തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും തോഴി ശശികലയുടെ ജീവിതം ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ശശിലളിത എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. കെ. ജഗദീശ്വര റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയലളിതയ്ക്കൊപ്പം ശശികലയ്ക്കും പ്രാധാന്യം നൽകുന്നതിനാണ് സിനിമയ്ക്ക് ശശിലളിത എന്ന് പേര് നൽകിയതെന്ന് സംവിധായകൻ പറയുന്നു. ജയലളിതയുടെ 75 ദിവസത്തെ ആശുപത്രിവാസം സിനിമയിൽ ഉൾപ്പെടുത്തും. ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിയദർശിനി സംവിധാനം ചെയ്യുന്ന “ദി അയണ് ലേഡി’ എന്ന ചിത്രത്തിൽ നിത്യാ മേനോനാണ് ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കങ്കണാ റണൗത്തിനെ കേന്ദ്രകഥാപാത്രമാക്കി എ.എൽ. വിജയ്യും സിനിമയൊരുക്കുന്നുണ്ട്.
Read MoreCategory: Movies
ഒടുവിൽ കരീന ആ തീരുമാനമെടുത്തു
ഒടുവിൽ ആ തീരുമാനമെത്തി. ബോളിവുഡിലെ സൂപ്പർസുന്ദരിമാരിൽ ഒരാളായ കരീന കപൂർ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ഡാൻസ് ഇന്ത്യ ഡാൻസിൽ വിധികർത്താവാകുന്നു. ഇതാദ്യമായിട്ടാണ് കരീന ഒരു ടെലിവിഷൻ ഷോയുടെ ഭാഗമാകുന്നത്. ഷോയുമായി ബന്ധപ്പെട്ട് കരീനയുമായി ചർച്ച നടത്തിയതായും അവർ ഷോയുടെ ഭാഗമാകാമെന്ന് സമ്മതിച്ചതായും സീ ടിവി അധികൃതർ വ്യക്തമാക്കുന്നു. ഡാൻസ് റിയാലിറ്റി ഷോ ആയ ഡാൻസ് ഇന്ത്യ ഡാൻസ് ടെലിവിഷൻ രംഗത്തെ സൂപ്പർ ഷോയാണ്. ഷോയിൽ ജഡ്ജ് ആവാൻ വൻപ്രതിഫലമാണ് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടെ ടെലിവിഷൻ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായും കരീന മാറുകയാണ്. കോറിയോഗ്രാഫർ ബോസ്കോ മാർട്ടിസും കരീനയോടൊപ്പമുള്ള മറ്റൊരു ജഡ്ജ് ആണ്. ബോളിവുഡിൽ തിരക്കുള്ള നടിയാണ് കരീന കപൂർ. അക്ഷയ്കുമാർ നായകനായ ഗുഡ് ന്യൂസ് എന്ന ചിത്രത്തിലാണ് കരീന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ വേണം ജഡ്ജ് ആവാൻ സമയം കണ്ടെത്താൻ.…
Read Moreഅമ്മയെപ്പോലെ തന്നെ; ജാന്വി കപൂറിന്റെ ചിത്രം വൈറല്
താരങ്ങൾക്ക് പിന്നാലെ തന്നെ മക്കളും സിനിമയിൽ അരങ്ങേറുന്നതു പതിവാണ്. അതു ബോളി വുഡിലായാലും ഇങ്ങു മലയാളത്തിലായാലും. മാതാപിതാക്കളുടെ പാത പിന്തുടർന്നെത്തുന്നവർക്ക് ശക്തമായ പിന്തുണയാണ് ആരാധകർ നൽകുന്നത്. ജനനം മുതൽത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കൾ. ബാലതാരമായും പിന്നീട് നായികയും നായകനുമൊക്കെയായി എത്തിക്കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. ബോളിവുഡിന്റെ സ്വന്തം താരറാണിയായ ശ്രീദേവിക്ക് പിന്നാലെയായാണ് ജാൻവി കപൂറും സിനിമയിലേക്കെത്തിയത്. മകളുടെ ആദ്യ സിനിമ കാണാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിരുന്നില്ല. ആ മോഹം ബാക്കിവെച്ചാണ് ശേരീദേവി അകാലത്തിൽ പൊലിഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന താരപുത്രി കൂടിയാണ് ജാൻവി കപൂർ. നിമിഷനേരം കൊണ്ടാണ് ഈ താരപുത്രിയുടെ ചിത്രങ്ങൾ തരംഗമായി മാറുന്നത്. ഇൻസ്റ്റഗ്രാമിലൂടെ താരപുത്രി പങ്കുവെച്ച ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചുവന്ന വസ്ത്രത്തിൽ അതീവ സുന്ദരിയായെത്തിയ ജാൻവിയുടെ ചിത്രത്തിന് ഇതിനകം തന്നെ ആ ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.…
Read Moreസൽമാൻ ഖാനെ പ്രണയിക്കാന് ആലിയ ഭട്ട്
ബോളിവുഡിലെ കൊച്ചുസുന്ദരി ആലിയ ഭട്ട് തന്നേക്കാൾ 27വയസ് കൂടുതലുള്ള ബോളിവുഡിലെ സൂപ്പർനായകൻ സൽമാൻഖാനെ പ്രണയിക്കുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ഇൻഷാല്ലാഹ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സൽമാൻഖാനോടും സഞ്ജയ് ലീല ബൻസാലിയോടുമൊപ്പം ഒരു ചിത്രത്തിനുവേണ്ടി സഹകരിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആലിയ ഭട്ട് ഇപ്പോൾ. തന്നെ സംബന്ധിച്ച് ഇത് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുമെന്ന് ആലിയ പറയുന്നു. 2020ലെ ഈദ് റിലീസ് ആയിട്ടായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക. അതേസമയം, ആലിയയേക്കാൾ ഏറെ പ്രായം കൂടിയ സൽമാൻ ഖാന്റെ നായികയായി ആലിയ അഭിനയിക്കുന്നതിനെ വിമർശിച്ചുകൊണ്ട് പലരും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ വിമർശനങ്ങളൊന്നും താൻ കാര്യമാക്കുന്നില്ലെന്നാണ് ആലിയ പറയുന്നത്.
Read Moreഅതീവ സുന്ദരി! ലെനയുടെ കിടിലൻ ഫോട്ടോഷൂട്ട്
സിനിമയിൽ എത്തിയിട്ടു കാലങ്ങൾ എത്ര കഴിഞ്ഞിട്ടും സൗന്ദര്യത്തിൽ യാതൊരുവിധ മാറ്റവുമില്ലാതെ അതീവ സുന്ദരിയായി തുടരുന്ന നടിയാണ് ലെന. സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന നടി ഇൻസ്റ്റാഗ്രാമിലൂടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു. എല്ലാം ഒന്നിനൊന്ന് മികവുറ്റ ചിത്രങ്ങളാണെന്നുള്ളതാണ് ശ്രദ്ധേയം. ഇതുവരെ ആരും അധികം കാണാത്തൊരു സ്റ്റൈലിലായിരുന്നു ഇത്തവണ നടിയെത്തിയത്. മുറിച്ചിട്ട മുടിയും ആഭരണങ്ങളും പരന്പരാഗതമായ ലെഹങ്കയുമായിരുന്നു ധരിച്ചിരുന്നത്. എല്ലാം കിടിലനായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരിക്കുന്നു. ഈ ചിത്രങ്ങളിലും നടിക്ക് പ്രായം കുറച്ചേ പറയുകയുള്ളു എന്നതാണ് ശ്രദ്ധേയം. പഴയതിനേക്കാൾ പ്രായം കുറവായിട്ടാണ് ലെനയെ കണ്ടാൽ തോന്നുകയുള്ളുവെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇക്കാരണത്താൽ മലയാളത്തിലെ ലേഡി മമ്മൂട്ടി എന്ന് ലെന പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുണ്ട്. നേരത്തെ സോഷ്യൽ മീഡിയ വഴി നടന്ന 10 ഇയർ ചലഞ്ചിൽ ലെനയും പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയ പേജിലൂടെ ലെന തന്നെയാണ് പത്ത് വർഷം മുൻപത്തെയും…
Read Moreനയൻ താരയോട് മാപ്പ് പറയില്ല: രാധാ രവി
രാധാരവി പൊതുവേദിയിൽ നയൻ താരയെ ആക്ഷേപിച്ച് പ്രസംഗിച്ചത് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇപ്പോഴിത നയൻ താരയോട് താൻ ഒരിക്കലും മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാധ രവി. വാർത്താ സമ്മേളനത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. “മാപ്പ് പറയാൻ ഞാൻ കൊലക്കുറ്റം ചെയ്തിട്ടില്ല. ഭയം എന്താണെന്ന് അറിയാത്ത കുടുംബത്തിൽ നിന്നും വരുന്ന ആളാണ് ഞാൻ. അതുകൊണ്ട് നയൻ താരയോട് മാപ്പ് പറയാൻ ആഗ്രഹിക്കുന്നില്ല. അന്ന് എന്റെ പ്രസംഗം കേട്ടവർ കൈയടിച്ചിരുന്നു. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നുവെങ്കിൽ അപ്പോഴെ പറയണമായിരുന്നു’. രാധാ രവി പറഞ്ഞു.
Read Moreമമ്മൂട്ടിയോട് മാപ്പ് പറഞ്ഞ് പീറ്റർ ഹെയൻ
മധുരരാജയുടെ പ്രീ ലോഞ്ച് പരിപാടിക്കിടെ മമ്മൂട്ടിയോട് ക്ഷമാപണം നടത്തി സംഘടന സംവിധായകൻ പീറ്റർ ഹെയ്ൻ. എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ ഓപ്പണ് വേദിയിൽ വച്ചാണ് അദ്ദേഹം മനസ് തുറന്നത്. ഏറെ പ്രയാസകരമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുവാൻ മമ്മൂട്ടിയെ ഏറെ കഷ്ടപ്പെടുത്തിയത് കൊണ്ടാണ് പീറ്റർ ഹെയ്ൻ ക്ഷമാപണം നടത്തിയത്. “നിലവിൽ ചെയ്ത ആക്ഷൻ രംഗങ്ങളെക്കാൾ മികച്ചതാകണം മധുരരാജയിലെ ആക്ഷനുകൾ എന്ന് എനിക്കും സംവിധായകൻ വൈശാഖിനും ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് മമ്മൂട്ടി സാറിന് വളരെ കഠിനമായ ആക്ഷൻ രംഗങ്ങളാണ് നൽകിയത്. ഏറെ പരിശീലനം ചെയ്തതിനു ശേഷമാണ് ചിത്രത്തിന്റെ ടേക്കുകളും എടുത്തത്. ഇതിനോടെല്ലാം അദ്ദേഹം സഹകരിച്ചു. ആരാധകർക്കു വേണ്ടിയാണല്ലോ ഇതെല്ലാം എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സാർ…താങ്കളെ ബുദ്ധിമുട്ടിച്ചതിനു മാപ്പ്. ആരാധകർക്കു വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന ഒരു താരത്തെ ലഭിച്ച നിങ്ങൾ ആരാധകർ വളരെ ഭാഗ്യവാന്മാരാണ്’. പീറ്റർ ഹെയ്ൻ പറഞ്ഞു.
Read Moreഷാരൂഖ് ഖാന് ലണ്ടൻ നിയമ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്
ഷാരൂഖ് ഖാന് ലണ്ടൻ നിയമ സർവകലാശാലയുടെ ഡോക്ടറേറ്റ്. സിനിമ മേഖലയിലെ സംഭാവനകളും മനുഷ്യത്വപരമായ പ്രവർത്തനങ്ങളും മാനിച്ചാണ് സർവകലാശാല ഷാരൂഖിന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ബെഡ്പോർഷൈർ സർവകലാശാലയിൽ നിന്നും എഡിൻബർഗ് സർവകലാശാലയിൽ നിന്നും മുൻപ് ഷാരൂഖിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ലോകത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ലണ്ടനിലെ നിയമ സർവകലാശാലയിൽ നിന്ന് അംഗീകരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പുരസ്ക്കാരം സ്വീകരിച്ച് ഷാരൂഖ് പറഞ്ഞു.
Read Moreഅർബുദത്തിനെതിരേ പോരാടി തിരിച്ചെത്തി; വേദനയുടെ ദിനങ്ങളെക്കുറിച്ചു സൊനാലി
ഉറച്ച മനസോടെ അർബുദത്തിനെതിരേ പോരാടി നടി സൊനാലി ബേന്ദ്ര തിരിച്ചെത്തി. രോഗത്തക്കുറിച്ചും ചികിത്സ യെക്കുറിച്ചുമുള്ള വിവരങ്ങൾ താരം തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നീണ്ട പോരാട്ടത്തിനൊടുവിൽ സൊനാലി അസുഖത്തിൽ നിന്ന് മോചിതയായിരിക്കുകയാണ്. തിരിച്ചു വരവിൽ താരം കൂടുതൽ കരുത്തുറ്റ സ്ത്രീയായിരിക്കുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാകാൻ തയാറെടുക്കുകയാണ്. കാൻസർ പോരാട്ടത്തെ കുറിച്ചും അഭിനയത്തിലേക്കുളള തിരിച്ച് വരവിനെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്. ഹാർപേഴ്സ് ബസാർ മാഗസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കാൻസർ എന്റെ അടിവയറ്റിൽ പൂർണമായി വ്യാപിച്ചിരുന്നു. സ്കാനിങ് റിപ്പോർട്ടിലായിരുന്നു ആ കാര്യം വ്യക്തമായത്. ഈ അസുഖത്തിൽ നിന്ന് പൂർണമായി സുഖപ്പെടാൻ കേവലം 30 ശതമാനം മാത്രമാണ് സാധ്യതയെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. അത് ഞങ്ങളെ വല്ലാതെ ഉലച്ചു. ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടു പോലും മരണത്തെ കുറിച്ചുള്ള ചിന്ത എന്നെ ഒരിക്കൽ പോലും വന്നിരുന്നില്ല. നീണ്ട നാൾ ഇതിനു…
Read Moreഐശ്വര്യ റായിയും നയൻതാരയും ഒന്നിക്കുമോ?
മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ റായിയും നയൻ താരയും ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ. പൊന്നിയിൻ സെൽവൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം വളരെ നാളുകളായി മണിരത്നത്തിന്റെ മനസിലുള്ള പ്രൊജക്ട് ആണ്. കൽക്കി കൃഷ്ണ മൂർത്തിയുടെ ചരിത്രനോവലാണ് പൊന്നിയിൻ സെൽവൻ. അമിതാഭ് ബച്ചൻ, വിക്രം, ജയം രവി, കാർത്തി, കീർത്തി സുരേഷ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മഹേഷ് ബാബു, വിജയ് തുടങ്ങിയ താരങ്ങളെ അണിനിരത്തി ഈ സിനിമ തയാറാക്കാൻ കരാർ ചെയ്തിരുന്നുവെങ്കിലും ബജറ്റിലെ പ്രശ്നങ്ങൾ കാരണം സിനിമ ഉപേക്ഷിക്കുകയായിരുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
Read More