തരംഗമായി നയൻസിന്‍റെ മുക്കുത്തി അമ്മൻ

തെ​ന്നി​ന്ത്യ​യി​ലെ ലേ​ഡി സൂ​പ്പ​ർ​താ​രം ന​യ​ൻ​താ​ര​യു​ടെ മു​ക്കു​ത്തി അ​മ്മ​ൻ എ​ന്ന ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ന​യ​ൻ​സി​ന്‍റെ ആ​രാ​ധ​ക​ർ. ന​യ​ൻ​താ​ര മു​ക്കു​ത്തി അ​മ്മ​ൻ ദേ​വി​യാ​യി അ​ഭി​ന​യി​ക്കു​ന്ന സി​നി​മ നേ​ര​ത്തെ ത​ന്നെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ദേ​വി​യു​ടെ വേ​ഷം അ​ഭി​ന​യി​ക്കു​ന്ന​തി​നാ​ൽ മ​ത്സ്യ​മാം​സാ​ദി​ക​ൾ ന​യ​ൻ​സ് ചി​ത്രീ​ക​ര​ണം തീ​രും​വ​രെ ഉ​പേ​ക്ഷി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ത്​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക്, സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ നേ​ര​ത്തെ ത​ന്നെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ട്ടി​രു​ന്നു. എ​ന്നാ​ൽ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ആ​ർ.​ജെ.​ബാ​ലാ​ജി​യും എ​ൻ.​ജെ.​ശ​ര​വ​ണ​നും ചേ​ർ​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ദേ​വി വേ​ഷ​ത്തി​ലെ​ത്തു​ന്ന ന​യ​ൻ​സി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. സം​വി​ധാ​യ​ക​ൻ ആ​ർ.​ജെ.​ബാ​ലാ​ജി​യും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട​തും സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ്. മൗ​ലി, ഉ​ർ​വ​ശി, സ്മൃ​തി വെ​ങ്ക​ട്ട്, അ​ജ​യ് ഘോ​ഷ്…

Read More

മ​ഞ്ജു വാ​ര്യർ ചെയ്ത വേഷത്തിൽ പ്രിയാമണിയെത്തും

മ​ഞ്ജു വാ​രി​യ​രു​ടെ ആ​ദ്യ ത​മി​ഴ് ചി​ത്ര​മാ​യി​രു​ന്നു അ​സു​ര​ൻ. ധ​നു​ഷ് നാ​യ​ക​നാ​യ ചി​ത്രം സം​വി​ധാ​നം ചെ​യ്ത​​ത് വെ​ട്രി​മാ​ര​ൻ ആ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ പ​ച്ച​യ​മ്മാ​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​ഞ്ജു വാ​ര്യർ അ​വ​ത​രി​പ്പി​ച്ച​ത്. മ​ഞ്ജു വാ​ര്യ​രു​ടെ പ്ര​ക​ട​ന​ത്തി​ന് വ​ൻ അ​ഭി​ന​ന്ദ​ന​മാ​ണ് ല​ഭി​ച്ച​ത്. ഇ​പ്പോ​ഴി​താ ചി​ത്രം തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. ന​ര​പ്പ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്രി​യാ​മ​ണി ആ​ണ് നാ​യി​ക​യാ​യെ​ത്തു​ന്ന​ത്. ത​മി​ഴി​ൽ നി​ന്ന് ചി​ല വ്യ​ത്യാ​സ​ങ്ങ​ളോ​ടെ​യാ​ണ് ന​ര​പ്പ ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ങ്കി​ലും അ​സു​ര​നി​ൽ മ​ഞ്ജു ചെ​യ്ത വേ​ഷ​മാ​ണ് തെ​ലു​ങ്കി​ൽ പ്രി​യാ​മ​ണി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വെ​ങ്കി​ടേ​ഷ് ആ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്. പ്രി​യാ​മ​ണി​യു​ടെ 31-ാം ജ​ന്മ​ദി​ന​ത്തി​ൽ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. സു​ന്ദ​ര​മ്മ എ​ന്നാ​ണ് തെ​ലു​ങ്കി​ൽ പ്രി​യാ​മ​ണി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്.

Read More

ഇന്ത്യയി​ലേ​ക്കു തി​രി​ച്ചു വ​ര​ണം..! ആഗ്രഹം പ്രകടിപ്പിച്ച് സ​ണ്ണി ലി​യോ​ൺ

കോ​വി​ഡ് കാ​ല​ത്ത് ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കു​മൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​താ​ണ് ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ൺ. അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തി​ന്‍റെ കാ​ഴ്ച​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു താ​രം. ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു വ​രാ​ൻ താ​ൻ അ​തി​യാ​യി ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സ​ണ്ണി. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സ​ണ്ണി ലി​യോ​ൺ ഭ​ർ​ത്താ​വ് ഡാ​നി​യ​ൽ വെ​ബ​ർ, മ​ക്ക​ളാ​യ നി​ഷ, ആ​ഷ​ർ, നോ​വ എ​ന്നി​വ​ർ​ക്കൊ​പ്പം ലോ​സ് ഏ​ഞ്ച​ല​സി​വേ​ക്ക് വി​മാ​നം ക​യ​റി​യ​ത്. എ​ന്നാ​ൽ മും​ബൈ​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി എ​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നാ​ണ് ഒ​രു ദേ​ശി​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ​ണ്ണി ലി​യോ​ൺ പ​റ​യു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും ഒ​പ്പം നി​ൽ​ക്കേ​ണ്ടി​യി​രു​ന്ന​തി​നാ​ലാ​ണ് ഇ​ന്ത്യ വി​ട്ട​ത്. അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന സ​ർ​വീ​സ് സാ​ധാ​ര​ണ​ഗ​തി​യി​ൽ പു​ന​രാ​രം​ഭി​ക്കു​മ്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ​ണ്ണി പ​റ​യു​ന്നു.

Read More

അച്ഛനും മകനും ഒന്നിക്കുന്നു

ത​മി​ഴ് സൂ​പ്പ​ർ​താ​രം വി​ക്ര​വും മ​ക​ന്‍ ധ്രു​വ് വി​ക്ര​വും ഒ​രു​മി​ക്കു​ന്നു. വി​ക്ര​മി​ന്‍റെ ‍60-ാ​മ​ത് സി​നി​മ​യി​ലാ​ണ് മ​ക​നും അ​ഭി​ന​യി​ക്കു​ന്ന​ത്. സെ​വ​ന്‍ സ്ക്രീ​ന്‍ സ്റ്റു​ഡി​യോ നി​ര്‍​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കാ​ര്‍​ത്തി​ക് സു​ബ്ബു​രാ​ജ് ആ​ണ്. ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യ പേ​ട്ട ആ​ണ് കാ​ർ​ത്തി​ക് സു​ബ്ബു​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​ടു​വി​ൽ ഇ​റ​ങ്ങി​യ ചി​ത്രം. ധ​നു​ഷ് നാ​യ​ക​നാ​യ ആ​ക‌്ഷ​ൻ ത്രി​ല്ല​ർ ജ​ഗ​മേ ത​ന്തി​രം ആ​ണ് കാ​ർ​ത്തി​ക് സു​ബ്ബു​രാ​ജി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ചി​ത്രം. ധ്രു​വ് വി​ക്ര​മി​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ ‘ആ​ദി​ത്യ​വ​ര്‍​മ’ ബോ​ക്സ് ഓ​ഫീ​സി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. കാ​ർ​ത്തി​ക് സു​ബ്ബു​രാ​ജ് ചി​ത്രം ധ്രു​വ് വി​ക്ര​മി​ന് ത​മി​ഴ​ക​ത്ത് വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വി​ക്ര​മി​ന്‍റെ അ​ടു​ത്ത സി​നി​മ​യാ​യ ‘കോ​ബ്ര’ നി​ര്‍​മി​ക്കു​ന്ന​തും സെ​വ​ന്‍ സ്ക്രീ​ന്‍ സ്റ്റു​ഡി​യോ ആ​ണ്.

Read More

പൃ​ഥ്വി​രാ​ജി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

കൊ​ച്ചി: സി​നി​മാ ഷൂ​ട്ടിം​ഗി​നാ​യി ജോ​ര്‍​ദാ​നി​ല്‍ പോ​യി മ​ട​ങ്ങി​യെ​ത്തി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ഫേ​സ്ബു​ക്കി​ലൂ​ടെ പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ക്വാ​റ​ന്‍റൈ​ന്‍ കാ​ലാ​വ​ധി​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നും താ​രം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്. ജോ​ര്‍​ദാ​നി​ല്‍​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പൃ​ഥ്വി​രാ​ജി​ന് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബ്ല​സി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ടു​ജീ​വി​തം എ​ന്ന സി​നി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് പൃ​ഥ്വി​രാ​ജും സം​ഘ​വും ജോ​ര്‍​ദാ​നി​ല്‍ പോ​യ​ത്. കേ​ര​ള​ത്തി​ലെ​ത്തി​യ അ​ദേ​ഹം കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

Read More

അയ്യപ്പനും കോശിയുമാകാൻ സൂര്യയും കാർത്തിയും

പൃ​ഥ്വി​രാ​ജും ബി​ജു മേ​നോ​നും ത​ക​ർ​ത്ത​ഭി​ന​യി​ച്ച് മ​ല​യാ​ള​ത്തി​ൽ വ​ന്പ​ൻ ഹി​റ്റാ​യി മാ​റി​യ ചി​ത്ര​മാ​ണ് അ​യ്യ​പ്പ​നും കോ​ശി​യും. സ​ച്ചി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലെ മ​റ്റു ഭാ​ഷ​ക​ളി​ലേ​ക്കും റി​മേ​ക്ക് ചെ​യ്യു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളാ​ണ് വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. തെ​ലു​ങ്കി​ൽ ര​വി തേ​ജ​യും റാ​ണ ദ​ഗു​ബ​തി​യും അ​യ്യ​പ്പ​നും കോ​ശി​യു​മാ​യെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഹി​ന്ദി​യി​ൽ ചി​ത്രം നി​ർ​മി​ക്കാ​നു​ള്ള അ​വ​കാ​ശം ജോ​ൺ ഏ​ബ്ര​ഹാം നേ​ടി​യി​രി​ക്കു​ക​യാ​ണ്. ജോ​ണി​ന്‍റെ ജെ​എ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ് ചി​ത്രം നി​ർ​മി​ക്കും. അ​തേ​സ​മ​യം ഹി​ന്ദി റീ​മേ​ക്കി​ൽ ആ​രൊ​ക്കെ​യാ​ണ് അ​ഭി​ന​യി​ക്കു​ക​യെ​ന്ന വി​വ​രം അ​റി​വാ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പി​നെ കു​റി​ച്ചാ​ണ് വാ​ർ​ത്തക​ൾ. സൂ​പ്പ​ർ​താ​ര​ങ്ങ​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ സൂ​ര്യ​യും കാ​ർ​ത്തി​യും ത​മി​ഴ് പ​തി​പ്പി​ൽ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് . മ​ല​യാ​ള​ത്തി​ൽ ബി​ജു മേ​നോ​ൻ അ​വ​ത​രി​പ്പി​ച്ച അ​യ്യ​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ത​മി​ഴി​ൽ സൂ​ര്യ​യും പൃ​ഥ്വി​രാ​ജ് അ​ഭി​ന​യി​ച്ച കോ​ശി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ കാ​ർ​ത്തി​യും അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ‌. സൂ​ര​രൈ പോ​ട്രു ആ​ണ് സൂ​ര്യ​യു​ടേ​താ​യി…

Read More

മലയാളികൾക്ക് ഇന്നും മലർ മിസ്

ആ​ദ്യ​ചി​ത്ര​മാ​യ പ്രേ​മ​ത്തി​നു​ശേ​ഷം താ​ൻ മ​ല​യാ​ള​ത്തി​ലും മ​റ്റു ഭാ​ഷ​ക​ളി​ലു​മാ​യി നി​ര​വ​ധി വേ​ഷ​ങ്ങ​ൾ ചെ​യ്തെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ ത​ന്നെ ഇ​പ്പോ​ഴും പ്രേ​മ​ത്തി​ലെ ക​ഥാ​പാ​ത്ര​മാ​യ മ​ല​ർ മി​സ്സാ​യി ത​ന്നെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് സാ​യി പ​ല്ല​വി. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ല​ർ മി​സ്സി​നോ​ടു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ത്തെ​പ്പ​റ്റി സാ​യി പ​ല്ല​വി പ​റ​ഞ്ഞ​ത്. പ്രേ​മം സി​നി​മ റി​ലീ​സാ​യി അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​യ വേ​ള​യി​ലാ​ണ് സാ​യി പ​ല്ല​വി ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തെ​പ്പ​റ്റി മ​ന​സു തു​റ​ന്ന​ത്. അ​ടു​ത്ത സ​മ​യ​ത്ത് ഒ​രു മ​ല​യാ​ളി സ്ത്രീ ​വ​ന്ന് എ​ന്‍റെ മ​ല​ർ മി​സ്സ​ല്ലേ എ​ന്ന് ചോ​ദി​ച്ച​താ​യി സാ​യി പ​ല്ല​വി പ​റ​ഞ്ഞു. അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​പ്പു​റ​വും പ്രേ​ക്ഷ​ക​ര്‍ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ഓ​ർ​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സാ​യി പ​ല്ല​വി പ​റ​ഞ്ഞു.​ അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്ത പ്രേ​മ​ത്തി​ൽ നി​വി​ൻ പോ​ളി​യാ​യി​രു​ന്നു നാ​യ​ക​ൻ. കേ​ര​ള​വും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളും ഒ​രു പോ​ലെ സ്വീ​ക​രി​ച്ച ചി​ത്ര​മാ​യി​രു​ന്നു പ്രേ​മം. മ​റ്റു ഭാ​ഷ​ക​ളി​ലും ചി​ത്ര​ത്തി​ന് റീ​മേ​ക്കു​ക​ളു​ണ്ടാ​യി.

Read More

മ​ഞ്ജു വാ​ര്യ​ർ ചി​ത്ര​ത്തി​ൽ പൃ​ഥ്വി

സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ക്ക് ആ​ൻ​ഡ് ജി​ല്ലി​ൽ പൃ​ഥ്വി​രാ​ജും. ജാ​ക്ക് ആ​ൻ​ഡ് ജി​ല്ലി​ൽ മ​ഞ്ജു വാ​ര്യ​രും കാ​ളി​ദാ​സ് ജ​യ​റാ​മും സൗ​ബി​ൻ ഷാ​ഹി​റു​മാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ വി​വ​ര​ണം ന​ൽ​കു​ന്ന​ത് പൃ​ഥ്വി​രാ​ജ് ആ​ണ്. നേ​ര​ത്തെ അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത മ​ഞ്ചാ​ടി​ക്കു​രു എ​ന്ന ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തി​യ പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ന് വി​വ​ര​ണ​വും ന​ൽ​കി​യി​രു​ന്നു. സ​ന്തോ​ഷ് ശി​വ​ന്‍റെ അ​ന​ന്ത​ഭ​ദ്രം, ഉ​റു​മി എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​വേ​ഷം ചെ​യ്ത​ത് പൃ​ഥ്വി​രാ​ജ് ആ​യി​രു​ന്നു. ജാ​ക്ക് ആ​ൻ​ഡ് ജി​ൽ ത​മി​ഴി​ലും റി​ലീ​സ് ചെ​യ്യും. ത​മി​ഴി​ൽ യോ​ഗി​ബാ​ബു ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും. നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ൻ​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, അ​ജു വ​ർ​ഗീ​സ് , ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​രാ​ണ് ജാ​ക്ക് ആ​ൻ​ഡ് ജി​ല്ലി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് സ​ന്തോ​ഷ് ശി​വ​ൻ ത​ന്നെ​യാ​ണ്. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യ ലെ​ൻ​സ്മാ​ൻ…

Read More

മാ​സ്റ്റ​ർ​പീ​സ് റ​ഷ്യ​ൻ പ​റ​യും! ചി​ത്രം അ​റ​ബി​യി​ലേ​ക്ക് മൊ​ഴി​മാ​റ്റു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്

ഒ​രു മ​ല​യാ​ള​ചി​ത്രം റ​ഷ്യ​ൻ ഭാ​ഷ​യി​ലേ​ക്ക് മൊ​ഴി​മാ​റ്റു​ന്നു. 2017ൽ ​റി​ലീ​സ് ചെ​യ്ത മ​മ്മൂ​ട്ടി നാ​യ​ക​നാ​യ മാ​സ്റ്റ​ർ​പീ​സ് എ​ന്ന ചി​ത്ര​മാ​ണ് റ​ഷ്യ​ൻ ഭാ​ഷ​യി​ലേ​ക്ക് മൊ​ഴി​മാ​റ്റു​ന്ന​ത്. ഉ​ദ​യ് കൃ​ഷ്ണ​യു​ടെ തി​ര​ക്ക​ഥ​യി​ൽ അ​ജ​യ് വാ​സു​ദേ​വ് ഒ​രു​ക്കി​യ ചി​ത്രം നേ​ര​ത്തെ ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ് ഭാ​ഷ​ക​ളി​ലേ​ക്കും മൊ​ഴി മാ​റ്റി​യി​ട്ടു​ണ്ട്. റോ​യ​ൽ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എ​ഴു​ത്തു​കാ​ര​ൻ സി.​എ​ച്ച്.​മു​ഹ​മ്മ​ദാ​ണ് മാ​സ്റ്റ​ർ​പീ​സ് എ​ന്ന ചി​ത്രം നി​ർ​മ്മി​ച്ച​ത്. നോ​ർ​വെ ആ​സ്ഥാ​ന​മാ​യ ഫോ​ർ സീ​സ​ൺ ക്രി​യേ​ഷ​ൻ​സാ​ണ് ചി​ത്രം റ​ഷ്യ​ൻ ഭാ​ഷ​യി​ലേ​ക്ക് മൊ​ഴി​മാ​റ്റു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഫോ​ർ സീ​സ​ണും റോ​യ​ൽ സി​നി​മാ​സും ഒ​പ്പു​വെ​ച്ചു. ചി​ത്രം അ​റ​ബി​യി​ലേ​ക്ക് മൊ​ഴി​മാ​റ്റു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മു​കേ​ഷ്, ഉ​ണ്ണി മു​കു​ന്ദ​ൻ, ക്യാ​പ്റ്റ​ൻ രാ​ജു, വ​ര​ല​ക്ഷ്മി, ലെ​ന, പാ​ഷാ​ണം ഷാ​ജി, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സ​ന്തോ​ഷ് പ​ണ്ഡി​റ്റ്,ഗോ​കു​ൽ സു​രേ​ഷ് ഗോ​പി, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, പൂ​നം ബ​ജ്വ, എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു​താ​ര​ങ്ങ​ൾ.

Read More

ചമയങ്ങളില്ലാതെ..! പു​തി​യ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പങ്കുവച്ച്‌ രം​ഭ

സ​ര്‍​ഗം, ച​മ്പ​ക്കു​ളം ത​ച്ച​ന്‍, സി​ദ്ധാ​ർ​ഥ, കൊ​ച്ചി രാ​ജാ​വ്, ക്രോ​ണി​ക് ബാ​ച്ചി​ല​ര്‍ തു​ട​ങ്ങി നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന താ​ര​മാ​ണ് രം​ഭ. പി​ന്നീ​ട് തെ​ന്നി​ന്ത്യ​യി​ലെ ത​ന്നെ തി​ര​ക്കേ​റി​യ താ​ര​മാ​യി മാ​റി​യ രം​ഭ നി​ര​വ​ധി ഹി​റ്റു ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക കൂ​ടി​യാ​ണ്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ൽ മാ​ത്ര​മ​ല്ല ഹി​ന്ദി, ബം​ഗാ​ളി, ഭോ​ജ്പു​രി ചി​ത്ര​ങ്ങ​ളി​ലും രം​ഭ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. വി​വാ​ഹ ശേ​ഷം സി​നി​മ​യി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഏ​റെ സ​ജീ​വ​മാ​ണ് താ​രം. കു​ടും​ബ വി​ശേ​ഷ​ങ്ങ​ളൊ​ക്കെ താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ടി​ക്ക​ടി പ​ങ്കു​വെ​ക്കാ​റു​മു​ണ്ട്. യു​എ​സി​ൽ താ​മ​സി​ക്കു​ന്ന താ​രം ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് പ​ത്താം വി​വാ​ഹ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ച അ​നു​ഭ​വ​മൊ​ക്കെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ പു​തി​യ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് രം​ഭ. മേ​ക്ക​പ്പി​ല്ലാ​ത്ത ചി​ത്ര​മാ​ണെ​ന്നും ഭ​ർ​ത്താ​വ് ഇ​ന്ദ്ര​നാ​ണ് ചി​ത്രം രാ​വി​ലെ ത​ന്നെ പ​ക​ർ​ത്തി​യ​തെ​ന്നും രം​ഭ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് കു​റി​ച്ചി​രി​ക്കു​ന്നു. ചി​ത്രം ആ​രാ​ധ​ക​ർ…

Read More