷൂട്ട് ചെയ്യേണ്ടത്. അതിനിടയിലെ സംഭവത്തെക്കുറിച്ചായിരുന്നു ജയറാം തുറന്നുപറഞ്ഞത്. കൊല്ലം -കൊട്ടാരക്കര- ചെങ്കോട്ട റൂട്ടിൽ ഓടുന്ന ട്രെയിന്‍ മുന്നിലായിരുന്നു എന്നെയും കൊണ്ടുള്ള മമ്മുക്കയുടെ സാഹസിക പ്രകടനം. വളരെ റിസ്ക് എടുത്തു ചിത്രീകരിച്ച രംഗമാണത്. ആ സീൻ ചെയ്യും…
Read Moreഇവൻ വീണ്ടും ഇടികൊളളാനായിട്ടാണല്ലോ വരുന്നത്..! ഇപ്പോ എവിടെയാണാവോ പാവം; ആദ്യ പ്രണയലേഖനത്തെക്കുറിച്ച് ഉര്‍വശി പറയുന്നു
എനിക്ക് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു പ്രണയ ലേഖനം കിട്ടി. എന്നാൽ അത് എന്റെ ഇളയ ആങ്ങളയുടെ കൈയിലാണ് കിട്ടിയത്. അവൻ ആ ചെറുക്കന്റെ മുഖം ഇടിച്ചു ശരിയാക്കി. ഞങ്ങൾ രണ്ടും ഒരു ക്ലാസിലാണ് പഠിച്ചിരുന്നത് ചെന്നൈയിൽ. അപ്പോ അയച്ചയാൾ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു പയ്യനായിരുന്നു. നോവുമെൻ ആത്മാവിൽ എന്നൊരു പാട്ടില്ലേ, അതായിരുന്നു ഉണ്ടായിരുന്നത്. ആ പാട്ടിന്റെ നാല് വരി മാത്രം എഴുതി. താഴെ അവന്റെ താഴെ പേരും എഴുതി. ആങ്ങളയുൾപ്പെടെ ഒരു മൂന്നാല് പിളേളർ പോയി അവനെ ശരിയാക്കി. അവനോട് എനിക്ക് സഹതാപമൊന്നും തോന്നിയിരുന്നില്ല. പിറ്റേന്ന് കാണുന്പോ എനിക്ക് പേടി തോന്നി. ഇവൻ വീണ്ടും ഇടികൊളളാനായിട്ടാണല്ലോ വരുന്നത്. പിന്നെ സ്കൂളൊക്കെ കഴിഞ്ഞു. ഇപ്പോ എവിടെയാണാവോ പാവം. അയാൾ ഇപ്പോ മക്കളെ ഒക്കെ കെട്ടിച്ചയച്ച് കാണും. എന്നെക്കാളും മൂത്തതല്ലേ. ഈ പ്രോഗ്രാം ചിലപ്പോ എവിടെയെങ്കിലും ഇരുന്ന്…
Read More