ഷൈൻ ടോം ചാക്കോ പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്ന ആറാം തിരുകല്പന എന്ന ചിത്രത്തിൽ നിത്യ മേനോൻ നായികയാകുന്നു. സിനിമയുടെ ചിത്രീകരണം സെപ്തംബർ20 ന് കോഴിക്കോട്ട് ആരംഭിക്കും. ജിജോയ് രാജഗോപാൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് ദേവലോക സംവിധാനം ചെയ്യുന്ന ആറാം തിരുകല്പന ഒരു ക്രൈം ത്രില്ലറാണ്.കോഴിക്കോടും ചിക്കമഗളൂരുമാണ് പ്രധാന ലൊക്കേഷനുകൾ. കോറിഡോർ സിക്സ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.
Read MoreCategory: Movies
കോളജ് കുമാരനായി അഭിനയിക്കാനില്ല: നാഗാർജുന
പ്രായം 59 കഴിഞ്ഞെങ്കിലും തെലുങ്കിലെ സൂപ്പർ താരം നാഗാർജുനയെ കണ്ടാൽ ഇപ്പോഴും കോളജു കുമാരനെപ്പോലയാണ്. പക്ഷെ ഇനി കോളജ് കുമാരനായിട്ടൊന്നും അഭിനയിക്കാൻ കഴിയില്ലെന്നാണ് നാഗാർജുന പറയുന്നത്. മൻമധു 2 എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇനി പ്രായത്തിനനുസരിച്ച വേഷങ്ങൾ മാത്രമേ ചെയ്യുകയുള്ളുവെന്ന് നാഗാർജുന അഭിപ്രായപ്പെട്ടത്. “”ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷം മുമ്പ് ഞാൻ കോളജ് കുമാരനായൊക്കെ അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് ഞാൻ സ്വയം അറിയുന്നുണ്ട്. പ്രായം കൂടുംതോറും നമുക്ക് ചെയ്യാൻ പറ്റുന്ന വേഷങ്ങളുടെ എണ്ണവും കുറയും. ഇപ്പോഴും ചെറുപ്പമല്ലേ എന്നൊക്കെ മറ്റുള്ളവർ പറഞ്ഞേക്കാം. തിരക്കഥകൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക എന്നതുമാണ് ഇപ്പോൾ ചെയ്യാൻ കഴിയുക”- നാഗാർജുന പറയുന്നു.
Read Moreഷാരുഖ് ഖാന്റെ മകൾ! സുഹാനയും അഭിനയരംഗത്തേക്ക്
ഇംഗ്ലീഷ് ചിത്രത്തിൽ അഭിനയിച്ച് ഷാരുഖ് ഖാന്റെ മകൾ. “ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രത്തിലാണ് സുഹാന ഖാൻ അഭിനയിച്ചത്. സുഹാനയുടെ സുഹൃത്ത് തിയോ ജിമെനോയാണ് ‘ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ സംവിധാനം ചെയ്തത്. മുന്‍പ് സുഹാന നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ലണ്ടനിലെ ആർഡിംഗലൈ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ സുഹാന താമസിയാതെ ബോളിവുഡിൽ സാന്നിധ്യമറിയിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
Read Moreഞാനുമൊരു അമ്മയാകും:രാഖി സാവന്ത്
താനൊരു അമ്മയാകാൻ ആഗ്രഹിക്കുന്നതായി ബോളിവുഡിലെ ഹോട്ട് സുന്ദരി രാഖി സാവന്ത്. മുംബൈയിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് താൻ വിവാഹിതയായ കാര്യം വെളിപ്പെടുത്തവേയാണ് രാഖി അമ്മയാകാനുള്ള ആഗ്രഹം പറഞ്ഞത്. ജൂലൈ 28നായിരുന്നു രാഖി മുപ്പത്തിയാറുകാരനായ റിതേഷിനെ വിവാഹം കഴിച്ചത്. അടുത്ത വർഷം തന്നെ താൻ അമ്മയാകുമെന്നാണ് രാഖി പറയുന്നത്.
Read Moreസിംപിളാണ് ഇന്ദ്രൻസ്..! സ്വന്തം ചിത്രത്തിന്റെ ട്രെയിലർ കണ്ടത് നിലത്തിരുന്ന്
സ്വന്തം സിനിമയുടെ ട്രെയിലർ റിലീസ് നിലത്തിരുന്ന് കണ്ട് നടൻ ഇന്ദ്രൻസ്. താരം നായകനാകുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയുടെ ട്രെയിലർ റിലീസാണ് താരം സ്റ്റേജിലിരുന്ന് കണ്ടത്. സദസിലിരുന്നവർക്ക് കാഴ്ചയ്ക്ക് തടസമുണ്ടാകാതിരിക്കുവാനാണ് താരം നിലത്തിരുന്നത്. നാട് വിട്ട് മുംബൈയിലേക്ക് പോയ കുഞ്ഞബ്ദുള്ള എന്നയാൾ 50 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരികെ വരുന്നതും. തന്റെ പ്രണയിനിയെ അന്വേഷിച്ച് നടക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇർഷാദ്, രണ്‍ജി പണിക്കർ, പ്രേം കുമാർ, മാമുക്കോയ, രചന നാരായണൻ കുട്ടി, മീരാ വാസുദേവ്, മാലാ പാർവതി, ബാലു വർഗീസ് എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
Read Moreസിനിമാ നിർമാണരംഗത്തു റിക്കാർഡുമായി പക്രു
കൊച്ചി: ഫാൻസിഡ്രസ് എന്ന ചിത്രം നിർമിച്ചു സിനിമാ മേഖലയിൽ പുതിയ ചുവടുവയ്പുമായി നടൻ ഗിന്നസ് പക്രു. ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നിർമാതാവ് എന്ന ബെസ്റ്റ് ഓഫ് ഇന്ത്യയുടെ റിക്കാർഡും ഇതോടെ പക്രു സ്വന്തമാക്കി. വിമർശനങ്ങളും നല്ല അഭിപ്രായങ്ങളും ചിത്രത്തിനു കിട്ടുന്നുണ്ടെന്നു ഗിന്നസ് പക്രു പത്രസമ്മേളനത്തിൽ പറഞ്ഞു. ശില്പി ഡാവിഞ്ചി സുരേഷ് നിർമിച്ച സൈക്കിൾ ചവിട്ടുന്ന പക്രുവിന്റെ ശിൽപം ചടങ്ങിൽ അനാവരണം ചെയ്തു. ഫാൻസി ഡ്രസ് ചിത്രത്തിലെ ബെൻ കുട്ടൻ എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണു ശിൽപം നിർമിച്ചിരിക്കുന്നത്. 2013ൽ കുട്ടിയും കോലും എന്ന ചിത്രം പക്രു സംവിധാനം ചെയ്തിട്ടുണ്ട്.
Read Moreവാർഷികവരുമാനം 444 കോടി! അക്ഷയ് കുമാർ പ്രതിഫലം വർദ്ധിപ്പിച്ചു
തന്റെ ചിത്രങ്ങൾ ബോക്സ്ഓഫീസിൽ വലിയ വിജയങ്ങൾ നേടുന്നതിനു പിന്നാലെ അക്ഷയ്കുമാർ തന്റെ പ്രതിഫലം വർദ്ധിപ്പിച്ചതായി റിപ്പോർട്ടുകൾ. ഇപ്പോൾ ഒരു ചിത്രത്തിന് 54 കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാർഷികവരുമാനം 444 കോടി രൂപയുള്ള അക്ഷയ് കുമാറിന്റെ പേര് ഫോർബ്സ് മാസിക പുറത്തുവിട്ട പട്ടികയിൽ 33-ാം സ്ഥാനത്തായിരുന്നു. ധനികരായ 100 താരങ്ങളുടെ പട്ടകയിലായിരുന്നു അക്ഷയ് കുമാറിന്റെ സ്ഥാനം. ഇന്ത്യയുടെ ചൊവ്വ പര്യവേഷണത്തെ ആസ്പദമാക്കിയൊരുങ്ങുന്ന മിഷൻ മംഗൾ ആണ് റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാർ ചിത്രം.
Read Moreനല്ല ചങ്ങാതിമാരായി തുടരും! ദിയ മിർസ വിവാഹമോചിതയായി
താൻ വിവാഹമോചിതയാകാൻ പോകുന്നുവെന്ന് ബോളിവുഡ് നടി ദിയ മിർസ. സാമൂഹ്യമാധ്യമത്തിലൂടെയാണ് ദിയ ഈ വിവരം അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് താനും ഭർത്താവ് സഹിൽ സംഘയും പിരിയാൻ തീരുമാനിച്ചതെന്ന് ദിയ പറയുന്നു. എന്നാൽ വിവാഹമോചനത്തിനുശേഷവും തങ്ങൾ നല്ല ചങ്ങാതിമാരായി തുടരുമെന്നും ദിയ പറയുന്നു. 2014ലാണ് ദിയ മിര്‍സയും സഹില്‍ സംഘയും വിവാഹിതരാകുന്നത്. മാധ്യമങ്ങൾ തങ്ങൾക്കു നൽകുന്ന പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നുവെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ദിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനിയൊരു പ്രതികരണം ഉണ്ടാകില്ലെന്നും ദിയ പറയുന്നു.
Read Moreഗോവിന്ദയ്ക്ക് മാനസികാസ്വാസ്ഥ്യം; വെളിപ്പെടുത്തലുമായി സുഹൃത്ത്
ജയിംസ് കാമറൂണ്‍ ചിത്രം അവതാറിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചിരുന്നുവെന്നും, സിനിമയുടെ പേര് സംവിധായകന് നിർദ്ദേശിച്ചത് താനാണെന്നും ഗോവിന്ദ പറഞ്ഞത് ഏറെ വാർത്ത പ്രാധ്യാന്യം നേടിയിരുന്നു. എങ്കിലിപ്പോൾ ഗോവിന്ദയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത്. ഗോവിന്ദയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തിന് കൗണ്‍സലിംഗ് അത്യാവശ്യമാണെന്നും സുഹൃത്ത് വ്യക്തമാക്കി. ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. “ഇത്തരത്തിൽ ഗോവിന്ദ പെരുമാറാൻ തുടങ്ങിയിട്ട് നാളുകളായി. വലിയ പ്രൊജക്ടുകൾ വേണ്ടന്നു വെച്ചു എന്ന് അവകാശപ്പെടുന്നത് ഗോവിന്ദ ശീലമാക്കിയിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ ചിത്രങ്ങളെയും ബാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അവസാന ചിത്രം രംഗീല ഏറ്റെടുക്കുവാൻ വിതരണക്കാർ എത്തിയില്ല. അവരോടെല്ലാം വഴക്കിടുകയും ചീത്ത വിളിക്കുകയുമാണ്’. “നാല് പതിറ്റാണ്ടുകളായി എനിക്ക് ഗോവിന്ദയുമായി ബന്ധമുണ്ട്. എന്നാൽ ചതിച്ചു എന്ന് ആരോപിച്ച് അടുത്തിടെ എന്നോടും വഴക്കിട്ടു. ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. സിനിമ മേഖലയിൽ അദ്ദേഹത്തെ സഹായിക്കുവാൻ ആരുമില്ല’. ഗോവിന്ദ അവതാറിനെക്കുറിച്ച്…
Read Moreജാൻവി കപൂർ തമിഴിലേക്ക്; ആദ്യ ചിത്രം അജിത്തിനൊപ്പം
ബോളിവുഡ് താരം ജാൻവി കപൂർ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോർട്ടുകൾ. അജിത്ത് നായകനാകുന്ന ചിത്രത്തിലൂടെയാണ് ജാൻവി തമിഴിലേക്ക് എത്തുന്നത്. എന്നാൽ ഇതിനെ സംബന്ധിച്ച് ഒൗദ്യോഗീക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ജാൻവിയുടെ പിതാവ് ബോണി കപൂറാണ്. ബോണി കപൂർ നിർമിച്ച നേർകൊണ്ട പാർവൈയാണ് റിലീസിനൊരുങ്ങുന്ന അജിത് ചിത്രം.
Read More