ബാലതാരമായെത്തി പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയായി മലയാളത്തിലും തമിഴകത്തും തിളങ്ങിയ സനുഷ പുതിയ ലുക്കിൽ എത്തുന്നു. കൊടിവീരൻ എന്ന സിനിമയിലാണ് സനുഷയുടെ ഈ വേഷപ്പകർച്ച. എം. മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സനുഷയെ കൂടാതെ ചിത്രത്തിൽ ശശികുമാറും മഹിമ നന്പ്യാറും പ്രധാന വേഷത്തിലെത്തും. മോഹൻരാജന്റെ വരികൾക്ക് എൻ ആർ രഘുനന്ദനാണ് ഈണം പകർന്നിരിക്കുന്നത്. ഗുരുവാണ് പാടിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് എം ശശികുമാറാണ്. ഈ വീഡിയോയിലൂടെയാണ് സനുഷയുടെ പുതിയ ലുക്ക് പുറത്തുവന്നത്.
Read MoreCategory: Movies
എന്റെ ആലൂ… നീ ചിലപ്പോഴൊക്കെ ബോധമില്ലാത്തവളാണ്.. മറുപടിയുമായി ദീപിക
ദീപിക, രണ്‍വീർ സിങ്, ഷാഹിദ് കപൂർ എന്നിവർ ഒന്നിച്ച് അഭിനയിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി, ചിത്രം പ്രഖ്യാപിച്ച അന്ന് മുതൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലറും ഗാനവുമെല്ലാം ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുന്നവയാണ്. ചിത്രത്തിൽ ദീപിക അവതരിപ്പിച്ച രാജകുമാരി പത്മിനിക്കായി നിർമിച്ച നാനൂറ് കിലോയോളം ഭാരം വരുന്ന ആഭരണങ്ങളും രാജകീയ വസ്ത്രങ്ങളും ചിത്രത്തിലെ ഗാനരംഗങ്ങളിൽ ഇവ അണിഞ്ഞ് കൊണ്ടുള്ള ദീപികയുടെ നൃത്തവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദീപികയെ പ്രശംസിച്ച് ബോളിവുഡിന്റെ ക്യൂട്ട് ഗേൾ ആലിയ പറഞ്ഞ വാക്കുകളും അവയ്ക്ക് ദീപിക നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ഹിറ്റ് ടോപ്പിക്ക്. ചിത്രത്തിലെ ദീപികയുടെ വേഷപ്പകർച്ചയെ എത്രകണ്ട് പ്രശംസിച്ചിട്ടും മതിയാകുന്നില്ല ആലിയയ്ക്ക്.പത്മാവതിയുടെ ട്രെയ്ലർ കണ്ടു. ദീപിക ശരിക്കും ഒരു രാജ്ഞി തന്നെ. ഒരിക്കലും ദീപികയെപ്പോലെ അഭിനയിക്കാനോ അവരെപ്പോലെ ആകാനോ എനിക്ക് സാധിക്കില്ലെന്ന് അറിയാം- ആലിയ പറഞ്ഞു.…
Read Moreജീൻസിനോട് എന്തിനീ ക്രൂരത: ബിപാഷ
വന്നു വന്ന് ഫാഷന്‍ ഒന്നും ഒരു അന്തവും കുന്തവും ഇല്ലാത്ത അവസ്ഥയാണ്. പഴയ കാലത്തെ സ്റ്റൈലൊക്കെ ഇന്ന് ഫാഷനാണെന്ന് പറഞ്ഞ് വിപണിയിൽ എത്തുന്നു. കീറിപ്പറിഞ്ഞ ജീൻസും പാന്റ്സും പുതിയ ഫാഷൻ… അതിന്റെ വിലയാണ് ഞെട്ടിയ്ക്കുന്നത്. കീറിയ ജീൻസ് കുറേക്കാലമായി ഫാഷനാണ്. എന്നാലിപ്പോൾ ആ കീറൽ കൂടിവന്ന് പുതിയൊരു ഫാഷനായി. ഹിപ്പിനു താഴോട്ട് തുണിയില്ല. ഈ ക്രൂരത ജീൻസിനോട് ചെയ്യരുത് എന്നാണ് ബോളിവുഡ് നായിക ബിപാഷ പറയുന്നത്. ജാപ്പനീസ് ഡിസൈനർ ഡിസൈൻ ചെയ്ത ഈ ജീൻസ് ആമസോണ്‍ ഫാഷൻ വീക്കാണ് പരിചയപ്പെടുത്തിയത്. സമ്മർ സീസണിന്റെ ഭാഗമായി 20018-ൽ ഇത് ഇന്ത്യയിലും എത്തുമത്രെ. 425 ഡോളറാണ് ഇതിന്റെ വില. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. ഫാഷന്റെ പേരിൽ ഈ ക്രൂരത ജീൻസിനോട് ചെയ്യരുത്. ഞങ്ങൾ ജീൻസിനെ ഇഷ്ടപ്പെടുന്നു. ഇത് സങ്കടകരമാണ്.. നഗ്നമായ ജീൻസ് ഇഷ്ടമല്ല എന്ന് ബിപാഷ എഴുതി. ഫാഷന്റെ എല്ലാ…
Read Moreദീപിക ശരിക്കും രാജ്ഞിയെന്ന് ആലിയ
ദീപിക, രണ്‍വീർ സിങ്, ഷാഹിദ് കപൂർ എന്നിവർ ഒന്നിച്ച് അഭിനയിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി, ചിത്രം പ്രഖ്യാപിച്ച അന്ന് മുതൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലറും ഗാനവുമെല്ലാം ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുന്നവയാണ്. ചിത്രത്തിൽ ദീപിക അവതരിപ്പിച്ച രാജകുമാരി പത്മിനിക്കായി നിർമിച്ച നാനൂറ് കിലോയോളം ഭാരം വരുന്ന ആഭരണങ്ങളും രാജകീയ വസ്ത്രങ്ങളും ചിത്രത്തിലെ ഗാനരംഗങ്ങളിൽ ഇവ അണിഞ്ഞ് കൊണ്ടുള്ള ദീപികയുടെ നൃത്തവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.ദീപികയെ പ്രശംസിച്ച് ബോളിവുഡിന്റെ ക്യൂട്ട് ഗേൾ ആലിയ പറഞ്ഞ വാക്കുകളും അവയ്ക്ക് ദീപിക നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ഹിറ്റ് ടോപ്പിക്ക്. ചിത്രത്തിലെ ദീപികയുടെ വേഷപ്പകർച്ചയെ എത്രകണ്ട് പ്രശംസിച്ചിട്ടും മതിയാകുന്നില്ല ആലിയയ്ക്ക്.പത്മാവതിയുടെ ട്രെയ്ലർ കണ്ടു. ദീപിക ശരിക്കും ഒരു രാജ്ഞി തന്നെ. ഒരിക്കലും ദീപികയെപ്പോലെ അഭിനയിക്കാനോ അവരെപ്പോലെ ആകാനോ എനിക്ക് സാധിക്കില്ലെന്ന് അറിയാം- ആലിയ പറഞ്ഞു. ഇതിന്…
Read Moreഗൂഢാലോചന ! ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ലാതെ, എങ്ങനെ പണമുണ്ടാക്കാം…
അച്ഛന്റെയും ജ്യേഷ്ഠന്റെയും പാത പിന്തുടർന്നു മുന്നേറുകയാണ് ധ്യാൻ ശ്രീനിവാസനും. അഭിനയത്തിലൂടെ സിനിമയിൽ തുടക്കംകുറിച്ച ഇദ്ദേഹം ഇപ്പോൾ തിരക്കഥാ രചയിതാവ് എന്ന നിലയിലും സിനിമയിൽ സാന്നിധ്യമറിയിക്കുകയാണ്, ഗൂഢാലോചചന എന്ന ചിത്രത്തിലൂടെ. ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ, എങ്ങനെ പണമുണ്ടാക്കാം എന്നു വിചാരിച്ചുനടക്കുന്ന നാലു ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് തോമസ് സെബാസ്റ്റ്യൻ സംവിധാനംചെയ്യുന്ന ഗൂഢാലോചന.ഇസാൻ പിക്ചേഴ്സിന്റെ ബാനറിൽ അജാസ് ഇബ്രാഹിം ചിത്രം നിർമിക്കുന്നു. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ന്നു. നിരഞ്ജനയാണു നായിക. അലൻസിയർ ദാസനെ അവതരിപ്പിക്കുന്നു. ജിഷ്ണു, ജോയ് മാത്യു എന്നിവരും പ്രധാന താരങ്ങളാണ്.അഖിൽ ജോർജ് ഛായാഗ്രഹണവും സന്ദീപ് എഡിറ്റിംഗും നിർവഹിക്കുന്നു. ആദംസ് ഫിലിംസാണ് വിതരണം. വാഴൂർ ജോസ്
Read Moreചുവന്ന തെരുവിലെത്തിയ ശോഭിത
കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് ചില താരങ്ങൾ. അത്തരമൊരു സാഹസം കാണിച്ചിരുക്കുകയാണിപ്പോൾ ഒരു യുവ നായിക.സിനിമയുടെ വർക്ക്ഷോപ്പിന്റെ ഭാഗമായുള്ള പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ പലരും വീട്ടിലിരുന്ന് നടത്താറാണ് പതിവ്. എന്നാൽ ഇവിടെ ശോഭിത ധുൽപാല എന്ന നടി വർക് ഷോപ്പിന്റെ ഭാഗമായി ചുവന്ന തെരുവിൽ വരെ എത്തി.ഹിന്ദി സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട യുവ നടി ശോഭിത ധുലിപാലയാണ് സിനിമയുടെ കഥാപാത്രത്തെ പഠിക്കാൻ മുംബൈയിലെ ചുവന്ന തെരുവിൽ എത്തിയത്. വാർത്തയറിഞ്ഞ പലരും നടുങ്ങി എന്നാണ് കേട്ടത്.നിവിൻ പോളി നായകനായി എത്തുന്ന മൂത്തോൻ എന്ന ചിത്രത്തിന്റെ വർക്ഷോപ്പിന്റെ ഭാഗമായിട്ടാണ് ശോഭിത ചുവന്ന തെരുവിലെത്തിയത്. ചിത്രത്തിൽ ലൈംഗിക തൊഴിലാളിയായിട്ടാണ് നടി അഭിനയിക്കുന്നത.്മുംബൈ ചുവന്ന തെരുവിൽ എത്തിയ ശോഭിത അവിടെയുള്ള കുറേ സ്ത്രീകളുമായി സംസാരിച്ചുകുറെയേറെ കാര്യങ്ങൾ അവരിൽ നിന്നും മനസിലാക്കിയ ശേഷമാണത്രെ മടങ്ങിയത്. ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തുകഴിഞ്ഞു. കഥാപാത്രത്തെക്കുറിച്ചുള്ള…
Read Moreസൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയെ താങ്കള്‍ക്ക് എങ്ങനെ തരംതാഴ്ത്താന്‍ സാധിക്കുന്നു! പൊട്ടിത്തെറിച്ച് ഹന്‍സിക
പതിനൊന്നാം സീസണ് ബിഗ് ബോസിലെ മത്സരാർഥിയായ ഹിന ഖാൻ സൗത്ത് ഇന്ത്യൻ നടിമാരെക്കുറിച്ച് പറഞ്ഞ ചില പരാമർശങ്ങൾ വിവാദമാകുന്നു. ആരാധകരുടെ കൈയടി നേടാനും സിനിമയിൽ പിടിച്ചു നിൽക്കാനും വേണ്ടി സൗത്ത് ഇന്ത്യൻ നായികമാർ അല്പവസ്ത്രധാരികളായി അഭിനയിക്കുന്നു എന്നാണ് ഹിന ഖാൻ പറഞ്ഞത്. എനിക്ക് ചില സൗത്ത് ഇന്ത്യൻ സിനിമകളിൽ നിന്ന് അവസരങ്ങൾ വന്നിരുന്നു. പക്ഷെ ഞാനത് നിരസിച്ചു. സിനിമയിൽ അഭിനയിക്കാൻ എന്നോട് ശരീരഭാരം കൂട്ടാൻ നിർമാതാവ് ആവശ്യപ്പെട്ടു- എന്ന് പറഞ്ഞുകൊണ്ടാണ് ഹിന ഖാൻ സൗത്ത് ഇന്ത്യൻ നായികമാരെ തരംതാഴ്ത്തി സംസാരിച്ചത്.ഇതിനെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് ഇന്ത്യൻ നായിക ഹൻസിക മോട്ട് വാണി. ഹിന ഖാൻ പറയുന്നത് തീർത്തും അസംബന്ധമായ കാര്യങ്ങളാണെന്ന് ഹൻസിക ട്വിറ്ററിൽ എഴുതി. ഒരു സൗത്ത് ഇന്ത്യൻ നായിക എന്ന നിലയിൽ, ഈ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു എന്നും ഹൻസിക എഴുതി. പല…
Read Moreആ തടവറയില്‍ നിന്നും രക്ഷപെട്ടു! മീര വാസുദേവ് തിരിച്ചെത്തുന്നു
തന്മാത്ര എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് മീര വാസുദേവ്. ആദ്യ ചിത്രത്തിൽ തന്നെ രണ്ട് കുട്ടികളുടെ അമ്മ വേഷത്തിൽ എത്തിയ മീര പിന്നീട് അൽപ്പ കാലം ആ ഇമേജിന്റെ തടവറയിലായിരുന്നു. ഇപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് താരം. ടോണി ചിറ്റേട്ടുകുളം സംവിധാനം ചെയ്യുന്ന ചക്കരമാവിൻ കൊന്പത്ത് എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് തിരിച്ചെത്തുന്നത്. ഹരിശ്രീ അശോകൻ നായകനാകുന്ന ചിത്രത്തിൽ ജോയ് മാത്യു, ഇന്ദ്രൻസ്, അഞ്ജലി നായർ, ബിജു കുട്ടൻ, ബിന്ദു പണിക്കർ തുടങ്ങിയവരുമുണ്ട്. അൻഷാദ് ബത്തേരിയുടേതാണ് തിരക്കഥ. ചിത്രം നവംബറിൽ തിയറ്ററുകളിലെത്തും.
Read Moreലാലേട്ടന്റെ മനംകവർന്ന, മമ്മൂക്കയുടെ ആ കഥാപാത്രം..!
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ അടിത്തറ മോഹൻലാൽ, മമ്മൂട്ടി എന്നീ രണ്ട് താരരാജക്കന്മാരാണ്. ഇരുവരുടെയും പേരിൽ ആരാധകർ പരസ്പരം വാക്കുതർക്കത്തിലേർപ്പെടുന്നത് പതിവാണെങ്കിലും അതൊന്നുമറിയാതെ ഇരുവരും തങ്ങളുടെ സൗഹൃദം ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. ഇരുവരും ഒന്നിച്ചിട്ടുള്ള പല ചിത്രങ്ങളും സൂപ്പർഹിറ്റ് ആയിട്ടുണ്ടെങ്കിലും തനിക്ക് ഇഷ്ടപ്പെട്ട മമ്മൂക്കയുടെ ചിത്രത്തെപ്പറ്റി തുറന്നുപറയുകയാണ് മോഹൻലാൽ. ലോഹിതദാസ്- ഭരതൻ കൂട്ടുകെട്ടിൽ പിറന്ന അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നാണ് മോഹൻലാൽ പറഞ്ഞത്. തന്റെ ജീവിതത്തെ ആസ്പദമാക്കി നടത്തുന്ന ഒരു ടെലിവിഷൻ പരിപാടിയിലായിരുന്നു ലാലേട്ടന്റെ അഭിപ്രായപ്രകടനം. കടലിന്റെ പശ്ചാത്തലത്തിൽ ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് അമരം. മുരളി, കെ.പി.എസ്.സി ലളിത, അശോകൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ അച്ചൂട്ടി ഏറെ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു. നിരവധി അവാർഡുകളും അച്ചൂട്ടിയുടെ പേരിൽ മെഗാതാരത്തെ തേടിയെത്തി.
Read Moreവില്ലന്‍ പിന്നാലെ ലാല്‍ ആശുപത്രിയില്‍ എത്തിയതെന്തിന്
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത വില്ലന്‍ തിയറ്ററുകളിലെത്തിയതിനു തൊട്ടടുത്ത ദിവസം മോഹന്‍ലാല്‍ ബെംഗളൂരുവിലെ അപ്പോളോ ആശുപത്രിയിലെത്തിയിരുന്നു. ഇതു സംബന്ധിച്ച് വലിയ അഭ്യൂഹങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നത്. ഹൃദയ സംബന്ധമായ പരിശോധനയ്ക്കുള്ള ട്രെഡ്മിന്‍ ടെസ്റ്റിനായാണ് മോഹന്‍ലാല്‍ ഹോസ്പിറ്റലില്‍ എത്തിയതെന്നാണ് സൂചന. ഹൃദയത്തിന്റെ ആരോഗ്യ നിലയെ കൂടുതല്‍ സൂക്ഷ്മമായി മനസിലാക്കുന്നതിനുള്ള ഈ പരിശോധന താന്‍ നടത്താന്‍ ഉദ്യേശിക്കുന്ന രൂപമാറ്റത്തിന്റെ ഭാഗമായാണ്രേത താരം ഉടന്‍ നടത്തിയത്. ഒടിയന്റെ അവസാന ഷെഡ്യൂളില്‍ 30കാരന്റെ ശരീര പ്രകൃതി കൈവരിക്കാന്‍ കഠിനമായ പരിശ്രമമാണ് മോഹന്‍ലാല്‍ നടത്തുന്നത്. 15 കിലോ കുറയ്ക്കുന്നതിനായി വിവിധ തരത്തിലുള്ള വ്യായാമ മുറകള്‍ പരിശീലിക്കുന്നുണ്ട്. 25 പേരടങ്ങുന്ന സംഘമാണ് 15 കിലോ ഭാരം കുറയ്ക്കാന്‍ താരത്തെ സഹായിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നിന്നുള്ള ഡെര്മെറ്റോളജിസ്റ്റുകളും ലാലിന്റെ രൂപമാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിക്കും. ഇതിനെല്ലാം സജ്ജമാണോ തന്റെ ശരീരമെന്ന് അറിയുന്നതിനായിരുന്ന്രേത ചെക്കപ്പ്. എല്ലാറ്റിലും പോസിറ്റിവ് റിപ്പോര്‍ട്ടുകളാണ് കിട്ടിയിട്ടുള്ളതെന്നാണ്…
Read More