ബോളിവുഡിലെ സൂപ്പർ നായകൻ ഹൃത്വിക് റോഷനും സൂസന്ന ഖാനും ഏറെക്കാലം മാതൃകാ ദന്പതികളായി ജീവിച്ചശേഷം വേർപിരിഞ്ഞവരാണ്. 14വർഷം ആരിലും അസൂയ ഉളവാക്കുന്ന രീതിയിൽ ജീവിച്ച ഈ ദന്പതികൾ 2014ൽ ആണ് വേർപിരിഞ്ഞത്. വേർപിരിഞ്ഞെങ്കിലും ഇവർക്കിടയിലെ സൗഹൃദം ശക്തമാണ്. കഴിഞ്ഞ ദിവസം മക്കളായ ഹൃഹാൻ, ഹൃദാൻ എന്നിവരോടൊപ്പം ഹൃത്വിക്കും സൂസന്നയും സിനിമ കാണാൻ തിയറ്ററിൽ ഒന്നിച്ചെത്തിയതോടെയാണ് വിവാഹവാർത്തകൾ സജീവമായിരിക്കുന്നത്. വിവാഹവാർത്തകളോട് ഹൃത്വിക്കോ സൂസന്നയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇരുവരും വേർപിരിഞ്ഞെങ്കിലും കുട്ടികളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ്. അച്ഛന്റെയോ അമ്മയുടെയോ സ്നേഹം അറിയാതെ കുട്ടികൾ വളരരുതെന്ന നിർബന്ധ ബുദ്ധി ഇരുവർക്കും ഇടയിലുണ്ട്. അതുകൊണ്ടാണ് അവസരം കിട്ടുന്പോഴെല്ലാം മക്കളോടൊപ്പം സമയം ചെലവഴിക്കാൻ ഹൃത്വിക്കും സൂസന്നയും ഒരുമിക്കുന്നതെന്നാണ് അവരുടെ സുഹൃത്തുക്കൾ പറയുന്നത്. ഇരുവരും മക്കളോടൊപ്പം ഒന്നിക്കുന്പോഴെല്ലാം വീണ്ടും വിവാഹിതരായേക്കുമെന്ന തരത്തിൽ പപ്പരാസികൾ വാർത്തകൾ നൽകാറുണ്ടെങ്കിലും അതൊന്നും ശരിയല്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
Read MoreCategory: Movies
ഞാൻ വരനെ അന്വേഷിച്ച് അലയുകയല്ല; സോഷ്യൽമീഡിയയ്ക്കെതിരെ ആഞ്ഞടിച്ച് തമന്ന
സാമൂഹ്യമാധ്യമങ്ങളിൽ കൂടി വ്യാപകമായി പ്രചരിക്കുന്ന തന്റെ വിവാഹവാർത്തകൾക്കെതിരെ പ്രതികരിച്ച് തെന്നിന്ത്യൻ താരം തമന്ന. തമന്ന വിവാഹിതയാകുവാൻ തയാറെടുക്കുകയാണെന്നും വരൻ ക്രിക്കറ്റ് താരമാണെന്നുമുള്ള തരത്തിൽ പ്രചരിച്ച വാർത്തകളാണ് ഇവരെ പ്രകോപിപ്പിച്ചത്. ഒരു ദിവസം അതൊരു നടനായിരിക്കും. മറ്റൊരു ദിവസം ക്രിക്കറ്റ് താരമായി. ഇപ്പോഴിതാ ഡോക്ടറാണ്. ഇത്തരത്തിലുള്ള പ്രചരണങ്ങളെല്ലാം കാണുന്പോൾ ഞാൻ ഭർത്താവിനെ കിട്ടാൻ അലഞ്ഞ് നടക്കുകയാണെന്ന തോന്നലാണുണ്ടാകുന്നത്. പ്രണയത്തിലാവുക എന്ന ആശയത്തോട് എനിക്ക് നല്ല താൽപര്യമുണ്ടെങ്കിലും എന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന ഇത്തരം അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരിക്കലും ഞാൻ പ്രോത്സാഹിപ്പിക്കുകയില്ല. ഒറ്റയ്ക്ക് ജീവിക്കുന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്. അല്ലാതെ എന്റെ മാതാപിതാക്കൾ വരനെ അന്വേഷിച്ച് അലയുകയല്ല. സിനിമയോട് മാത്രമാണ് എന്റെ പ്രണയം. ഷൂട്ടിങ് തിരക്കുകളുമായി ജീവിതം മുന്നോട്ടുപോകുന്പോൾ എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടാകുന്നത്. ഞാൻ അത്ഭുതപ്പെടുകയാണ്. ഇത് ദോഷകരവും അപമാനകരവുമാണ്. ഞാൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് ഉറപ്പായും തുറന്ന്…
Read Moreനിങ്ങളെന്നെ വിളിച്ചില്ലല്ലോ ? നോ പറയേണ്ട സ്ഥലത്തു നോ പറയാൻ എനിക്കു യാതൊരു മടിയുമില്ല; അശ്വതി മനസുതുറക്കുന്നു…
ഷിജീഷ് യു.കെ. വാക്കിംഗ് ഇൻ ദി മൂണ്‍ലൈറ്റ്, ആം തിങ്കിംഗ് ഓഫ് യു.. സത്യം ശിവം സുന്ദരത്തിലെ ഈ സുന്ദരപ്രണയഗാനം കേൾക്കുന്പോൾ പ്രേക്ഷക മനസിലേക്ക് പനിനീർപ്പൂവിന്റെ ചന്തമുള്ള ഒരു പെണ്‍കുട്ടി ഓടിയെത്തും. സിനിമയിൽ ചാക്കോച്ചനൊപ്പം ആടിപ്പാടിയ അശ്വതി എന്ന നായിക. 17 വർഷത്തെ ഇടവേളയ്ക്കുശേഷം റോൾ മോഡൽസ് എന്ന ചിത്രത്തിലൂടെ ഈ അഭിനേത്രി തിരിച്ചെത്തിയപ്പോൾ പഴയ സ്നേഹം നുള്ളുപോലും കളയാതെ പ്രേക്ഷകരും സിനിമാലോകവും തിരിച്ചുനൽകി. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ് അശ്വതിയെ തേടിയെത്തുന്നത്. കാന്പുള്ള പെണ്കഥാപാത്രങ്ങൾക്കായി ചമയമിടുന്നതിന്റെ തിരക്കിലും സണ്‍ഡേ ദീപിക വായനക്കാർക്കായി അശ്വതി സമയം കണ്ടെത്തിയപ്പോൾ… നിങ്ങളെന്നെ വിളിച്ചില്ലല്ലോ! ഒന്നാമനായിരുന്നു ആദ്യവരവിലെ അവസാന ചിത്രം. ലാലേട്ടൻ-തന്പി കണ്ണന്താനം സാറിന്റെ സിനിമ. പക്ഷേ, എന്തുകൊണ്ടോ അതിനുശേഷം നല്ല ഓഫറുകൾ തേടിയെത്തിയില്ല. ഞങ്ങളുടേതു ദുബായ് സെറ്റിൽഡ് ഫാമിലിയാണ്. എന്റെ പപ്പ ദുബായ് എയർഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്നു. മമ്മിക്കും അവിടെ ജോലിയുണ്ട്.…
Read Moreവില്ലത്തിയായി സിമ്രാൻ
ഒരുകാലത്ത് തമിഴ് സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന സിമ്രാൻ വില്ലത്തിയായി അഭിനയിക്കുന്നുവെന്ന് വാർത്തകൾ. ശിവകാർത്തികേയനെ നായകനാക്കി പൊന്റാം സംവിധാനം ചെയ്യുന്ന സീമാരാജ എന്ന ചിത്രത്തിൽ സിമ്രാൻ വില്ലത്തിയാകുമെന്നാണ് വാർത്തകൾ. എന്നാൽ ഈ വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സീമാരാജയിലെ നായിക സാമന്തയാണ്. 24എഎം സ്റ്റുഡിയോ നിർമിക്കുന്ന സീമാരാജയിലെ മറ്റു താരങ്ങൾ നെപ്പോളിയൻ, സൂരി, സതീഷ്, യോഗിബാബു, മനോബാല എന്നിവരാണ്. ചിത്രത്തിലെ വാരേൻ വാരേൻ എന്ന ഗാനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ഡി ഇമ്മൻ ആണ് സംഗീത സംവിധാനം.
Read Moreസഞ്ജുവിനെതിരെ അബുസലിം; രാജ്കുമാർ ഹിറാനിക്ക് വക്കീൽ നോട്ടീസയച്ചു
ബോളിവുഡിലെ വിവാദനായകൻ സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സഞ്ജുവിനെതിരെ അധോലോക നായകൻ അബുസലിം. ചിത്രത്തിൽ തന്നെക്കുറിച്ച് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നുണ്ടെന്ന് കാട്ടി അദ്ദേഹം സിനിമയുടെ സംവിധായകനായ രാജ്കുമാർ ഹിറാനിക്ക് വക്കീൽ നോട്ടീസ് അയച്ചു. തന്നെപ്പറ്റിയുള്ള ഭാഗങ്ങൾ സിനിമയിൽ നിന്നും പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ നീക്കം ചെയ്യണമെന്നും അദ്ദേഹം വക്കീൽ നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. 1993ലെ കലാപസമയത്ത് കൈയ്യിൽ ആയുധം സൂക്ഷിച്ചെന്ന് സഞ്ജുവിന്റെ കഥാപാത്രം സിനിമയിൽ സമ്മതിക്കുന്ന രംഗമുണ്ട്. മാത്രമല്ല അബുസലിമാണ് ഈ ആയുധങ്ങൾ കൈമാറിയതെന്നും പറയുന്നുണ്ട്. ഈ രംഗങ്ങളാണ് പ്രശ്നങ്ങൾക്കു കാരണം. എന്നാൽ താൻ ഒരിക്കൽ പോലും സഞ്ജയ് ദത്തുമായി കൂടിക്കാഴ്ച്ച നടത്തുകയോ ആയുധം കൈമാറുകയോ ചെയ്തിട്ടില്ലെന്നാണ് അബുസലീം പറയുന്നത്. 1993ലെ കലാപത്തെ തുടർന്ന് പിടിയിലായ അബുസലീം ഇപ്പോൾ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
Read Moreആദ്യത്തെ കുട്ടി വളർന്നുവരുന്നു, രണ്ടാമത്തെ കുട്ടി ഉടനെയാവും! അല്പം സമാധാനം വേണം, അതാ മാറുന്നത്
ആദ്യത്തെ കുട്ടി വളർന്നുവരുന്നു, രണ്ടാമത്തെ കുട്ടി ഉടനെയാവും. കുട്ടികൾ വളർന്നുവരുന്നത് സമാധാന അന്തരീക്ഷത്തിലാവണം. അതിനാലാണ് പുതിയ താമസസ്ഥലത്തേക്ക് ഷാഹിദും കുടുംബവും താമസം മാറ്റുന്നത്-ഷാഹിദിന്റെ അയൽക്കാരിലൊരാൾ പറയുന്നു. ബോളിവുഡ് സുന്ദരൻ ഷാഹിദ് കപൂറും ഭാര്യ മിറയും മകൾ മിഷയും ജുഹുവിലെ വീട്ടിൽനിന്ന് പുതിയ ആഡംബര അപ്പാർട്ട്മെന്റിലേക്ക് എന്തിനു താമസം മാറുന്നുവെന്ന് തിരക്കിയ പപ്പരാസികളോടാണ് ജുഹുവിലെ അയൽക്കാരിലൊരാൾ ഇങ്ങനെ പ്രതികരിച്ചത്. ഷാഹിദ് കപൂറിന് സന്തോഷത്തിന്റെ നാളുകളാണ്. അവസാനമായി പുറത്തിറങ്ങിയ പത്മാവത് ബോക്സ്ഓഫീസിൽ മുന്നൂറുകോടി രൂപ വാരി. ഇതോടൊപ്പം ഭാര്യ മിറ രണ്ടാമതും ഗർഭിണിയാണ്. ഇതു രണ്ടുമാണ് ഷാഹിദിനു സന്തോഷം നൽകുന്ന കാര്യങ്ങൾ. മുംബൈയിൽ 55.60 കോടി രൂപ മുടക്കി ഷാഹിദ് ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്. വീടിന്റെ രജിസ്ട്രേഷനു മാത്രമായി മൂന്നുകോടിയോളം രൂപ മുടക്കി. ത്രീ സിക്സ്റ്റി വെസ്റ്റിലെ ടവർ ബിയുടെ 42,43 ഫ്ളോറുകളാണ് ഷാഹിദ് സ്വന്തമാക്കിയത്. 427.98, 300.48 സ്ക്വയർ…
Read Moreഭരതൻ പുരസ്കാരം ദിലീഷ് പോത്തന്
തൃശൂർ: ഭരതൻ പുരസ്കാരം സംവിധായകൻ ദിലീഷ് പോത്തന് നൽകുമെന്ന് ഭരതൻ സ്മൃതി സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 30 ന് വൈകീട്ട് ആറിന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ചേരുന്ന ഭരതൻ സ്മൃതി സമ്മേളനത്തിൽ സംവിധായകൻ മോഹനനും ഭരതന്റെ പത്നിയും തൃശൂർ സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെപിഎസി ലളിതയും ചേർന്ന് കല്യാണ്‍ ഭരത് മുദ്ര സുവർണ പതക്കം (ഒരു പവൻ) ദിലീഷ് പോത്തന് സമ്മാനിക്കും. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ഭയാനകം സിനിമയുടെ സംവിധായകൻ ജയരാജിനേയും, അഭിനേതാവും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരേയും കല്യാണ്‍ ജ്വല്ലേഴ്സ് ചെയർമാൻ ടി.എസ് കല്യാണരാമൻ ആദരിക്കും. ഡോ. സുന്ദർ മേനോൻ അധ്യക്ഷത വഹിക്കും. സംവിധായകരായ മോഹൻ, ജയരാജ്, നിർമാതാവ് വി.ബി.കെ മേനോൻ എന്നിവർ അനുസ്മരണം നിർവഹിക്കും. തുടർന്ന് ഗസൽ മഹഫിൽ അരങ്ങേറും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ സംഗീത…
Read Moreതൽക്കാലത്തേക്ക് പോകുന്നു..! താരരാജാക്കൻമാരുടെ സൈബർ ഗുണ്ട ആർമിയുടെ ആക്രമണം; സജിത മഠത്തിൽ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു
കോഴിക്കോട്: സൈബർ ഗുണ്ട ആക്രമണത്തെ തുടർന്ന് നടി സജിത മഠത്തിൽ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താരരാജാക്കൻമാരുടെ സൈബർ ഗുണ്ട ആർമിയുടെ ആക്രമണം താങ്ങാനുള്ള കരുത്തില്ലെന്നും അതിനാൽ പേജ് ഡിലീറ്റു ചെയ്യുകയാണെന്നും സജിത അറിയിച്ചു. ഫേസ്ബുക്ക് അക്കൗണ്ടും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു. ചലച്ചിത്ര അവാർഡ്ദാന ചടങ്ങിലേക്ക് മുഖ്യതിഥിയായി മോഹൻലാലിനെ ക്ഷണിക്കരുതെന്ന ഭീമഹർജിയിൽ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സജിതയുടെ ഫേസ്ബുക്ക് പേജിൽ സൈബർ ഗുണ്ട ആക്രമണമുണ്ടായത്. നേരത്തേ, ഇതേവിഷയത്തിൽ സൈബർ ആക്രമണം നേരിട്ട സംവിധായകൻ ഡോ. ബിജുവും ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തിരുന്നു.
Read Moreആശങ്കയേതും വേണ്ട..! ‘രണ്ടാമൂഴം’ സംഭവിക്കും 2019 ജൂലൈയില്‍; എ.ആർ. റഹ്മാനും ലീ വിറ്റാക്കറും ചിത്രത്തിന്റെ ഭാഗമായേക്കും
കോട്ടയം: ആശങ്കയേതും വേണ്ട, മലയാളി ഏറ്റവും കൂടുതല്‍ കൊണ്ടാടിയ നോവലിന്റെ, എംടിയുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രഭാഷ്യം വരും. അതും ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമായിത്തന്നെ. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണവുമായി നിര്‍മാതാവ് ബി.ആര്. ഷെട്ടിയും സംവിധായകന് വി.എ. ശ്രീകുമാറും രംഗത്തെത്തി. അടുത്ത വര്‍ഷം ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്നലെ ഇരുവരും ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഷെട്ടിതന്നെയാണ് രണ്ടാമൂത്തിന്റെ ഷൂട്ടിംഗിനെ സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ സംവിധായകന് ശ്രീകുമാറും രണ്ടാമൂഴത്തിന്റെ പുരോഗതി വെളിപ്പെടുത്തി. ‘അതെ, ആ വലിയ വാര്‍ത്ത ഇതാ, ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രം രണ്ടാമൂഴത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജൂലൈയില്‍ ആരംഭിക്കും’. -ബി.ആര്. ഷെട്ടി ട്വിറ്ററില്‍ കുറിച്ചു.‘ഇത്രയും നാളും ഒരു സ്വപ്നത്തിന്റെ പിന്നാലെയായിരുന്നു. ഇനി അത് യാഥാര്‍ഥ്യമാകാന്‍ പോകുന്നു. വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ്് ബി.ആര്. ഷെട്ടിയുമായി നടത്തി. ഇത്തരത്തിലൊരു സിനിമയുമായി മുന്നോട്ടുപോകാനുള്ള എല്ലാ…
Read Moreവിക്രം – കീർത്തി പാട്ട് ഹിറ്റായി
സ്വാമി സ്ക്വയർ ചിത്രം ഇറങ്ങും മുന്നേ ചിത്രത്തിലെ പാട്ട് ഹിറ്റ് ലിസ്റ്റിൽ ഇടം നേടി. നായിക കീർത്തിയും വിക്രമും ചേർന്ന് പാടിയ പാട്ടാണ് യു ട്യൂബിൽ ഹിറ്റായത്. പെണ്ണൈ ഉന്നൈ പാത്താൽ എന്നു തുടങ്ങുന്ന ഗാനവും മേക്കിംഗ് വീഡിയോയുമാണ് യു ട്യൂബിൽ ലക്ഷങ്ങൾ കണ്ണോടിച്ചത്. 10 ലക്ഷത്തിനോട് അടുത്ത് ആൾക്കാരാണ് പാട്ട് ഇതിനോടകം കണ്ടത്. ഹരി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും.
Read More