നിർമാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ അമലാ പോൾ ഒരുങ്ങുന്നു. കഡാവർ എന്ന ചിത്രമാണ് അമലാ പോൾ നിർമിക്കുന്നത്. ഫോറൻസിക് സർജൻ ബി. ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. അമലാ പോൾ തന്നെയാണ് ചിത്രത്തിലെ നായികയും. നവാഗതനായ അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതുല്യ, ഹരീഷ് ഉത്തമൻ, രമേഷ് ഖന്ന എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read MoreCategory: Movies
ആമി ജാക്സണ് അമ്മയാകുന്നു
ആമി ജാക്സണ് അമ്മയാകുന്നു. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താൻ അമ്മയാകുന്ന സന്തോഷ വാർത്ത താരം പങ്കുവച്ചത്. ബ്രിട്ടനിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പ് സ്ഥാപകനും ലക്ഷ്വറി ഹോട്ടൽ ശൃംഖലകളുടെ ഉടമയുമായ ജോർജ് പനായിയോട്ടാണ് ആമിയുടെ കാമുകൻ. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് വംശജയായ ആമി, എ.എൽ. വിജയ് സംവിധാനം ചെയ്ത മദിരാസിപട്ടണം എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഐ, തെരി, തങ്കമകൻ, 2.0 തുടങ്ങിയ ചിത്രത്തിൽ താരം അഭിനയിച്ചു. ബോളിവുഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
Read Moreകാണണം… ദ്യുതി മിഷന് റീ കണക്ട്; പ്രളയകാലത്തെ ഊര്ജ സൈനികര്ക്കൊരു ബിഗ് സല്യൂട്ട്
സ്വന്തം ലേഖകൻ തൃശൂർ: പ്രളയം തകർത്ത കേരളത്തിലെ വൈദ്യുതിബന്ധങ്ങൾ പുന:സ്ഥാപിക്കാൻ കെഎസ്ഇബി ജീവനക്കാർ കയ്യും മെയ്യും മറന്ന് രാപ്പകലില്ലാതെയും തസ്തികഭേദമില്ലാതെയും പ്രവർത്തിച്ചതിന്റെ നേർക്കാഴ്ചയാണ് ദ്യുതി മിഷൻ റീ കണക്ട് എന്ന മ്യൂസിക് വീഡിയോ ആൽബം. കടലിന്റെ മക്കളെ പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിച്ചപോലെ പ്രളയാനന്തര കേരളത്തിലെ വൈദ്യുതിബന്ധം പഴയപോലെയാക്കാൻ അക്ഷീണം പരിശ്രമിച്ച കെഎസ്ഇബി ജീവനക്കാരെ ഉൗർജസൈനികർ എന്ന് വിശേഷിപ്പിക്കാമെന്ന് ദ്യുതി കണ്ടുതീരുന്പോൾ മനസിൽ തോന്നും. പ്രളയജലം താണ്ടിയും തകർന്നുകിടക്കുന്ന കെട്ടിടങ്ങൾക്കിടയിലൂടെയും കുന്നും മലയും കയറിയും സാധനസാമഗ്രികൾ ചുമന്നും വൈദ്യുതി വകുപ്പ് ജീവനക്കാർ പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും നന്നാക്കാൻ ശ്രമം നടത്തുന്നതിന്റെ യഥാർഥ ദൃശ്യങ്ങളാണ് ദ്യുതിയിലുള്ളത്. ദ്യുതിയിലെ ഗാനമെഴുതി ആൽബം സംവിധാനം ചെയ്തത് മാടക്കത്തറ 400 കെ.വി സബ് സ്റ്റേഷനിലെ സബ് എൻജിനീയറും യുവകവയിത്രിയുമായ ജോജിത വിനീഷ് ആണ്. നിഖിൽ സാൻ എന്ന നവസംഗീത സംവിധായകനാണ് ദ്യുതിയിലെ…
Read Moreജാൻവി കപൂർ ഇരട്ടവേഷത്തിൽ
ജാൻവി കപൂർ ഇരട്ടവേഷത്തിൽ എത്തുന്നു. ദിനേഷ് വിജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് രൂഹ്-അഫ്സ എന്നാണ്. റൂഹി, അഫ്സാന എന്നീ കഥാപാത്രങ്ങളെയാണ് ജാൻവി അവതരിപ്പിക്കുന്നത്. രാജ് കുമാർ റാവു, വരുണ് ശർമ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂണിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2020 മാർച്ചിൽ ചിത്രം തീയറ്ററുകളിലെത്തും.
Read Moreഅൻപതുകാരന്റെ അമ്മയായി സാമന്ത
മഞ്ജിലി എന്ന ചിത്രമാണ് അടുത്തതായി തിയറ്ററുകളിലെത്തുന്ന സാമന്തയുടെ ചിത്രം. അത് കഴിഞ്ഞ് റിലീസിനെത്തുന്ന ഓ ബേബി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു. നന്ദിനി റെഡ്ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സാമന്തയുടെ കഥാപാത്രമാണ് ഇപ്പോൾ പ്രേക്ഷകരെ അന്പരപ്പിക്കുന്നത്. റാവു രമേഷും രാജേന്ദ്ര പ്രസാദുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിൽ റാവു രമേശിന്റെ അമ്മയുടെ വേഷത്തിലാണത്രെ സാമന്ത ചിത്രത്തിലെത്തുന്നത്. തീർത്തുമൊരു വ്യത്യസ്ത കഥാപാത്രമാണിതെന്നും അഭിനയ സാധ്യത ഏറെയുണ്ടെന്നും സാമന്ത പറഞ്ഞു എന്നാണ് അറിയുന്നത്. റാവു രമേശിന്റെ അമ്മയായി അഭിനയിക്കുന്നു എന്നു പറഞ്ഞാൻ അതിനർഥം അന്പതു വയസുകാരന്റെ അമ്മയായി സാമന്ത അഭിനയിക്കുന്നു എന്നു തന്നെ. കരിയറിൽ മാത്രമാണ്രതേ സാമന്ത ഇപ്പോൾ ശ്രദ്ധിക്കുന്നത്. മികവുറ്റ വേഷങ്ങളിൽ മാത്രമാണിപ്പോൾ സാമന്തയുടെ ശ്രദ്ധ. ഗ്ലാമർ വേഷങ്ങൾ സാമന്ത ഉപേക്ഷിച്ചുവെന്നാണ് കേൾക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ നോക്കിയെടുത്ത് അഭിനയിക്കുകയാണ് താരമിപ്പോൾ. യു ടേണ് മുതലിങ്ങോട്ട്…
Read Moreമഹാനടി എന്റെ ജീവിതം മാറ്റി: കീർത്തി സുരേഷ് പറയുന്നു…
മഹാനടി എന്ന സിനിമ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു എന്നു കീർത്തി സുരേഷ്. “”ഇപ്പോഴും പതിനഞ്ചിലധികം തിരക്കഥകൾ എനിക്ക് വരാറുണ്ട്. മഹാനടിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ ഞാൻ സിനിമകളെ നിരീക്ഷിക്കുന്നത്. ഭാവിയിൽ വാണിജ്യ സിനിമകൾ ചെയ്യില്ല എന്നല്ല. അതിനും മാത്രം അഭിനയ സാധ്യത ഉണ്ടായിരിക്കണം”- ഒരു അഭിമുഖത്തിൽ കീർത്തി പറഞ്ഞു. മഹാനടിക്ക് ശേഷം കീർത്തി സുരേഷിന് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിയ്ക്കുന്നത്. നയൻതാരയെയും അനുഷ്ക ഷെട്ടിയെയും സാമന്തയെയുമൊക്കെ പോലെ കീർത്തിയും വളരെ അധികം സെലക്ടീവായി. സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ അടുത്ത സൂപ്പർ ലേഡിയായി വളർന്നുകൊണ്ടിരിക്കുകയാണ് കീർത്തി എന്നാണ് ആരാധകരുടെ പക്ഷം. ഇപ്പോൾ സിനിമ തെരഞ്ഞെടുക്കുന്പോൾ കീർത്തി ക്വാളിറ്റിക്കൊപ്പം അതിന്റെ വാണിജ്യ വിജയവും നോക്കാറുണ്ട്. സണ്ടക്കോഴി 2, സാമി 2, സർക്കാർ എന്നീ ചിത്രങ്ങൾ നോക്കിയാൽ അത് മനസിലാവും. മലയാളത്തിലും തമിഴിലും തെലുങ്കിലും വിജയം കണ്ട കീർത്തി ഇപ്പോൾ ബോളിവുഡ്…
Read Moreമോഹൻലാൽ ചിത്രം ടിക് ടോക്കിലേക്കു ചോർത്തി
കട്ടപ്പന: പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രത്തിന്റെ രംഗങ്ങൾ ഇന്റർനെറ്റിൽ. ചിത്രം റിലീസ് ചെയ്ത വ്യാഴാഴ്ചതന്നെ തിയറ്ററിൽനിന്നു മൊബൈലിൽ ഷൂട്ട്ചെയ്ത രംഗങ്ങൾ വീഡിയോ ഷെയറിംഗ് ചൈനീസ് ആപ് ആയ ടിക് ടോക്കിൽ പ്രചരിച്ചുതുടങ്ങി. ദൃശ്യങ്ങൾ വാട്സ്ആപ്പിലും പ്രചരിക്കുന്നുണ്ട്. സിനിമയിലെ ഒരു സംഘട്ടനവും ക്ലൈമാക്സും ഉൾപ്പെടെ ഏറ്റവും സുപ്രധാന രംഗങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ലോകമെന്പാടും റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായംനേടി മുന്നേറുന്നതിനിടെയാണ് ദൃശ്യങ്ങൾ ടിക് ടോക്കിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. അജിൻ അപ്പുക്കുട്ടൻ
Read Moreപിഎം നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോണ്ഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടികളുടെ പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണ് സിനിമ പ്രദർശിപ്പിക്കുന്നതെന്ന് ഇരുപാർട്ടികളും നേരത്തെ ആരോപണമുയർത്തിയിരുന്നു. ഡൽഹി തെരഞ്ഞെടുപ്പ് ഓഫീസറാണ് വിശദീകരണം ആവശ്യപ്പെട്ട് സിനിമയുടെ നിർമാതാക്കൾക്ക് നോട്ടീസ് അയച്ചത്. കൂടാതെ മാർച്ച് 30ന് മുൻപായി മറുപടി നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് ഒബ്റോയി, സന്ദീപ് സിംഗ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ.
Read Moreസായ് പല്ലവിയുമായി പ്രണയത്തിലാണെന്ന വാർത്ത നിഷേധിച്ച് എ.എൽ. വിജയ്
സായ് പല്ലവിയുമായി പ്രണയത്തിലാണെന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ എ.എൽ. വിജയ്. സായി പല്ലവിയെ നായികയാക്കി എ.എൽ. വിജയ് കരു എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു ഈ സമയത്തെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നാണ് പ്രചരിച്ച വാർത്തകളിലുണ്ടായിരുന്നത്. ഈ വാർത്തകളെല്ലാം തെറ്റാണെന്നും താൻ പുതിയ സിനിമയുടെ പണിപ്പുരയിലാണെന്നും എ.എൽ. വിജയ് പറഞ്ഞു. 2004ൽ നടി അമല പോളിനെ എ.എൽ. വിജയ് വിവാഹം ചെയ്തിരുന്നു. എന്നാൽ 2017ൽ ഇരുവരും വേർപിരിഞ്ഞു. സൂര്യ നായകനാകുന്ന എൻജികെയാണ് സായ് പല്ലവി പ്രധാനവേഷത്തെ അവതരിപ്പിക്കുന്ന റിലീസിനൊരുങ്ങുന്ന ചിത്രം. പ്രഭൂദേവ, തമന്ന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദേവി 2വാണ് എ.എൽ. വിജയ്യുടെ പുതിയ ചിത്രം.
Read Moreഷൂട്ടിംഗിനിടെ വിശാലിന് പരിക്കേറ്റു
സിനിമ ഷൂട്ടിംഗിനിടെ തമിഴ് നടൻ വിശാലിന് പരിക്ക്. തുർക്കിയിലെ ലൊക്കേഷനിലാണ് സംഭവം. സുന്ദർ.സി സംവിധാനം ചെയ്യുന്നപുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബൈക്ക് മറിഞ്ഞാണ് വിശാലിന് പരിക്കേറ്റത്. കൈകാലുകൾക്ക് പരിക്കേറ്റ വിശാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തമന്നയും ഐശ്വര്യലക്ഷ്മിയുമാണ് ചിത്രത്തിലെ നായികമാർ.
Read More