പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ വിവേക് ഒബ്റോയിക്ക് പരിക്ക്. വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ നരേന്ദ്രമോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലുള്ള ഹർഷിദ് വാലിയിൽ വച്ചാണ് സംഭവം. മഞ്ഞിലൂടെ ചെരിപ്പില്ലാതെ നടക്കുന്നതിനിടെ മരത്തിന്റെ വേര് കാലിൽ തറച്ചു കയറിയാണ് അപകടം സംഭവിച്ചത്. പി എം നരേന്ദ്രമോദി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്. വിവേക് ഒബ്റോയിയുടെ പിതാവ് സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗുമാണ് ചിത്രം നിർമിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നീ സ്ഥലങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകൾ.
Read MoreCategory: Movies
നിക്ക്, പ്രിയങ്കയ്ക്ക് നൽകിയത് എട്ടുകോടിയുടെ സമ്മാനം
പ്രിയങ്കാ ചോപ്രയ്ക്ക് എട്ടു കോടിയുടെ കാർ സമ്മാനമായി നൽകി ഭർത്താവ് നിക്ക് ജൊനാസ്. ഷോണാലി ബോസ് സംവിധാനം ചെയ്യുന്ന ദ് സ്കൈ ഈസ് പിങ്ക് എന്ന സിനിമയുടെ ചിത്രീകരണത്തിനു ശേഷം മടങ്ങിയെത്തിയപ്പോഴാണ് നിക്ക് ജൊനാസ് ആഡംബര കാറായ മെഴ്സിഡസ് മെയ്ബാക്ക് കാർ സമ്മാനമായി നൽകിയത്. ലോകത്തിലെ ഏറ്റവും ആഡംബര പൂർണമായ കാറുകളുടെ പട്ടികയിലാണ് മെഴ്സിഡസ് മെയ്ബാക്ക് കാറിന്റെ സ്ഥാനം. നിക്ക് കാർ സമ്മാനമായി നൽകിയത് കാര്യം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കൂടിയാണ് ആരാധകരുമായി പങ്കുവച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം പ്രിയങ്ക അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ദ് സ്കൈ ഈസ് പിങ്ക്.
Read Moreമാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിൽ ഇനി ദീപിക പദുക്കോണും
ലണ്ടനിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിൽ ദീപിക പദുക്കോണിന്റെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തു. ദീപിക തന്നെയാണ് പ്രതിമ അനാച്ഛാദനം ചെയ്തതും. ഭർത്താവ് രണ്‍വീർ സിംഗും, അച്ഛൻ പ്രകാശ് പദുക്കോണും അമ്മ ഉജ്ജ്വല പദുക്കോണും ദീപികയ്ക്കൊപ്പം ഉണ്ടായിരുന്നു. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ മെഴുക് പ്രതിമ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മെഴുക് പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന്റെ ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
Read Moreകീർത്തി സുരേഷ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു
കീർത്തി സുരേഷ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. അജയ് ദേവ്ഗണിന്റെ നായികയായി ആണ് താരം ബോളിവുഡിൽ ചുവടുറപ്പിക്കാനൊരുങ്ങുന്നത്. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സയ്ദ് അബ്ദുൾ റഹീമിന്റെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമിത് ശർമയാണ്. ഡൽഹി, മുംബൈ, കോൽക്കത്ത എന്നീ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ബോണി കപൂർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. അർജുൻ കപൂർ ഉൾപ്പടെയുള്ള ബോളിവുഡിലെ മുൻനിര താരങ്ങൾ കീർത്തിയെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Read Moreആരാധകർക്കു മുന്നിൽ രക്ഷകനായി വിജയ്; സിനിമയില്ല, ജീവിതത്തിൽ
തന്നെ കാണാനെത്തിയ ആരാധകരുണ്ടാക്കിയ തിക്കും തിരിക്കും കാരണം സമീപം സ്ഥാപിച്ചിരുന്ന വേലി തകർന്നു വീണപ്പോൾ രക്ഷകനായി ഇളയദളപതി വിജയ്. അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലെത്തിയപ്പോഴാണ് പ്രിയ താരത്തെ കാണാൻ നൂറുകണക്കിനാളുകൾ ഇവിടെ എത്തിയത്. ഷൂട്ടിംഗിന്റെ ഇടവേളയിൽ ആരാധകരെ കാണുവാനായി വിജയ് ഇവർക്കു സമീപം എത്തി. താരത്തെ കണ്ടതിന്റെ സന്തോഷത്തിൽ ആരാധകർ ആവേശം കൊണ്ടപ്പോൾ സമീപമുണ്ടായിരുന്ന സുരക്ഷാ വേല തകർന്ന് വീഴുകയായിരുന്നു. എന്നാൽ പെട്ടന്ന് തന്നെ വിജയ്യും സുരക്ഷാ ജീവനക്കാരും ഈ വേലി താങ്ങി നിർത്തുകയും ചെയ്തു. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. തെരി, മെർസൽ എന്നീ ചിത്രങ്ങൾക്കു ശേഷം വിജയും അറ്റ്ലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 63. View this post on Instagram Watch till the End.! #ThalapathyVijay ❤ #actorvijay #Thalapathy63…
Read Moreറിസപ്ഷനൊരുക്കി ആര്യയും സയ്യേഷയും
ആര്യയും സയ്യേഷയും വിവാഹിതരായി. മാർച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. സൂര്യ, കാർത്തി, വിശാൽ, റാണ ദഗ്ഗുബാട്ടി, അല്ലു അർജുൻ, സഞ്ജയ് ദത്ത് തുടങ്ങിയ മുൻനിര താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിനു ശേഷം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വ്യാഴാഴ്ച്ച ചെന്നൈയിൽ റിസപ്ഷെൻ സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരി 14 പ്രണയദിനത്തിലാണ് സയ്യേഷയെ വിവാഹം ചെയ്യുന്നുവെന്ന കാര്യം ആര്യ ആരാധകരുമായി പങ്കുവച്ചത്. റിസപ്ഷെൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
Read Moreഗോകുലിന്റെ വാക്കുകൾ മനസിൽ തൊട്ടു: സുരേഷ് ഗോപി
തന്നെ അഭിനേതാവായി കാണാനാണ് മകൻ ഗോകുൽ സുരേഷ് ആഗ്രഹിക്കുന്നതെന്ന് സുരേഷ് ഗോപി. ഫേസ്ബുക്കിൽ കൂടിയാണ് താരം മനസ് തുറന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം തമിഴരശന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയപ്പോഴാണ് ഗോകുൽ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. കാമറയുടെയും ലൈറ്റുകളുടെയും കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും ലോകത്ത് അഭിനേതാവായി കാണാനാണ് താൻ എന്നും ആഗ്രഹിച്ചിട്ടുള്ളതെന്നും വീണ്ടും അച്ഛനെ ഇങ്ങനെ കാണുന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും ഗോകുൽ തന്നോട് പറഞ്ഞതായി സുരേഷ് ഗോപി കുറിച്ചു. മകന്റെ വാക്കുകൾ തന്റെ ഹൃദയത്തിൽ തൊട്ടുവെന്നും എങ്കിലും ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ കടമയും ഉത്തരവാദിത്വങ്ങളും താൻ മനസിലാക്കുന്നുവെന്നും രാജ്യത്തോടുള്ള കടമ താൻ നിറവേറ്റുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇളയമകൾ ഭവാനിയും ഗോകുലിനൊപ്പം ഷൂട്ടിംഗ് സെറ്റിൽ എത്തിയിരുന്നു. ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തമിഴരശൻ. എസ്എൻഎസ്…
Read Moreലൂസിഫറിനെ എല്ലാവരും ഇഷ്ടപ്പെടും: ഇന്ദ്രജിത്ത്
ലൂസിഫർ പൂർണമായും മോഹൻലാൽ ചിത്രമാണെന്ന് ഇന്ദ്രജിത്ത്. യുവതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ ചേട്ടൻ കൂടിയായ ഇന്ദ്രജിത്ത് പ്രധാനവേഷം ചെയ്തിട്ടുണ്ട്. കൊമേഴ്സ്യൽ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ലൂസിഫറിലുണ്ട്. മുരളി ഗോപിയുടെ തിരക്കഥയായതിനാൽ ശക്തമായ ഉള്ളടക്കവും ചിത്രത്തിനുണ്ടെന്ന് ഇന്ദ്രജിത്ത് പറയുന്നു. അനിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു വേഷമുണ്ടെന്നു പറഞ്ഞ് എന്നെ സമീപിച്ചപ്പോൾ എങ്ങനെയാണ് നോ പറയുക. മുഴുനീള കഥാപാത്രമല്ലെങ്കിലും വളരെ പ്രധാനപ്പെട്ട വേഷമാണ് എനിക്കുള്ളത്. ഒരു സിനിമ ചെയ്യണം എന്നത് പൃഥ്വിരാജിന്റെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു. എന്താണ് തനിക്ക് വേണ്ടതെന്ന് പൃഥ്വിരാജിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഓരോ കഥാപാത്രത്തിന്റെയും പേരും അവരുടെ സംഭാഷണവും വരെ മനഃപാഠമായിരുന്നു. എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നുവരെ പൃഥ്വിരാജ് പറഞ്ഞുതരും. എനിക്ക് പറഞ്ഞു തന്നതുപോലെ എല്ലാ നടന്മാരോടും അങ്ങനെയായിരുന്നു. ലാലേട്ടൻ വളരെ അധികം സഹകരിച്ചു. രാജു പറയുന്നതെല്ലാം…
Read More“രണ്ടാമൂഴം’ കേസിൽ ശ്രീകുമാർ മേനോന് തിരിച്ചടി; ഹർജി തള്ളി
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നത് സംബന്ധിച്ച കേസിൽ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി തള്ളി. ജില്ലാ അഡീഷണൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് നടപടി. എം.ടിയുടെ തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണൽ മുൻസിഫ് കോടതിയാണ് നേരത്തെ തടഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് കേസിൽ മധ്യസ്ഥൻ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ ജില്ലാ അഡീഷണൽ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചത്. കരാർ കാലാവധി കഴിഞ്ഞിട്ടും “രണ്ടാമൂഴം’ സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാർ മേനോനെ എതിർകക്ഷിയാക്കി എം.ടി കോടതിയെ സമീപിച്ചത്.
Read Moreവൈറലാകാന്‍ വഴുതന എത്തുന്നു
ഈ ലോകത്തുള്ള സകല മനുഷ്യരിലുമുണ്ട് കപടസദാചാരത്തിന്റെയും ദുര്‍വ്യാഖ്യാനത്തിന്റെയും ഒളിച്ചിരിക്കുന്ന കണ്ണുകള്‍. ഇടയ്ക്കൊക്കെ ഇവരില്‍ ചിലര്‍ ആ മിഴികളാല്‍ കാഴ്ച്ചകള്‍ കണ്ട് രസിക്കും! പക്ഷേ, കാണുന്നതിനുമപ്പുറം കാണാക്കാഴ്ച്ചകളുടെ മറ്റൊരു ലോകമുണ്ടെന്ന സത്യം അവര്‍ അറിയുന്നില്ല, അത്തരം മ്ലേച്ഛമിഴികളിലേയ്ക്കൊരു കൂരമ്പെയ്ത്തിനുള്ള ശ്രമമാണ് വഴുതന എന്ന ഹ്രസ്വ ചിത്രം. രചന നാരായണന് കുട്ടിയും തട്ടിയും മുട്ടിയും ഫെയിം ജയകുമാറും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ഹ്രസ്വചിത്രത്തില്‍ ബാലതാരം ദേവപ്രിയയും മറ്റ് പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. കലാഭവന്‍ മണിയെ കേന്ദ്രകഥാപാത്രമാക്കി ആംബുലന്‍സ് എന്ന വ്യത്യസ്തവും, ശ്രദ്ധേയവുമായ ഹ്രസ്വചിത്രമൊരുക്കിയിട്ടുള്ള അലക്സ് ആയൂര്‍ ആണ് സംവിധായകന് അജിത്തിന്റെ വിശ്വാസം അടക്കം നിരവധി തമിഴ് സിനിമകളില്‍ അസോസിയേറ്റ് ക്യാമറാമാനായിരുന്ന ജിജു സണ്ണി ക്യാമറ ചലിപ്പിക്കുന്നു. ഫേസ്ബുക്കില്‍ കഥകളും, ക്യാപ്സൂള്‍ കവിതകളുമെഴുതി ശ്രദ്ധേയനായ ശ്യാം വര്ക്കലയുടേതാണ് കഥയും തിരക്കഥയും. കാരുണ്യ മാതാ ഫിലിംസ് ബാനറില്‍ ജസ്റ്റില് ജോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.…
Read More