വീണ്ടും മ​മ്മൂ​ട്ടി​യും ന​യ​ൻ​താ​രയും

മ​മ്മൂ​ട്ടിയും നയ​ൻ​താ​ര​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നതായി റിപ്പോർട്ടുകൾ. ഷാ​ജി കൈ​ലാ​സി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ആ​യി​രു​ന്ന വി​പി​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഇ​നി ഒ​ന്നി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ പേ​രോ, മ​റ്റു വി​വ​ര​ങ്ങ​ളോ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. 2005 ൽ ​പു​റ​ത്തു വ​ന്ന ത​സ്ക​ര​വീ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​യ​ൻ​താ​ര മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​വു​ന്ന​ത്. പി​ന്നീ​ട് രാ​പ്പ​ക​ൽ, ഭാ​സ്ക​ർ ദി ​റാ​സ്ക​ൽ, പു​തി​യ നി​യ​മം എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ ഇ​വ​ർ ഒ​രു​മി​ച്ചെ​ത്തി​യി​രു​ന്നു. ചി​ത്ര​ങ്ങ​ളെ​ല്ലാം തി​യ​റ്റ​റു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. മ​മ്മൂ​ട്ടി​ക്കൊ​പ്പം ന​യ​ൻ​താ​ര എ​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ഈ ​വ​ർ​ഷം ത​ന്നെ ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും എ​ന്നാ​ണ് സൂ​ച​ന. അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ഷൈ​ലോ​ക്കി​ൽ ആ​ണ് മ​മ്മൂ​ട്ടി ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നു ശേ​ഷ​മാ​യി​രി​ക്കും വി​പി​ൻ ചി​ത്ര​ത്തി​ൽ ജോ​യി​ൻ ചെ​യ്യു​ക. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പു​റ​ത്തു…

Read More

സംവിധായിക ആകുമോ..‍? ഉത്തരം കല്യാണി തന്നെ പറയും

ഇ​പ്പോ​ൾ ശ്ര​ദ്ധ മു​ഴു​വ​ൻ അ​ഭി​ന​യ​ത്തി​ലാ​ണെ​ന്നും ഒ​രു പ​ക്ഷെ എ​ന്നെ​ങ്കി​ലും സംവിധായിക ആ​യേ​ക്കാ​മെ​ന്നും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ര്‍​ശ​ന്‍റെ​യും ന​ടി ലി​സി​യു​ടെ​യും മ​ക​ളാ​യ ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ൻ. ഇ​പ്പോ​ൾ താ​ൻ അ​ഭി​ന​യം ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നും ന​ടി​യാ​കു​മെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ കൂ​ടു​ത​ൽ പ​രി​ശീ​ല​നം നേ​ടു​മാ​യി​രു​ന്നു​വെ​ന്നും ക​ല്യാ​ണി പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ക​ല്യാ​ണി മ​ന​സു തു​റ​ന്ന​ത്. പ​ഠി​ച്ച​ത് ആ​ർ​ക്കി​ടെ​ക്ച​ർ ആ​ണെ​ങ്കി​ലും സി​നി​മാ മേ​ഖ​ല​യി​ൽ എ​വി​ടെ​യെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​ല്യാ​ണി പ​റ​യു​ന്നു. “”കു​ട്ടി​ക്കാ​ല​ത്ത് അ​ച്ഛ​നൊ​പ്പം ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ വ​രു​മാ​യി​രു​ന്നു. ഭാ​വി​യി​ൽ സി​നി​മ സം​വി​ധാ​നം ചെ​യ്തേ​ക്കാം”-​ക​ല്യാ​ണി പ​റ​യു​ന്നു. സു​ധീ​ർ വ​ർ​മ സം​വി​ധാ​നം ചെ​യ്ത ര​ണ​രം​ഗം എ​ന്ന തെ​ലു​ങ്ക് സി​നി​മ​യാ​ണ് ക​ല്യാ​ണി​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ ഇ​റ​ങ്ങി​യ ചി​ത്രം. ഷ​ര്‍​വാ​ന​ന്ദ് ആ​ണ് ര​ണ​രം​ഗ​ത്തി​ലെ നാ​യ​ക​ൻ. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ലും ക​ല്യാ​ണി…

Read More

ബി​ഗി​ൽ ടീ​മി​ന് വി​ജ​യ്‌യു​ടെ സ​മ്മാ​നം

ആ​റ്റ്ലി-​വി​ജ​യ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ബി​ഗി​ലി​നെ​ക്കു​റി​ച്ചു​ള്ള ഒ​രോ വാ​ർ​ത്ത​ക​ളും ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ വാ​യി​ച്ച​റി​യു​ന്ന​ത്. ഇ​പ്പോ​ഴി​ത സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ജ​യ് ന​ൽ​കി​യ സ​ർ​പ്രൈ​സ് സ​മ്മാ​ന​മാ​ണ് വാ​ർ​ത്ത പ്ര​ധാ​ന്യം നേ​ടു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ 400 അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ബി​ഗി​ൽ എ​ന്നെ​ഴു​തി​യ സ്വ​ർ​ണ മോ​തി​ര​മാ​ണ് വി​ജ​യ് ന​ൽ​കി​യ​ത്. ഓ​രോ​രു​ത്ത​രു​ടെ​യും വി​ര​ലി​ൽ വി​ജ​യ് നേ​രി​ട്ടാ​ണ് മോ​തി​രം ഇ​ട്ട് ന​ൽ​കി​യ​ത്. തെ​രി, മെ​ർ​സ​ൽ എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം വി​ജ​യ്- ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ബി​ഗി​ൽ. ന​യ​ൻ താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. എ​ജി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Read More

നേ​ർ​കൊ​ണ്ട പാ​ർ​വൈ അ​ത്ഭു​ത​പ്പെ​ടു​ത്തി; അ​ഭി​ന​ന്ദ​ന​വു​മാ​യി സൂ​ര്യ​യും ജ്യോ​തി​ക​യും

മി​ക​ച്ച പ്ര​തി​ക​ര​ണം സ്വ​ന്ത​മാ​ക്കി തീ​യ​റ്റ​റു​ക​ളി​ൽ വി​ജ​യ​പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന നേ​ർ​കൊ​ണ്ട പാ​ർ​വൈ​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ന​ട​ൻ സൂ​ര്യ​യും ഭാ​ര്യ ജ്യോ​തി​ക​യും. സി​നി​മ​യി​ലെ അ​ജി​ത്തി​ന്‍റെ പ്ര​ക​ട​നം അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നാ​ണ് താ​ര ദ​മ്പ​തി​ക​ളു​ടെ അ​ഭി​പ്രാ​യം. അ​ഭി​ന​ന്ദ​ന​കു​റി​പ്പ​നൊ​പ്പം അ​ജി​ത്തി​നും സം​വി​ധാ​യ​ക​ൻ എ​ച്ച്. വി​നോ​ദി​നും പൂ​ച്ചെ​ണ്ടും അ​വ​ർ കൈ​മാ​റി. അ​മി​താ​ഭ് ബ​ച്ച​ൻ നാ​യ​ക​നാ​യ പി​ങ്കി​ന്‍റെ റീ​മേ​ക്കാ​ണ് നേ​ർ​കൊ​ണ്ട പാ​ർ​വൈ. ബോ​ണി ക​പൂ​റാ​ണ് സി​നി​മ നി​ർ​മി​ച്ച​ത്.

Read More

ദീപികയ്ക്കും പ്രിയങ്കയ്ക്കും ഫേ​ക്ക് ഫോ​ളോ​വേ​ഴ്സ് ഏ​റെ

ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നും പ്രി​യ​ങ്ക ചോ​പ്ര​യ്ക്കും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫേ​ക്ക്ഫോ​ളോ​വേ​ഴ്സേ​റെ. 48% ഫേ​ക്ക് ഫോ​ളോ​വേ​ര്‍​സാ​ണ് ദീ​പി​ക​യ്ക്കു​ള​ള​ത്. പ്രി​യ​ങ്ക​യ്ക്ക് 46% ഫേ​ക്ക് ഫോ​ളോ​വേ​ഴ്സാ​ണു​ള​ള​ത്. 58% ഫേ​ക്ക് ഫോ​ളോ​വേ​ഴ്സു​ള്ള ടോ​ക്ക് ഷോ ​അ​വ​താ​ര​ക എ​ല​ന്‍ ഡി​ജെ​നെ​റ​സ് ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​ണ്ട​ന്പററി മ്യൂ​സി​ക് പെ​ര്‍​ഫോ​മ​ന്‍​സാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു വി​ട്ട​ത്.

Read More

ജന്മദി​നം ആ​ഘോ​ഷി​ച്ച് ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്

ജന്മദി​നം ആ​ഘോ​ഷി​ച്ച് ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ഡ​സ്. ത​ന്‍റെ 34-ാം പി​റ​ന്നാ​ളാ​ണ് താ​രം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ശ്രീ​ല​ങ്ക​യി​ൽ ആ​ഘോ​ഷി​ച്ച​ത്. ശ്രീ​ല​ങ്ക​യി​ലെ ട്രി​ൻ​കോ​മ​ലീ റി​സോ​ർ​ട്ടി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ താ​രം ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ശ്രീ​ല​ങ്ക​ൻ വം​ശ​ജ​യാ​ണ് ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്. നെ​റ്റ്ഫ്ളി​ക്സ് ക്രൈം ​ത്രി​ല്ല​റാ​യ മി​സി​സ് സീ​രി​യ​ൽ കി​ല്ല​റാ​ണ് ജാ​ക്വി​ലി​ന്‍റേതാ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്.

Read More

കേ​ര​ള​ത്തെ​ക്കു​റി​ച്ചാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്! കേ​ര​ള​ത്തെ സ​ഹാ​യി​ക്ക​ണം; സൈ​മ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നി​ടെ പൃ​ഥ്വി

അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നി​ടെ കേ​ര​ള​ത്തി​നു വേ​ണ്ടി സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ച് ന​ട​ൻ പൃ​ഥ്വി​രാ​ജ്. ഖ​ത്ത​റി​ൽ ന​ട​ന്ന സൈ​മ അ​വാ​ർ​ഡ് വേ​ദി​യി​ൽ അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു​ള്ള മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് പൃ​ഥ്വി അ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യ​ത്. “മ​ല​യാ​ള സി​നി​മ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വ​ന്നി​രി​ക്കു​ന്ന​ത് കൊ​ണ്ട് കേ​ര​ള​ത്തെ​ക്കു​റി​ച്ചാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്. ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ പേ​രെ ദു​ര​ന്തം ബാ​ധി​ച്ചി​ട്ടു​ണ്ട്. നാ​ളെ എ​ന്നൊ​രു സ​ങ്ക​ൽ​പ്ം പോ​ലു​മി​ല്ലാ​തെ റി​ലീ​ഫ് ക്യാം​പി​ൽ സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​വ​രാ​ണ് അ​വ​ർ. നി​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യം കേ​ര​ള​ത്തി​നു വേ​ണ്ടി ചെ​യ്യ​ണം’. “മ​ല​യാ​ള സി​നി​മ കൈ​കോ​ർ​ത്ത് ആ​കു​ന്ന​തൊ​ക്കെ ചെ​യ്യു​ന്നു​ണ്ട്. പ​ക്ഷെ അ​തു​കൊ​ണ്ട് ഒ​ന്നു​മാ​കി​ല്ല. എ​ങ്ങ​നെ സ​ഹാ​യി​ക്ക​ണം എ​ന്ന് അ​റി​യാ​ത്ത​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ന്‍റെ​യോ ലാ​ലേ​ട്ട​ന്‍റെ​യോ ടൊ​വി​നോ​യു​ടെ​യോ സോ​ഷ്യ​ൽ​മീ​ഡി​യ പേ​ജു​ക​ളി​ൽ നോ​ക്കി​യാ​ൽ മ​ന​സി​ലാ​കും. ഞ​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്’. പൃ​ഥ്വി പ​റ​ഞ്ഞു.

Read More

പ്ലീ​സ്; പ​തി​ന​ഞ്ച് ദി​വ​സ​ത്തേ​ക്ക് ആ​രും ശ​ല്യം ചെ​യ്യ​രുത്: വിദ്യ ബാലൻ

മി​ഷ​ന്‍ മം​ഗ​ള്‍ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം പ​തി​ന​ഞ്ച് ദി​വ​സ​ത്തേ​ക്ക് ത​ന്നെ ആ​രും ശ​ല്യം ചെ​യ്യ​രു​തെ​ന്ന് വി​ദ്യ ബാ​ല​ൻ. ‘ഹ്യൂ​മ​ണ്‍ ക​ംപ്യൂ​ട്ട​ർ’ എ​ന്ന വി​ളി​പ്പേ​രു​ള്ള ശ​കു​ന്ത​ള ദേ​വി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശ​കു​ന്ത​ള ദേ​വി​യാ​യി എ​ത്തു​ന്ന​ത് വി​ദ്യ​യാ​ണ്. ശ​കു​ന്ത​ള ദേ​വി​യെ കു​റി​ച്ച് പ​ഠി​ക്കാ​നാ​ണ് 15 ദി​വ​സം വി​ദ്യ മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ ആ ​ദി​വ​സ​ങ്ങ​ളി​ൽ ആ​രും ത​ന്നെ ശ​ല്യം ചെ​യ്യ​രു​തെ​ന്നാ​ണ് വി​ദ്യ പ​റ​യു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തോ​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 15ന് ​ശേ​ഷ​മാ​ണ് വി​ദ്യ ശ​കു​ന്ത​ള ദേ​വി​യെ കു​റി​ച്ച് പ​ഠി​ക്കാ​നാ​യി 15 ദി​വ​സം മാ​റ്റിവ​ച്ചി​രി​ക്കു​ന്ന​ത്.

Read More

നി​റ​യെ ആ​ക്ഷ​ൻ സീ​ക്വ​ൻ​സ് ! രാ​ത്രി​യി​ൽ ഷൂ​ട്ട്; അ​ട്ട​യു​ടെ ആ​ക്ര​മ​ണം; തൃ​ഷ​യു​ടെ ഗ​ർ​ജ​നൈ ഉ​ട​നെ​ത്തും

അ​നു​ഷ്ക ശ​ർ​മ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് എ​ൻ​എ​ച്ച് 10. ഈ ​ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കാ​യ ഗ​ർ​ജ​നൈ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. ഈ ​മാ​സം ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ബോ​ളി​വു​ഡി​ലെ അ​നു​ഷ്ക ശ​ർ​മ ചെ​യ്ത ക​ഥാ​പാ​ത്രം ത​മി​ഴി​ൽ ചെ​യ്യു​ന്ന​ത് തൃ​ഷ​യാ​ണ്. ആ​ദ്യം നാ​യി​ക​യാ​യി ചി​ത്ര​ത്തി​ലേ​ക്ക് സാ​മ​ന്ത​യെ ആ​യി​രു​ന്നു പ​രി​ഗ​ണി​ച്ച​ത്. സു​ന്ദ​ർ ബാ​ലു​വാ​ണ് ത​മി​ഴി​ൽ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വം​ശി കൃ​ഷ്ണ മ​റ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ക്കു​ന്നു. ചി​ത്ര​ത്തി​ലെ തൃ​ഷ​യു​ടെ അ​ഭി​ന​യ​ത്തെ ക്കു​റി​ച്ചും സാ​ഹ​സ​ത്തക്കു​റി​ച്ചും അ​ടു​ത്തി​ടെ സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ ബാ​ലു വാ​ചാ​ല​നാ​യി. ചി​ത്ര​ത്തി​ൽ തൃ​ഷ​യ്ക്ക് നി​റ​യെ ആ​ക്ഷ​ൻ സീ​ക്വ​ൻ​സ് ഒ​ക്കെ​യു​ണ്ട്. അ​ത​ത്രെ​യും ഡ്യൂ​പ്പി​ല്ലാ​തെ​യാ​ണ് തൃ​ഷ ചെ​യ്ത​ത്. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ തൃ​ഷ​യ്ക്ക് അ​ട്ട​യു​ടെ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ട​താ​യും വ​ന്നു. രാ​ത്രി​യി​ൽ ഷൂ​ട്ട് ന​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ന​ല്ല മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ തൃ​ഷ എ​ല്ലാം ത​ര​ണം ചെ​യ്തു-​സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. കാ​മു​ക​നൊ​പ്പ​മു​ള്ള കൊ​ടൈ​ക്ക​നാ​ൽ യാ​ത്ര​യി​ൽ നാ​യി​ക നേ​രി​ടു​ന്ന ചി​ല…

Read More

മൈ​ന​യാ​കാ​ൻ ക​ഴി​യാ​തെ പോ​യ​തി​ൽ സ​ങ്ക​ടം! സി​നി​മ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നി​ലെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് തുറന്നുപറഞ്ഞ് അനുശ്രീ

പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് അ​നു​ശ്രീ. മു​ന്പ് ത​ന്നെ​ത്തേ​ടി​യെ​ത്തി​യ ഒ​രു സി​നി​മ വേ​ണ്ടെ​ന്ന് വ​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള തു​റ​ന്നു​പ​റ​ച്ചി​ലു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ. ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ന​ടി ഇ​തേ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. സി​നി​മാ​ലോ​ക​വും പ്രേ​ക്ഷ​ക​രും ഒ​രു​പോ​ലെ കൈ​നീ​ട്ടി സ്വീ​ക​രി​ച്ച സി​നി​മ​യാ​യി​രു​ന്നു പു​ലി​മു​രു​ക​ൻ. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് ഉ​ദ​യ് കൃ​ഷ്ണ​യാ​യി​രു​ന്നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്. മ​ല​യാ​ള സി​നി​മ​യെ ആ​ദ്യ​മാ​യി 100 കോ​ടി ക്ല​ബി​ലേ​ക്കെ​ത്തി​ച്ചു​വെ​ന്ന നേ​ട്ട​വും ഈ ​ചി​ത്ര​ത്തി​ന് സ്വ​ന്ത​മാ​ണ്. ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം നി​ർ​മ്മി​ച്ച ചി​ത്ര​ത്തി​ൽ മൈ​ന എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി സം​വി​ധാ​യ​ക​ൻ ആ​ദ്യം സ​മീ​പി​ച്ചി​രു​ന്ന​ത് അ​നു​ശ്രീ​യെ​യാ​യി​രു​ന്നു. എ​ന്നാ​ൽ താ​ര​ത്തി​ന് ആ ​ക​ഥാ​പാ​ത്ര​ത്തെ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യാ​യി​രു​ന്നു. അ​തേ​ക്കു​റി​ച്ചാ​യി​രു​ന്നു താ​രം ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്നു​പ​റ​ഞ്ഞ​ത്. സി​നി​മ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നി​ലെ കാ​ര​ണ​ത്തെ​ക്കു​റി​ച്ചും അ​നു​ശ്രീ തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. ഒ​രു ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കു​ന്ന സ​മ​യം ആ​യി​രു​ന്നു അ​ത്. ഉ​യ​ര​ത്തി​ൽ നി​ന്നു ചാ​ടേ​ണ്ട സീ​നൊ​ക്കെ​യു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ആ ​സി​നി​മ വേ​ണ്ടെ​ന്ന് വ​ച്ച​ത്.…

Read More