ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് പേട്ട. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം സെൻസർ ബോർഡ് കടന്പ കടന്നു. യു/എ സർട്ടിഫിക്കറ്റോടുകൂടെയാണ് പേട്ട റിലീസിനെത്തുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിലെ ആറ് രംഗങ്ങൾ കട്ട് ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംഭാഷണങ്ങൾ മ്യൂട്ടിൽ ഇടാനും നിർദ്ദേശമുണ്ട്. ഇതെല്ലാം കഴിഞ്ഞ് 2 മണിക്കൂർ 52 മിനിട്ട് ദൈർഘ്യമുള്ള പേട്ട റിലീസിനെത്തും. തമിഴിന് പുറമെ തെലുങ്കിലും കന്നടയിലും പേട്ടയുടെ ഡബ്ബിങ് വേർഷൻ എത്തുന്നുണ്ട്. രജനികാന്തിന്റെ നായികമാരായി പേട്ടയിലെത്തുന്നത് തൃഷയും സിമ്രാനുമാണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ.
Read MoreCategory: Movies
നസ്രിയ അജിത്തിനൊപ്പം?
ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കിൽ അജിത്തിനൊപ്പം നസ്രിയയും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്ത ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പിങ്കിൽ തപ്സി പന്നു അവതരിപ്പിച്ച കഥാപാത്രത്തെയാകും നസ്രിയ അവതരിപ്പിക്കുന്നതെന്നും ശ്വേത എന്നാണ് ഈ കഥാപാത്രത്തിന്റെ പേര് എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ കൈകാര്യം ചെയ്ത കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നത്.
Read Moreപിസയിൽ പ്രതിഫലം ആയിരം രൂപ
വിജയ് സേതുപതിക്ക് പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം നൽകിയ ചിത്രമാണ് പിസ. ആ ചിത്രത്തിൽ അഭിനയിച്ചതിന് താരത്തിന് കിട്ടിയ പ്രതിഫലം കേട്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. ആയിരം രൂപയാണ് താരത്തിന് പിസയിൽ അഭിനയിച്ചതിന് പ്രതിഫലം കിട്ടിയത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. മികച്ച വിജയം നേടിയ പിസ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തായിരുന്നു പുറത്തിറങ്ങിയിരുന്നത്. നായകന് പുതുമുഖം ആയിരുന്നതുകൊണ്ടും പലവിധ റിലീസ് പ്രശ്നങ്ങള്‍ വന്നതുമായിരുന്നു ഇതിന് കാരണം. 2012ലായിരുന്നു ഹൊറര്‍ ചിത്രമായിരുന്ന പിസ പുറത്തിറങ്ങിയിരുന്നത്. ഡബ്ബിംഗ് സമയത്ത് തന്റെ കഷ്ടപ്പാട് കണ്ട് കാര്‍ത്തിക്ക് സുബ്ബരാജ് തനിക്ക് ആയിരം രൂപ കൂടി തരികയും ചെയ്തുവെന്നും അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞിരുന്നു.
Read Moreആ ചിത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ നിരാശ മാത്രം: കാതൽ സന്ധ്യ
വല്ലവനിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും വളരെ നിരാശ തോന്നുന്നുവെന്ന് നടി കാതൽ സന്ധ്യ. ഒരു അഭിമുഖത്തിനിടെയാണ് താരം തന്റെ മനസ് തുറന്നത്. “സിനിമയുടെ അണിയറ പ്രവർത്തകർ എന്നോട് പറഞ്ഞ കഥയും സിനിമയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടായിരുന്നു. ഒരു സൗഹൃദ കഥയെക്കുറിച്ചാണ് എന്നോട് പറഞ്ഞിരുന്നത്. അത് പറയുകയാണെങ്കിൽ ഇത് വല്ലവനല്ലല്ലൊ എന്നു വരെ നിങ്ങൾക്കു തോന്നിയേക്കാം. വല്ലവനെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും നിരാശമാത്രമാണുള്ളത്’.- സന്ധ്യ പറഞ്ഞു. 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ചിമ്പു, നയൻ താര, റീമ സെൻ എന്നിവരായിരുന്നു മറ്റ് പ്രധാനതാരങ്ങൾ.
Read Moreപറക്കും പപ്പനാകാൻ ദിലീപ്
കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയ്ക്കു ശേഷം ദിലീപ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. “പറക്കും പപ്പൻ’ എന്നാണ് സിനിമയുടെ പേര്. ഒരു ലോക്കൽ സൂപ്പർ ഹീറോ എന്നാണ് സിനിമയുടെ പേരിന്റെ ടാഗ് ലൈൻ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. വിയാൻ വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർണിവൽ മോഷൻ പിക്ചേഴ്സും ഗ്രാൻഡ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Read Moreമാമാങ്കത്തിൽ നിന്നും സംവിധായകനും പുറത്തോ?
മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കത്തിൽ നിന്നും നടൻ ധ്രുവൻ പുറത്തായി എന്നുള്ള വിവരം പുറത്തു വന്നതിന് പിന്നാലെ സംവിധായകൻ സജീവ് പിള്ളയെ മാറ്റാനും ശ്രമമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 14 കോടി മുതല്‍ മുടക്കിലാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളായി നടത്തിയ ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. മംഗലാപുരത്ത് വെച്ചായിരുന്നു സിനിമയ്ക്ക് തുടക്കമായത്. നിലവില്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ ഒഴിവാക്കി സിനിമ പുതിയതായി തുടങ്ങാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. തിരക്കഥ മാറ്റുമോയെന്നുള്ള കാര്യത്തെക്കുറിച്ചുള്ള സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
Read Moreകുറച്ച് കഞ്ഞി എടുക്കട്ടെ
വീട്ടിൽ വരുന്ന അതിഥികളോട് കുറച്ച് കഞ്ഞി എടുക്കട്ടെ എന്നാണ് താനിപ്പോൾ ചോദിക്കുന്നതെന്ന് നടി മഞ്ജു വാരിയർ. ഒടിയൻ എന്ന സിനിമയുടെ റിലീസിനുശേഷം സോഷ്യൽ മീഡിയയിലെ ട്രോളുകളിൽ നിറഞ്ഞ ഡയലോഗായിരുന്നു കുറച്ചു കഞ്ഞിയെടുക്കട്ടെ എന്നത്. ചിത്രത്തിൽ മഞ്ജു വാരിയരുടെ കഥാപാത്രം മോഹൻലാലിന്റെ മാണിക്യൻ എന്ന കഥാപാത്രത്തോട് പറയുന്ന ഈ ഡയലോഗ് അസ്ഥാനത്തുള്ളതാണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ ആക്ഷേപം. മഞ്ജുവിന്റെ മാസ് ഡയലോഗ് എന്ന തലക്കെട്ടിലും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ നിറഞ്ഞു. എന്നാൽ ഈ കഞ്ഞി ട്രോളുകൾ താൻ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നാണ് മഞ്ജു വാരിയർ അഭിപ്രായപ്പെട്ടത്. ഇപ്പോൾ വീട്ടിൽ ആരെങ്കിലും വരുന്പോൾ ചായ എടുക്കട്ടെ എന്നല്ല കുറച്ചു കഞ്ഞിയെടുക്കട്ടെ എന്നാണ് താൻ ചോദിക്കുന്നതെന്നും മഞ്ജു പറയുന്നു. ആറ്റുനോറ്റു കിട്ടിയ ട്രോളാണ്. ഇത് ഞാൻ ശരിക്കും ആസ്വദിക്കുകയാണ്- ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മഞ്ജു വാരിയർ പറഞ്ഞു. ഇതിന്റെ സ്രഷ്ടാക്കളെ താൻ…
Read Moreദിലീപിനോട് ബഹുമാനമെന്ന് നവ്യ നായർ
നടൻ ദിലീപിനോട് തനിക്ക് ബഹുമാനമാണ് ഉള്ളതെന്ന് നടി നവ്യ നായർ. ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായികയായാണ് നവ്യ സിനിമാ ലോകത്തേക്ക് എത്തുന്നത്. ഇഷ്ടം സിനിമയുടെ ലൊക്കേഷനിലുണ്ടായ ഒരു അനുഭവം നവ്യ നായർ അടുത്തിടെ ഒരു സ്വകാര്യ മാസികയ്ക്കുവേണ്ടി പങ്കുവച്ചു. ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമാണ്. ഇഷ്ടത്തിന്റെ ലൊക്കേഷനിൽ ഒരു സംഭവമുണ്ടായി. അന്ന് ഒരു സിനിമാ മാസികയ്ക്ക് വേണ്ടി അവിടെ ഒരു ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ദിലീപേട്ടൻ എന്റെ തോളത്ത് കൈവച്ചു, പടപടാന്ന് എന്റെ നെഞ്ചിടിക്കാൻ തുടങ്ങി. ആദ്യമായിട്ടാണ് പുറത്തുള്ളൊരാൾ എന്നെ തൊടുന്നത്. നാട്ടിൻപുറത്തൊക്കെ വളർന്ന ആ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി ഭയങ്കരമായി പരിഭ്രമിച്ചുപോകുന്ന നിമിഷമാണത്. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം തോളത്ത് കൈവച്ചിരിക്കുന്ന ആ മനുഷ്യൻ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. ദിലീപേട്ടൻ പറഞ്ഞു, മോള് പേടിക്കേണ്ട കേട്ടോ. ഞങ്ങൾ…
Read Moreമഹാഭാരതത്തിൽ ആമിർ ഖാൻ കൃഷ്ണനെ അവതരിപ്പിക്കും: ഷാരൂഖ് ഖാൻ
ബോളിവുഡിലൊരുങ്ങുന്ന മഹാഭാരതത്തിൽ കൃഷ്ണനെ അവതരിപ്പിക്കുന്നത് ആമിർഖാനെന്ന് സ്ഥിരീകരിച്ച് ഷാരൂഖ് ഖാൻ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം സിനിമയിലെ ആമിർഖാന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഏഴു ഭാഗങ്ങളായി വെബ്സീരിസായാണ് മഹാഭാരതം എത്തുന്നത്. അഞ്ജും രാജബാലി തിരക്കഥ രചിക്കുന്ന മഹഭാരതം 1000 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ബഹീരാകാശ സഞ്ചാരി രാകേഷ് ശർമയുടെ ജീവിതം പറയുന്ന സിനിമയുടെ തിരക്കിലാണ് ആമിർ ഖാൻ ഇപ്പോൾ.
Read Moreമമ്മൂക്ക തകർത്തു, പൃഥ്വിരാജിന്റെ അഭിനന്ദനം
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു മമ്മൂട്ടി ചിത്രങ്ങളാണ് റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരൻപും മഹി വി രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം യാത്രയും. പേരൻപിന്റെ ഇന്ത്യൻ പ്രീമിയർ പ്രദർശനം ഗോവ ചലച്ചിത്ര മേളയിൽ നടന്നത് വൻ ആസ്വാദകപ്രീതി നേടിയെങ്കിൽ കഴിഞ്ഞദിവസം പുറത്തെത്തിയ യാത്രയുടെ ടീസറും അത്തരത്തിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രമാണ് യാത്ര. ആസ്വാദകർ കണ്ടത് ടീസർ മാത്രമാണെങ്കിൽ ചിത്രത്തിലെ ചുരുക്കം ചില രംഗങ്ങൾ കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. യാത്രയിലെ ചില രംഗങ്ങൾ ഇപ്പോൾ കണ്ടുകഴിഞ്ഞതേയുള്ളൂ. തെലുങ്ക് ഭാഷയിൽ മമ്മൂക്കയ്ക്കുള്ള സ്വാധീനവും കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മാഭിനയവും അതിഗംഭീരം. കാഴ്ചയിലും നന്നായിട്ടുണ്ട്.-പൃഥ്വിരാജ് പറഞ്ഞു. ടോളിവുഡിൽ ഇതിനകം വലിയ പ്രതീക്ഷയുണർത്തിയിട്ടുണ്ട് യാത്ര. ടീസറിന് പുറമേ പോസ്റ്ററുകൾക്കും വീഡിയോ ഗാനത്തിനുമൊക്കെ മികച്ച…
Read More