സ്ഫടികം 2വിന്റെ ടീസർ പുറത്തിറക്കിയ സംവിധായകൻ ബിജു ജെ.കട്ടയ്ക്കലിനെതിരെ കേസ്. സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. പകർപ്പവകാശ നിയമപ്രകാരമാണ് ഭദ്രൻ പരാതി നൽകിയത്. തന്റെയൊ സിനിമയുടെ മറ്റ് അണിയറപ്രവർത്തകരുടെയൊ അനുമതി ഇല്ലാതെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രചരണം നടത്തിയതെന്നും ടീസർ പുറത്തുവിട്ടതെന്നും പരാതിയിൽ ഭദ്രൻ വ്യക്തമാക്കി. മാത്രമല്ല സ്ഫടികത്തിലെ കഥാപാത്രങ്ങളെ വികലമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
Read MoreCategory: Movies
ദേ ആ രംഗം ചിത്രീകരിച്ചത് ഇങ്ങനെയാണ്…
കടിച്ചുകീറാൻ പാഞ്ഞുവരുന്ന നായ്ക്കൾ… അവയിൽനിന്ന് രക്ഷപ്പെടാനായി ഓടുന്ന പെൺകുട്ടി… അവളെ പിന്നാലെയെത്തി ആക്രമിക്കുന്ന നായ്ക്കൾ… വൈശാഖ് സംവിധാനം ചെയ്ത മധുരരാജയിലെ ആരും നെഞ്ചിടിപ്പോടെ നോക്കിയിരുന്നുപോകുന്ന ആ ദൃശ്യങ്ങളിലെ ശ്വാനവീരന്മാർ ഏറെ പ്രശംസ പിടിച്ചുപറ്റി. നായ്ക്കൾ തന്നെ ആക്രമിക്കുന്ന രംഗം ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്ന രാജൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ചു. ഇതേ രംഗം ചിത്രീകരിക്കാൻവേണ്ടിയെടുത്ത തയാറെടുപ്പുകൾ ഏതാനും ദിവസങ്ങൾക്കു മുന്‍പ് സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്നും പങ്കുവച്ചിരുന്നു. കൃത്യമായ പരിശീലനമുള്ള നായ്ക്കളെ പീറ്റർ ഹെയ്ൻ കണ്ടെത്തിയത് കോട്ടയം ജില്ലയിലെ പാലായിലെ ഒരു ശ്വാനക്കളരിയിൽനിന്നാണ്. വിദഗ്ധ പരിശീലനം സിദ്ധിച്ച നായ്ക്കളെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും വൈശാഖിന്റെ നിർദേശപ്രകാരം പാലായിലെത്തിയ പീറ്റർ ഹെയ്ന് സാജൻ സജി സിറിയക് എന്ന പരിശീലകന്റെ ശിഷ്യഗണങ്ങളെ ഇഷ്ടപ്പെടുകയായിരുന്നു. എട്ടു ബൽജിയൻ മലിനോയിസുകളും ഡോബർമാൻ, ജർമൻ ഷെപ്പേർഡ് ഇനങ്ങളിൽപ്പെട്ട ഓരോ നായ്ക്കളുമായി സാജന്റെ പത്തു…
Read Moreപിതാവിന്റെ ഗാനം പാടി മകൾ സിനിമാ ഗായികയായി
പിതാവിന്റെ ഗാനം പാടി മകൾ സിനിമാ ഗായികയായി. എസ്. ജാനകി ആലപിച്ച , “പത്തു കല്‍പ്പനകൾ” എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗാനരചയിതാവ് റോയി പുറമഠത്തിന്റെ ഗാനം പാടിയാണ് മകൾ അമല റോയ് സിനിമാ ഗാന മേഖലയിലേക്ക് കടന്നു വന്നത്. മമ്മി സെഞ്ച്വറി നിർമിച്ച് ജോണി ആഡംസ് സംവിധാനം ചെയ്യുന്ന “ഹാപ്പി ക്രിസ്മസ്” എന്ന ചിത്രത്തിലാണ് പിതാവായ റോയിയുടെ ഗാനം പാടി മകൾ അമല റോയ് ശ്രദ്ധേയയായത്. “നിശാഗന്ധി പൂത്തു” എന്നു തുടങ്ങുന്ന ഹാപ്പി ക്രിസ്മസിലെ ഗാനം ഇതിനോടകം ഹിറ്റായി മാറിക്കഴിഞ്ഞു. ഒരു ഗാനം കൂടി ചിത്രത്തിൽ അമല റോയ് ആലപിച്ചിട്ടുണ്ട്. സേക്രട്ട്ഹാർട്ട് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ അമല “പത്തു കല്‍പ്പനകൾ” എന്ന ചിത്രത്തിൽ എസ്. ജാനകിയ്ക്കും ശ്രേയാ ഘോഷാലിനും ട്രാക്ക് പാടി കൊണ്ടാണ് സിനിമാഗാന മേഖലയിലേക്ക് കടന്നു വന്നത്. ആ ഗാനങ്ങളെല്ലാം ഹിറ്റുകളായി മാറിയതോടെ അമല…
Read Moreനിർബന്ധിക്കേണ്ട കാര്യമല്ല അത്! ദീപിക പറയുന്നു…
ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ പിന്നാലെയാണ് പപ്പരാസികൾ എന്നു തോന്നുന്നു. ദീപികയ്ക്ക് വിശേഷം വല്ലതുമായോ എന്ന അന്വേഷണം അവർ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. വിവാഹശേഷം ദീപികയുടെ ഓരോ ഫോട്ടോ പുറത്തുവരുന്പോഴും അവർ സസൂക്ഷ്മം നിരീക്ഷിക്കുന്നു. നീണ്ട ആറുവർഷത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ നവംബറിലാണ് ബോളിവുഡിലെ യുവനായകൻ രണ്‍വീർ സിംഗിനെ ദീപിക സ്വന്തമാക്കിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ചുമാസം ആയതോടെയാണ് പപ്പരാസികൾ വിശേഷം വാർത്തയാക്കാൻ നടക്കുന്നത്. എന്നാൽ പപ്പരാസികൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ദീപിക പദുക്കോൺ. വിവാഹിതയായി എന്ന ഒരൊറ്റക്കാരണം തുറുപ്പുചീട്ടായി എടുത്തിട്ടാണ് ആളുകൾ അമ്മയാകുന്നതിനെക്കുറിച്ച് ചോദ്യമെറിയുന്നത്. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും എന്നോടിത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്നു കരുതി ഒരിക്കലും സ്ത്രീകളെ ഗർഭിണികളാകാൻ നിർബന്ധിക്കരുത്. തീർച്ചയായും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അത് സംഭവിക്കേണ്ടതാണ്. പക്ഷേ ആ ഒരവസ്ഥയിൽക്കൂടി കടന്നു പോകാൻ അവരെ നിർബന്ധിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്-ദീപിക പറഞ്ഞു.…
Read Moreഎന്റെ ചിത്രങ്ങളിൽ അശ്ലീല രംഗങ്ങൾ പ്രദർശിപ്പിക്കില്ല: സൽമാൻ ഖാൻ
തന്റെ സിനികളിൽ അശ്ലീല രംഗങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് സൽമാൻ ഖാൻ. ഒരു അഭിമുഖത്തിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. “ഞാൻ ശരിയാണൊ തെറ്റാണോ ചെയ്യുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്. ഇന്ന് വിചിത്രമായ പല ട്രെൻഡുകളും വളർന്നു വരുന്നു. വെബ് സിനിമകളിലെയും മറ്റും ആശയം ഞെട്ടിക്കുന്നതാണ്. അത് കാണാൻ എനിക്ക് താത്പര്യമില്ല. എന്നാൽ ഭൂരിഭാഗം ആളുകളും അത് കാണാൻ ഇഷ്ടപ്പെടുന്നു. അവർ അത് രഹസ്യമായി കാണാൻ ആഗ്രഹിക്കുന്നു. അവർ അങ്ങനെ ചെയ്യട്ടെ. എന്നാൽ എല്ലാത്തരത്തിലുമുള്ള ആളുകൾ കാണുന്ന എന്റെ ചിത്രങ്ങളിൽ ഇത്തരം രംഗങ്ങൾ ഉണ്ടാകില്ല’. സൽമാൻ വ്യക്തമാക്കി.
Read Moreവിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഗർഭിണികളാകാൻ നിർബന്ധിക്കരുത്: ദീപിക പദുക്കോണ്‍
വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഗർഭിണികളാകാൻ നിർബന്ധിക്കരുതെന്ന് ദീപിക പദുക്കോണ്‍. രണ്‍വീർ സിംഗുമായുള്ളി വിവാഹ ശേഷം താരം ഗർഭിണിയാണെന്ന വിധത്തിൽ ബോളിവുഡിൽ ചർച്ചകൾ പരന്നിരുന്നു. ഇതിനു മറുപടിയായി ആണ് താരം മനസ് തുറന്നത്. “വിവാഹിതയായി എന്ന ഒറ്റക്കാരണം കൊണ്ടാണ് ആളുകൾ അമ്മയാകുന്നതിനെ കുറിച്ച് ചോദിക്കുന്നത്. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും ഇതിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞു എന്ന കാരണം കൊണ്ട് സ്ത്രീകളെ ഗർഭിണികളാകാൻ നിർബന്ധിക്കരുത്. അത് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സംഭവിക്കേണ്ടതാണ്. ആ അവസ്ഥയിൽ കൂടി കടന്നു പോകുവാൻ അവരെ നിർബന്ധിക്കുന്നത് ശരിയല്ല. സംഭവിക്കേണ്ടത് സമയത്ത് സംഭവിച്ചുകൊള്ളും’. ദീപിക പറഞ്ഞു
Read Moreജമൈക്കയിൽ അവധി ആഘോഷിച്ച് മോഹൻലാൽ
തൃശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ഇട്ടിമാണി മേയ്ഡ് ഇൻ ചൈനയുടെ ചിത്രീകരണം 25നു തൃശൂരിൽ ആരംഭിക്കും. അവധിക്കാലം ചെലവഴിക്കാനായി മോഹൻലാൽ ഇപ്പോൾ ജമൈക്കയിലാണ്. ഏപ്രിൽ 19ന് ലാൽ തിരിച്ചെത്തിയശേഷം ഇട്ടിമാണിയുടെ പ്രവർത്തനങ്ങളിലേക്കു കടക്കും. ജമൈക്കയിലെ തന്റെ വിശേഷങ്ങൾ മോഹൻലാൽ ട്വിറ്ററിൽ പങ്കുവച്ചു. പ്രശസ്ത ജമൈക്കൻ ഗായകൻ ബോബ് മാർലെയുടെ സ്മാരകം സന്ദർശിക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നെന്ന് മോഹൻലാൽ പറയുന്നു. ജമൈക്കൻ യാത്രയോടെ തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മോഹൻലാൽ. ജമൈക്കൻ യാത്രയുടെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നവാഗതനായ ജിബി ജോജുവാണ് ഇട്ടിമാണി മേയ്ഡ് ഇൻ ചൈനചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഹണി റോസാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയാകുന്നത്. #Jamaica #vacation pic.twitter.com/ZCt3b7wtq9 — Mohanlal (@Mohanlal) April 12, 2019
Read Moreമധുരരാജയിലെ വേട്ടപ്പട്ടികളുടെ സംഘട്ടനം ചിത്രീകരിച്ചതിങ്ങനെ; വീഡിയോ കാണാം
തീയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ് മമ്മൂട്ടി നായകനായി എത്തിയ മധുരരാജ. ചിത്രത്തിലെ വേട്ടപ്പട്ടികളെ ഉപയോഗിച്ചുള്ള സംഘടന രംഗങ്ങൾ കൈയടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിത ഈ രംഗങ്ങൾ ചിത്രീകരിച്ചതിന്റെ ലൊക്കേഷൻ രംഗങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സംഘട്ടന സംവിധായകൻ പീറ്റർ ഹെയ്ൻ. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വീഡിയോ പുറത്തുവിട്ടത്. വൈശാഖ് സംവധാനം ചെയ്ത ചിത്രത്തിൽ തമിഴ്നടൻ ജയ്, ജഗപതി ബാബു, അനുശ്രി, നെടുമുടി വേണു, വിജയരാഘവൻ, സിദ്ധിഖ്, ഷംനാ കാസിം, അജു വർഗീസ്, രമേഷ് പിഷാരടി, മഹിമ നമ്പ്യാർ എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെൽസണ്‍ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസണ്‍ ഐപ്പാണ് ചിത്രം നിർമിക്കുന്നത്.
Read Moreമധുരരാജ ട്രിപ്പിൾ സട്രോംഗ്..!
എന്തൊരു വേഗമാണ് മിസ്റ്റർ വൈശാഖ് മധുരരാജയ്ക്ക്..! ഓരോ സീനും പറന്നു പോകുന്നപോലെ. കഷ്ടപ്പെട്ട് ചിന്തിച്ച് ലോജിക്ക് തപ്പിയെടുക്കാൻ നോക്കിയാൽ ഉറപ്പായും നിങ്ങൾ പരാജയപ്പെടും. കാരണം അത്രമേൽ ലോജിക്കില്ലായ്മകൾ മധുരരാജയെ വലയം ചെയ്തിട്ടുണ്ട്. ആ ലോജിക്കില്ലായ്മകൾ തന്നെയാണ് ഈ ചിത്രത്തിന്റെ നെടുംതൂണും. കഥയിൽ അല്ല ആവിഷ്കരണത്തിലാണ് സംവിധായകൻ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയെ എത്രത്തോളം മാസ് ആക്കിയെടുക്കാമോ അതിനുവേണ്ട പണികളെല്ലാം മധുരരാജയിൽ സംവിധായകൻ ചെയ്തുവച്ചിട്ടുണ്ട്. അടിപിടിയും നാട്ടിൻപുറം കാഴ്ചകളും അതിനിടയിലൂടെ കടന്നുപോകുന്ന കഥയും ഇത്തിരി കോമഡിയുമെല്ലാം ചേർന്നാൽ മധുരരാജയായി. ഉദയകൃഷ്ണ പ്രേക്ഷകരുടെ മനസ് അറിഞ്ഞാണ് തിരക്കഥ മെനഞ്ഞെടുത്തിരിക്കുന്നത്. ചിരിക്ക് ചിരിയും ഇടിക്ക് ഇടിയും പിന്നെ ആരാധകരെ ത്രസിപ്പിക്കുന്ന മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുമെല്ലാം ആവോളം മധുരരാജയിലുണ്ട്. പോക്കിരിരാജയെ വെല്ലുന്ന പ്രകടനമാണ് മമ്മൂട്ടി ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. തുടക്കം സലിം കുമാറിന്റെ കൈയിൽ ആദ്യത്തെ 41 മിനിറ്റ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് സലിം കുമാറും വില്ലൻ…
Read Moreധനുഷിന്റെ ആ ചിത്രം ഉപേക്ഷിച്ചോ..?
ഉടൻ റിലീസ് ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.ഗൗതം മേനോന് -ധനുഷ് ചിത്രത്തിലെ പാട്ടുകൾ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്ടെയ്ൻമെന്റ്സിന്റെ യൂട്യൂബ് ചാനലില്‍ നിന്ന് ചിത്രത്തിലെ പാട്ടുകളും ടീസറും നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെയാണ് ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്ത പരക്കുന്നത്. ഡര്‍ബുക്ക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യൂട്യൂബില്‍ ഒരുകോടിയിലധികം ആളുകള്‍ ഗാനം കണ്ടിരുന്നു. മറുവാര്‍ത്തൈ, വിസിരി എന്നീ ഗാനങ്ങളാണ് ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തത്. സാമ്പത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്നു പോയെന്നും അതിനാല്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Read More