പ​ഞ്ച​വ​ടി​പ്പാ​ല​ത്തി​ൽ നി​ന്നു​മാ​ണ് ആ​മേ​ൻ ഉ​ണ്ടാ​യത്: ലി​ജോ ജോ​സ് പറയുന്നു…

കെ.​ജി. ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത പ​ഞ്ച​വ​ടി​പ്പാ​ല​ത്തി​ൽ നി​ന്നു​മാ​ണ് ആ​മേ​ൻ എ​ന്ന സി​നി​മ ഉ​ണ്ടാ​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. ഒ​രു സം​വാ​ദ​ത്തി​നി​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ മ​ന​സ് തു​റ​ന്ന​ത്. ആ​മേ​നി​ൽ പാ​ല​ത്തി​ന് പ​ക​രം പ​ള്ളി​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ​ള്ളി​ക്ക് ചു​റ്റു​മാ​ണ് മ​റ്റെ​ല്ലാം. ജോ​ർ​ജ് സാ​ർ എ​ടു​ത്ത​ത് നാ​ള​ത്തെ സി​നി​മ​ക​ളാ​ണെ​ന്ന​തി​ൽ യാ​തൊ​രു ത​ർ​ക്ക​വു​മി​ല്ല, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​രോ സി​നി​മ​യും വ്യ​ത്യ​സ്ത​മാ​ണ്. ആ​ർ​ട് സി​നി​മ, കൊ​മേ​ഴ്സ്യ​ൽ സി​നി​മ എ​ന്ന വേ​ർ​തി​രി​വ് അ​ദ്ദേ​ഹ​ത്തി​നി​ല്ല എ​ന്നാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കു​ന്ന​ത്. ജോ​ഷി സാ​റും ജോ​ർ​ജ് സാ​റും ഒ​രേ കാ​ല​ത്ത് സി​നി​മ ചെ​യ്ത​വ​രാ​ണ്. അ​താ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ സു​വ​ർ​ണ കാ​ല​ഘ​ട്ട​വും. പി​ന്നീ​ട് സി​നി​മ താ​ഴേ​ക്ക് പോ​യെ​ങ്കി​ലും ഇ​പ്പോ​ൾ തി​രി​ച്ചു വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് മ​ല​യാ​ള സി​നി​മ. കെ.​ജി. ജോ​ർ​ജി​ന്‍റെ യ​വ​നി​ക​യാ​ണ് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സി​നി​മ​യെ​ന്നും ലി​ജോ പ​റ​ഞ്ഞു.

Read More

ഛപ​ക് നി​ർ​മി​ക്കാ​ൻ ര​ണ്‍​വീ​ർ സ​ഹാ​യി​ച്ചോ?; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ദീ​പി​ക

ഛപ​ക് നി​ർ​മി​ക്കു​വാ​ൻ ഭ​ർ​ത്താ​വ് ര​ണ്‍​വീ​ർ സിം​ഗ് സ​ഹാ​യി​ച്ചി​രു​ന്നോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ത​ക്ക മ​റു​പ​ടി ന​ൽ​കി ദീ​പി​ക പ​ദു​ക്കോ​ൺ. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളു​മാ​ണ് ദീ​പി​ക. സി​നി​മ​യു​ടെ ടൈ​റ്റി​ൽ സോം​ഗ് ലോ​ഞ്ചി​നി​ടെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ദീ​പി​ക​യോ​ട് ഈ ​ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. ഇ​തി​ന് മ​റു​പ​ടി​യാ​യി ദീ​പി​ക പ​റ​ഞ്ഞ​തി​ങ്ങ​നെ. “ഇ​ത് എ​ന്‍റെ മാ​ത്രം കാ​ശാ​ണ്. ആ​രാ​ണ് ഇ​ങ്ങ​നെ​യൊ​ക്ക പ​റ​ഞ്ഞു​ണ്ടാ​ക്കു​ന്ന​ത്’. ര​ണ്‍​വീ​ർ സി​നി​മ​യ്ക്കാ​യി പ​ണം മു​ട​ക്കി എ​ന്ന് ക​രു​തു​ന്ന​ത് തെ​റ്റാ​ണെ​ന്ന് സി​നി​മ​യു​ടെ സം​വി​ധാ​യി​ക മെ​ഗ്ന ഗു​ൽ​സാ​റും പ​റ​ഞ്ഞു. ജ​നു​വ​രി 10ന് ​സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Read More

നി​ശ​ബ്ദ​നാ​യി ഇ​രു​ന്നാ​ലേ ജോ​ലി കി​ട്ടൂ എ​ങ്കി​ൽ ആ ​ജോ​ലി എ​നി​ക്ക് വേ​ണ്ട: സി​ദ്ധാ​ർ​ഥ്

നി​ശ​ബ്ദ​നാ​യി ഇ​രു​ന്നാ​ലേ ജോ​ലി കി​ട്ടൂ എ​ങ്കി​ൽ ആ ​ജോ​ലി എ​നി​ക്ക് വേ​ണ്ട​ന്ന് ന​ട​ൻ സി​ദ്ധാ​ർ​ഥ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. നി​ശ​ബ്ദ​നാ​യി ഇ​രു​ന്നാ​ലേ എ​നി​ക്ക് ജോ​ലി കി​ട്ടൂ എ​ങ്കി​ൽ ആ ​ജോ​ലി എ​നി​ക്ക് വേ​ണ്ട. ഞാ​നൊ​രു 21കാ​ര​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ അ​ധി​കം സം​സാ​രി​ക്കു​ന്ന ഒ​രു കു​ട്ടി എ​ന്ന് ആ​രെ​ങ്കി​ലും വി​ളി​ക്കു​ന്ന​തി​നെ ഞാ​ൻ ഭ​യ​പ്പെ​ടു​ന്നു​മി​ല്ല. ഇ​പ്പോ​ൾ ഞാ​ൻ സം​സാ​രി​ച്ചി​ല്ലെ​ങ്കി​ൽ എ​നി​ക്ക് കു​റ്റ​ബോ​ധം തോ​ന്നും. രാ​ജ്യ​ത്തെ നി​ശ​ബ്ദ​രാ​യി​രി​ക്കു​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ടൊ​പ്പം ചേ​രാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഭാ​ഗ്യ​വ​ശാ​ൽ ദൈ​വ​വും ഈ ​രാ​ജ്യ​വും എ​നി​ക്ക് ഒ​രു​പാ​ട് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത്ര​യ​ധി​കം പ്രി​വി​ലേ​ജു​ക​ളു​ള്ള എ​ന്നെ​പ്പോ​ലെ ഒ​രാ​ൾ സം​സാ​രി​ച്ചി​ല്ലെ​ങ്കി​ൽ, പി​ന്നെ ഈ ​രാ​ജ്യ​ത്തി​ന്‍റെ അ​വ​സ്ഥ എ​ന്താ​കും?. ഒ​രാ​ളു​ടെ ജീ​വി​തം എ​ങ്ങ​നെ ജീ​വി​ക്ക​ണം എ​ന്ന് ഞാ​നാ​ർ​ക്കും ക്ലാ​സെ​ടു​ത്ത് കൊ​ടു​ക്കു​ന്നി​ല്ല. പ​ക്ഷെ എ​നി​ക്ക് ഇ​ങ്ങ​നെ​യ​ല്ലാ​തെ ജീ​വി​ക്കാ​നും അ​റി​യി​ല്ല. ഇ​ത്ര​യും നാ​ൾ ആ ​കാ​ര​ണം കൊ​ണ്ട് എ​നി​ക്കെ​ന്‍റെ തൊ​ഴി​ലി​ൽ യാ​തൊ​രു പ്ര​ശ്ന​വും…

Read More

മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും ഒ​ന്നി​ക്കു​ന്നു…

മ​മ്മൂ​ട്ടി-​മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു. ന​വാ​ഗ​ത​നാ​യ ജോ​ഫി​ൻ ടി. ​ചാ​ക്കോ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യു​ടെ പേ​ര് നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ആ​ന്േ‍​റാ ജോ​സ​ഫും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നു​മാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. നി​ഖി​ൽ ജോ​ർ​ജാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

Read More

സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കോ​ത​മം​ഗ​ലം-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ ക​റു​ക​ടം അ​മ്പ​ല​പ്പ​ടി​യി​ൽ വ​ച്ച് വൈ​ശാ​ഖും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ പി​ക്ക്അ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കോ​ത​മം​ഗ​ല​ത്തു നി​ന്നും മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു വൈ​ശാ​ഖ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ര​ണ്ട് വാ​ഹ​ന​ത്തി​ലു​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ങ്കി​ലും ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Read More

2019ലെ ടോപ്പ് 10 നായികമാർ

മ​ല​യാ​ള സി​നി​മ​യു​ടെ നാ​യി​കാ വ​സ​ന്ത​ങ്ങ​ളി​ൽ പോ​യ വ​ർ​ഷം പ്രേ​ക്ഷ​ക മ​ന​സ് കീ​ഴ​ട​ക്കി​യ നാ​യ​ക​മാ​ർ ഒ​രു​പി​ടി​യു​ണ്ട്. പു​തു​മു​ഖ​ങ്ങ​ളും സീ​നി​യേ​ഴ്സും ഒ​രു​പോ​ലെ ഇ​ടം പി​ടി​ച്ച പ​ട്ടി​ക​യി​ൽ ഇ​ക്കു​റി പു​തി​യ പ്ര​തി​ഭ​ക​ളാ​ണ് ആ​ദ്യ​സ്ഥാ​ന​ങ്ങ​ൾ നേ​ടി​യി​രി​ക്കു​ന്ന​ത്. 2019-ന്‍റെ നാ​യി​ക​മാ​രാ​യി വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​ത് അ​ഹാ​ന കൃ​ഷ്ണ​യേ​യും അ​ന്നാ ബെ​ന്നി​നേ​യു​മാ​ണ്. ടോ​വി​നോ നാ​യ​ക​നാ​യി എ​ത്തി​യ ലൂ​ക്കാ​യി​ലെ നി​ഹാ​രി​ക എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ കാ​ന്പു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​നാ​യാ​സം അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​വു​റ്റ പ്ര​തി​ഭ​യാ​ണു താ​നെ​ന്നു അ​ഹാ​ന തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. പ​ല​പ്പോ​ഴും നാ​യ​ക​നേ​ക്കാ​ളും ക​യ്യ​ടി നേ​ടാ​നും അ​ഹാ​ന​യ്ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. കു​ന്പ​ള​ങ്ങി നൈ​റ്റ്സി​ലൂ​ടെ നാ​യി​ക​യാ​യി തു​ട​ക്കം കു​റി​ച്ച അ​ന്നാ ബെ​ൻ ഹെ​ല​നി​ലൂ​ടെ വി​ജ​യം വീ​ണ്ടും ആ​വ​ർ​ത്തി​ച്ചു. കു​ന്പ​ള​ങ്ങി​യി​ൽ നാ​ട്ടി​ൻ പു​റ​ത്തു​കാ​രി​പെ​ണ്‍​കു​ട്ടി​യാ​യി ഇ​ഷ്ടം നേ​ടി​യ അ​ന്നാ സ​ർ​വൈ​വ​ൽ ത്രി​ല്ല​റാ​യി എ​ത്തി​യ ഹെ​ല​നി​ലൂ​ടെ പ്രേ​ക്ഷ​ക​രെ ശ​രി​ക്കും ഞെ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. മൈ​ൻ​ഡ് ബ്ലോ​വി​ങ് പ്ര​ക​ട​ന​വു​മാ​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത് എ​ത്തി​യ​ത്. ആ​സി​ഡ് അ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​വും അ​തി​ജീ​വ​ന​വു​മൊ​ക്കെ ഉ​യ​രേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ…

Read More

വ​ള​രെ ക​ഷ്ട​പ്പെ​ട്ട് വ​ള​ർ​ത്തി​യെ​ടു​ത്ത സിക്സ് പാക്ക് പോയി

വ​ള​രെ ക​ഷ്ട​പ്പെ​ട്ട് വ​ള​ർ​ത്തി​യെ​ടു​ത്ത സി​ക്സ് പാ​ക്കും മ​സി​ലു​ക​ളു​മെ​ല്ലാം ഉ​ണ്ണി മു​കു​ന്ദ​ൻ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ത​ന്നെ ശ​രീ​ര​സൗ​ന്ദ​ര്യ​ത്തി​ൽ ശ്ര​ദ്ധ പു​ല​ർ​ത്തി​യി​രു​ന്ന ഉ​ണ്ണി മു​കു​ന്ദ​ൻ മാ​മാ​ങ്ക​ത്തി​ലെ ച​ന്ദ്രോ​ത്ത് പ​ണി​ക്ക​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി പ​തി​നൊ​ന്നു​മാ​സം നീ​ണ്ട ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് സി​ക്സ് പാ​ക്കി​ലെ​ത്തി​യ​ത്. എ​ന്നാ​ലി​പ്പോ​ൾ മ​റ്റൊ​രു ചി​ത്ര​ത്തി​നാ​യി ഇ​തെ​ല്ലാം ഉ​ണ്ണി ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. ഫേ​സ്ബു​ക്ക് വ​ഴി​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ത​ന്‍റെ ആ​രാ​ധ​ക​രോ​ട് ഈ ​മാ​റ്റ​ത്തെ​പ്പ​റ്റി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ പ​ഴ​യ ചി​ത്ര​വും പു​തി​യ ചി​ത്ര​വും ഉ​ണ്ണി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. മാ​മാ​ങ്കം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇ​നി​യു​ള്ള യാ​ത്ര പു​തി​യ ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കു​ള്ള​താ​ണ്. ച​ന്ദ്രോ​ത്ത് പ​ണി​ക്ക​ർ​ക്ക് വേ​ണ്ടി ഉ​ണ്ടാ​ക്കി​യെ​ടു​ത്ത മ​സി​ൽ എ​ല്ലാം ക​ഴി​ഞ്ഞ നാ​ല് മാ​സം കൊ​ണ്ട് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.ഇ​പ്പോ​ൾ നി​ങ്ങ​ൾ ഈ ​കാ​ണു​ന്ന മാ​റ്റ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന​ത് എ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്. “​മേ​പ്പ​ടി​യാ​ൻ” എ​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ജ​യ​കൃ​ഷ്ണ​ൻ ഒ​രു നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യ സാ​ധാ​ര​ണ​ക്കാ​ര​നാ​ണ്. അ​ത്ത​ര​മൊ​രു വേ​ഷം ചെ​യ്യു​ന്ന​തി​നാ​യി ഈ…

Read More

ദിലീപ് പേരിൽ മാറ്റം വരുത്തിയോ…?

സി​നി​മാ മേ​ഖ​ല​യി​ൽ എ​ത്തു​ന്പോ​ൾ പു​തി​യ പേ​രു സ്വീ​ക​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. ന​ട​ന്മാ​രും ന​ടി​മാ​രും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ത്യ​സ്ത​ര​ല്ല. സി​നി​മ​യി​ൽ മാ​ത്ര​മാ​യി​രി​ക്കും ഈ ​പേ​രു​മാ​റ്റം. പേ​രു​മാ​റാ​തെ ത​ന്നെ സ്പെ​ല്ലിം​ഗി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തും മ​റ്റൊ​രു രീ​തി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ൻ​മാ​ർ മാ​ത്ര​മ​ല്ല സം​വി​ധാ​യ​ക​രും മു​ൻ​പ​ന്തി​യി​ലാ​ണ്. സം​ഖ്യാ​ശാ​സ്ത്ര​വും ജ്യോ​തി​ഷ​വു​മൊ​ക്കെ​യാ​ണ് ഇ​ത്ത​രം സ്പെ​ല്ലിം​ഗ് മാ​റ്റ​ത്തി​നു പി​ന്നി​ൽ. ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പാ​ണ് ഇ​ക്കൂ​ട്ട​രി​ൽ ഏ​റ്റ​വും ഒ​ടു​വി​ലെ​ത്തി​യ ആ​ൾ. കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ലാ​ണ് ദി​ലീ​പി​ന്‍റെ പേ​രി​ലെ സ്പെ​ല്ലിം​ഗി​ൽ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. DILEEP എ​ന്ന​തി​ന് പ​ക​രം DILIEEP എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​മാ​റ്റം സി​നി​മ​ക്ക് വേ​ണ്ടി മാ​ത്ര​മാ​ണോ അ​തോ ഔ​ദ്യോ​ഗി​ക​മാ​യാ​ണോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. ഗോപാലകൃഷ്ണൻ എന്നാണ് ദിലീപിന്‍റെ യഥാർഥ പേര്. കേ​ശു ഈ ​വീ​ടി​ന്‍റെ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് നാ​ദി​ർ​ഷ ആ​ണ്. സ്വാ​സി​ക​യാ​ണ് നാ​യി​ക. ഉ​ർ​വ​ശി ഒ​രു പ്ര​ധാ​ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ…

Read More

കാ​ലി​ൽ വീ​ണ് യാ​ചി​ച്ച് പെ​ണ്‍​കു​ട്ടി! ഗൗ​നി​ക്കാ​തെ ക​രീ​ന – വീഡിയോ

ക്രി​സ്മ​സ്ദി​ന​ത്തി​ൽ മ​ക​ൻ തൈ​മൂ​ർ ആ​ലി​ഖാ​നോ​ടൊ​പ്പം ക​രീ​ന ബാ​ന്ദ്ര​യി​ലെ മൗ​ണ്ട് മേ​രി ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​യ​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. താ​ര​ത്തി​ന്‍റ ന​ല്ല പ്ര​വൃത്തി​യി​ൽ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പേ​ഴി​താ ന​ടി​യ്ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​രു​ക​യാ​ണ്. പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി വ​ര​വെ ഒ​രു ചെ​റി​യ പെ​ണ്‍​കു​ട്ടി ക​രീ​ന​യു​ടെ കാ​ലു​ക​ളി​ൽ വീ​ണ് ഭി​ക്ഷ യാ​ചി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ശ്ര​ദ്ധി​ക്കാ​തെ താ​രം ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദ്യ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ന​ടി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്. ന​ല്ല തി​ര​ക്കു​ള്ള സ​മ​യ​ത്താ​യി​രു​ന്നു ക​രീ​ന​യും മ​ക​നും പ​ള്ളി​യി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന​ത്. ജ​ന​ത്തി​ര​ക്ക് കൂ​ടു​ന്ന​തി​നു മു​ൻ​പ് കാ​റി​ന​ടു​ത്തേ​ക്ക് തി​ടു​ക്ക​ത്തി​ൽ തീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു ചെ​റി​യ പെ​ണ്‍​കു​ട്ടി താ​ര​ത്തി​ന്‍റെ കാ​ലു​ക​ളി​ൽ പി​ടി​ച്ച് ഭി​ക്ഷ യാ​ചി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് ശ്ര​ദ്ധി​ക്കാ​തെ ന​ടി കാ​റി​ന് അ​രു​കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ കു​ട്ടി​യെ പി​ടി​ച്ച്…

Read More

35 വയസുകാ​ര​നെ പ്ര​ണ​യി​ച്ച് ഹേ​മ​മാ​ലി​നി!

ബോ​ളി​വു​ഡി​ൽ മു​ൻ​നി​ര നാ​യി​ക​യാ​യി ഒ​രു​കാ​ല​ത്ത് തി​ള​ങ്ങി​നി​ന്ന താ​ര​മാ​ണ് ഹേ​മ മാ​ലി​നി. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ന​ടി തി​രി​ച്ചെ​ത്തു​ന്ന ചി​ത്ര​മാ​ണ് ഷിം​ല മി​ർ​ച്ചി. ഹേ​മ മാ​ലി​നി പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. രാ​ജ്കു​മാ​ർ റാ​വു നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ൽ ര​കു​ൽ പ്രീ​ത് സി​ങും മു​ഖ്യ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. 35കാ​ര​നെ പ്ര​ണ​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി ചി​ത്ര​ത്തി​ൽ ഹേ​മ​മാ​ലി​നി എ​ത്തു​ന്നു. മ​ക​ളു​ടെ കാ​മു​ക​നെ പ്ര​ണ​യി​ക്കു​ന്ന അ​മ്മ​യു​ടെ ക​ഥ​യാ​ണ് സി​നി​മ​യി​ൽ പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ൽ ര​കു​ൽ​പ്രീ​തി​ന്‍റെ അ​മ്മ​യാ​യി​ട്ടാ​ണ് ഹേ​മ​മാ​ലി​നി എ​ത്തു​ന്ന​ത്. ര​മേ​ഷ് സി​പ്പി സി​നി​മ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്നു. 2015-ൽ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ൽ സി​നി​മ​യ്ക്ക് വി​ത​ര​ണ​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സി​നി​മ തി​യറ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ജ​നു​വ​രി മൂന്നിനാ​ണ് ഷിം​ല മി​ർ​ച്ചി റി​ലീ​സി​നെ​ത്തു​ന്ന​ത്. ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന് പി​ന്നാ​ലെ ത​മി​ഴി​ലും ഹേ​മമാ​ലി​നി എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ത​ല അ​ജി​ത്ത് നാ​യ​ക​നാ​വു​ന്ന പു​തി​യ…

Read More