മ​ര​ക്കാ​ർ എ​ത്തു​ന്ന​ത് പ​ത്തു ഭാ​ഷ​ക​ളി​ൽ? വിശേഷങ്ങള്‍ ഇങ്ങനെ…

മോ​ഹ​ൻ​ലാ​ലി​ന്‍റെ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം. പ്ര​ഖ്യാ​പ​ന വേ​ള​മു​ത​ൽ ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് ചി​ത്ര​ത്തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ സി​നി​മ നി​ല​വി​ൽ അ​വ​സാ​ന ഘ​ട്ട പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ളി​ലാ​ണു​ള​ള​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ വ​ലി​യ ബ​ഡ്ജ​റ്റ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​ട്ടാ​ണ് മ​ര​ക്കാ​ർ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​ന്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ടീ​സ​റി​നാ​യും വ​ലി​യ ആ​കാം​ക്ഷ​ക​ളോ​ടെ​യാ​ണ് എ​ല്ലാ​വ​രും കാ​ത്തി​രി​ക്കു​ന്ന​ത്. ഒ​പ്പം എ​ന്ന സി​നി​മ​യു​ടെ വ​ലി​യ വി​ജ​യ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ൽ പ്രി​യ​ദ​ർ​ശ​ൻ ടീം ​മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​നാ​യി ഒ​ന്നി​ച്ചി​രു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ പോ​വു​ന്ന​തി​ൽ വെ​ച്ച് എ​റ്റ​വും ചെ​ല​വേ​റി​യ സി​നി​മ​ക​ളി​ലൊ​ന്നാ​യി​ട്ടാ​ണ് മ​ര​ക്കാ​ർ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യ​തു​മു​ത​ൽ എ​ല്ലാ​വ​രി​ലും പ്ര​തീ​ക്ഷ​ക​ൾ വ​ർ​ധി​ച്ചി​രു​ന്നു. പ​ത്ത് ഭാ​ഷ​ക​ളി​ൽ മോ​ഹ​ൻ​ലാ​ൽ ചി​ത്രം പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്ന​ത്. ഇ​ത് സാ​ധി​ച്ചാ​ൽ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ച​രി​ത്ര​മാ​യി മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം…

Read More

ക​ല്യാ​ണം കാ​ര​ണ​മോ ആ ​സി​നി​മ ഉ​പേ​ക്ഷി​ച്ച​ത് ?

സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ഷും ന​യ​ൻ​താ​ര​യും ത​മ്മി​ലു​ള്ള പ്ര​ണ​യം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. പ്ര​ണ​യം ക​ല്യാ​ണ​ത്തി​ലേ​ക്കെ​ത്താ​ൻ അ​ധി​ക​നാ​ൾ വേ​ണ്ടി​വ​രി​ല്ലാ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. മ​ണി​ര​ത്‌​ന​ത്തി​ന്‍റെ ചി​ത്ര​ത്തി​ല്‍ നി​ന്ന് ന​യ​ന്‍​താ​ര പി​ന്മാ​റി​യ​തി​ന്‍റെ കാ​ര​ണ​വും ക​ല്യാ​ണം ത​ന്നെ​യെ​ന്നാ​ണ് പപ്പ​രാ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ. ന​യ​ൻ​സി​ന്‍റെയും വി​ഘ്നേ​ഷി​ന്‍റെ​യും വി​വാ​ഹം ഉ​ട​ന്‍ ന​ട​ത്താ​നാ​ണ് വീ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. ന​യ​ന്‍​താ​ര ഇ​പ്പോ​ള്‍ ക​രാ​ർ ചെ​യ്തി​രി​ക്കു​ന്ന സി​നി​മ​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ വി​വാ​ഹം ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ന്നി​യ​ന്‍ സെ​ല്‍​വ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന് ഒ​രു വ​ര്‍​ഷ​ത്തോ​ളം സ​മ​യ​മെ​ടു​ക്കും. വി​വാ​ഹം ഇ​നി​യും ത​ള്ളി​പ്പോ​കാ​ന്‍ ക​ഴി​യാ​ത്ത​തുകൊ​ണ്ടാ​ണ് ന​യ​ന്‍​സ് മ​ണി​ര​ത്‌​നം ചി​ത്രം ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പപ്പ​രാ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ.

Read More

മടങ്ങി വരവിന് കാരണം വിജയ് സേതുപതി: കസ്തൂരി

ഇ​പ്പോ​ള്‍ സി​നി​മ​യി​ൽ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ള്‍ വ​രു​ന്നു​ണ്ടെ​ന്നും മ​ട​ങ്ങി​വ​ര​വി​ന് ത​ന്നെ പ്രേ​രി​പ്പി​ച്ച​ത് വി​ജ​യ് സേ​തു​പ​തി​യു​ടെ സി​നി​മ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​ണെ​ന്നും ക​സ്തൂ​രി. നാ​യ​ക​നാ​യും വി​ല്ല​നാ​യും ട്രാ​ന്‍​സ്ജ​ൻ​ഡ​റാ​യി​ട്ടു​മൊ​ക്കെ വി​ജ​യ് സേ​തു​പ​തി അ​ഭി​ന​യി​ക്കും. അ​തു​പോ​ലെ ത​നി​ക്കും ചെ​യ്യ​ണ​മെ​ന്ന് ക​സ്തൂ​രി പ​റ​ഞ്ഞു. ​ഇ​പി​സി​ഒ 302 എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ക​സ്തൂ​രി ഈ ​കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​ല​ങ്ക​ധു​രൈ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ലാ​ണ് ന​ടി. ചി​ത്ര​ത്തി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ചും സി​നി​മ​യെ കു​റി​ച്ചും ന​ടി വാ​ചാ​ല​യാ​യി. ക​രി​യ​റി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു പൊ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷം ചെ​യ്യു​ന്ന​ത്. കി​ര​ണ്‍ ബേ​ദി​യെ പോ​ലെ​യൊ​ക്കെ​യു​ള്ള ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​മാ​ണെ​ന്ന് ക​സ്തൂ​രി പ​റ​യു​ന്നു.

Read More

ശ്രു​തി​ഹാ​സ​ന്‍റെ ​പ്ര​ണ​യം പൊ​ളി​ഞ്ഞു

ഒ​ടു​വി​ൽ ശ്രു​തി​ഹാ​സ​ന്‍റെ ആ ​പ്ര​ണ​യ​വും പൊ​ളി​ഞ്ഞു.​ന​ട​ൻ ക​മ​ൽഹാ​സ​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ശ്രു​തി ഹാ​സ​ൻ കാ​മു​ക​നു​മാ​യി വേ​ർ​പി​രി​ഞ്ഞു. ന​ട​ൻ മൈ​ക്കി​ൾ ആ​ണ് ശ്രു​തി​യു​മാ​യു​ള്ള ത​ന്‍റെ പ്ര​ണ​യം വേ​ർ​പി​രി​ഞ്ഞ വിവരം സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. ശ്രു​തി​യെ സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണു കാ​മു​ക​ൻ പ​റ​യു​ന്ന​ത്. ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ളു​മാ​യു​ള്ള പ്ര​ണ​യ​ത്തി​ൽ നി​ന്ന് പിന്മാറു​ക​യാ​ണെ​ന്നും മൈ​ക്കി​ൾ​വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഈ ​സം​ഭ​വ​ത്തോ​ടെ ശ്രു​തി നി​രാ​ശ​യിലായെന്ന് നടിയുടെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. ശ്രു​തി​യും മൈ​ക്കി​ളും ഉ​ട​ൻ വി​വാ​ഹി​ത​രാ​കു​മെ​ന്ന് വ​രെ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. വി​വാ​ഹ വാ​ർ​ത്ത​ക​ൾ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലെ ചൂ​ട​ൻ ച​ർ​ച്ചാ വി​ഷ​യ​മാ​യ സ​മ​യ​ത്താ​ണ് മൈ​ക്കി​ളി​ന്‍റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ. “”​ജീ​വി​തം ഞ​ങ്ങ​ളെ ഭൂ​മി​യു​ടെ ര​ണ്ട​റ്റ​ത്താ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു. അ​തി​നാ​ൽ ഇ​നി ഞ​ങ്ങ​ളു​ടെ യാ​ത്ര ത​നി​ച്ചാ​യി​രി​ക്കും. എ​ന്നി​രു​ന്നാ​ലും ഇ​വ​ർ എ​നി​ക്ക് പ്രി​യ​പ്പെ​ട്ട​വ​ളാ​യി​രി​ക്കും”- മൈ​ക്കി​ൾ ട്വീ​റ്റ് ചെ​യ്തു.

Read More

റാണയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ റാ​ണ​യു​ടെ പു​തി​യ ഫോ​ട്ടോ വൈ​റ​ലാ​യി. സി​ക്സ് പാ​ക്കി​ൽ വ​ടി​വൊ​ത്ത ശ​രീ​ര​വു​മാ​യി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ൽ എ​ത്തി​യ റാ​ണ​യു​ടെ ഇ​പ്പോ​ഴ​ത്തെ രൂ​പം ക​ണ്ടാ​ൽ എ​ല്ലാ​വ​രും ഞെ​ട്ടും. പാ​യ്ക്കൊ​ക്കെ പോ​യി മെ​ലി​ഞ്ഞ രൂ​പ​ത്തി​ലാ​ണ് താ​രം. റാ​ണ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ വി​രാ​ട്ട പ​ർ​വ്വം 1992 ന് ​വേ​ണ്ടി​യാ​ണ് മെ​ലി​ഞ്ഞ​ത്. ബാ​ഹു​ബ​ലി എ​ന്ന ഒ​റ്റ ചി​ത്രം കൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ സി​നി​മാലോ​ക​ത്തും ബോ​ളി​വു​ഡി​ലും നി​ര​വ​ധി ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച താ​ര​മാ​ണ് റാ​ണ ദ​ഗു​ഭാ​ട്ടി. സാ​യി പ​ല്ല​വി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

Read More

ന​ല്ല സു​ഹൃ​ത്തു​ക്ക​ളെ ചേ​ർ​ത്തു പി​ടി​ക്കു​ക ത​ന്നെ ചെ​യ്യും; അ​പ​വാ​ദ പ്ര​ച​ര​ണ​ത്തി​നെ​തി​രെ അ​രു​ണ്‍ ഗോ​പി

ന​ടി മീ​രാ​ജാ​സ്മി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ത്തെ മോ​ശ​ക​ര​മാ​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ച് അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളെ വി​മ​ർ​ശി​ച്ച് സം​വി​ധാ​യ​ക​ൻ അ​രു​ണ്‍​ഗോ​പി. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് മീ​രാ ജാ​സ്മി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം അ​രു​ണ്‍ ഗോ​പി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​രം പ്ര​ച​ര​ണം ന​ട​ന്ന​ത്. മീ​രാ ജാ​സ്മി​ൻ വി​വാ​ഹ​മോ​ചി​ത​യാ​യെ​ന്നും ഇ​നി അ​രു​ണ്‍ ഗോ​പി​ക്കൊ​പ്പ​മാ​ണെ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​രം വാ​ർ​ത്ത​ക​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് സ​ഹി​തം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച് കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് അരുൺ ഗോപി നീക്കം ചെയ്യുകയും ചെയ്തു.

Read More

“പി​ള്ളേ​ച്ചാ…ന​മ്മു​ടെ സി​നി​മ റി​ലീ​സാ​യി’; രാ​ജേ​ഷ് പി​ള്ള​യെ സ്മ​രി​ച്ച് മ​നു അ​ശോ​ക​ൻ

മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്ത ഉ​യ​രെ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പ​ല്ല​വി എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. പാ​ർ​വ​തി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഇ​പ്പോ​ഴി​ത മ​നു അ​ശോ​ക​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ക​ണ്ണീ​ര​ണി​യി​ക്കു​ന്ന​ത്. ത​ന്‍റെ ഗു​രു​വും അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​നു​മാ​യ രാ​ജേ​ഷ് പി​ള്ള​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.  

Read More

കണ്ണില്ലാത്ത പ്രേമകഥ..!

തി​ര​ക്ക​ഥ ദു​ർ​ബ​ല​മാ​യാ​ൽ സി​നി​മ പൊ​ളി​യു​മോ എ​ന്നു ചോ​ദി​ക്കു​ന്ന​വ​ർ തീ​ർ​ച്ച​യാ​യും ക​ണ്ടി​രി​ക്കേ​ണ്ട ചി​ത്ര​മാ​ണ് “ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ’. നാ​യ​ക​ൻ ക​ള​ർ​ഫു​ള്ളാ​യി നി​റ​ഞ്ഞു നി​ന്ന്, സ​ഹ​താ​ര​ങ്ങ​ൾ കോ​മ​ഡി വി​ത​റി, വി​ല്ല​ൻ സൈ​ക്കോ​ത്ത​ര​ങ്ങ​ൾ കാ​ട്ടി സീ​നെ​ല്ലാം ഡാ​ർ​ക്കാ​ക്കി ഒ​രു പോ​ക്കാ​ണ്. ഇ​തി​നി​ട​യി​ൽ ക​ഥ അ​ന്വേ​ഷി​ക്കാ​ൻ ആ​ർ​ക്കാ​ണ് സ​മ​യം. ഇ​നി അ​ഥ​വാ ക​ഥ അ​ന്വേ​ഷി​ച്ചു പോ​യാ​ൽ പെ​ട്ട​തുത​ന്നെ. അ​തു​കൊ​ണ്ട് അ​മ്മാ​തി​രി മെ​ന​ക്കെ​ട്ട പ​ണി​ക്ക് പോ​കാ​തി​രി​ക്കു​ന്ന​താ​വും ന​ല്ല​ത്. ബി​ബി​ൻ ജോ​ർ​ജ്-വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ ടീ​മി​ന്‍റെ ഉ​ഴ​പ്പ​ൻ തി​ര​ക്ക​ഥ​യെ പ​ര​മാ​വ​ധി താ​ങ്ങിനി​ർ​ത്താ​ൻ നാ​യ​ക​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്നു​ണ്ട് ചി​ത്ര​ത്തി​ൽ. ഒ​പ്പം ബി​ബി​ൻ ജോ​ർ​ജും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് വേ​ഷ​ങ്ങ​ളി​ലെ​ത്തി ത​ങ്ങ​ളു​ടെ ത​ന്നെ തി​ര​ക്ക​ഥ​യ്ക്ക് താ​ങ്ങും ത​ണ​ലു​മാ​കാ​ൻ ശ്ര​മി​ച്ചി​ട്ടു​മു​ണ്ട്. എ​ന്തോ വ​ലി​യ പ്ര​ണ​യം ചി​ത്ര​ത്തി​ൽ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടെ​ന്ന് ക​രു​തി യു​വാ​ക്ക​ൾ ഓ​ടി​പ്പാ​ഞ്ഞ് ക​യ​റാ​നു​ള്ള സാ​ധ്യ​ത​യേ​റെ ഉ​ള്ള​തി​നാ​ൽ ആ​ദ്യ​മേ ത​ന്നെ പ​റ​ഞ്ഞേ​ക്കാം അ​ത്ര യ​മ​ണ്ട​നൊ​ന്നു​മ​ല്ല ഇ​തി​ലെ പ്ര​ണ​യം. വ്യ​ത്യ​സ്ത​തയുണ്ടെന്നത്…

Read More

ക​ത്രീ​ന​യും അ​ക്ഷ​യ്കു​മാ​റും വീ​ണ്ടും

ക​ത്രീ​ന കെ​യ്ഫും അ​ക്ഷ​യ്കു​മാ​റും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ജോ​ഡി​ക​ളാ​ണ് ഇ​വ​ർ. രോ​ഹി​ത് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര്യാ​വ​ൻ​ഷി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്. അ​ക്ഷ​യ്കു​മാ​ർ, ക​ത്രീ​ന കെ​യ്ഫ്, രോ​ഹി​ത് ഷെ​ട്ടി, ക​ര​ണ്‍​ജോ​ഹ​ർ എ​ന്നി​വ​ർ നി​ൽ​ക്കു​ന്ന ചി​ത്രം ഉ​ൾ​പ്പെ​ടെ ട്വി​റ്റ​റി​ലൂ​ടെ പു​തി​യ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത് അ​ക്ഷ​യ്കു​മാ​ർ ആ​ണ്. അ​ക്ഷ​യ്കു​മാ​ർ പ​ങ്കു​വ​ച്ച അ​തേ ചി​ത്രം ത​ന്നെ ക​ത്രീ​ന​യും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. പു​തി​യ ടീ​മി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നാ​വു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് താ​നെ​ന്നും ക​ത്രീ​ന പ​റ​യു​ന്നു. 2020ലെ ​ഈ​ദ് ചി​ത്ര​മാ​യി​ട്ടാ​യി​രി​ക്കും സൂ​ര്യാ​വ​ൻ​ഷി പു​റ​ത്തി​റ​ങ്ങു​ക. ക​ര​ണ്‍​ജോ​ഹ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ്.

Read More

അ​ർ​ജു​ൻ രാം​പാ​ൽ അ​ച്ഛ​നാ​കു​ന്നു

അ​ർ​ജു​ൻ രാം​പാ​ൽ അ​ച്ഛ​നാ​കു​ന്നു. കാ​മു​കി ഗ​ബ്രി​യേ​ല ഡെ​മി​ട്രി​യാ​ഡെ​സി​നൊ​പ്പ​മു​ള്ള ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചാ​ണ് താ​രം സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. “നി​ന്നെ ല​ഭി​ച്ച​തി​ലും എ​ല്ലാം പ​ഴ​യ​ത് പോ​ലെ ആ​രം​ഭി​ക്കു​വാ​നാ​യ​തി​ലും ഞാ​ൻ അ​തി​യാ​യി സ​ന്തോ​ഷി​ക്കു​ന്നു. ഈ ​കു​ഞ്ഞി​നെ എ​നി​ക്ക് ന​ൽ​കു​ന്ന​തി​ന് ന​ന്ദി പ​റ​യു​ന്നു’. എ​ന്ന് കു​റി​ച്ചാ​ണ് താ​രം ചി​ത്രം പ​ങ്കു​വ​ച്ച​ത്. മെ​ഹ​ർ ജെ​സി​യ ആ​ണ് അ​ർ​ജു​ൻ രാം​പാ​ലി​ന്‍റെ ആ​ദ്യ ഭാ​ര്യ. 20 വ​ർ​ഷ​ത്തെ ദാ​മ്പത്യ​ത്തി​ന് വി​രാ​മ​മി​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യ​ത്.

Read More