വൈ​റ​ലാ​യി ആ​രും പ​റ​യാ​ത്ത ഒ​രു സി​നി​മാ​ക്ക​ഥ…

അ​ക്ഷര​ന​ഗ​രി​യി​ൽ നി​ന്നു പി​റ​ന്ന ആ​രും പ​റ​യാ​ത്ത ഒ​രു സി​നി​മാ​ക്ക​ഥ എ​ന്ന ഹ്ര​സ്വ​ചി​ത്രം വ്യ​ത്യ​സ്ത​ത കൊ​ണ്ടു യു​ട്യൂ​ബി​ൽ ത​രം​ഗ​മാ​യി മാ​റു​ന്നു. ഒ​രു മു​റി​യി​ൽ ന​ട​ക്കു​ന്ന ഒ​രു സം​ഭ​വ​മാ​ണ് ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രാ​ൾ മാ​ത്രമാ​ണ് ഇ​തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന പ്ര​ത്യേ​ക​ത. സ​തീ​ഷ് ത​ര്യ​ൻ ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ് ഇ​തി​ന്‍റെ ക​ഥ. ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തി​യ​തി​നൊ​പ്പം എ​ക​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​നയി​ച്ചി​രി​ക്കു​ന്ന​തും സ​തീ​ഷ് ത​ന്നെ​യാ​ണ്. നി​ര​വ​ധി ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും ആ​ൽ​ബ​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള അ​ഭി​നേ​താ​വ് കൂ​ടി​യാ​യ സി​ങ്ക​ൽ തന്മയ ആ​ണ് ആ​രും പ​റ​യാ​ത്ത ഒ​രു സി​നി​മാ​ക്ക​ഥ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സി​നി​മ​യെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കു​മാ​യാ​ണ് ഈ ​കൊ​ച്ചു​സി​നി​മ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 22 മി​നി​റ്റ് പ്രേ​ക്ഷ​ക​ഹൃ​ദ​യ​ങ്ങ​ളെ അ​വ​രു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി, ഇ​തു ത​ന്‍റെ​യും കൂ​ടി ജീ​വി​ത​മാ​ണെ​ന്നു ഹ്ര​സ്വ​ചി​ത്രം ക​ണ്ട​വ​ർ അ​ഭി​പ്രാ​യം പ​റ​യു​ക​യും കൂ​ടി ചെ​യ്ത​താ​ണ് ഈ ​കൊ​ച്ചു സി​നി​മ​യു​ടെ വി​ജ​യം. മി​ക​ച്ച…

Read More

മനസിലൊരു ലാലേട്ടന്‍ ചിത്രം…

നേ​രം, പ്രേ​മം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മാ​ത്ര​മ​ല്ല തെ​ന്നി​ന്ത്യ​യു​ടെ മൊ​ത്തം മ​ന​സി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച സം​വി​ധാ​യ​ക​നാ​ണ് അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ. പ്രേ​മം മ​റ്റു ഭാ​ഷ​ക​ളി​ലേ​ക്കും റീ​മേ​ക്ക് ചെ​യ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ചി​ത്രം ഹി​ന്ദി​യി​ൽ ചെ​യ്യാ​ൻ ഓ​ഫ​ർ വ​ന്നി​രു​ന്നുവെ​ങ്കി​ലും അ​ൽ​ഫോ​ൻ​സ് പി​ന്മാ​റു​ക​യാ​യി​രു​ന്നു. പ്രേ​മ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​മാ​യി ചി​ത്ര​ങ്ങ​ളൊ​ന്നും സം​വി​ധാ​നം ചെ​യ്തി​ല്ലെ​ങ്കി​ലും മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഒ​രു അ​ത്യു​ഗ്ര​ൻ ഫാ​ൻ​ബോ​യി ചി​ത്രം സം​വി​ധാ​നം ചെ​യ്യ​ണമെ​ന്ന സ്വ​പ്നം മ​ന​സി​ൽ കൊ​ണ്ടു ന​ട​ക്കു​ക​യാ​ണ് അ​ൽ​ഫോ​ൻ​സ്. മോ​ഹ​ൻ​ലാ​ൽ ചി​ത്രം എ​പ്പോ​ഴെ​ങ്കി​ലും ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നാ​ണ് അ​ൽ​ഫോ​ൻ​സ് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്. അ​ത്യു​ഗ്ര​നൊ​രു ക​ഥ​യു​ണ്ട് മ​ന​സി​ൽ. അ​തി​ന്‍റെ തി​ര​ക്ക​ഥ ര​ച​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യെ​യു​മൊ​ക്കെ നാ​യ​ക​രാ​ക്കു​മ്പോ​ള്‍ അ​വ​ര്‍​ക്ക് വേ​ണ്ടി താ​നും സ്വ​യം മാ​റേ​ണ്ട​തു​ണ്ടെ​ന്നാ​ണ് അ​ൽ​ഫോ​ൻ​സി​ന്‍റെ പ​ക്ഷം. കാ​ർ​ത്തി​ക് സു​ബ​രാ​ജ് പേ​ട്ട​യി​ൽ ഒ​രു​ക്കി​യ​ത് ഒ​രു ര​ജ​നീ​കാ​ന്ത് ഫാ​ൻ ബോ​യ് ചി​ത്ര​മാ​ണെ​ങ്കി​ൽ താ​ൻ ലാ​ലേ​ട്ട​നെ വെ​ച്ച് ഒ​രു അ​ന്യാ​യ ഫാ​ൻ ബോ​യ്…

Read More

കാവലിന്‍റെ ടീസർ സുരേഷ് ഗോപിയുടെ ജന്മദിനത്തിന്…

സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്ത കാ​വ​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ സു​രേ​ഷ് ഗോ​പി​യു​ടെ ജ​ന്മ​ദി​ന​മാ​യ ജൂ​ൺ 26ന് ​റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും നി​ഥി​ൻ ത​ന്നെ​യാ​ണ്. കാ​വ​ലി​ൽ സു​രേ​ഷ് ഗോ​പി ര​ണ്ട് ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സാ​യാ ഡേ​വി​ഡാ​ണ് കാ​വ​ലി​ൽ നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​നി ര​ണ്ടാ​ഴ്ച​ത്തെ ചി​ത്രീ​ക​ര​ണം കൂ​ടി ബാ​ക്കി​യു​ണ്ട്. എ​റ​ണാ​കു​ള​ത്തും ക​ട്ട​പ്പ​ന​യി​ലു​മാ​യാ​ണ് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യ​ത്.

Read More

പ്രിയം സാരി തന്നെ..! ഫാ​ഷ​ൻ സ​ങ്ക​ൽ​പ്പ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​ ഇ​നി​യ

2004ൽ ​പു​റ​ത്തി​റ​ങ്ങി​യ റെ​യി​ൻ റെ​യി​ൻ കം ​എ​ഗ​യി​ൻ എ​ന്ന ചി​ത്രത്തി​ൽ ഒ​രു കോ​ള​ജ് സ്റ്റു​ഡ​ന്‍റി​ന്‍റെ വേ​ഷം ചെ​യ്തു കൊ​ണ്ട് ച​ല​ച്ചി​ത്ര രം​ഗ​ത്തെ​ത്തി​യ താ​ര​മാ​ണ് ഇ​നി​യ. മ​ല​യാ​ളം കൂ​ടാ​തെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ചി​ത്ര​ങ്ങ​ളി​ലും പി​ന്നീ​ട് ഇ​നി​യ സ​ജീ​വ​മാ​യി. ശി​വ രാ​ജ്കു​മാ​ർ നാ​യ​ക​നാ​യ ദ്രോ​ണ എ​ന്ന ക​ന്ന​ട ചി​ത്ര​ത്തി​ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ഇ​നി​യ അ​ഭി​ന​യി​ച്ച​ത്. ഇ​പ്പോ​ൾ ത​ന്‍റെ വ​സ്ത്ര സ​ങ്ക​ൽ​പ്പ​ങ്ങ​ളെ കു​റി​ച്ച് മ​ന​സു തു​റ​ക്കു​ക​യാ​ണ് ഇ​നി​യ. ഒ​രു മ​ല​യാ​ള മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​നി​യ ത​ന്‍റെ ഫാ​ഷ​ൻ സ​ങ്ക​ൽ​പ്പ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​ഹോ​ദ​രി സ്വാ​തി​യാ​ണ് വേ​ഷ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​നി​യ പ​റ​യു​ന്ന​ത്. വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ നി​ന്ന് ഒ​രാ​ളു​ടെ സ്വ​ഭാ​വം അ​റി​യാ​മെ​ന്ന് പ​റ​യു​ന്ന​തി​ൽ ത​നി​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു. ഷോ​പ്പി​ങ്ങി​നാ​യി അ​ധി​കം സ​മ​യം ചി​ല​വ​ഴി​ക്കാ​റി​ല്ലെ​ന്നും അ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ സ​ഹോ​ദ​രി​ക്ക് വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ഇ​നി​യ പ​റ​യു​ന്ന​ത്. കൂ​ടു​ത​ൽ ഇ​ണ​ങ്ങു​ന്ന​ത് സാ​രി​യാ​യ​തി​നാ​ൽ ഫം​ഗ്ഷ​നു​ക​ൾ​ക്ക് പോ​കു​മ്പോ​ൾ സാ​രി ത​ന്നെ​യാ​ണ് ക​ഴി​വ​തും…

Read More

നമ്പി നാരായണന്‍റെ കഥയിൽ ഷാരൂഖ് ഖാൻ മാധ്യമ പ്രവർത്തകൻ

ശാ​സ്ത്ര​ജ്ഞ​ൻ ന​ന്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ൻ മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന റോ​ക്ക​റ്റ്റി: ദ ​ന​ന്പി ഇ​ഫ​ക്റ്റ് എ​ന്ന ചി​ത്ര​ത്തി​ൽ ഷാ​രു​ഖ് ഖാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പി​ൽ മാ​ത്ര​മാ​ണ് ഷാ​രു​ഖ് അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നും അ​തി​ഥി വേ​ഷ​മാ​ണെ​ങ്കി​ലും ഒ​രു പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം ത​ന്നെ​യാ​യി​രി​ക്കും ഷാ​രു​ഖ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്. മാ​ധ​വ​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​ണ് റോ​ക്ക​റ്റ്റി: ദ ​ന​ന്പി ഇ​ഫ​ക്റ്റ്. ചി​ത്ര​ത്തി​ൽ ന​ന്പി നാ​രാ​യ​ണ​ന്‍റെ വേ​ഷം ചെ​യ്യു​ന്ന​ത് മാ​ധ​വ​ൻ ത​ന്നെ​യാ​ണ്. ന​ന്പി നാ​രാ​യ​ണ​ന്‍റെ ആ​ത്മ​ക​ഥ​യാ​യ ഓ​ർ​മ​ക​ളു​ടെ ഭ്ര​മ​ണ​പ​ഥ​ത്തെ അ​ടി​സ്ഥാ​നമാക്കി​യാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ ര​ച​നാ വേ​ള​യി​ൽ മാ​ധ​വ​ൻ നി​ര​വ​ധി ത​വ​ണ ന​ന്പി നാ​രാ​യ​ണ​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഹി​ന്ദി​യി​ൽ ഷാ​രു​ഖ് ചെ​യ്യു​ന്ന വേ​ഷം ത​മി​ഴി​ൽ സൂ​ര്യ​യാ​കും അ​വ​ത​രി​പ്പി​ക്കു​ക. ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​യാ​ണ് റോ​ക്ക​റ്റ്റി: ദ ​ന​ന്പി ഇ​ഫ​ക്റ്റ് ഒ​രു​ങ്ങു​ക. 18 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​ധ​വ​നും സി​മ്രാ​നും ഒ​രു​മി​ക്കു​ന്ന ചി​ത്രം…

Read More

പ്രി​യ​യു​ടെ നൃ​ത്തം സൂ​പ്പ​ർ​ഹി​റ്റ്

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ. മ​ല​യാ​ള​ത്തി​ന് പു​റ​മെ ബോ​ളി​വു​ഡി​ലും തി​ള​ങ്ങി​യി​രി​ക്കു​ക​യാ​ണ് ന​ടി. ഇ​പ്പോ​ൾ താ​ര​ത്തി​ന്‍റെ ഒ​രു നൃ​ത്ത​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ ആ​കു​ന്ന​ത്. 1999-ൽ ​പു​റ​ത്തെ​ത്തി​യ താ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ താ​ൽ സെ ​താ​ൽ മി​ലാ.. എ​ന്ന് ഗാ​ന​ത്തി​നൊപ്പമാ​ണ് പ്രി​യ നൃ​ത്തം ചെ​യ്തി​രി​ക്കു​ന്ന​ത്.​ ചി​ല പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പ്രി​യ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്നു. എ​നി​ക്ക​റി​യാം ഞാ​ൻ കൊ​റി​യോ​ഗ്രാ​ഫി​യോ​ട് പൂ​ർ​ണ​മാ​യും നീ​തി പു​ല​ർ​ത്തി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ തെ​റ്റു​ക​ൾ ക്ഷ​മി​ക്കു​ക. ഒ​രു എ​ളി​യ ശ്ര​മ​മാ​ണ് എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​കും എ​ന്ന് ക​രു​തു​ന്നു- വി​ഡി​യോ​യ്ക്കൊ​പ്പം പ്രി​യ കു​റി​ച്ചു. ന​ർ​ത്ത​കി​യും ബോ​ളി​വു​ഡ് നൃ​ത്ത സം​വി​ധാ​യി​ക​യു​മാ​യ ക​ൽ​പി​ത​യു​ടെ കൊ​റി​യോ​ഗ്ര​ഫി​യോ​ട് തോ​ന്നി​യ ഇ​ഷ്ട​മാ​ണ് ത​ന്‍റെ ഈ ​പ​രീ​ക്ഷ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രി​യ പ​റ​യു​ന്നു.

Read More

വൈ​റ​ലാ​യി അ​നു​ശ്രീ​യു​ടെ പു​തി​യ ലു​ക്ക്

ഈ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​ക്ടീ​വാ​യ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് അ​നു​ശ്രീ. താ​ര​ത്തി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളൊ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​നു​ശ്രീ​യു​ടെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ലോ​ക്ക് ഡൗ​ണി​നെത്തു​ട​ർ​ന്ന് പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​ഴി​വു​കാ​ലം ആ​സ്വ​ദി​ക്കു​ക​യാ​ണ് അ​നു​ശ്രീ. ബോ​ൾ​ഡ് ലു​ക്കി​ലാ​ണ് അ​നു​ശ്രീ എ​ത്തി​യി​രി​ക്കു​ന്ന​ത്. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ചി​ത്ര​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ താ​രം പ​ങ്കു​വ​ച്ച മേ​ക്കോ​വ​ർ ചി​ത്ര​ങ്ങ​ളെ​ല്ലാം വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. പു​തി​യ ചി​ത്ര​ത്തി​ലും മോ​ഡേ​ണാ​യി ഹോ​ട്ട് ലു​ക്കി​ലാ​ണ് അ​നു​ശ്രീ എ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ട​ൻ പെ​ണ്‍​കു​ട്ടി​യെ​ന്ന ത​ന്‍റെ ഇ​മേ​ജ് മാ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് അ​നു​ശ്രീ.​അ​തേ​സ​മ​യം താ​ര​ത്തി​ന്‍റെ ബോ​ൾ​ഡ് മേ​ക്കോ​വ​ർ ചി​ല​ർ​ക്ക് പി​ടി​ച്ചി​ട്ടി​ല്ല. താ​ര​ത്തെ നാ​ട​ൻ ലു​ക്കി​ൽ ത​ന്നെ കാ​ണാ​നാ​ണ് ഇ​ഷ്ട​മെ​ന്നാ​ണ് ചി​ല​രു​ടെ അ​ഭി​പ്രാ​യം.​സ​ദാ​ചാ​ര ക്ലാ​സു​മാ​യും ചി​ല​രെ​ത്തി​യി​ട്ടു​ണ്ട്. നാ​ട​ൻ വേ​ഷ​ത്തി​ലാ​ണ് അ​നു​ശ്രീ​യെ കാ​ണാ​ൻ ഭം​ഗി​യെ​ന്ന് കൂ​ടു​ത​ൽ​പേ​രും പ​റ​യു​ന്നു.​സ്ഥി​രം സ​ങ്ക​ൽ​പ​ങ്ങ​ളെ പൊ​ളി​ച്ചെ​ഴു​താ​നാ​ണ് ത​ന്‍റെ ഈ ​ഫോ​ട്ടോ​ഷൂ​ട്ടെ​ന്ന് അ​നു​ശ്രീ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.​ എ​ന്‍റെ ആ​ദ്യ മ​ല​യാ​ള…

Read More

സെ​ൽ​ഫി​ക്ക് ‘നോ’ ​പ​റ​യാ​ൻ കാ​ര​ണം…

​മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ലെ ജിം​സി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​ല​യാ​ളി​ക​ളു​ടെ മ​ന​‌​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് അ​പ​ർ​ണ ബാ​ല​മു​ര​ളി. ചി​ല​പ്പോ​ൾ ആ​രാ​ധ​ക​രോ​ട് സെ​ൽ​ഫി​ക്ക് നോ ​പ​റ​യാ​റു​ണ്ട് എ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​കയാണ് അപർണ. ത​ന്‍റെ മൂ​ഡ് അ​നു​സ​രി​ച്ചാ​കും സെ​ൽ​ഫി​ക്ക് ത​യാ​റാ​വു​ക എ​ന്നാ​ണ് അ​പ​ർ​ണ പ​റ​യു​ന്ന​ത്. ​പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ആ​രാ​ധ​ക​ർ സെ​ൽ​ഫി എ​ടു​ക്കാ​ൻ വ​രു​ന്പോ​ൾ എ​ന്‍റെ മൂ​ഡ് അ​നു​സ​രി​ച്ചാ​ണ് അ​തി​ന് നി​ന്നു കൊ​ടു​ക്കു​ക. ഒ​ട്ടും മൂ​ഡ് ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണേ​ൽ പ​റ്റി​ല്ല എ​ന്ന് പ​റ​യും- അ​പ​ർ​ണ പ​റ​ഞ്ഞു. ത​മി​ഴി​ൽ സൂ​ര്യ​ക്കൊ​പ്പം “സൂ​ര​രൈ പോ​ട്രു’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​പ​ർ​ണ ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക സു​ധ കൊ​ങ്ക​ര പ​റ​ഞ്ഞി​ട്ടാ​ണ് താ​ൻ ഓ​ഡീ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നും ഇ​ത്ര​യും വ​ലി​യൊ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്ന് സ്വ​പ്ന​ത്തി​ൽ പോ​ലും വി​ചാ​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​പ​ർ​ണ പ​റ​ഞ്ഞു.

Read More

സുന്ദരിയായ ഐശ്വര്യയ്ക്കൊപ്പം…

ച​ല​ച്ചി​ത്ര​താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ശോ​ഭ​ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്രം ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ശോ​ഭ​ന​യും അ​മ്മ​യും ഐ​ശ്വ​ര്യാ​റാ​യി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത രാ​വ​ൺ എ​ന്ന ചി​ത്ര​ത്തി​ൽ കോ​റി​യോ​ഗ്രാ​ഫി ചെ​യ്ത​ത​ത് ശോ​ഭ​ന​യാ​യി​രു​ന്നു. ഒ​രു നൃ​ത്ത​രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് ഐ​ശ്വ​ര്യാ​റാ​യി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മെ​ടു​ത്ത​തെ​ന്ന് ശോ​ഭ​ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. ശോ​ഭ​ന​യു​ടെ അ​മ്മ ആ​ന​ന്ദം ച​ന്ദ്ര​കു​മാ​റും ചി​ത്ര​ത്തി​ലു​ണ്ട്. അ​മ്മ​യ്ക്കും സു​ന്ദ​രി​യാ​യ ഐ​ശ്വ​ര്യ​യ്ക്കു​മൊ​പ്പം ഞാ​ൻ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടു​കൂ​ടി​യാ​ണ് ശോ​ഭ​ന ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​വ​ൺ ഹി​ന്ദി​യി​ലും ത​മി​ഴി​ലു​മാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ത​മി​ഴി​ൽ വി​ക്രം, ഐ​ശ്വ​ര്യാ റാ​യ്, പൃ​ഥ്വി​രാ​ജ് എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ച​ത്. ഹി​ന്ദി​യി​ൽ വി​ക്രം, അ​ഭി​ഷേ​ക് ബ​ച്ച​ൻ, ഐ​ശ്വ​ര്യ റായി എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി.

Read More

ക്ഷമിക്കണം ഞാനില്ല…

മ​ല​യാ​ള​ത്തി​ൽ വ​ന്പ​ൻ വി​ജ​യം നേ​ടി​യ മ​ണി​ച്ചി​ത്ര​ത്താ​ഴ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്ക് ആ​യി​രു​ന്നു പി.​വാ​സു സം​വി​ധാ​നം ചെ​യ്ത ച​ന്ദ്ര​മു​ഖി. ര​ജ​നീ​കാ​ന്ത്, പ്ര​ഭു, ജ്യോ​തി​ക എ​ന്നി​വ​രാ​യി​രു​ന്നു ച​ന്ദ്ര​മു​ഖി​യി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഇ​പ്പോ​ൾ ച​ന്ദ്ര​മു​ഖി​യു​ടെ ര​ണ്ടാം​ഭാ​ഗം ഒ​രു​ങ്ങു​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ ത​മി​ഴ​ക​ത്ത് സ​ജീ​വ​മാ​ണ്. ര​ണ്ടാം ഭാ​ഗ​ത്തി​ൽ സി​മ്രാ​ൻ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് ഒ​രു വാ​ർ​ത്ത​യും പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ താ​ൻ അ​ഭി​ന​യി​ക്കു​ന്ന​താ​യ വാ​ർ​ത്ത​ക​ളെ നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സി​മ്രാ​ൻ. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് സി​മ്രാ​ൻ ഈ ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ സ​ങ്ക​ട​മു​ണ്ടെ​ന്നും ച​ന്ദ്ര​മു​ഖി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ താ​ൻ അ​ഭി​ന​യി​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​നാ​യി ത​ന്നെ ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും സി​മ്രാ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Read More