ഹോ​ളി​വു​ഡ് ചി​ത്ര​വു​മാ​യി ഒ​രു കോ​ട്ട​യം​കാ​ര​ൻ

ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കോ​ട്ട​യം​കാ​ര​ൻ സ​ന്ദീ​പ് ജെ.​എ​ൽ, വ്യ​ത്യ​സ്ത​മാ​യൊ​രു ആ​ക്ഷ​ൻ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യി എ​ത്തു​ന്നു. ജെ.​എ​ൽ.​ഫി​ലിം​സ് നി​ർ​മ്മി​ക്കു​ന്ന ഒൗ​ട്ട്റേ​ജ് എ​ന്ന് പേ​രി​ട്ട ഈ ​ചി​ത്രം ഉടൻ തിയ​റ്റ​റി​ലെ​ത്തു​ന്നു. താ​യ്ക്കൊ​ണ്ട, കു​ങ്ഫു, മു​യിതാ​യ്, തു​ട​ങ്ങി​യ ആ​യോ​ധ​ന​ക​ല​ക​ളി​ലെ ചാ​ന്പ്യ​നാ​യ സ​ന്ദീ​പ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. അ​മി​താ​ഭ് ബ​ച്ച​ൻ നാ​യ​ക​നാ​യ കാ​ണ്ടെ എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ജെ​ഫ് ഡാ​വീ​സ് എ​ന്ന ഹോ​ളി​വു​ഡ് ന​ട​നും റെ​സ്‌ലിംഗ് ചാ​ന്പ്യ​നാ​യ ചാ​സ് ടെ​യ്‌ലറും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു എ​ന്ന​ത് ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. ഹോ​ളി​വു​ഡി​ലെ​യും, കാ​ന​ഡ​യി​ലെ​യും ന​ടീ​ന​ടന്മാരും വി​യ​റ്റ്നാ​മി​ലെ പ്ര​ഗ​ൽ​ഭ​രാ​യ സ്റ്റ​ണ്ട് മാ​സ്റ്റ​ർ​മാ​രും ചിത്രത്തിൽ അ​ണി​നി​ര​ക്കു​ന്നു .

Read More

കേ​ട്ട​റി​വി​നേ​ക്കാ​ൾ വ​ലു​താ​ണ് പീ​റ്റ​ർ ഹെ​യ്ൻ എ​ന്ന സ​ത്യം; പുലിമുരുകനെ അനുകരിച്ച് ദിലീപ്‌

കേ​ട്ട​റി​വി​നേ​ക്കാ​ൾ വ​ലു​താ​ണ് മു​രു​ക​നെ​ന്ന സ​ത്യം… പു​ലി​മു​രു​ക​നി​ലെ പ്ര​ശ​സ്ത​മാ​യ ഈ ​ഡ​യ​ലോ​ഗി​നെ അ​നു​ക​രി​ച്ച് ദി​ലീ​പ്. ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ പീ​റ്റ​ർ ഹെ​യ്ന് ഒ​പ്പ​മു​ള്ള ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ദി​ലീ​പ് പു​ലി​മു​രു​ക​നി​ലെ ഡ​യ​ലോ​ഗി​നെ അ​നു​ക​രി​ച്ച് കേ​ട്ട​റി​വി​നേ​ക്കാ​ൾ വ​ലു​താ​ണ് പീ​റ്റ​ർ ഹെ​യ്ൻ എ​ന്ന സ​ത്യം എ​ന്ന് കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ലാ​ണ് ദി​ലീ​പ് ചി​ത്രം പ​ങ്കു വ​ച്ചി​രി​ക്കു​ന്ന​ത്. ദി​ലീ​പി​ന്‍റേ​താ​യി റി​ലീ​സ് ചെ​യ്യാ​ൻ പോ​കു​ന്ന ജാ​ക്ക് ആ​ൻ​ഡ് ഡാ​നി​യേ​ലി​ന്‍റെ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ പീ​റ്റ​ർ ഹെ​യ്ൻ ആ​ണ്. ക​ന​ൽ​ക്ക​ണ്ണ​ൻ, സു​പ്രീം സു​ന്ദ​ർ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ കോ​റി​യോ​ഗ്ര​ഫി​യി​ൽ പീ​റ്റ​റി​നൊ​പ്പം പ​ങ്കാ​ളി​യാ​കു​ന്നു. എ​സ്.​എ​ൽ പു​രം ജ​യ​സൂ​ര്യ​യാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ത​മി​ഴ് സൂ​പ്പ​ർ​താ​രം അ​ർ​ജു​ൻ ഈ ​ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു. സ്പീ​ഡ് ട്രാ​ക്ക് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം എ​സ്​എ​ൽ പു​രം ജ​യ​സൂ​ര്യ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കു​ന്ന ചി​ത്ര​മാ​ണ് ജാ​ക്ക് ആ​ൻ​ഡ് ഡാ​നി​യ​ൽ. ഷി​ബു ത​മീ​ൻ​സ് ആ​ണ്…

Read More

ആ​ട് 3 പ്ര​ഖ്യാ​പി​ച്ചു; ഷാ​ജി പാ​പ്പ​നും പി​ള്ളേ​രും ഓ​ണ​ത്തി​നെ​ത്തും

ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ആ​ട് പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ്, ആ​ട് 2 എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം ഈ ​സി​നി​മ​യും സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സാ​ണ്. നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു, മി​ഥു​ൻ മാ​നു​വ​ൽ, ജ​യ​സൂ​ര്യ എ​ന്നി​വ​രാ​ണ് പു​തി​യ പ്രൊ​ജ​ക്ടി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ആ​ട് 2 റി​ലീ​സാ​യ​തി​ന് പി​ന്നാ​ലെ സി​നി​മ​യു​ടെ മൂ​ന്നാം ഭാ​ഗ​മൊ​രു​ങ്ങു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗീ​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ദ്യ ര​ണ്ട് സി​നി​മ​ക​ളി​ലെ താ​ര​ങ്ങ​ളെ​ല്ലാം ത​ന്നെ മൂ​ന്നാം ഭാ​ഗ​ത്തും അ​ണി​നി​ര​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഓ​ണം റി​ലീ​സാ​യി സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. തൃ​ശൂ​ർ പൂ​ര​മാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ജ​യ​സൂ​ര്യ ചി​ത്രം.

Read More

പീ​റ്റ​ർ ഹെ​യ്ൻ സം​വി​ധാ​യ​ക​നാ​കു​ന്നു; നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ൽ

പ്ര​ശ​സ്ത സം​ഘ​ട്ട​ന സം​വി​ധാ​യ​ക​ൻ പീ​റ്റ​ർ ഹെ​യ്ൻ സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പീ​റ്റ​ർ ഹെ​യ്ൻ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് പീ​റ്റ​ർ ഹെ​യ്ൻ ഇ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മെ മ​റ്റ് ഭാ​ഷ​ക​ളി​ലും സി​നി​മ​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Read More

സൂ​പ്പ​ർ ഹി​റ്റാ​ണ് ഈ ​ചി​കി​ത്സ: ന​ന്ദി ഡോ​ക്ട​റോ​ടും ഇളയ ദളപതിയോടും

ജൻമനാ ച​ല​ന​ശേ​ഷി​യും സം​സാ​ര​ശേ​ഷി​യും ഇ​ല്ലാ​തി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ ജീ​വി​ത​ത്തി​ലേ​ക്കു ചു​വ​ടു വ​ച്ച​പ്പോ​ൾ മാ​താ​പി​താ​ക്ക​ൾ ന​ന്ദി പ​റ​യു​ന്ന​ത് തൊ​ടു​പു​ഴ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ.​സ​തീ​ഷ് വാ​ര്യ​ർക്കും പി​ന്നെ ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​ർ വി​ജ​യ​യ്ക്കു​മാ​ണ്. പ​ഞ്ച​ക​ർ​മ​യും ഫി​സി​യോ​തെ​റാ​പ്പി​യും പി​ന്നെ വി​ജ​യ് മാ​ജി​ക്കും ചേ​ർ​ത്താ​യി​രു​ന്നു ത​മി​ഴ്നാ​ട് ക​ന്പം ഉ​ത്ത​മ​പാ​ള​യം സ്വ​ദേ​ശി​യാ​യ സെ​ബാ​സ്റ്റ്യ​നെ​ന്ന എ​ട്ടു വ​യ​സു​കാ​ര​ന്‍റെ ചി​കി​ൽ​സ. ജന്മനാ ച​ല​ന​ശേ​ഷി​യും സം​സാ​ര​ശേ​ഷി​യും ഇ​ല്ലാ​തി​രു​ന്ന അ​വ​നി​ന്ന് പി​ടി​ച്ചു ന​ട​ക്കാ​നും സം​സാ​രി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മൊ​ക്കൊ ക​ഴി​യു​ന്ന​തി​ന് പി​ന്നി​ൽ അ​വ​നും ഡോ​ക്ട​ർ​ക്കും മാ​ത്ര​മ​റി​യാ​വു​ന്ന ഒ​രു ത​ന്ത്ര​മു​ണ്ട്. ഒ​ന്ന​ര വ​ർ​ഷം മു​ന്പാ​ണ് മാ​താ​പി​താ​ക്ക​ളാ​യ ജ​യ​കു​മാ​റും ഭാ​നു​വും തൊ​ടു​പു​ഴ ജി​ല്ലാ​ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ മ​ക​നെ എ​ത്തി​ക്കു​ന്ന​ത്. ജ​ന​ന​സ​മ​യ​ത്തു​ണ്ടാ​യ സ​ങ്കീ​ർ​ണ​ത​ക​ളാ​ൽ ത​ല​ച്ചോ​റി​ലേ​യ്ക്കു​ള്ള ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തു മൂ​ലം ച​ല​ന​ശേ​ഷി​യും സം​സാ​ര​ശേ​ഷി​യും ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. ഒ​ട്ടേ​റെ ചി​കി​ത്സ​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മി​ല്ലാ​തെ ക​ഴി​യ​വേ കു​ട്ടി​യു​ടെ പി​താ​വ് ജ​യ​കു​മാ​ർ രാ​ജാ​ക്കാ​ട് നി​ർ​മാ​ണ ജോ​ലി​ക്കാ​യെ​ത്തി​യ​പ്പോ​ഴാ​ണ് ഡോ. ​സ​തീ​ഷ് വാ​ര്യ​രെ കു​റി​ച്ച​റി​ഞ്ഞ് ഇ​വി​ടെ…

Read More

കാ​റി​ന് മു​ക​ളി​ൽ ഇ​രു​ന്ന് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​റി​ന് മു​ക​ളി​ൽ ക​യ​റി ഇ​രു​ന്ന കാ​ട്ടാ​ന കാ​ർ ത​ക​ർ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. താ​യ്ല​ൻ​ഡി​ലെ കാ​ഹു യാ​യ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. കാ​ടി​നു​ള്ളി​ലു​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​ർ ആ​ന​യെ ക​ണ്ട​പ്പോ​ൾ ഡ്രൈ​വ​ർ നി​ർ​ത്തി​യി​രു​ന്നു. കാ​റി​ന്‍റെ സ​മീ​പ​മെ​ത്തി​യ ആ​ന അ​തി​ന് മു​ക​ളി​ൽ ക​യ​റി ഇ​രു​ന്ന് ത​ക​ർ​ക്കു​വാ​ൻ ശ്ര​മി​ച്ചു. ആ​ന കാ​റി​ന് മു​ക​ളി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ​പ്പോ​ൾ മാ​ത്ര​മാ​ണ് ഡ്രൈ​വ​ർ​ക്ക് കാ​റു​മാ​യി മു​ൻ​പോ​ട്ട് പോ​കു​വാ​ൻ സാ​ധി​ച്ച​ത്. ഈ ​കാ​റി​ന് മു​ൻ​പി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച​വ​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

തെ​രു​വ് ബാ​ല​ന് ബി​സ്ക്ക​റ്റും പ​ണ​വും ന​ൽ​കി ജാ​ൻ​വി ക​പൂ​ർ

സ​ഹാ​യ​ത്തി​നാ​യി കൈ​നീ​ട്ടി​യ തെ​രു​വ് ബാ​ല​ന് ബി​സ്ക്ക​റ്റും പ​ണം​വും ന​ൽ​കി ജാ​ൻ​വി ക​പൂ​ർ. ബ്യൂ​ട്ടി​പാ​ർ​ല​റി​ലേ​ക്ക് കാ​റി​ൽ വ​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് താ​ര​ത്തി​ന്‍റെ മു​ൻ​പി​ൽ സ​ഹാ​യ​ത്തി​നാ​യി തെ​രു​വ് ബാ​ല​ൻ കൈ​നീ​ട്ടി​യ​ത്. കാ​റി​ന്‍റെ ഡോ​ർ തു​റ​ന്ന ജാ​ൻ​വി കാ​റി​നു​ള്ളി​ൽ നി​ന്നും ബി​സ്ക്ക​റ്റ് എ​ടു​ത്ത് കു​ട്ടി​ക്ക് ന​ൽ​കി. പി​ന്നീ​ട് ജാ​ൻ​വി കു​ട്ടി​ക്ക് പ​ണ​വും ന​ൽ​കി. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ജാ​ൻ​വി​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Read More

കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ ചെ​യ്ത പെ​യി​ന്‍റിം​ഗ് ​വിവാദത്തിൽ; വിശദീകരണവുമായി സണ്ണി ലിയോണി

കു​റ​ച്ചു​പേ​രെ സ​ഹാ​യി​ക്കാ​ൻ തോ​ന്നു​ന്ന​ത് തെ​റ്റാ​ണോ… ഈ ​ചോ​ദ്യ​മാ​ണ് സ​ണ്ണി ലി​യോ​ണി​ന് ഇ​പ്പോ​ഴു​ള്ള​ത്. സ​ണ്ണി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് താ​ര​ത്തി​ന് പൊ​ല്ലാ​പ്പാ​യ​ത്. കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ചെ​യ്ത ഒ​രു പെ​യി​ന്‍റിം​ഗാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ഡ​യ​റ്റ് സ​ബി​യ എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. പെ​യി​ന്‍റിം​ഗി​ന്‍റെ യാ​ഥാ​ർ​ഥ ഉ​ട​മ താ​ര​മ​ല്ലെ​ന്നും അ​യാ​ൾ​ക്ക് ഒ​രു ക​ട​പ്പാ​ടും ന​ൽ​കാ​തെ ചി​ത്രം സ്വ​ന്ത​മെ​ന്ന് കാ​ണി​ച്ച് വി​ൽ​ക്കു​ന്ന​ത് മോ​ശ​മാ​ണെ​ന്നും ക​മ​ന്‍റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. സം​ഭ​വം ച​ർ​ച്ചാ വി​ഷ​യ​മാ​യ​പ്പോ​ൾ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി സ​ണ്ണി ലി​യോ​ൺ രം​ഗ​ത്തെ​ത്തി. ഈ ​ക​ലാ​സൃ​ഷ്ടി​യു​ടെ ഒ​രു ചി​ത്രം ത​നി​ക്ക് ല​ഭി​ക്കും. തു​ട​ർ​ന്ന് അ​ത് പെ​യി​ന്‍റ് ചെ​യ്യാ​മെ​ന്ന് വി​ചാ​രി​ക്കു​ക​യുമാ​യി​രു​ന്നു. എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട ക​ലാ​സൃ​ഷ്ടി ഞാൻ പെ​യി​ന്‍റ് ചെ​യ്തു​വെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ. അ​ത് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യു​ള്ള ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ന​ൽ​കി​യെ​ന്നും താ​രം പ​റ​ഞ്ഞു. ത​ന്‍റെ ഈ ​പ്ര​വൃത്തി ഇ​ഷ്ട​മാ​യി​ല്ലെ​ങ്കി​ൽ ത​ന്നോ​ട് ക്ഷ​മി​ക്കണമെന്നും സണ്ണി പറഞ്ഞു. കു​ഞ്ഞു​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള…

Read More

ഈ​ജി​പ്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​ദ്യ ത​മി​ഴ്ചി​ത്ര​മാ​യി ബി​ഗി​ൽ

വി​ജ​യ്-​ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ബി​ഗി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ഴി​ത ചി​ത്രം ഈ​ജി​പ്തി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഈ​ജി​പ്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​ദ്യ ത​മി​ഴ് ചി​ത്ര​മെ​ന്ന ബ​ഹു​മ​തി ബി​ഗി​ൽ സ്വ​ന്ത​മാ​ക്കി. ര​ണ്ട് വേ​ഷ​ങ്ങ​ളി​ലാ​ണ് സി​നി​മ​യി​ൽ വി​ജ​യ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. എ​ജി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.

Read More

ദ​ള​പ​തി 64-ൽ ​ ഗൗ​രി കി​ഷ​ൻ

96 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ഗൗ​രി കി​ഷ​ന് വി​ജ​യ് നായകനാകുന്ന ദ​ള​പ​തി 64-ൽ ​ഇ​ടം കി​ട്ടി. ഒ​രു കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​ട്ടാ​ണ് ഗൗ​രി വിജയ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ലോ​കേ​ഷ് ക​ന​ക​രാ​ജാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി, ആ​ന്‍റ​ണി വ​ര്‍​ഗീ​സ്, ശാ​ന്ത​നു തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ല്‍ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്. മാ​ള​വി​ക മോ​ഹ​ന​ന്‍, ആ​ന്‍​ഡ്രി​യ ജെ​റ​മി​യ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ചി​ത്ര​ത്തി​ല്‍ നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്.

Read More