എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും എന്നോട് ചോദിക്കുമായിരുന്നു. ഞാനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നു. എന്നാല്‍ മോഹന്‍ലാലിന് വേണ്ടി ഞാന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ. ഞാന്‍ മോഹന്‍ലാലിനു വേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശന വിജയം നേടിയത് ജനുവരി ഒരു ഓര്മ എന്ന സിനിമയാണ്. മോഹന്‍ലാലുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ട്. ഞാന്‍ ജോഷി-മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായത് കൊണ്ടാണ് മോഹന്‍ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നത്. മമ്മൂട്ടിക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായാണ്. മോഹന്‍ലാല്‍ മികച്ച ഒരു നടനാണ്. -കലൂര്‍ ഡെന്നീസ്
Read MoreCategory: Movies
തിരുവനന്തപുരം കോട്ടയമാക്കി! കോട്ടയം കുഞ്ഞച്ചനെക്കുറിച്ച് സംവിധായകന്…
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്. മലയാളികളുടെ മനസില്‍ മായാതെ നില്ക്കുന്ന ചിത്രം. എന്നാല്‍ കോട്ടയം കുഞ്ഞച്ചന് മുഴുവന്‍ ചിത്രീകരിച്ചത് തിരുവനന്തപുരത്തായിരുന്നു. സംവിധായകന് സുരേഷ് ബാബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരിക്കല്‍ ഞാനും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും ഒരു കഥയുമായി ബന്ധപ്പെട്ട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിരുന്നെങ്കില്‍ കഥയില്‍ ഒരു ട്വിസ്റ്റ് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പിന്നീട് മുട്ടത്ത് വര്‍ക്കിയെ കണ്ടു സംസാരിച്ചു. അദ്ദേഹത്തിന്റെ സമ്മതം കിട്ടിയതോടെ സിനിമയുമായി മുന്നോട്ടു പോയി. അക്കാലത്ത് മമ്മൂട്ടി ഒട്ടേറെ നല്ല സിനിമകള്‍ ചെയ്തിരുന്നെങ്കിലും കോമഡി ടച്ചുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ അത്ര വിജയമായിരുന്നില്ല. എന്നാലും ഈ സിനിമയിലെ കഥാപാത്രം മമ്മൂട്ടിക്കു കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടി, തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്, നിര്‍മാതാവ് അരോമ മണി എന്നിവര്‍ക്കെല്ലാം ഈ കഥയോടു വലിയ വിശ്വാസമായിരുന്നു. എന്നാല്‍ അതല്ല പ്രശ്നമായത്. അക്കാലത്ത് സിനിമകളെല്ലാം…
Read Moreരാജമൗലി ചിത്രത്തിൽ ഹോളിവുഡ് താരം; ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറില്‍ ഹോളിവുഡ് സാന്നിധ്യം. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ഹോളിവുഡ് തിയറ്റര്‍ ആര്‍ടിസ്റ്റും നടിയുമായ ഒലിവിയ മോറിസും എത്തുമെന്നാണ് വിവരം. ഒലിവിയയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഭാഗമാവുന്നത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇതിന്റെ പ്രത്യേക പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യന്‍ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടത്. 2021 ഒക്ടോബര്‍ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.
Read Moreബ്രേക്കപ്പിന്റെ വേദനഅറിഞ്ഞിട്ടുണ്ട്; ഇപ്പോ ആലോചിക്കുന്പോൾ തമാശയായി തോന്നുന്നു. പരിധി കടന്നുളള ബന്ധങ്ങൾ ഒരിക്കലും നല്ലതല്ല
പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാൻ അനുവദിക്കരുതെന്ന് നടി അനുശ്രീ. ബന്ധങ്ങളിൽ ചോദ്യങ്ങൾ കൂടുന്നത് ബോറാണെന്നാണ് തന്റെ അഭിപ്രായമെന്നും നടി പറഞ്ഞു. ഒരഭമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ. നായികയായും സഹനടിയായും മലയാളത്തിൽ തിളങ്ങുന്ന താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ എത്തിയ നടി തുടർന്നും നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് അനുശ്രീ മലയാളത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഗ്ലാമർ വേഷങ്ങളോട് നോ പറഞ്ഞ താരം അഭിനയ പ്രാധാന്യമുളള റോളുകളിലാണ് തിളങ്ങിയത്. സൂപ്പർ താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളിൽ അനുശ്രീയും അഭിനയിച്ചിരുന്നു. സിനിമകൾക്കൊപ്പം തന്നെ സംസാരംകൊണ്ടും ശ്രദ്ധേയയായ താരമാണ് അനുശ്രീ. വിമർശനങ്ങൾക്കും കളിയാക്കലുകൾക്കുമെല്ലാം നടി നൽകാറുളള മറുപടി വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അഭിനയ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലുംസജീവമാണ് താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം അനുശ്രീ പങ്കുവയ്ക്കാറുണ്ട്. അതേസമയം നടി അടുത്തയിടെ…
Read Moreപക്ഷേ..! മേനേ പ്യാർ കിയയിൽ അഭിനയിക്കാൻ എന്നെ വിളിച്ചിരുന്നു; ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ കുടുംബജീവിതത്തിന് പ്രാധാന്യം നൽകിയെന്ന് നദിയ മൊയ്ദു
നോക്കെത്താദൂരത്ത് കണ്ണുംനട്ടിൽ അഭിനയിച്ച് മൂന്നുവർഷം സിനിമയിൽ സജീവമായി നിന്നു. ആ സമയത്ത് നാല് ഹിന്ദി ചിത്രങ്ങളിൽ അവസരം ലഭിച്ചിരുന്നുവെന്ന് നദിയ. അപ്പോൾ തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുണ്ടായിരുന്നു. അവിടെ നല്ല പ്രശസ്തിയും സ്ഥാനവും ലഭിക്കുന്നതിനാൽ അത് ഉപേക്ഷിച്ച് ബോളിവുഡിൽ പോവാൻ ആഗ്രഹം തോന്നിയില്ല. വിവാഹത്തിന് അല്പം മുൻപാണ് മേനേ പ്യാർ കിയയിൽ അഭിനയിക്കാൻ വിളിച്ചത്.ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ കുടുംബജീവിതത്തിന് പ്രാധാന്യം നൽകി. ബോളിവുഡ് സിനിമ ചെയ്യാൻ ഇപ്പോഴും ആഗ്രഹമില്ല. എന്നാൽ നല്ല ഒരു അവസരം വന്നാൽ ചെയ്യും. ഇപ്പോൾ തെന്നിന്ത്യൻ താരങ്ങൾ ഹിന്ദി സിനിമയിൽ അഭിനയിക്കുന്നു. ഞാൻ അഭിനയിച്ച തെലുങ്ക് ചിത്രങ്ങളിൽ ബോളിവുഡ് താരങ്ങളുണ്ട്. ഭാഷാഭേമില്ലാതെ സഞ്ചരിക്കാൻ ഒരു നല്ലപാലം പണികഴിപ്പിച്ചിട്ടുണ്ടെന്ന് നദിയ മൊയ്ദു
Read Moreഗര്‍ഭകാല യോഗയുമായി കരീനയും; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് താരം
ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് താരം കരീന കപൂര്‍. യോഗ ചെയ്യുന്നത് മനസിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. പ്രമുഖ ബ്രാൻഡിന്റെ പരസ്യത്തിനായിട്ടായിരുന്നു ഫോട്ടോഷൂട്ട്. ഗർഭിണിയായിരിക്കെ അനുഷ്കയും ഒട്ടേറെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന കാര്യം ഓഗസ്റ്റിലാണ് കരീന–സെയ്ഫ് അലി ഖാന് ദമ്പതികൾ ആരാധകരെ അറിയിക്കുന്നത്.
Read Moreവരുണ്‍ – നടാഷ വിവാഹം! വധുവിന്റെ വസ്ത്രത്തിനുമുണ്ട് പ്രത്യേകത
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ്താരം വരുണ്‍ ധവാനും കാമുകി നടാഷ ദലാലും വിവാഹിതരായത്. സ്കൂള്‍ കാലം മുതലുള്ള സുഹൃത്താണ് നടാഷ ദലാല്‍. മുംബൈയിലെ അലിബാഗില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുണ്‍ പറഞ്ഞിരുന്നു. 2020 മേയ് മാസത്തില്‍ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിനെ തുടർന്നാണ് മാറ്റിവച്ചത്. മുംബൈയിലെ പ്രമുഖ ഫാഷന്‍ ലേബലായ നടാഷ ദലാല്‍ ലേബല്‍ ഉടമയാണ് നടാഷ. സ്വന്തം ലേബലില്‍ നിന്നുള്ള വസ്ത്രമാണ് നടാഷ വിവാഹത്തിനായി തെരഞ്ഞെടുത്തത്. നടാഷയുടെ വസ്ത്രത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഓഫ് വൈറ്റ് ബാന്ദ്ഗാല ഷെര്‍വാണിയാണ് വരുണ്‍ ധവാന് ധരിച്ചത്.
Read Moreമാലദ്വീപില്‍ അവധിയാഘോഷിച്ച് വീണ്ടും സാറ അലി ഖാൻ
മാലദ്വീപില്‍ കുടുംബസമേതം അവധി ആഘോഷിച്ച് ബോളിവുഡ് നടി സാറ അലി ഖാൻ. നീല നിറമുള്ള ബിക്കിനിയണിഞ്ഞ് കടല്‍ത്തീരത്ത് കിടക്കുന്ന ചിത്രവും കൂടാതെ അമ്മയ്ക്കും സഹോദരനുമൊപ്പം എടുത്ത മറ്റൊരു ചിത്രവും സാറ നേരത്തെ പങ്കുവെച്ചിരുന്നു. സാമന്ത അക്കിനേനി, രാകുല്‍ പ്രീത് സിംഗ്, വരുണ്‍ ധവാന് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ഈയിടെ മാലിദ്വീപില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന് പൃഥ്വിരാജും കുടുംബവും മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
Read Moreസയീദ് മസൂദും ജതിൻ രാംദാസും ജിമ്മിൽ..! ടൊവിനോയുടെ മറുപടി ഏറ്റെടുത്ത് ആരാധകർ
ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥിരാജ്. പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ രണ്ട് കഥാപാത്രങ്ങളുടെ പേരുകളാണ് ചിത്രത്തിന് അടിക്കുറുപ്പായി നൽകിയിരിക്കുന്നത്. ‘സയീദ് മസൂദും ജതിൻ രാംദാസും ജിമ്മിൽ ഒരുമിച്ചെത്തിയപ്പോൾ’ എന്ന അടിക്കുറുപ്പോടെയാണ് ജിമ്മിൽ നിന്നുള്ള ചിത്രം പൃഥി പങ്കുവച്ചിരിക്കുന്നത്. ‘ഇംഗ്ലിഷിൽ ഒരു അടിക്കുറിപ്പ് ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വച്ചു’, പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ടൊവിനോയും കുറിച്ചു.
Read Moreഒടുവിൽ ആ സീനുകള്‍ ദിലീപും സലിംകുമാറും ചെയ്തു..! സംവിധായകന് സതീഷ് മണര്‍കാട് പറയുന്നു…
സലിംകുമാര്‍ ആദ്യമായി സിനിമയില്‍ മുഴുനീള വേഷം അവതരിപ്പിച്ച സിനിമയാണ് തെങ്കാശി പട്ടണം. ഈ സിനിമയെക്കുറിച്ച് പലപ്പോഴായി ഒരുപാട് വെളിപ്പെടുത്തലുകള്‍ വന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നിതാണ്. ചെറിയൊരു വേഷത്തിലേക്കാണ് സലിം കുമാറിനെ ഈ സിനിമയിലേക്കു വിളിക്കുന്നത്. എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ മുഴുവനായും സലിം കുമാര്‍ അഭിനയിച്ചു. തെങ്കാശി പട്ടണത്തിന്റെ അസോസിയേറ്റ് ആയിരുന്ന പിന്നീട് സംവിധായകനായ സതീഷ് മണര്‍കാട് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് മനസ് തുറന്നത്. തെങ്കാശിപ്പട്ടണത്തില്‍ റാഫിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നത് ഞാനാണ്. ഇപ്പോഴും ആ സിനിമ ഹിറ്റാണ്. ടെലിവിഷനില്‍ ആ സിനിമ വന്നാല്‍ ആളുകള്‍ ഇപ്പോഴും ആസ്വദിച്ച് കാണുന്ന ചിത്രമാണ്. അതില്‍ ഒന്ന് രണ്ട് ചെറിയ വേഷം ചെയ്യാന്‍ വന്നതായിരുന്നു സലിം കുമാർ. സലിം കുമാറിനോടുള്ള ഇഷ്ടം കൊണ്ട് വളരെ ചെറിയൊരു റോളിലേക്കാണ് വിളിക്കുന്നത്. പക്ഷേ ആ സിനിമയില്‍ മുഴുനീളം അദ്ദേഹമുണ്ട്. ഓരോ സീന്‍…
Read More