ആ​ദി​മ മ​നു​ഷ്യ​ന്‍റെ വേ​ഷ​ത്തിൽ കാജൾ അഗർവാൾ; ചിത്രം വൈറല്‍

ആ​ദി​മ മ​നു​ഷ്യ​ന്‍റെ വേ​ഷ​ഭാ​വ​ങ്ങ​ളി​ൽ കാ​ജ​ൾ അ​ഗ​ർ​വാ​ൾ. മ​നു​ഷ്യ​പ​രി​ണാ​മ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന കോ​മാ​ളി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ കാ​ജ​ൾ അ​ഗ​ർ​വാ​ളി​ന്‍റെ ലു​ക്ക് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഒ​ൻ​പ​ത് വ്യ​ത്യ​സ്ത ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യ ജ​യം​ര​വി എ​ത്തു​ന്ന​ത്. പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ആ​ദി​മ മ​നു​ഷ്യ​ൻ മു​ത​ൽ ആ​ധു​നി​ക ഇ​ന്ത്യ​വ​രെ പ​ശ്ചാ​ത്ത​ല​മാ​കു​ന്നു. സം​യു​ക്ത ഹെ​ഗ്ഡെ, കെ.​എ​സ്. ര​വി​കു​മാ​ർ, യോ​ഗി ബാ​ബു, ക​വി​ത, നി​തി​ൻ സ​ത്യ, ര​വി പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് സിനിമയിലെ മ​റ്റു താ​ര​ങ്ങ​ൾ. ഇ​ഷാ​രി കെ.​ഗ​ണേ​ഷ് ആ​ണ് കോ​മാ​ളി നി​ർ​മി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 15ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Read More

ദർബാർ കഴിഞ്ഞാൽ ഹിമാലയത്തിലേക്ക്

ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ൽ അ​തി​യാ​യ താ​ൽ​പ്പ​ര്യ​മു​ള്ള​യാ​ളാ​ണ് ര​ജ​നീ​കാ​ന്ത്. ഇ​ട​യ്ക്കി​ടെ അ​ദ്ദേ​ഹം ഹി​മാ​ല​യ​ത്തി​ലേ​ക്ക് തീ​ർ​ഥ​യാ​ത്ര ന​ട​ത്താ​റു​ണ്ട്. ഹി​മാ​ല​യ​ത്തി​ൽ ധ്യാ​ന​ത്തി​ലി​രി​ക്കു​ന്ന​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശീ​ല​മാ​ണ്. വീ​ണ്ടും ഹി​മാ​ല​യ​ത്തി​ലേ​ക്ക് ഒ​രു തീ​ർ​ഥാ​ട​ന​ത്തി​നു ത​യാ​റെ​ടു​ക്കു​ക​യാ​ണ് സ്റ്റൈ​ൽ മ​ന്ന​ൻ. ഇ​പ്പോ​ൾ ചി​ത്രീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ദ​ർ​ബാ​ർ എ​ന്ന ചി​ത്രം ക​ഴി​ഞ്ഞാ​ൽ ര​ജ​നീ​കാ​ന്ത് ഹി​മാ​ല​യ​ത്തി​ലേ​ക്ക് തി​രി​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. നേ​ര​ത്തെ കാ​ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ​യു​ട​ൻ ര​ജ​നീ​കാ​ന്ത് ഹി​മാ​ല​യ​ത്തി​ലേ​ക്ക് പോ​യി​രു​ന്നു. എ​ആ​ർ മു​രു​ഗ​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ദ​ർ​ബാ​റി​ൽ ര​ജ​നീ​കാ​ന്ത് പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. നീ​ണ്ട ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ര​ജ​നി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ പൊ​ലീ​സ് വേ​ഷ​ത്തി​ലു​ള്ള ര​ജ​നി​കാ​ന്തി​ന്‍റെ ലു​ക്ക് പു​റ​ത്തു​വി​ട്ടി​രു​ന്നു. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ൽ ര​ജ​നീ​കാ​ന്തി​ന്‍റെ നാ‍​യി​ക​യാ​കു​ന്ന​ത്.

Read More

വീണ്ടും മരണമാസ് ലുക്കിൽ തലൈവൻ; ദ​ർ​ബാ​റി​ലെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ

പേ​ട്ട​യ്ക്കു ശേ​ഷം ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ദ​ർ​ബാ​റി​ലെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ര​ജ​നി​യു​ടെ മാ​സ് ലു​ക്കാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. സ​ർ​ക്കാ​രി​നു ശേ​ഷം എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ര​ണ്ട് വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ ര​ജ​നി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ന​യ​ൻ താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ച​ന്ദ്ര​മു​ഖി, കു​ശേ​ല​ൻ, ശി​വ​ജി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. Here you go guys, get creative and rock it. Follow the link to download the HD file https://t.co/iOyGXEpw3V @rajinikanth @LycaProductions @santoshsivan @anirudhofficial pic.twitter.com/EDz5QlA373 — A.R.Murugadoss (@ARMurugadoss) July 25, 2019

Read More

അ​മ​ല പോ​ളി​നോ​ട് ബ​ഹു​മാ​നം: ബിന്ദു മാധവി പറയുന്നു…

ആ​ടൈ ക​ണ്ട് ന​ടി ബി​ന്ദു മാ​ധ​വി ഞെ​ട്ടി​യി​ട്ടു​ണ്ടാ​ക​ണം. താ​നും അ​ത്ത​ര​ത്തി​ൽ ഒ​രു വേ​ഷം കി​ട്ടി​യാ​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നാ​ണ് ന​ടി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പ​ണ​ത്തി​ന് വേ​ണ്ടി​യ​ല്ല ഞാ​ന്‍ സി​നി​മ ചെ​യ്യു​ന്ന​ത്. ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ല​ഭി​ക്ക​ണം എ​ന്ന നി​ര്‍​ബ​ന്ധ​മേ എ​നി​ക്കു​ള്ളൂ. ആ​ടൈ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി അ​മ​ല പോ​ള്‍ എ​ടു​ത്ത പ​രി​ശ്ര​മം വ​ള​രെ വ​ലു​താ​ണ്. അ​മ​ല പോ​ളി​നോ​ട് എ​നി​ക്ക് എ​ന്നും ബ​ഹു​മാ​ന​മാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യാ​ന്‍ ക​ഴി​യാ​തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍ വ​ന്ന​പ്പോ​ള്‍ അ​മ​ല പ്ര​തി​ഫ​ലം മ​ട​ക്കി ന​ല്‍​കി സി​നി​മ റി​ലീ​സ് ചെ​യ്തു​വെ​ന്നും കേ​ട്ടു. ഇ​തു​പോ​ലൊ​രു സാ​ഹ​ച​ര്യം മു​മ്പൊ​രി​ക്ക​ല്‍ ത​നി​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ബി​ന്ദു മാ​ധ​വി പ​റ​ഞ്ഞു.

Read More

അന്ന ബെൻ നായികയാകുന്ന “ഹെലൻ’

കു​ന്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ അ​ന്ന ബെ​ൻ നാ​യി​ക​യാ​കു​ന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഹെ​ല​ൻ എന്ന് പേരിട്ടിരിക്കുന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തുവിട്ടിട്ടുണ്ട്. ന​വാ​ഗ​ത​നാ​യ മാ​ത്തു​ക്കു​ട്ടി സേ​വ്യ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ലാ​ല്‍ പോ​ള്‍, അ​ജു വ​ര്‍​ഗീ​സ്, റോ​ണി ഡേ​വി​ഡ് രാ​ജ് എ​ന്നി​വ​രാ​ണ് സിനിമയിൽ പ്ര​ധാ​ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ആ​ന​ന്ദ​ത്തി​നു ശേ​ഷം ഹാ​ബി​റ്റ് ഓ​ഫ് ലൈ​ഫി​ന്‍റെ ബാ​ന​റി​ൽ വി​നീ​ത് ശ്രീ​നി​വാ​സനാണ് ചിത്രം നി​ർ​മി​ക്കു​ന്നത്. വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം, അ​ജു വ​ർ​ഗീ​സ്, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രു​ടെ ഫ​ന്‍റാ​സ്റ്റി​ക് ഫി​ലിം​സ് ആ​ണ് ചി​ത്രം തീയ​റ്റ​റുകളി​ലെ​ത്തി​ക്കു​ന്ന​ത്.

Read More

സു​രേ​ഷ്ഗോ​പി​യും ലാലും വീണ്ടുമൊന്നിക്കുന്നു

സു​രേ​ഷ്ഗോ​പി​യും ലാലും വീണ്ടുമൊന്നിക്കുന്നു. ക​സ​ബ​യ്ക്ക് ശേ​ഷം നി​ഥി​ൻ ര​ൺ​ജി പ​ണി​ക്ക​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​മാ​യ ലേ​ല​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം സം​വി​ധാ​നം ചെ​യ്യാ​ൻ നി​ഥി​ൻ ര​ൺജി പ​ണി​ക്ക​ർ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ ആ ​പ്രൊ​ജ​ക്ട് നീ​ണ്ടു​പോ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ഗു​ഡ്‌​ലൈ​ൻ എ​ന്‍റ​ർ​ടെ​യ്‌​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ എം.​കെ. നാ​സ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ താ​ര​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഒാ​ഗ​സ്റ്റ് അ​വ​സാ​നം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ഇ​ടു​ക്കി​യാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ.

Read More

ഇ​ങ്ങ​നെ കോ​പ്പി​യ​ടി​ക്കാ​മോ..? ക​ങ്ക​ണ റ​ണൗവ​ത്തി​ന്‍റെ റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ വി​വാ​ദ​ത്തി​ൽ

ക​ങ്ക​ണ റ​ണൗവ​ത്തി​ന്‍റെ റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ വി​വാ​ദ​ത്തി​ൽ. ക​ങ്ക​ണ പോ​സ്റ്റ​ര്‍ കോ​പ്പി​യ​ടി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഹം​ഗേ​റി​യ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഫ്‌​ളോ​റ ബെ​ന്‍​സി​യാ​ണ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ങ്ക​ണ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന ജ​ഡ്ജ്‌​മെ​ന്‍റ​ൽ‍ ഹൈ ​ക്യാ എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ള്‍ വി​വാ​ദ​ത്തി​ല്‍ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഒ​രു ഫോ​ട്ടോ​ഗ്രാ​ഫി​നോ​ട് സാ​മ്യം പു​ല​ര്‍​ത്തു​ന്ന​താ​ണ് ക​ങ്ക​ണ​യു​ടെ സി​നി​മ​യി​ലെ പോ​സ്റ്റ​റെ​ന്നാ​ണ് ആ​രോ​പ​ണം. ര​ണ്ട് ഫോ​ട്ടോ​ക​ളും ഒ​ന്നി​ച്ച് പോ​സ്റ്റ് ചെ​യ്ത് സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ഫ്ളോ​റ ബോ​ര്‍​സി ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ര്‍ എ​ന്നോ​ട് അ​നു​വാ​ദം ചോ​ദി​ക്കു​ക​യോ എ​ന്നെ സ​മീ​പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഫ്രീ​ലാ​ന്‍​സ് ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ വ​ര്‍​ക്കു​ക​ള്‍ വ​ലി​യ ക​മ്പ​നി​ക​ള്‍ മോ​ഷ്ടി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഫ്ളോ​റ​യ്ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Read More

ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് ഉന്മത്തരായി ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ; ആ​രോ​പ​ണ​വു​മാ​യി എം​എ​ൽ​എ

ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് ആ​ല​സ്യ​ത്തി​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ എം​എ​ൽ​എ മ​ഞ്ജീ​ർ സി​റ പു​റ​ത്ത് വി​ട്ട വീ​ഡി​യോ​യ്ക്ക് രൂ​ക്ഷ വി​മ​ർ​ശ​നം. സം​വി​ധാ​യ​ക​ൻ ക​ര​ണ്‍ ജോ​ഹ​റാ​യി​രു​ന്നു ഈ ​പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്. താ​ര​ങ്ങ​ളാ​യി ദീ​പി​ക പ​ദു​ക്കോ​ണ്‍, ര​ണ്‍​ബീ​ർ ക​പൂ​ർ, ഷാ​ഹി​ദ് ക​പൂ​ർ, മ​ലൈ​ക അ​റോ​റ, അ​ർ​ജു​ൻ ക​പൂ​ർ, വി​ക്കി കൗ​ശാ​ൽ, വ​രു​ണ്‍ ധ​വാ​ൻ എ​ന്നി​വ​രാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. എ​ത്ര അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് അ​ഭി​മാ​ന​ത്തോ​ടെ ഉന്മ​ത്ത​രാ​യി ഉ​ല്ല​സി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്കൊ​പ്പം കു​റി​ച്ചു. എ​ന്നാ​ൽ ഈ ​വീ​ഡി​യോ​യ്ക്ക് എ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മി​ലി​ന്ദ് ദേ​വ്റ രം​ഗ​ത്തെ​ത്തി. ത​ന്‍റെ ഭാ​ര്യ​യും ഈ ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നും അ​വി​ടെ ആ​രും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. താ​ര​ങ്ങ​ളെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. #UDTABollywood – Fiction Vs Reality Watch how the high and mighty of…

Read More

പ്രിയങ്കയ്ക്ക് പിറന്നാൾ! മധുരം വാങ്ങാൻ മാത്രം മൂന്നരലക്ഷം

പ്രി​യ​ങ്ക ചോ​പ്ര​യു​ടെ പി​റ​ന്നാ​ൾ കേ​ക്കി​ന് ഭ​ർ​ത്താ​വ് നി​ക്ക് ചെ​ല​വ​ഴി​ച്ച​ത് മൂ​ന്ന​ര​ല​ക്ഷം രൂ​പ. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം അമേരിക്കയിലെ മി​യാ​മി​യി​ൽ വ​ച്ചാ​യി​രു​ന്നു പ്രി​യ​ങ്ക ജന്മദി​നം ആ​ഘോ​ഷി​ച്ച​ത്. ഇ​ത് ഏ​റെ വാ​ർ​ത്താ​പ്രാ​ധാ​ന്യ​വും നേ​ടി​രു​ന്നു. ആ​ഘോ​ഷം പൊ​ടി​പൊ​ടി​ക്കാ​ൻ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കേ​ക്കി​ന്‍റെ വി​ല​യാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. ചോ​ക്ലേ​റ്റ്, വാ​നി​ല, ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ 24 കാ​ര​റ്റ് സ്വ​ർ​ണം എ​ന്നി​വ​യാ​ണ് കേ​ക്ക് നി​ർ​മി​ക്കു​വാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ഏ​ക​ദേ​ശം 24 മ​ണി​ക്കൂ​ർ നേ​രം കൊ​ണ്ടാ​ണ് ഇ​ത് ഉ​ണ്ടാ​ക്കി​യ​ത്. കേ​ക്ക് ഡി​സൈ​ൻ ചെ​യ്ത ആ​ർ​ട്ടി​സ്റ്റു​ക​ൾ ഒ​രു വെ​ബ്സൈ​റ്റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കേ​ക്കി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്. പ്രി​യ​ങ്ക ധ​രി​ച്ച ചു​വ​ന്ന ഗൗ​ണി​നോ​ട് ചേരുന്ന രീ​തി​യി​ൽ വേ​ണം കേ​ക്ക് എ​ന്ന​താ​യി​രു​ന്നു നി​ക്കി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.   View this post on Instagram   @priyankachopra Birthday cake all with edible 24K details #divinedelicaciescakes @nickjonas #priyankachopra #nickjonas A…

Read More

കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു; ഒപ്പം ആ കുറിപ്പും…

അവളുടെ പ്രണയത്താല്‍ അതിശയിച്ചും ദൈവത്തിന്റെ ആശിര്‍വാദത്താല്‍ സമൃദ്ധമായും, ഭാര്യ പ്രിയയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിന് മലയാളികളുടെ ഇഷ്ട നടന്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയ അടിക്കുറിപ്പാണിത്. മകന്‍ ഇസഹാക്കിന്റെ മാമോദീസ വേളയില്‍ പകര്‍ത്തിയ ചിത്രം താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് പ്രിയയ്ക്കും കുഞ്ചാക്കോ ബോബനും ആണ്‍കുഞ്ഞു പിറന്നത്.   View this post on Instagram   A post shared by Kunchacko Boban (@kunchacks) on Jul 30, 2019 at 1:44am PDT

Read More