മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച സിനിമയിൽ താൻ അനുകരിച്ചത് മണ്മറഞ്ഞ മലയാള നടൻ തിലകനെയാണെന്ന് ശരണ്യ പൊൻവണ്ണൻ. ഒരു അഭിമുഖത്തിനിടയിലാണ് ശരണ്യ തന്റെ സിനിമ അനുഭവത്തെ കുറിച്ച് വാചാലയായത്. ശരണ്യയുടെ വാക്കുകളിങ്ങനെ. “തിലകൻ സാറിനെ എപ്പോഴും ഇഷ്ടമാണ്. സ്ക്രീനിൽ അദ്ദേഹം സ്നേഹ രംഗങ്ങൾ അഭിനയിക്കുമ്പോൾ നമ്മളുടെ കണ്ണു നിറയും. സ്ഫടികം, കിരീടം എന്നീ സിനിമകൾ അതിന് ഉദാഹരണമാണ്. എന്നാൽ നേരിൽ കാണുമ്പോൾ അദ്ദേഹം കുറച്ച് ഗൗരവക്കാരനാണെന്ന് തോന്നിയേക്കാം. എന്റെ റോൾ മോഡലും അദ്ദേഹമാണ്. സിനിമയിൽ അഭിനയിക്കുമ്പോൾ ഈ ഒരു കഥാപാത്രം എപ്രകാരമായിരിക്കും തിലകൻ ചേട്ടൻ അവതരിപ്പിക്കുക എന്ന് ഞാൻ മനപാഠമാക്കും. എനിക്ക് ദേശീയ പുരസ്ക്കാരം നേടി തന്ന “തെൻമേർക്ക് പരുവക്കാറ്റ്’ എന്ന ചിത്രത്തിലും ഞാൻ അദ്ദേഹത്തെയാണ് അനുകരിച്ചിരിക്കുന്നത്’. നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശരണ്യയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം ടോവിനോ തോമസ് നായകനായി എത്തിയ…
Read MoreCategory: Movies
നൂറ്റിപ്പത്ത് ശതമാനമാക്കും മമ്മൂക്ക; മമ്മൂട്ടിയുടെ ഡബ്ബിംഗിനെക്കുറിച്ച് സിദ്ധിഖ്
ഡബ്ബിംഗിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു താരമില്ലെന്ന് സംവിധായകൻ സിദ്ദിഖ്. “”മമ്മൂക്കയോളം ഡബ്ബിംഗിൽ മികവ് പുലർത്തുന്ന ഒരു താരത്തെ ഞാൻ കണ്ടിട്ടില്ല. മറ്റു താരങ്ങൾ അഭിനയിക്കുന്പോൾ ചിലപ്പോൾ നമുക്ക് നൂറിൽ നൂറും തരാറുണ്ട്. എന്നാൽ ഡബ്ബിംഗിൽ എത്തുന്പോൾ അത് 90 ശതമാനത്തിലേക്കോ 95 ശതമാനത്തിലേക്കോ എത്തും. എന്നാൽ ഡബ്ബിംഗിൽ ആ നൂറിനെ നൂറ്റിപ്പത്ത് ശതമാനം ആക്കുന്ന ഒരാളേയുളളൂ. അത് മമ്മൂക്കയാണ്. അദ്ദേഹം അഭിനയിക്കുന്പോൾ ഇമോഷൻ സീനും മറ്റും അത്ര പ്രാധാന്യം കൊടുക്കാറില്ല. എക്സ്പ്രഷനു മാത്രമേ പ്രാധാന്യം കൊടുക്കുകയുള്ളൂ. എന്നാൽ അതെല്ലാം അദ്ദേഹം ഡബ്ബിംഗിൽ മേക്കപ്പ് ചെയ്യും. അപ്പോൾ ആ സീനിനു ഡബിൾ ഇംപാക്ട് ആയിരിക്കും. ഒരു സീനിനെ മികച്ച ഡബ്ബിംഗ് പാടവം കൊണ്ട് എങ്ങനെ വ്യത്യസ്തമാക്കാൻ കഴിയുമെന്ന് മമ്മൂക്ക പല കുറി തെളിയിച്ചു തന്നിട്ടുണ്ട്”- സിദ്ദിഖ് പറയുന്നു. നിരവധി സിനിമകൾക്ക് മമ്മൂട്ടി നരേഷൻ പറഞ്ഞിട്ടുണ്ട്. അതിൽ അവസാനത്തേതാണ് മോഹൻലാലിന്റെ…
Read Moreറിലീസ് ചെയ്യാത്ത തന്റെ സിനിമയെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചയാളെ ലാൽ ജോസ് പിടികൂടി
റിലീസ് ചെയ്യാത്ത തന്റെ സിനിമയെക്കുറിച്ച് ഫേസ്ബുക്കിൽ കൂടി മോശം അഭിപ്രായം പറഞ്ഞയാളെ കൈയോടെ പിടികൂടി സംവിധായകൻ ലാൽ ജോസ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന തട്ടിൻപുറത്ത് അച്യുതൻ എന്ന സിനിമയെ ആണ് “ഹിഷാം’ എന്നയാൾ ഫേസ്ബുക്കിൽ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചത്. 22നാണ് സിനിമ റിലീസ് ചെയ്യുന്നത്. ലാൽ ജോസിന്റെ പേജിൽ ഈ സിനിമയെക്കുറിച്ചുള്ള ഒരു പോസ്റ്റിന്റെ കമന്റിലാണ് “പൊട്ടപ്പടം കാശ് പോയി’ എന്ന് ഒരാൾ കമന്റ് നൽകിയത്. എന്നാൽ റിലീസ് പോലും ചെയ്യാത്ത തന്റെ സിനിമയെക്കുറിച്ചുള്ള അഭിപ്രായം ശ്രദ്ധയിൽപ്പെട്ട സംവിധായകൻ സ്ക്രീൻ ഷോട്ട് എടുത്ത് തന്റെ പേജിൽ പങ്കുവയ്ക്കുകയായിരുന്നു. സ്ക്രീൻഷോട്ട് പങ്കുവച്ച് ലാൽ ജോസ് കുറിച്ചു. “അച്യുതൻ റിലീസായി എന്നു കരുതി പാവം. ഹിഷാമെ നാളെ പടം കാണണെ’. ഹിഷാമിന് മരണമാസ് മറുപടി നൽകിയ സംവിധായകന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. പുറത്തു വിട്ട ചിത്രത്തിലെ…
Read Moreചിരിച്ച് ചിന്തിപ്പിച്ച് പേടിപ്പിക്കുന്ന പ്രേതം! സംഭവം കൊള്ളാം… ഉഷാറായിട്ടുണ്ട്
രഞ്ജിത്ത് ശങ്കർ തുറന്നുവിട്ട രണ്ടാമത്തെ പ്രേതം പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങുമെന്ന് ഉറപ്പാണ്. ഈ പ്രേതത്തിന് ചിലതൊക്കെ പറയാനുണ്ട്. ചില സത്യങ്ങൾ കണ്ടെത്താനുണ്ട്. അത് എന്തൊക്കെയാണെന്നാണ് നായകൻ ജോണ് ഡോണ് ബോസ്കോ(ജയസൂര്യ)യുടെ സഹായത്തോടെ സംവിധായകൻ പ്രേതം 2 വിൽ കാട്ടിത്തരുന്നത്. കൗതുകവും ആകാംക്ഷയുമെല്ലാം പ്രേതം 2 വിൽ നിലനിർത്തി കൊണ്ടുപോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. റിസോർട്ടിൽ നിന്നും നേരെ വരിക്കാശേരി മനയിലേക്കാണ് പ്രേതം എത്തുന്നത്. പ്രശ്നങ്ങളുണ്ടാകുന്നതിന് മുൻപ് തന്നെ മെന്റലിസ്റ്റ് കളത്തിൽ സ്ഥാനം പിടിച്ചതോടെ ചിത്രം പുതുമയുടെ ട്രാക്കിലാണ് ഓടാൻ പോകുന്നതെന്ന് തുടക്കത്തിലെ സംവിധായകൻ സൂചന തരുന്നുണ്ട്. മോഹൻലാൽ ഡയലോഗുകൾ കൊണ്ടുള്ള ഒരു ചീട്ടുകൊട്ടാരം തന്നെ തിരക്കഥാകൃത്ത് പ്രേതം 2 വിൽ ഉണ്ടാക്കിവച്ചിട്ടുണ്ട്. സന്ദർഭോജിതമായി ആ ഡയലോഗുകൾ മനയിൽ തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ ചിരി പ്രേക്ഷകരുടെ മുഖത്ത് മിന്നിമറഞ്ഞു. പേടിയും ഗൗരവവും സമാസമം ചേർന്നു വരുന്ന രംഗങ്ങളിൽ ഒരല്പം ചിരിയും…
Read More700 കോടി സ്വന്തമാക്കി 2.0
റിലീസ് ചെയ്ത് രണ്ട് വാരം പിന്നിട്ട രജനികാന്ത് ചിത്രം 2.0, 700 കോടി സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ. ലോകം മുഴുവനുമായി റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നുമാണ് സിനിമ ഇത്രെയും തുക സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനു മാത്രമായി 183.75 കോടിയാണ് ലഭിച്ചത്. മൂന്നാം വാരവും വിജയ കുതിപ്പ് നടത്തുന്ന സിനിമയ്ക്ക് ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രങ്ങൾ വെല്ലുവിളിയാകുമോ എന്ന് സംശയമുണ്ട്.
Read More“ഏതു ശരീരഭാഗമാണ് ഏറ്റവുമിഷ്ടം..?’ അശ്ലീല കമന്റ് നൽകിയയാൾക്ക് തപ്സിയുടെ മരണമാസ് മറുപടി
സോഷ്യൽമീഡിയയിൽ സിനിമതാരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രത്തിന് അശ്ലീലം നിറഞ്ഞ കമന്റുകൾ പങ്കുവയ്ക്കുന്നത് ചിലർക്ക് ഹരമാണ്. അത്തരക്കാരുടെ കപടമുഖം താരങ്ങൾ സോഷ്യൽമീഡിയയിൽ തുറന്നു കാട്ടാറുമുണ്ട്. ഇപ്പോഴിത തനിക്കു നേരെ അശ്ലീലം കലർന്ന കമന്റ് പാസാക്കിയ ആൾക്ക് നടി തപ്സി പന്നു നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയിൽ കൈയടി നേടുന്നത്. “നിങ്ങളുടെ ശരീരഭാഗങ്ങൾ എനിക്ക് ഇഷ്ടമാണ്’ എന്നായിരുന്നു അകു പാണ്ഡെ എന്നൊരാൾ തപ്സിക്ക് നൽകിയ കമന്റ്. ഉടൻ തന്നെ വന്നു തപ്സിയുടെ മറുപടി. “വൗ.. എനിക്കും എന്റെ ശരീരഭാഗങ്ങൾ ഏറെ ഇഷ്ടമാണ്. നിങ്ങൾക്ക് ഏതു ഭാഗമാണ് ഇഷ്ടം. എനിക്ക് ഇഷ്ടം സെറിബ്രമാണ്’.
Read Moreഇനി തെലുങ്കിലേക്കില്ല: മിയ
തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച മിയ ഒടുവിൽ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അനൂപ് മേനോനൊപ്പം അഭിനയിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ റിലീസായത്. ചിത്രത്തിൽ നടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ തമിഴിലും തെലുങ്കിലുമായി ധാരാളം സിനിമകൾ ചെയ്തുവെന്നു മിയ പറയുന്നു. “”അതോടെ ഒരു കാര്യം വ്യക്തമായി. മലയാളത്തിൽ കിട്ടിയ സംതൃപ്തി മറ്റൊരു ഭാഷയിലും എനിക്ക് കിട്ടിയിട്ടില്ല. തെലുങ്കിൽ ആദ്യത്തെ ചിത്രം ചെയ്തപ്പോൾ തന്നെ കഥാപാത്രത്തിന് ഭാഷ എത്രത്തോളം പ്രധാനമാണെന്ന് എനിക്ക് ബോധ്യമായിരുന്നു. അതോടെ ഇനി തെലുങ്ക് സിനിമ ഇല്ല എന്ന് ഞാൻ തീരുമാനിച്ചു’’- മിയ പറയുന്നു തമിഴ് ഇപ്പോൾ എഴുതാനും വായിക്കാനും പറയാനുമെല്ലാം അറിയാം. തമിഴ് വായിക്കുന്നത് വളരെ ആസ്വദിക്കുകയാണ് ഞാനിപ്പോൾ. മലയാളവുമായി തമിഴിന് നല്ല സാമ്യമുണ്ട്. തമിഴും തെലുങ്കും വളരെ പ്രഫഷണലാണ്. രണ്ട് ഭാഷകളിലും അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പക്ഷെ മലയാളത്തിനപ്പുറമല്ല…
Read Moreനടൻ വിശാൽ പോലീസ് കസ്റ്റഡിയിൽ
ചെന്നൈ: തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്സിൽ പ്രസിഡന്റും നടനുമായ വിശാലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫീസിനു മുന്നിലെ സംഘർഷത്തെ തുടർന്നാണ് നടപടി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിശാൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്സിലിലെ ഒരു വിഭാഗം ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. എന്നാൽ പ്രതിഷേധം മറികടന്ന് ഓഫീസിനകത്ത് പ്രവേശിക്കാൻ വിശാൽ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. അസോസിയേഷന്റെ പണം വിശാൽ ദുരുപയോഗം ചെയ്തെന്നും തമിഴ് റോക്കേഴ്സുമായി അദ്ദേഹത്തിന് ഇടപാടുണ്ടെന്നുമാണ് ഒരു വിഭാഗം അംഗങ്ങൾ ആരോപിക്കുന്നത്.
Read Moreസിനിമാ-സീരിയൽ നടൻ ഗീഥ സലാം അന്തരിച്ചു
ആലപ്പുഴ: സിനിമാ-സീരിയൽ നടൻ ഗീഥ സലാം അന്തരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാടകകൃത്ത്, സംവിധായകൻ, നടൻ, സമിതി സംഘാടകൻ, സിനിമ-സീരിയൽ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 32 വർഷം നാടകരംഗത്തു സജീവമായിരുന്നു. ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിയിൽ അഞ്ച് വർഷം സ്ഥിരമായി നാടകം കളിച്ചതിനെ തുടർന്നാണ് പേരിനൊപ്പം ഗീഥ ചേർക്കപ്പെടുന്നത്. 1980-ൽ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലാണ് സലാം ആദ്യം അഭിനയിക്കുന്നത്. 82 സിനിമകളിൽ അഭിനയിച്ചു. ഏഴിലം പാല, താലി, അമ്മക്കിളി, അമ്മത്തൊട്ടിൽ, ജ്വാലയായ് തുടങ്ങി ഒട്ടേറെ സീരിയലുകളുടെയും ഭാഗമായി.
Read Moreശ്രീകുമാർ മേനോന്റെ വിമർശനം മഞ്ജുവിന്റെ കണ്ണു തുറപ്പിച്ചോ ? ഒടുവിൽ മഞ്ജു എഴുതി, ഒടിയനെക്കുറിച്ച്
നിയാസ് മുസ്തഫ കോട്ടയം: മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ ഒടുവിൽ ഒടിയനെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതി. ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോന്റെ വിമർശനത്തിനു പിന്നാലെയാണ് താരം പോസ്റ്റിട്ടത്. പ്രതിസന്ധികളുടെ നടുവിൽ തന്റെ കന്നി ചിത്രം ഒടിയൻ ഉഴലുന്പോഴും, ചിത്രത്തിൽ നായികയായി അഭിനയിച്ച മഞ്ജു വാര്യരുടെ മൗനം തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ ഒരു മാധ്യമ ത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഒടിയനെ പിന്തുണച്ചുകൊണ്ട് ഒരു പോസ്റ്റ് പോലും ഇടാൻ മഞ്ജു തയാറായില്ല. നിലപാടുകൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ മഞ്ജുവിന് കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.ചെറിയ സിനിമകളെപ്പോലും പ്രകീർത്തിച്ച് മഞ്ജു പോസ്റ്റ് ഇടുന്നു. അടുത്തിടെ ഷൂട്ടിംഗ് നടന്ന ചിത്രത്തിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകൾ, പല പ്രാവശ്യമായി പോസ്റ്റ് ചെയ്യുന്നു. ഒടിയൻ പോലുള്ളൊരു സിനിമ, മഞ്ജുവാര്യരുടെ മുൻ ജന്മ ഭാഗ്യമാണ്. എന്നാൽ ഇപ്പോഴത്തെ മഞ്ജുവിന്റെ നിലപാടുകൾ അവരുടെ പ്രതിച്ഛായയെ…
Read More