രാം ചരൺ ചിത്രം; എ​ന്നെ​ക്കൊ​ണ്ട് പ​റ്റി​ല്ലെന്ന് നയൻതാര

ന​യ​ൻ​താ​ര പ​റ്റി​ല്ലാ​യെ​ന്നു പ​റ​ഞ്ഞാ​ൽ പ​റ്റി​ല്ല… അ​ത്ര ത​ന്നെ. രാം​ച​ര​ൺ നിർമിക്കുന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ‌ പ​റ്റി​ല്ലെ​ന്ന് ന​യ​ൻ​താ​ര പ​റ‌​ഞ്ഞ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. ചിരഞ്ജീവി നായകനാകുന്ന സൈ​റ ന​ര​സിം​ഹ റെ​ഡ്ഡി​യെ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യും ഒ​രു പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. എ​ന്നി​ട്ടും താ​രം പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ നി​ന്നും മാ​റി നി​ൽ​ക്കു​ന്ന​താ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണം. സു​രേ​ന്ദ്ര​ര്‍ റെ​ഡി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. രാം ​ച​ര​ണാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. മ​റ്റ് താ​ര​ങ്ങ​ളെ​ല്ലാം പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കു​ന്പോ​ഴാ​ണ് ന​യ​ൻ‌​താ​ര ത​ന്‍റെ അ​സാ​ന്നി​ധ്യം കൊ​ണ്ടി വി​വാ​ദ കോ​ള​ത്തി​ൽ നി​റ​യു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും.

Read More

അ​നൂ​പ് ച​ന്ദ്ര​ൻ വി​വാ​ഹി​ത​നാ​യി

ന​ട​ൻ അ​നൂ​പ് ച​ന്ദ്ര​ൻ വി​വാ​ഹി​ത​നാ​യി. ല​ക്ഷ്മി രാ​ജ​ഗോ​പാ​ലാ​ണ് വ​ധു. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ജൂ​ണി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യം ന​ട​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൂ​ടി​യാ​ണ് താ​രം ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

Read More

സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ വീ​ണ്ടും വി​വാ​ഹി​ത​നാ​യി

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ വീ​ണ്ടും വി​വാ​ഹി​ത​നാ​യി. തൃ​ശൂ​ർ ജി​ല്ല​യി​ലെ വ​ക്കാ​ഞ്ചേ​രി ഉ​ത്രാ​ളി​ക്കാ​വി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. ന​ടി മ​ഞ്ജു പി​ള്ള​യാ​ണ് വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൂ​ടി അ​റി​യി​ച്ച​ത്. 2009ലാ​യി​രു​ന്നു സി​ദ്ധാ​ർ​ഥി​ന്‍റെ ആ​ദ്യ വി​വാ​ഹം. അ​ഞ്ജു എം. ​ദാ​സാ​യി​രു​ന്നു സി​ദ്ധാ​ർ​ഥി​ന്‍റെ ആ​ദ്യ ഭാ​ര്യ.

Read More

നിസാരം! ജിം ​ട്രെ​യി​ന​ർ​ക്ക് ഉ​ണ്ണി മു​കു​ന്ദ​ന്‍റെ കി​ടി​ല​ൻ ഓ​ണ സ​മ്മാ​നം

ജിം ​ട്രെ​യി​ന​ർ​ക്ക് കി​ടി​ല​ൻ ഓ​ണ സ​മ്മ​നം ന​ൽ​കി ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. 1.42 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന യ​മ​ഹ​യു​ടെ ആ​ർ 15 ബൈ​ക്കാ​ണ് താ​രം ത​ന്‍റെ പ്രി​യ സു​ഹൃ​ത്തും ജിം ​ട്രെ​യി​ന​റു​മാ​യ ജോ​ണ്‍​സ​ണ് ന​ൽ​കി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൂ​ടി​യാ​ണ് താ​രം ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ഉ​ണ്ണി​മു​കു​ന്ദ​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

സി​നി​മ കാ​ണാ​തെ​യു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ്ര​തി​കൂ​ല​മാ​കു​ന്നു: ജ​യ​റാം

കൊ​​​ച്ചി: സി​​​നി​​​മ​​​ക​​​ള്‍ കാ​​​ണാ​​​തെ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ത്തു​​​ന്ന അ​​​ഭി​​​പ്ര​​​യ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ള്‍ സി​​​നി​​​മ​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നു ന​​​ട​​​ന്‍ ജ​​​യ​​​റാം. പു​​​തി​​​യ ചി​​​ത്രം പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബ്ബില്‍ ന​​​ട​​​ത്തി​​​യ പ​​​ത്രസ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ത​​​ന്‍റെ സി​​​നി​​​മ​​​ക​​​ളെ ആ​​​ളു​​​ക​​​ള്‍ മു​​​ന്‍​വി​​​ധി​​​യോ​​​ടെ കാ​​​ണു​​​ന്ന​​​തു തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്നു. എ​​​ങ്കി​​​ലും ചി​​​ല​​​ര്‍ പി​​​ന്നീ​​​ട് തെ​​​റ്റ് തി​​​രു​​​ത്താ​​​ന്‍ ത​​​യാ​​​റാ​​​കു​​​ന്നു​​​ണ്ട്. ഭ​​​ക്ഷ്യ​​രം​​​ഗ​​​ത്തെ ചൂ​​​ഷ​​​ണം ച​​​ര്‍​ച്ച ചെ​​​യ്ത സി​​​നി​​​മ​​യ്​​​ക്ക് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം തി​​​യ​​​റ്റ​​​റി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നു സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ക​​​ണ്ണ​​​ന്‍ താ​​​മ​​​ര​​​ക്കു​​​ളം പ​​​റ​​​ഞ്ഞു. എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ്‌​​​ക്ല​​​ബ്ബിന്‍റെ ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള അ​​​രി വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ജ​​​യ​​​റാം നി​​​ര്‍​വ​​​ഹി​​​ച്ചു. ന​​​ട​​​ന്‍ ബൈ​​​ജു, ചി​​​ത്ര​​​ത്തി​​​ലെ നാ​​​യി​​​ക ശാ​​​ലു തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ത്രസ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Read More

ഒ​രു കോ​ടി ക​ട​ന്ന് ദു​ൽ​ഖ​ർ

ദു​ൽ​ഖ​ർ സ​ൽ​മാ​നും സോ​നം ക​പൂ​റും ഒ​ന്നി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ദി ​സോ​യ ഫാ​ക്ട​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഒ​രു കോ​ടി​യി​ലേ​റെ പേ​രാ​ണ് ഇ​തി​നോട​കം ട്രെ​യി​ല​ർ യു ​ട്യൂ​ബി​ൽ ക​ണ്ണോ​ടി​ച്ച​ത്. ചി​ത്ര​ത്തി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്‌​റ്റനാ​യി ദു​ൽ​ഖ​ർ എ​ത്തു​മ്പോ​ൾ 1983-ൽ ​ഇ​ന്ത്യ ലോ​ക​ക​പ്പ് നേ​ടി​യ ദി​വ​സം ജ​നി​ച്ച സോ​യ സൊ​ളാ​ങ്കി​യെ സോ​ന​വും അ​വ​ത​രി​പ്പി​ക്കു​ന്നു. ദു​ൽ​ഖ​റും സോ​ന​വും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും, സോ​നം അ​വ​ത​രി​പ്പി​ക്കു​ന്ന സോ​യ സൊ​ളാ​ങ്കി ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഭാ​ഗ്യ​താ​ര​മാ​യി മാ​റു​ന്ന​തു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം സി​ക്‌​സ് പാ​ക്ക് ഗെ​റ്റ​പ്പി​ലാ​ണ് ദു​ൽ​ഖ​ർ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. 2008-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​നു​ജ ചൗ​ഹാന്‍റെ ദി ​സോ​യ ഫാ​ക്ട​ർ എ​ന്ന പേ​രി​ലു​ള്ള നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ദ്യു​മ്ന​ൻ സിം​ഗ് ആ​ണ് തി​ര​ക്ക​ഥ. സെ​പ്‌​റ്റം​ബ​ർ 20ന് ​ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും.

Read More

നിർമാതാക്കൾക്കെതിരേ തുറന്നടിച്ച് ധനുഷ്; പ​ല നി​ർ​മാ​താ​ക്ക​ൾ​ക്കും ആ ​തു​റ​ന്നുപ​റ​ച്ചി​ൽ അ​ത്ര പി​ടി​ച്ചി​ട്ടി​ല്ലെന്ന് റിപ്പോര്‍ട്ട്‌

സി​നി​മ​യി​ൽ നി​ന്നു കി​ട്ടു​ന്ന പ്ര​തി​ഫ​ല​ത്തെ കു​റി​ച്ച് ധ​നു​ഷ് ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്ന​ടി​ച്ചി​രു​ന്നു. പ​ല നി​ർ​മാ​താ​ക്ക​ൾ​ക്കും ആ ​തു​റ​ന്നുപ​റ​ച്ചി​ൽ അ​ത്ര പി​ടി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ കി​ട്ടു​ന്ന റി​പ്പോ​ർ​ട്ട്. അ​സു​ര​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ​യാ​ണ് ധ​നു​ഷ് നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രേ പ​റ​ഞ്ഞ​ത്. ഇ​ന്ന​ത്തെ കാ​ല​ത്ത് വ​ള​രെ കു​റ​ച്ച് നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്ന് മാ​ത്ര​മേ മു​ഴു​വ​ന്‍ പ്ര​തി​ഫ​ല​വും ല​ഭി​ക്കു​ക​യു​ള്ളു. ബാ​ക്കി പ​ല​രും ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് ധ​നു​ഷ് പ​റ​ഞ്ഞ​ത്. ഇ​നി​നെ​തി​രേ ഇ​പ്പോ​ൾ നി​ര്‍​മാ​താ​വ് അ​ഴ​ക​പ്പ​ന്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ കോ​ടി​ക​ളാ​ണ് പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​ത്. അ​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ ക​ഥ അ​വി​ടെ തീ​രും.അ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്തുകൊ​ണ്ട് ധ​നു​ഷ് അ​തേ​ക്കു​റി​ച്ച് പ​റ​യു​ന്നി​ല്ലെ​ന്നും അ​ഴ​ക​പ്പ​ന്‍ ചോ​ദി​ക്കു​ന്നു.

Read More

ഷാ​രൂ​ഖി​ന്‍റെ നു​ണ​ക്കു​ഴി സൂ​പ്പ​റാ…! വി​കാ​​രമു​ണ​ര്‍​ത്തു​ന്ന എ​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ കാ​ര​ണം എ​നി​ക്ക് ന​ല്ല റി​വ്യൂ കി​ട്ടി; മു​ൻ ന​ടി ട്വി​ങ്കി​ൾ ഖ​ന്ന എന്തും തുറന്നുപറയും

എ​ന്തും തു​റ​ന്നുപ​റ​യു​ന്ന കൂ​ട്ട​ത്തി​ലാ​ണ് മു​ൻ ന​ടി ട്വി​ങ്കി​ൾ ഖ​ന്ന. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ താ​രം ഒ​രു കാ​ര്യം തുറന്നുപ​റ​ഞ്ഞി​രിക്കുന്നു. അ​ത് സോ​ഷ്യ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ ട്വി​ങ്കി​ൾ വീ​ണ്ടും താ​ര​മാ​യി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക്മുന്പ് ഷാ​രൂ​ഖും ട്വിങ്കിളും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച ബാ​ദ്ഷ സി​നി​മ​യെ കു​റി​ച്ച് ഈ ​അ​ടു​ത്തൊ​രു റി​വ്യൂ ട്വിങ്കിൾ കാ​ണാ​ൻ ഇ​ട​യാ​യി. ഷാ​രൂ​ഖി​നെ പു​ക​ഴ്ത്തി പ​റ​യു​ന്ന റി​വ്യൂ​വി​ൽ ട്വി​ങ്കി​ളി​ന്‍റെ പൊ​ക്കി​ളി​നെപ്പ​റ്റി മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. ഇ​ത് പി​ടി​ച്ചി​ട്ടോ പി​ടി​ക്കാ​ത്ത​തു കൊ​ണ്ടോ എ​ന്തോ താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇ​ങ്ങ​നെ കു​റി​ച്ചു, വി​കാ​​രമു​ണ​ര്‍​ത്തു​ന്ന എ​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ കാ​ര​ണം എ​നി​ക്ക് ന​ല്ല റി​വ്യൂ കി​ട്ടി. ബാ​ദ്ഷ​യി​ലെ ജോ​ഡി​ക്ക് ഇ​പ്പോ​ഴും ഒ​രു മാ​റ്റ​വു​മി​ല്ല. ഷാ​രു​ഖ് ഖാ​ന് ഇ​പ്പോ​ഴും ന​ല്ല നു​ണ​ക്കു​ഴി​യുണ്ട്. തനിക്കും ഇപ്പോഴും നല്ല ആകർഷണീയതയു ണ്ടെന്നും ട്വി​ങ്കി​ള്‍ പ​റ​യു​ന്നു.

Read More

ഗ​ർ​ഭി​ണി​യ​ല്ല! ആ​ലി​ല വ​യ​റ​ല്ലെ എ​നി​ക്കു​ള്ള​ത്: വി​ദ്യ ബാ​ല​ൻ

താ​ൻ ഗ​ർ​ഭി​ണി​യ​ല്ലെ​ന്നും ആ​ലി​ല വ​യ​റ​ല്ല ത​നി​ക്കു​ള്ള​തെ​ന്നും വി​ദ്യ ബാ​ല​ൻ. ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളോ​ടു​ള്ള വി​ദ്യ​യു​ടെ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ഇ​ങ്ങ​നെ. ശ​രീ​ര​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​മ്പോ​ൾ ഞാ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് നി​ങ്ങ​ൾ ചി​ന്തി​ക്കു​ന്നു. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ നി​ങ്ങ​ൾ എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. അ​ക്കാ​ര്യ​ത്തി​ൽ എ​നി​ക്കൊ​ന്നും ചെ​യ്യാ​നി​ല്ല. വി​ദ്യ പ​റ​യു​ന്നു. അ​വ​രെ​​ക്കു​റി​ച്ച് ഞാ​ൻ അ​റി​യു​ന്നേ​യി​ല്ല. അ​ത്ത​ര കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൽ കാ​ണു​ക​യും കേ​ൾ​ക്കു​ക​യും ചെ​യ്യാ​റി​ല്ല. ഞാ​ൻ ആ​യി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ എ​ന്നെ സ്നേ​ഹി​ക്കാ​ൻ എ​നി​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. അ​പ്പോ​ൾ മ​റ്റൊ​രു കാ​ര്യ​ങ്ങ​ളും എ​ന്‍റെ മ​ന​സി​നെ ബാ​ധി​ക്കു​ന്നേ​യി​ല്ല. വി​ദ്യ ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.

Read More

സാ​രി​യി​ൽ സു​ന്ദ​രി​യാ​യി മ​ഡോ​ണ

പൃ​ഥ്വി​രാ​ജ് -ഷാ​ജോ​ണ്‍ കൂ​ട്ടുകെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ബ്ര​ദേ​ഴ്സ് ഡേ. ​ഓ​ണം റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത് ന​ട​ൻ ഷാ​ജോ​ണ്‍ ത​ന്നെ​യാ​ണ്. ചി​ത്ര​ത്തി​ലെ പു​തി​യ കാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍റെ കാ​ര​ക്ട​ർ പോ​സ്റ്റ​റാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. സാ​രി​യി​ൽ അ​തി​സു​ന്ദ​രി​യാ​യാ​ണ് മ​ഡോ​ണ വ​ന്നി​രി​ക്കു​ന്ന​ത്. ജെ​മ എ​ന്ന ക​ഥ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​നും ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​റി​നും മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. കോ​മ​ഡി​യും ആ​ക്ഷ​നും ചേ​ർ​ന്ന എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന. പ്രേം​ന​സീ​റി​നെ പൃ​ഥ്വി​രാ​ജ് അ​നു​ക​രി​ക്കു​ന്ന​തും പെ​ണ്‍​വേ​ഷ​ത്തി​ൽ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യി​ലെ​ത്തു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ര​സ​ക​ര​മാ​യ രം​ഗ​ങ്ങ​ളാ​യി​രു​ന്നു ടീ​സ​റി​ൽ. പൃ​ഥ്വി​രാ​ജി​നെ കൂ​ടാ​തെ ഐ​ശ്വ​ര്യ ല​ക്ഷ്മി, മി​യ, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ, ധ​ർ​മ​ജ​ൻ, വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് ജി​ത്തു ദാ​മോ​ദ​റാ​ണ്.

Read More