തെന്നിന്ത്യൻ താര ദന്പതികളായ നാഗചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒരുമിച്ച് എത്തുന്ന ചിത്രമാണ് മജിലി. ശിവ നിർവാണ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ എത്തി. വിവാഹശേഷം വീണ്ടും കാമറയ്ക്ക് മുന്നിൽ ഒന്നിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരങ്ങൾ. വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രത്തിലേതെന്ന് സാമന്തയും നാഗ ചൈതന്യയും പറയുന്നു. നാഗ ചൈതന്യയെ വിവാഹം ചെയ്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും സാമന്ത പറയുന്നു. കാമുകനായ നാഗ ചൈതന്യയെക്കാളും ഭർത്താവായ നാഗചൈതന്യയെയാണ് ഞാൻ കൂടുതൽ സ്നേഹിക്കുന്നത്. ഞങ്ങൾ ഒരു പ്രണയകഥ ചെയ്യുകയാണെങ്കിൽ ഇനി വിശ്വസിക്കാൻ പ്രയാസമായിരിക്കും. അത്തരത്തിലുളള ഒരു ഘട്ടത്തിൽ നിന്ന് മാറിക്കഴിഞ്ഞു. എങ്ങനെയാണ് സ്നേഹം ആൾക്കാരെ തമ്മിലിണക്കുന്നത് അതുപോലെ തന്നെ വിഷമവും രണ്ടുപേരെയും കരുത്തരാക്കും. എന്നെ സംബന്ധിച്ച് സ്നേഹവും വിഷമങ്ങളുമെല്ലാം ബന്ധത്തെ കൂടുതൽ കരുത്താക്കുകയാണ് ചെയ്യുന്നത്- സാമന്ത പറഞ്ഞു. ചിത്രത്തിൽ ക്രിക്കറ്റ് കളിക്കാരനായിട്ടാണ് നാഗചൈതന്യ പ്രത്യക്ഷപ്പെടുന്നത്. പ്രണയം…
Read MoreCategory: Movies
സത്യന്റെ ജീവിതം സിനിമയാകുന്നു; നായകൻ ജയസൂര്യ
മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് സത്യനായി തിരശീലയിലെത്തുന്നത്. സത്യന്റെ മകൻ സതീഷ് സത്യനാണ് ഇത് അറിയിച്ചത്. സത്യന്റെ ജീവിതം സിനിമയാക്കുന്നതിനുള്ള അവകാശം ഫ്രൈഡേ ഫിലിംസിന്റെ ഉടമയും നടനുമായ വിജയ് ബാബുവാണ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 1952 പുറത്തിറങ്ങിയ ആത്മസഖി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സത്യൻ 20 വർഷം മലയാള സിനിമയിൽ നിറഞ്ഞു നിന്നു. ഈ കാലയളവിൽ 145 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കിയത് സത്യനാണ്. 1971ൽ രക്താർബുദം ബാധിച്ചാണ് അദ്ദേഹം അന്തരിച്ചത്.
Read Moreഡബ്ബിംഗ് കലാകാരി ആനന്ദവല്ലി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച സംവിധായകൻ ദീപൻ മകനാണ്. 1992-ൽ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നൽകിയതിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഡബ്ബിംഗ് മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആനന്ദവല്ലി മൂവായിരത്തോളം സിനിമകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഇടയ്ക്ക് ചില പരന്പരകളിലും സിനിമകളിലും അഭിനയത്തിലൂടെയും സാന്നിധ്യമറിയിച്ചു. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നായിക പൂർണിമ ജയറാമിന് ശബ്ദം നൽകിയാണ് ചലച്ചിത്ര ലോകത്ത് എത്തിയത്. പിന്നീട് നാല് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി. കൊല്ലം ജില്ലയിലെ വെളിയം സ്വദേശിനിയായ ആനന്ദവല്ലി കഥാപ്രസംഗത്തിലൂടെയാണ് കലാലോകത്ത് എത്തിയത്. പിന്നീട് നാടകത്തിലേക്ക് ചുവടുമാറ്റിയ അവർ കെപിഎസി പോലുള്ള നിരവധി പ്രശസ്ത സമിതികൾക്കൊപ്പം പ്രവർത്തിച്ചു. ആദ്യകാലത്ത് വളരെ തിരക്കുള്ള നാടക നടിയായിരുന്ന ആനന്ദവല്ലി ഡബ്ബിംഗ് മേഖലയിൽ ശോഭിച്ചതോടെയാണ്…
Read Moreമെഴുകുതിരി വെട്ടത്തിൽ അവർ; വൈറലായി ചിത്രം
സാറ അലിഖാനും കാർത്തിക് ആര്യനും മെഴുകുതിരി വെട്ടത്തിൽ അത്താഴം കഴിക്കാൻ ഡൽഹിയിലെ ഹോട്ടലിൽ എത്തിയതാണ് ബോളിവുഡിൽനിന്നുള്ള പുതിയ വാർത്ത. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ട്. ഇവർ അടുത്തതോടെ സാറയുടെ കാമുകനും ആദ്യചിത്രമായ കേദർനാഥിൽ നായകനുമായ സുശന്ത് സിംഗ് രജപുത് സാറയുമായുള്ള ബന്ധം അവസാനിപ്പിച്ചതായും വാർത്തകൾ വന്നിരുന്നു. സുശന്ത് സാറയെ ഇൻസ്റ്റഗ്രാമിൽ അണ്‍ഫോളോ ചെയ്തു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ലവ് ആജ്കൽ എന്ന ചിത്രത്തിലാണ് സാറയും കാർത്തികും ഇപ്പോൾ അഭിനയിക്കുന്നത്. ബോളിവുഡിലെ സൂപ്പർതാരങ്ങളിൽ ഒരാളായ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളാണ് സാറ അലിഖാൻ. കേദർനാഥിനുശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിന്‍പ ആയിരുന്നു രണ്ടാമത്തെ സാറയുടെ ചിത്രം. ഈ ചിത്രത്തിൽ രണ്‍വീർ സിംഗ് ആയിരുന്നു നായകൻ.
Read Moreഷാരൂഖ് ഖാനെ പറ്റിയുള്ള രഹസ്യം പുറത്തുവിട്ട് ഭാര്യ ഗൗരിഖാൻ
ഷാരൂഖ് ഖാനെ പറ്റിയുള്ള രഹസ്യം പുറത്തുവിട്ട് ഭാര്യ ഗൗരിഖാൻ. ഷാരൂഖ് മേക്കപ്പിന് തന്നേക്കാൾ കൂടുതൽ സമയം എടുക്കാറുണ്ടെന്നാണ് ഗൗരി പറയുന്നത്. ഷാരൂഖിന് ഒരുങ്ങാൻ കൂടുതൽ സമയം വേണമെന്നും തങ്ങൾ തയാറാകാൻ ഒരു മണിക്കൂർ മതിയെങ്കിൽ ഷാരൂഖിന് മൂന്ന് മണിക്കൂർ വേണമെന്നും ഗൗരി പറഞ്ഞു. സ്റ്റൈലീഷ് ദമ്പതിമാർക്കുള്ള പുരസ്കാരം ഏറ്റു വാങ്ങുന്നതിനിടെയാണ് താരപത്നി ഇക്കാര്യം പുറത്തുവിട്ടത്. സ്റ്റൈലുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് പറയുന്ന ഒരാളെക്കുറിച്ച് തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഷാരൂഖിനെ ഗൗരി ഖാൻ ട്രോളിയത്. ഞങ്ങളൊരു പാർട്ടിക്ക് പോകാൻ തയാറെടുക്കുമ്പോൾ ഞാൻ 20 മിനിറ്റിൽ റെഡിയാകും. പക്ഷേ ഷാരൂഖിന് മൂന്ന് മണിക്കൂർ വേണമെന്നും ഗൗരി പറഞ്ഞു.
Read Moreദീപിക പദുക്കോണിനെയും കത്രീന കെയ്ഫിനെയുമെല്ലാം പ്രണയിച്ച് പരാജയപ്പെട്ടു; രണ്‍ബീർ-ആലിയ വിവാഹം ജനുവരിയിൽ
ബോളിവുഡിലെ ഹോട്ട് താരങ്ങളായ രണ്‍ബീർ കപൂറും ആലിയ ഭട്ടും പ്രണയത്തിലായിട്ട് കാലം കുറേയായി. ദീപിക പദുക്കോണിനെയും കത്രീന കെയ്ഫിനെയുമെല്ലാം പ്രണയിച്ച് പരാജയപ്പെട്ട രണ്‍ബീർ പക്ഷേ ആലിയയുടെ പ്രണയത്തിൽ വേർപിരിയാനാവാത്ത വിധം വീണിരിക്കുകയാണ്. രണ്‍ബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരമാണ് ഏറ്റവുമൊടുവിൽ വരുന്നത്. ഇവരുടെ വിവാഹം വരുന്ന ജനുവരിയിൽ നടക്കുമെന്നും വാർത്തകൾ വരുന്നു. വിവാഹക്ഷണക്കത്ത് ബോളിവുഡിലെ പ്രമുഖരായ അമിതാഭ് ബച്ചൻ, അയൻ മുഖർജി, കരണ്‍ ജോഹർ, സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങിയവർക്ക് അയച്ചത്രേ. അതിഥികളുടെ പട്ടികയിൽ ദീപിക പദുക്കോണ്‍-രണ്‍വീർ സിംഗ് താര ദന്പതികൾ മുന്‍പന്തിയിലാണ്. രണ്‍ബീർ കപൂറിന്റെ പിതാവ് റിഷി കപൂർ ഇപ്പോൾ യുഎസിൽ ചികിത്സയിലാണ്. തന്റെ കണ്ണടയും മുന്‍പേ രണ്‍ബീർ കപൂർ വിവാഹിതനായി കാണണമെന്ന് റിഷി കപൂർ ആഗ്രഹിക്കുന്നു. ആലിയയുടെയും രണ്‍ബീറിന്റെയും പ്രണയത്തിന് ഇരുവീട്ടുകാരും പച്ചക്കൊടി കാട്ടിയിട്ടുണ്ട്. വിവാഹത്തിനുള്ള സ്ഥലം കണ്ടെത്താനുള്ള തെരച്ചിലിലാണ്…
Read Moreവേറിട്ട ലുക്കിൽ അമിതാഭ്
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ഉയര്‍ന്ത മനിതന്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മുണ്ടും ഷര്‍ട്ടും തലക്കെട്ടും കുറിയുമെല്ലാം അണിഞ്ഞ് ബിഗ്ബി വേറിട്ട ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അമിതാഭ് ബച്ചനൊപ്പം സംവിധായകനും നടനുമായ എസ്.ജെ. സൂര്യയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് വാനനാണ്. ഉയര്‍ന്ത മനിതനു വേണ്ടി 40 ദിവസത്തെ ഡേറ്റാണ് അമിതാഭ് ബച്ചന് നല്‍കിയിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റ ഷെഡ്യൂള്‍ കൊണ്ട് അമിതാഭ് ബച്ചന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
Read Moreഇനിയും ആവർത്തിക്കുമോ ഈ കൂട്ടുകെട്ട്
വന്പൻ ഹിറ്റായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ലൂസിഫറിന് രണ്ടാം ഭാഗം വരുമോ. അതോ തിരക്കഥാകൃത്ത് മുരളിഗോപിയും പൃഥ്വിരാജും ഒരുമിച്ച് വീണ്ടും മറ്റൊരു പ്രൊജക്ട് വരുമോ. ഈ സംശയമാണ് ഇപ്പോൾ ആരാധകർക്ക്. മുളീഗോപി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രവും അടിക്കുറിപ്പുമാണ് ഇങ്ങനെയൊരു സംശയത്തിന് കാരണം. മുളിഗോപിയും പൃഥ്വിരാജും ഒപ്പം നിൽക്കുന്ന ചിത്രത്തിനു താഴെ ഇനിയും കൂടുതൽ വരാനിരിക്കുന്നു എന്ന് കുറിച്ചതാണ് ആരാധകരെ ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ഭൂരിപക്ഷം ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്.
Read More“സ്ഫടികം’ വിവാദം കൊഴുക്കുന്നു
“സ്ഫടികം’ സിനിമയുടെ 25-ാം വാർഷികത്തിൽ 4 കെ ദൃശ്യവിസ്മയത്തോടെ ചിത്രം തിയറ്ററുകളിലെത്തുമെന്ന് സംവിധായകൻ ഭദ്രൻ പ്രഖ്യാപിച്ചതോടെ സ്ഫിടകം 2 വിന്റെ സംവിധായകനും വിട്ടുകൊടുക്കാൻ ഉദ്ദേശമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജു കട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന സഫ്ടികം 2, 2020 മാർച്ച് 30ന് പ്രദർശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഫടികത്തിന്റെ 25-ാം വർഷിക ദിനത്തിൽ തന്നെ ഈ ചിത്രം പുറത്തിറക്കുമെന്നാണ് സംവിധായകന്റെ വെല്ലുവിളി. സോഷ്യൽ മീഡിയയിലൂടെയാണ് സംവിധായകൻ റിലീസ് തീയതി പ്രഖ്യാപിച്ചത്. “ഇതൊരു മത്സരമായി കാണുന്നു, സ്ഫടികവും, സ്ഫടികം 2 ഇരുമ്പനും തമ്മിലുള്ള മത്സരം, തോമാച്ചായനും തോമാച്ചായന്റെ മകൻ ഇരുമ്പൻ സണ്ണിയുമായുള്ള മത്സരം, വിവാദങ്ങൾ അവസാനിക്കുകയോ അവസാനിക്കാതിരിക്കുവോ ചെയ്യട്ടെ. ചാക്കോ മാഷ്, തോമായ്ക്കു മുന്നിൽ തോറ്റു, പക്ഷേ ഈ മത്സരത്തിൽ തോമാച്ചായന്റെ മകന്റെ മുന്നിൽ തോമാച്ചായൻ തോൽക്കാതിരിക്കട്ടെ’- എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Read Moreമഹാഭാരതം സിനിമയാക്കും: ബി.ആർ. ഷെട്ടി
എം.ടി. വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്നും എന്നാൽ ഇതിഹാസമായ മഹാഭാരതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും നിർമാതാവ് ബി.ആർ.ഷെട്ടി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എം.ടിയുടെ തിരക്കഥയുമായി ശ്രീകുമാർ മേനോൻ സമീപിച്ചപ്പോൾ ഞാൻ നിർമാണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ എം.ടിയും ശ്രീകുമാർ മേനോനും തമ്മിൽ തർക്കമുണ്ടായി. ഇന്ത്യൻ സംസ്ക്കാരത്തിന്റെ പൗരാണിക ഇതിഹാസമായ മഹാഭാരതം സിനിമയായി കാണാൻ ആഗ്രഹമുണ്ട്. അത് എല്ലാ ഭാഷകളിലും അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയിലെ “പത്മാവത്’ പോലെ ഒരു സിനിമയല്ല ലക്ഷ്യം. നല്ല ഒരു തിരക്കഥയ്ക്കായി മാതാ അമൃതാനന്ദമയി, സദ്ഗുരു എന്നിവരുമായി ചർച്ചയും നടത്തി. മഹാഭാരതം സിനിമയാക്കുക തന്നെ ചെയ്യുമെന്നും ബി.ആർ. ഷെട്ടി പറഞ്ഞു.
Read More