കോവിഡ് 19 കാലത്ത് സ്കൂളുകൾ അടഞ്ഞതോടു കൂടി വിദ്യാർഥികൾ ഓൺലൈൻ പഠനത്തിലാണ്. എന്നാൽ സാന്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പല കുടുംബങ്ങളിലും ടെലിവിഷനോ ലാപ്ടോപ്പോ ഇല്ല. ഗവൺമെന്റും സന്നദ്ധ സംഘടനകളും ഇത്തരം കുട്ടികൾക്ക് ടിവിയും മറ്റും നൽകുന്നുണ്ട്. തെന്നിന്ത്യൻ നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയയും കുട്ടികൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ്. മൂന്ന് വിദ്യാർഥികൾക്കാണ് നടി ലാപ്ടോപ്പ് നൽകിയത്. മൂന്നു കുട്ടികളെ സഹായിച്ചത് അവർക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം ഒരുക്കാൻ വേണ്ടി മാത്രമല്ല. മറ്റുള്ളവരും ഈ മാതൃക പിന്തുടരാനാണ്. കൂടുതൽ പേർ സഹായവുമായെത്തട്ടെ. എന്റെ ഇൻസ്റ്റഗ്രാം പേജിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനു പകരം എല്ലാവരും സംഭവനകൾ ചെയ്യുക- ആൻഡ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 2005ൽ പുറത്തിറങ്ങിയ കണ്ട നാൾ മുതൽ എന്ന തമിഴ് ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിലെത്തിയ ആൻഡ്രിയ പിന്നീട് തമിഴ് കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അന്നയും റസൂലും,…
Read MoreCategory: Movies
സംഗീത ലോകത്തും മാഫിയ
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡ് സിനിമാലോകത്ത് ഉയർത്തിവിട്ട കൊടുങ്കാറ്റ് ഇനിയും അടങ്ങിയിട്ടില്ല. ഹിന്ദി ചലച്ചിത്രമേഖലയിലെ സ്വജനപക്ഷപാതത്തക്കുറിച്ചുള്ള ചർച്ചകളും ആരോപണങ്ങളും നിറഞ്ഞ അന്തരീക്ഷമാണ് ബോളിവുഡിൽ. ഇപ്പോഴിതാ സംഗീതരംഗത്തും മാഫിയകളുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ സോനു നിഗം. വളർന്നുവരുന്ന ഗായകരേയും സംഗീത സംവിധായകരേയും രചയിതാക്കളേയും ഒരു കൂട്ടർ നശിപ്പിക്കുകയാണെന്ന് സോനു നിഗം ആരോപിക്കുന്നു. താൻ ചെറുപ്പത്തിലെ സംഗീതലോകത്തെത്തിപ്പെട്ടതുകൊണ്ട് ഇത്തരം അപകടങ്ങളിൽ ചെന്നുചാടിയില്ല. പക്ഷെ, പുതിയ തലമുറയിലെ പ്രതിഭകൾക്ക് ഈ ഭാഗ്യം ഉണ്ടാകണമെന്നില്ല. സംഗീത ലോകത്തെ രണ്ടു കന്പനികൾക്കെതിരേയും സോനു നിഗം ആരോപണമുന്നയിച്ചു. ആരോക്കെ പാടണം, ആരോക്കെ പാടേണ്ട എന്ന് ഈ കന്പനികളാണ് തീരുമാനിക്കുന്നത്. ഇവർ നിർമാതാക്കളേയും സംവിധാകരേയും സ്വാധീനിക്കും. തങ്ങൾക്കു വേണ്ടപ്പെട്ടവരെ ഇവർ തിരുകിക്കയറ്റും. പുതിയ പ്രതിഭകളിൽ പലരുടെയും നോട്ടത്തിലും വാക്കിലും നിരാശ കാണാറുണ്ട്. അവർ മരിക്കുകയാണെങ്കിൽ നിങ്ങൾക്കു നേരേ വിരലുകളുയരും. വളർന്നുവരുന്നവർക്ക് നിങ്ങളുടെ സഹായവും ദയവും…
Read Moreവേണ്ടെന്നു വച്ചതല്ല…
1983ൽ പുറത്തിറങ്ങിയ വെള്ളൈ മനസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് രമ്യാ കൃഷ്ണൻ അഭിനയരംഗത്തെത്തുന്നത്. പിന്നീട് തമിഴിൽ മാത്രമല്ല മലയാളത്തിലും തെലുങ്കിലും കന്നഡയിലും തിളങ്ങുന്ന താരമായി. എന്തിന് ഹിന്ദിയിലും നിരവധി ചിത്രങ്ങളിൽ രമ്യാ കൃഷ്ണൻ അഭിനയിച്ചു. ഹിന്ദിയിൽ ഏകദേശം പതിനൊന്നോളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. ബാഹുബലിയിലെ ശിവകാമി ദേവി എന്ന കഥാപാത്രം രമ്യയ്ക്ക് രാജ്യമൊട്ടുക്ക് ആരാധകരെ നൽകി. ഹിന്ദിയിലാണ് രമ്യ ഏറ്റവും കുറച്ച് ചിത്രങ്ങൾ അഭിനയിച്ചത്. 1998ൽ ആണ് ഏറ്റവും ഒടുവിൽ ഹിന്ദിയിൽ അഭിനയിച്ചത്. ഈ വർഷം അമിതാഭ് ബച്ചനൊപ്പം ഒരു ഹിന്ദി പ്രൊജക്ട് ഉണ്ടായിരുന്നെങ്കിലും ആ പ്രൊജക്ട് നടന്നില്ല. ഹിന്ദി സിനിമയിൽ നിന്ന് താൻ വിട്ടുനിന്നതല്ലെന്നാണ് രമ്യാകൃഷ്ണൻ പറയുന്നത്. തെന്നിന്ത്യയിൽ ലഭിച്ചതുപോലെ മികച്ച വേഷങ്ങളോ ഓഫറുകളോ തനിക്ക് ഹിന്ദിയിൽ നിന്ന് ലഭിച്ചില്ലെന്നാണ് രമ്യാ കൃഷ്ണൻ പറയുന്നത്. ഹിന്ദിയിൽ ചെയ്ത പല വേഷങ്ങളും അത്ര നന്നായില്ലെന്നും താരം അഭിപ്രായപ്പെട്ടു. കരൺ…
Read Moreകങ്കണയ്ക്ക് ആരാധകരുടെ എണ്ണത്തിൽ വർധന
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ബോളിവുഡിനെ എല്ലാ അർഥത്തിലും പിടിച്ചു കുലുക്കിയിരിക്കുകയാണ്. സുശാന്തിന്റെ മരണത്തിന് പലരും പരോക്ഷമായി കാരണക്കാരായെന്നും മറ്റുമുള്ള ആരോപണങ്ങളും ഉയർന്നു കഴിഞ്ഞു. ബോളിവുഡ് ചലച്ചിത്ര ലോകത്തെ സ്വജനപക്ഷപാതം ചർച്ചാ വിഷയമായി. സുശാന്തിനെ മുന്‍പ് അവഗണിച്ചിരുന്ന പലരും അദ്ദേഹത്തിന്റെ മരണശേഷം അനുശോചനങ്ങളുമായെത്തിയതിൽ വിമർശനങ്ങളുയർന്നു. ഇപ്പോഴിതാ ഇത്തരം പ്രതികരണങ്ങൾ താരങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലും പ്രതിഫലിക്കുകയാണ്. ആരാധകർ പലരും താരങ്ങളുടെ ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം പേജുകൾ അൺഫോളോ ചെയ്യുകയാണ്. സുശാന്തിന്റെ മരണത്തിനുശേഷം ഏറ്റവും കൂടുതൽ വിമർശനങ്ങളേറ്റ ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോവേഴ്സിന്റെ എണ്ണം കേവലം 20 മിനിറ്റിനുള്ളിൽ 11 ദശലക്ഷത്തിൽ നിന്നും 10.9 ദശലക്ഷമായി കുറഞ്ഞു. ആലിയ ഭട്ടിന്റെ പേജിലാകട്ടെ ഒരു ലക്ഷത്തോളം ഫോളോവേഴ്സിന്റെ കുറവുണ്ടായി. അതേസമയം സുശാന്തിനുവേണ്ടി ഏറ്റവും ശക്തമായി പ്രതികരിച്ച കങ്കണ റാണൗത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് രണ്ട് ദശലക്ഷത്തിൽ…
Read Moreമൂന്നാം വിവാഹത്തിന് വനിതാ വിജയകുമാർ
തമിഴ് നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മകളും ചലച്ചിത്ര താരവുമായ വനിതാ വിജയകുമാർ വിവാഹിതയാകുന്നു. വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോൾ ആണ് വരൻ. ഈ മാസം 27ന് ഇവർ വിവാഹിതരാകുമെന്നാണ് തെന്നിന്ത്യൻ സിനിമാലോകത്തു നിന്നുള്ള വാർത്തകൾ. വനിതയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. വിജയ് ശ്രീഹരി, ജോവിത, ജയ്നിത എന്നിവരാണ് വനിതയുടെ മക്കൾ. 1995ൽ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയരംഗത്തെത്തുന്നത്. ഹിറ്റ്ലർ ബ്രദേഴ്സ് എന്ന മലയാള ചിത്രത്തിലും നായികയായി അഭിനയിച്ചിരുന്നു. തമിഴിൽ കമലഹാസൻ അവതാരകനായി എത്തിയ ബിഗ്ബോസ് മൂന്നാം സീസണിലെ മത്സരാർഥിയായിരുന്നു വനിത. വനിതയുടെ സഹോദരൻ അരുൺ വിജയ് തമിഴിലെ തിരക്കേറിയ താരമാണ്. ശ്രീദേവി വിജയകുമാർ, പ്രീത വിജയകുമാർ, കവിത വിജയകുമാർ, അനിത വിജയകുമാർ എന്നിവരാണ് സഹോദരിമാർ. ശ്രീദേവിയും അഭിനയമേഖലയിലുണ്ട്. 2000 ല്‍ നടന് ആകാശുമായി വിവാഹിതയായെങ്കിലും 2007 ല്‍ വേര്‍പിരിഞ്ഞു. പിന്നീട് ആനന്ദ്…
Read Moreവേണ്ടെന്നു വച്ചതല്ല, പിന്നെ….
1983ൽ പുറത്തിറങ്ങിയ വെള്ളൈ മനസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് രമ്യാ കൃഷ്ണൻ അഭിനയരംഗത്തെത്തുന്നത്. പിന്നീട് തമിഴിൽ മാത്രമല്ല മലയാളത്തിലും തെലുങ്കിലും കന്നഡയിലും തിളങ്ങുന്ന താരമായി. എന്തിന് ഹിന്ദിയിലും നിരവധി ചിത്രങ്ങളിൽ രമ്യാ കൃഷ്ണൻ അഭിനയിച്ചു. ഹിന്ദിയിൽ ഏകദേശം പതിനൊന്നോളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. ബാഹുബലിയിലെ ശിവകാമി ദേവി എന്ന കഥാപാത്രം രമ്യയ്ക്ക് രാജ്യമൊട്ടുക്ക് ആരാധകരെ നൽകി. ഹിന്ദിയിലാണ് രമ്യ ഏറ്റവും കുറച്ച് ചിത്രങ്ങൾ അഭിനയിച്ചത്. 1998ൽ ആണ് ഏറ്റവും ഒടുവിൽ ഹിന്ദിയിൽ അഭിനയിച്ചത്. ഈ വർഷം അമിതാഭ് ബച്ചനൊപ്പം ഒരു ഹിന്ദി പ്രൊജക്ട് ഉണ്ടായിരുന്നെങ്കിലും ആ പ്രൊജക്ട് നടന്നില്ല. ഹിന്ദി സിനിമയിൽ നിന്ന് താൻ വിട്ടുനിന്നതല്ലെന്നാണ് രമ്യാകൃഷ്ണൻ പറയുന്നത്. തെന്നിന്ത്യയിൽ ലഭിച്ചതുപോലെ മികച്ച വേഷങ്ങളോ ഓഫറുകളോ തനിക്ക് ഹിന്ദിയിൽ നിന്ന് ലഭിച്ചില്ലെന്നാണ് രമ്യാ കൃഷ്ണൻ പറയുന്നത്. ഹിന്ദിയിൽ ചെയ്ത പല വേഷങ്ങളും അത്ര നന്നായില്ലെന്നും താരം അഭിപ്രായപ്പെട്ടു. കരൺ…
Read Moreമൂന്നാം വിവാഹത്തിന് വനിതാ വിജയകുമാർ
തമിഴ് നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മകളും ചലച്ചിത്ര താരവുമായ വനിതാ വിജയകുമാർ വിവാഹിതയാകുന്നു. വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോൾ ആണ് വരൻ. ഈ മാസം 27ന് ഇവർ വിവാഹിതരാകുമെന്നാണ് തെന്നിന്ത്യൻ സിനിമാലോകത്തു നിന്നുള്ള വാർത്തകൾ. വനിതയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. വിജയ് ശ്രീഹരി, ജോവിത, ജയ്നിത എന്നിവരാണ് വനിതയുടെ മക്കൾ. 1995ൽ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയരംഗത്തെത്തുന്നത്. ഹിറ്റ്ലർ ബ്രദേഴ്സ് എന്ന മലയാള ചിത്രത്തിലും നായികയായി അഭിനയിച്ചിരുന്നു. തമിഴിൽ കമലഹാസൻ അവതാരകനായി എത്തിയ ബിഗ്ബോസ് മൂന്നാം സീസണിലെ മത്സരാർഥിയായിരുന്നു വനിത. വനിതയുടെ സഹോദരൻ അരുൺ വിജയ് തമിഴിലെ തിരക്കേറിയ താരമാണ്. ശ്രീദേവി വിജയകുമാർ, പ്രീത വിജയകുമാർ, കവിത വിജയകുമാർ, അനിത വിജയകുമാർ എന്നിവരാണ് സഹോദരിമാർ. ശ്രീദേവിയും അഭിനയമേഖലയിലുണ്ട്. 2000 ല്‍ നടന് ആകാശുമായി വിവാഹിതയായെങ്കിലും 2007 ല്‍ വേര്‍പിരിഞ്ഞു. പിന്നീട് ആനന്ദ്…
Read Moreബോഡി ഗാർഡ് ജലാൽ! ശമ്പളം ഒരുകോടി; ബോഡിഗാർഡ് എന്നതിലുപരി ദീപിക ജലാലിനെ കാണുന്നത് സഹോദരൻ എന്ന നിലയ്ക്ക്…
ബോളിവുഡിലെ ജനപ്രിയ താരങ്ങളിലൊരാളാണ് ദീപിക പദുക്കോൺ. പ്രശസ്ത ബാഡ്മിന്റൺ താരം പ്രകാശ് പദുക്കോണിന്റെ മകളായ ദീപിക 2006-ൽ പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന ഷാരുഖ് ഖാൻ ചിത്രത്തിലെ നായികാ പദവി ദീപികയ്ക്ക് വന്പൻ താരപരിവേഷം നൽകി. അതോടുകൂടി എല്ലാ സൂപ്പർതാരങ്ങൾക്കുമുള്ളതുപോലെ ആരാധക ബാഹുല്യവും ഉണ്ടായി. താരം എപ്പോൾ പുറത്തിറങ്ങിയാലും ആരാധകരുടെ പട വളയും. അങ്ങനെയാണ് ജലാൽ എന്ന ബോഡിഗാർഡ് ദീപികയുടെ സുരക്ഷ ഏറ്റെടുക്കുന്നത്. ചിത്രീകരണ സ്ഥലങ്ങളിലും യാത്രയിലും ദീപികയ്ക്കൊപ്പം ജലാൽ നിഴലുപോലെ കാണും. ബോഡിഗാർഡ് എന്നതിലുപരി സഹോദരൻ എന്ന നിലയ്ക്കാണ് ദീപിക ജലാലിനെ കാണുന്നത്. ഒരു തവണ ദീപിക, ജലാലിന്റെ കൈയിൽ രാഖി ബന്ധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ജലാലിന്റെ പ്രതിഫലം എത്രയെന്നതിനെ സംബന്ധിച്ചാണ് വാർത്തകൾ. നേരത്തെ അദ്ദേഹത്തിന് വാർഷികവരുമാനമായി ലഭിച്ചിരുന്നത് 80 ലക്ഷം രൂപയാണ്.…
Read Moreതെന്നിന്ത്യൻ താരം നിത്യാ മേനോനും അഭിഷേക് ബച്ചനും ഒന്നിക്കുന്നു
തെന്നിന്ത്യൻ താരം നിത്യാ മേനോനും അഭിഷേക് ബച്ചനും ഒന്നിക്കുന്നു. ബ്രീത്ത്: ഇൻടു ദി ഷാഡോസ് എന്ന വെബ് സീരീസിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ആമസോൺ പ്രൈം വീഡിയോ ആണ് ഇരുവരും ഒന്നിക്കുന്ന ഇമോഷണൽ ത്രില്ലർ സീരീസ് അനൗൺസ് ചെയ്തത്. അഭിഷേക് ബച്ചനും അമിത് സാദ്ധും നിത്യ മേനോനും സൈയാമി ഖേറും ഒരുമിച്ചെത്തുന്ന ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകർ ഒരുപോലെ ഇഷ്ടപ്പെടുമെന്ന് തങ്ങൾക്കുറപ്പുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോയുടെ ഇന്ത്യ ഒറിജിനല്‍സ് ഹെഡ് അപര്‍ണ പുരോഹിത് പറയുന്നു. അബന്‍ഡന്‍ഷ്യ എന്റര്ടെയ്ന്മെന്റ് നിര്‍മിക്കുന്ന സിരീസില്‍ അമിത് സദ്ധ്, സൈയാമി ഖേര്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മയാങ്ക് ശര്‍മ്മ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. സംവിധായകനൊപ്പം ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയിദ് എന്നിവര്‍ ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
Read Moreപ്രായം മനസിലാക്കാൻ വൈകി, ഞങ്ങളെ തെരഞ്ഞെടുത്തത് വിധിയെന്ന് സുസ്മിതാസെൻ
മുൻ മിസ് യൂണിവേഴ്സും ബോളിവുഡ് താരവുമായിരുന്ന സുസ്മിത സെന്നിന് 43 വയസുണ്ട്. എന്നാൽ സുസ്മിതയുടെ ബോയ്ഫ്രണ്ടും ഫാഷൻ മോഡലുമായ റോഹ്മാന് 29 വയസു മാത്രമാണ് പ്രായം. തങ്ങളുടെ പ്രണയ ബന്ധം തുടങ്ങിയ കാലത്ത് റോഹ്മാൻ തന്റെ പ്രായം മറച്ചു പിടിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുസ്മിത സെൻ. കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ... സത്യത്തിൽ എത്ര വയസായി എന്ന് താൻ കൂടെക്കൂടെ ചോദിക്കുമായിരുന്നുവെങ്കിലും ഊഹിച്ചെടുക്കൂ എന്നായിരുന്നു അന്നൊക്കെ റോഹ്മാന്റെ മറുപടിയെന്ന് സുസ്മിത പറയുന്നു. പിന്നീടാണ് റോഹ്മാന്റെ യഥാർഥ പ്രായം മനസിലാക്കുന്നത്. പക്ഷെ ഞങ്ങൾ തെരഞ്ഞെടുത്ത ബന്ധം അല്ല ഇത്. വിധി ഞങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു- സുസ്മിത പറയുന്നു. ഒരു ഫാഷൻ ഷോയിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമാവുകയായിരുന്നു. റെനി, അലിഷ എന്നിങ്ങനെ രണ്ടു പെൺകുട്ടികളെ സുസ്മിത ദത്തെടുത്തിട്ടുണ്ട്.
Read More