ദീപികയുടെ ഛപാകിന് നികുതി വേണ്ടെന്ന് മധ്യപ്രദേശ്-ഛത്തീസ്ഗഡ് സർക്കാരുകൾ

ഭോപ്പാൽ: ദീ​പി​ക പ​ദു​ക്കോ​ണ്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ഛപാ​കിന് നികുതി വേണ്ടെന്ന് മധ്യപ്രദേശ്-ഛത്തീസ്ഡഡ് സർക്കാരുകൾ. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന് ഇരുസംസ്ഥാനങ്ങളും നികുതി ഒഴിവാക്കി നൽകിയത്. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി മേ​ഘ്ന ഗു​ൽ​സാ​ർ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണു ഛപാ​ക്. മാ​ല​തി എ​ന്നാ​ണ് ദീ​പി​ക അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. വി​ക്രം മാ​സി​യാ​ണു നാ​യ​ക​ൻ. 2005-ലാ​ണ് ല​ക്ഷ്മി അ​ഗ​ർ​വാ​ളി​നെ​തി​രേ ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Read More

സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം നല്‍കുന്നു! മ​ലം​ഗി​ന്‍റെ പോ​സ്റ്റ​റി​ന് വി​മ​ർ​ശ​ന പെ​രു​മ​ഴ

മോ​ഹി​ത് സൂ​രി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മ​ലം​ഗി​ന്‍റെ പോ​സ്റ്റ​റി​ന് വി​മ​ർ​ശ​ന പെ​രു​മ​ഴ. സി​നി​മ​യി​ലെ പ്ര​ധാ​ന​താ​ര​ങ്ങ​ളാ​യ ആ​ദി​ത്യ റോ​യ് ക​പൂ​റും ദി​ഷ പ​ഠാ​നി​യും ചും​ബി​ക്കു​ന്ന​താ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ഈ ​പോ​സ്റ്റ​ർ ന​ൽ​കു​ന്നു​വെ​ന്നാ​ണ് വി​മ​ർ​ശ​ന​മു​യ​രു​ന്ന​ത്. അ​നി​ൽ ക​പൂ​ർ, കു​ണാ​ൽ കെ​മു എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ല​വ് ര​ഞ്ജ​ൻ, അ​ങ്കു​ർ ഗാ​ർ​ഗ്, ഭൂ​ഷ​ണ്‍ കു​മാ​ർ, കൃ​ഷ​ൻ കു​മാ​ർ, ജ​യ് ഷെ​വ​ക്രാ​മ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Read More

ര​ണ്ടും ക​ൽ​പ്പി​ച്ചാ​ണ്! ഫോട്ടോയെ വിമർശിച്ചവർക്ക് ഫോട്ടോകളിട്ട് സോനയുടെ മറുപടി

ബോ​ളി​വു​ഡ് ഗാ​യി​ക സോ​ന മോഹ​പ​ത്ര ര​ണ്ടും ക​ൽ​പ്പി​ച്ചാ​ണ്. അ​ടു​ത്തി​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സോ​ന പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളോ​ട് പ​ല​രും രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ക​ട​ൽ​ത്തീ​ര​ത്ത് ക​റു​ത്ത നി​റ​മു​ള്ള സ്വിം​സ്യൂട്ട് ധ​രി​ച്ചു നി​ൽ​ക്കു​ന്ന ത​ന്‍റെ ചി​ത്രം സോ​ന പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ചി​ത്രം സം​സ്കാ​ര​ത്തി​നു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും സോ​ന ചെ​യ്ത​ത് ശ​രി​യാ​യി​ല്ലെ​ന്നും പ​ല​രും പ്ര​തി​ക​രി​ച്ചു. വ​ള​രെ ഗൗ​ര​വ​ക്കാ​രി​യാ​യ സോ​ന എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​രം ചി​ത്രം പോ​സ്റ്റ് ചെ​യ്യു​ന്ന​ത് എ​ന്നാ​ണ് വേ​റെ ചി​ല​രു​ടെ സം​ശ​യം. സോ​ന ശ​രീ​ര പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​ണെ​ന്നും പ്ര​തി​ക​രി​ച്ച​വ​രു​ണ്ട്. എ​ന്നാ​ൽ സോ​ന ഇ​ത്ത​രം ക​മ​ന്‍റു​ക​ളോ​ടെ​ല്ലാം പ്ര​തി​ക​രി​ച്ച​ത് സ്വിം ​സ്യൂ​ട്ട് ധ​രി​ച്ച കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ടാ​ണ്. ഞാ​ൻ ഗൗ​ര​വ​ക്കാ​രി​യാ​ണെ​ങ്കി​ൽ ശ​രീ​രം മു​ഴു​വ​ൻ മ​റ​ച്ചു ന​ട​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഖാ​ദി ധ​രി​ച്ചു ന​ട​ക്ക​ണ​മെ​ന്നു​മാ​ണോ നി​ങ്ങ​ൾ ക​രു​തു​ന്ന​ത്- സോ​ന ചോ​ദി​ക്കു​ന്നു.

Read More

ഞെട്ടിക്കുന്ന അനുഭവം! കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തി മൽഹാർ റത്തോഡ്

സി​നി​മ​യി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വ​ങ്ങ​ളെ​പ്പ​റ്റി അ​ടു​ത്ത കാ​ല​ത്ത് ന​ടി​മാ​ർ വെ​ളി​പ്പെ​ടു​ത്തി​യത് വ​ൻ​വി​വാ​ദ​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​ത്ത​ര​മൊ​രു അ​നു​ഭ​വ​ത്തെ​പ്പ​റ്റി തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​രം മ​ൽ​ഹാ​ർ റ​ത്തോ​ഡ്. പ​ര​സ്യ​രം​ഗ​ത്തു നി​ന്നു ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ​ത്തി​യ താ​ര​മാ​ണ് മ​ൽ​ഹാ​ർ റ​ത്തോ​ഡ്. മും​ബൈ​യി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് 65കാ​ര​നാ​യ നി​ർ​മാ​താ​വി​ൽ നി​ന്ന് ത​നി​ക്ക് ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വ​മു​ണ്ടാ​യ കാ​ര്യം മ​ൽ​ഹാ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ന്ന കാ​ല​ത്താ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ത​ന്നോ​ട് മേ​ൽ​വ​സ്ത്രം ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ‌ നി​ർ​മാ​താ​വ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തു​കേ​ട്ട് താ​ൻ ഞെ​ട്ടി​പ്പോ​യെ​ന്നും മ​ൽ​ഹാ​ർ പ​റ‍​യു​ന്നു.

Read More

സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു ത​ന്നെ കൈ​പി​ച്ചു ന​ട​ത്തി​യ വ്യ​ക്തി​! പ്ര​ണ​യം ജീ​വി​തം മാ​റ്റി​മ​റി​ച്ചു; നയൻതാര പറയുന്നു…

വി​ഘ്നേ​ഷ് ശി​വ​നു​മാ​യു​ള്ള ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് തെ​ന്നി​ന്ത്യ​ൻ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ ന​യ​ൻ​താ​ര. സീ ​സി​നി​മാ അ​വാ​ർ​ഡ്ദാ​ന വേ​ദി​യി​ലാ​യി​രു​ന്നു ന​യ​ൻ​സി​ന്‍റെ പ്ര​ണ​യ​ത്തെ​പ്പ​റ്റി​യു​ള്ള തു​റ​ന്നു പ​റ​ച്ചി​ൽ. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള അ​ഭി​നേ​ത്രി എ​ന്ന പു​ര​സ്കാ​രം ന​യ​ൻ​താ​ര​യ്ക്കാ​യി​രു​ന്നു. സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു ത​ന്നെ കൈ​പി​ച്ചു ന​ട​ത്തി​യ വ്യ​ക്തി​യാ​ണ് വി​ഘ്നേ​ഷ് ശി​വ​നെ​ന്നും അ​ദ്ദേ​ഹ​മൊ​ത്തു​ള്ള യാ​ത്ര ത​ന്‍റെ പ്ര​ണ​യ​ത്തെ അ​ങ്ങേ​യ​റ്റം മ​നോ​ഹ​ര​മാ​ക്കു​ക​യും ജീ​വി​ത​ത്തെ അ​പ്പാ​ടെ മാ​റ്റി​മ​റി​ക്കു​ക​യും ചെ​യ്തു​വെ​ന്നും ന​യ​ൻ​താ​ര പ​റ​ഞ്ഞു. ഇ​ത്ര​യും കാ​ലം ത​ന്നെ പി​ന്തു​ണ​ച്ച പ്രേ​ക്ഷ​ക​ർ​ക്ക് ന​ന്ദി പ​റ​യാ​നും ന​യ​ൻ​സ് മ​റ​ന്നി​ല്ല. ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ദ​ർ​ബാ​ർ ആ​ണ് ഇ​നി ന​യ​ൻ​താ​ര​യു​ടേ​താ​യ പു​റ​ത്തു​വ​രാ​നു​ള്ള ചി​ത്രം.

Read More

2019ലെ ടോ​പ്പ് 10 മ​ല​യാ​ള സി​നി​മകൾ2019ലെ ടോ​പ്പ് 10 മ​ല​യാ​ള സി​നി​മകൾ

മ​ല​യാ​ള സി​നി​മ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നേ​ട്ട​ങ്ങ​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് 2019 ക​ട​ന്നു പോ​യ​ത്. മ​ല​യാ​ള സി​നി​മ ആ​ദ്യ​മാ​യി 200 കോ​ടി ക്ല​ബ് നേ​ട്ടം കൊ​യ്ത​തും ഏ​റ്റ​വും ഉ​യ​ർ​ന്ന ബ​ജ​റ്റി​ലു​ള്ള ചി​ത്രം ഒ​രു​ക്കി​യ​തും പോ​യ വ​ർ​ഷ​മാ​ണ്. ജ​നു​വ​രി ആ​ദ്യ​വാ​രം മു​ത​ൽ ക്രി​സ്മ​സ് കാ​ല​യ​ള​വി​ൽ വ​രെ 175-ൽ ​അ​ധി​കം ചി​ത്ര​ങ്ങ​ളാ​ണ് തി​യ​റ്റ​റി​ലെ​ത്തി​യ​ത്. അ​തി​ൽ നി​ന്നും വാ​ണി​ജ്യ​പ​ര​മാ​യും ക​ലാ​മൂ​ല്യം കൊ​ണ്ടും ശ്ര​ദ്ധ നേ​ടി​യ ടോ​പ് ടെ​ണ്‍ ചി​ത്ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ… ലൂ​സി​ഫ​ർ മ​ല​യാ​ള സി​നി​മ​യ്ക്കു ആ​ദ്യ​മാ​യി 200 കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​ക്കൊ​ടു​ത്ത ലൂ​സി​ഫ​റാ​ണ് 2019-ലെ ​ഏ​റ്റ​വും വ​ലി​യ വി​ജ​യം. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൊ​ളി​റ്റി​ക്ക​ൽ മാ​സ് എ​ന്‍റ​ർ​ടെ​യ്ന​റാ​ക്കി ചി​ത്രം ഒ​രു​ക്കി​യ​പ്പോ​ൾ സം​വി​ധാ​ന​ത്തി​ൽ പ്ര​ഥ​മ പ​ടി​യെ​ങ്കി​ലും കൃ​ത്യ​മാ​യ ധാ​ര​ണ പൃ​ഥ്വി​രാ​ജി​നു​ണ്ടാ​യി​രു​ന്നു. അ​താ​ണ് വ​ലി​യ വി​ജ​യ​മാ​യി മാ​റി​യ​തും. മു​ര​ളി ഗോ​പി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്റോ​യി, ടോ​വി​നോ തോ​മ​സ്, ഇ​ന്ദ്ര​ജി​ത്ത്, മ​ഞ്ജു വാ​ര്യ​ർ അ​ട​ക്കം…

Read More

റാ​മി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്തു​വി​ട്ടു

റാം ​എ​ന്ന സി​നി​മ​യി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്തു​വി​ട്ടു. ദൃ​ശ്യ​ത്തി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ൽ-​ജീ​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യാ​ണ് റാം. ​ഹീ ഹാ​സ് നോ ​ബൗ​ണ്ട​റീ​സ് എ​ന്നാ​ണ് സി​നി​മ​യു​ടെ ടാ​ഗ്ലൈ​ൻ. ആ​ക്ഷ​ൻ​ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കു​ന്ന സി​നി​മ​യി​ൽ ത​മി​ഴ് താ​രം തൃ​ഷ​യാ​ണ് നാ​യി​ക. ഇ​ന്ദ്ര​ജി​ത്ത്, സു​രേ​ഷ് മേ​നോ​ൻ, ബോ​ളി​വു​ഡ് താ​രം ആ​ദി​ൽ ഹു​സൈ​ൻ, സി​ദ്ധി​ഖ്, ദു​ർ​ഗ കൃ​ഷ്ണ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എ​റ​ണാ​കു​ളം, ധ​നു​ഷ്കോ​ടി, ഡ​ൽ​ഹി, ഉ​സ്ബ​ക്കി​സ്ഥാ​ൻ, കെ​യ്റോ, ല​ണ്ട​ൻ, കൊ​ളം​ബോ എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ. അ​ഭി​ഷേ​ക് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ഷ് പി. ​പി​ള്ള​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Read More

മീ​ര അ​നി​ലി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു; വരന്‍…

അ​വ​താ​രി​ക മീ​ര അ​നി​ൽ വി​വാ​ഹി​ത​യാ​കു​ന്നു. വി​ഷ്ണു ആ​ണ് വ​ര​ൻ. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്. ചാ​ന​ൽ പ​രി​പാ​ടി​ക​ളി​ലും സ്റ്റേ​ജ് ഷോ​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​യ മീ​ര ന​ർ​ത്ത​കി​യു​മാ​ണ്. മീ​ര നാ​ലാ​ഞ്ചി​റ മാ​ർ ബ​സേ​ലി​യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ നി​ന്നും ബി​രു​ദം എ​ടു​ത്തി​ടു​ണ്ട്. മി​ലി എ​ന്ന സി​നി​മ​യി​ലും മീ​ര അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

കു​ചേ​ല​നാ​യി ജ​യ​റാ​മി​ന്‍റെ രൂ​പ​മാ​റ്റം

വി​ജീ​ഷ് മ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന സം​സ്കൃ​ത ഭാ​ഷ​യി​ലു​ള്ള ന​മോ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യു​ള്ള ജ​യ​റാ​മി​ന്‍റെ രൂ​പ​മാ​റ്റം ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. കു​ചേ​ല​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ജ​യ​റാം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​ക​ഥാ​പാ​ത്രം ചെ​യ്യു​ന്ന​തി​നാ​യി ത​ല മൊ​ട്ട​യ​ടി​ക്കു​ക​യും ശ​രീ​ര​ഭാ​രം 20 കി​ലോ കു​റ​യ്ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ് ജ​യ​റാം. 101 മി​നി​ട്ടാ​ണ് സി​നി​മ​യു​ടെ ദൈ​ർ​ഘ്യം. പ്ര​ശ​സ്ത സം​ഗീ​ത​കാ​ര​ൻ അ​നു​പ് ജ​ലോ​ട്ട​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ആ​റ് ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള ബി.​ലെ​നി​നാ​ണ് ന​മോ​യു​ടെ എ​ഡി​റ്റ​ർ. മൈ​ഥി​ലി ജാ​വേദ്ക​ർ, രാ​ജ്, മ​ന​യ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഇ​തി​നു മു​ൻ​പ് ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്ത പ​ഞ്ച​വ​ർ​ണ്ണ​ത​ത്ത എ​ന്ന സി​നി​മ​യ്ക്കു​വേ​ണ്ടി ജ​യ​റാം ത​ല മൊ​ട്ട​യ​ടി​ച്ചി​രു​ന്നു.

Read More

ലേലം രണ്ടാം ഭാഗം എപ്പോൾ? സുരേഷ് ഗോപി പറയുന്നു…

സു​രേ​ഷ് ഗോ​പി​യു​ടെ എ​ക്കാ​ല​ത്തേ​യും ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ലേ​ലം. ര​ഞ്ജി പ​ണി​ക്ക​രു​ടെ തി​ര​ക്ക​ഥ​യി​ൽ ജോ​ഷി​യാ​ണ് ലേ​ലം സം​വി​ധാ​നം ചെ​യ്ത​ത്. ലേ​ല​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ര​ഞ്ജി പ​ണി​ക്ക​രു​ടെ മ​ക​ൻ നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്യു​മെ​ന്ന വാ​ർ​ത്ത​ക​ളെ ആ​രാ​ധ​ക​ർ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് ലേ​ലം 2 തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി വാ​ർ​ത്ത​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​തേ​പ്പ​റ്റി സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ അ​ഭിന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന ര​ഞ്ജി പ​ണി​ക്ക​ർ​ക്ക് അ​ഭി​ന​യ​വും എ​ഴു​ത്തും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​കാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ല്‍ 40 ദി​വ​സ​ത്തെ ഡേ​റ്റ് ചി​ത്ര​ത്തി​നാ​യി താ​ന്‍ ന​ല്‍​കി​യി​രു​ന്നു​വെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. പ​ക്ഷെ പി​ന്നീ​ടാ​ണ് ര​ഞ്ജി​ക്ക് എ​ഴു​താ​ന്‍ പ​റ്റി​ല്ലെ​ന്ന് അ​റി​യു​ന്ന​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​യു​ന്നു.

Read More