ഷാരൂഖിന് ഇനി കുറച്ച് വിശ്രമമാകാം

ക​ഴി​ഞ്ഞ വ​ർ​ഷം വ​ള​രെ പ്ര​തീ​ക്ഷ​ക​ൾ സ​മ്മാ​നി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ഷാ​രു​ഖ് ഖാ​ൻ ചി​ത്രം സീ​റോ ബോ​ക്സ് ഓ​ഫീ​സി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​ത് താ​ര​ത്തെ ഒ​ട്ടൊ​ന്നു​മ​ല്ല വ​ല​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ പ​രാ​ജ​യം ഷാ​രൂ​ഖി​നെ വ​ള​രെ​യ​ധി​കം നി​രാ​ശ​നാ​ക്കി​യെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​നി ഉ​ട​നെ​യൊ​ന്നും സി​നി​മ​യി​ല്ലെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഒ​രു ചൈ​നീ​സ് വെ​ബ്സൈ​റ്റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ഇ​നി ത​ന്‍റെ മ​ന​സ് എ​പ്പോ​ൾ പ​റ​യു​ന്നു​വോ അ​ന്ന് സി​നി​മ ചെ​യ്യും എ​ന്നാ​ണ് ഷാ​രു​ഖ് പ​റ​ഞ്ഞ​ത്. കു​റ​ച്ചു​നാ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം ചി​ല​വി​ടാ​നാ​ണ് ആ​ഗ്ര​ഹം. സി​നി​മ​ക​ൾ കാ​ണ​ണം സ്ക്രി​പ്റ്റു​ക​ളും പു​സ്ത​ക​ങ്ങ​ളും വാ​യി​ക്ക​ണം. അ​തി​നാ​യി സ​മ​യം ക​ണ്ടെ​ത്ത​ണം- ഷാ​രു​ഖ് പ​റ​യു​ന്നു. 20 ക​ഥ​ക​ൾ വ​രെ ഒ​രു ദി​വ​സം കേ​ൾ​ക്കു​ന്നു​ണ്ട്. ചി​ല​തൊ​ക്കെ ഇ​ഷ്ട​പ്പെ​ടു​മെ​ങ്കി​ലും എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഷാ​രു​ഖ് പ​റ​യു​ന്നു. ജൂ​ൺ മാ​സ​ത്തി​ൽ പു​തി​യൊ​രു സി​നി​മ​യ്ക്കാ​യി ക​രാ​ർ ഒ​പ്പി​ടേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും അ​ത് ചെ​യ്തി​ല്ലെ​ന്നും ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം പ​റ​യു​ന്നു.

Read More

ആരാധകർക്ക് ഇഷ്ടം എന്‍റെ ആക്ഷനും നൃത്തവും: ടൈഗർ ഷെറോഫ്

പ്രേ​ക്ഷ​ക​ർ ത​ന്‍റെ സി​നി​മ​ക​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും നൃ​ത്ത​വു​മെ​ന്ന് ബോ​ളി​വു​ഡി​ലെ യു​വ സു​ന്ദ​ര​ൻ ടൈ​ഗ​ർ ഷ​റോ​ഫ്. ത​ന്‍റെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും നൃ​ത്ത​വും പ്രേ​ക്ഷ​ക​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. അ​വ​രെ തി​യ​റ്റ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ ഞാ​ൻ വ​ള​രെ സ​ന്തോ​ഷ​വാ​നാ​ണ്. എ​ന്‍റെ സി​നി​മ​ക​ളി​ലൂ​ടെ എ​നി​ക്കൊ​രു വ്യ​ക്തി​ത്വം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്-​ടൈ​ഗ​ർ ഷ​റോ​ഫ് പ​റ​യു​ന്നു. ബോ​ളി​വു​ഡ് ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദി ​ഇ​യ​ർ2 റി​ലീ​സാ​കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ടൈ​ഗ​ർ ഷെ​റോ​ഫും ആ​ലി​യ​യും ഒ​ന്നി​ച്ച ചി​ത്ര​ത്തി​ലെ ഒ​രു ഗാ​നം പു​റ​ത്തു​വ​ന്നി​രു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഗാ​നം യൂ​ട്യൂ​ബി​ൽ ക​ണ്ട​ത്. അ​സാ​ധ്യ​മാ​യി നൃ​ത്തം ചെ​യ്യു​ന്ന ടൈ​ഗ​ർ ഷെ​റോ​ഫാ​ണ് ഗാ​ന​രം​ഗ​ത്ത് ശ്ര​ദ്ധ​നേ​ടി​യ​തും. അ​സാ​മാ​ന്യ മെ​യ് വ​ഴ​ക്ക​ത്തോ​ടെ നൃ​ത്തം ചെ​യ്യു​ന്ന ടൈ​ഗ​ർ ഇ​തി​നു​മു​ൻ​പും ആ​രാ​ധ​ക​രെ വി​സ്മ​യി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ലെ പ്ര​ക​ട​ന​വും നൃ​ത്ത​ത്തി​ലെ ക​ഴി​വും കാ​ര​ണം ആ​ളു​ക​ളു​ടെ മ​ന​സി​ൽ ഒ​രു സ്ഥാ​നം നേ​ടാ​ൻ ത​നി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന്…

Read More

വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് സോ​നം ക​പൂ​റും ആ​ന​ന്ദ് അ​ഹൂ​ജ​യും

വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് സോ​നം ക​പൂ​ർ. ദീ​ർ​ഘ​നാ​ൾ നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2018 മേ​യ് എ​ട്ടി​നാ​ണ് സോ​നം ക​പൂ​റും ബി​സി​ന​സ്കാ​ര​നാ​യ ആ​ന​ന്ദ് അ​ഹൂ​ജ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. ബോ​ളി​വു​ഡി​ലെ “കൂ​ൾ ക​പ്പി​ൾ’ എ​ന്ന വി​ശേ​ഷ​ണ​മാ​ണ് ഇ​രു​വ​രും നേ​ടി​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ​ര​സ്പ​രം കൈ​മാ​റാ​ൻ ഇ​രു​വ​രും മ​നോ​ഹ​ര​മാ​യ സ​മ്മാ​ന​ങ്ങ​ൾ ക​രു​തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ബോ​ളി​വു​ഡി​ലെ സം​സാ​ര​വി​ഷ​യം.

Read More

മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​കാ​ൻ റെ​ജീ​ന ക​സാ​ന്ദ്ര

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ്ര​ദ​റി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം റെജീ​ന ക​സാ​ന്ദ്ര നാ​യി​ക​യാ​കു​ന്നു. നി​ര​വ​ധി ത​മി​ഴ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ താ​ര​ത്തി​ന്‍റെ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​ണ് ബി​ഗ് ബ്ര​ദ​ർ. ലേ​ഡീ​സ് ആ​ൻ​ഡ് ജെ​ന്‍റി​ൽ​മാ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സി​ദ്ധി​ഖ്- മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്. ജി​ബി, ജോ​ജു എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന എ​ന്ന സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​പ്പോ​ൾ. ഹ​ണി​റോ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

Read More

മ​ധു വാ​ര്യ​ർ സം​വി​ധാ​യ​ക​നാ​കു​ന്നു

മ​ഞ്ജു വാ​ര്യ​രു​ടെ സ​ഹോ​ദ​ര​ൻ മ​ധു വാ​ര്യ​ർ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. മ​ഞ്ജു വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​നാ​ണ് നാ​യ​ക​ൻ. പ്ര​മോ​ദ് മോ​ഹ​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മോ​ഹ​ൻ​ദാ​സ് ദാ​മോ​ദ​രൻ ആ​ണ്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More

ജോ​ജു​വി​നെ ഞെട്ടിച്ച് അ​പ​ര​ൻ

സി​നി​മ ക്യാം​മ്പി​ൽ എ​ത്തി​യ ജോ​ജു ജോ​ർ​ജി​നെ ഞെ​ട്ടി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ​ര​ൻ. ജോ​സ​ഫ് സി​നി​മ​യി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​​ത്തി​ന്‍റെ അ​പ​ര​നാണ് ജോജുവിന് വ​ലി​യ സ​ർ​പ്രൈ​സ് സ​മ്മാ​നി​ച്ച​ത്. പ​ച്ച ഷ​ർ​ട്ടും വെ​ള്ള​മു​ണ്ടും ധ​രി​ച്ച് ന​ര​ച്ച താ​ടി​യും മു​ടി​യു​മാ​യി എ​ത്തി​യ​ത് ക്യാം​മ്പി​ലെ മെ​മ്പ​റാ​യ ഷം​നാ​സ് ആ​യി​രു​ന്നു. ആ​ലിം​ഗ​ന​ത്തോ​ടെ​യാ​ണ് ഷം​നാ​സി​നെ ജോ​ജു സ്വീ​ക​രി​ച്ച​ത്. കു​റ​ച്ചു ഉ​യ​ര​വും കൂ​ടി​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ത് ജോ​ജു ത​ന്നെ​യാ​ണെ​ന്നെ പ​റ​യു​ക​യു​ള്ളു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.

Read More

പേ​ളി​യും ശ്രീ​നി​ഷും ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം വി​വാ​ഹി​ത​രാ​യി

ന​ടി​യും അ​വ​താ​ര​ക​യു​മാ​യ പേ​ളി മാ​ണി​യു​ടെ​യും ശ്രീ​നി​ഷി​ന്‍റെ​യും ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള വി​വാ​ഹം ന​ട​ന്നു. ശ്രീ​നി​ഷി​ന്‍റെ പാ​ല​ക്കാ​ട്ടു​ള്ള ത​റ​വാ​ട്ടി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ചൊ​വ്വ​ര പ​ള്ളി​യി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച്ച ക്രൈ​സ്ത​വ ആ​ചാ​ര പ്ര​കാ​രം ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്നി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന വി​വാ​ഹ സ​ത്ക്കാ​ര​ത്തി​ൽ മ​മ്മൂ​ട്ടി, സി​ദ്ധി​ഖ്, ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ അ​വ​താ​ര​ക​നാ​യി എ​ത്തി​യ ബി​ഗ്ബോ​സ് റി​യാ​ലി​റ്റി ഷോ​യ്ക്കി​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്. തു​ട​ർ​ന്ന് വി​വാ​ഹി​ത​രാ​കു​ന്നു​വെ​ന്ന് അ​റി​യി​ച്ച ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം 2018 ജ​നു​വ​രി​യി​ലാ​യി​രു​ന്നു.

Read More

കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി മീ​രാ ജാ​സ്മി​ൻ

അ​ന​ശ്വ​ര​മാ​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ കൊ​ണ്ട് മ​ല​യാ​ളി മ​ന​സി​ൽ കൃ​ത്യ​മാ​യ സ്ഥാ​നം നേ​ടാ​ൻ സാ​ധി​ച്ച ന​ടി​യാ​ണ് മീ​രാ​ജാ​സ്മി​ൻ. വി​വാ​ഹ ശേ​ഷം അ​ഭി​ന​യ രം​ഗ​ത്തു നി​ന്നും മാ​റി നി​ൽ​ക്കു​ന്ന താ​ര​ത്തി​ന്‍റെ ഓ​രോ വി​ശേ​ഷ​വും ആ​കാം​ക്ഷ​യോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ വാ​യി​ച്ച​റി​യു​ന്ന​ത്. ഇ​പ്പോ​ഴി​ത താ​ര​ത്തി​ന്‍റെ​താ​യി പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ല​യാ​ളി​ക​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മെ​ലി​ഞ്ഞ് വ​ള​രെ സു​ന്ദ​രി​യാ​യി ആ​ണ് താ​രം ചി​ത്ര​ത്തി​ലു​ള്ള​ത്. സ​ഹോ​ദ​രി ജ​നി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ​പ്പോ​ൾ പ​ക​ർ​ത്തി​യ​താ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ. ന​ട​ൻ ദി​ലീ​പും ക​ല്യാ​ണ​ത്തി​ന് പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യി​രു​ന്നു. ഇ​രു​വ​രു​മൊ​ന്നി​ച്ചു​മു​ള്ള ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ന്നു​ണ്ട്.

Read More

എന്‍റെ അപ്പനാണ്..! തൊഴിലാളിദിനത്തിൽ അപ്പനെ കാമറയിലാക്കി ആന്‍റണി

ലോക തൊഴിലാളിദിനത്തിൽ അച്ഛന്‍റെ ഫോട്ടോ പങ്കുവച്ച് യുവതാരം ആന്‍റണി വർഗീസ്. തന്‍റെ ഫേസ്ബുക്ക് പേജിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ഓട്ടോഡ്രൈവറായ അച്ഛൻ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ പിടിച്ചുനിർത്തി എടുത്തതാണെന്ന് ആന്‍റണി ചിത്രത്തിന് അടിക്കുറിപ്പായി പറയുന്നു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ ആന്‍റണി വർഗീസ് സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിലും നായകനായിരുന്നു.

Read More

റാമ്പിൽ തിളങ്ങി മഞ്ജു വാര്യർ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി​ക​ളി​ലൊ​രാ​ളാ​ണ് മ​ഞ്ജു വാ​ര്യ​ർ. യു​വ​ജ​നോ​ത്സ​വ വേ​ദി​യി​ൽ നി​ന്നു സി​നി​മ​യി​ലേ​ക്കെ​ത്തി​യ താ​ര​ത്തി​ന് തു​ട​ക്കം മു​ത​ൽ​ത്ത​ന്നെ ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. നാ​ട​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ താ​രം അ​വ​ത​രി​പ്പി​ച്ച​ത്. നൃ​ത്ത​ത്തി​ന് പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​വാ​നും താ​ര​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു. മ​ല​യാ​ള സി​നി​മ​യി​ലെ ശ​ക്ത​മാ​യ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ കന്മദ​ത്തി​ലെ ഭാ​നുവും പ​ത്ര​ത്തി​ലെ ദേ​വു​വു​മൊ​ക്കെ ആ ​ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ലു​ലു ഫാ​ഷ​ൻ വീ​ക്കി​ൽ റാ​ന്പി​ലും തി​ള​ങ്ങി​യ മ​ഞ്ജു വാ​ര്യ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നത്. ഫേ​സ്ബു​ക്കി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. സ്റ്റൈ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ ത​ന്നെ വെ​ല്ലാ​നാ​രു​മി​ല്ലെ​ന്ന് പ​ല താ​ര​ങ്ങ​ളും തെ​ളി​യി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ളൊ​രു വ​ര​വു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​ഞ്ജു വാ​ര്യ​ർ. ച​ുവ​പ്പും ക​റു​പ്പു​മു​ള്ള സാ​രി​യ​ണി​ഞ്ഞാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വ​ര​വ്. പ​തി​വ് പോ​ലെ ത​ന്നെ മു​ഖ​ത്ത് നി​റ​പു​ഞ്ചി​രി​യാ​യി​രു​ന്നു. റാം​പി​ലെ ന​ട​ത്ത​ത്തി​നി​ട​യി​ൽ ആ​രാ​ധ​ക​രെ നോ​ക്കി കൈ​വീ​ശു​ന്ന ചി​ത്ര​വും താ​രം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. പ്രൈ​ഡ് ഓ​ഫ് കേ​ര​ള പു​ര​സ്കാ​രം…

Read More