കണ്ണിറ ുക്കലും പിന്നെ സെലിബ്രിറ്റി പരിവേഷവവുമെല്ലാം കഴിഞ്ഞപ്പോൾ അഡാർ ലൗവെന്ന ചിത്രം പുറത്തിറങ്ങുമോ എന്ന കാര്യം സംശയത്തിലാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മാണിക്യമലരായ… എന്ന ഗാനം ഹിറ്റായതോടെ പ്രിയയ്ക്ക് പ്രാധാന്യം നൽകി ചിത്രം ഒരുക്കണമെന്ന് പ്രൊഡ്യൂസർ ആവശ്യപ്പെട്ടുവെന്നും എന്നാൽ അതിന് സംവിധായകൻ ഒമർ ലുലു സമ്മതിക്കാതെ വന്നതോടെ സിനിമ ചിത്രീകരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നുവത്രേ. തന്റെ ചിത്രത്തിലെ നായിക നൂറിൻ ആണെന്നും പ്രിയ ജൂനിയർ ആർട്ടിസ്റ്റ് മാത്രമാണെന്നാണ് സംവിധായകൻ പറയുന്നത്. പാട്ട് ഹിറ്റായതോടെ സംവിധായകനും പ്രൊഡ്യൂസറും കൂടി പ്രിയയ്ക്കും റോഷനും കുറച്ചും കൂടി പ്രാധാന്യം നൽകി ചിത്രം ഒരുക്കാൻ തീരുമാനിച്ചു. എന്നാൽ ഇപ്പോൾ പ്രൊഡ്യൂസർ പറയുന്നത് പ്രിയയെ നായികയാക്കണമെന്നാണ്. എന്നാൽ സംവിധായകൻ ആ തീരുമാനത്തോട് യോജിക്കുന്നുമില്ല. ഇതോടെ 40 ശതമാനം രംഗങ്ങൾ മാത്രം പൂർത്തീകരിച്ച ചിത്രം മുഴുവനായി പൂർത്തീകരിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണത്രേ. പ്രിയയെ ചൊല്ലിയുള്ള തർക്കം എങ്ങും…
Read MoreCategory: Movies
സിബിഐ ഓഫീസറായി നയൻതാര
നയൻതാര ആക്ഷൻ താരമാകുന്നു. ഇമൈക്ക നൊടിഗൾ എന്നാണ് ചിത്രത്തിന്റെ പേര്. നയൻതാരയും അഥർവയും ഒന്നിക്കുന്ന ഇമൈക്ക നൊടിഗൾ സംവിധാനം ചെയ്യുന്നത് ആർ. അജയ് ജ്ഞാനമുത്തുവാണ്. ഒരു സൈക്കോ കില്ലറെ പിന്തുടരുന്ന സിബിഐ ഓഫീസറായാണ് നയൻസ് ചിത്രത്തിലെത്തുന്നത്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ചിത്രത്തിൽ വില്ലനാകുന്നു. മലയാള നടൻ ദേവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Read Moreഇളയദളപതിയുടെ സർക്കാർ; ഫസ്റ്റ്ലുക്ക് പോസ്റ്ററിനെ വിമശിച്ച് മുൻ കേന്ദ്രമന്ത്രി
ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം സർക്കാരിനെതിരെ രൂക്ഷവിമർശനം. സിഗരറ്റ് വലിക്കുന്ന ഇളയദളപതിയുടെ പോസ്റ്ററിനെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രിയും പിഎംകെ നേതാവുമായ അൻപുമണി രാംദാസാണ് രംഗത്തു വന്നത്. അതിനു പിന്നാലെ സോഷ്യൽമീഡിയായിൽ പ്രതിഷേധമറിയിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നും വിശദീകരണം തേടമെന്ന് സ്റ്റേറ്റ് ടുബാക്കോ കണ്ട്രോൾ ഓഫീസർ വടിവേലനും അറിയിച്ചു. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കറുത്ത ഷർട്ടും കൂളിങ്ങ് ഗ്ലാസ്സും വച്ച ലുക്കിലാണ് വിജയ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. സണ്‍ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. എ.ആർ. മുരുകദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ നായിക ഉൾപ്പടെയുള്ള മറ്റ് താരങ്ങൾ ആരോക്കയെന്ന് വ്യക്തമല്ല.
Read Moreഅച്ഛനെ തല്ല് പഠിപ്പിച്ച പീറ്റർ ഹെയ്ൻ ഇനി മകനൊപ്പം
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ജൂലൈ ഒമ്പതിന് രാവിലെ ഒമ്പതിന് അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടക്കും. അരുണ്‍ ഗോപി തന്നെ തിരക്കഥ രചിച്ച ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. പീറ്റർ ഹെയ്നാണ് ചിത്രത്തിനായി ആക്ഷനൊരുക്കുന്നത്. മോഹൻലാലിന്റെ ഒടിയന് ശേഷം പീറ്റർ ഹെയ്ൻ സംഘടന സംവിധായകനാകുന്ന ചിത്രമാണിത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. അഭിനന്ദൻ രാമാനുജം കാമറ കൈകാര്യം ചെയ്യുന്നു.
Read Moreതീവണ്ടിയുടെ റിലീസ് മാറ്റിവച്ചത് എന്നെ എങ്കിലും അറിയിക്കാമായിരുന്നു: ടോവിനോ
തീവണ്ടിയുടെ റിലീസ് മാറ്റി വെച്ചത് തന്നെ എങ്കിലും അറിയിക്കാമായിരുന്നുവെന്ന് നടൻ ടോവിനോ. ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. റിലീസ് മാറ്റി വെച്ചന്ന് അറിയിച്ച് വന്ന ഓഗസ്റ്റ് സിനിമാസിന്റെ പോസ്റ്റ് ഷെയർ പങ്കുവെച്ചാണ് താരം ഇങ്ങനെ കുറിച്ചത്. തീവണ്ടിയുടെ റിലീസ് മാറ്റിവെച്ചു. വൈകിയറിയിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നാണ് ഓഗസ്റ്റ് സിനിമാസ് ഫേസ്ബുക്കിൽ അറിയിച്ചത്.ഈ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്തരം അത്ഭുതങ്ങൾക്ക് ഓഗസ്റ്റ് സിനിമയോട് നന്ദിയുണ്ടെന്നും ടോവിനോ പറഞ്ഞു. ടി.പി. ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ റിലീസ് ഇത് മൂന്നാം തവണയാണ് മാറ്റിവെയ്ക്കുന്നത്.
Read Moreപുനീതിന്റെ നായികയായി അനുപമ
ആദ്യചിത്രമായ പ്രേമത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അനുപമ പരമേശ്വരൻ കന്നഡ സിനിമയിലും അരങ്ങേറ്റം നടത്തുന്നു. മലയാളത്തിലാണ് തുടക്കമിട്ടതെങ്കിലും തെലുങ്കിലാണ് അനുപമയ്ക്ക് ചിത്രങ്ങളേറെയും. ഇടയ്ക്ക് ധനുഷിനൊപ്പം തമിഴിലും അഭിനയിച്ചു. ഇപ്പോൾ കന്നഡയിൽ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ നായികയായാണ് അനുപമ അരങ്ങേറ്റം നടത്തുന്നത്. നടനസർവഭൗമ എന്നാണ് ചിത്രത്തിന്റെ പേര്. പവൻ വാഡയാർ സംവിധാനം ചെയ്യുന്ന ചിത്രം ദസറ റിലീസ് ആയി തിയറ്ററുകളിലെത്തും. ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും.
Read Moreആ നിര്‍മാതാവില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സ്വര ഭാസ്കറിന്റെ വെളിപ്പെടുത്തല്‍
ബോളിവുഡിലെ ഒരു നിര്‍മാതാവില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് നടി സ്വര ഭാസ്കര്‍. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടിമാരുടെ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നതിനിടെയാണ് സ്വരയുടെ തുറന്നുപറച്ചില്‍. ഒരു സിനിമയുടെ ഭാഗമായാണ് അയാളുടെ മുന്നിലെത്തിയത്. എന്നെ കണ്ടതു മുതല്‍ അയാളുടെ നോട്ടം ഏതോ വസ്തുവിനെ നോക്കുന്നത് പോലെയായിരുന്നു. പെട്ടെന്ന് അയാള്‍ ചാടിയെഴുന്നേറ്റ് എന്റെ ചെവിയില്‍ ചുംബിക്കാന്‍ ശ്രമിച്ചു. ഐ ലവ് യു ബേബി എന്ന് തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ വായില്‍ നിറയെ എന്റെറ മുടിയായിരുന്നു. ആ സാഹചര്യത്തെ എങ്ങനെ നേരിട്ടുവെന്ന് എനിക്ക് മാത്രമേ അറിയൂ. അവിടെ നിന്ന് ഓടിപ്പോരുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം”- സ്വര പറഞ്ഞു. ഹോളിവുഡില്‍ സംഭവിച്ചത് പുറത്തു പറയാന്‍ ഒരുപാട് സമയം എടുത്തു. നടിമാര്‍ തുറന്നുപറയുമ്പോള്‍ അവര്‍ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കുകയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്’ എന്നും സ്വര വ്യക്തമാക്കി.
Read Moreവിവാഹം ജൂലൈയില്‍ ?
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ഹോളിവുഡ് നടനും കാമുകനുമായ നിക് ജോനാസും ജൂലൈയിലോ അല്ലെങ്കിൽ ഓഗസ്റ്റ് മാസം ആദ്യമോ വിവാഹിതരായേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നു. ഇരുവരും ഇപ്പോൾ ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. അടുത്തിടെയാണ് ഓസ്ട്രേലിയക്കാരനായ നിക് ജോനാസുമായി പ്രിയങ്ക ഇന്ത്യയിലെത്തിയത്. അമ്മ മധു ചോപ്രയെ നിക്കിനു പരിചയപ്പെടുത്താനായിരുന്നു പ്രിയങ്ക നിക്കിനെയും കൂട്ടി ഇന്ത്യയിലേക്ക് വന്നത്. പ്രിയങ്കയുടെ പുതിയ വീടിന്റെ കേറിത്താമസത്തിന് വലിയൊരു പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ പാർട്ടിയിൽവച്ച് സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും നിക്കിനെ പരിചയപ്പെടുത്തും. പ്രിയങ്കയേക്കാൾ പത്തുവയസിന് ഇളയതാണ് നിക് ജോനാസ്.
Read Moreഅർജുൻ കപൂറാണ് ഞങ്ങളുടെ ശക്തി; ജാൻവി കപൂർ
അർജുൻ കപൂർ ആണ് തങ്ങളുടെ ശക്തിയെന്ന് അദ്ദേഹത്തിന്റെ അർദ്ധ സഹോദരിയും അന്തരിച്ച നടി ശ്രീദേവിയുടെ മകളുമായ ജാൻവി കപൂർ. അർജുൻ കപൂറിന്റെ പിറന്നാൾ ദിനത്തിലാണ് ജാൻവി, അർജുനും അൻഷുലയ്ക്കും ഖുഷിക്കുമൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് തങ്ങളുടെ ശക്തി അർജുനാണെന്നും അർജുനെ ഒരുപാട് സ്നേഹിക്കുന്നുവെന്നും കുറിച്ചത്. ജാൻവിയുടെ പിതാവ് ബോണി കപൂറിന് ആദ്യ ഭാര്യ മോനയിലുണ്ടായ മക്കളാണ് അർജുനും അൻഷുലയും. ശ്രീദേവിയുടെ മരണ ശേഷമാണ് അർജുനും അൻഷൂലയും ജാൻവിയുമായി അടുക്കുന്നത്. മാത്രമല്ല ശ്രീദേവിയുടെ സംസ്കാര സമയത്ത് എല്ലാത്തിനും മുമ്പിൽ നിന്നതും അർജുനായിരുന്നു.
Read Moreസംഘമിത്ര ഉപേക്ഷിച്ചിട്ടില്ല; ചിത്രമൊരുങ്ങുന്നത് 400 കോടി ബജറ്റിൽ
ബിഗ് ബജറ്റ് ചിത്രം സംഘമിത്ര ഉപേക്ഷിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. സുന്ദർസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥപറയുന്ന ചിത്രത്തിൽ ശ്രുതി ഹാസനെയാണ് ആദ്യം നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ ശ്രുതിയുടെ ഡേറ്റ് പ്രശ്നമായിരുന്നതിനാൽ ദിഷ പട്ടാനിയെ നായികയായി തീരുമാനിക്കുകയായിരുന്നു. ജയം രവി, ആര്യ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഘമിത്ര പോലൊരു സിനിമ നിർമിക്കണമെങ്കിൽ വലിയ രീതിയിൽ ഗവേഷണം നടത്തണം. പ്രീ പ്രൊഡക്ഷൻ ജോലികൾ കഴിഞ്ഞ വർഷം തന്നെ തുടങ്ങിയിരുന്നുവെങ്കിലും സ്ക്രിപ്റ്റ് പൂർത്തീകരിച്ചു എന്ന് കരുതി എല്ലാമായില്ല. കൃത്യമായ സ്റ്റോറി ബോർഡ് ഇതിന് അനിവാര്യമാണ്. സംഘമിത്ര ഉപേക്ഷിച്ചു എന്ന് ഇതിന് അർത്ഥമില്ലെന്ന് സുന്ദർസി വ്യക്തമാക്കി. 400 കോടി ബജറ്റിൽ ഒരുക്കുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
Read More