അഭിസാരിക എന്ന വിളികേൾക്കുന്പോൾ തനിക്ക് ജീവനൊടുക്കാൻ തോന്നുന്നുവെന്ന് ശ്രീ റെഡ്ഡി. തന്നെ നിരവധി പേർ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് തുറന്നു പറഞ്ഞ് വിവാദങ്ങൾക്ക് തിരികൊളുത്തിയ നടിയാണ് തനിക്കിപ്പോൾ ജീവനൊടുക്കാൻ തോന്നുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുന്നത്. “”കരയാനല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനാകുന്നില്ല. കോളിവുഡിൽ പോലും എന്നെ ആൾക്കാർ അഭിസാരികയെന്നാണ് വിളിക്കുന്നത്. ഞാൻ അഭിസാരികയല്ല ഇരയാണ്. എന്റെ കുടുംബം ഇതെങ്ങനെ ഉൾക്കൊള്ളും ഇപ്പോൾ എനിക്ക് ജീവനൊടുക്കാനാണ് തോന്നുന്നത്.”- ശ്രീ റെഡ്ഡി പറഞ്ഞു. തനിക്കൊപ്പം ആരുമില്ല. എന്തിനാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും നടി പറഞ്ഞു.
Read MoreCategory: Movies
ദീപിക മെഴുകു സുന്ദരി
ലണ്ടനിലും ഡൽഹിയിലും ദീപിക പദുക്കോണിന്റെ മെഴുകു പ്രതിമകൾ വരും. മെഴുകു പ്രതിമകൾ സ്ഥാപിക്കാനുള്ള ജോലികൾ തുടങ്ങിക്കഴിഞ്ഞു. ലണ്ടനിലെ മാഡം തുസോയിലെ മെഴുകു പ്രതിമകളിൽ ഒന്നാകാൻ ഒരുങ്ങിയിരിക്കുകയാണ് ദീപിക പദുക്കോൺ. അടുത്ത വർഷം ലണ്ടനിലെ മ്യൂസിയത്തിൽ പ്രതിമയെത്തും. ഡൽഹിയിലും അധികം താമസിക്കാതെ പ്രതിമ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിന് വേണ്ടി മ്യൂസിയ അധികൃതർ ലണ്ടനിൽവച്ച് ദീപികയുമായി കൂടിക്കാഴ്ച നടത്തി. താൻ മെഴുകു പ്രതിമായാകാൻ പോകുന്ന കാര്യം ദീപിക ട്വിറ്റർ പേജിലൂടെയാണ് അറിയിച്ചത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, കത്രീന കൈഫ്, പ്രഭാസ്, ഐശ്വര്യ റായി എന്നിവരുടെ പ്രതിമ മ്യൂസിയത്തിലുണ്ട്. ഇവർക്ക് പിന്നാലെയാണ് ദീപിക ഇവിടെ സ്ഥാനം പിടിക്കുന്നത്.
Read Moreപ്രായം എനിക്കു പ്രശ്നമല്ല..! അമേരിക്കന് ഗായകനും നടനുമായ നിക് ജോനാസ് പറയുന്നു
പ്രായത്തിൽ മുതിർന്ന സ്ത്രീകളെ പ്രണയിക്കുന്നതിൽ തെറ്റില്ലെന്ന വാദമുയർത്തി നിക് ജോനാസ്. ബോളിവുഡിലെ സൂപ്പർസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസും തമ്മിൽ പൊരിഞ്ഞ പ്രേമമാണെന്നാണ് കുറേ നാളുകളായി കേൾക്കുന്ന വാർത്ത. നിക് പ്രിയങ്കയേക്കാൾ പത്തുവയസിന് ഇളയതാണ്. പത്തുവയസിനു മൂത്ത പ്രിയങ്കയെ എന്തിനാ ചെക്കാ നീ പ്രേമിക്കുന്നതെന്ന് പലരും നിക്കിനോട് ചോദിച്ചുവത്രേ. പ്രായത്തിൽ മുതിർന്ന സ്ത്രീകളെ പ്രണയിക്കുന്നത് നല്ലതാണെന്ന മറുപടിയാണ് നിക് നൽകിയിരിക്കുന്നത്. ആന്റി കോഹന്റെ ഷോയിൽ അതിഥിയായി വന്നപ്പോഴും നിക് ആ ചോദ്യം നേരിട്ടു. പ്രണയിക്കുന്നതിൽ ഞാൻ അതിർത്തി വയ്ക്കാറില്ല. ഞാൻ പ്രേമിച്ച സ്ത്രീകളിൽ ഏറ്റവും മുതിർന്ന സ്ത്രീക്ക് 35 വയസുണ്ട്. പ്രായം ഒരു നന്പർ മാത്രമാണ് – നിക് പറഞ്ഞു. കേറ്റ് ഹൂഡ്സണ്, ഡെൽറ്റാ ഗൂഡ്രെം എന്നിവരുമായി നിക് പ്രണയത്തിലാണെന്ന് നേരത്തേ പ്രചാരണങ്ങളുണ്ടായിരുന്നു. ഇവർ നികിനേക്കാൾ മുതിർന്നവരാണ്. ആന്റി കോഹൻ ഷോയുടെ മറ്റൊരു…
Read Moreആ പ്രണയം അവസാനിച്ചോ?
ബോളിവുഡ് സുന്ദരി ക്രിതി സനനും ബോളിവുഡ് നടൻ സുശന്ത് സിംഗ് രജ്പുത്തും പ്രണയബന്ധം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ക്രിതിയും സുശന്തും തങ്ങൾ പ്രണയത്തിലാണെന്ന് ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ലാത്തതിനാൽ തങ്ങൾ വേർപിരിഞ്ഞുവെന്ന കാര്യവും ഇവർ പരസ്യമായി പറയില്ല. അതേസമയം, ഇരുവരെയും ഇപ്പോൾ ഒരുമിച്ച് കാണുന്നില്ലായെന്നും ഇവർക്കിടയിൽ അകലം വർധിച്ചതായും പ്രണയബന്ധം ഇവർ അവസാനിപ്പിച്ചതായുമാണ് വിവരങ്ങൾ വരുന്നത്. രണ്ടുപേരും ഇപ്പോൾ ഷൂട്ടിംഗ് തിരക്കിലാണ്. ഇടവേളകൾ കിട്ടിയാൽ പോലും ഇരുവരും ഇപ്പോൾ പരസ്പരം കാണാൻ ശ്രമിക്കുന്നില്ലത്രേ. മുന്പ് അങ്ങനെയല്ലായിരുന്നു കാര്യങ്ങൾ. ഷൂട്ടിംഗ് ഇടവേളയിൽ അല്പം സമയം കിട്ടിയാൽ ഇരുവരും ഒന്നിക്കുമായിരുന്നു. ഒരുമിച്ച് പുറത്തുപോകും, സിനിമകാണും, ഭക്ഷണം കഴിക്കും, ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യും തുടങ്ങി കുറേ കലാപരിപാടികൾ ഉണ്ടായിരുന്നു. സുശന്തും ക്രിതിയും ഒന്നിച്ച റാബ്ത എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചാണ് ഇവർ പ്രണയത്തിലായത്. ഈ ചിത്രം ഒരു പരാജയമായിരുന്നുവെങ്കിലും ഇവരുടെ പ്രണയം വൻ…
Read Moreജൂഹിയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നു: സൽമാൻ ഖാൻ
ജൂഹി ചൗളയെ താൻ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ഈ കാര്യം ജൂഹിയുടെ അച്ഛനോട് പറയുകയും ചെയ്തു. എന്നാൽ അന്ന് അദ്ദേഹം തന്റെ ആഗ്രഹത്തിന് നേരെ പച്ചക്കൊടി വീശിയില്ല. ഇതു പറയുന്നത് നടൻ സൽമാൻ ഖാൻ ആണ്. ജൂഹിയും ഒത്ത് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു എന്നാൽ ജൂഹി അതിന് തയ്യാറായിരുന്നില്ല. ജൂഹി ചൗള തന്റെ മനം കവർന്ന സുന്ദരിയാണെന്ന് ഒരു ചാറ്റ് ഷോയ്ക്കിടെയാണ് സൽമാൻ പറഞ്ഞത്. തുടർന്നാണ് ജൂഹിയും ഒത്ത് അഭിനയിക്കാൻ കഴിയാത്തതിന്റെ കാര്യവും അദ്ദേഹം വെളിപ്പെടുത്തിയത്.
Read Moreകടൈക്കുട്ടി സിങ്കത്തിന്റെ ലാഭത്തിൽ നിന്നും ഒരു കോടി രൂപ കർഷകർക്ക് നൽകി സൂര്യ
കാർത്തി നായകനായി എത്തിയ കടൈക്കുട്ടി സിങ്കത്തിന്റെ ലാഭത്തിൽ നിന്നും ഒരു കോടി രൂപ ദുരിതമനുഭവിക്കുന്ന കർഷകർക്കു നൽകി കാർത്തിയുടെ സഹോദരനും ചിത്രത്തിന്റെ നിർമാതാവുമായ സൂര്യ. കാർഷിക വികസനത്തിനും പഠനത്തിനുമാണ് ഈ തുക സൂര്യ നൽകിയത്. സയ്യേഷ നായികയായി എത്തിയ ചിത്രത്തിൽ പ്രിയ, സത്യരാജ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാർഷിക രംഗത്തെ പ്രശ്നങ്ങളായിരുന്നു ഈ സിനിമയുടെ പ്രമേയം.
Read Moreമോഹൻലാലിനെ തടയാൻ നിങ്ങൾക്ക് ഒപ്പ് മതിയാകില്ല: മേജർ രവി
സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ ചലച്ചിത്രപ്രവർത്തകരടക്കം 105 പേർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഇവർക്കൊപ്പം പ്രകാശ് രാജിന്റെ പേര് ഉയർന്നെങ്കിലും ഇത്തരമൊരു ഹർജിയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിവാദങ്ങൾക്ക് മറുപടിയുമായി നടനും സംവിധായകനുമായ മേജർ രവി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം ഇത്തരം പ്രവർത്തിയെ വിമർശിച്ച് കുറിപ്പ് പങ്കുവെച്ചത്. ആവിഷ്ക്കാരസ്വാതന്ത്രത്തിന്റെ മുഖംമൂടിയണിഞ്ഞ വിമർശകർ ആദ്യം ലക്ഷ്യം വെച്ചത് മമ്മൂട്ടിക്കു നേരെയായിരുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് ആരംഭിക്കുന്നത്. അദ്ദേഹം കൈകൊടുത്ത് വലുതാക്കിയവരാണ് കഥാപാത്രത്തിന്റെ പേരിൽ ചെളിവാരിയെറിഞ്ഞതെന്നും മേജർ രവി സൂചിപ്പിക്കുന്നു. താര സംഘടനയുടെ തീരുമാനത്തിന്റെ യാഥാർത്ഥ്യം പോലും മനസിലാകാതെ കാളപെറ്റുവെന്ന് കേട്ട് കയറെടുത്തവരാണ് മോഹൻലാലിനെതിരെ നിൽക്കുന്നതെന്നും മേജർ രവി പറയുന്നു. പ്രകാശ് രാജ്, സന്തോഷ് തുണ്ടിയിൽ തുടങ്ങിയവരുടെ പേരുകൾ ഈ കൂട്ടർക്കൊപ്പം വന്നിരുന്നുവെങ്കിലും അതെല്ലാം നിഷേധിച്ച്…
Read Moreകായംകുളം കൊച്ചുണ്ണി ചിത്രീകരിക്കാന് ഒരുപാട് ബുദ്ധിമുട്ടി; സംവിധായകന് പറയുന്നു…
ഇതിഹാസ മോഷ്ടാവ് കായംകുളം കൊച്ചുണ്ണിയുടെ ജീവിതം ബിഗ്സ്ക്രീനിൽ കാണുവാനുള്ള ആകാംക്ഷയിലാണ് ആരാധകർ. മാത്രമല്ല ചിത്രത്തെകുറിച്ച് പുറത്തുവരുന്ന ഓരോ വാർത്തയും ആവേശത്തോടെയാണ് പ്രേക്ഷകൻ പിന്തുടരുന്നതും. ഇപ്പോഴിത ശ്രീലങ്കയിലെ ഒരു തടാകത്തിലും മറ്റ് സ്ഥലങ്ങളിലും വച്ചു നടന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നിവിൻ പോളി മരണത്തെ മുഖാമുഖം ദർശിച്ച സംഭവം വിവരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. ശ്രീലങ്കയിലെ ഒരു തടാകത്തിൽ ചിത്രീകരണമുണ്ടായിരുന്നു. താരങ്ങളും അണിയറപ്രവർത്തകരും അവിടെ എത്തിയപ്പോൾ തടാകത്തിൽ മുന്നൂറിലധികം മുതലകളുണ്ടെന്നാണ് അറിഞ്ഞത്. എന്നാൽ ഷൂട്ട് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. അണിയറ പ്രവർത്തകരിൽ ചിലരെ തടാകത്തിൽ ഇറക്കി ശബ്ദമുണ്ടാക്കി മുതലയെ പേടിപ്പിച്ചതിനു ശേഷമാണ് നിവിൻ തടാകത്തിൽ ഇറങ്ങിയത്. ഈ സമയവും കുറച്ച് മുതലകൾ വെള്ളത്തിനു മുകളിലുണ്ടായിരുന്നുവെന്ന് സംവിധായകൻ ഓർക്കുന്നു. മംഗളൂരുവിലെ കടപ്പ വനത്തിൽ ഷൂട്ട് ചെയ്യുമ്പോൾ അണിയറ പ്രവർത്തകരിലൊരാളെ പാമ്പ് കടിച്ച സംഭവമുണ്ടായി. കൂട്ടത്തിൽ ഡോക്ടർ ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷപെട്ടത്.…
Read Moreഅഭ്യമന്യുവിന്റെ ജീവിതം സിനിമയാകുന്നു
കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. നവാഗതനായ വിനീഷ് ആരാധ്യയാണ് അഭിമന്യുവിന്റെ ജീവിതം ബിഗ് സ്ക്രീനിലെത്തിക്കുന്നത്. “പദ്മവ്യൂഹത്തിലെ അഭിമന്യു’ എന്നാണ് ഈ ചിത്രത്തിന്റെ പേര്. പുതുമുഖമാണ് അഭിമന്യുവിനെ തിരശീലയിൽ അവതരിപ്പിക്കുന്നത്. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകൾ മൂന്നാർ, എറണാകുളം, കോഴിക്കോട് എന്നീ സ്ഥലങ്ങളിലാണ്. ആർഎംസിസി പ്രൊഡക്ഷൻസിന്റെ ബാനറിൽ വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് ഈ സിനിമ നിർമിക്കുന്നത്.
Read Moreഇരപത്തിയൊന്നാം നൂറ്റാണ്ടിൽ ഉറച്ച് ; സോഷ്യൽ മീഡിയവാദം എന്തുമാകട്ടെ , ഹനാനെ അഭിനയിപ്പിക്കുമെന്ന നിലപാടിലുറച്ച് അരുൺ ഗോപി
കൊച്ചി: എറണാകുളം പാലാരിവട്ടം തമ്മനം ജംഗ്ഷനിൽ വൈകുന്നേരങ്ങളിൽ കോളജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാൻ എന്ന പെണ്കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പരക്കുന്പോൾ നിലപാടിൽ ഉറച്ച് സംവിധായകൻ അരുണ് ഗോപി. തന്റെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നല്ലൊരു വേഷം നൽകാമെന്ന വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുന്നതായും തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പുറത്തുവരുന്നത് എങ്ങനെയെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പഠനത്തിനും വീട്ടിലെ ആവശ്യങ്ങൾക്കുമുള്ള പണം കണ്ടെത്താൻ മീൻ വിൽപന നടത്തുന്ന ഹനാൻ എന്ന കോളജ് വിദ്യാർഥിയുടെ ദുരിത ജീവിതം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞത്. എന്നാൽ, തന്റെ സിനിമയുടെ പ്രമോഷനായി പെണ്കുട്ടിയെ ഉപയോഗിക്കുകയായിരുന്നുവെന്ന തരത്തിലാണു വാർത്തകൾ പുറത്തുവരുന്നത്. ഇത് എന്തിനെന്നു മനസിലാകുന്നില്ല. തന്റെ സിനിമയ്ക്ക് ഇത്തരത്തിൽ ഒരു പ്രമോഷന്റെ ആവശ്യമില്ല. ഹനാനെ നേരിട്ട് അറിയുകപോലുമില്ല. സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയാണോയെന്നു പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഹനാന്റെ…
Read More