ബാഹുബലി റിലീസ് ചെയ്ത ശേഷമാണ് പ്രഭാസും അനുഷ്കയും പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയത്. ചിത്രത്തിലെ പോലെ ബാഹുബലിയുടെ ഭാര്യയായി ദേവസേന എത്തുന്നത് എല്ലാവരും ആഗ്രഹിച്ചതു കൊണ്ടാവും ഇരുവരും വിവാഹം കഴിക്കാൻ പോവുകയാണെന്നുള്ള വാർത്തകൾക്ക് ശക്തി കൂടിയിരുന്നത്. പ്രഭാസും അനുഷ്കയും വിവാഹം കഴിക്കാൻ പോവുകയാണെന്നുള്ള ഗോസിപ്പുകൾ ശക്തമായി തന്നെയായിരുന്നു പ്രചരിച്ചിരുന്നത്. വിവാഹ വാർത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ അനുഷ്ക നിയമ നടപടികൾക്ക് ഒരുങ്ങുകയാണ്. നേരത്തെയും അനുഷ്കയും പ്രഭാസും ഒന്നിച്ചഭിനയിച്ചിരുന്നെങ്കിലും ബാഹുബലിക്ക് ശേഷമാണ് ഇരുവരെയും വിവാഹം കഴിപ്പിക്കാനായി ഒരുകൂട്ടം ആളുകൾ രംഗത്തെത്തിയത്. തന്റെയും സുഹൃത്തിന്റെയും പേരിൽ കെട്ടിചമയ്ക്കുന്ന വ്യാജ വാർത്തകൾക്കെതിരേ അനുഷ്ക രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാർത്തകളിൽ അനുഷ്ക നിരാശ പ്രകടിപ്പിച്ചിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നവരിൽ അനുഷ്കയുടെ സഹായികൾ ഉണ്ടെന്ന വാർത്തയെ തുടർന്ന് അനുഷ്ക പൊട്ടിത്തെറിച്ചിരുന്നു. എന്നിട്ടും വാർത്തകൾ പ്രചരിക്കുന്നതിനാലാണ് നിയമ സഹായം തേടാൻ അനുഷ്ക തയ്യാറാവുന്നത്. അനുഷ്ക മൂകാംബികയിലും മറ്റും അന്പലങ്ങളിൽ സന്ദർശിക്കാൻ…
Read MoreCategory: Movies
അപകടത്തിൽ പരിക്കേറ്റ നടൻ മണികണ്ഠൻ ഇന്ന് ആശുപത്രി വിടും; മുഖത്തിനും കൈയ്ക്കും സംഭവിച്ചിട്ടുള്ള പരിക്ക് സാരമുള്ളതല്ലെന്നും അധികൃതർ
കൊച്ചി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കമ്മട്ടിപ്പാടം ഫെയിം നടന് മണികണ്ഠന് (32) ഇന്നു ആശുപത്രി വിട്ടേക്കും. രാവിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനകള്‍ക്കു ശേഷം ഡിസ്ചാര്‍ജ് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മുഖത്തിനും കൈയ്ക്കും സംഭവിച്ചിട്ടുള്ള പരിക്ക് സാരമുള്ളതല്ലെന്നും അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം കടവന്ത്രയിലായിരുന്നു അപകടം. ഷൂട്ടിംഗിനായി ലൊക്കേഷനിലേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Read Moreകാമറയും കാമറാമാനും പ്രധാന കഥാപാത്രങ്ങൾ
ലോക സിനിമയിൽ ആദ്യമായി ഒരു കാമറാമാനും കാമറയും പ്രധാന കഥാപാത്ര ങ്ങളായി എത്തുന്ന ചിത്രമാണ് ഷാഡോ. പ്രമുഖ കന്നട സംവിധായകൻ രവിശ്രീവാസ്തവ, തമിഴ് സംവിധായകൻ രാജ് കപൂർ എന്നിവരുടെ അസോസിയേറ്റ് ഡയറക്ടറായ രാജ് ഗോകുൽദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷാഡോ. കെനട്ടോസ്കോപ്പ് പ്രൊഡക്ഷൻസിനും, ആരോമൽ സിനിക്രിയേഷൻസിനും വേണ്ടി , എൻ. മഞ്ജുനാഥ് ആണ് ചിത്രം നിർമിക്കുന്നത്. സമുദ്രക്കനി നായകനായ തർക്കാപ്പ് എന്ന ചിത്രത്തിനുശേഷം മഞ്ജുനാഥ് നിർമിക്കുന്ന ചിത്രമാണിത്. രാജ് ഗോകുൽദാസ് സംവിധാനം ചെയ്യുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനുശേഷം സ്നേഹ റോസ് ജോണ്‍ നായിക ആകുന്ന ചിത്രത്തിൽ, അനിൽ മുരളി, ടോഷ്ക്രിസ്റ്റി, മുരളീധർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.പൂനയിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കുന്ന അഞ്ച് യുവതീയുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കാമറ-തിരുപ്പതി ആർ. സ്വാമി, കഥ, തിരക്കഥ, സംഭാഷണം – അനസ്.ബി, രാജേഷ് സി. ആർ. സംഗീതം…
Read Moreഉത്തര ഉണ്ണി സംവിധായികയായി
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലുടെ അഭിനയരംഗത്തെത്തിയ ഉത്തര ഉണ്ണി പുതിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. അഭിനയത്തിന് പുറമെ സംവിധാനം ചെയ്തുകൊണ്ടാണ് ഉത്തര ഉണ്ണി ഇപ്പോൾ സിനിമയിൽ സജീവമായിരിക്കുന്നത്. ഉത്തര സംവിധാനം ചെയ്ത ഹൃസ്വചിത്രം കഴിഞ്ഞ ദിവസം കൊച്ചിയിൽ പുറത്തിറക്കി. നടൻ സിദ്ദിഖാണ് ചിത്രത്തിലഭിനയിച്ചിരിക്കുന്നത്. നടി ഉൗർമ്മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. ഗായിക, അഭിനേത്രി, നർത്തകി, സംവിധായിക എന്നിങ്ങനെ പല മേഖലയിലും കഴിവു തെളിയിക്കാൻ ഉത്തരയ്ക്ക് കഴിഞ്ഞിരുന്നു. അതിനൊപ്പം ഷോർട്ട് ഫിലിം സംവിധാനം ചെയ്ത നടി സംവിധാന രംഗത്ത് കൂടി ചുവടുറപ്പിക്കുകയാണ്. ഉത്തരയുടെ സ്വപ്നങ്ങളിലൊന്നാണ് സിനിമ നിർമ്മിക്കണമെന്നുള്ളത്. അതിന്റെ ആദ്യ ചുവടുവയ്പ്പായിട്ടാണ് നടി ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത്. മുന്‍പ് രണ്ടാംവരവ് എന്ന പേരിലും ഉത്തര ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. അതിന് മികച്ച പ്രതികരണം ലഭിച്ചതോടെ സംവിധായകൻ ഹരിഹരൻ ഉൾപ്പെടെയുള്ളവർ സംവിധാനത്തിൽ ശ്രദ്ധിക്കാൻ…
Read Moreനായകൻ എത്തുന്നു… 40 വേഷത്തിൽ
ലോകസിനിമയിൽ ആദ്യമായി ഒരു സിനിമയിൽ നായകൻ നാൽപ്പതിൽപരം വേഷങ്ങളിൽ എത്തുന്നു. രണ്ടരപതിറ്റാണ്ടിലേറെയായി ചിത്ര- ശിൽപ്പ കലാരംഗത്തും, സിനിമാരംഗത്തുമായി പ്രവർത്തിക്കുന്ന പി.ആർ. ഉണ്ണി കൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ആരാണ് ഞാൻ എന്ന ചിത്രത്തിലാണ് നായകൻ നാൽപ്പതിൽപരം വ്യത്യസ്തമായ വേഷങ്ങളിലെത്തുന്നത്. കൊട്ടാരക്കരക്കാരനായ ഡോ. ജോണ്സണ് ജോർജാണ് ഇത്രയും കഥാപാത്രങ്ങൾക്ക് വേഷപ്പകർച്ച നൽകിയത്. ലോട്ടസ് ക്രിയേഷൻസിന്റെ ബാനറിൽ ഡോ. ജോണ്സണ് ജോർജ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മലയാറ്റൂർ, കോടനാട്, ശ്രീമൂലനഗരം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ പറയുന്ന കുരങ്ങ് മുതൽ, മനുഷ്യനിലേക്കും, മനുഷ്യന്റെ വികാസരൂപങ്ങളുടെ വ്യക്തിത്വങ്ങളായ ബുദ്ധനും, കൃഷ്ണനും, ക്രിസ്തുവും, ഗലീലിയോ മുതൽ ലിയനാർഡേ ഡാവിഞ്ചിയും, ചാർളിചാപ്ലിനും, ചെ ഗുവേര യും, ഗാ ന്ധിയും, വിവേകാനന്ദനും, മദർതെരേസയും, മൊണാലിസയും, അബ്ദുൾകലാമുമൊക്കെ, മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ ഡോ. ജോണ്സണ് ജോർജ് ശ്രമിച്ചിട്ടുണ്ട്. ഈ പുതുമുഖ നടനെ, വ്യത്യസ്തങ്ങളായ…
Read Moreപ്രഭാസിന്റെ ബിരിയാണിക്കൊതി… രാജമൗലി ഞെട്ടി
പ്രഭാസിന്റെ ബിരിയാണി പ്രേമം സിനിമാ ലോകത്ത് പ്രശസ്തമാണ്. ഏതു സമയത്തും ബിരിയാണി കിട്ടിയാൽ ബാഹുബലിയായി തകർത്ത പ്രഭാസ് നന്നായി തന്നെ കഴിക്കും. വ്യത്യസ്ത ബിരിയാണികൾ പരീക്ഷിക്കാനും ഏറെ ഇഷ്ടമാണ്. എന്നാൽ ഈ ഇഷ്ടത്തിനും കടിഞ്ഞാണ്‍ ഇട്ടായിരുന്നു അഞ്ചു വർഷം നീണ്ടുനിന്ന ബാഹുബലിയുടെ ഷൂട്ടിങ്. ശരീരം നന്നായി നോക്കേണ്ടിയുള്ളതു കൊണ്ട് ഇഷ്ട ഭക്ഷണങ്ങൾ ഒത്തിരി കഴിക്കാൻ രാജമൗലി ആരെയും അനുവദിച്ചിരുന്നില്ല. എന്നാൽ മാസത്തിലൊരിക്കൽ എല്ലാവരെയും ഇഷ്ടമുള്ളത് കഴിക്കാൻ വിട്ടിരുന്നു. അന്നത്തെ ദിവസം ഇഷ്ടം പോലെ കഴിക്കാം. ഈ അവസരം ഏറ്റവും മുതലാക്കിയതും പ്രഭാസാണെന്ന് രാജമൗലി പറയുന്നു. ബിരിയാണി പ്രഭാസിന് ഇഷ്ടമാണെന്ന് എല്ലാവർക്കും അറിയാം, എന്നാൽ ആ ദിവസം പ്രഭാസ് കഴിക്കുന്നതു കകണ്ട് താൻ ഞെട്ടിപ്പോയിട്ടുണ്ടെന്നു രാജമൗലി പറയുന്നു. പത്തു മുതൽ പതിനഞ്ചു തരം വരെ വ്യത്യസ്ത ബിരിയാണികളാണ് പ്രഭാസ് കഴിക്കുന്നത്. ഇത്രയും ബിരിയാണികൾ നാട്ടിലുണ്ടോ എന്നു വരെ നമ്മൾ…
Read Moreഭാവനകൾക്ക് കുറവൊന്നുമില്ല! മമ്മൂട്ടിയുടെ ജീവചരിത്രം സംവിധാനം ചെയ്യുന്നത് ജൂഡ്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവചരിത്രം സിനിമയാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായകരിൽ ശ്രദ്ധേയനായ ജൂഡ് ആന്റണി ജോസഫ് ആണെന്നാണ് പുതിയ വാർത്ത. ചിത്രത്തെ സംബന്ധിച്ച പുറത്തുവരുന്ന വാർത്തകൾ എല്ലാം വസ്തുതാവിരുദ്ധമാണെന്ന് ജൂഡ് വ്യക്തമാക്കിയെന്നും റിപ്പേർട്ടുകളുണ്ട്. മമ്മൂട്ടിയായി ആര് ചിത്രത്തിലെത്തുമെന്നതാണ് പ്രേക്ഷകരുടെ പ്രതീക്ഷ. നിവിൻ പോളി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങി നിരവധി താരങ്ങളുടെ പേരുകൾ അണിയറയിൽ കേൾക്കുന്നുണ്ട്. എന്നാൽ ഇതിലൊന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രത്തിൽ നടൻ സുകുമാരന്റെ വേഷം അദ്ദേഹത്തിന്റെ മകൻ ഇന്ദ്രജിത്ത് അവതരിപ്പിക്കുമെന്നാണ് മറ്റൊരു പ്രചരണം. ശ്രീനിവാസനായി വിനീത് ശ്രീനിവാസൻ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടിയെ പോലെ ഒരാളുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രം ചെയാൻ ഒരുപാട് പഠിക്കാനുണ്ടെന്നാണ് ജൂഡിന്റെ അഭിപ്രായം. മാത്രമല്ല, അദ്ദേഹവുമായി ഇക്കാര്യങ്ങളിലെല്ലാം ചർച്ച നടത്തേണ്ടതുണ്ടെന്നും സംവിധായകൻ പറയുന്നു. എങ്കിലും ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ…
Read Moreശരീരഭാരം കുറയ്ക്കുന്നു ! സാവിത്രിയാവാൻ കീർത്തി സുരേഷ്
ദേശീയ അവാർഡ് ജേതാവും തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരവുമായ സാവിത്രിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് കീർത്തി സുരേഷ്. കീർത്തി സുരേഷിനൊപ്പം മലയാളികളുടെ സ്വന്തം താരം ദുൽഖർ സൽമാനും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സാവിത്രിയായി അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് കീർത്തി ഇപ്പോൾ. ചിത്രത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കീർത്തി. സാമന്തയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സാവിത്രിയുടെ ബാല്യകാലം അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് താരത്തിനോട് ശരീരഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടത്. സാവിത്രിയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. വളരെ മെലിഞ്ഞതായി തോന്നുമെങ്കിലും സാവിത്രിയായെത്തുന്ന കീർത്തിയെ കാണാൻ പ്രത്യേക ഭംഗിയുണ്ടെന്ന അഭിപ്രായത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അന്യഭാഷയിലേക്ക് കീർത്തി സുരേഷിനോടൊപ്പം ദുൽഖർ സൽമാനും എത്തുന്നു. മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ജമിനി ഗണേശനായി വേഷമിടുന്നത് യുവതാരം ദുൽഖർ സൽമാനാണ്. സാവിത്രിയെ അവതരിപ്പിക്കുന്നതിനായി സംവിധായകൻ ആദ്യം…
Read Moreവീണ്ടും സംവിധായികയായി ഉത്തര ഉണ്ണി!
നടി ഉൗര്‍മിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി ഇനി സംവിധായികയുടെ റോളിലും. സിനിമ അഭിനയത്തിന് പുറമെ ഹ്രസ്യചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഉത്തര ഉണ്ണി ക്യാമറയ്ക്കു പിന്നിലെത്തിയിരിക്കുന്നത്. ഉത്തര സംവിധാനം ചെയ്ത ചിത്രം പുറത്തിറക്കി. പെ പ്രിന്റ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന് സിദ്ദീഖാണ് അഭിനയിച്ചിരിക്കുന്നത്. പ്ലെ ഗ്രൗണ്ട് ഡിജിറ്റല്‍ സിനിമയാണ് ഹ്രസ്യചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചത് ഛായാഗ്രാഹകന്‍ അളകപ്പന് ആണ്. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ഇടവപ്പാതി എന്ന സിനിമയിലുടെയാണ് ഉത്തര ഉണ്ണി മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. മനീഷ കൊയ്രാളയും സിദ്ധാര്‍ത്ഥ് ലാമയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടായിരുന്നത്.
Read Moreഗർഭകാലത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കാൻ കരീന പുസ്തകമെഴുതുന്നു
ബോളിവുഡ് നടി കരീന കപൂറും പുസ്തകമെഴുതുന്നു. വളരെ വ്യത്യസ്തമായൊരു വിശേഷം പങ്കുവയ്ക്കാനാണ് കരീന സാഹിത്യരംഗത്തേക്കു കടക്കുന്നത്. എന്താണെന്നല്ലേ, ഗർഭകാലത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കാണ് ഈ പുതിയ രംഗത്തേക്കും നടി കാലുകുത്തുന്നത്. ഗർഭിണിയാണെന്നറിഞ്ഞ നാൾ മുതൽ പ്രസവം കഴിഞ്ഞ് 90 ദിവസം വരെയുള്ള അനുഭവങ്ങളാണ് കരീന എഴുതുന്നത്. ശാരീരിക മാറ്റങ്ങൾ, മാനസിക അവസ്ഥകൾ, ഭക്ഷണം, വ്യായാമം തുടങ്ങിയവയെല്ലാം പുസ്തകത്തിൽ വിവരിക്കും. ഗർഭിണിയായിരിക്കെ മുഖ്യധാരയിൽനിന്ന് മാറി നിൽക്കുന്ന താരങ്ങളിൽ നിന്ന് വ്യത്യസ്തയായിരുന്നു കരീന. പാർട്ടികളിൽ പങ്കെടുത്തും മോഡലിംഗ് ചെയ്തുമെല്ലാം താരം ഗർഭകാലം ആഘോഷമാക്കി. മകൻ ജനിച്ചയുടനുള്ള ചിത്രവും ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. പ്രസവശേഷം ദിവസങ്ങൾക്കുള്ളിൽ പാർട്ടിയിൽ പങ്കെടുക്കുന്ന കരീനയെയാണ് ആരാധകർ കണ്ടത്. തുടർന്ന് ഒരു ഫാഷൻ വീക്കിലും ചുവടുവച്ചു.ഇപ്പോൾ വീർ ദേ ദിവാനി എന്ന ചിത്രത്തിൽ അഭിനയിക്കാൻ തയാറെടുക്കുകയാണ് കരീന കപൂർ. ഗർഭം ധരിച്ചതിന് ശേഷമുള്ള ദിവസങ്ങളെക്കുറിച്ച് പലതരം…
Read More