വൈ​റ​സി​ൽ ന​ഴ്സ് ലി​നി​യാ​യി റി​മ ക​ല്ലി​ങ്ക​ൽ

ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന വൈ​റ​സ് എ​ന്ന ചി​ത്ര​ത്തി​ലെ റി​മ ക​ല്ലി​ങ്ക​ലി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. കേ​ര​ള​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ നി​പ്പ വൈ​റ​സി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ വൈ​റ​സ് ബാ​ധി​ത​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ടെ രോ​ഗ​ബാ​ധി​ത​യാ​യി മ​ര​ണ​മ​ട​ഞ്ഞ ന​ഴ്സ് ലി​നി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് റി​മ ക​ല്ലി​ങ്ക​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്, ശ്രീ​നാ​ഥ് ഭാ​സി, ടോ​വി​നൊ തോ​മ​സ്, പാ​ർ​വ​തി, രേ​വ​തി, സൗ​ബി​ൻ ഷ​ഹീ​ർ, ജോ​ജു ജോ​ർ​ജ്, ര​മ്യാ ന​മ്പീ​ശ​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, റ​ഹ്മാ​ൻ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. ഒ​പി​എം ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം ജൂ​ണ്‍ ഏ​ഴി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Read More

സ്വപ്നം കണ്ടതല്ല ബോളിവുഡ്; വഴിത്തിരിവായതു മധുരരാജ; സണ്ണി ലിയോണ്‍ വ​ള​രെ ന​ല്ല ഒ​രു സ്ത്രീ; പ്രശാന്ത് അലക്സാണ്ടർ മനസുതുറക്കുന്നു

സി​നി​മ​യി​ൽ ഒ​രു ന​ട​ൻ ക്ലി​ക്കാ​വു​ക എ​ന്ന​ത് ക​ഴി​വി​ൽ ഉ​പ​രി ഒ​രു പ​രി​ധി വ​രെ ഭാ​ഗ്യം ത​ന്നെ​യാ​ണ്. സി​നി​മ​യി​ലെ​ത്തി 17 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ആ ഭാ​ഗ്യം ന​ട​ൻ പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​റിനെ ക​ടാ​ക്ഷി​ക്കുന്നത്. ത​ല​വ​ര തെ​ളി​യു​ക എ​ന്നൊ​ക്കെ പ​റ​യാ​റി​ല്ലേ. പ്ര​ശാ​ന്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​തു സം​ഭ​വി​ച്ച​ത് വൈ​ശാ​ഖി​ന്‍റെ മ​മ്മൂ​ട്ടി​ചി​ത്രം ‘മ​ധു​ര​രാ​ജ’യി​ലാ​ണ്. അ​തി​ൽ കാ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ഉ​ട​നെ​യാ​ണ് അ​ർ​ജു​ൻ ക​പൂ​റി​നൊ​പ്പം ബോളിവുഡ് ചിത്രം ‘ഇ​ന്ത്യാ​സ് മോ​സ്റ്റ് വാ​ണ്ട​ഡി​’ൽ ഒ​രു നി​ർ​ണാ​യ​ക വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള അവസരം പ്ര​ശാ​ന്തി​നു കൈ​വ​ന്ന​ത്. മ​ധു​ര​രാ​ജ​യി​ലെ എം​എ​ൽ​എ ക്ലീ​റ്റ​സ് എ​ന്ന വേ​ഷം ഹി​റ്റാ​യ​തി​ൽ സ​ണ്ണി ലി​യോ​ണി​നൊ​പ്പ​മു​ള്ള നൃ​ത്ത​രം​ഗ​വും നി​ർ​ണാ​യ​ക​മാ​യി. ക​മ​ലി​ന്‍റെ ‘ന​മ്മ​ളി​’ൽ തു​ട​ങ്ങി​യ പ്ര​ശാ​ന്തി​ന്‍റെ ക​രി​യ​ർ അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട്, ഓ​ർ​ഡി​ന​റി, ആ​ക്‌ഷ​ൻ ഹീ​റോ ബി​ജു, ഒ​രു മു​റൈ വ​ന്ത് പാ​ർ​ത്താ​യ, ഇ​ര, ജോ​ണി ജോ​ണി യേ​സ് അ​പ്പ തു​ട​ങ്ങി ഒ​രു​പി​ടി ശ്ര​ദ്ധേ​യ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് മ​ധു​ര​രാ​ജ​യെ​ന്ന നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ലെ​ത്തി​യ​ത്. “ഇ​നി മ​ല​യാ​ള​ത്തി​ൽ…

Read More

നോവലിസ്റ്റ് സേതുവിന്‍റെ “ജലസമാധി’ വെള്ളിത്തിരയിലേക്ക്

നോവലിസ്റ്റ് സേതുവിന്‍റെ ജലസമാധി എന്ന ചെറുകഥയെ ആസ്പദമാക്കി അതേ പേരില്‍ വേണു നായര്‍ സംവിധാനം ചെയ്ത സിനിമ സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തും. ഡോക്കുമെന്‍ററികളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ വേണു നായരുടെ ആദ്യ ഫീച്ചര്‍ സിനിമയെന്ന പ്രത്യേകതയും ജലസമാധിക്കുണ്ട്. തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ വൃദ്ധരെ ദയാവധത്തിന് ഇരയാക്കുന്ന ദുരാചാരമായ തലൈക്കൂത്തലിനെ ആസ്പദമാക്കി 2002 ല്‍ സേതു എഴുതിയ കഥയാണ് ജലസമാധി. തമിഴ്‌നാട്ടില്‍ ഇപ്പോഴും രഹസ്യമായി തുടരുന്നവെന്ന് കരുതുന്ന ഈ ദുരാചാരത്തിനു പിന്നിലുള്ള ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് കഥാകാരന്‍ വെളിപ്പെടുത്തിയപ്പോള്‍ അത് ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ഈ കഥ വികസിപ്പിച്ച് അടയാളങ്ങള്‍ എന്ന പേരില്‍ നോവലാക്കിയപ്പോഴും വായനക്കാരുടെ മികച്ച പ്രതികരണമാണ് കൃതിക്കു കിട്ടിയത്. 2007 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 2006 ല്‍ വയലാര്‍ അവാര്‍ഡും നോവലിനു ലഭിച്ചു. ഇപ്പോള്‍ നോവല്‍ സിനിമയാകുമ്പോള്‍ അതിനു തിരക്കഥയൊരുക്കിയിരിക്കുന്നതും സേതു തന്നെയാണ്.…

Read More

കെ.കെ. ശൈലജയുടെ കഥാപാത്രം, രൂപസാദൃശ്യവും! കൈയടി നേടി വൈറസിലെ രേവതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന വൈ​റ​സി​ലെ രേ​വ​തി​യു​ടെ കാ​ര​ക്ട​ർ പോ​സ്റ്റ​റി​ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ലി​യ സ്വീ​ക​ര​ണം. കേ​ര​ള​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ നി​പ്പാ വൈ​റ​സി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ക​ഥാ​പാത്രത്തെ​യാ​ണ് രേ​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ന്ത്രി​യു​മാ​യു​ള്ള രൂ​പ സാ​ദൃ​ശ്യ​മാ​ണ് രേ​വ​തി​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ലി​യ കൈ​യ​ടി നേ​ടി ന​ൽ​കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി, ടോ​വി​നൊ തോ​മ​സ്, ഇ​ന്ദ്ര​ജി​ത്ത്, പാ​ർ​വ​തി, റി​മ ക​ല്ലി​ങ്ക​ൽ, ര​മ്യാ ന​മ്പീ​ശ​ൻ, പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്, ദി​ലീ​ഷ് പോ​ത്ത​ൻ, സൗ​ബി​ൻ ഷ​ഹീ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഒ​പി​എം ആണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

സൗ​ബി​നും ജാ​മി​യ​യ്ക്കും ആ​ണ്‍​കു​ഞ്ഞ് ജ​നി​ച്ചു

സൗ​ബി​ൻ ഷ​ഹീ​റി​നും ഭാ​ര്യ ജാ​മി​യ​യ്ക്കും ആ​ണ്‍​കു​ഞ്ഞ് ജ​നി​ച്ചു. സൗ​ബി​ൻ ത​ന്നെ​യാ​ണ് സ​ന്തോ​ഷ​വാ​ർ​ത്ത ഫേ​സ്ബു​ക്കി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. 2017 ഡി​സം​ബ​റി​ലാ​യി​രു​ന്നു സൗ​ബി​നും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ജാ​മി​യ സ​ഹീ​റും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. ആ​ഷി​ഖ് അ​ബു, മീ​രാ ന​ന്ദ​ൻ, ശ്ര​ന്ദ, അ​പ​ർ​ണ ബാ​ല​മു​ര​ളി, വി​ന​യ് ഫോ​ർ​ട്ട്, ടോ​വി​നൊ, ഇ​ന്ദ്ര​ജി​ത്ത്, സ​ണ്ണി വെ​യ്ൻ, സം​യു​ക്ത മേ​നോ​ൻ തു​ട​ങ്ങി സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി​യാ​ളു​ക​ൾ സൗ​ബി​ന് ആ​ശം​സ​യ​ർ​പ്പി​ച്ചു. ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ജൂ​ത​ൻ, ജോ​ണ്‍ പോ​ളി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന അ​മ്പി​ളി എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് സൗ​ബി​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്ര​ങ്ങ​ൾ.

Read More

ലോകം തന്നെ അവസാനിച്ചെന്ന് തോന്നിപ്പോയി: അക്ഷര ഹസൻ

അ​ച്ഛ​നും അ​മ്മ​യും വേ​ര്‍​പി​രി​ഞ്ഞ​പ്പോ​ള്‍ താ​ന​നു​ഭ​വി​ച്ച വേ​ദ​ന​യെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​ക്ഷ​ര ഹാ​സ​ൻ. ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​നി​ട​യി​ലാ​ണ് താ​ര​പു​ത്രി കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്. ഏ​തൊ​രു മ​ക്ക​ളേ​യും പോ​ലെ ത​ങ്ങ​ളേ​യും വേ​ദ​നി​പ്പി​ച്ച സം​ഭ​വ​മാ​ണ് അ​ത്. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷ​മാ​ണ് താ​നും സ​ഹോ​ദ​രി​യും ബോ​ള്‍​ഡാ​യ​തും സ്വ​ന്ത​മാ​യി കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​തെ​ന്നും അ​ക്ഷ​ര പ​റ​യു​ന്നു. ലോ​കം ത​ന്നെ അ​വ​സാ​നി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് തോ​ന്നി​യ​ത്. എ​ന്നാ​ല്‍ അ​ന്ന​ത്തെ ആ ​അ​നു​ഭ​വ​മാ​ണ് ത​നി​ക്ക് ഗു​ണ​ക​ര​മാ​യ​തെ​ന്നും താ​ര​പു​ത്രി പ​റ​യു​ന്നു. ലോ​ക​ത്തി​ലെ എ​ന്ത് കാ​ര്യ​വും നേ​രി​ടാ​നു​ള്ള ശ​ക്തി ല​ഭി​ച്ച​ത് ഈ ​അ​നു​ഭ​വ​ത്തി​ന് ശേ​ഷ​മാ​ണെ​ന്നും താ​ര​പു​ത്രി പ​റ​യു​ന്നു. 1998ലാ​യി​രു​ന്നു ക​മ​ല‍​ഹാ​സ​നും സ​രി​ക​യും വി​വാ​ഹി​ത​രാ​യ​ത്. 2004 ല്‍ ​ഇ​രു​വ​രും വേ​ര്‍​പി​രി​യു​ക​യാ​യി​രു​ന്നു. അ​ക്ഷ​ര ചെ​റി​യ കു​ട്ടി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു മാ​താ​പി​താ​ക്ക​ളു​ടെ വേ​ര്‍​പി​രി​യ​ല്‍.

Read More

ആ ​സിനിമയിൽ എ​ന്നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു: ന​യ​ൻ​താ​ര പറയുന്നു…

സൂ​ര്യ-​അ​സി​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഗ​ജി​നി​യി​ൽ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ താ​ര. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. “ഗ​ജി​നി​യി​ൽ അ​ഭി​ന​യി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ച തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നു. എ​ന്നോ​ട് പ​റ​ഞ്ഞ തി​ര​ക്ക​ഥ ആ​യി​രു​ന്നി​ല്ല ചി​ത്രം പു​റ​ത്തു വ​ന്ന​പ്പോ​ൾ. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ വ​ള​രെ മോ​ശ​മാ​യി ആ​ണ് ചി​ത്രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഈ ​കാ​ര്യ​ത്തെ​ക്കു​റി​ച്ച് ഞാ​ൻ ആ​രോ​ടും പ​രാ​തി പ​റ​ഞ്ഞി​ല്ല. അ​ത് എ​നി​ക്കു ന​ൽ​കി​യ പാ​ഠം വ​ള​രെ വ​ലു​താ​യി​രു​ന്നു’. “ഈ ​ചി​ത്ര​ത്തി​നു ശേ​ഷ​മാ​ണ് ക​ഥ ശ്ര​ദ്ധി​ച്ചു കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യ​തും മ​ൾ​ട്ടി സ്റ്റാ​ർ ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്കു​വാ​ൻ തു​ട​ങ്ങി​യ​തും. ര​ജ​നി സാ​റി​നൊ​പ്പം ച​ന്ദ്ര​മു​ഖി ചെ​യ്യു​വാ​നും ശി​വ​കാ​ശി​യി​ൽ വി​ജ​യ്ക്ക് ഒ​പ്പം ഒ​രു പാ​ട്ടി​ൽ അ​ഭി​ന​യി​ക്കു​വാ​നും താ​ൻ ര​ണ്ടു വ​ട്ടം ആ​ലോ​ചി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ട് ഈ ​ര​ണ്ട് ചി​ത്ര​ങ്ങ​ളും എ​ന്‍റെ ക​രി​യ​റി​ൽ വ​ലി​യ നേ​ട്ട​മാ​യി​രു​ന്നു’. ന​യ​ൻ​താ​ര പ​റ​ഞ്ഞു.

Read More

തമന്നയ്ക്ക് ഗ്ലാമർ ലേശം കൂടിപ്പോയോ ?

പ്ര​ഭു​ദേ​വ, ത​മ​ന്ന, ഹി​ന്ദി ന​ട​ൻ സോ​നു സൂ​ദ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധേ​യ​മാ​യ ത​മി​ഴ് ചി​ത്ര​മാ​യി​രു​ന്നു ദേ​വി. എ.​എ​ൽ. വി​ജ​യ് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം വ​ൻ​ഹി​റ്റാ​യി​രു​ന്നു. ദേ​വി 2 എ​ന്ന പേ​രി​ൽ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​വു​മാ​യി എ​ത്തു​ക​യാ​ണ് എ.​എ​ൽ വി​ജ​യ്. പ്ര​ഭു​ദേ​വ​യും ത​മ​ന്ന​യും ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ദേ​വി 2വി​ലെ റെ​ഡി റെ​ഡി എ​ന്ന ഗാ​നം ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഗാ​ന​ത്തേ​ക്കാ​ൾ ഗാ​ന​രം​ഗ​മാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, അ​തീ​വ ഗ്ലാ​മ​റ​സാ​യാ​ണ് ത​മ​ന്ന ഗാ​ന​രം​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സാം ​സി.​എ​സ് ആ​ണ് സം​ഗീ​ത സം​വി​ധാ​നം. ന​ന്ദി​ത ശ്വേ​ത, ഡി​ന്പി​ൾ ഹ​യാ​തി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

Read More

മാധ്യമപ്രവർത്തകനോട് വരലക്ഷ്മിയുടെ ചോദ്യം; ഒടുവില്‍…

ചി​ല ചോ​ദ്യ​ങ്ങ​ൾ താ​ര​ങ്ങ​ളെ ചൊ​ടി​പ്പി​ച്ചെ​ന്നി​രി​ക്കും. ന​ടി വ​ര​ല​ക്ഷ്മി​യോട് ചോദ്യം ചോദിക്കാൻ ചെ​ന്ന​ മാധ്യമപ്രവർത്തകനോട് താരം തിരി​ച്ച് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച് വാ​യ​ടപ്പി​ച്ച വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ ത​മി​ഴ​ക​ത്തെ​ങ്ങും സം​സാ​ര വി​ഷ​യം. അ​ടു​ത്തി​ടെ അ​ബു​ദാ​ബി​യി​ല്‍ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി വ​ര​ല​ക്ഷ്മി​യെ​ത്തി​യ​പ്പോ​ളാ​ണ് ചോ​ദ്യ​ങ്ങ​ളു​ടെ നീ​ണ്ട​നി​ര താ​ര​ത്തി​ന് അ​രി​കി​ലേ​ക്ക് എ​ത്തി​യ​ത്. ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഗോ​ള്‍​ഡ് മെ​ഡ​ല്‍ നേ​ടി​യ ഗോ​മ​തി മാ​രി​മു​ത്തു​വി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തി​രു​ന്നോ​യെ​ന്ന ചോ​ദ്യ​വും താ​ര​ത്തോ​ട് ചോ​ദി​ച്ചി​രു​ന്നു. ജി.​വി. പ്ര​കാ​ശ് സ​ഹാ​യ​മെ​ത്തി​ച്ചി​രു​ന്നു​വെ​ന്നാ​യി​രു​ന്നു താ​രം ന​ല്‍​കി​യ മ​റു​പ​ടി. എ​ന്നാ​ല്‍ ഈ ​മ​റു​പ​ടി​യി​ല്‍ തൃ​പ്ത​നാ​വാ​തെ ഒ​രാ​ള്‍ വീ​ണ്ടും ഇ​തേ ചോ​ദ്യം ആ​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. നി​ങ്ങ​ള്‍ എ​ന്താ​ണ് ന​ല്‍​കി​യ​തെ​ന്നാ​യി​രു​ന്നു വ​ര​ല​ക്ഷ്മി​യു​ടെ ചോ​ദ്യം. ഒ​ന്നും ന​ല്‍​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ആ​ദ്യം എ​ന്തെ​ങ്കി​ലും ന​ല്‍​കൂ​യെ​ന്നും എ​ന്നി​ട്ട് സെ​ലി​ബ്രി​റ്റി​ക​ളെ ചോ​ദ്യം ചെ​യ്യൂ​വെ​ന്നു​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ മ​റു​പ​ടി.

Read More

ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ നാ​യി​ക​യാ​യി അ​നു

അ​നു ഇ​മ്മാ​നു​വ​ൽ ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ നാ​യി​ക. എ​സ്‌​കെ16 എ​ന്ന് താ​ത്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലാണ് അ​നു എ​ത്തു​ന്ന​ത്. ഐ​ശ്വ​ര്യ രാ​ജേ​ഷാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​യി​ക. പാ​ണ്ഡി​രാ​ജാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നി​ല​വി​ല്‍ ചി​ത്രം പ്രി ​പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ളി​ലാ​ണ്. ഡി ​ഇ​മ്മാ​നാ​ണ് എ​സ്‌​കെ 16 ന് ​വേ​ണ്ടി സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

Read More