ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. പാട്ടിന്റെ ദൃശ്യത്തില്‍ പ്രിയയുടെ കണ്ണിറുക്കല്‍ ലോകമെമ്പാടുമുള്ള യുവാക്കളുടെ ഹൃദയത്തിലാണ് തറച്ചത്. എന്നാല്‍ പുകഴ്ത്തലുകള്‍ വിമര്ശനങ്ങളാകാന് അധികം താമസമുണ്ടായില്ല. ഇതേത്തുടര്‍ന്ന് നടിയ്ക്കെതിരേ നിരവധി ട്രോളുകളുമിറങ്ങി. ഇപ്പോഴിതാ ഇത്തരം ട്രോളുകള്‍ തന്നെ വേദനിപ്പിക്കുകയാണെന്ന തുറന്നുപറഞ്ഞ് പ്രിയ രംഗത്തെത്തിയിരിക്കുന്നു. അഭിനേത്രി എന്ന നിലയില്‍ കഴിവ് പോലും തെളിയിക്കാന്‍ അവസരം നല്‍കാതെയാണ് ആളുകള്‍ തന്നെ ട്രോളുന്നതെന്നും നസ്രിയയുടെ തിരിച്ചു വരവും തന്നെയും ചേര്‍ത്ത് പുറത്തു വന്ന ട്രോളുകള്‍ വളരെയേറെ വേദനിപ്പിച്ചെന്നുമാണ് നടിയുടെ പരാതി. എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് ‘കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായത് കൊണ്ട്…
Read MoreCategory: Movies
അവസാനനിമിഷം വരെ ആ സിനിമ ഞാന്‍ മനസില്‍ കാണാന്‍ ശ്രമിച്ചുനോക്കി, പക്ഷേ സാധിച്ചില്ല, മണിരത്നം ചിത്രം വേണ്ടെന്നു വച്ചതിന്റെ രഹസ്യം തുറന്നുപറഞ്ഞ് ഹഫദ് ഫാസില്‍
മണിരത്നവും മലയാളികളുടെ പ്രിയതാരം ഫഹദ്ഫാസിലും ഒന്നിക്കുന്നു എന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് നമ്മള് കേട്ടത്. എന്നാല്‍ അധികം വൈകാതെ ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി ഫഹദ് അറിയിച്ചു. പ്രതിഫലവും ഡേറ്റിലെ അനിശ്ചിതത്വവുമെല്ലാം അതിന് കാരണമായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫഹദ് ഇതുവരെ തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചെക്ക ചെവന്ത വാനത്തില്‍ നിന്ന് പിന്തിരിഞ്ഞതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ആ സിനിമയോട് വിശ്വാസം തോന്നാതിരുന്നതിനാലാണ് അഭിനയിക്കാതിരുന്നത് എന്നാണ് ഫഹദ് പറയുന്നത്. തീരുമാനമെടുക്കുന്നതിന്റെ അവസാനനിമിഷം വരെ ആ സിനിമ ഞാന്‍ മനസില്‍ കാണാന്‍ ശ്രമിച്ചുനോക്കി. പക്ഷേ കഴിഞ്ഞില്ല. മനസില്‍ ഒരു സിനിമ കാണാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് വേണ്ട എന്നുവെക്കാന്‍ നിര്‍ബന്ധിതനാകുന്നത്. എന്തുകാരണം കൊണ്ടാണ് ഞാന്‍ പിന്മാറിയതെന്ന് മണി സാറി ന് തിരിച്ചറിയാന്‍ പറ്റുമെന്നുറപ്പാണ്. വിശ്വാസമില്ലാത്ത ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ എല്ലാവര്ക്കും അത് ടോര്‍ച്ചറിങ് ആയി മാറും.…
Read Moreപ്രളയ ബാധിതർക്ക് കൈത്താങ്ങായി “ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന ചിത്രത്തിന്റെ 25 ശതമാനം വരുമാനം പ്രളയ ബാധിതർക്ക് നൽകാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചു. ഏരീസ് ഗ്രൂപ്പ് നിർമിക്കുന്ന ചിത്രം സെപ്റ്റംബർ 21ന് തീയേറ്ററുകളിൽ എത്തും. ബിജു മജീദാണ് ചിത്രത്തിന്റെ സംവിധായകൻ. നിരവധി പുതുമുഖങ്ങൾക്കൊപ്പം ലാലു അലക്സ്, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, ബോബൻ സാമുവൽ, പാഷാണം ഷാജി, ജാഫർ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, സീമ ജി. നായർ, മഞ്ജു പത്രോസ് തുടങ്ങിയവരും താരനിരയിലുണ്ട്. കെ. ഷിബുരാജാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം പി.സി.ലാലും സംഗീതം ബിജു റാമും നിർവഹിച്ചിരിക്കുന്നു.
Read Moreമണിരത്നം ചിത്രത്തില്‍ നിന്നും പിന്മാറിയതിന്റെ കാരണം…. ഫഹദ് പറയുന്നു…
മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനത്തിൽ നിന്നും പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി ഫഹദ് ഫാസിൽ. ചിത്രത്തിൽ നിന്നും താരം പിന്മാറിയതിനെ ചൊല്ലി നിരവധി അഭ്യൂഹങ്ങൾ പരന്ന സാഹചര്യത്തിലാണ് താരം തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ ചിത്രത്തിൽ വിശ്വാസമില്ലാത്തതിനാലാണ് താൻ പിന്മാറിയതെന്നാണ് ഫഹദ് വ്യക്തമാക്കുന്നത്. അവസാന നിമിഷം വരെ ഞാൻ ആ സിനിമ മനസിൽ കാണാൻ ശ്രമിച്ചു. പക്ഷെ എനിക്ക് അതിന് സാധിച്ചില്ല. മനസിൽ ഒരു സിനിമ കാണാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വേണ്ട എന്ന തീരുമാനം സ്വീകരിക്കുന്നത്. വിശ്വാസമില്ലാത്ത സിനിമയിൽ അഭിനയിച്ചാൽ എല്ലാവർക്കും അത് ബുദ്ധിമുട്ടാകും. ഞാൻ ഈ തീരുമാനം സ്വീകരിച്ചതിന്റെ കാരണം മണിസാറിന് മനസിലാക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുണ്‍ വിജയ്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തെ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലിനു പകരം ചിത്രത്തിലെത്തിയതാണ് അരുണ്‍ വിജയ്.
Read Moreമമ്മുക്കയോട് അങ്ങനെ പറയാൻ എനിക്ക് സാധിക്കില്ലായിരുന്നു: ഷംന കാസിം
റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ സേതു ചിത്രം കുട്ടനാടൻ ബ്ലോഗിന്റെ ചിത്രീകരണത്തിനിടെയുണ്ടായ തനിക്കുണ്ടായ ബുദ്ധിമുട്ട് തുറന്നു പറഞ്ഞ് നടി ഷംനാ കാസിം. പോലീസുദ്യോഗസ്ഥയായ നീന എന്നു പേരുള്ള തന്റെ കഥാപാത്രം മമ്മൂട്ടിയോട് “എഴുന്നേൽക്കടോ’ എന്ന് പറയുന്ന രംഗം സിനിമയിലുണ്ട്. എന്നാൽ എനിക്ക് മമ്മൂട്ടിയോട് അങ്ങനെ പറയുവാൻ സാധിക്കില്ലായിരുന്നു. സംവിധായകനോടും മമ്മൂട്ടിയോടും എനിക്ക് ഇതു ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞു. എന്നാൽ സേതു ചേട്ടനും മമ്മുക്കയും എനിക്ക് ധൈര്യം പകർന്നു. അതുകൊണ്ടു മാത്രമാണ് ആ രംഗം ചിത്രീകരിക്കുവാൻ എനിക്ക് സാധിച്ചത്. ഷംന പറഞ്ഞു. സണ്ണി വെയ്ൻ, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ധിഖ്, നെടുമുടി വേണു എന്നിവരും മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. അനന്തവിഷന്റെ ബാനറിൽ പി. മുരളീധരനും ശാന്താ മുരളീധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Read Moreകൊല്ലവർഷം 1193; സംസ്ഥാനം നേടിട്ട മഹാപ്രളയം സിനിമയാകുന്നു
സംസ്ഥാനത്തെയൊട്ടാകെ പിടിച്ചുലച്ച പ്രളയം സിനിമയാകുന്നു. നവാഗതനായ അമൽ നൗഷാദ് കഥയും തരിക്കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രത്തിന് കൊല്ലവർഷം 1193 എന്നാണ് പേര് നൽകിയിരിക്കുന്നത്. 2005ൽ ചെന്നൈയെ തകർത്തെറിഞ്ഞ മഹാപ്രളയത്തെ ആസ്പദമാക്കിയൊരുക്കുന്ന ചെന്നൈ വാരം എന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥയിൽ അൽപ്പം മാറ്റം വരുത്തിയാണ് കൊല്ലവർഷം 1193 ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. സിനിമയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Read Moreആ ചിത്രം പുറത്തുവന്നതെങ്ങനെ? ചിമ്പുവിന് പറയാനുള്ളത്
ചിമ്പുവും നയന്‍താരയുമായുള്ള പ്രണയകഥകളും ലിപ്ലോക്ക് വിവാദങ്ങളും ഒരു സമയത്ത് സിനിമ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിന്നു. ഏവരും മറന്നു തുടങ്ങിയ ലിപ്ലോക്ക് വിവാദം ഇപ്പോള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ഇക്കുറി ചിമ്പു തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. താനും നയന്‍താരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് ചിമ്പുപറയുന്നത്. താന്‍ ഈ കാര്യത്തില്‍ നിരപരാധിയാണ്. ആ ചിത്രങ്ങള്‍ ദുബായിയില്‍ വെച്ചാണ് എടുത്തത്. അവിടെ നിന്നും കാമറ വാങ്ങിയിരുന്നു. അന്നെടുത്ത ചിത്രങ്ങള്‍ എങ്ങനെയാണ് ലീക്കായതെന്ന് തനിക്കറിയില്ലെന്നാണ് ചിമ്പു പറയുന്നത്. ജീവിതത്തില്‍ ഇതുവരെ അവരുടെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ ചിമ്പു വെളിപ്പെടുത്തിയത്.
Read Moreനടന് അനീഷിനു കൂട്ടായി ഐശ്വര, വിവാഹം ജീവിതത്തിലേക്ക് കടക്കുന്നത് സാമൂഹ്യപ്രതിബദ്ധതയുള്ള നടന്
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ അനീഷ് ജി മേനോന് വിവാഹിതനാവുകയാണ്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നുവെന്നും കല്യാണ തീയതി എല്ലാവരെയും അറിയിക്കാമെന്നും താരം പറയുന്നു. വളരെ ലളിതമായ ചടങ്ങില്‍ എല്ലാവര്ക്കും ഒത്തുകൂടാം. എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാവണമെന്നും അനീഷ്് കുറിച്ചിട്ടുണ്ട്.. മോതിരമാറ്റത്തിനിടയിലെ ചിത്രവും അദ്ദേഹം ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപൂര്‍വ്വരാഗത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ ഒടിയനിലെത്തി നില്‍ക്കുകയാണ്. റിലീസ് ചെയ്യാനിരിക്കുന്ന നിരവധി സിനിമകളില്‍ ഈ താരം അഭിനയിച്ചിട്ടുണ്ട്. ബെസ്റ്റ് ആക്ടര്‍, ദൃശ്യം, വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാപ്പുച്ചിനോ, തുടങ്ങിയ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനാണ് താനെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അയല്‍വാസിയുടെ ബാഗ് തട്ടിയെടുത്ത പിടിച്ചുപറി സംഘത്തെ സാഹസികമായി നേരിട്ടതും പ്രളയബാധിതരെ സഹായിക്കാനായി…
Read Moreമോഹൻലാലോ മമ്മൂട്ടിയോ മികച്ചത്..? സിബി മലയിൽ പറയുന്നു
മമ്മൂട്ടി സ്റ്റൈലൈസ്ഡും മോഹൻലാൽ വളരെ സ്വാഭാവികമായി പ്രതികരിക്കുന്നയാളുമാണെന്ന് സംവിധായകൻ സിബി മലയിൽ. മാത്രമല്ല മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരിക്കലും താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് മലയാളത്തിലെ താരരാജാക്കന്‍മാരെക്കുറിച്ച് സിബി മലയിൽ വാചാലനായത്. ഇരുവരും മികച്ചവരാണ് അല്ലെങ്കിൽ നാൽപതോളം വർഷം ഈ മേഖലയിൽ അവർക്കെങ്ങനെ നിൽക്കാൻ കഴിയും. ഈ രംഗത്ത് പിടിച്ചു നിന്നത് അവരുടെ സിദ്ധി കൊണ്ട് തന്നെയാണ്. രണ്ട് പേരും രണ്ട് സ്റ്റൈൽ ആക്ടിംഗിന്റെ ആൾക്കാരാണ്. മമ്മൂട്ടി കുറച്ച് കൂടെ സ്റ്റൈലൈസ്ഡാണ്. ലാൽ വളരെ സ്വഭാവികമായി പ്രതികരിക്കുന്നയാളും . കിരീടം, ദശരഥം എന്നിവയൊക്കെ ചെയ്യുന്പോൾ ലാലിന് 29 വയസാണ്. ഇപ്പോഴുള്ള ഏതൊരു ആർട്ടിസ്റ്റാണ് ആ പ്രായത്തിൽ അത്രയും പവർഫുള്ളായിട്ടുള്ള കഥാപാത്രം ചെയ്തിരിക്കുന്നത്. ഇപ്പോഴുള്ളവർ ആരും കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങൾ ചെയ്തിട്ടില്ല സിബി മലയിൽ പറയുന്നു. മലയാള സിനിമയിലെ മറ്റുള്ള നടന്മാരിൽ നിന്ന് ഒരു ചുവട് മുന്നിലായി…
Read Moreഒറ്റ വാക്കേയുള്ളൂ ! തല അജിത്ത് വാക്ക് പാലിക്കുന്നു
തല അജിത്ത് വാക്ക് പാലിക്കുന്നു. വിശ്വാസം എന്ന ചിത്രത്തിനു ശേഷം തല അജിത്ത് അഭിനയിക്കുന്ന അടുത്ത സിനിമ ഒരുക്കുന്നത് ബോളിവുഡ് നിർമാതാവ് ബോണി കപൂർ ആണ്. വർഷങ്ങൾക്കു മുൻപ് ബോണി കപൂറിന്റെ ഭാര്യകൂടിയായ അന്തരിച്ച നടി ശ്രീദേവിക്ക് നൽകിയ വാക്കു പാലിക്കുന്നതിന്റെ ഭാഗമായാണ് തന്റെ അടുത്ത ചിത്രം ബോണിയുമൊത്താകാൻ അജിത്ത് തയാറായത്. വിനോദാണ് ഈ ചിത്രം സംവിധാനം ചെയ്യുക. 2012ൽ ശ്രീദേവിക്കൊപ്പം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന ചിത്രത്തിൽ അഭിനയിക്കുന്പോഴാണ് താരം വാക്ക് നൽകിയത്. ‘ഇംഗ്ലീഷ് വിംഗ്ലീഷി’ന്റെ ഹിന്ദി പതിപ്പിൽ അമിതാഭ് ബച്ചൻ ചെയ്ത വേഷമായിരുന്നു തമിഴിൽ അജിത് ചെയ്തത്. അന്ന് തങ്ങളുടെ പ്രൊഡക്ഷൻ കന്പനിയുമൊത്ത് ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവി അജിത്തിനോട് ആവശ്യപ്പെട്ടിരുന്നു. അവസരം ഒത്തുവരുന്പോൾ നോക്കാമെന്ന് അജിത്ത് ഉറപ്പും നൽകിയിരുന്നു. ശ്രീദേവി വിടപറഞ്ഞെങ്കിലും നൽകിയ ഉറപ്പ് പാലിക്കാൻ അജിത്ത് മുന്നോട്ടു വരികയായിരുന്നു. സിനിമാ ലോകത്തു നിന്നു…
Read More