തെന്നിന്ത്യൻ യുവതാരത്തിന് ഷൂട്ടിങ്ങിനിടയിൽ പരിക്ക്. കബാലിയിൽ രജനികാന്തിന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി നേടിയ നടി സായ് ധൻസികയ്ക്കാന് പരിക്കേറ്റത്. നായികപ്രാധാന്യമുള്ള യോഗി ദാ എന്ന ചിത്രത്തിൽ ഒരു സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെ സായ് ധൻസികയുടെ കണ്ണിന് പരുക്കേൽക്കുകയായിരുന്നു. തുടർന്ന് സായ് ധൻസികയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് റിപ്പോർട്ട്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ അടിയേറ്റെന്നാണ് റിപ്പോർട്ടുകൾ.
Read MoreCategory: Movies
പറയുന്നവർക്ക് വെറുതേ പറഞ്ഞാൽ മതിയല്ലോ? പ്രഭാസുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നമിത
സിനിമയുടെ ഗ്ലാമർ ലോകത്തുനിന്ന് മാറി കുടുംബജീവിതത്തിന്റെ ശാന്തതയിലും സന്തോഷത്തിലുമാണ് തമിഴ് സുന്ദരി നമിത ഇപ്പോൾ. വിവാഹവിശേഷങ്ങൾ പങ്കുവയ്ക്കുന്ന അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തിൽ നിലനിന്നിരുന്ന ഗോസിപ്പുകളെക്കുറിച്ച് നമിത മനസ് തുറന്നിരിക്കുന്നു. ബാഹുബലിയിലൂടെ ശ്രദ്ധേയനായ പ്രഭാസുമായുള്ള ബന്ധത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് നമിത. പ്രഭാസ് നായകനായ ബില്ല തെലുങ്കിൽ ഇറങ്ങിയ ശേഷം നമിതയേയും പ്രഭാസിനേയും ചേർത്ത് ഗോസിപ്പുകൾ വന്നിരുന്നു. ഇരുവരും ലിവിംഗ് ടുഗെദർ ആണെന്നായിരുന്നു അക്കാലത്ത് പറഞ്ഞു കേട്ടിരുന്നത്. എന്നാൽ അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് നമിത പറയുകയാണ്. എന്നെയും പ്രഭാസിനെയും സ്ക്രീനിൽ ഒരുമിച്ച് കാണാൻ നല്ല ഭംഗിയായിരുന്നു. പ്രഭാസിന്റെ പൊക്കത്തിനടുത്ത് എനിക്ക് പൊക്കമുണ്ട്. അതിനൊത്ത ശരീരവുമുണ്ട്. ഇതോടെ ഞങ്ങളുടെ സ്ക്രീൻ കെമിസ്ട്രി എല്ലാവർക്കും ബോധിച്ചു. ഇതിൽനിന്നാണ് ഞാനും പ്രഭാസും ലിവിംഗ് ടുഗെദർ ആണെന്ന് പപ്പരാസികൾക്ക് തോന്നിയത്. പറയുന്നവർക്ക് എന്തും പറയാം-നമിത വെളിപ്പെടുത്തി. നടനും നിർമാതാവുമായ വിരേന്ദ്ര ചൗധരിയുടെ ഭാര്യയാണി…
Read Moreകീർത്തി ഇനി സ്റ്റൈൽ മന്നന്റെ നായിക?
മലയാളത്തിന്റെ സ്വന്തം തെന്നിന്ത്യൻ താരം കീർത്തി സുരേഷ് സാക്ഷാൽ രജനീകാന്തിന്റെ നായികയായി അഭിനയിക്കാൻ പോകുന്നതായി റിപ്പോർട്ടുകൾ. ചില തമിഴ് മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ കീർത്തിയാണത്രെ രജനിയുടെ നായിക. തിരക്കഥ കീർത്തിക്ക് വളരെ അധികം ഇഷ്ടപ്പെട്ടുവെന്നും കേട്ടയുടനെ രണ്ടാമതൊന്ന് ആലോചിക്കാതെ സിനിമ കരാറ് ചെയ്തു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒൗദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല. 26 വയസ്സുള്ള കീർത്തി 68 കാരനൊപ്പം ജോഡി ചേർന്നഭിനയിക്കുന്നത് പ്രേക്ഷകരെ സംബന്ധിച്ച് കൗതുകമുള്ള കാര്യമാണ്. വാർത്ത സത്യമാണെങ്കിൽ ഇതുമൊരു ചരിത്രമായിരിക്കും. 1981 ൽ പുറത്തിറങ്ങിയ നെട്രി കണ്ണ് എന്ന ചിത്രത്തിൽ രജനികാന്തും കീർത്തിയുടെ അമ്മ മേനകയും ഒരുമിച്ചഭിനയിച്ചിരുന്നു.മലയാളം, തെലുങ്ക് സിനിമകളെ അപേക്ഷിച്ച് കീർത്തി സുരേഷിന് ഏറ്റവും അധികം കീർത്തി ലഭിച്ചത് തമിഴകത്താണ്. തമിഴിൽ കീർത്തി ചെയ്തതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു.…
Read More“സീറോ’യ്ക്ക് അഭിനന്ദനവുമായി മലാല യൂസുഫ്സായി
ഷാരൂഖ് ഖാൻ ചിത്രം “സീറോ’യ്ക്ക് അഭിനന്ദനവുമായി നൊബേൽ സമ്മാന ജേതാവ് മലാല യൂസുഫ്സായി. ഇൻസ്റ്റഗ്രാമിലൂടെയാണ് സിനിമയെ കുറിച്ച് മലാല അഭിപ്രായപ്പെട്ടത്. “ഹലോ ഷാരൂഖ് ഖാൻ, നിങ്ങളുടെ സിനിമ വളരെ രസകരമായിരുന്നു. മികച്ച എന്റർടെയ്നർ. എനിക്കും കുടുംബത്തിനും സിനിമ വളരെയധികം ഇഷ്ടമായി. ഒരു ദിവസം ഓക്സ്ഫോഡിൽ വരികയോ അല്ലെങ്കിൽ യുകെയിൽ എവിടെയെങ്കിലും വച്ചോ നമ്മൾക്ക് നേരിട്ടു കാണുവാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. എനിക്ക് ഒരിക്കലും മറക്കാനാവത്ത ദിനമായിരിക്കും അത്. നല്ലൊരു വ്യക്തിയാണ് നിങ്ങളെന്നാണ് എല്ലാവരും പറയുന്നത്. ഞാനും അതു തന്നെ പറയുന്നു’.- മലാല പറഞ്ഞു. ആനന്ദ് റായിയാണ് സീറോ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഒരു കുള്ളൻ കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. കത്രീന കൈഫും അനുഷ്ക ശർമയും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Read Moreസാമന്ത ആരാധകര്‍ക്ക് ഒരു ഞെട്ടിക്കുന്ന വാര്‍ത്ത
തെന്നിന്ത്യൻ താരസുന്ദരി എഴുപതുകാരിയായ അമ്മയുടെ വേഷത്തിൽ എത്തുന്നു. “മിസ് ഗ്രേനി’ എന്ന കൊറിയൻ ചിത്രത്തിന്റെ റീമേക്കിലാണ് 70 വയസുള്ള അമ്മയായി സാമന്ത അടുത്തതായി അഭിനയിക്കുന്നത്. വളരെ വെല്ലുവിളി ഉയർത്തുന്നതും വ്യത്യസ്തവുമായ കഥാപാത്രമാണ് ചിത്രത്തിൽ സാമന്തയ്ക്ക്. എഴുപതുകാരിയായ വൃദ്ധയിൽ നിന്ന് ഇരുപതുകാരിയിലേക്കുള്ള ഒരു സ്ത്രീയുടെ നിഗൂഢമായ മാറ്റമാണ് മിസ് ഗ്രേനി എന്ന കൊറിയൻ ചിത്രം. വാർത്തകൾ സത്യമാണെങ്കിൽ എഴുപതുകാരിയായി എത്തുന്ന സാമന്തയുടെ മകന്റെ വേഷത്തിൽ അഭിനയിക്കുന്നത് റാവു രമേശ് ആണ്. റാവു രമേശിന് യഥാർഥത്തിൽ 50 വയസുണ്ട്. സാമന്ത ആരാധകരെ സംബന്ധിച്ച് ഇത് തീർത്തും ഞെട്ടിക്കുന്ന വാർത്തയാണ്. മിസ് ഗ്രേനിയിലെ കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ, “ചിന്തിക്കുന്പോൾ തന്നെ എനിക്ക് വളരെ അധികം പേടിയും വെപ്രാളവുമുണ്ട്. എന്നാലും ഒരു വെല്ലുവിളിയായി സ്വീകരിച്ച് ഈ ചിത്രം ചെയ്യും’ എന്നാണ് സാമന്ത പറഞ്ഞത്. വിവാഹ ശേഷം സാമന്ത വളരെ അധികം സെലക്ടീവ് ആയിരിക്കുകയാണ്.…
Read Moreപതിനാറ് വർഷത്തെ നീണ്ട ഇടവേള! അച്ഛനെ തിരിച്ചു തന്നതിന് നന്ദി പറഞ്ഞ് വിനീത്
പതിനാറ് വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഫഹദ് ഫാസിൽ നായകനായി എത്തിയ “ഞാൻ പ്രകാശൻ’. തനി മലയാളിയുടെ കഥ പറയുന്ന ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് തീയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഈ കൂട്ടുകെട്ട് ഒന്നിച്ചപ്പോൾ മലയാളികൾക്ക് ലഭിച്ചിട്ടുള്ള നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഗണത്തിലേക്ക് ഞാൻ പ്രകാശനും എഴുതി ചേർക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോഴിത സംവിധായകൻ സത്യൻ അന്തിക്കാടിന് നന്ദി അറിയിക്കുകയാണ് ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ. “എന്റെ അച്ഛനിൽ നിന്നും ഏറ്റവും നല്ലതിനെ പുറത്തു കൊണ്ടുവന്നതിന് നന്ദി സത്യൻ അങ്കിൾ. ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും ഡിസ്ചാർജായതു മുതൽ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി. ഞാൻ പ്രകാശൻ എന്ന ചിത്രത്തിനു വേണ്ടി ഞാൻ പ്രാർഥിക്കുമായിരുന്നു. ആ പ്രാർഥനകൾ ഫലം കണ്ടതിൽ ദൈവത്തോട് ഞാൻ നന്ദി അറിയിക്കുന്നു’. വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു. ജയറാം-സൗന്ദര്യ ജോഡി കേന്ദ്രകഥാപാത്രമായ…
Read Moreപ്രഭാസുമായി ലിവിംഗ് ടുഗദര്‍ ആയിരുന്നോ? നമിതയുടെ മറുപടി ഇങ്ങനെ
പ്രഭാസ് നായകനായ ബില്ല തെലുങ്കില്‍ ഇറങ്ങിയ ശേഷം നമിതയേയും പ്രഭാസിനെയും ചേര്‍ത്ത് ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരും ലിവിങ്ങ് ടുഗദറാണെന്ന് അക്കാലത്ത്വാ ര്ത്തകളുണ്ടായിരുന്നു. എന്നാല്‍, അതിനു കാരണമുണ്ടെന്നാണ് നമിത പറയുന്നത്. ഞങ്ങളെ സ്ക്രീനില്‍ ഒരുമിച്ച് കാണാന്‍ നല്ലതായിരുന്നു. ഏകദേശം പ്രഭാസിന്റെ അത്രതന്നെ പൊക്കവും അതിനൊത്ത ശരീരവുമുള്ളതുകൊണ്ട് സ്ക്രീനില്‍ നല്ല കെമിസ്ട്രിയായിരുന്നു. ആ കെമിസ്ട്രി കണ്ടപ്പോള്‍ പാപ്പരാസികള്‍ക്ക് തോന്നിയതാകാം ഞങ്ങള്‍ ലിവിങ് റ്റുഗെതര്‍ ആയിരുന്നു എന്ന്- എന്നാണ് നമിത പറയുന്നത്. പറയുന്നവര്‍ക്ക് എന്തും പറയാം എന്നായിരുന്നു ചിരിച്ചുകൊണ്ട് നമിതയുടെ മറുപടി. നടനും നിര്‍മാതാവുമായ വിരേന്ദ്രചൗദരിയുടെ ഭാര്യയാണിപ്പോള്‍ നമിത. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.
Read Moreലേറ്റായ് വന്താലും ലേറ്റസ്റ്റായ് വരുവേൻ..! സ്റ്റൈൽ മന്നന്റെ ചാനൽ ഉടൻ വരുന്നു
ചെന്നൈ: രാഷ്ട്രീയ പ്രവേശത്തിനു പിന്നാലെ സൂപ്പർ സ്റ്റാർ രജനികാന്ത് ടെലിവിഷൻ ചാനലും ആരംഭിക്കുന്നു. ഉടൻ തന്നെ രജനിയുടെ ഉടമസ്ഥതയിലുള്ള ടിവി ചാനൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രജനികാന്തിന്റെ പാർട്ടിയായ രജനി മക്കൾ മൺട്രത്തിന്റെ കൺവീനർ വി.എം. സുധാകരൻ ടിവി ചാനൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയതായാണ് അറിയുന്നത്. സൂപ്പർസ്റ്റാർ ടിവി, രജനി ടിവി, തലൈവർ ടിവി എന്നീ പേരുകളാണ് രജിസ്ട്രേഷനായി സുധാകരൻ സമർപ്പിച്ചിരിക്കുന്നത്. ചാനലിന്റെ ട്രേഡ്മാർക്കിനായി നവംബർ ഒമ്പതിന് വാണിജ്യമന്ത്രാലയത്തിനു സുധാകരൻ അപേക്ഷ സമർപ്പിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശം.
Read Moreതമിഴ്റോക്കേഴ്സിന് എന്ത് മാരി, ഏതു സീറോ; റിലീസ് ചിത്രങ്ങൾ ഇന്റർനെറ്റിൽ
മുംബൈ: വൻ പ്രതീക്ഷകളോടെ ക്രിസ്മസ് റിലീസിനെത്തിയ ചിത്രങ്ങൾ ഓണ്‍ലൈനിൽ ചോർന്നു. ഷാരൂഖ് ഖാൻ ചിത്രം സീറോ, ധനുഷ് ചിത്രം മാരി 2 എന്നിവയുടെ വ്യാജ പതിപ്പുകളാണ് തമിഴ്റോക്കേഴ്സ് എന്ന കുപ്രസിദ്ധ വെബ്സൈറ്റ് പുറത്തുവിട്ടത്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ തമിഴ്റോക്കേഴ്സ് വെബ്സൈറ്റിനെതിരേ നടപടി സ്വീകരിച്ചെങ്കിലും, മറ്റു പ്രോക്സി സെർവറുകൾ വഴി ചിത്രങ്ങളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുകയാണ്. നിരവധി പേർ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. സീറോ, മാരി 2 എന്നിവയ്ക്കു പുറമേ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിജയ് സേതുപതി ചിത്രം സീതക്കാതി, ഹോളിവുഡ് ചിത്രം അക്വാമാൻ, മോഹൻലാൽ ചിത്രം ഒടിയൻ എന്നിവയും തമിഴ്റോക്കേഴ്സ് ചോർത്തിയിരുന്നു. രജനീകാന്തിന്റെ ബിഗ്ബജറ്റ് ചിത്രം 2.0യും റിലീസ് ദിവസം തന്നെ ഇന്റർനെറ്റിലെത്തി.
Read Moreഡോളി ബിന്ദ്രയുടെ കാറിനെ പിന്തുടർന്ന യുവാവ് പോലീസ് പിടിയിലായി
ബോളിവുഡ് നടിയും റിയാലിറ്റി ഷോ അവതാരകയുമായ ഡോളി ബിന്ദ്രയെ കാറിൽ പിന്തുടർന്ന യുവാവ് പോലീസ് പിടിയിൽ. തുണക്കടയുടെ ഉടമയയായ 27കാരൻ അബ്ദുൾ ഷെയ്ഖാണ് പിടിയിലായത്. ബാന്ദ്രയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇവരുടെ കാറിനെയാണ് അബ്ദുൾ പിന്തുടർന്നത്. യാത്രക്കിടയിൽ ഇയാൾ തന്നെ നോക്കി ആംഗ്യ ഭാഷകാണിച്ചുവെന്നും ഡോളി ആരോപിച്ചു. പിന്നീട് പെട്രോളിംഗിനിറങ്ങിയ പോലീസുകാരോട് നടി കാര്യം പറയുകയും ഉടൻ തന്നെ ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയെ ജാമ്യത്തിൽ വിട്ടു.
Read More