ചേട്ടച്ഛന്റെ സ്നേഹവും വാത്സല്യവും മലയാള സിനിമാ പ്രേക്ഷകര്‍ അനുഭവിച്ചിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചേട്ടച്ഛനെ വീണ്ടും കണ്ടുമുട്ടിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിന്ദുജ മേനോന്. സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയിലാണ് വിന്ദുജ വീണ്ടും മോഹന്‍ലാലിനെ കണ്ടുമുട്ടിയത്. മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘പവിത്രം’. വിന്ദുജ സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ”27 വര്‍ഷത്തിനു ശേഷം മീനാക്ഷി, ചേട്ടച്ഛനെ കണ്ടുമുട്ടി. ഇത് അവിസ്മരണീയമായ മറ്റൊരു അനുഗ്രഹമാണ്. സംവിധായകന് ടി.കെ രാജീവ് കുമാറിന്റെ സാന്നിധ്യത്തില്‍ ആയിരുന്നതിനാല്‍ ഇതിന് കൂടുതല്‍ പ്രത്യേകതയായിരുന്നു” എന്നാണ് വിന്ദുജ കുറിച്ചിരിക്കുന്നത്. 1994ല്‍ പുറത്തിറങ്ങിയ പവിത്രത്തിൽ ഇവർക്കൊപ്പം തിലകന്, ശോഭന, ഇന്നസെന്റ്, കെപിഎസി ലളിത, ശ്രീവിദ്യ, നരേന്ദ്രപ്രസാദ്, സുധീഷ്, നെടുമുടി വേണു, ശ്രീനിവാസന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Read MoreCategory: Movies
ഇത് കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക് നല്ല വിഷമം ഉണ്ടാകും, കാരണം…! സാറ അലി ഖാന്
വിവാഹ ശേഷവും അമ്മയ്ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ ജീവിതകാലം മുഴുവന്‍ അമ്മയ്ക്കൊപ്പം ജീവിക്കാണ് ആഗ്രഹിക്കുന്നത്. ഇത് കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക് നല്ല വിഷമം ഉണ്ടാകും. കാരണം. എല്ലാ അമ്മമാരെയും പോലെ എന്റെ വിവാഹത്തെക്കുറിച്ചും അമ്മയ്ക്കു പദ്ധതികളുണ്ട്. വിവാഹശേഷവും അമ്മയ്ക്കൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹം. വിവാഹശേഷം എന്നോടൊപ്പം വന്നാല്‍ എന്താണ് കുഴപ്പം. -സാറ അലി ഖാന്
Read Moreലാലിന്റെ കൂടെ… അത് കേട്ടപ്പോള്‍ ഞാന്‍ ഫ്ലാറ്റായി! ദിവ്യാ ഉണ്ണി പറയുന്നു…
ലാലേട്ടന് എന്ന് പറഞ്ഞാല്‍ ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടേ ഭയങ്കര ഫാനാണ്. അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും കാണുമായിരുന്നു. കല്യാണ സൗഗന്ധികം കഴിഞ്ഞ് എന്റെ രണ്ടാമത്തെ പടമായിരുന്നു ലാലേട്ടനൊപ്പമുളള വര്‍ണ്ണപ്പകിട്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെയായിരുന്നു രണ്ടാമത്തെ പടവും വന്നത്. ഐ.വി. ശശി സാര്‍, പറഞ്ഞു ഇങ്ങനെയൊരു കാരക്ടറാണ്. ലാലിന്റെ കൂടെ ഒരു പാട്ട് വരുന്നുണ്ട്. ആ പാട്ട് എന്നെ അദ്ദേഹം കേള്‍പ്പിച്ചു. അത്കേട്ട് ഞാന്‍ ഫ്ളാറ്റായി. -ദിവ്യാ ഉണ്ണി
Read Moreസിനിമയില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ല, പക്ഷേ…! രചന നാരായണന്‍കുട്ടി പറയുന്നു…
എല്ലാവരുടെയും പോലെ കുടുംബമാണ് എന്റെയും കരുത്ത്. കുടുംബത്തിനെ പോലെത്തന്നെ സുഹൃത്തുക്കളും എന്റെ ശക്തിയാണ്. എന്റെ കൂടെ ഒരുപാട് നല്ല സുഹൃത്തുക്കളും എന്നെ മുന്നോട്ട് നയിക്കാന്‍ എന്റെ മാതാപിതാക്കളും ഉണ്ടെന്നതാണ് ഏറ്റവും വലിയ ഭാഗ്യം. സിനിമയില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ല. ഞാന്‍ തിരക്കഥയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.വളരെ ശ്രദ്ധിച്ച് മാത്രമാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരുന്നത്. ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന നടനാണ് വിക്രം സാര്‍. അദ്ദേഹത്തിന്റെ നായികയാവാനുള്ള ഓഫര്‍ ലഭിച്ചിരുന്നു. എങ്കിലും അത് ഇതുവരെയും സാധ്യമായില്ല. -രചന നാരായണന്‍കുട്ടി
Read Moreഅന്ന് ജയൻ പറഞ്ഞു..! നടന് ജയനെ കുറിച്ചുള്ള ഓര്‍മകള്‍ മോഹന്‍ലാല്‍ പങ്കുവച്ചതു വൈറലായി…
അനശ്വര നടന് ജയനെ കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ചതു വൈറലായി മാറിയിരുന്നു. തന്റെ കരിയറിന്റെ തുടക്കകാലത്തില്‍ തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടനാണ് താനെന്നു മോഹന്‍ലാല്‍ പറയുന്നു. ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് ശേഷം മോഹന്‍ലാല്‍ രണ്ടാമതായി അഭിനയിച്ച ചിത്രമായ സഞ്ചാരിയിലൂടെയാണ് ഇരുവരും ഒന്നിച്ചത്. നസീറും ജയനും നായകരായ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു പ്രധാന വില്ലനായെത്തിയത്. ആ ചിത്രത്തിലെ ആക്ഷന്‍ ചെയ്യുമ്പോള്‍ ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തെ കുറിച്ച് പലപ്പോഴും ജയന് ഉപദേശിച്ചിരുന്നുവെന്നു മോഹന്‍ലാല്‍ പറയുന്നു. കൂടാതെ അദ്ദേഹത്തിന്റെ ആ ഉപദേശം ഇന്നും ഞാന്‍ ഏറെ വിലമതിക്കുന്നു. സഞ്ചാരിയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ ഒരിക്കല്‍ ജയനെ കാണാന്‍ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നപ്പോള്‍ മാറി നില്‍ക്കുകയായിരുന്ന എന്നെ ചൂണ്ടി ജയന് പറഞ്ഞത്, പുതുമുഖമാണ്, മോഹന്‍ലാല്‍. ഈ സിനിമയിലെ വില്ലന്‍, നന്നായി അഭിനയിക്കുന്നുണ്ട്. വളര്‍ന്നുവരും പുതുമുഖമായ എനിക്ക്…
Read Moreഞങ്ങളെയാരും മാറ്റിനിര്‍ത്തിയിട്ടില്ല
താരസംഘടന അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ നടന്മാര് വേദിയിലിരുന്നപ്പോള്‍ നടിമാര്‍ സമീപത്ത് നില്‍ക്കുകയായിരുന്നു. ഹണി റോസ്, രചന നാരായണന്‍ക്കുട്ടി തുടങ്ങിയ നടിമാര്‍ വേദിക്ക് അരികില്‍ നില്ക്കുന്ന ഫോട്ടോകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ ചിത്രമാണ് വിവാദങ്ങള്‍ക്കാധാരം. നിരവധിപ്പേര്‍ ഈ ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടു രംഗത്തുവരുന്നുണ്ട്. അതേസമയം ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഹണി റോസും രചനാ നാരായണൻ കുട്ടിയും. ഹണിയുടെ വാക്കുകൾ ഇങ്ങനെ… ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല. ഇങ്ങനൊരു വിവാദത്തെപ്പറ്റി അറിഞ്ഞിട്ടുമില്ല. അതുകൊണ്ട് അഭിപ്രായം പറയാന്‍ പറ്റില്ലല്ലോ. അമ്മയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു നടന്നത്. എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ നിന്ന് ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഇവിടെ വന്ന് ഇരിക്കൂ എന്ന് മറ്റ് കമ്മിറ്റി മെമ്പേര്‍സ്…
Read Moreനടിയെ മന്ത്രി അത്താഴവിരുന്നിനു ക്ഷണിച്ചു…പിന്നെ സംഭവിച്ചത്!
മലയാളികള്‍ക്കും ഏറെ പരിചിതയായ ബോളിവുഡ് നടിയാണ് വിദ്യാ ബാലന്. കാരണം നടി മലയാളിയാണ് എന്നതു തന്നെ. ആദ്യ ചിത്രം മലയാളത്തിലായിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ അതു വെളിച്ചം കണ്ടില്ല. പിന്നീടു തിരക്കുള്ള നടിയായി വിദ്യാ ബാലന് മാറി. ദേശീയ പുരസ്കാരം വരെ താരം സ്വന്തമാക്കി. താരത്തിന്റെ മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണം തടസപ്പെട്ട വാര്‍ത്ത ഇടയ്ക്കു ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്നാണ് വിദ്യാ ബാലന് അഭിനയിച്ചിരുന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞതെന്നായിരുന്നു ആരോപണം. ഷേര്‍ണി എന്ന ചിത്രത്തിന്റെ വനമേഖലയിലെ ചിത്രീകരണത്തിനായി കുറച്ച് ആഴ്ചകള്‍ വിദ്യാ ബാലന് മധ്യപ്രദേശിലുണ്ടായിരുന്നു. ഇതിനിടയില്‍ മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ നടിയെ അത്താഴ വിരുന്നിനു ക്ഷണിച്ചച്ചേ്രത. എന്നാല്‍ വിദ്യ ക്ഷണം നിരസിച്ചു. ഇതിനെത്തുടര്‍ന്നു സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തുന്ന നടപടി ഉണ്ടായതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഷൂട്ടിംഗിനായി വനമേഖലയിലേക്കു പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടയുകയും…
Read Moreമമ്മുക്ക അഡ്വാന്‍സ് പോലും വാങ്ങാതെ അഭിനയിച്ച സിനിമയാണ് ഹിറ്റ്ലര്‍; സിദ്ദിഖ് പറയുന്നു…
മമ്മുക്ക അഡ്വാന്‍സ് പോലും വാങ്ങാതെ അഭിനയിച്ച സിനിമയാണ് ഹിറ്റ്ലര്‍. പടം റിലീസായി കഴിഞ്ഞാണ് മമ്മുക്കയും മുകേഷുമൊക്കെ പ്രതിഫലം വാങ്ങിയത്. മറ്റു പല ഭാഷകളിലേക്കും ഹിറ്റ്ലര്‍ റീമേക്ക് ചെയ്തു. തെലുങ്കില്‍ ചിരഞ്ജീവിയും, തമിഴില്‍ സത്യരാജും, ഹിന്ദിയില്‍ സുനില്‍ ഷെട്ടിയുമായിരുന്നു നായകന്മാര്. ചിരഞ്ജീവി ഇടവേളയ്ക്ക് ശേഷം ചെയ്ത ചിത്രമായിരുന്നു. വലിയ ഹിറ്റുമായിരുന്നു. പക്ഷേ മമ്മുക്കയുടെ ഹിറ്റ്ലറാണ് എനിക്കിഷ്ടം. പ്രേക്ഷകര്‍ക്കും അങ്ങനെയായിരിക്കും എന്ന് ഉറപ്പാണ്. -സിദ്ദിഖ്
Read Moreസംഭവിച്ചത് ഓര്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു..! റെബ മോണിക്ക ജോണ്‍ പറയുന്നു…
അങ്ങനെ ഞങ്ങള്‍ യേസ് പറഞ്ഞു. സംഭവിച്ചത് ഓര്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു. കോവിഡും ലോക്ഡൗണും മൂലമുണ്ടായ പ്രത്യേക സാഹചര്യത്തില്‍ നീണ്ട ആറുമാസത്തിന് ശേഷമാണ് ദുബായില്‍ വച്ച് ഞങ്ങള്‍ വീണ്ടും കാണുന്നത്. ഒരു രാത്രിയില്‍ രണ്ടുപേരും ഒരുപോലെ പ്രൊപ്പോസ് ചെയ്യാനുള്ള സാധ്യത എത്രത്തോളമായിരിക്കും? എന്റെ ജീവിതത്തില്‍ സംഭവിച്ച വിചിത്രമായ യാദൃച്ഛികത, അതൊരിക്കലും മറക്കുകയുമില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി… ഈ ഓര്‍മകള്‍ എന്നെന്നും എന്നിലുണ്ടാകും. -റെബ മോണിക്ക ജോണ്‍
Read Moreഅന്നത്തെ ബെസ്റ്റ് ആക്ടര്‍ ഇന്നത്തെ യുവ താരം! പൊറിഞ്ചു മറിയം ജോസിലെ ആന്റോ മനസുതുറക്കുന്നു…
ടി.ജി.ബൈജുനാഥ് മമ്മൂട്ടി ദ ബെസ്റ്റ് ആക്ടറിലെ മിന്നുംവിജയമാണ് കോട്ടയംകാരൻ അഭിഷേക് രവീന്ദ്രനെ സിനിമയിലെത്തിച്ചത്. ടിവിയിൽ ബെസ്റ്റ് ആക്ടർ കണ്ട് ഇഷ്ടമായ സിബി മലയിൽ അഭിഷേകിനു മുന്നിൽ സിനിമയുടെ വാതിലുകൾ തുറന്നു. അങ്ങനെ 2009 ൽ ‘അപൂർവരാഗങ്ങ’ളിൽ ആദ്യവേഷം. സ്കൂൾ – കോളജ് വേദികളിൽ മിമിക്രിയിലും മോണാആക്ടിലും നാടകത്തിലുമൊക്കെ പയറ്റിത്തെളിഞ്ഞതിന്റെ പിൻബലം വെള്ളിത്തിരയിൽ തുണയായി. ടികെഎമ്മിലെ ബിടെക് പഠനത്തിനൊപ്പം ഇതു നമ്മുടെ കഥ, വയലിൻ തുടങ്ങിയ പടങ്ങളിൽ വേഷങ്ങൾ. ചെറിയൊരിടവേളയ്ക്കു ശേഷം ആസിഫ് അലിക്കൊപ്പം ‘കവി ഉദ്ദേശിച്ചതി’ലൂടെ തിരിച്ചുവരവ്. തുടർന്നു നാം, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, പൊറിഞ്ചു മറിയം ജോസ്, ഒരു കടത്ത്നാടൻകഥ, ഭൂമിയിലെ മനോഹര സ്വകാര്യം തുടങ്ങിയ സിനിമകളിലൂടെ അഭിഷേക് മെല്ലെ ചുവടുറപ്പിച്ചു. വക്കീലന്മാരുടെ യുവം നവാഗതനായ പിങ്കുപീറ്റർ കഥയെഴുതി സംവിധാനം ചെയ്ത യുവമാണ് അഭിഷേകിന്റെ പുതിയ സിനിമ. അതിൽ പോൾ വർഗീസ് എന്ന ജൂണിയർ വക്കീലിന്റെ വേഷം.…
Read More