പോണ് സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമില്ലെന്ന് ബോളിവുഡിലെ ഹോട്ട് നായിക സണ്ണി ലിയോണി. പോണ് സിനിമാ രംഗത്തുനിന്ന് ബോളിവുഡിൽ ചുവടുറപ്പിച്ച സണ്ണി ലിയോണി, മമ്മൂട്ടി നായകനായ മധുരരാജയിൽ ഐറ്റം നന്പർ ഡാൻസ് ചെയ്തിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡിനു പുറമെ തെന്നിന്ത്യൻ സിനിമകളിലും സജീവ സാന്നിധ്യമാണ് സണ്ണി ലിയോണി. അർബാസ് ഖാന്റെ ചാറ്റ് ഷോയിൽ ചോദ്യത്തിന് നടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. പോണ് നിരോധനം ഭയന്നാണോ ആ മേഖല വിട്ടതെന്ന ചോദ്യത്തിന്, താൻ ദീർഘവീക്ഷണമുള്ള ഒരാളാണെന്നായിരുന്നു സണ്ണി ലിയോണിയുടെ മറുപടി. അത്തരം സിനിമകളിൽ അഭിനയിച്ചതിൽ തനിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും നടി പറയുന്നു. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഓരോ തീരുമാനവും എടുക്കാറുളളത്. ആ ഒരു സാഹചര്യത്തിൽ പോണ് സിനിമയിൽ അഭിനയിക്കണമെന്ന തീരുമാനം ശരിയായിരുന്നു. പിന്നീട് മാറ്റങ്ങൾ സംഭവിച്ചു. പിന്നീട് അത് ഉപേക്ഷിച്ച തീരുമാനവും എനിക്ക് ശരിയായി തോന്നി – അഭിമുഖത്തിൽ സംസാരിക്കവേ…
Read MoreCategory: Movies
ദർബാറിൽ കിടിലൻ ലുക്കിൽ നയൻ താര
സൂപ്പർസ്റ്റാർ രജനീകാന്തിന്റെതായി അണിയറയിൽ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദർബാർ. എ.എർ. മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ലേഡീ സൂപ്പർസ്റ്റാർ നയൻതാരയാണ് സിനിമയിൽ നായികാ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ സെറ്റിൽ നയൻതാര ജോയിൻ ചെയ്ത വിവരം സിനിമയുടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്. തലൈവരുടെ നായികയായി നയൻതാര എത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ദർബാർ. മുൻപ് ചന്ദ്രമുഖി, കുസേലൻ എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. രജനി പോലീസ് ഓഫീസറായും സാമൂഹ്യ പ്രവർത്തകനായും എത്തുന്ന ചിത്രത്തിൽ ഏറെ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. മുംബൈ പശ്ചാത്തലത്തിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. അടുത്ത വർഷം പൊങ്കലിനു സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് വിവരം.
Read Moreവിജയ്യുടെ വില്ലനാകാൻ ഷാരൂഖ് ഖാൻ ?
വിജയ്-അറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സിനിമയിൽ ഒരു ഫുട്ബോൾ കോച്ചിന്റെ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. സിനിമയുടെ അവസാന ഭാഗം ഏകദേശം 15 മിനിട്ട് സമയം ദൈർഘ്യമുള്ള കഥാപാത്രമാകും ഷാരൂഖിന്റെതെന്നാണ് സൂചന. ചെന്നൈ അല്ലെങ്കിൽ മുംബൈയിലായിരിക്കും താരത്തിന്റെ ഭാഗം ഷൂട്ടു ചെയ്യുന്നത്. 4-5 ദിവസത്തെ ഷൂട്ട് അദ്ദേഹത്തിനുണ്ടെന്നും പ്രചരിക്കുന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നയൻ താരയാണ് ചിത്രത്തിലെ നായിക.
Read Moreവിവാഹവാർഷികം ആഘോഷിച്ച് അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും
വിവാഹ വാർഷികം മാലദ്വീപിൽ ആഘോഷിച്ച് ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും. തങ്ങളുടെ 12-)ം വിവാഹവാർഷികമാണ് മകൾക്കൊപ്പം താരദമ്പതികൾ മാല ദ്വീപിലെ നിയാമയിൽ ആഘോഷിച്ചത്. ഇവിടെ നിന്നുള്ള ചിത്രങ്ങൾ താരങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 2007ലാണ് ഇരുവരും വിവാഹിതരായത്. 2010ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം രാവണിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. വർഷങ്ങൾക്കു ശേഷം ഗുലാബ് ജാമുൻ എന്ന ചിത്രത്തിലൂടെ ഒന്നിച്ച് അഭിനയിക്കുവാൻ ഒരുങ്ങുകയാണ് ഇരുവരും. അനുരാഗ് കശ്യപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read Moreഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് ആമിർ ഖാൻ
വിമാനത്തിൽ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് സൂപ്പർസ്റ്റാർ ആമിർഖാൻ. സാധാരണക്കാരനായ ഒരു വ്യക്തിയെ പോലെ വിമാനത്തിൽ ഇരിക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്. ഇളം നീലനിറത്തിലുള്ള തൊപ്പിയും കണ്ണടയും വച്ച് വിൻഡോ സീറ്റിലിരിക്കുന്ന താരത്തെ കണ്ട് സഹയാത്രികരെല്ലാം അമ്പരന്നിരുന്നു. യാത്രക്കാരിലൊരാൾ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്.
Read Moreഷൂട്ടിംഗിനിടെ വിക്കി കൗശലിന് പരിക്ക്; മുഖത്ത് 13 തുന്നലുകൾ
ചിത്രീകരണത്തിനിടെ നടൻ വിക്കി കൗശലിന് പരിക്ക്. ഭാനു പ്രതാപ് സിംഗ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. വാതിൽ തുറന്ന് ഓടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വാതിൽ തകർന്ന് ഇദ്ദേഹത്തിന്റെ ശരീരത്തിലേക്കു വീഴുകയായിരുന്നു. വിക്കി കൗശലിന്റെ മുഖത്ത് 13 സ്റ്റിച്ചുകളുണ്ട്. തരണ് ആദർശ് ട്വീറ്റ് ചെയ്താണ് അപകടത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
Read Moreപതിനെട്ടാം പടിയിൽ പൃഥ്വിരാജും
പതിനെട്ടാംപടിയിൽ മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജും. അതിഥി വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണിത്. ചിത്രീകരണം പൂർത്തിയായി. ജോണ് ഏബ്രഹാം പാലയ്ക്കൽ എന്ന യൂണിവേഴ്സിറ്റി പ്രഫസറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഉണ്ണി മുകുന്ദൻ, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി അഭിനയിച്ചിട്ടുണ്ട്. 65 പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ അഹാന കൃഷ്ണകുമാർ, മണിയൻപിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്സ്, നന്ദു, മനോജ് കെ ജയൻ, മാലാ പാർവ്വതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ജൂണ് അവസാനം പ്രദർശനത്തിനെത്തും.
Read Moreമകനെ മെരുക്കാൻ ശില്പയുടെ വർക്കൗട്ട്
വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത നടിയാണ് ശില്പ ഷെട്ടി. മകനും ഭർത്താവിനുമൊപ്പം കഴിയുന്ന ശിൽപ്പ ശരീര സൗന്ദര്യം സൂക്ഷിക്കുന്നതിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. ഒരു പ്രസവം കഴിഞ്ഞെങ്കിലും പഴയത് പോലെ സീറോ സൈസിൽ തന്നെയാണ് നടി. മുടങ്ങാതെയുള്ള യോഗയും കഠിനമായ വർക്കൗട്ടുമാണ് ശിൽപ്പയുടെ സൗന്ദര്യരഹസ്യം. ഇപ്പോഴിതാ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ശിൽപയുടെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. മകനെ മടിയിലിരുത്തിയാണ് ശിൽപ്പ വർക്കൗട്ട് ചെയ്യുന്നത്. കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് നല്ല ശക്തിയും മസിലും വേണം. പ്രത്യേകിച്ച് ആണ്കുട്ടികളെ. ഇതിൽ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്- ശില്പ പറയുന്നു. ശില്പ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പുറത്തുവിട്ടിട്ടുമുണ്ട്.
Read Moreമേക്ക് അപ്പിന് എന്നെക്കിട്ടില്ല..! രണ്ടു കോടിയുടെ പരസ്യചിത്രത്തിൽ നിന്നും സായ് പല്ലവി പിന്മാറി
മേക്ക് അപ്പ് ഉപയോഗിക്കണമെന്ന കാരണത്താൽ രണ്ടു കോടി രൂപ വാഗ്ദാനം ചെയ്ത പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ച് തെന്നിന്ത്യൻ സൂപ്പർ താരം സായ് പല്ലവി. ഒരു പ്രശസ്ത ഫെയർനെസ് ക്രീം കമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിക്കാനാണ് താരം വിസമ്മതിച്ചത്. എന്നാൽ ഇതിനെക്കുറിച്ച് ഒൗദ്യോഗീക സ്ഥരീകരണം ഉണ്ടായിട്ടില്ല. ഫഹദ് ഫാസിൽ നായകനായ അതിരനിലൂടെയാണ് ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം താരം മലയാളത്തിലേക്ക് തിരികയെത്തിയത്. സൂര്യ നായകനാകുന്ന എൻജികെയാണ് റിലീസിനൊരുങ്ങുന്ന സായ് പല്ലവിയുടെ മറ്റൊരു ചിത്രം.
Read Moreകുട്ടികൾക്കൊപ്പം മമ്മൂട്ടിയുടെ കിടിലൻ ഡാൻസ്
മമ്മൂട്ടി നായകനായ മധുരരാജ കൈയടി നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വൈശാഖാണ് സിനിമയുടെ സംവിധായകൻ. ഇപ്പോഴിത സിനിമയുടെ ടൈറ്റിൽ ട്രാക്കിന്റെ മേക്കിംഗ് വീഡിയോ സംവിധായകൻ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടി കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയ്ക്ക് കാപ്ഷനായി വൈശാഖ് കുറിച്ചതിങ്ങനെ. “മമ്മുക്ക കുട്ടികളുടെ കൂടെ നിൽക്കുമ്പോൾ ചിലപ്പോഴൊക്കെ എനിക്ക് സംശയം തോന്നാറുണ്ട്. ആരാണ് കൂടുതൽ ഇളയതെന്ന്. കൊറിയോഗ്രാഫർ ആൻഡ് ഡാൻസർ മമ്മൂക്ക’. പത്ത് വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. നെടുമുടി വേണു, വിജയരാഘവൻ, അനുശ്രി, ഷംന കാസിം, അന്നാ രേഷ്മ രാജൻ, ജയ്, സലീം കുമാർ, സിദ്ധിഖ്, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read More