ദീ​പി​ക വീ​ണു, ആ​രാ​ധ​ക​ർ​ക്ക് ആ​ശ​ങ്ക

ജി​മ്മി​ൽ പു​ഷ് അ​പ്പ് എ​ടു​ക്കു​ന്ന​തി​നി​ടെ​ ബോ​ളി​വു​ഡ് ന​ടി ദീ​പി​ക വീ​ണ​ത് ആ​രാ​ധ​ക​രി​ൽ ആ​ശ​ങ്ക ഉ​ള​വാ​ക്കി. ദീ​പി​ക ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. ജി​മ്മി​ൽ പു​ഷ​പ്പ് എ​ടു​ക്കു​ന്ന​തി​നി​ടെ ത​റ​യി​ൽ വീ​ണു പോ​യെ​ന്നും പി​ന്നെ കൈ ​കു​ത്തി മാ​ത്ര​മാ​ണ് എ​ഴു​ന്നേ​ൽ​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ചി​ത്ര​ത്തി​നോ​ടൊ​പ്പം കു​റി​ച്ചു. വീ​ഴ്ച​യി​ൽ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഈ ​വീ​ഴ്ച കാ​ൻ ച​ല​ച്ചി​ത്ര മേ​ള​യി​ൽ താ​ര​ത്തി​ന്‍റെ വ​ര​വി​നെ ബാ​ധി​ക്കു​മോ​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​ത്. ഈ ​വ​ർ​ഷ​ത്തെ കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സഡ​റാ​ണ് ദീ​പി​ക.

Read More

മാധ്യമപ്രവർത്തകനോട് പൊ​ട്ടി​ത്തെ​റി​ച്ച് ഷാ​ഹി​ദ്

ക​ബീ​ര്‍ സിം​ഗ് ചി​ത്ര​ത്തി​ലെ നാ​യി​ക കി​യാ​ര അ​ദ്വാ​നി​യോ​ട് ചും​ബ​ന​രം​ഗ​ങ്ങ​ളെ​ക്കുറി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ർ​ട്ട​റു​ടെ വാ​യ​ട​പ്പി​ച്ച് ഷാ​ഹി​ദ് ക​പൂ​ർ. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​ങ് പ​രി​പാ​ടി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ ചി​ത്ര​ത്തി​ലെ ചും​ബ​ന​രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് കി​യാ​ര​യോ​ട് ചോ​ദി​ച്ച​ത്. ചോ​ദ്യ​ത്തി​നോ​ട് കി​യാ​ര ചി​രി​ച്ചാ​ണ് പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നെ​തിരേ രൂ​ക്ഷ​മാ​യ ​ഭാ​ഷ​യി​ലാ​യി​രു​ന്നു നാ​യ​ക​ൻ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ പ്ര​തി​ക​ര​ണം. ‘നി​ങ്ങ​ൾ​ക്ക് കാ​മു​കി ഉ​ണ്ടോ?’ എ​ന്നാ​യി​യി​രു​ന്നു റി​പ്പോ​ർ‌​ട്ട​റോ​ട് ഷാ​ഹി​ദ് ചോ​ദി​ച്ച​ത്. ഷാ​ഹി​ദി​ന്‍റെ ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞ് മാ​റാ​ൻ റി​പ്പോ​ർ​ട്ട​ർ വി​ഷ​യം മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഷാ​ഹി​ദ് വി​ടു​ന്ന മ​ട്ടാ​യി​രു​ന്നി​ല്ല. ചും​ബി​ക്ക​ട്ടെ. മ​റ്റെ​ന്തെ​ങ്കി​ലും ചോ​ദി​ക്കൂ. ചി​ത്ര​ത്തി​ല്‍ മ​നു​ഷ്യ​ന്‍​മാ​രാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ല്ലാ​തെ നാ​യ്ക്കു​ട്ടി​കളല്ലെ​ന്നും പ​റ​ഞ്ഞ് താ​രം ആ ​ചോ​ദ്യം അ​വ​സാ​നി​പ്പി​ച്ചു. ഷാ​ഹി​ദി​ന്‍റെ ഉ​ത്ത​രം കേ​ട്ട് ചു​റ്റും കൂ​ടി​നി​ന്ന​വ​ർ ആ​ർ​ത്തു​വി​ളി​ക്കു​ക​യും കൈ​യ​ടി​ക്കു​ക​യും ചെ​യ്തു.

Read More

തോ​ർ ന​ട​ൻ ഐ​സ​ക് ക​പ്പി ജീ​വ​നൊ​ടു​ക്കി

തോ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ന​ട​ൻ ഐ​സ​ക് ക​പ്പി (42) ജീ​വ​നൊ​ടു​ക്കി​യെ​ന്നു റി​പ്പോ​ർ​ട്ട്. അ​രി​സോ​ണ പൊ​തു​സു​ര​ക്ഷാ വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​രി​സോ​ണ​യി​ലെ ഫ്ളാ​ഗ്സ്റ്റാ​ഫി​നു സ​മീ​പം കാ​പ്പി ഒ​രു പാ​ല​ത്തി​ൽ​നി​ന്നു ചാ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. നി​ര​വ​ധി സി​നി​മ​ക​ളി​ൽ ക​പ്പി അ​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. 2011-ൽ ​പു​റ​ത്തി​റ​ങ്ങി​യ ബ്ലോ​ക്ബ​സ്റ്റ​ർ ചി​ത്രം തോ​റി​ലൂ​ടെ​യാ​ണ് ക​പ്പി പ്ര​ശ​സ്ത​നാ​കു​ന്ന​ത്. ടെ​ർ​മി​നേ​റ്റ​ർ, ഫാ​ൻ​ബോ​യ്സ് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​രി​ക്കു​ന്ന​തി​നു മു​ന്പ് ഒ​രു ദീ​ർ​ഘ​മാ​യ കു​റി​പ്പ് ക​പ്പി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​ന്നും ന​ഷ്ട​പ്പെ​ടാ​ൻ ഇ​ല്ലാ​ത്ത മ​നു​ഷ്യ​നെ ഒ​ന്നും ത​ന്നെ സം​ര​ക്ഷി​ക്കി​ല്ല എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഈ ​കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്.

Read More

ദ​ള​പ​തി 63യ്ക്ക് 28 ​കോ​ടി സാ​റ്റ​ലൈ​റ്റ് റൈ​റ്റ്

വി​ജ​യ് ചി​ത്രം ദ​ള​പ​തി​യി 63യു​ടെ സാ​റ്റ് ലൈ​റ്റ് റൈ​റ്റ് സ​ൺ ടി​വി സ്വ​ന്ത​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. റി​ലീ​സ് ചെ​യ്യും മു​ന്പേ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സാ​റ്റലൈ​റ്റ് റൈ​റ്റ് വി​റ്റു​പോ​യ​ത്. ഏ​ക​ദേ​ശം 28 കോ​ടി രൂ​പ​യ്ക്ക് സ​ണ്‍ ടി​വി ദ​ള​പ​തി 63 വാ​ങ്ങി​യ​താ​യാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രി​ക്കു​ന്ന​ത്. ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര നാ​യി​ക​യാ​വു​ന്ന ചി​ത്ര​ത്തി​ല്‍ ക​തി​ര്‍, യോ​ഗി ബാ​ബു, വി​വേ​ക്, റീ​ബ മോ​ണി​ക്ക ജോ​ണ്‍ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു. എ​ജി​എ​സ് എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​നൻസാ​ണ് ദ​ള​പ​തി 63യു​ടെ നി​ര്‍​മാ​ണം.

Read More

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന സിനിമ! ക​ള​ർ​ഫു​ള്ളാ​യി പൃ​ഥ്വി

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. പൃ​ഥ്വി​രാ​ജാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ചു​വ​ന്ന കൈ​ലി​യും ഷ​ർ​ട്ടും ധ​രി​ച്ച് കൂ​ളിം​ഗ് ഗ്ലാ​സു​മ​ണി​ഞ്ഞ് ബു​ള്ള​റ്റി​ൽ ചാ​രി നി​ൽ​ക്കു​ന്ന പൃ​ഥ്വി​യു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, ഐ​മ സെ​ബാ​സ്റ്റ്യ​ൻ, മി​യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മാ​ജി​ക് ഫ്രെ​യി​മി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

ഉയരെ ! ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം

മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്ത ഉ​യ​രെ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ റി​ലീ​സ് ചെ​യ്യു​ന്നു. ദ​ക്ഷി​ണ കൊ​റി​യ​യി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്ര​മെ​ന്ന ബ​ഹു​മ​തി ഇ​തോ​ടെ ഉ​യ​രെ​യു​ടെ പേ​രി​ൽ എ​ഴു​തി ചേ​ർ​ക്ക​പ്പെ​ടും. കൊ​റി​യ​ൻ സ​ബ് ടൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ക. മേ​യ് 19 മു​ത​ൽ ചി​ത്രം ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കും. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ പാ​ർ​വ​തി​യാ​ണ് നാ​യി​ക. ആ​സി​ഫ് അ​ലി, ടോ​വി​നൊ തോ​മ​സ്, സി​ദ്ധി​ഖ്, പ്ര​താ​പ് പോ​ത്ത​ൻ, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ സി​നി​മ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. എ​സ്ക്യൂ​ബ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷേ​നു​ഗ, ഷേ​ഗ്ന, ഷേ​ർ​ഗ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ച്ച​ത്.

Read More

ഇ​ങ്ങ​നെ ന​ട​ന്നാ​ൽ മാ​ത്രം മ​തി​യോ…?

ന​യ​ൻ​താ​ര​യെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ന​ടി​യാ​ണ്. എ​ന്നാ​ൽ ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലെ ഗാ​ന​രം​ഗം എ​ത്തി​യ​തോ​ടെ ന​യ​ൻ​താ​ര​യെ ട്രോ​ളാ​ൻ പ്രേ​ക്ഷ​ക​ർ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മി​സ്റ്റ​ര്‍ ലോ​ക്ക​ല്‍ ചി​ത്ര​ത്തി​ലെ ഗാ​ന​മാ​ണ് ട്രോ​ളി​ന് കാ​ര​ണ​മാ​യ​ത്. സി​നി​മ​യി​ലെ ഒ​രു റൊ​മാ​ന്‍റി​ക്ക് ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ന​യ​ൻ​താ​ര​യു​ടെ ന​ട​ത്തം ട്രോ​ള​ന്മാ​ർ‌​ക്ക് ഇ​ഷ്ട​മാ​യി​ല്ല. ഗാ​ന​രം​ഗ​ങ്ങ​ളി​ല്‍ സ്‌​റ്റൈ​ലി​ഷാ​യും നാ​ട​ന്‍ ലു​ക്കി​ലും എ​ത്തു​ന്ന ന​യ​ന്‍​സ് ആ​കെ ചെ​യ്യു​ന്ന​ത് ന​ട​ത്തം മാ​ത്ര​മാ​ണ്. ഹൈ ​ഹീ​ല്‍​സ് ചെ​രു​പ്പു​മി​ട്ട് ഒ​രു കി​ലോ​മീ​റ്റ​ര്‍ ന​ട​ക്കു​ക​യാ​ണ് ന​യ​ന്‍​താ​ര ചെ​യ്യു​ന്ന​തെ​ന്നാ​ണ് പ​രി​ഹാ​സം. മേ​യ് 17ന് ​മി​സ്റ്റ​ർ ലോ​ക്ക​ൽ തീ​യ​റ്റ​റി​ലെ​ത്തും.

Read More

പ്രേ​ക്ഷ​ക​ർ മ​യ​ങ്ങി വീ​ഴ​രു​ത്: ഷാഹിദ് കപൂർ

സി​നി​മ​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം ക​ണ്ട് പ്രേ​ക്ഷ​ക​ർ അ​തി​ലേ​ക്ക് മ​യ​ങ്ങി വീ​ഴ​രു​തെ​ന്ന് ഷാ​ഹി​ദ് ക​പൂ​ർ. ഷാ​ഹി​ദ് ക​പൂ​ർ നാ​യ​ക​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ക​ബീ​ര്‍ സിം​ഗി​ന്‍റെ ട്രെ​യി​ല​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. വ​ലി​യ തോ​തി​ല്‍ മ​ദ്യം, സി​ഗ​ര​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം ചി​ത്ര​ത്തി​ല്‍ കാ​ണി​ക്കു​ന്നു​ണ്ട്. അ​ത് സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ദ​ന കാ​ണി​ക്കാ​ന്‍ വേ​ണ്ടി മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് താ​രം പ​റ​ഞ്ഞു. ക​ബീ​ര്‍ സിം​ഗ് തീ​വ്ര​വും മ​നോ​ഹ​ര​വു​മാ​യ ഒ​രു പ്ര​ണ​യ ക​ഥ​യാ​ണ് പ​റ​യു​ന്ന​തെ​ന്നും ഷാ​ഹി​ദ് ക​പൂ​ര്‍ പ​റ​ഞ്ഞു. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ തെ​ലു​ങ്ക് ചി​ത്രം അ​ര്‍​ജു​ന്‍ റെ​ഡ്ഢി​യു​ടെ ഹി​ന്ദി പ​തി​പ്പ് കൂ​ടി​യാ​ണ് സി​നി​മ.

Read More

വ​ര​ല​ക്ഷ്മി വീ​ണ്ടും വി​ല്ല​ത്തി​യാ​വു​ന്നു

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ വീ​ണ്ടും നെ​ഗ​റ്റീ​വ് വേ​ഷ​ത്തി​ലെ​ത്തു​ന്നു. സി​നി​മ​യി​ലാ​യാ​ലും ജീ​വി​ത​ത്തി​ലാ​യാ​ലും സ്വ​ന്തം നി​ല​പാ​ടു​ക​ൾ കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കി​യാ​ണ് ഈ ​നാ​യി​ക മു​ന്നേ​റു​ന്ന​ത്. പ​തി​വി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി അ​ധി​ക​മാ​രും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​വാ​ത്ത ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​നും താ​ര​പു​ത്രി ത​യാ​റാ​യി​രു​ന്നു. നാ​യി​കാ​വേ​ഷം മാ​ത്ര​മ​ല്ല വി​ല്ല​ത്തി​യാ​യും തി​ള​ങ്ങി​യി​ട്ടു​ണ്ട് വ​രു​വെ​ന്ന വ​ര​ല​ക്ഷ്മി. ചെ​യ്യു​ന്ന സി​നി​മ​ക​ളെ​ല്ലാം ഒ​ന്നി​നൊ​ന്ന് വ്യ​ത്യ​സ്ത​മാ​യി​രി​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക നി​ർ​ബ​ന്ധ​മു​ണ്ട് ഈ ​താ​ര​ത്തി​ന്. വി​ജ​യ് ചി​ത്ര​മാ​യ സ​ർ​ക്കാ​രി​ലൂ​ടെ​യാ​യി​രു​ന്നു വ​ര​ല​ക്ഷ്മി ത​ന്‍റെ ക​രി​യ​ർ ത​ന്നെ മാ​റ്റി​മ​റി​ച്ച​ത്. പോ​സി​റ്റീ​വാ​യാ​ലും നെ​ഗ​റ്റീ​വാ​യാ​ലും ക​ഥാ​പാ​ത്രം ത​ന്നി​ൽ ഭ​ദ്ര​മാ​യി​രി​ക്കു​മെ​ന്ന് തെ​ളി​യി​ച്ചാ​ണ് താ​രം മു​ന്നേ​റു​ന്ന​ത്. എ.​ആ​ർ. മു​രു​ഗ​ദോ​സ് ചി​ത്ര​മാ​യ സ​ർ​ക്കാ​രി​ലെ അ​ഭി​ന​യ​ത്തി​ന് നി​റ​ഞ്ഞ കൈ​യ​ടി​യാ​ണു ല​ഭി​ച്ച​ത്. മി​ക​ച്ച വി​ല്ല​ത്തി​ക്കു​ള്ള പു​ര​സ്കാ​ര​വും താ​ര​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. ഈ ​സി​നി​മ​യ്ക്ക് ശേ​ഷം വീ​ണ്ടും വി​ല്ല​ത്തി​യാ​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​ര​മെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇത്തവണ ത​മി​ഴി​ല​ല്ല തെ​ലു​ങ്കി​ലാ​ണ് വ​ര​ല​ക്ഷ്മി വി​ല്ല​ത്തി​യാ​കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.…

Read More

ദു​ൽ​ഖ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജേ​ക്ക​ബ് ഗ്രി​ഗ​റി നാ​യ​ക​ൻ

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മാ​താ​വാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജേ​ക്ക​ബ് ഗ്രി​ഗ​റി നാ​യ​ക​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ത്ര​ത്തി​ൽ നി​ഖി​ല വി​മ​ൽ, അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ, അ​നു സി​ത്താ​ര എ​ന്നി​വ​ർ നാ​യി​ക​മാ​രാ​കു​മെ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ ഷം​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ പൂ​ജ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നി​രു​ന്നു. വി​ജ​യ​രാ​ഘ​വ​ൻ, ശ്രീ​ല​ക്ഷ്മി, സു​ധീ​ഷ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Read More