പാട്ടുപാടി യുട്യൂബിലെ താരമായ കണ്ണൂരിന്റെ കൊച്ചുപൂമരം ആറുവയസുകാരൻ സിഫ്രാൻ സിനിമയിലേക്ക്. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയിലാണ് സിഫ്രാൻ അഭിനയിക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലെ “ഞാനും ഞാനുമെന്റാളും’’ എന്ന പാട്ട് സിഫ്രാന്‍ യൂട്യൂബില്‍ പാടി ഹിറ്റാക്കിയിരുന്നു. കൂടാതെ നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു റോളാണ് സിഫ്രാൻ ചെയ്യുന്നത്. ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചാലക്കുടിയിൽ തുടങ്ങി. കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സിഫ്രാന്‍. സിനിമാതാരമായ സനുഷ ഈ സ്കൂളിലെ പൂർവവിദ്യാർഥിയാണ്. അനിയൻ സനൂപ് ഇപ്പോൾ ഇവിടുത്തെ വിദ്യാർഥിയാണ്. പള്ളിക്കുന്ന് സൗപര്‍ണിക അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന നിസാംമെഹ്റു ദമ്പതികളുടെ മകനാണ്. നിസാമും മെഹ്റുവും ചാനലുകളിലെ പട്ടുറുമാല്, മൈലാഞ്ചി എന്നീ റിയാലിറ്റി ഷോകളിലെ താരങ്ങളായിരുന്നു. നൂറി ഏക സഹോദരിയാണ്. അന്തരിച്ച കലാഭവന്‍…
Read MoreCategory: Movies
സംവിധായിക നോ പറഞ്ഞു; പാർവതിയുടെ ആഗ്രഹം നടന്നില്ല
സംവിധായിക അഞ്ജലി മേനോൻ നോ പറഞ്ഞു, നടി പാർവതിയുടെ ആഗ്രഹം നടന്നില്ല. ബാംഗളൂർ ഡേയ്സ് എന്ന സൂപ്പർ ചിത്രത്തിനുശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രമാണ് കൂടെ. അഞ്ജലിക്കൊപ്പം ഈ ചിത്രത്തിൽ സഹസംവിധായികയായി പ്രവർത്തിക്കണം എന്നായിരുന്നു തനിക്ക് ആഗ്രഹമെന്ന് പാർവതി പറഞ്ഞു. എന്നാൽ, അത് വേണ്ടെന്നും സിനിമയിൽ അഭിനയിച്ച ശേഷം മടങ്ങിപ്പോയാൽ മതിയെന്നുമാണ് അഞ്ജലി പറഞ്ഞതെന്നും പാർവതി വെളിപ്പെടുത്തി. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ പാർവതിയും നസ്രിയ നസീമുമാണ് കൂടെയിലെ നായികമാർ. വിവാഹശേഷം അഭിനയത്തിൽനിന്ന് മാറി നിൽക്കുന്ന നസ്രിയ നസീം ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കൂടെ എന്ന ചിത്രത്തിനുണ്ട്. ദുൽഖർ സൽമാൻ, നിവിൻ പോളി, നസ്രിയ നസീം എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗളൂർ ഡേയ്സിൽ സാറ എന്ന കഥാപാത്രമായി പാർവതി നായികാവേഷത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ കൂടെയിൽ അഞ്ജലിയോടൊപ്പം വീണ്ടും പാർവതി ഒന്നിക്കുന്നു.
Read Moreമമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർക്ക് എന്തുപറ്റി; മോഹൻലാൽ മനസുതുറക്കുന്നു
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിനു മുമ്പേ, മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമ സംവിധാനം ചെയ്യുമെന്ന് വാർത്തകൾ വന്നിരുന്നു. ഇത് കുറച്ചൊക്കെ വിവാദങ്ങൾക്കും തിരിതെളിച്ചിരുന്നു. ഇപ്പോഴിതാ സത്യത്തിൽ എന്താണ് നടന്നെതെന്ന് നടൻ മോഹൻലാൽ തന്നെ വ്യക്തമാക്കുകയാണ്. ഞാനിതു വരെ ഇക്കാര്യത്തെ കുറിച്ച് മമ്മൂട്ടിയിക്കയുമായി സംസാരിച്ചിട്ടില്ല. എന്നാൽ പ്രിയൻ ഇതെകുറിച്ച് ചോദിച്ചപ്പോൾ സന്തോഷ് ശിവൻ ഇത്തരത്തിലൊരു സിനിമയെടുക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അതുകൊണ്ട് മാത്രമാണ് ഞങ്ങൾ ഈ പ്രൊജക്ടുമായി മുമ്പോട്ടുപോയത്. ഈ സിനിമയുടെ ചിത്രീകരണം നവംബർ ഒന്നിന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം ശ്രദ്ധവേണ്ട ഒരു സിനിമയാണിത്. കേരളചരിത്രത്തിലെ ആദ്യകാല നാവിക സേനാകമാൻഡർമാരിലൊരാളാണ് കുഞ്ഞാലിമരയ്ക്കാർ. പോർച്ചുഗീസുകാരുടെ പേടിസ്വപ്നമായിരുന്നു അദ്ദേഹം. ഇത് സിനിമയിലേക്കു പകർത്തുകയെന്നത് നിസാരകാര്യമല്ലെന്നും മോഹൻലാൽ പറഞ്ഞു. അറബിക്, ചൈനീസ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.…
Read Moreഹൃദയാഘാതം: ക്യാപ്റ്റൻ രാജു ആശുപത്രിയിൽ
ദുബായ്: ചലച്ചിത്രതാരം ക്യാപ്റ്റൻ രാജുവിനെ ഹൃദയാഘാതത്തെ തുടർന്നു ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു ഒമാനിലെ കിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ക്യാപ്റ്റൻ രാജുവിന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ വിമാനം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
Read Moreകാജോൾ തെറ്റി വീണു; വില്ലനായത് ചെരിപ്പ്
ആരാധകർക്കു മുമ്പിൽ തെന്നി വീണ് ബോളിവുഡ് സുന്ദരി കാജോൾ. മുംബൈ ഫൊറിണിക്സ് മാളിൽ ഹെൽത്ത് ആൻഡ് സ്റ്റോറിന്റെ പരിപാടിയിൽ പങ്കെടുക്കുവാനെത്തിയതായിരുന്നു ഇവർ. സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയായി നടന്നെത്തിയ ഇവരെ സ്വന്തം ചെരിപ്പാണ് ചതിച്ചത്. നിലത്തു വീണെങ്കിലും ഇവർക്ക് മറ്റ് പരിക്കുകളൊന്നുമില്ല. സമീപമുണ്ടായിരുന്ന ആരാധകരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനു മുമ്പ് ബോളിവുഡ് ചിത്രം ദിൽവാലെയുടെ പ്രമോഷൻ പരിപാടിക്കിടെ ഇവർ തെന്നി വീണിരുന്നു.
Read Moreപ്രിയങ്കയുടെ അമ്മയ്ക്കു നിക്കിനെ ബോധിച്ചോ?
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഹോളിവുഡ് നടനും ആണ്സൂഹൃത്തുമായ നിക് ജോനാസിനെയും കൂട്ടി ഇന്ത്യയിൽ എത്തിയതായി വിവരം. വ്യാഴാഴ്ച രാത്രി ഇരുവരും മുംബൈയിൽ വിമാനമിറങ്ങിയതായാണ് വിവരം. പപ്പരാസികൾ ചിത്രങ്ങളെടുക്കാതിരിക്കാൻ മുഖം മറച്ച് മറ്റുള്ളവരുടെ കണ്ണിൽ പെട്ടെന്ന് പെടാത്ത രീതിയിലാണത്രേ ഇരുവരും വിമാനമിറങ്ങി കാറിൽ രക്ഷപ്പെട്ടത്. അമ്മ മധു ചോപ്രയെ നിക് ജോനാസിനു പരിചയപ്പെടുത്താനാണ് പ്രിയങ്ക ചോപ്ര നിക് ജോനാസുമായി ഇന്ത്യയിലേക്ക് വന്നത്. നിക് ജോനാസിനെ അമ്മയ്ക്കു ബോധിച്ചാൽ ജോനാസുമായുള്ള ബന്ധം ദൃഢമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രിയങ്കയുടെ തീരുമാനം. ഇതോടൊപ്പം പ്രിയങ്കയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബോളിവുഡിലെ സിനിമാ സുഹൃത്തുക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന വലിയൊരു പാർട്ടിയാണ് പ്രിയങ്ക ഏർപ്പാടാക്കുന്നത്. ഈ പാർട്ടിയിൽ നിക് ജോനാസിനെ പ്രിയങ്ക പരിചയപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. അടുത്തിടെ നിക് ജോനാസിന്റെ കസിന്റെ വിവാഹത്തിനു ന്യൂ ജഴ്സിയിൽ പ്രിയങ്ക നിക് ജോനാസിനോടൊപ്പം പോയത്…
Read Moreനിത്യാമേനോന്റെ പ്രാണയ്ക്ക് കുഞ്ഞിക്കയുടെ ആശംസ
നിത്യാ മേനോനെ കേന്ദ്രകഥാപാത്രമാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയ്ക്ക് ആശംസയുമായി യുവതാരം ദുൽഖർ സൽമാൻ. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സിനിമയ്ക്കും അണിയറപ്രവർത്തകർക്കും ഭാവുകങ്ങൾ നേർന്നത്. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സിങ്ക് സറൗണ്ട് സൗണ്ട് ഫോർമാറ്റിലൂടെ ശബ്ദലേഖനം നടത്തിയ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. പി.സി. ശ്രീറാം ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നു. ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ നാലുഭാഷകളിലായാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. എസ് രാജ് പ്രൊഡക്ഷൻസിന്റെയും റിയൽ സ്റ്റുഡിയോയുടെയും ബാനറിൽ സുരേഷ് രാജ്, പ്രവീണ്‍ കുമാർ, അനിത രാജ് എന്നിവരാണ് ഈ സിനിമ നിർമിക്കുന്നത്.
Read Moreലൂസിഫറിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് ജൂലൈ പതിനെട്ടിന് ആരംഭിക്കും. പൃഥ്വിരാജ് തന്നെയാണ് ഈക്കാര്യം വ്യക്തമാക്കിയത്. ബോളിവുഡ് താരം വിവേക് ഒബ്റോയി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. കാമ്പസ് ചിത്രമായ ക്യൂനിൽ നായികയായി എത്തിയ സാനിയ അയ്യപ്പൻ ചിത്രത്തിൽ മോഹൻലാലിന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിക്കും. കൂടാതെ ഇന്ദ്രജിത്തും ടോവിനോയും ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മുരളി ഗോപി തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവാണ്. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമിക്കുന്നത്.
Read Moreഇത് പ്രണയം തന്നെ; പ്രചരിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി…
ബോളിവുഡ് സുന്ദരി പ്രിയങ്കചോപ്രയും അമേരിക്കൻ നടനും ഗായകനുമായ നിക് ജോനാസും പ്രണയത്തിലാണെന്ന് പ്രചരിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ഇതിനിടെ നിക് ജോനാസിന്റെ മുൻ കാമുകി ഡെൽറ്റ ഗൂഡ്രം പ്രിയങ്കയുമായി ജോനാസ് പ്രണയത്തിലാണെന്ന വാദവുമായി രംഗത്തുവന്നിരിക്കുകയാണ്. ഞാനും ജോനാസും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെത്തുടർന്ന് അല്പം പിണക്കത്തിലായിരുന്നു. അടുത്ത ദിവസം അഭിപ്രായ വ്യത്യാസം പറഞ്ഞുതീർക്കാൻ ജോനാസുമായി ശ്രമിച്ചിരുന്നു. പക്ഷേ ഞങ്ങൾ പിണങ്ങിയ സമയത്ത് ജോനാസ് പ്രിയങ്കയുമായി പ്രണയത്തിലായി. ബോളിവുഡിലെ സൂപ്പർ സുന്ദരിയുമായി എനിക്ക് മത്സരിക്കാനുള്ള ശേഷിയില്ല- ഓസ്ട്രേലിയൻ ഗായിക ഡെൽറ്റ വേദനയോടെ പറഞ്ഞു. 2011മുതൽ ജോനാസും ഡെൽറ്റയും പ്രണയത്തിലാണ്. ജോനാസുമായി പ്രണയത്തിലാണ് പ്രിയങ്ക എന്ന ഗോസിപ്പ് ബോളിവുഡ് അത്ര ഗൗരവത്തിലെടുത്തിട്ടില്ലായിരുന്നു. ഡെൽറ്റയുടെ പുതിയ വെളിപ്പെടുത്തൽ വന്നതോടെ പ്രിയങ്കയുടെ പ്രണയവാർത്ത വിശ്വസിക്കാതിരിക്കാൻ കഴിയില്ലായെന്ന തരത്തിലും ബോളിവുഡിൽ സംസാരം തുടങ്ങി. അടുത്തിടെ ജോനാസിന്റെ ബന്ധുവിന്റെ വിവാഹത്തിലും പ്രിയങ്ക പങ്കെടുത്തിരുന്നു. 35കാരിയായ പ്രിയങ്ക തന്നേക്കാൾ…
Read Moreസംഗീതജ്ഞൻ ആലപ്പി ശ്രീകുമാർ അന്തരിച്ചു
തിരുവനന്തപുരം: സംഗീതജ്ഞൻ ആലപ്പി ശ്രീകുമാർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം. സ്വാതി തിരുനാൾ സംഗീത കോളജ് മുൻ പ്രിൻസിപ്പലാണ്.
Read More