തിരുവനന്തപുരം: നടന് വെട്ടൂര്‍ പുരുഷന് (70) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Read MoreCategory: Movies
വിവാഹിതരാകാതെ ഇഷ്ടപ്പെട്ട പുരുഷനുമായി ഒരുമിച്ചു താമസിക്കണം! കുടുംബജീവിതത്തിനില്ലെന്ന് ശ്രദ്ധ കപൂര്‍
കുടുംബജീവിതം നയിക്കാനുള്ള സഹനശേഷി തനിക്കില്ലെന്ന് ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂർ. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം വിവാഹകാര്യത്തെക്കുറിച്ച് മനസു തുറന്നത്.ഇപ്പോൾ ഞാൻ ജീവിക്കുന്ന സാഹചര്യത്തിൽ വിവാഹത്തിനു സാധ്യതയില്ല. മറ്റൊരു വ്യക്തിയെ വിശ്വസിച്ച് കുടുംബം വിട്ടുപോകാനും ഒരു വ്യക്തിയെ മാത്രം പൂർണമായി സ്വീകരിച്ച് അയാളെ അനുസരിച്ച് ജീവിക്കാനുമുള്ള സഹനശക്തി തനിക്കില്ല. ഒരു നടിയെന്ന നിലയിൽ തന്റെ ജീവിതം തുടങ്ങിയിട്ടേയുള്ളൂ. അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഈ സിനിമാ ജീവിതത്തിന് വിവാഹത്തിലൂടെ സഡൻബ്രേക്കിടാൻ താൻ ഒരുക്കമല്ല-ശ്രദ്ധ പറയുന്നു. വിവാഹിതരാകാതെ ഇഷ്ടപ്പെട്ട പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നതാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ശ്രദ്ധ പറഞ്ഞു.
Read Moreവനിതാ കൂട്ടായ്മ ഒൗദ്യോഗികമായി പിറന്നു; കേരളപ്പിറവി ദിനത്തിൽ
മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിന് ഒൗദ്യോഗിക അംഗീകാരം ലഭിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സിനിമയിലെ സ്ത്രീകൾക്കായി പ്രവർത്തിച്ചുവരുന്ന സംഘടനയ്ക്ക് ഒൗദ്യോഗിക അംഗീകാരം ലഭിച്ചത് കേരളപ്പിറവി ദിനത്തിൽ. സംഘടനയിൽ അംഗമായ അഭിനേത്രി പദ്മപ്രിയയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.വിമൻ ഇൻ കലക്ടീവിന് ജന്മദിനാശംസകൾ. ഇനി ഇവിടെ തന്നെ തുടരും. ഇത് എനിക്കും മലയാളസിനിമയിലെ സ്ത്രീകൾക്കും പ്രധാനപ്പെട്ടതാണ്-പദ്മപ്രിയ പറയുന്നു. മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സ്ത്രീകൾക്കുമാത്രമായി ഒരു സംഘടന എന്ന ആശയം മുന്നോട്ടുവരുന്നത്. തുടർന്ന് അഭിനേത്രികളും സംവിധായകരുമുൾപ്പടെ നിരവധിപേർ പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്കായി ഒരു സംഘടന ഒൗദ്യോഗികമായി രൂപപ്പെടുന്നത്.
Read Moreഷാരൂഖ് ഖാന്റെ ജന്മദിനത്തിൽ ആരാധകർക്കു കിട്ടിയത് എട്ടിന്റെ പണി
എല്ലാവർഷവും ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽഅദ്ദേഹത്തെക്കാണാൻ ആരാധകർ മുംബൈയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്താറുണ്ട്. തടിച്ചുകൂടുന്ന ആരാധകരെ അഭിവാദ്യം ചെയ്ത് അവരുടെ പിറന്നാൾ ആശംസകൾക്ക് കിംഗ് ഖാൻ നന്ദി അറിയിക്കാറുമുണ്ട്. പതിവുപോലെ ഇത്തവണയും ഇതൊക്കെ നടന്നു.വന്നവരൊക്കെ തിക്കിത്തിരക്കി തങ്ങളുടെ പ്രിയപ്പെട്ട നായകന്റെ ഫോട്ടോയും എടുത്തു. പക്ഷെ പലരും വീട്ടിലെത്തി ചിത്രങ്ങൾ വീട്ടുകാരെ കാണിക്കാൻ ഫോണ്‍ തപ്പിയപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. തങ്ങളുടെ ഫോണുകൾ മോഷണം പോയിരിക്കുന്നു. ഷാരുഖിന്റെ വസതിക്കടുത്തുള്ള ബാന്ദ്ര പോലീസ് സ്റ്റേഷനിൽ ഇതുവരെ 13 ഫോണ്‍ മോഷണ പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നത്. ഷാരൂഖിനോടുള്ള ആരാധന മൂത്ത് ഛത്തിസ്ഖഢിൽനിന്നെത്തിയ അൻകിത എന്ന 26 കാരിയുടെ മൊബൈലും മോഷണം പോയിരുന്നു. ഇതേ തുടർന്ന് ഫോണ്കിട്ടിയാലേ തിരിച്ചുപോകു എന്നുപറഞ്ഞ് ഇവർ ഷാരൂഖിന്റെ വീടിന്റെ മുന്പിൽ കുത്തിയിരുന്നത് പോലീസിന് കൂടുതൽ തലവേദന സൃഷ്ടിച്ചു. ഒടുവിൽ പോലീസ് അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇവർ വീട്ടിൽ…
Read Moreഡെയ്സി ഷായെ ബോധിച്ചില്ലേ ? റേസ് 3 എന്ന ചിത്രത്തില്‍നിന്ന് സിദ്ധാര്‍ഥ് മല്‍ഹോത്ര പിന്മാറിയത് എന്തിന് ?
ബോളിവുഡിലെ സൂപ്പർതാരം സൽമാൻഖാൻ നായകനാകുന്ന റേസ് 3 എന്ന ചിത്രത്തിൽനിന്ന് യുവതാരം സിദ്ധാർഥ് മൽഹോത്ര എന്തിനു പിൻമാറിയെന്നതാണ് ഇപ്പോഴത്തെ ബോളിവുഡ് ചർച്ച. ഡേറ്റ് പ്രശ്നമാണെന്ന് പുറമേ പറയുന്പോഴും കാര്യം അതല്ലായെന്നാണ് ബോളിവുഡിലെ പിന്നാന്പുറ സംസാരം. രമേശ് തൗറാനി നിർമിച്ച് റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്ടാം നായകനായിട്ടാണ് സിദ്ധാർഥിനെ പരിഗണിച്ചിരുന്നത്. ചിത്രത്തിൽ അഭിനയിക്കാമെന്ന് സിദ്ധാർഥ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ സിദ്ധാർഥിന്റെ നായികയായി എത്തുന്നത് യുവസുന്ദരി ഡെയ്സി ഷാ ആണ്. ഡെയ്സി ഷായുടെ നായകനായി അഭിനയിക്കാൻ സിദ്ധാർഥിനു താല്പര്യമില്ലത്രേ. അതുകൊണ്ടാണ് താരം ചിത്രത്തിൽനിന്ന് പിൻമാറിയതെന്നാണ് കേൾക്കുന്നത്. ബോളിവുഡിലെ മുൻനിര നായികമാർക്കൊപ്പം നായകനായി അഭിനയിക്കുന്ന സിദ്ധാർഥിനു ഡെയ്സി ഷായെപ്പോലുള്ള രണ്ടാം നിര നായികമാരോടൊപ്പം നായകനായി അഭിനയിച്ചാൽ അതു തന്റെ താരപദവിയെ ബാധിക്കുമോയെന്ന് ഭയമുണ്ടത്രേ.
Read Moreതൊട്ടടുത്ത് ഉണ്ടായിരുന്നു! ന്യൂയോര്‍ക്ക് ആക്രമണത്തില്‍ നടുക്കം മാറാതെ പ്രിയങ്ക
ന്യൂയോർക്ക് നഗരത്തിൽ ഇന്നലെ രാവിലെ നടന്ന ആക്രമണം തന്റെ താമസസ്ഥലത്തിന് തൊട്ടടുത്തെന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കാൽനടയാത്രക്കാർക്ക് നേരേ ട്രക്ക് ഓടിച്ചു കയറ്റിയ സംഭവത്തിൽ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു. പ്രിയങ്ക തന്നെയാണ് ട്വിറ്ററിലൂടെ ഇത് വെളിപ്പെടുത്തിയത്. ന്യൂയോർക്കിലെ പ്രിയങ്കയുടെ താമസസ്ഥസ്ഥലത്ത് നിന്നു വെറും അഞ്ച് ബ്ലോക്കുകൾക്ക് ഇപ്പുറമാണ് സംഭവം നടന്നത്. ദുരന്തത്തിൽ പ്രിയങ്ക അനുശോചിച്ചു. ആക്രമണം നടക്കുന്നതിന് മുന്‍പ് ടിവി ഷോ ക്വാണ്ടിക്കോയുടെ ചിത്രീകരണ സ്ഥലത്തായിരുന്നു പ്രിയങ്ക ചോപ്ര. പ്രാദേശിക സമയം 3.15 നാണ് ന്യൂയോർക്കിലെ മാൻഹാട്ടനിലെ പുതിയ വേൾഡ് ട്രേഡ് സെൻററിന് സമീപം കാൽ നടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും നേരേ അക്രമി വാഹനം ഓടിച്ച് കയറ്റിയത്. ആക്രമണത്തിൽ 15 പേർക്ക് ഗുരുതര പരിക്കും ഏറ്റിരുന്നു. ഉസ്ബക്കിസ്ഥാനിൽ നിന്നുള്ള 29 കാരനായ സേയ്ഫുളോ സായ്പോവ് ആണ് അക്രമി.
Read Moreഅത് എന്നെ അസ്വസ്ഥനാക്കി: അഭിഷേക്
ലോകത്തെ ഏറ്റവും സുന്ദരിമാരായ വനിതകളിൽ ഒരാളായി പരിഗണിക്കപ്പെടുന്ന ആളാണ് ഐശ്വര്യ റായ്. ഐശ്വര്യയെപ്പറ്റി പറയുന്പോൾ ഭർത്താവ് അഭിഷേക് ബച്ചന് നൂറ് നാവാണ്. മകൾ ആരാധ്യയുടെ ഓരോ കാര്യങ്ങളും കൃത്യമായി ശ്രദ്ധിച്ച് കൂടെനിൽക്കുന്ന ഒരു സൂപ്പർ അമ്മയാണ് ഐശ്വര്യയെന്ന് അഭിഷേക് പറഞ്ഞു. എത്ര തിരക്കുണ്ടെങ്കിലും എത്ര ദൂരെയാണെങ്കിലും ആരാധ്യയുടെ എല്ലാ കാര്യങ്ങൾക്കും ഐശ്വര്യ ഓടിയെത്തും. തന്റെ സൗന്ദര്യത്തിന് ഐശ്വര്യ തീരെ പ്രാധാന്യം കൊടുക്കാറില്ല. ആരാധ്യ പിറന്നശേഷം വണ്ണം കുറയ്ക്കാനായി ഐശ്വര്യ ജിമ്മിൽ പോകുന്നെന്നും കഠിനമായി വ്യായാമം ചെയ്യുന്നെന്നുമൊക്കെ പറഞ്ഞ് വാർത്തകൾ വന്നിരുന്നു. അത് എന്നെ ഏറെ അസ്വസ്ഥനാക്കി. ഒരിക്കലും ജിമ്മിൽ പോകാത്തയാളാണ് ഐശ്വര്യ. ധൂം 2-വിന്റെ ചിത്രീകരണവേളയിൽ താനും ഹൃതിക് റോഷനും വലിച്ചിഴച്ചാണ് ഐശ്വര്യയെ ജിമ്മിൽ കൊണ്ടുപോയത്. പക്ഷെ ഇത്തരത്തിലുള്ള വാർത്തകളൊന്നും ഐശ്വര്യ കാര്യമാക്കാറില്ല. അതുമാത്രമല്ല ഒരു കാര്യത്തേക്കുറിച്ചും ഐശ്വര്യക്ക് യാതൊരുവിധ പരാതിയും ഉണ്ടാവാറില്ലെന്നും അഭിഷേക് പറഞ്ഞു.
Read Moreഝാൻസി റാണിയായി ഞെട്ടിച്ച് കങ്കണ
ഝാൻസി റാണിയുടെ ജീവിതകഥയുമായി നിർമിക്കുന്ന സിനിമയാണ് മണികർണിക ദി ക്വീൻ ഓഫ് ഝാൻസി. ക്രിഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ ഷൂട്ടിംഗിന് ശേഷം ജയ്പൂരിലെ ആംബർ ഫോർട്ടിലാണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നത്.ഝാൻസി റാണിയുടെ പുതിയ ലുക്കിലെത്തിയ കങ്കണയുടെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. കങ്കണ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പുതിയ ചിത്രം പുറത്ത് വിട്ടിരുന്നു. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് കഥയൊരുക്കിയ കെ. വിജയേന്ദ്ര പ്രസാദാണ് ഝാൻസി റാണിക്കു വേണ്ടിയും കഥ ഒരുക്കിയിരിക്കുന്നത്.നിലവിൽ 2018 ഏപ്രിൽ 27 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. വാൾ പയറ്റിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കങ്കണയ്ക്ക് പരിക്കേറ്റിരുന്നു. നെറ്റിയിൽ ആഴത്തിലായിരുന്നു മുറിവേറ്റിരുന്നത്. ചിത്രത്തിന് വേണ്ടി വാൾപ്പയറ്റ് മാത്രമായിരുന്നില്ല കുതിര സവാരിയും കങ്കണ അഭ്യസിച്ചിരുന്നു. അത്തരത്തിൽ ഏറെ ത്യാഗങ്ങൾ നിറഞ്ഞതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമാണ് കങ്കണ അവതരിപ്പിക്കുന്നത്.
Read Moreഅഞ്ജലി മേനോൻ ചിത്രത്തിൽ അതുൽ കുൽക്കർണിയും
അഞ്ജലി മേനോൻ- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ പ്രധാനവേഷത്തെ അവതരിപ്പിക്കാൻ അതുൽ കുൽക്കർണിയും. ഒരിടവേളയ്ക്കു ശേഷം ശക്തമായ കഥാപാത്രമായി നസ്രിയ നസീമും എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉൗട്ടിയിൽ പുരോഗമിക്കുകയാണ്. എന്നു നിന്റെ മൊയ്തീനു ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റോഷൻ മാത്യൂസ്, സിദ്ധാർഥ് മേനോൻ, മാല പാർവ്വതി എന്നിവരും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
Read Moreഇവനുണ്ടെങ്കിൽ ഭയമില്ല..! തൃഷയുടെ പുതിയ “ബോഡിഗാർഡ്’ സൂപ്പറാണ്
സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്പോൾ രാപ്പകലില്ലാതെ തന്നെ സംരക്ഷിക്കാൻ ഒപ്പമുള്ള പുതിയ ബോഡിഗാർഡിനെ പരിചയപ്പെടുത്തി തെന്നിന്ത്യൻ നടി തൃഷ. “ദ് ബോഡി ഗാർഡ് സ്പ്രേ’ എന്ന, കേരളത്തിൽ നിർമിക്കുന്ന കുരുമുളക് സ്പ്രേയുടെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഷൂട്ടിനു പോകുന്പോഴും യാത്രക്കിടയിലും ബോഡിഗാർഡ് സ്പ്രേ മികച്ചയൊരു അംഗരക്ഷകനാണെന്ന് തൃഷ പറയുന്നു. വൈറലായ ചിത്രത്തിന് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ശരിക്കും ബോഡിഗാർഡുകളെ കൂടെക്കൂട്ടുന്നതിലും സുരക്ഷിതമാണ് ബോഡിഗാർഡ് സ്പ്രേ കൊണ്ടുനടക്കുന്നതെന്നാണ് ചിലർ കമന്റ് ചെയ്തത്. Better safe than sorry !!! #outdoors #roadtrips #shootlife A post shared by Trisha (@dudette583) on Oct 29, 2017 at 10:31am PDT
Read More